മാതൃകയായി വയനാടിന്റെ സ്വന്തം ഉറവ്

മാതൃകയായി വയനാടിന്റെ സ്വന്തം ഉറവ്

ഉറവ്, വയനാടിന്റെ പാരിസ്ഥിതി മേഖലകളിൽ ഈ പ്രസ്ഥാനം സ്വാധീനം ചെലുത്തുവാൻ തുടങ്ങിയിട്ട് കാലങ്ങളേറേയായി. വയനാട്ടിൽ കൽപ്പറ്റയ്ക്ക് അടുത്തയി തൃകൈപ്പറ്റയിലാണ് ഈ പ്രസ്ഥാനത്തിന്റെ ആസ്ഥാനം.1996 ൽ തുടങ്ങിയ ഉറവ് കേവലം മുള കൊണ്ട് കരകൗശല വസ്തുകൾ നിർമ്മിക്കുന്ന കേന്ദ്രം എന്ന നിലയിലാണ് പൊതുധാരയിൽ അറിയപ്പെടുന്നത്. എന്നാൽ മനുഷ്യനെ പ്രകൃതിയിലേക്ക് തിരിച്ചു കൊണ്ടുപോവുക. മനുഷ്യന്റെ ദൈനം ദിന ജീവിതത്തിൽ പ്രകൃതി വൈവിധ്യങ്ങളെ പൂർണ്ണമായും സന്നിവേശിപ്പിക്കുക തുടങ്ങി വലിയ ദൗത്യത്തെയും ലക്ഷ്യത്തെയുമാണ് ഉറവ് എന്ന പ്രസ്ഥാനം മുന്നോട്ട് വെയ്ക്കുന്നത്. മുള ഉൽപ്പന്നങ്ങളുടെ വിശാലമായ ഒരു ആർട്ട് ഗ്യാലറി ഉറവിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. പാസ്റ്റിക് രൂപത്തിൽ മാത്രം കണ്ട ഒട്ടുമിക്ക ആധു നീക വസ്തുകളുടെയും പ്രകൃതി ജന്യമായ രൂപം നമ്മുക്ക് ഈ ആർട്ട് ഗ്യാലറിയിൽ കാണുവാൻ സാധിക്കും. നാം കണ്ടു പരിചരിച്ച പല പാസ്റ്റിക്ക് അസംസ്കൃത രൂപങ്ങളെയും മുളയിൽ സന്നിവേശിപ്പിച്ച് പ്രകൃതിയോട്…

Read More

മീനിനെ ആഹാരമാക്കി സ്രാവുകള്‍; അവയെ ജീവനോടെ അകത്താക്കി മറ്റൊരു ‘അപകടകാരി’; വീഡിയോ കാണാം

മീനിനെ ആഹാരമാക്കി സ്രാവുകള്‍; അവയെ ജീവനോടെ അകത്താക്കി മറ്റൊരു ‘അപകടകാരി’; വീഡിയോ കാണാം

