ലോകത്തെ വിനോദസഞ്ചാരികളുടെ ആവശ്യങ്ങളും താൽപര്യങ്ങളും പരിഗണിച്ച് കേരളം സമഗ്ര കാരവൻ ടൂറിസം നയം പ്രഖ്യാപിച്ചു. സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന നയമാണിതെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. വിനോദസഞ്ചാരികൾക്ക് അതുല്യമായ യാത്രാനുഭവം നൽകി ആഗോള ലക്ഷ്യസ്ഥാനമായി കേരളത്തെ അടയാളപ്പെടുത്തിയ ഹൗസ്ബോട്ട് ടൂറിസം നടപ്പിലാക്കി മൂന്ന് ദശാബ്ദത്തിനു ശേഷം സമഗ്രമാറ്റത്തിനാണ് കാരവൻ ടൂറിസം ഉടലെടുക്കുന്നത്. 1990 മുതൽ സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കി വരുന്ന ടൂറിസം ഉത്പ്പന്നങ്ങളെ പോലെ പൊതു സ്വകാര്യ മാതൃകയിൽ കാരവൻ ടൂറിസം വികസിപ്പിക്കും. സ്വകാര്യ നിക്ഷേപകരും, ടൂർ ഓപ്പറേറ്റർമാരും പ്രാദേശിക സമൂഹവുമാണ് പ്രധാന പങ്കാളികൾ. കാരവൻ ഓപ്പറേറ്റർമാർക്ക് നിക്ഷേപത്തിനുള്ള സബ്സിഡി നൽകുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യമേഖലയെ കാരവനുകൾ വാങ്ങാനും കാരവൻ പാർക്കുകൾ സ്ഥാപിക്കാനും പ്രോത്സാഹിപ്പിക്കുമെന്നും അനുമതിക്കുള്ള നടപടിക്രമങ്ങളും മറ്റു പ്രവർത്തനങ്ങൾക്കുള്ള രൂപരേഖയും തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. സുസ്ഥിര വളർച്ചയ്ക്കും…
Read MoreCategory: Travelogue
വർഷത്തിൽ ആറു ദിവസം സൗജന്യമായി ഇവിടങ്ങളിൽ പ്രവേശിക്കാം!
105ാമത് വാർഷികം പ്രമാണിച്ച് യു.എസ് നാഷണൽ പാർക്ക് സർവീസിന് (എൻ.പി.എസ്) കീഴിൽ വരുന്ന എല്ലാ സൈറ്റുകളിലേക്കുമുള്ള പ്രവേശനം ഓഗസ്റ്റ് 25ന് സന്ദർശകർക്ക് സൗജന്യമായിരിക്കും. എൻട്രൻസ് ഫീ അടയ്ക്കാതെ തന്നെ എല്ലാവർക്കും എൻ.പി.എസിന്റെ മേൽനോട്ടത്തിലുള്ള ദേശീയോദ്യാനങ്ങളിൽ പ്രവേശിക്കാം. 423 ദേശീയോദ്യാനങ്ങളാണ് യു.എസിലെമ്പാടുമായി വ്യാപിച്ചു കിടക്കുന്നത്. ഇതിൽ മൂന്നിലൊന്നിൽ പ്രവേശിക്കാനും എൻട്രി ഫീസ് നൽകണം. 5 ഡോളർ മുതൽ 35 ഡോളർ വരെ പ്രവേശന ഫീസ് ഈടാക്കാറുണ്ട്. എന്നാൽ ഓഗസ്റ്റ് 25ന് ഇവിടങ്ങളിൽ സൗജന്യമായി പ്രവേശിക്കാം. ഒരു കലണ്ടർ വർഷത്തിൽ ഇത്തരത്തിൽ ആറു ദിനങ്ങളിൽ സൗജന്യ എൻട്രി ലഭിക്കും. നാഷണൽ പബ്ലിക് ലാൻഡ്സ് ഡേ (സെപ്റ്റംബർ 25), വെറ്ററൻസ് ഡേ (നവംബർ 11), മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ഡേ (ജനുവരി 18), നാഷണൽ പാർക്ക് വീക്കിന്റെ ആദ്യ ദിനം (ഏപ്രിൽ 17), അമേരിക്കൻ ഔട്ട്ഡോർസ് ആക്ടിന്റെ വാർഷികമായ ഓഗസ്റ്റ്…
Read More12,000 രൂപ ചിലവിൽ ഓണം സ്പെഷ്യൽ ഭാരത് ദർശൻ യാത്രയുമായി ഐ.ആർ.സി.ടി.സി!
