എനിക്കേറ്റവും പ്രിയപ്പെട്ട ചിരി: പ്രിയങ്കയുടെ പ്രണയ രസതന്ത്രം പങ്കുവച്ച് നിക്

ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും നിക് ജോനാസും. ഇപ്പോള്‍ അതിമനോഹരമായൊരു പ്രണയചിത്രം പങ്കുവച്ച് ഭാര്യയോട് തനിക്കുള്ള തീവ്രമായ സ്‌നേഹം പറയുകയാണ് നിക് ജോനാസ്. സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനായി പ്രിയങ്ക ചോപ്ര സ്വിറ്റ്‌സര്‍ ലാന്റിലേക്കു പോയതിനു തൊട്ടു പിന്നാലെയായിരുന്നു മനോഹരമായ പ്രണയചിത്രം പങ്കുവച്ചു കൊണ്ടുള്ള നിക് ജോനാസിന്റെ പോസ്റ്റ്. ‘എനിക്കേറ്റവും പ്രിയപ്പെട്ട ചിരി’ എന്ന കുറിപ്പോടെയാണ് നിക് ഫോട്ടോ പങ്കുവച്ചത്.

ഓൺലൈൻ മാധ്യമ രംഗത്ത് പുതുതായി ആരംഭിക്കുന്ന വെബ് ചാനൽ ആണ്. പേജ് ലൈക്ക് ചെയ്ത് പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ചാനൽ ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കുന്ന വിവരവും സന്തോഷപൂർവം അറിയിക്കുന്നു.

Posted by PrimoPost on Saturday, January 25, 2020

നിക് ജോനാസ് ചിത്രം പങ്കുവച്ചതോടെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പ്രിയങ്കയുടെ അസാന്നിധ്യം നിക്കിനെ ദുഃഖിതനാക്കുന്നു എന്നാണ് ആരാധകരുടെ തമാശരൂപേണയുള്ള കമന്റുകള്‍. ‘ക്യൂട്ടസ്റ്റ് കപ്പിള്‍’ എന്നാണു ചിലര്‍ പറയുന്നത്. എന്നും ഇങ്ങനെ സ്‌നേഹത്തോടെ തുടരാന്‍ കഴിയട്ടെ എന്നു പലരും ആശംസിക്കുകയും ചെയ്തു.
ജോനാസ് സഹോദരന്‍മാരുടെ ഏറ്റവും പുതിയ ആല്‍ബമായ ‘വാട്ട് എ മാന്‍ ഗോട്ട ഡൂ’വില്‍ നിന്നുള്ള ചിത്രമാണ് നിക് ജോനാസ് പങ്കുവച്ചത്. നിക്കിനും പ്രിയങ്കയ്ക്കുമൊപ്പം ജോജോനാസ്, കെവിന്‍ ജോനാസ് എന്നിവരും അവരുടെ ഭാര്യമാരായ സോഫി ടര്‍ണറും, ഡാനിയല്‍ ജോനാസും ആല്‍ബത്തില്‍ എത്തുന്നുണ്ട്.

share this post on...

Related posts