ഭക്ഷണമില്ലാതെ മൂന്നാഴ്ച വരെ മനുഷ്യന് ജിവിക്കാന്‍ കഴിയും. പക്ഷെ വെള്ളമില്ലാതെ കഷ്ടി ഒരാഴ്ചയ്ക്കപ്പുറം ജീവിതം സാധ്യമല്ല. നല്ല ആരോഗ്യത്തിന് ദിവസം രണ്ട് ലിറ്റര്‍ വെള്ളം കുടിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിഷകര്‍ഷ. ഇതിനായി വാട്ടര്‍ബോട്ടിലുകളില്‍ വെള്ളം കൊണ്ടുപോകുന്നവര്‍ ജാഗ്രതൈ. സൂക്ഷിച്ചില്ലെങ്കില്‍ വാട്ടര്‍ബോട്ടിലുകള്‍ നിങ്ങളെ ആശുപത്രിയില്‍ നിന്ന് ഇറങ്ങാന്‍ സമ്മതിക്കില്ല. ഓരോ പ്രാവശ്യവും വാട്ടര്‍ ബോട്ടിലുകളില്‍ വെള്ളം നിറച്ച് കുടിക്കുമ്പോഴും കോടിക്കണക്കിന് ബാക്ടീരികളാണ് വാട്ടര്‍ ബോട്ടിലുകളുടെ വായ്ഭാഗത്തും അടപ്പിലുമായി രൂപപ്പെടുന്നത്. വെള്ളം കുടിക്കാനായി ബോട്ടില്‍ വീണ്ടും വീണ്ടും വായില്‍ വെക്കുമ്പോള്‍ നിങ്ങള്‍ ബാക്ടീരിയകളെക്കൂടി അകത്താക്കുകയാണ്. ഒരു ദിവസം മുഴുവന്‍ ഒരേ വാട്ടര്‍ ബോട്ടിലുപയോഗിക്കുന്നതും നായയുടെ പഴയ കളിപ്പാട്ടം നക്കുന്നതും ഒരുപോലെ ആണെന്നാണ് ഗവേഷകര്‍ പറയുന്നത്. രണ്ടിലും ബാക്ടീരിയകളുടെ അളവ് ഒന്നായിരിക്കും. എന്താണ് ഇതിന് പരിഹാരം? വാട്ടര്‍ ബോട്ടിലുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധ വേണം. സ്ലൈഡ്ടോപ്പ് ബോട്ടിലുകളാണ് ബാക്ടീരിയയുടെ കാര്യത്തില്‍ ഏറ്റവും വില്ലന്‍. അതുകഴിഞ്ഞാല്‍…
Read MoreCategory: Uncategorized
ത്രില്ലറുമായി മമ്മൂട്ടിയുടെ ‘റോഷാക്ക്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോഷാക്കിന്റെ ചിത്രീകരണം കൊച്ചിയിലും പരിസര പ്രദേശത്തുമായി പുരോഗമിച്ചു വരികയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജന-കിരണ്‍ ദാസ്, സംഗീതം-മിഥുന് മുകുന്ദന്, കലാ സംവിധാനം-ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്-പ്രശാന്ത് നാരായണന്, ചമയം-റോണക്സ് സേവ്യര്‍ & എസ്സ് ജോര്‍ജ് ,വസ്ത്രാലങ്കാരം-സമീറ സനീഷ്, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബാദുഷ എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍. പി ആര് ഓ പ്രതീഷ് ശേഖര്‍
Read Moreജാക്ക് ആൻഡ് ജിൽ’ ടീസർ പുറത്തിറങ്ങി
പ്രേക്ഷകര്‍ക്ക് വേറിട്ട ദൃശ്യാനുഭവങ്ങള്‍ സമ്മാനിച്ച സന്തോഷ് ശിവന് സംവിധാനം നിര്‍വഹിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ ‘ജാക്ക് ആന്‍ഡ് ജില്ലി’ന്റെ(Jack N Jill ) ടീസര്‍ എത്തി. സംവിധായകന് മണിരത്നമാണ് ടീസര്‍ പുറത്തിറക്കിയത്. കോമഡിയും ആക്ഷനും എല്ലാം കൊണ്ടും ഒരു പക്കാ എന്റര്‍ടൈനര്‍ തന്നെയാണ് ചിത്രമെന്ന് ടീസര്‍ ഉറപ്പ് നല്‍കുന്നുണ്ട്. രസകരമായ ഒരു ചിത്രം തന്നെയായിരിക്കും ജാക്ക് ആന്‍ഡ് ജില്ലെന്ന് ഉറപ്പ് നല്കി നേരത്തെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ഒരു ദേവിയുടെ ഗെറ്റപ്പില്‍ സ്കൂട്ടര്‍ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ കണ്ടത്. ചിത്രത്തിലെ കിം കിം എന്ന ഗാനവും ഏറെ വൈറലായിരുന്നു. ഗോകുലം ഗോപാലന്, സന്തോഷ് ശിവന്, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ സൗബിന് ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍…
Read Moreതൃശൂര്‍ പൂരത്തിനായി 15 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍
തൃശൂര്‍ പൂരം നടത്തിപ്പിനായി 15 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. ആദ്യമായാണ് സര്‍ക്കാര്‍ പൂരത്തിന് ധനസഹായം നല്‍കുന്നത്.ജില്ലാ കളക്ടര്‍ക്കാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ വിപുലമായി തൃശൂര്‍ പൂരം നടത്താന്‍ അനുമതി നല്‍കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ വരുന്നതിന് മുമ്പ് നടത്തിയതുപോലെ മികച്ച രീതിയില്‍ പൂരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് അറിയിച്ചിരുന്നു. കൊവിഡ് മഹാമാരിയുടെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പൂര്‍ണ തോതില്‍ പൂരം നടത്താന്‍ സാധിച്ചിരുന്നില്ല. ഇതില്‍ പൂരപ്രേമികള്‍ നിരാശരായിരുന്നു. കഴിഞ്ഞ വര്‍ഷം ആഷോഘങ്ങളില്ലാതെ പൂരം ചടങ്ങുകള്‍ മാത്രമായാണ് നടത്തിയിരുന്നത്.