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐ.ആർ.സി.ടി.സി) ഓണം സ്പെഷ്യൽ ഭാരത് ദർശൻ യാത്ര ഓഗസ്റ്റ് 15 മുതൽ ഓഗസ്റ്റ് 26 വരെ നടത്തപ്പെടുകയാണ്. ട്രെയിൻ യാത്ര ആരംഭിക്കുക മധുരയിൽ നിന്നായിരിക്കും. 12 ദിവസം നീണ്ടു നിൽക്കുന്ന ടൂർ പാക്കേജിന് ഒരാൾക്ക് 12,000 രൂപയായിരിക്കും എന്നാണ് റിപ്പോർട്ട്. മധുരയിൽ നിന്ന് യാക്പ ആരംഭിച്ച് ഹൈദരാബാദ്, ജയ്പൂർ, ഡൽഹി, ആഗ്ര, സ്റ്റാച്യു ഓഫ് യൂണിറ്റി എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ഗോവയിലെ മനോഹരമായ ബീച്ചുകൾ, ബസലിക്ക ഓഫ് ബോം ജീസസ്, ലോട്ടസ് ടെംപിൾ, കുത്തബ് മിനാർ, ഇന്ത്യ ഗേറ്റ്, ഡൽഹിയിലെ ഇന്ദിരാ ഗാന്ധി മെമോറിയൽ തീൻ മൂർത്തി ഭവൻ, സ്റ്റാച്യു ഓഫ് യൂണിറ്റി, ആഗ്ര ഫോർട്ട്, താജ് മഹൽ എന്നിവയ്ക്കു പുറമെ ചാർമിനാർ, ഗോൽകൊണ്ട കോട്ട, ലുമ്പിനി പാർക്ക്, റാമോജി റാവു ഫിലിം സിറ്റി എന്നിവയും പാക്കേജിൽ ഉൾപ്പെടും….
Read Moreഭാരതപ്പുഴയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പുത്തൻ ടൂറിസം പദ്ധതികൾ!
സാംസ്കാരികവും ചരിത്രപരവുമായി ഏറെ സാധ്യതയുള്ള പ്രദേശമാണ് ടൂറിസം മേഖലയിലെ തൃത്താലയെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് തൃത്താല നിയോജകമണ്ഡലത്തിലെ പി.ഡബ്ല്യു.ഡി -ടൂറിസം പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയുണ്ടായി. നിയമസഭാ സ്പീക്കറും തൃത്താല എം.എൽ.എ. യുമായ എം.ബി. രാജേഷ് അധ്യക്ഷനായി. ടൂറിസത്തെ വിജ്ഞാനവുമായി കൂട്ടിയിണക്കുന്ന ലിറ്റററി ടൂറിസം സർക്യൂട്ടിലെ പ്രധാന കേന്ദ്രം കൂടിയാണ് തൃത്താലയെന്നും ബേപ്പൂരിൽ നിന്നാരംഭിച്ച് പൊന്നാനി വഴി തൃത്താലയിൽ അവസാനിക്കുന്ന ലിറ്റററി സർക്യൂട്ട് പദ്ധതിയിൽ തൃത്താല നിർണായകമാവുമെന്നും മന്ത്രി പറഞ്ഞു. ഒപ്പം രാജ്യത്താദ്യമായാണ് ഒരു ബജറ്റിൽ ഒരു സർക്യൂട്ടിനെ ലിറ്റററി ടൂറിസം സർക്യൂട്ടായി പ്രഖ്യാപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിരവധി കാഴ്ചപാടുകൾ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തിട്ടുണ്ട്. പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൂട്ടത്തിൽ പരമാവധി ജനങ്ങളുമായി അടുത്ത് മുന്നോട്ടു പോവുകയെന്ന നിലപാടാണ് പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കുന്നത്. ടെക്നോളജിയെ പരമാവധി ഉപയോഗപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്റെ…
Read Moreഇന്ത്യയിലെ ആദ്യത്തെ നാഷണൽ മാരിടൈം ഹെറിടേജ് കോംപ്ലക്സ്
