നീലക്കുറിഞ്ഞി കാണാന്‍ പോകാം…യാത്രാവിലക്ക് പിന്‍വലിച്ചു

നീലക്കുറിഞ്ഞി കാണാന്‍ പോകാം…യാത്രാവിലക്ക് പിന്‍വലിച്ചു

തൊടുപുഴ: നീലക്കുറിഞ്ഞി കാണാനുള്‍പ്പെടെ പ്രഖ്യാപിച്ച വിലക്ക് പിന്‍വലിച്ചു. ഇടുക്കി ജില്ലയിലെ മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരം നിരോധിച്ച ഉത്തരവ് കളക്ടര്‍ കെ. ജീവന്‍. ബാബു പിന്‍വലിച്ചു. ന്യൂനമര്‍ദ്ദത്തെതുടര്‍ന്ന് അതിതീവ്ര മഴ പ്രവചിക്കപ്പെട്ടതോടെയാണ് ജനസുരക്ഷ കണക്കിലെടുത്ത് ഇടുക്കി ജില്ലയിലുള്‍പ്പെടെ മലയോര മേഖലയിലേക്ക് വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതേതുടര്‍ന്ന് രാജമല ഉള്‍പ്പെടെ അടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുരക്ഷ കണക്കിിലെടുത്ത് മലയോര മേഖലയിലുടെയുള്ള രാത്രികാല യാത്ര തിങ്കളാഴ്ച ഒഴിവാക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണു നിയന്ത്രണം നിലവില്‍ വന്നത്. മലയോര റോഡുകളിലൂടെ ഭാരവാഹനങ്ങള്‍ ഓടിക്കുന്നതിനും കളക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Read More

ഇതാണ് ശരിക്കും ‘സ്വീറ്റ് ഹോം’; അതേ… മുത്തശ്ശിക്കഥയിലുള്ള ചോക്കലേറ്റ് വീട്

ഇതാണ് ശരിക്കും ‘സ്വീറ്റ് ഹോം’; അതേ… മുത്തശ്ശിക്കഥയിലുള്ള ചോക്കലേറ്റ് വീട്

ചോക്കലേറ്റ് ഇഷ്ടമില്ലാത്തവര്‍ ആരുമില്ല. എത്ര കഴിച്ചാലും മതിയാവാത്ത ഒന്നാണ് ചോക്കലേറ്റ്. എങ്കില്‍ ചോക്കലേറ്റ് കൊണ്ടുള്ള വീട്ടില്‍ താമസിച്ചാലോ… രുചികരമായ ചോക്ക്ലേറ്റ് കൊണ്ടൊരു വീട് തന്നെ നിര്‍മ്മിച്ചിരിക്കുകയാണ് ഫ്രാന്‍സിലെ സെര്‍വ്സില്‍ ചോക്ക്ലേറ്റ് ആര്‍ട്ടിസ്റ്റായ ജീന്‍ ലൂക് ഡെക്ലൂസൂ. സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ് ഈ ചോക്കലേറ്റ് വീട്. വെള്ളിയും ശനിയുമായി ചോക്കലേറ്റ് കോട്ടേജ് അതിഥികള്‍ക്കായി തുറന്ന് കൊടുക്കാനാണ് ഡെക്ലൂസുവിന്റെ തീരുമാനം. വീടിന്റെ ഭിത്തി, മേല്‍ക്കൂര, നെരിപ്പോട്, ക്ലോക്ക്, ബുക്കുകള്‍ എന്ന് വേണ്ട എല്ലാ സാധനങ്ങളും ഉണ്ടാക്കിയിരിക്കുന്നത് ചോക്ക്ലേറ്റിലാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പൂക്കൊട്ടയും വീടിനുള്ളിലെ ചെറുകുളവും വരെ ചോക്കലേറ്റില്‍ തീര്‍ത്ത വിസ്മയം സൃഷ്ടിച്ചിരിക്കുകയാണ് ഡെക്ലൂസു. എന്തായാലും ചോക്കലേറ്റ് ആരാധകര്‍ക്കും ഇഷ്ടമാകും ഈ സ്വീറ്റ് വീട്.

Read More

അഭിലാഷ് ടോമി ഇന്ത്യയില്‍ എത്തി..

അഭിലാഷ് ടോമി ഇന്ത്യയില്‍ എത്തി..

