ട്രക്കിങ് പ്രതീക്ഷിക്കുന്നതിലുമധികം ആസ്വാദ്യകരമാക്കാം; രാത്രികാല ട്രക്കിങ്ങിനായി ഈ സ്ഥലങ്ങള്‍…

 

 

 

 

 

 

ട്രക്കിങ് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അതും രാത്രി കാലങ്ങളില്‍ ആണെങ്കില്‍ എങ്ങനെ ഉണ്ടാവും… ?

ഇതാ നമ്മുടെ നാട്ടില്‍ രാത്രിയില്‍ ട്രക്ക് ചെയ്യുവാന്‍ പറ്റിയ കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം…

 

 

 

 

 

രംഗനാഥസ്വാമി ബേട്ടാ

ബിആര്‍ ഹില്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന രംഗനാഥസ്വാമി ബേട്ടാ, ബാംഗ്ലൂരിലെ സഞ്ചാരികള്‍ക്ക് സുപരിചിതമായ ഇടമാണ്. സൗത്ത് ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ട്രക്കിങ്ങ് ഇടമായ ഇവിടം നൈറ്റ് ട്രക്കിങ്ങിനാണ് പേരുകേട്ടിരിക്കുന്നത്. ബാംഗ്ലൂരില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയാണ് രംഗനാഥസ്വാമി ബേട്ടാ സ്ഥിതി ചെയ്യുന്നത്. ബന്നാര്‍ഗട്ട ദേശീയോദ്യാനത്തിന്റെ അടുത്തുനിന്നുമാണ് ഇവിടേക്കുള്ള യാത്ര ആരംഭിക്കുന്നത്. മുന്‍കൂട്ടി അനുമതിയെടുത്താല്‍ മാത്രമേ ട്രക്കിങ് സാധ്യമാവൂ. കുന്നു കയറിയെത്തിയാല്‍ ഇവിടെ ഒരു ക്ഷേത്രം കാണാം. വന്യമൃഗങ്ങള്‍ വസിക്കുന്ന കാടിനുള്ളിലൂടെയുള്ള യാത്രയാണ് ഇവിടുത്തെ ആകര്‍ഷണം. കാവേരി നദിയുടെയും സാവന്‍ദുര്‍ഗ്ഗ കുന്നിന്റെയും കാഴ്ചകളും ഈ യാത്രയില്‍ ആസ്വദിക്കാം.

 

ഹരിശ്ചന്ദ്രഗഡ്

മഹാരാഷ്ട്രയിലെ ഏറ്റവും പ്രസിദ്ധമായ ട്രക്കിങ് ഏരിയകളില്‍ ഒന്നാണ് ഹരിശ്ചന്ദ്രഗഡ് ട്രക്കിങ്. കോട്ട കാണാനുള്ള മലകയറ്റം അസ്സലൊരു ട്രക്കിങ് അനുഭവം കൂടിയാണെന്ന് പറയാം. കോട്ടയുടെ കാഴ്ചയും മനോഹരമാണ്. കോട്ടയ്ക്കടുത്തായുള്ള ഹരിശ്ചന്ദ്രഗഡ് പീക്ക് ഒരു പ്രധാന പോയിന്റാണ്. ഇവിടെ നിന്നും ഒരു നാണയം താഴേയ്ക്കിട്ടാല്‍ ഈ പീക്കിന്റെ പ്രത്യേകതരത്തിലുള്ള ആകൃതിയും താഴേഭാഗത്തെ അന്തരീക്ഷത്തിന്റെ സമ്മര്‍ദ്ദവും കാരണം നാണയം നേരെ താഴേയ്ക്കുപതിയ്ക്കാതെ മുകളിലേയ്ക്ക് ഉയര്‍ന്നുവരും. ഇത്തരത്തില്‍ നാണയമിട്ട് ഭൂഗുരുത്വം പരീക്ഷിക്കുന്നത് സഞ്ചാരികളുടെ ഇഷ്ടവിനോദമാണിവിടെ.