ഗുജറാത്തിലെ ലോത്തലിൽ സ്ഥിതി ചെയ്യുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സമീപമായി ലോകോത്തര നിലവാരത്തിലുള്ള മാരിടൈം ഹെറിട്ടേജ് കോംപ്ലക്സ് വരികയാണ്. പ്രാചീന കാലം മുതൽ ആധുനിക കാലം വരെയുള്ള ഇന്ത്യയുടെ പൈതൃകം വിളിച്ചോതുന്ന തരത്തിലുള്ളതായിരിക്കും ഈ ഹെറിട്ടേജ് സെന്റർ. സന്ദർശകർക്ക് അറിവ് പകരുന്നതോടൊപ്പം വിനോദങ്ങളിൽ ഏർപ്പെടാനും അവസരമൊരുങ്ങും എന്നതാണ് പ്രത്യേകത. 400 ഏക്കറിൽ പടർന്നു കിടക്കുന്ന ഈ മാരിടൈം ഹെറിടേജ് കോംപ്ലക്സിൽ ഹെറിടേജ് ടീം പാർക്ക്, നാഷണൽ മാരിടൈം ഹെറിടേജ് മ്യൂസിയം, ലൈറ്റ് ഹൗസ് മ്യൂസിയം, മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്, ഇക്കോ-റിസോർട്ടുകൾ തുടങ്ങിയവയുണ്ടാകും. അധികം വൈകാതെ തന്നെ ഈ സംവിധാനങ്ങൾ ഇവിടെ ഒരുങ്ങും. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം കൃത്യമായി വിദേശികളടക്കമുള്ള ടൂറിസ്റ്റുകളിലേക്ക് എത്തിക്കാൻ ഈ ഉദ്യമത്തിനാകുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ പറഞ്ഞു. ഈ പദ്ധതിക്ക് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ എല്ലാവിധ സഹായവുമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു….
Read Moreകുടുംബൈശ്വര്യത്തിനായി ഈ ക്ഷേത്രദര്‍ശനം
നരസിംഹ മൂര്‍ത്തീ ഭാവത്തിലുള്ള വിഷ്ണുവിന്റെ പ്രതിഷ്ഠയാണ് കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ ചാലയില്‍ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രത്യേകത. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഋഷീശ്വരന്മാര് പര്‍ണശാലകള്‍ കെട്ടി തപസ് ചെയ്ത ഭൂമിയില്‍ പ്രതിഷ്ഠ നടത്തിയ ഭഗവാനെ കാണാന്‍ പര്‍ണ’ശാല’യും അന്വേഷിച്ചാണ് ആളുകള്‍ എത്തിയിരുന്നത്. ശാലയില്‍ എന്നത് വാമൊഴിയില്‍ ചാലയില്‍ എന്നായി തീര്‍ന്നു. മകരം 24 മുതല്‍ 3 ദിവസം നീണ്ടു നില്‍ക്കുന്നതാണ് പ്രധാന ഉത്സവം. കിഴക്ക് ദര്‍ശനത്തോടു കൂടിയ നരസിംഹ മൂര്‍ത്തീ ഭാവത്തില്‍ വിഷ്ണു മുഖ്യപ്രതിഷ്ഠ. കുടുംബസമേതം ഭഗവാനെ തൊഴാന്‍ എത്തിയാല്‍ മനസ്സിലെ ഭയം ഇല്ലാകും എന്നാണ് വിശ്വാസം. ഉപദേവന്മാരായി അയ്യപ്പന്, ഭഗവതി, ജ്ഞാനദേവനായ ദക്ഷിണാ മൂര്‍ത്തി, ഗണപതി, ബ്രഹ്മരക്ഷസ്, നാഗം എന്നിവരും കുടികൊള്ളുന്നു. നിത്യ നൈവേദ്യമുള്ള അപൂര്‍വം രക്ഷസ് പ്രതിഷ്ഠയാണ് ഇവിടെ. ദമ്പതി രക്ഷസ് എന്നും വിശ്വാസമുണ്ട്. ദാമ്പത്യ പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും തീര്‍ക്കുന്നതിന് ദിനം പ്രതി ആളുകള്‍ എത്തുന്നുണ്ട്….
