കരടിയുടെ അഹങ്കാരം കണ്ടാല്‍ തോന്നും സ്വന്തം വണ്ടിയാണെന്ന്…(വീഡിയോ)

കരടിയുടെ അഹങ്കാരം കണ്ടാല്‍ തോന്നും സ്വന്തം വണ്ടിയാണെന്ന്…(വീഡിയോ)

കാറിന്റെ വാതില്‍ തുറന്ന് മൃഗം പരിശോധന നടത്തി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു കൗതുകം തോന്നാം. സര്‍ക്കസിലും മറ്റുമായിരിക്കും എന്നാകും ആദ്യം മനസ്സിലേക്ക് ഓടിയെത്തുക. ഇപ്പോഴിതാ കരടി കാറിന്റെ വാതില്‍ തുറന്ന് പരിശോധന നടത്തുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്. കാലിഫോര്‍ണിയയിലെ സൗത്ത് ലേക്ക് താഹോയിലുള്ള ഒരു വീട്ടിലാണ് നടുക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. നവംബര്‍ 16ന് പുലര്‍ച്ചെ 1.14നാണ് പുറത്തിട്ടിരിക്കുന്ന കാറിനു സമീപം കൂറ്റന്‍ കരടിയെത്തിയത്. കാറിന്റെ വാതില്‍ തുറന്ന് അകത്തു കടക്കുന്ന കരടിയെ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാന്‍ സാധിക്കും. ഏറെനേരം കാറിനുള്ളില്‍ ചെലവഴിച്ച ശേഷമാണ് കരടി പുറത്തിറങ്ങിയത്. രാവിലെ ഉറക്കമുണര്‍ന്ന ഉടമ ആദം കണ്ടത് കാറിന്റെ ഡോര്‍ തുറന്നു കിടക്കുന്നതാണ്. ഇതെങ്ങനെ സംഭവിച്ചുവെന്നറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ കയറുന്ന കരടിയുടെ ദൃശ്യങ്ങള്‍ കണ്ടത്. കാറിനുള്ളില്‍ ഭക്ഷണമുണ്ടോയെന്ന് പരിശോധിക്കാനാകും കരടിയെത്തിയതെന്നാണ് ആദത്തിന്റെ നിഗമനം. കാറിനുള്ളില്‍ കയറി…

Read More

നടി രസ്‌ന പവിത്രന്‍ വിവാഹിതയായി; വീഡിയോ

നടി രസ്‌ന പവിത്രന്‍ വിവാഹിതയായി; വീഡിയോ

യുവനടി രസ്‌ന പവിത്രന്‍ വിവാഹിതയായി. ഡാലിന്‍ സുകുമാരന്‍ ആണ് വരന്‍. ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സംവിധായകന്‍ സത്യന്‍ അന്തിക്കാട് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മലയാളത്തിലും തമിഴിലും ശ്രദ്ധേ നേടിയ നടിയാണ് രസ്‌ന. ‘തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍’ എന്ന സിനിമയില്‍ നായികയായ രസ്‌ന പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. പൃഥ്വിരാജ് നായകനായി അഭിനയിച്ച ഊഴം, ജോമോന്റെ സുവിശേഷങ്ങള്‍, ആമി, എന്നീ മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.

Read More

ബീഫ് കഴിച്ചാല്‍ നീരു വയ്ക്കുന്ന ശരീരം, കടന്നല്‍ കുത്തേറ്റുള്ള മരണം; നിങ്ങളെ അലട്ടുന്ന അലര്‍ജിക്കു പിന്നില്‍

ബീഫ് കഴിച്ചാല്‍ നീരു വയ്ക്കുന്ന ശരീരം, കടന്നല്‍ കുത്തേറ്റുള്ള മരണം; നിങ്ങളെ അലട്ടുന്ന അലര്‍ജിക്കു പിന്നില്‍