വിശാഖപട്ടണം: ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ അപകടത്തില്‍പ്പെട്ട പരിക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമി ഇന്ത്യയിലെത്തി. വൈകിട്ട് മൂന്നരയ്ക്ക് ഐഎന്‍എസ് സത്പുരയില്‍ കിഴക്കന്‍ നാവിക ആസ്ഥാനമായ വിശാഖപട്ടണത്താണ് അഭിലാഷ് ടോമി എത്തിയത്. ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ ചികിത്സയിലായിരുന്നു അഭിലാഷ് ടോമി. മുംബൈയിലേയ്ക്ക് പോകാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് വിശാഖപട്ടണത്തേയ്ക്ക് കപ്പലിന്റെ ദിശ മാറ്റുകയായിരുന്നു. നാവികസേനാ കപ്പല്‍ ഐഎന്‍എസ് സത്പുരയിലാണ് അഭിലാഷ് ടോമിയെ എത്തിച്ചത്. ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍പ്പെട്ടാണ് അഭിലാഷിന്റെ പായ്വഞ്ചി അപകടത്തില്‍ പെട്ടത്. പെര്‍ത്തില്‍ നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറുവെച്ചാണ് അപകടം ഉണ്ടായത്. പായ് മരം വീണ് അഭിലാഷിന്റെ നടുവിനാണ് പരിക്കേറ്റത്.

Read More

കുറിഞ്ഞി വസന്തം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

കുറിഞ്ഞി വസന്തം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

കുറുഞ്ഞി വസന്തം ഇനി രണ്ടാഴ്ച മാത്രം. പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മൂന്നാര്‍ മലനിരകളില്‍ പൂത്തുലഞ്ഞ നീലവന്തം ഇനി രണ്ടാഴ്ച മാത്രമെ നീണ്ടുനില്‍ക്കുയുള്ളു. ഓഗസ്റ്റ് പകുതിയോടെയാണ് മൂന്നാറിലെ രാജമല, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, മീശപ്പുലിമല എന്നിവിടങ്ങളിലെ മലനിരകളില്‍ നീലക്കുറുഞ്ഞികള്‍ വ്യാപകമായി മൊട്ടിട്ട് തുടങ്ങിയത്. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പൂവിരിയാന്‍ കാലതാമസം നേരിട്ടു. ഇതിനിടയില്‍ ചിലയിടങ്ങളില്‍ കുറുഞ്ഞിച്ചെടികള്‍ അഴുകിപ്പോവുകയും ചെയ്തു. എന്നാല്‍ കാവലര്‍ഷത്തിന്റെ ശക്തി കുറഞ്ഞതോടെ കാന്തല്ലൂര്‍, മറയൂര്‍, വട്ടവട മേഖലകളില്‍ വ്യാപകമായി കുറിഞ്ഞിച്ചെടികള്‍ പൂവിട്ടുതുടങ്ങിയത്. ഓഗസ്റ്റ് അവസാനത്തോടെ രാജമലയിലെ കുന്നിന്‍ ചെരിവുകളിലും കൊലുക്കുമലയിലെ മലകളിലും വ്യാപകമായി നീലവസന്തമെത്തി. എന്നാല്‍ തമിഴ്‌നാട്ടില്‍ മഴ ശക്തിപ്രാപിച്ചതോടെയാണ് കൊളുക്കുമലയില്‍ കുറുഞ്ഞിച്ചെടികള്‍ വ്യാപകമായി ചീഞ്ഞു തുടങ്ങിയത്. മൂന്നാര്‍ രാജലമലയിലും കുറുഞ്ഞിപ്പൂക്കളുടെ എണ്ണത്തില്‍ കുറവുവന്നതായി അധികൃതര്‍ പറയുന്നു. മൂന്ന് മാസമാണ് കുറുഞ്ഞിച്ചെടികളുടെ കാലാവധി. ഇത് ഒക്ടോബര്‍ അവസാനത്തോടെ അവസാനിക്കുമെങ്കിലും വെയിലുണ്ടെങ്കില്‍ ഡിസംബര്‍ വരെ സീസന്‍ നീണ്ടു…

Read More

” നിങ്ങള്‍ക്ക് പാതാളം കാണാന്‍ ആഗ്രഹമുണ്ടോ? ഇതാ… പാതാളം ഇവിടെയുണ്ട്…. ”

” നിങ്ങള്‍ക്ക് പാതാളം കാണാന്‍ ആഗ്രഹമുണ്ടോ? ഇതാ… പാതാളം ഇവിടെയുണ്ട്…. ”