കടല്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുക രഹസ്യങ്ങളും കൗതുകങ്ങളും നിറഞ്ഞ ഒരിടം എന്നാണ്. കടലിനിടയിലെ രഹസ്യങ്ങള്‍ തേടിയുളള യാത്രകളുടെ നിരവധി വീഡിയോകള്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ആഴക്കടലിലെ മരുഭൂമി പോലുള്ള മേഖലകളില്‍ ജീവിക്കുന്ന ജീവികളെ കുറിച്ചുള്ള അപൂര്‍വ ദൃശ്യമാണ് റോബോട്ടിനെ ഉപയോഗിച്ച് നിരീക്ഷിക്കുന്നതിനിടെ ഗവേഷകര്‍ക്കു ലഭിച്ചത്. കടലിനടിയില്‍ ഏതാണ്ട് 450 മീറ്റര്‍ ആഴത്തിലാണ് ഈ വിചിത്ര സംഭവം. സൗത്ത് കാരലൈനയില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെ ആഴക്കടല്‍ പര്യവേക്ഷണത്തിലായിരുന്നു ഗവേഷക സംഘം. കടലിനടയില്‍ ചത്തടിഞ്ഞ ഒരു മത്സ്യത്തെ ഭക്ഷണമാക്കാന്‍ ഈ മേഖലയിലെ ജീവികള്‍ കൂട്ടത്തോടെയെത്തുന്ന ദൃശ്യങ്ങളാണ് റോബോട്ടിന്റെ ക്യാമറയില്‍ പതിഞ്ഞത്. രണ്ടര മീറ്ററില്‍ അധികം നീളമുള്ള മത്സ്യങ്ങളെ ഭക്ഷണമാക്കുന്ന ചെറു മീനുകളെ തുരത്തി സ്രാവുകള്‍ ആധിപത്യം സ്ഥാപിക്കുന്നതാണ് പിന്നീട് ദൃശ്യങ്ങളില്‍ കാണുന്നത്.ഏതാണ്ട് 1 മീറ്റര്‍ വരെ നീളമുള്ള സ്രാവുകള്‍ കൂട്ടത്തോടെയാണ് ചത്ത മത്സ്യത്തെ കടിച്ച് കീറുന്നത്. ഇങ്ങനെ…

Read More

പുകവലി ശീലമാക്കിയവര്‍ ഈ വീഡിയോ ഒന്നു കാണുക

പുകവലി ശീലമാക്കിയവര്‍ ഈ വീഡിയോ ഒന്നു കാണുക

ശ്വാസകോശം സ്പോഞ്ച് പോലെയെന്ന മുന്നറിയിപ്പ് കാണാത്തവരുണ്ടാകില്ല. എന്നാല്‍ പുകവലിക്കാരന്റെ ശ്വാസകോശത്തില്‍ അടിഞ്ഞുകൂടുന്ന കറ പുറത്തെടുത്താല്‍ ഇത്രയും ഉണ്ടാകുെമന്നും പരസ്യത്തില്‍ കാണുമ്പോള്‍ മനസിലാക്കാത്തവര്‍ ഈ ദൃശ്യങ്ങള്‍ കാണണം. ചൈനയിലെ ജിയാങ്സുവിലെ വൂസി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുകവലിയുടെ ദോഷം വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ടത്. 30 വര്‍ഷം പുകവലിക്ക് അടിമയായി അടുത്തിടെ മരിച്ച ഒരാളുടെ ശ്വാസകോശമാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഒരു പാക്കറ്റ് സിഗരറ്റ് സ്ഥിരമായി ഉപയോഗിക്കുന്ന ആളായിരുന്നു ഇയാള്‍. ഒന്നിലധികം ശ്വാസകോശം തകരാറുകളുമായി അമ്പത്തിരണ്ടാം വയസിലാണ് ഇയാള്‍ മരിക്കുന്നത്. ചാര്‍ക്കോള്‍ നിറത്തിലായ അവസ്ഥയിലായിരുന്നു ഇയാളുടെ ശ്വാസകോശം. സാധാരണ ഒരാളുടെ ശ്വാസകോശത്തിന്റെ നിറം പിങ്ക് ആയിരിക്കുമ്പോഴാണ് ഈ അവസ്ഥ. പുകവലിക്ക് എതിരെ ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല പരസ്യം ഇതാവുമെന്ന നിരീക്ഷണത്തിലാണ് ഡോക്ടര്‍മാര്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. നിങ്ങള്‍ക്ക് ഇനിയും പുകവലിക്കാനുള്ള ധൈര്യമുണ്ടോയെന്ന ചോദ്യത്തോടെയാണ് വീഡിയോ ആശുപത്രി അധികൃതര്‍ പങ്കുവച്ചത്….