നിത്യ ജീവിതത്തിലെ പല അലര്‍ജികളും കേള്‍ക്കുമ്പോള്‍ നിസാരമായിരിക്കും. പക്ഷേ ജീവിതത്തെ ദുരിത പൂര്‍ണമാക്കാന്‍ നിസാരമെന്ന് കരുതുന്ന അലര്‍ജി ധാരാളം. ചിലര്‍ക്ക് ബീഫ് കഴിച്ചാല്‍ ശരീരം ചുവന്നു തടിക്കുകയും കഠിനമായ ചൊറിച്ചില്‍ ഉണ്ടാകുകയും ചെയ്യും. മറ്റു ചിലര്‍ക്ക് ചില പ്രാണികളുടെ കടിയേറ്റാല്‍ പോലും ശരീരം വിപരീത ദിശയില്‍ പ്രവര്‍ത്തിക്കാറുണ്ട്. കേവലം ശാരീരിക അസ്വസ്ഥകളില്‍ തുടങ്ങി ശ്വാസതടസത്തിലേക്കു വരെ അലര്‍ജികള്‍ നമ്മെ കൊണ്ടു ചെന്നെത്തിക്കാറുണ്ട്. നമ്മളെ വിടാതെ പിടികൂടുന്ന അലര്‍ജിക്ക് പരിഹാരമെന്ത്? അലര്‍ജിക്കു കാരണമാകുന്ന സാഹചര്യങ്ങള്‍ ഏതൊക്കെ? സംശയങ്ങള്‍ക്ക് വിശദമായ മറുപടി നല്‍കുകയാണ് ഡോക്ടര്‍ പികെ വേണുഗോപാല്‍. കടപ്പാട് ManoramaArogyam Dr P K Venugopal @ Manorama Arogyam എന്തുകൊണ്ടാണ് കടന്നൽ പോലുള്ള പ്രാണികളുടെ കുത്തേറ്റ് ആളുകൾ മരിക്കുന്നത്?ചന്ദന തിരിയും കൊതുകു തിരിയും അലർജിക്കു കാരണമാകുമോ?ഡോ. പി കെ വേണുഗോപാൽ സംസാരിക്കുന്നു… ഡിസംബർ ലക്കം മനോരമ ആരോഗ്യം ഇപ്പോൾ…

Read More

പുളളിപ്പുലിയെ പാഠം പഠിപ്പിച്ച് മുളളന്‍ പന്നി (വീഡിയോ)

പുളളിപ്പുലിയെ പാഠം പഠിപ്പിച്ച് മുളളന്‍ പന്നി (വീഡിയോ)

മുളളന്‍ പന്നിയുമായുളള കടുത്ത ഏറ്റുമുട്ടലിന് ഒടുവില്‍ പുളളിപ്പുലി വിജയിക്കുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിച്ചത്. ശക്തമായി ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച മുളളന്‍ പന്നി അവസാനം പുളളിപ്പുലിക്ക് കീഴടങ്ങുന്നതാണ് വീഡിയോയില്‍ ഉളളത്. ഇപ്പോള്‍ സമാനമായ ഒരു ഏറ്റുമുട്ടലിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. റോഡിലൂടെ നീങ്ങുകയാണ് മുളളന്‍ പന്നി. ഇരയെന്ന് കണ്ട് മുളളന്‍ പന്നിയുടെ അരികിലേക്ക് നീങ്ങിയ പുളളിപ്പുലിയെ പാഠം പഠിപ്പിച്ചിരിക്കുകയാണ് മുളളന്‍ പന്നി. ഏറ്റുമുട്ടലിന് ഒടുവില്‍ മുഖം മുഴുവന്‍ മുളളുകള്‍ കുത്തി കയറിയ പുളളിപ്പുലി മുളളന്‍ പന്നിയെ പിടിക്കാനുളള ശ്രമത്തില്‍ നിന്ന് പിന്‍വാങ്ങുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്. പ്രാവീണ്‍ കാസ്വാന്‍ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. പൂര്‍ണവളര്‍ച്ചയെത്തിയ മുളളന്‍പന്നിയുടെ ശരീരത്തില്‍ ഏകദേശം 30,000 മുളളുകളെങ്കിലും ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശത്രുക്കളെ ചെറുക്കാന്‍ ഒരു പ്രതിരോധകോട്ട പോലെയാണ് ഈ മുളളുകളെ മുളളന്‍ പന്നി ഉപയോഗിക്കുന്നത്. —————————- Continuing with #leopard vs #porcupine. This…