Read Moreഊട്ടിക്ക് പകരം പോകാനൊരു സ്ഥലം; നീലഗിരിയിലെ സുന്ദരി
ഇന്ത്യയുടെ സ്വിറ്റ്സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന കോട്ടഗിരി കാലാവസ്ഥ കൊണ്ടും മനോഹാരിത കൊണ്ടുമാണ് സഞ്ചാരികളുടെ ഇടയില്‍ പ്രസിദ്ധമായത്. ഊട്ടി സുന്ദരി ആണെങ്കില്‍ അതിസുന്ദരിയാണ് കോട്ടഗിരി. പച്ചയണിഞ്ഞതും മഞ്ഞുമൂടിയതുമായ നിരവധി കാഴ്ചകള്‍ തേടി മേട്ടുപ്പാളയം ചുറ്റി കോട്ടഗിരി കയറാം. ഊട്ടിയില്‍ നിന്നു കോട്ടഗിരിയിലേക്ക് 28 കിലോമീറ്റര്‍ ദൂരമുള്ളൂ. നീലഗിരിയിലെ ഏറ്റവും ഉയരമുള്ള ദൊഡ്ഡബെട്ട കൊടുമുടിയെ ചുറ്റിയാണ് കോട്ടഗിരിയിലേക്കുള്ള വഴി കിടക്കുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കുന്ന സകലതും കോട്ടഗിരിയിലുണ്ട്. കൊടുമുടികള്‍, നുരഞ്ഞ്പതഞ്ഞ് ഒഴുകുന്ന വെള്ളച്ചാട്ടങ്ങള്‍,ട്രെക്കിങ് പോയിന്റുകള്‍ കാഴ്ചകള്‍ അങ്ങനെ നീളുന്നു. നിരവധി കാഴ്ചകളുണ്ടെങ്കിലും പ്രധാന ആകര്‍ഷണം കോടനാട് വ്യൂപോയിന്റാണ്. കോട്ടഗിരിയില്‍ നിന്ന് 16 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നാല്‍ മൈസൂര്‍ മലകളുടെ മനോഹരമായ ദൃശ്യം ആസ്വദിക്കാം. ട്രെക്കിങ്ങ് പ്രിയരെ ഏറെ ആകര്‍ഷിക്കുന്ന രംഗസ്വാമി മലനിരകള്‍ കോട്ടഗിരിയില്‍ നിന്നും അധികം അകലെയല്ല. മലമുകളില്‍ ഒരു ക്ഷേത്രമുണ്ടെന്നും ട്രെക്കിങ്ങ് നടത്തിയവര്‍ പറയുന്നുണ്ട്. കൂടാതെ കോട്ടഗിരിയില്‍…
Read Moreപ്രധാന ടൂറിസം കേന്ദ്രമായി മാറാൻ ഫോർട്ട് കൊച്ചി!
ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായി ഫോർട്ടുകൊച്ചിയെ മാറ്റുന്നതിന് പദ്ധതി തയ്യാറാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷത കുറഞ്ഞാലുടൻ ഇതിനാവശ്യമായ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു. ഫോർട്ട് കൊച്ചി സൗത്ത് ബീച്ച് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ടൂറിസം മേഖലയിലെ ഗൈഡ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ വാക്സിനേഷൻ ഉടനെ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. കടലാക്രമണം മൂലം നാശനഷ്ടം സംഭവിച്ച സൗത്ത് ബീച്ച് മന്ത്രി സന്ദർശിച്ചു. നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് തുടർ പദ്ധതി തയ്യാറാക്കും. കൂടാതെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ആവിഷ്കരിച്ച ഫ്ളോട്ടിംഗ് കൂത്തമ്പലം, ടോയ്ലറ്റ് സമുച്ചയം തുടങ്ങിയ പദ്ധതികളുടെ പുരോഗതിയും ചർച്ച ചെയ്തതായി മന്ത്രിക്കൊപ്പമുണ്ടായിരുന്ന കെ.ജെ. മാക്സി എം എൽ.എ പറഞ്ഞു.
Read Moreപുത്തൻ മേക്കോവറുമായി കർണാടകയിലെ ജോഗ് വെള്ളച്ചാട്ടം!
