പ്രകൃതിഭംഗിയാല്‍ സമ്പുഷ്ടമായ മറ്റൊരു കേരളമാണ് ശ്രീലങ്ക

പ്രകൃതിഭംഗിയാല്‍ സമ്പുഷ്ടമായ മറ്റൊരു കേരളമാണ് ശ്രീലങ്ക

പ്രകൃതിഭംഗിയാല്‍ സമ്പുഷ്ടമായ സുന്ദര ഭൂമിയാണ് ശ്രീലങ്ക. കേരളത്തോട് വളരെയധികം സാമ്യം ഉണ്ട് ഈ നാടിന്. ഭക്ഷണം തൊട്ട്, സംസ്‌കാര രീതികളില്‍ വരെ ആ സാമ്യം കാണാനാകും. കാലങ്ങള്‍ നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ശ്രീലങ്കയിപ്പോള്‍ ടൂറിസത്തിന്റെ മറ്റൊരു പര്യായമായിക്കൊണ്ടിരിക്കുകയാണ്. ചുരുങ്ങിയ ബജറ്റില്‍ കണ്ടാസ്വദിച്ചുവരാവുന്ന ഒരു മികച്ച ചോയ്സാണ് ശ്രീലങ്കയെന്ന ദ്വീപ്. സാഹസികത വേണ്ടവര്‍ക്ക് റാഫ്റ്റിംഗ്, കയാക്കിങ്, കുത്തനെയുള്ള മലനിരകളിലൂടെയുള്ള ബൈക്കിംഗ്, ട്രക്കിംഗ് തുടങ്ങി നിരവധി കാര്യങ്ങള്‍ ശ്രീലങ്ക ഒരുക്കിയിട്ടുണ്ട്. ഇനി വനങ്ങളെയും മൃഗങ്ങളേയും അടുത്തറിയണമെങ്കില്‍ നാഷണല്‍ പാര്‍ക്ക് മുതല്‍ ആനവളര്‍ത്തല്‍ കേന്ദ്രം വരെ. കൂടാതെ മനോഹരങ്ങളായ കടല്‍ത്തീരങ്ങള്‍, ബുദ്ധസംസ്‌കാരത്തിന്റെ നേര്‍സാക്ഷ്യങ്ങളായ ക്ഷേത്രങ്ങള്‍ അങ്ങനെ അനവധിയാണ് ശ്രീലങ്കയിലെ വിശേഷങ്ങള്‍. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ഏത് ബീച്ചുകളെയും വെല്ലുവിളിക്കാവുന്ന ഏകാന്ത മനോഹര കടലോരപ്രദേശങ്ങള്‍ നിറഞ്ഞതാണ് ശ്രീലങ്കയിലെ ഓരോ തീരങ്ങളും. ടംഗല്ലയിലെ മനോഹരമായ ഗൊയാംബോക്ക ബീച്ചും അരുഗംബേ ബീച്ചും…

Read More

ചെന്നൈയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാം ഈ ഇടങ്ങളിലേക്ക്…

ചെന്നൈയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാം ഈ ഇടങ്ങളിലേക്ക്…

അവധിയുടെ മൂഡില്‍ കുറച്ചധികം ദിവസങ്ങള്‍ ചിലവഴിക്കുവാന്‍ പറ്റുന്ന ഈ നാടാണ് ചെന്നൈ. കടല്‍ത്തീരങ്ങളും കുന്നുകളുമായി ഇവിടെ നിന്നും പോയിക്കാണുവാന്‍ ഇടങ്ങള്‍ ഒരുപാടുണ്ട്. ഇതാ ചെന്നൈയില്‍ നിന്നും എളുപ്പത്തില്‍ പോകുവാന്‍ സാധിക്കുന്ന കുറച്ചിടങ്ങള്‍ നോക്കാം… പോണ്ടിച്ചേരി-ബീച്ചിന്റെ കാഴ്ചകളിലേക്കും രസത്തിലേക്കും ഒക്കെ ഇറങ്ങിച്ചെല്ലുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കു പറ്റിയ ഇടമാണ് പോണ്ടിച്ചേരി. ഒരു കാലത്ത് ഈ നാടിന്റെ അധിപന്മാരായിരുന്ന ഫ്രഞ്ചുകാര്‍ ബാക്കിവെച്ചതിന്റെ അടയാളങ്ങള്‍ പലതും ഇന്നും ഇവിടെ കാണാം. കടലിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ കൊതിപ്പിക്കുന്ന കടല്‍ത്തീരങ്ങളും പുരാതനമായ കെട്ടിടങ്ങളും ആത്മാവിന് ശാന്തി നല്കുന്ന ഓറോവില്ല ആശ്രമവും ഒക്കെ ഇവിടെ കാണാം. തിരുപ്പതി-വിശ്വാസത്തിന്റെ ഭാഗമായുളള യാത്രകളാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ തിരുപ്പതി നോക്കാം. പുരാതന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നും പുണ്യ കേന്ദ്രവുമായാണ് തിരുപ്പതി അറിയപ്പെടുന്നത്. തിരുപ്പതിയില്‍ നിന്നും വെറും 22 കിലോമീറ്റര്‍ അകലെയാണ് പ്രസിദ്ധമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍…