Read More

പുളളിപ്പുലിയും പെരുമ്പാമ്പും തമ്മില്‍ ഘോരമായ യുദ്ധം…. വീഡിയോ

പുളളിപ്പുലിയും പെരുമ്പാമ്പും തമ്മില്‍ ഘോരമായ യുദ്ധം…. വീഡിയോ

പുളളിപ്പുലിയും പെരുമ്പാമ്പും തമ്മില്‍ ഏറ്റുമുട്ടിയാല്‍ ആരു ജയിക്കും?. ഈ ചോദ്യത്തിന് ഉത്തരമാണ് ഈ അസാധാരണ പോരാട്ടത്തിന്റെ വിഡിയോ. കടുത്ത പോരാട്ടത്തിന് ഒടുവില്‍ പുളളിപ്പുലി വിജയിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ഇത് വ്യാപകമായാണ് പ്രചരിക്കുന്നത്. കെനിയയിലെ മാസായ് മാറയില്‍ നിന്നാണ് സഞ്ചാരിക്ക് മുന്നില്‍ ഈ പോരാട്ടം നടന്നത്. യുഎസ്എ സ്വദേശികളായ വിനോദ സഞ്ചാരികളുടെ സംഘമാണ് ഈ അപൂര്‍വ ദൃശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. നവംബര്‍ 19 ന് പുറത്തുവിട്ട ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ തന്നെ ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. സമീപത്തുണ്ടായിരുന്ന ഇമ്പാലയായിരുന്നു പുള്ളിപ്പുലിയുടെയും പെരുമ്പാമ്പിന്റെയും ആദ്യ ലക്ഷ്യം. പിന്നീടാണ് പെരുമ്പാമ്പ് പുള്ളിപ്പുലിയെ ലക്ഷ്യമിട്ടത്. ആഫ്രിക്കന്‍ റോക്ക് പൈതണ്‍ വിഭാഗത്തില്‍ പെട്ടതായിരുന്നു കൂറ്റന്‍ പെരുമ്പാമ്പ്. പെരുമ്പാമ്പിന്റെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ അടിപതറിയ പുള്ളിപ്പുലിയെ വരിഞ്ഞുമുറുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു ഘട്ടത്തില്‍ പെരുമ്പാമ്പിന്റെ പിടിയില്‍ നിന്ന് പുള്ളിപ്പുലിക്ക് രക്ഷപെടാനാകുമോയെന്നും സംശയമുണ്ടായിരുന്നു. എന്നാല്‍ കൂര്‍ത്ത പല്ലുകളും…

Read More

‘കളിച്ച് കളിച്ച് ഗോളടിച്ച് സണ്ണി ലിയോൺ’; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

‘കളിച്ച് കളിച്ച് ഗോളടിച്ച് സണ്ണി ലിയോൺ’; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഫുട്ബോള്‍ കളിക്കുന്ന ബോളിവുഡ് താരം സണ്ണി ലിയോണിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. ആദ്യമൊക്കെ ഗോളടിക്കാനാകാതെ ബുദ്ധിമുട്ടിയ താരം ഗോളടിക്കുന്നത് വരെ കളി തുടര്‍ന്നു. What's my name..what's my name? 🎶#SunnyLeone @DelhiBullsT10 @T10League pic.twitter.com/NBDEBQoBXj — Sunny Leone (@SunnyLeone) November 20, 2019

Read More

ശാലിനിയുടെ ജന്‍മദിനം ആഘോഷമാക്കി തല ഫാന്‍സ് (വീഡിയോ)

ശാലിനിയുടെ ജന്‍മദിനം ആഘോഷമാക്കി തല ഫാന്‍സ് (വീഡിയോ)

തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് ‘തല അജിത്’. അദ്ദേഹത്തിന്റെ സിനിമ റിലീസാകുമ്പോഴും ജന്‍മദിനത്തിനുമൊക്കെ ആരാധകര്‍ ആഘോഷം സംഘടിപ്പിക്കുന്നത് എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ അജിത്തിന്റെ ഭാര്യ ശാലിനിയുടെ ജന്‍മദിനത്തില്‍ തമിഴ്നാട്ടില്‍ പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ചെന്നൈ നഗരത്തിലാണ് ശാലിനിക്ക് ജന്‍മദിനാശംസള്‍ നേര്‍ന്നുകൊണ്ട് അജിത് ഫാന്‍സ് ക്ലബിന്റെ പേരില്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അജിത്തിന്റെയും ശാലിനിയുടെയും മനോഹരമായ ചിത്രങ്ങളും ചേര്‍ത്താണ് ചുവരെഴുത്ത്. ശാലിനിയുടെ നാല്‍പ്പതാം ജന്‍മദിനാമാണ് ആരാധകര്‍ ആവേശപൂര്‍വം ആഘോഷിച്ചത്. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിലൂടെ തന്റേതായ മുദ്രപതിപ്പിച്ച ശാലിനി, അജിത്തുമായുള്ള വിവാഹത്തിന് ശേഷം സിനിമാ മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. അജിത്തിനൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്ന ശാലിനിയെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. Special Wall Painting For #ShaliniAjith Birthday ..🎂 TRENDSETTERS …!😎#HBDShaliniAjith pic.twitter.com/BpFma1jUIz — ƙoҡҡı ƙєttαѵαи ツ (@KK_Valimai) November 20, 2019