കർണാടകയിലെ പ്രശസ്തമായ ജോഗ് വെള്ളച്ചാട്ടം ഒരു കിടിലൻ മേക്കോവറിന് ഒരുങ്ങുകയാണ്. ഹെബ്ബെയ്ലിലെ പദ്മാവതി ക്ഷേത്രത്തിലേക്കുള്ള ബോട്ടിംഗ് സൗകര്യങ്ങളും 400 മീറ്റർ റോപ്വേയും ഉൾപ്പെടെ നിരവധി പദ്ധതികളാണ് പുതുതായി ഒരുങ്ങുന്നത്. ഒപ്പം പുതിയ സൗകര്യങ്ങൾക്കു പുറമെ ഒരു സയൻസ് പാർക്കും ആംഫിതിയേറ്ററും ഇവിടെ വികസിപ്പിച്ചെടുക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കർണാടക പവർ കോർപ്പറേഷൻ ലിമിറ്റഡ് (കെപിസിഎൽ) ഇതിനകം തന്നെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. കൂട്ടത്തിൽ നിലവിലെ വ്യൂവിംഗ് ഡെക്ക് കൂടുതൽ മികവുറ്റതാക്കും. ഒപ്പം പുതിയ ഒരെണ്ണം നിർമിക്കുകയും ചെയ്യും. സാംസ്കാരിക പരിപാടികൾക്കായി ആംഫിതിയേറ്റർ വികസിപ്പിക്കും. കുട്ടികൾക്ക് ഏറെ പ്രയോജനകാരമാകുന്ന ഒരു സയൻസ് പാർക്ക് ഉണ്ടാകും. ടോയ്ലറ്റ്, കഫറ്റീരിയ തുടങ്ങിയ സൗകര്യങ്ങൾ വർദ്ധിപ്പിക്കും.ശിവമോഗ എംപി ബി വൈ രാഘവേന്ദ്രയുടെ ബുദ്ധികേന്ദ്രമാണ് പദ്ധതിയെന്ന് കെപിസിഎല്ലിന്റെ വൃത്തങ്ങൾ അറിയിച്ചു.ജംഗിൾ ലോഡ്ജുകളിൽ നിന്ന് ഹെബ്ബയിൽ ഗ്രാമത്തിലെ വടൻബൈലു പദ്മാവതി…
Read Moreഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ കൃഷ്ണ ക്ഷേത്രത്തിലേക്ക് ട്രെക്കിംഗ് നടത്താം!
ഹിമാചൽ പ്രദേശിലെ കിനൗർ ജില്ലയിലുള്ള യുല്ല കൻഡ ട്രെക്കിംഗ് നിങ്ങൾക്ക് തരുന്നത് ഒരു പ്രത്യേക അനുഭവമായിരിക്കും. ഹിമാചൽ പ്രദേശിലെ ഈ മാന്തിക മലനികളിലൂടെയുള്ള ട്രെക്കിംഗ് 12 കിലോമീറ്റർ ദൂരമുള്ളതാണ്. ഒപ്പം ഈ ട്രെക്കിംഗിനെ ഒരു തീർത്ഥാടന യാത്രയായും കണക്കാക്കാം. അതിന് കാരണം ഇവിടെ സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ്. ആകർഷകമായ കാഴ്ചകൾക്കും, പ്രത്യേക അനുഭൂതിക്കും അപ്പുറം ഒരു തീർത്ഥാടന അനുഭവം കൂടി സമ്മാനിക്കുകയാണ് ഇവിടെ. രാജ്യത്ത് തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൃഷ്ണ ക്ഷേത്രമാണ് ഇവിടെയുള്ളത്. ഒരു തടാകത്തിന് നടുവിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ഹിമായലയത്തിൽ അജ്ഞാത വാസത്തിലായിരുന്ന പാണ്ഡവരാണ് ഈ തടാകം നിർമ്മിച്ചത് എന്നാണ് പറയപ്പെടുന്നത്. യുല്ലാ ഖാസ് എന്ന ഗ്രാമത്തിൽ നിന്ന് ട്രെക്കിംഗ് ആരംഭിക്കുന്നു. അവസാനിക്കുന്നത് ഈ ക്ഷേത്രത്തിനടുത്തായിരിക്കും. ഇവിടത്തെ ജന്മാഷ്ടമി ആഘോഷം പ്രസിദ്ധമാണ്. ഈ പ്രദേശത്ത് ഏറെ പ്രാധാന്യമുള്ള ആഘോഷം. എല്ലാ…
Read More