Read More

ബീച്ചിന്റെ ഭംഗിയും കാടിന്റെ വന്യതയും സഞ്ചാരികളുടെ ഇഷ്ടയിടമായ ആന്‍ഡമാന്‍

ബീച്ചിന്റെ ഭംഗിയും കാടിന്റെ വന്യതയും സഞ്ചാരികളുടെ ഇഷ്ടയിടമായ ആന്‍ഡമാന്‍

ശാന്തമായ കടല്‍ത്തീരങ്ങളിലൂടെ, ബീച്ചിന്റെ ഭംഗിയും കാടിന്റെ ശാന്തതയും വന്യതയും ആസ്വദിച്ച് യാത്ര ചെയ്യുവാന്‍ പറ്റിയ ഇടമാണ് ആന്‍ഡമാന്‍. വിവിധ ഭാഷകള്‍ സംസാരിക്കുന്ന, വിവിധ സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു ചെറിയ ഇന്ത്യ തന്നെയാണ് ആന്‍ഡമാനിലുള്ളത്. വിവിധ ദ്വീപുകളില്‍ ആന്‍ഡമാനിലെ ഓരോ ദ്വീപുകളും ഓരോ തരത്തിലുള്ള സഞ്ചാര അനുഭവങ്ങളാണ് സഞ്ചാരികള്‍ക്കു നല്കുന്നത്. റോസ് ഐലന്‍ഡിലെ പുരാതനമായ ദേവാലയവും പോര്‍ട് ബ്ലെയറിലെ സെല്ലുലാര്‍ ജയിലും എലിഫന്റ് ബീച്ചിലെ സ്‌നോര്‍കലിങ്ങും ഹാവ്‌ലോകേകിലെ കയാക്കിങ്ങും രാധാനഗര്‍ ബീച്ചിലെ സൂര്യാസ്തമയവും ബറാടാങ് ദ്വീപിലെ ഗുഹാ യാത്രയും ചിടിയ ടാപുവിലെ പക്ഷി നിരീക്ഷണവും ഒക്കെ തീര്‍ച്ചായയും അനുഭവിച്ചിരിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ്. മിക്കപ്പോഴും പൊതു അവധികള്‍ നോക്കി യാത്ര പ്ലാന്‍ ചെയ്യുന്നവരാണ് മിക്കവരും. എന്നാല്‍ അതില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ തന്നെ യാത്രയ്ക്കുള്ള ചിലവ് കുറയും. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കൊക്കെ അവധി ദിവസങ്ങളിലെ യാത്ര, താമസ ഭക്ഷണ…

Read More

കുട്ടവഞ്ചിക്കാരുടെ അഭ്യാസങ്ങളും മണ്ണിറ വെള്ളച്ചാട്ടത്തിന്റെ ഭംഗിയും ആസ്വദിച്ച് തിരികെ പോരാം

കുട്ടവഞ്ചിക്കാരുടെ അഭ്യാസങ്ങളും മണ്ണിറ വെള്ളച്ചാട്ടത്തിന്റെ ഭംഗിയും ആസ്വദിച്ച് തിരികെ പോരാം