നിങ്ങള്‍ക്ക് പാതാളം കാണാന്‍ ആഗ്രഹമുണ്ടോ? ഈ ആഗ്രഹം കൊണ്ടുനടക്കുന്ന സാഹസിക സഞ്ചാരികള്‍ക്ക് അങ്ങനൊരു കാലം വിദൂരതയിലല്ല. പാതാളത്തിലേക്കുള്ള രഹസ്യ കവാടം തുറക്കാനുള്ള ഒരുക്കത്തിലാണ് മെക്സിക്കോയിലെ ഒരുകൂട്ടം പുരാവസ്തു ഗവേഷകര്‍. പ്രാചീന മായന്മാര്‍ നിര്‍മിച്ച പിരമിഡിന് അടിയിലേക്കുള്ള രഹസ്യ തുരങ്കമായ സെനോട്സുകളുടെ കഥയാണ് പറഞ്ഞുവരുന്നത്. ആ കഥ മായന്‍ സംസ്‌കാരത്തിന്റെ കഥയാണ്. 16-ാം നൂറ്റാണ്ടില്‍ സ്പാനിഷുകാര്‍ മെക്സിക്കോയില്‍ എത്തുന്നതു വരെ മായന്‍ സംസ്‌കാരം ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ സംസ്‌കാരങ്ങളിലൊന്ന്. യുകാത്താന്‍ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ചിഷന്‍ ഇത്സാ നഗരമായിരുന്നു അവരുടെ താവളം. 4 ചതുരശ്ര മൈലുകള്‍ പരന്നു കിടക്കുന്ന ഈ സ്ഥലം എഡി 5-ാം നൂറ്റാണ്ടിലും എഡി 6-ാം നൂറ്റാണ്ടിലുമാണ് നിര്‍മ്മിച്ചത്. കുകുല്‍കന്‍ എന്ന നാഗദൈവത്തിന്റെ ക്ഷേത്രമായ എല്‍ കാസ്റ്റില്ലോ പിരമിഡ് ഇവിടെയാണ്. മായന്മാരുടെ കഥകളില്‍ ദേഹം മുഴുവന്‍ ചിറകുള്ള ഒരു പാമ്പാണു കുകുല്‍കന്‍. 79 അടി…

Read More

കേരള ട്രാവല്‍ മാര്‍ട്ടിന് ഉജ്ജ്വല തുടക്കം; ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ പ്രകൃതി സംരക്ഷണം ഉറപ്പു വരുത്തണം: മുഖ്യമന്ത്രി

കേരള ട്രാവല്‍ മാര്‍ട്ടിന് ഉജ്ജ്വല തുടക്കം; ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ പ്രകൃതി സംരക്ഷണം ഉറപ്പു വരുത്തണം: മുഖ്യമന്ത്രി

കൊച്ചി: ടൂറിസം സാധ്യതയ്ക്കായി പ്രകൃതിയെ ഉപയോഗിക്കുമ്പോള്‍ അതിനെ സംരക്ഷിക്കാനുള്ള ചുമതല നമ്മുക്കുണ്ടെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍. രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ പത്താമത് ലക്കം കൊച്ചില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.   പ്രളയക്കെടുതിയ്ക്കു ശേഷം കൂടുതല്‍ കരുത്തോടെ സംസ്ഥാനം വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് എന്ന സന്ദേശമാണ് കെടിഎമ്മിലൂടെ ലോക ടൂറിസം മേഖലക്ക്  നല്‍കുന്നതെന്നദ്ദേഹം പറഞ്ഞു. പ്രളയത്തിനു ശേഷവും കേരളത്തിലെ ടൂറിസം ആകര്‍ഷണീയമാണ് എന്ന് ഈ മാര്‍ട്ടിലൂടെ തെളിയിക്കുന്നു.    ഇത് ആദ്യമായാണ് കേരളത്തില്‍ ഇത്രയധികം ബയേഴ്സ് ഒരു സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.  ടൂറിസം മേഖലയുടെ ആകര്‍ഷണീയതയിലും കരുത്തിലും ഈ മേഖലയിലുള്ളവര്‍ക്കുള്ള വിശ്വാസമാണ് ഈ പങ്കാളിത്തത്തിലൂടെ വ്യക്തമാക്കപ്പെടുന്നത്.   ടൂറിസം കേന്ദ്രങ്ങളുടെ സ്വാഭാവിക പരിസ്ഥിതിയും, ഭംഗിയും ഉറപ്പു വരുത്തിക്കൊണ്ടാകണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. കേരളത്തിന്‍റെ പാരിസ്ഥിതിക സവിശേഷതകളും ജനജീവിതത്തിന്‍റെ പ്രത്യേകതകളും ഉള്‍ക്കൊണ്ടുകൊണ്ടുള്ള പദ്ധതികളാണ് പുനര്‍നിര്‍മാണത്തിന്‍റെ…

Read More

ഏഷ്യയിലെ ഏറ്റവും വലിയ കേബിള്‍ പാലം കൊല്‍ക്കത്തയില്‍..