Read More

മിനറല്‍ വാട്ടറിന്റെ ഒഴിഞ്ഞ കുപ്പികൊണ്ട് ഒരു ഉഗ്രന്‍ ഐഡിയ

മിനറല്‍ വാട്ടറിന്റെ ഒഴിഞ്ഞ കുപ്പികൊണ്ട് ഒരു ഉഗ്രന്‍ ഐഡിയ

നമ്മുടെ വീട്ടില്‍ സാധാരണ കാണുന്ന മിനറല്‍ വാട്ടറിന്റെ ഒഴിഞ്ഞ കുപ്പികള്‍ എന്താണു ചെയ്യാറുള്ളത്? അതിനു യാതൊരു ഉപയോഗവും ഇല്ലെന്നു കരുതി ഉപേക്ഷിക്കുകയാണല്ലോ നാം പതിവായി ചെയ്യാറുള്ളത്. എന്നാല്‍ ഈ ഉപയോഗശൂന്യമായ കുപ്പികള്‍ കൊണ്ട് ഒരുപാടു ഗുണങ്ങളുള്ള വസ്തുക്കള്‍ നമുക്ക് വളരെ എളുപ്പത്തില്‍ തന്നെ ചെയ്യാന്‍ സാധിക്കുന്നതാണ്. എന്തെങ്കിലും ഗുണപ്രദമായ കാര്യങ്ങള്‍ അവ ഉപയോഗിച്ച് ചെയ്തില്ലെങ്കില്‍ ഈ കുപ്പികള്‍ നമ്മുടെ വീട്ടിലും പറമ്പിലും കുന്നുകൂടി കിടക്കുകയും മാത്രമല്ല കൊതുകുകളും മറ്റും അവയിലുള്ള വെള്ളത്തില്‍ കടന്നുകൂടി പെറ്റുപെരുകി ഒരുപാടു രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാറുണ്ട്. അവയെ കത്തിച്ചു കളഞ്ഞാല്‍ പരിസര മലിനീകരണത്തിനു കാരണമാവുകയും ചെയ്യും എന്നാല്‍ ഈ ഒഴിഞ്ഞ കുപ്പികള്‍ കൊണ്ട് എന്തെല്ലാം ഉപയോഗപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ ചെയ്യാന്‍ സാധിക്കുമെന്നു നിങ്ങള്‍ക്ക് അറിയാമോ? ഈ രീതികളില്‍ നിന്ന് നമുക്ക് യോജിച്ച പല ഓര്‍ഗനൈസേഴ്‌സും ഉണ്ടാക്കാന്‍ സാധിക്കും. പാത്രങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്ന സോപ്പിലെ…