അധികം ആര്‍ക്കും അറിയാത്ത ഒരുപാടൊന്നും പറഞ്ഞു കേള്‍ക്കാത്ത എന്നാല്‍ കാഴ്ച കൊണ്ടും അനുഭവം കൊണ്ടും വല്ലാത്തൊരു പുതുമ തോന്നുന്ന സ്ഥലമാണ് അടവി എക്കോ ടൂറിസവും, അതിനോടു ചേര്‍ന്ന് കിടക്കുന്ന മണ്ണിറ വെള്ളച്ചട്ടവും. വനം വകുപ്പ് 2008-ല്‍ കോന്നി ആന സങ്കേതത്തിന്റെ ഭാഗമായിട്ടാണ് അടവി എക്കോ ടൂറിസം തുടങ്ങുന്നത്. കോന്നിയില്‍ നിന്ന് തണ്ണിത്തോട് റോഡില്‍ 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അവിടൊരു കുട്ടവഞ്ചി കേന്ദ്രത്തിലെത്താം. കോന്നിയില്‍ നിന്നും ഏകദേശം 14 കിലോമീറ്ററുകളോളം പിന്നിട്ടാല്‍ തണ്ണിതോട് എന്ന കുഞ്ഞു ഗ്രാമത്തിലെ മുണ്ടന്‍മുഴിയിലെ അച്ചന്‍കോവില്‍ ആറിന്റെ കൈ വഴിയായ കല്ലാറില്‍ കുട്ടവഞ്ചി സവാരി കാണാനാവും. വെറും തുഴച്ചില്‍ മാത്രമല്ല കാണാനാവുക. ഹോഗനക്കല്‍ നിന്ന് വന്ന പരിശീലനം നേടിയ തുഴച്ചിലുകാരുടെ കുട്ടവഞ്ചി കറക്കവും ഉണ്ട്. അഞ്ച് പേരടങ്ങുന്ന സംഘത്തിന് 900 രൂപയ്ക്ക് കുട്ടവഞ്ചിയില്‍ ദീര്‍ഘദൂര സവാരി നടത്താം. 500 രൂപയ്ക്ക് ഹ്രസ്വദൂര സവാരിക്കും ഇവിടെ…

Read More

തെയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഓറഞ്ച് മരങ്ങളും; നിറഞ്ഞ മഞ്ഞില്‍ കൂര്‍ഗ്

തെയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഓറഞ്ച് മരങ്ങളും; നിറഞ്ഞ മഞ്ഞില്‍ കൂര്‍ഗ്

കാലാവസ്ഥയും പ്രകൃതിയും ചേര്‍ന്ന് ഒരുക്കുന്ന വിരുന്നില്‍ ആദ്യകാഴ്ചയില്‍ തന്നെ നാം കൂര്‍ഗിനെ പ്രണയിച്ച് പോകും. എവിടെ തിരിഞ്ഞാലും കാപ്പിത്തോട്ടങ്ങളും തെയിലത്തോട്ടങ്ങളും ഓറഞ്ച് മരങ്ങളുമൊക്കെയായി സുന്ദരമാണ് കൂര്‍ഗിലെ ഓരോ പ്രദേശങ്ങളും. കര്‍ണാടകത്തിലെ തെക്ക് – പടിഞ്ഞാറന്‍ ഭാഗത്തായിട്ടാണ് കൂര്‍ഗ് ജില്ലയുടെ കിടപ്പ്. സമുദ്രനിരപ്പില്‍ നിന്നും 900 മീറ്റര്‍ മുതല്‍ 1715 മീറ്റര്‍ വരെ ഉയരത്തിലാണ് ഈ സ്ഥലം. ഇന്ത്യയുടെ സ്‌കോട്ട്ലാന്റ് എന്നും കര്‍ണാടകത്തിന്റെ കശ്മീര്‍ എന്നും തുടങ്ങി ഒട്ടേറെ ഓമനപ്പേരുകളുണ്ട് കൂര്‍ഗിന്. നിത്യഹരിത വനങ്ങളും, പച്ചപ്പുള്ള സമതലങ്ങളും, കോടമഞ്ഞൂമൂടിക്കിടക്കുന്ന മലനിരകളും കാപ്പി, തേയില തോട്ടങ്ങളും, ഓറഞ്ച് തോട്ടങ്ങളും എന്നുവേണ്ട നദിയും അരുവിയും ക്ഷേത്രങ്ങളും എല്ലാമുണ്ട് ഇവിടെ. കേരളത്തിന്റെ വിവിധ ഭാഗങ്ങല്‍ നിന്നുള്ളവരുടെയും കര്‍ണാടത്തില്‍ നിന്നുള്ളവരുടെയും സ്ഥിരം വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. കീശയ്ക്ക് കട്ടിയുള്ളവരാണെങ്കില്‍ സുഖവാസകേന്ദ്രമാക്കാന്‍ പറ്റിയ ഇടമാണ് കൂര്‍ഗ്. സമ്മര്‍ ബംഗ്ലാവ് എന്നൊക്കെ സായിപ്പിന്റെ ഭാഷയില്‍പറയുന്നില്ലേ, അതുപോലെ ഒന്നു തരപ്പെടുത്താം,…