Read Moreആരോഗ്യത്തിന് അത്യുത്തമം പഞ്ചസാര കുറവുള്ള ഈ പഴങ്ങള്‍
ആരോഗ്യകരമായ ജീവിതത്തിനുള്ള ആദ്യ പാഠമാണ് പഴങ്ങള്‍ ധാരാളം കഴിക്കുക എന്നത്. എന്നാല്‍ മിക്ക പഴങ്ങളിലും പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. പഞ്ചസാര അല്പം പ്രശ്നക്കാരനാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ? ദിവസവും കഴിക്കുന്ന പഞ്ചസാരയുടെ കണക്ക് സൂക്ഷിക്കുന്നത് എല്ലാവര്ക്കും നല്ലതാണ്. പ്രത്യേകിച്ച് പ്രമേഹമുള്ളവര്‍ക്ക് ഇത് വളരെ അത്യാവശ്യമാണ്. പഴങ്ങള്‍ വൈവിധ്യമാര്‍ന്ന പോഷകങ്ങളുടെ മികച്ച സ്രോതസ്സാണ്, മാത്രമല്ല നിങ്ങളുടെ വിശപ്പ് കെടുത്താനുള്ള ആരോഗ്യകരമായ മാര്‍ഗവുമാണ്. എന്നിരുന്നാലും, ഭൂരിഭാഗം പഴങ്ങളിലും ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. വാഴപ്പഴം, മാമ്പഴം തുടങ്ങിയ ചില പഴങ്ങളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാരയുണ്ട്. ഇതിനു വിരുദ്ധമായി, പഞ്ചസാര ഉള്ളടക്കത്തില്‍ കുറവായ ചില പഴങ്ങളുണ്ട്. ഈ പഴങ്ങളിലെ പഞ്ചസാരയുടെ അംശം കണക്കിലെടുത്ത്, പ്രമേഹരോഗികള്‍ക്കും ശരീരഭാരം നിരീക്ഷിക്കുന്നവര്‍ക്കും ഇത് അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. അത്തരം ചില പഴങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് പരിചയപ്പെടാം. പഞ്ചസാര അധികമായാല്‍ അമിതമായ പഞ്ചസാരയുടെ ഉപയോഗം നിരവധി ദോഷകരമായ ആരോഗ്യ…
Read Moreകേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത
തെക്കേ ഇന്ത്യക്ക് മുകളിലെ ന്യുന മർദ്ദ പാത്തി ( trough ), കിഴക്ക്- പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലൊടു കൂടിയ മഴക്കും, മണിക്കൂറിൽ 30-40 km വേഗതയിൽ കാറ്റ് വീശാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു
Read Moreതൃശൂർ പൂരത്തിന് കൊവിഡ് നിയന്ത്രണങ്ങൾ ഇല്ല
കൊവിഡ് നിയന്ത്രണമില്ലാതെ ഇത്തവണത്തെ തൃശൂർ പൂരം നടത്തുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. പൂരം പൂർവാധികം ഭംഗിയായി നടത്തും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കും. എന്നാൽ മാസ്കും സാനിറ്റൈസറും ഉൾപ്പെടെ സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. മെയ് 10നാണ് തൃശൂർ പൂരം.പരമാവധി തർക്കങ്ങൾ ഒഴിവാക്കി പൂരം ഭംഗിയായി നടത്താൻ സർക്കാർ എല്ലാ പിന്തുണയും നൽകും. തേക്കിൻകാട് മൈതാനത്തെ ബാരിക്കേഡ് നിർമ്മിക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ദേവസ്വങ്ങൾക്കു മേൽ അധിക ബാധ്യത വരുത്തില്ല. ഏതാണ്ട് 15 ലക്ഷത്തോളം ആളുകളെ ആണ് ഇത്തവണ പൂരത്തിന് പ്രതീക്ഷിക്കുന്നത്. വെടികെട്ട് മുൻ വർഷങ്ങളിലേത് പോലെ നടത്താൻ അനുമതി ലഭിച്ചിട്ടുണ്ട്. ദേവസ്വങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിച്ച് മുന്നോട്ട് പോകാനാണ് മന്ത്രിമാരുടെ നേതൃത്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായത്. രണ്ട് വർഷത്തെ കൊവിഡ് പ്രതിസന്ധി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് സാമ്പത്തികമായി അമിത ഭാരം ഉണ്ടാക്കിയെന്ന വിലയിരുത്തലിലാണ്…