Read More

‘ഈ സ്‌കൂള്‍ കണ്ടുപിടിച്ചയാളെയെങ്ങാനും എന്റെ കൈയില്‍ കിട്ടിയാല്‍…’

‘ഈ സ്‌കൂള്‍ കണ്ടുപിടിച്ചയാളെയെങ്ങാനും എന്റെ കൈയില്‍ കിട്ടിയാല്‍…’

രാവിലെ ആറ് മണിക്ക് ഉറക്കമുണരുന്നത് മുതല്‍ സ്‌കൂളിലേക്കുള്ള ഓട്ടപ്പാച്ചില്‍ വരെ എണ്ണിപ്പറഞ്ഞ് പരിഭവമറിയിക്കുന്ന കുട്ടിയുടെ വിഡിയോയാണ് ട്വിറ്ററില്‍ വൈറലാകുന്നത്. വിദ്യാഭ്യാസ സമ്പ്രദായം കണ്ടുപിടിച്ചവരോടുള്ള രോഷപ്രകടനമാണ് വിഡിയോയില്‍ കാണാനാകുക. അരുണ്‍ ബോത്‌റ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. എല്ലാ ദിവസവും സ്‌കൂളില്‍ പോകുന്നതുകൊണ്ട് താന്‍ എത്രത്തോളം മടുത്തു എന്നും ഒരു മാസത്തേക്ക് തനിക്ക് സ്വാതന്ത്ര്യം വേണമെന്നുമാണ് കുട്ടി വിഡിയോയില്‍ പറയുന്നത്. ‘രാവിലെ പല്ലു തേക്കണം പിന്നെ പെട്ടെന്നുതന്നെ ഒരു ഗ്ലാസ് പാല് കുട്ടിക്കണം അതുംപോരാഞ്ഞിട്ട് എത്ര വിഷയങ്ങളാ പഠിക്കാനുള്ളത്’, തന്റെ പ്രശ്‌നങ്ങളെക്കുറിച്ച് കുട്ടി വിശദീകരിക്കുന്നതിങ്ങനെ. സ്‌കൂള്‍ കണ്ടുപിടിച്ചയാളോടുള്ള അടങ്ങാത്ത ദേഷ്യമാണ് വിഡിയോയില്‍. ആ ആളെ തന്റെ കൈയ്യില്‍ കിട്ടിയാല്‍ വെള്ളം കേരിയൊഴിക്കുമെന്നും കുട്ടി പറയുന്നു. ദൈവം എന്താണ് വിദ്യാഭ്യാസത്തെ കുറച്ചുകൂടി രസകരമാക്കാതിരുന്നതെന്ന് ചോദിക്കുന്ന കുട്ടി അങ്ങനെയായിരുന്നെങ്കില്‍ ഞങ്ങള്‍ക്കത് ആസ്വദിക്കാമായിരുന്നു എന്നും പറയുന്നു. കുട്ടി വിഡിയോയില്‍ പറയുന്ന…

Read More

‘എല്ലാ ജീവനുകളും പ്രധാനപ്പെട്ടതാണ്’; പൂച്ചയെ കെട്ടിത്തൂക്കി കൊന്നവര്‍  ഈ കാഴ്ച കാണണം

‘എല്ലാ ജീവനുകളും പ്രധാനപ്പെട്ടതാണ്’; പൂച്ചയെ കെട്ടിത്തൂക്കി കൊന്നവര്‍  ഈ കാഴ്ച കാണണം

ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ വാര്‍ത്ത മനസിനെ മരവിപ്പിക്കുന്നതായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നാണ് അത്തരമൊരു ദുഃഖകരമായ വാര്‍ത്ത മലയാളികള്‍ക്ക് കേള്‍ക്കേണ്ടി വന്നത്. ഗര്‍ഭിണികളോട് മനുഷ്യനും മറ്റ് ജീവജാലങ്ങളും പൊതുവേ കാണിക്കുന്ന കരുതലിന്റെ വിപരീത കാഴ്ചയാണ് തിരുവനന്തപുരത്ത് അരങ്ങേറിയ കണ്ണില്ലാത്ത ക്രൂരത. അതിനിടെ റഷ്യയില്‍ നിന്ന് പുറത്തു വന്നിരിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. റഷ്യയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീ പിടുത്തതില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ശ്വസിച്ച് അവശ നിലയിലായ പൂച്ചക്ക് പ്രഥമ ശുശ്രൂഷ നല്‍കുന്ന അഗ്‌നി ശമന സേനാ ജീവനക്കാരന്റെ വീഡിയോയാണ് ട്വിറ്ററില്‍ തരംഗമായിരിക്കുന്നത്.