 

 

 

രാജ്മാച്ചി

പശ്ചിമഘട്ട മലനിരകളിലേക്ക് രാത്രിയില്‍ ഒരു യാത്ര നടത്തിയാല്‍ എങ്ങനെയുണ്ടാവും? മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്നസുന്ദരമായ കോട്ടയാണ് രാജ്മച്ചി. മഹാരാഷ്ട്രയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ ലോണാവാലയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന രാജ്മച്ചിയിലേക്ക് രാത്രിയിലും ട്രക്ക് ചെയ്യാം. ലോണാവാലയില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയാണ് രാജ്മാച്ചി സ്ഥിതി ചെയ്യുന്നത്. കാടിനുള്ളിലൂടെ പ്രണികളെയും പക്ഷികളെയും ഒക്കെകണ്ടുള്ള ഈ യാത്ര ശരിക്കും 10 മുതല്‍ 12 മണിക്കൂര്‍ വരെ നീളുന്നതാണ്. മിക്കപ്പോളും ആളുകള്‍ ഒറ്റയടിക്ക് തീര്‍ക്കാതെ സമീപത്തെ ഗ്രാമങ്ങളില്‍ താമസിച്ചും മറ്റുമാണ് യാത്ര പൂര്‍ത്തിയാക്കാറുള്ളത്.

 

 

 

 

 

 

 

 

 

 

ദോട്രേയ് ടോങ്‌ലു ടോപ്പ്

ഹിമാലയക്കാഴ്ചകള്‍ രാത്രിയില്‍ കാണുവാന്‍ താല്പര്യമുള്ളലര്‍ക്ക് പോകുവാന്‍ പറ്റിയ ഇടമാണ് ഡാര്‍ജലിങ്ങിന് സമീപത്തുള്ള ദോട്രേയ് ടോങ്‌ലു ടോപ്പ്. പകലാണെങ്കിലും രാത്രിയിലാണെങ്കിലുംസുന്ദരമായ പ്രകൃതി ദൃശ്യങ്ങള്‍ ഉള്ള ഇടമായതിനാല്‍ എന്നും എപ്പോഴും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് ദോട്രേയ് ടോങ്‌ലു ടോപ്പ്. സൂര്യോദയം കാണുവാന്‍ വേണ്ടിയാണ് ഇവിടെ ആളുകള്‍ കൂടുതലായും നൈറ്റ് ട്രക്കിങ്ങ് നടത്തുന്നത്.

 

 

 

 

 

 

 

 

അന്തര്‍ഗംഗെ

അടിപൊളി അനുഭവങ്ങളും കാഴ്ചകളും ഒക്കെയാണ് അന്തര്‍ഗംഗയെന്ന ഗുഹയിലേക്കുള്ള രാത്രി യാത്ര സമ്മാനിക്കുന്നത്. ചിലയിടങ്ങളില്‍ അഗ്‌നിപര്‍വ്വതം പൊട്ടിലൊലിച്ചതിന്റെ ഫലമായി കിടക്കുന്ന വോള്‍ക്കാനോയിലൂടെയും നിരങ്ങി മാത്രം കയറുവാന്‍ പറ്റുന്ന ഗുഹയിലൂടെയും വഴിയിലൂടെയും രാത്രിയിലുള്ള യാത്രയാണ് ഇതിന്റെ ഏറ്റവും വലിയ രസം. കിടന്നും നിരങ്ങിയും ഇഴഞ്ഞും ഒക്കെ മണിക്കൂറുകള്‍ കഴിഞ്ഞ് മുകളിലെത്തുമ്പോള്‍ കാണുന്ന ആ കാഴ്ച മാത്രം മതി യാത്രയുടെ ബുദ്ധിമുട്ടുകള്‍ മറക്കാന്‍. കര്‍ണാടകത്തിലെ കോലാര്‍ ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരില്‍ നിന്നും 68 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

 

(കടപ്പാട്; നേറ്റീവ് പ്ലാനെറ്റ്)

share this post on...

Related posts