ഏഷ്യയിലെ ഏറ്റവും വലിയ കേബിള്‍ പാലം കൊല്‍ക്കത്തയില്‍..

ഒരു വന്‍നദിയുടെ ഇരു കരകളെ ബന്ധിപ്പിക്കുന്നതിനായി ഇരുപത്തിരണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മിച്ച പാലമുണ്ട് ഇന്ത്യയില്‍. ഏഷ്യയിലെ ഏറ്റവും വലിയ കേബിള്‍ പാലമെന്ന ഖ്യാതിയുള്ള ആ പാലത്തിന്റെ പേര് വിദ്യാസാഗര്‍ സേതു എന്നാണ്. ലോകപ്രശസ്തമായ ഹൗറ പാലത്തിന് കൂട്ടായിട്ടാണ് ഈ പലം പണിതുയര്‍ത്തിയത്. നിര്‍മാണചാതുര്യം കൊണ്ട് ഹൗറയെക്കാള്‍ വിസ്മയിപ്പിക്കുന്നതാണ് വിദ്യാസാഗര്‍ സേതു. കൊല്‍ക്കത്തയിലെ ജനപ്പെരുപ്പവും വാഹനബാഹുല്യവുമാണ് ഹൂഗ്ലി നദിക്കു കുറുകെ രണ്ടാമതൊരു പാലം നിര്‍മിക്കാനുള്ള പ്രധാന കാരണം. 1972 ലാണ് വിദ്യാസാഗര്‍ സേതുവിന്റെ ശിലാസ്ഥാപനം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നിര്‍വഹിച്ചത്. പിന്നീട് വര്‍ഷങ്ങളോളം നിര്‍മാണങ്ങള്‍ ഒന്നും നടക്കാതിരുന്ന പാലത്തിന്റെ പണികള്‍ പുനരാരംഭിച്ചത് 1979 ലാണ്. എന്‍ജിനീയറിങ് വിസ്മയം എന്നുതന്നെ വിശേഷിപ്പിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളാണ് പിന്നീട് ഉണ്ടായത്. ഏകദേശം 823 മീറ്റര്‍ നീളത്തില്‍ 35 മീറ്റര്‍ വീതിയിലാണ് പാലം പണിതിരിക്കുന്നത്. ഒരു ഫാന്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍, ഏകദേശം 128…

Read More

താന്‍ സുരക്ഷിതനെന്ന് അഭിലാഷ് ടോമി

താന്‍ സുരക്ഷിതനെന്ന് അഭിലാഷ് ടോമി

ജൊഹന്നാസ്ബര്‍ഗ്: പായ്വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുത്ത മലയാളി നാവികന്‍ അഭിലാഷ് ടോമിയില്‍നിന്ന് പുതിയ സന്ദേശങ്ങള്‍ ലഭിച്ചുവെന്ന് ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതര്‍. താന്‍ സുരക്ഷിതനാണെന്നും ജി പി എസ് സംവിധാനവും സാറ്റലൈറ്റ് ഫോണും പ്രവര്‍ത്തന ക്ഷമമാണെന്നും അഭിലാഷില്‍ നിന്ന് പുതിയ സന്ദേശം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ROLLED. DISMASTED. SEVERE BACK INJURY. CANNOT GET UP. . എന്നായിരുന്നു അഭിലാഷ് ടോമിയില്‍ നിന്ന് ആദ്യം സന്ദേശം ലഭിച്ചത്. ഇതേത്തുടര്‍ന്ന് തിരച്ചിലാനായി ഓസ്‌ട്രേലിയ വിമാനങ്ങള്‍ അയച്ചിരുന്നു. സമീപത്തെ എല്ലാ കപ്പലുകള്‍ക്കും അടിയന്തര സന്ദേശം അയച്ചതായും ഓസ്‌ട്രേലിയന്‍ അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ നാവിക സേനയും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ജൂലൈ ഒന്നിനാണ് ഫ്രാന്‍സിലെ സാബ്ലെ ദൊലാന്‍ തീരത്തു നിന്നും ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം ആരംഭിച്ചത്. 17 പേരാണ് ആദ്യ ഘട്ടത്തില്‍ മത്സര രംഗത്തുണ്ടായിരുന്നത്. ദുഷ്‌കരമായ പാതയിലൂടെ നടക്കുന്ന മത്സരത്തില്‍…