Read More

96-ലെ ജാനുവാകേണ്ടിയിരുന്നത് മഞ്ജു; ആ വാക്കുകള്‍ ഞെട്ടിച്ചു…മഞ്ജു

96-ലെ ജാനുവാകേണ്ടിയിരുന്നത് മഞ്ജു; ആ വാക്കുകള്‍ ഞെട്ടിച്ചു…മഞ്ജു

പോയ വര്‍ഷത്തെ തമിഴ് സിനിമകളില്‍ ഏറെ ആഘോഷിക്കപ്പെട്ട ചിത്രമായിരുന്നു പ്രണയവും വിരഹവും പ്രമേയമാക്കിയ 96. റാം, ജാനു എന്നീ പ്രണയജോഡികളുടെ കഥ പറഞ്ഞ ചിത്രവും അതിലെ ഗാനങ്ങളും നിരൂപക പ്രശംസ നേടിയിരുന്നു. ഒപ്പം നഷ്ടപ്രണയത്തിന്റെ ആര്‍ദ്രത അതിമനോഹരമായി കൈകാര്യം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് തൃഷയെയും വിജയ് സേതുപതിയെയും ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ചിത്രത്തിലെ ജാനുവായി സംവിധായകന്‍ പ്രേംകുമാര്‍ ആദ്യം മനസില്‍ കണ്ടിരുന്നത് മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യരെയായിരുന്നു. മഞ്ജു തന്നെയാണ് ഫില്‍മി ബീറ്റ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മഞ്ജുവും ഇക്കാര്യം അറിയുന്നത് ഈയിടെയാണ്. അടുത്തിടെ ദുബായില്‍ ഒരു അവാര്‍ഡദാന ചടങ്ങിന് പോയപ്പോഴാണ് തന്നോട് 96-ന്റെ സംവിധായകന്‍ പ്രേം ഇക്കാര്യം വെളിപ്പെടുത്തിയതെന്നും പ്രേമിന്റെ വാക്കുകള്‍ തന്നെ ഞെട്ടിച്ചെന്നും മഞ്ജു പറയുന്നു. മഞ്ജുവിന്റെ വാക്കുകള്‍ ദുബായില്‍ ഒരു അവാര്‍ഡ്ദാന ചടങ്ങിനായി എത്തിയതായിരുന്നു ഞാന്‍….

Read More

പുതുതലമുറയില്‍ മദ്യപാനം പുകവലി ഒന്നുമില്ലാത്ത ഒരാളെ കണ്ടിട്ടുണ്ടെങ്കില്‍ അതു കുഞ്ചാക്കോബോബനാണ്’

പുതുതലമുറയില്‍ മദ്യപാനം പുകവലി ഒന്നുമില്ലാത്ത ഒരാളെ കണ്ടിട്ടുണ്ടെങ്കില്‍ അതു കുഞ്ചാക്കോബോബനാണ്’

സിനിമയില്‍, പുതിയ തലമുറക്കാരില്‍ മദ്യപിക്കാത്ത, പുക വലിക്കാത്ത ഒരാളെ കണ്ടിട്ടുണ്ടെങ്കില്‍ അത് കുഞ്ചാക്കോബോബനാമെന്ന് നടന്‍ സലിംകുമാര്‍. ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ അതിഥിയായെത്തി വേദിയില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സലിംകുമാറിന്റെ വാക്കുകള്‍ മദ്യപിക്കാത്ത പുകവലിക്കാത്ത ഒരാളെയൊക്കെ ഈ പുതുതലമുറയില്‍ കണ്ടിട്ടുണ്ടെങ്കില്‍ അതില്‍ ഏക വ്യക്തി കുഞ്ചാക്കോ ബോബനാണ്. ചാക്കോച്ചന്‍ എസ് ബി കോളേജില്‍ നിന്നും പഠിച്ചിറങ്ങിയതാണ്. ഒരിക്കല്‍ ഒരു കൂട്ടര്‍ മയക്കുമരുന്നിനെതിരെ സത്യപ്രതിജ്ഞ ചെയ്യണമെന്ന ആവശ്യവുമായി എന്നെ സമീപിച്ചിരുന്നു. അവരോടു ഞാന്‍ പറ്റില്ലെന്നു പറഞ്ഞു. കാരണം ഞാന്‍ സിഗരറ്റു വലിക്കും. മയക്കുമരുന്നല്ലെങ്കിലും അതുപോലെയാണത്. ഞാന്‍ പറഞ്ഞു- ഒന്നുകില്‍ നിങ്ങള്‍ മമ്മൂട്ടിയെ വിളിക്കൂ. അല്ലെങ്കില്‍ നിങ്ങള്‍ ജഗദീഷിനെ വിളിക്കൂ. അല്ലെങ്കില്‍ നിങ്ങള്‍ കുഞ്ചാക്കോ ബോബനെ വിളിക്കൂ. അവരെയൊക്കെയാണ് എനിക്ക് നിര്‍ദേശിക്കാനുണ്ടായിരുന്നത്. പ്രേം നസീര്‍ സാറിനെക്കുറിച്ച് എനിക്കത്ര അറിയില്ല. എന്നാലും പറഞ്ഞു കേട്ടിടത്തോളം അദ്ദേഹവും നല്ല മനുഷ്യനാണെന്നാണ് ഞാന്‍…

Read More