Read More

സിക്കീമിലെ ഏറ്റവും വലിയ പട്ടണം; കിഴക്കന്‍ ഹിമാലയ നിരയിലെ ഗാംഗ്‌ടോക്

സിക്കീമിലെ ഏറ്റവും വലിയ പട്ടണം; കിഴക്കന്‍ ഹിമാലയ നിരയിലെ ഗാംഗ്‌ടോക്

സമുദ്രനിരപ്പില്‍ നിന്ന് 1676 മീറ്റര്‍ ഉയരത്തില്‍ കിഴക്കന്‍ ഹിമാലയ നിരയില്‍ ശിവാലിക് പര്‍വതത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന സിക്കീമിലെ ഏറ്റവും വലിയ പട്ടണമാണ് ഗാംഗ്‌ടോക്. സിക്കീം സന്ദര്‍ശിക്കുന്നവരുടെ പ്രിയ നഗരങ്ങളിലൊന്നായ ഗാംഗ്‌ടോക് പ്രമുഖ ബുദ്ധമത തീര്‍ഥാടന കേന്ദ്രം കൂടിയാണ്. 18 നൂറ്റാണ്ടോളം പഴക്കമുണ്ട് ഗാംഗ്‌ടോകിന്റെ ചരിത്രത്തിന്. ഇന്ന് കിഴക്കന്‍ സിക്കീമിന്റെ തലസ്ഥാനവും വിനോദസഞ്ചാര കേന്ദ്രവും എന്നതിലുപരിയായി തിബറ്റന്‍ ബുദ്ധമത സംസ്‌കാരത്തിന്റെ പ്രമുഖ കേന്ദ്രം കൂടിയാണ് ഇവിടം. തിബറ്റോളജിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നിരവധി മൊണാസ്ട്രികളും മത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്. വര്‍ഷത്തില്‍ ഏത് സമയത്തും സന്ദര്‍ശിക്കാവുന്ന തരത്തില്‍ സുഖമുള്ള കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറ്. മണ്‍സൂണ്‍ സ്വാധീനം ചൊലുത്തുന്ന ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇവിടെ. സമീപപ്രദേശങ്ങളെ പോലെ വേനല്‍ക്കാലവും തണുപ്പുകാലവും മഴക്കാലവും വസന്തകാലവും ശിശിരകാലവും ഇവിടെ അനുഭവപ്പെടാറുണ്ട്. തണുപ്പുകാലത്ത് സാധാരണയിലും കവിഞ്ഞ തണുപ്പനുഭവപ്പെടുന്ന ഇവിടെ 1990, 2004, 2005,…

Read More

സഞ്ചാരികളുടെ പ്രിയകേന്ദ്രമായി ബി ആര്‍ ഹില്‍സ് അഥവാ ബിലിഗിരി രംഗണ ഹില്‍സ്

സഞ്ചാരികളുടെ പ്രിയകേന്ദ്രമായി   ബി ആര്‍ ഹില്‍സ് അഥവാ ബിലിഗിരി  രംഗണ ഹില്‍സ്

പൂര്‍വ്വ – പശ്ചിമനിരകളുടെ സംഗമസ്ഥാനത്തെ അത്യപൂര്‍വ്വമായ ജൈവ – ജന്തുവൈവിദ്ധ്യം നിറഞ്ഞ ഇടമാണ് ബി ആര്‍ ഹില്‍സ് അഥവാ ബിലിഗിരി രംഗണ ഹില്‍സ്. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക ജില്ലയായ ചാമരാജ്പേട്ടിലാണ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ബി ആര്‍ ഹില്‍സ് സ്ഥിതി ചെയ്യുന്നത്. മലമുകളിലെ രംഗനാഥസ്വാമി ക്ഷേത്രത്തില്‍ നിന്നാണ് ബിലിഗിരി രംഗണ ഹില്‍സിന് ആ പേര് ലഭിച്ചതെന്നാണ് വിശ്വാസം. രംഗസ്വാമി ക്ഷേത്രം ഇവിടത്തെ ഒരു പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ്. വെളുത്ത നിറത്തില്‍ കാണപ്പെടുന്നത് കൊണ്ടാണ് ഈ കുന്നിനെ ബിലിഗിരി എന്ന് വിളിക്കുന്നത്. കന്നഡയില്‍ ബിലി എന്നാല്‍ വെളുപ്പ് എന്നാണ് അര്‍ത്ഥം. ശ്രീ രംഗനാഥ സ്വാമിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. സഖിയായ രംഗനായകിക്കൊപ്പമാണ് ഈ ക്ഷേത്രത്തില്‍ രംഗനാഥ സ്വാമി നിലകൊള്ളുന്നത്. ഏപ്രില്‍ മാസത്തിലെ ഇവിടത്തെ സവിശേഷ ഉത്സവത്തില്‍ പങ്കുകൊള്ളാന്‍ നിരവധി ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു. വിവിധ സംസ്‌കാരങ്ങളുടെ സംഗമമായ ഈ ഉത്സവം കാണാനായി…