Read More

” മൂന്നാറില്‍ നീല വസന്തത്തിന് തുടക്കമായി… ”

” മൂന്നാറില്‍ നീല വസന്തത്തിന് തുടക്കമായി… ”

തെക്കിന്റെ കശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറില്‍ നീല വസന്തത്തിന് തുടക്കമായി. ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയില്‍ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തു തുടങ്ങി. ഹൈറേഞ്ചില്‍ കാണുന്ന 40 ഇനം കുറിഞ്ഞികളില്‍ പ്രധാനപ്പെട്ടതാണ് 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന സ്‌പ്രേ ബലാന്തസ് കുന്തിയാനസ് എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്ന നീലക്കുറിഞ്ഞി. 2006 ന് ശേഷം രാജമലയില്‍ നീലക്കുറിഞ്ഞി വ്യാപകമായി പൂത്ത് തുടങ്ങിയതോടെ സഞ്ചാരികളുടെ വരവ് വര്‍ധിച്ചു. രാജമലയിലെത്തുന്നവര്‍ക്ക് നീലക്കുറിഞ്ഞിക്കൊപ്പം വരയാടുകളെയും കാണാനുള്ള അവസരവുമുണ്ട്. ഒരു ദിവസം 3500 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. രാവിലെ 7.30 മുതല്‍ വൈകിട്ട് നാല് മണി വരെയാണ് സന്ദര്‍ശന സമയം. 75% ടിക്കറ്റ് ഓണ്‍ലൈനായും 25% ടിക്കറ്റ് മൂന്നാര്‍ മേഖലയില്‍ ക്രമീകരിച്ചിട്ടുള്ള പ്രത്യേക കൗണ്ടര്‍ വഴിയും ലഭ്യമാകും. സഞ്ചാരികള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് സര്‍ക്കാരും ജില്ലാ ഭരണകൂടവും ഒരുക്കിയിട്ടുള്ളത്.

Read More

” ഇതാ… ഇവിടംവരെ വരൂ… നമുക്ക് ശുദ്ധവായു ശ്വസിക്കാം…. ”

” ഇതാ… ഇവിടംവരെ വരൂ… നമുക്ക് ശുദ്ധവായു ശ്വസിക്കാം…. ”

മലിനമാക്കപ്പെട്ട വായു ശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരാണ് ഭൂമിയിലെ മനുഷ്യവര്‍ഗം മുഴുവന്‍. ചിലയിടങ്ങളില്‍ മലിനീകരണത്തിന്റെ തോത് വളരെ കുറഞ്ഞും ചിലയിടങ്ങളില്‍ വളരെ കൂടിയുമിരിക്കും. വാഹനങ്ങളും ഫാക്ടറികളും പുറത്തുവിടുന്ന പുകയും ശ്വസിച്ചുള്ള ജീവിതത്തില്‍ നിന്നും തല്‍ക്കാലത്തേക്ക് ഒരു അവധിയെടുത്തുകൊണ്ടു ശ്വാസകോശത്തിന് ആശ്വാസം നല്‍കാനായി ഒരു യാത്ര പോയാലോ? ശ്വസിക്കുന്ന വായുവിന്റെ ശുദ്ധത അനുഭവിച്ചറിയാന്‍ കഴിയുന്ന ഇന്ത്യയിലെ ആ നാടിന്റെ പേര് കിന്നൗര്‍ എന്നാണ്. ശുദ്ധവായു ശ്വസിക്കാന്‍ എന്ന് കേള്‍ക്കുമ്പോള്‍, തെറ്റിദ്ധരിക്കണ്ട…വായു മാത്രമല്ല, മനോഹരമായ പ്രകൃതിയും ഇവിടുത്തെ സവിശേഷതയാണ്. ഹിമാചല്‍പ്രാദേശിലാണ് കിന്നൗര്‍ എന്ന സ്ഥലം. മനോഹരമായ താഴ്‌വരകളും പര്‍വ്വതങ്ങളുമൊക്കെയുള്ള ഇവിടം സമുദ്രനിരപ്പില്‍ നിന്നും 2320 മീറ്റര്‍ മുതല്‍ 6816 മീറ്റര്‍ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ലകളില്‍ ഒന്നാണ് കിന്നൗര്‍. അതിസുന്ദരമായ ഭൂപ്രകൃതി ഈ നാടിനെ സഞ്ചാരികളുടെ സ്വപ്നഭൂമിയാക്കുന്നു. സത്‌ലജ് നദിയും മഞ്ഞുമൂടിയ ഹിമമലകളും ഓരോ…

Read More