Read More

എയര്‍പോര്‍ട്ടില്‍വച്ച് ദീപികയെ ഡാന്‍സ് പഠിപ്പിച്ച് കാര്‍ത്തിക…വിഡിയോ കാണാം

എയര്‍പോര്‍ട്ടില്‍വച്ച് ദീപികയെ ഡാന്‍സ് പഠിപ്പിച്ച് കാര്‍ത്തിക…വിഡിയോ കാണാം

ഇന്ന് രാവിലെ മുംബൈ എയര്‍പ്പോര്‍ട്ടിലെത്തിയവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒന്ന് ഞെട്ടി. തങ്ങളുടെ പ്രിയതാരങ്ങളുടെ നൃത്തം നേരില്‍ കണ്ടായിരുന്നു ഈ ഞെട്ടല്‍. നടി ദീപിക പദുക്കോണും നടന്‍ കാര്‍ത്തിക് ആര്യനും ചേര്‍ന്നാണ് വിമാനത്താവളത്തിലെത്തിയവരെ കൗതുകകരമായ രംഗങ്ങള്‍ക്ക് സാക്ഷികളാക്കിയത്. കാര്‍ത്തിക്കിന്റെ ഏറ്റവും പുതിയ ചിത്ത്രതിലെ ‘ദീമേ ദീമേ…’ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചത്. ദീപികയ്ക്ക് ചുവടുകള്‍ പഠിപ്പിച്ചുകൊടുക്കുകയായിരുന്നു കാര്‍ത്തിക്. നിമിഷങ്ങള്‍ക്കകം സെറ്റപ് പഠിച്ചെടുത്ത ദീപിക പാട്ടിനൊപ്പം നിഷ്പ്രയാസം ചുവടുവയ്ക്കുന്നതും വിഡിയോകളില്‍ കാണാം. സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ദീപികയുടെയും കാര്‍ത്തിക്കിന്റെയും നൃത്തം വൈറലായിക്കഴിഞ്ഞു. View this post on Instagram #deepikapadukone #kartikaaryan snapped at airport #airportdiaries #airportvideo #viralbhayani @viralbhayani A post shared by Bollywood Pap (@bollywoodpap) on Nov 30, 2019 at 8:59pm PST നൃത്തം ചെയ്യുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ കാര്‍ത്തിക് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ…

Read More

സണ്ണിയെ കടത്തിവെട്ടി ‘മോഹമുന്തിരി വാറ്റിയ രാവി’നൊത്ത് ചുവടുവെച്ച് ഉമ്മച്ചി; വൈറലായി വീഡിയോ

സണ്ണിയെ കടത്തിവെട്ടി ‘മോഹമുന്തിരി വാറ്റിയ രാവി’നൊത്ത് ചുവടുവെച്ച് ഉമ്മച്ചി; വൈറലായി വീഡിയോ