Read More

അയര്‍ലന്‍ഡിന്റെ സ്വാതന്ത്ര്യസമരനായകനായ ഡാനിയേല്‍ ഒകോണലിന്റെ ദേവാലയം

അയര്‍ലന്‍ഡിന്റെ സ്വാതന്ത്ര്യസമരനായകനായ ഡാനിയേല്‍ ഒകോണലിന്റെ ദേവാലയം

അയര്‍ലന്‍ഡിന്റെ സ്വാതന്ത്ര്യസമരനായകനാണ് ഡാനിയേല്‍ ഒകോണല്‍. നൂറ്റാണ്ടുകളായുള്ള ബ്രിട്ടീഷ് അധീശത്വത്തില്‍ നിന്ന് ഐറിഷ് ജനതയെ മോചിപ്പിക്കാന്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ ചരിത്രപുരുഷനായിരുന്നു അദ്ദേഹം. അയര്‍ലന്റിന്റെ ഗാന്ധി എന്നും അദ്ദേഹം അറിയപ്പെടുന്നു. ഡബ്ളിനില്‍, ലിഫി നദീതീരത്തുള്ള പുരാതന തെരുവായ ഒകോണല്‍ സ്ട്രീറ്റില്‍ ഒരറ്റത്ത് മദ്ധ്യത്തില്‍ ഒകോണല്‍ ബ്രിഡ്ജിന് അഭിമുഖമായി ഡാനിയേല്‍ ഒകോണലിന്റെ ഒരു പൂര്‍ണകായ പ്രതിമ കാണാം. തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ കൗണ്ടിക്കെറിയില്‍ ഡാനിയേല്‍ ഒകോണലിനോടുള്ള ആദരപൂര്‍വ്വം ഒരു ദേവാലയവും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഡാനിയേല്‍ ഒകോണല്‍ മെമ്മോറിയല്‍ ചര്‍ച്ച് എന്നറിയപ്പെടുന്ന ഈ മോമന്‍ കത്തോലിക്കാപള്ളി 1902-ല്‍ നിര്‍മിച്ചത് അന്നത്തെ പോപ്പ് ലിയോ പതിമൂന്നാമന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ്. വിശുദ്ധരുടെയോ സഭാശുശ്രഷകരുടെയോ പുരോഹിതരുടെയോ നാമധേയത്തിലല്ലാതെ ഒരു വ്യക്തിയുടെ പേരില്‍ ദേവാലയമറിയപ്പെടുന്നത് അയര്‍ലന്‍ഡിലെന്നല്ല ലോകത്തില്‍ത്തന്നെ വേറിട്ട സംഭവമാണ്. കൗണ്ടിക്കെറിയിലെ കര്‍ഹാന്‍ എന്ന ഗ്രാമത്തില്‍ ഒരു ധനിക കത്തോലിക്കാ കുടുംബത്തിലായിരുന്നു. ജനനം. ഐറിഷ് ഭാഷയും ഇംഗ്ളീഷും…