Read Moreപുതിയ ഒമിക്രോണ്‍ വകഭേദങ്ങള്‍ക്ക് സാധ്യത
രാജ്യതലസ്ഥാനത്തെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് പിന്നില്‍ പുതിയ വകഭേദങ്ങളാകാമെന്ന് ആരോഗ്യ വിദഗ്ധര്‍. ഒമിക്രോണിന്റെ പുതിയ വകഭേദങ്ങളുടെ സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. ഒമിക്രോണിന് ആകെ 8 വകഭേദങ്ങളുണ്ട്, അതില്‍ ഒന്ന് പ്രൈം ആണ്. ഐഎല്‍ബിഎസില്‍ വിവിധ സാമ്പിളുകള്‍ പരിശോധിച്ച് വരികയാണെന്ന് വിദഗ്ധര്‍ അറിയിച്ചു. BA.2.12.1 ആണ് ഡല്‍ഹിയിലെ പെട്ടെന്നുള്ള കൊവിഡ് കുതിച്ചുചാട്ടത്തിന് ഉത്തരവാദിയായ വേരിയന്റ്. കൗമാരക്കാര്‍ വഴി വകഭേദങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്. പൂര്‍ണമായി കുത്തിവയ്പ് എടുക്കാത്തതിനാല്‍ കുട്ടികളില്‍ അപകടസാധ്യത കൂടുതലാണെന്ന്. പൊതു ഇടങ്ങളില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെടുന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുകയാണ്. ഇന്നലെ സംസ്ഥാനത്ത് 1000-ത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയ കേസുകള്‍ വര്‍ധിക്കുന്നത് നാലാം തരംഗത്തിലേക്ക് നയിക്കില്ലെന്ന് ഐസിഎംആര്‍ മുന്‍ ചീഫ് സയന്റിസ്റ്റ് ഡോക്ടര്‍ ആര് ഗംഗാഖേദ്കര്‍ പറഞ്ഞിരുന്നു. ഒമിക്രോണിന്റെ…
Read Moreഇന്ത്യയിലെ ആദ്യ ഒമിക്രോൺ എക്സ്ഇ വകഭേദം മുംബൈയിൽ റിപ്പോർട്ട് ചെയ്തു
ഇന്ത്യയിലെ ആദ്യ ഒമിക്രോൺ എക്സ്ഇ വകഭേദം മുംബൈയിൽ റിപ്പോർട്ട് ചെയ്തു. ഒമിക്രോണിനെക്കാൾ 10 മടങ്ങ് വ്യാപനശേഷിയുള്ളതാണ് ഈ വകഭേദം. ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഇക്ബാൽ സിംഗ് ചഹാൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ന് മുംബൈയിൽ സ്ഥിരീകരിച്ച 230 സാമ്പിളുകളിൽ 228 എണ്ണവും ഒമിക്രോൺ ആണ്. ഒരെണ്ണം കപ്പ വകഭേദവും മറ്റൊന്ന് എക്സ്ഇ വകഭേവുമാണ്.
Read Moreതെക്കൻ കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം
തെക്കൻ കേരളത്തിൽ റമദാൻ വ്രതാരംഭം നാളെ മുതൽ. പാളയം ഇമാമാണ് പ്രഖ്യാപനം നടത്തിയത്. തമിഴ്നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി ദൃശ്യമായതോടെയാണ് പ്രഖ്യാപനം. റമദാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം ഇന്നലെ തന്നെ അറിയിച്ചിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനിയാണ് ഇന്നലെ പ്രഖ്യാപിച്ചത്. സുന്നി വിഭാഗങ്ങൾ തീരുമാനം അറിയിച്ചിരുന്നില്ല. അതേസമയം മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയിൽ ഇന്ന് റമദാൻ വ്രതം ആരംഭിച്ചു. യുഎഇയിലും ഇന്ന് മുതൽ റമദാൻ വ്രതം ആരംഭിച്ചു.
Read More