മമ്മൂട്ടി നായകനായ മധുരരാജയിലെ മോഹ മുന്തിരി വാറ്റിയ രാവ്… എന്ന പാട്ട് ഒരു തരംഗമായിരുന്നു. ചിത്രത്തില്‍ ആടിപ്പാടാനായെത്തിയ ബോളിവുഡ് താരം സണ്ണി ലിയോണ്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ചിത്രത്തില്‍ നടത്തിയത്. സണ്ണി അഭിനയിച്ച ആദ്യ മലയാള ചിത്രമെന്ന ഖ്യാദിയും മധുരരാജ നേടുകയുണ്ടായി. ചിത്രത്തിലെ ഹിറ്റ് പാട്ടായി മോഹമുന്തിരി എന്ന പാട്ട് മാറുകയുമുണ്ടായി. ഇപ്പോഴിതാ ആ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന ഒരു ഉമ്മച്ചിയുടെ വിഡിയോ വൈറലായിരിക്കുകയാണ്. പാട്ടിന്റെ സംഗീത സംവിധായകനായ ഗോപി സുന്ദറാണ് ഉമ്മച്ചിയുടെ ഡാന്‍സ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. യാത്രയ്ക്കിടയില്‍ സ്വകാര്യ ബസില്‍ മോഹമുന്തിരി എന്ന പാട്ട് വെച്ചപ്പോഴായിരുന്നു ആരേയും കൂസാതെ ഉമ്മച്ചിയുടെ ഡാന്‍സ്. താന്‍ പാട്ട് ആസ്വദിച്ച് ഡാന്‍സ് ചെയ്യുന്നത് വീഡിയോ എടുക്കുന്നതും മറ്റുള്ളവര്‍ ഇത് കണ്ട് ചിരിക്കുന്നതുമൊന്നും കാര്യമാക്കാതെയാണ് ഉമ്മച്ചിയുടെ ഡാന്‍സ് എന്നതാണ് ഏറെ രസകരം. https://www.facebook.com/Official.GopiSundar/videos/483544302511186/?t=0

Read More

മഞ്ജുവിനൊപ്പം നൃത്തം ചെയ്ത കുട്ടികള്‍ക്കൊപ്പം ഈ താരപുത്രിയും (വിഡിയോ)

മഞ്ജുവിനൊപ്പം നൃത്തം ചെയ്ത കുട്ടികള്‍ക്കൊപ്പം ഈ താരപുത്രിയും (വിഡിയോ)

കോളജ് കുട്ടികള്‍ക്കൊപ്പം സ്റ്റേജില്‍ നൃത്തം ചെയ്യുന്ന മഞ്ജു വാര്യരുടെ വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം ഏറെ വൈറലായിരുന്നു. പ്രണയവര്‍ണങ്ങള്‍ എന്ന ചിത്രത്തിലെ സുരേഷ് ഗോപിയും മഞ്ജുവും ഒന്നിച്ച ‘കണ്ണാടിക്കൂടും കൂട്ടി’ എന്ന ഗാനത്തിനാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സ്റ്റേജില്‍ മഞ്ജു ചുവടുവച്ചത്.തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ വിദ്യാര്‍ഥിനികള്‍ക്കൊപ്പമായിരുന്നു മഞ്ജുവും നൃത്തം ചെയ്തത്. സിനിമയിലെ ചുവടുകള്‍ നേരില്‍ കണ്ടതിന്റെ കൗതുകമായിരുന്നു ഒപ്പം നൃത്തം ചെയ്ത കുട്ടികള്‍ക്ക്. എന്നാല്‍ ഇക്കൂട്ടത്തില്‍ ഒരു താരപുത്രിയും സ്റ്റേജില്‍ ഉണ്ടായിരുന്നു. നടി ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതിയായിരുന്നു അത്. കോളജിലെ നൃത്തസംഘത്തിലെ അംഗമാണ് കല്ല്യാണി എന്ന് വിളിക്കുന്ന അരുന്ധതിയും. നൃത്തം ചെയ്തതിന് ശേഷം സ്റ്റേജില്‍ വച്ച് മഞ്ജു കല്ല്യാണിയെ കെട്ടിപിടിക്കുന്നുമുണ്ട്. https://youtu.be/jotwnJr8tZ4

Read More

സംഭവം സൂപ്പറാ…കുക്കറില്‍ ഇട്ട് രണ്ട് വിസില്‍

സംഭവം സൂപ്പറാ…കുക്കറില്‍ ഇട്ട് രണ്ട് വിസില്‍

കുക്കറില്‍ ഇട്ട് രണ്ട് വിസില്‍ സംഭവം സൂപ്പറാ??ഇത് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള എല്ലാവര്‍ക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. https://youtu.be/vaWp3jMeyVs

Read More