Read More

മരണത്തിന്റെ താഴ് വരയില്‍ മഞ്ഞ് വീഴുന്നത് കാണാം

മരണത്തിന്റെ താഴ് വരയില്‍ മഞ്ഞ് വീഴുന്നത് കാണാം

ഇടുക്കി ജില്ലയിലെ പീരുമേട് പഞ്ചായത്തിലാണ് പരുന്തുംപാറ സ്ഥിതി ചെയ്യുന്നത്. പരുന്തുംപാറ അഥവാ ഡെത്ത് വാലി എന്ന് അറിയപ്പെടുന്ന ഈ മലമേട് അകലക്കാഴ്ചയില്‍ പരുന്തിന്റെ തല പോലെ തോന്നിക്കുന്നൊരു പാറയാണ്. കോട്ടയം കുമളി പാതയില്‍, പീരുമേട് കഴിഞ്ഞ് രണ്ടു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ വലത്തേക്കൊരു വഴി. അതിലൂടെ മൂന്നു കിലോമീറ്റര്‍ കടന്നാല്‍ പരുന്തുംപാറയില്‍ എത്തും. വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്രാമ്പിക്കൊക്ക എന്നായിരുന്നു പരുന്തുംപാറയുടെ പേര്. പിന്നീട് പ്രദേശവാസികള്‍ ‘പരുന്തുംപാറയെന്ന’ പുതിയ പേരു വിളിച്ചു. എന്നാല്‍ ഈ സ്ഥലത്തിന്റെ യഥാര്‍ത്ഥ പേര് ഡെത്ത് വാലി അഥവ മരണത്തിന്റെ താഴ്വര എന്നാണ്.   ഈ സൂയിസൈഡ് പോയിന്റാണ് പരുന്തുംപാറയുടെ പ്രധാന ആകര്‍ഷണം. വര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടുപേര്‍ ആത്മഹത്യക്ക് ശ്രമിച്ചതോടെ പഞ്ചായത്ത് അധികൃതര്‍ സൂയിസൈഡ് പോയിന്റ് ഒന്നാകെ കൈവരി കെട്ടി. ചെങ്കുത്തായ പാറയിലിടിച്ച് തിരശ്ചീനമായി മഞ്ഞു പറന്നുവരുന്ന കാഴ്ച പരുന്തുംപാറയുടെ മാത്രം പ്രത്യേകതയാണ്. സൂയിസൈഡ് പോയിന്റിലെ…

Read More

നീലഗിരി കുന്നുകളുടെ താഴ് വാരത്ത് ജൈവവൈവിധ്യങ്ങളുമായി മസിനഗുഡി

നീലഗിരി കുന്നുകളുടെ താഴ് വാരത്ത് ജൈവവൈവിധ്യങ്ങളുമായി മസിനഗുഡി

ഊട്ടിക്കടുത്ത് നീലഗിരി കുന്നുകളുടെ താഴ്വാരത്തായാണ് മസിനഗുഡി എന്ന മനോഹര പ്രദേശം സ്ഥിതി ചെയ്യുന്നത്. മുതുമലൈ ദേശീയോദ്യാനത്തിന്റെ അഞ്ചു പ്രധാനഭാഗങ്ങളിലൊന്നായ ഈ പ്രദേശം ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്. തൊട്ടടുത്തുള്ള ബാംഗ്ലൂര്‍, ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നും നിരവധി ആളുകളാണ് ഇവിടെയെത്തുന്നത്. പ്രകൃതിയോട് കൂടുതല്‍ അടുക്കാനും മറ്റെല്ലാം മറന്നു സന്തോഷിക്കാനുമായി നിരവധി കാര്യങ്ങളുണ്ട് ഇവിടെ. മറ്റു വനപ്രദേശങ്ങളിലുള്ളതു പോലെതന്നെ മസിനഗുഡിയിലും ജീപ്പ് സഫാരി നടത്താന്‍ സഞ്ചാരികള്‍ക്ക് അവസരമുണ്ട്. രാവിലെ 6മണി മുതല്‍ 7 മണി വരെയും വൈകിട്ട് 5 മുതല്‍ 7 മണി വരെയുമുള്ള സമയത്ത് ഇവിടെ സഞ്ചാരികള്‍ക്കായി ജീപ്പ് സര്‍വ്വീസ് ലഭ്യമാണ്. ഒരു മണിക്കൂര്‍ നേരം കാട്ടുപ്രദേശത്തു കൂടി യാത്ര ചെയ്യാം. പോകും വഴിയേ മാനുകളെയും കുരങ്ങന്മാരെയും ആനകളെയുമെല്ലാം വഴിയില്‍ നിറയെ കാണാം. ഭാഗ്യമുണ്ടെങ്കില്‍ വഴിയിലെവിടെയെങ്കിലും കടുവയെയും കണ്ടെന്നും വരാം! പശ്ചിമഘട്ടത്തിന്റെ ഭാഗമായതിനാല്‍ മല കയറാന്‍ ഇഷ്ടമുള്ളവര്‍ക്കായും ഇവിടെ…

Read More