” മൂന്നാറില്‍ നീല വസന്തത്തിന് തുടക്കമായി… ”

” മൂന്നാറില്‍ നീല വസന്തത്തിന് തുടക്കമായി… ”

തെക്കിന്റെ കശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറില്‍ നീല വസന്തത്തിന് തുടക്കമായി. ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയില്‍ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തു തുടങ്ങി. ഹൈറേഞ്ചില്‍ കാണുന്ന 40 ഇനം കുറിഞ്ഞികളില്‍ പ്രധാനപ്പെട്ടതാണ് 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന സ്‌പ്രേ ബലാന്തസ് കുന്തിയാനസ് എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്ന നീലക്കുറിഞ്ഞി. 2006 ന് ശേഷം രാജമലയില്‍ നീലക്കുറിഞ്ഞി വ്യാപകമായി പൂത്ത് തുടങ്ങിയതോടെ സഞ്ചാരികളുടെ വരവ് വര്‍ധിച്ചു. രാജമലയിലെത്തുന്നവര്‍ക്ക് നീലക്കുറിഞ്ഞിക്കൊപ്പം വരയാടുകളെയും കാണാനുള്ള അവസരവുമുണ്ട്. ഒരു ദിവസം 3500 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. രാവിലെ 7.30 മുതല്‍ വൈകിട്ട് നാല് മണി വരെയാണ് സന്ദര്‍ശന സമയം. 75% ടിക്കറ്റ് ഓണ്‍ലൈനായും 25% ടിക്കറ്റ് മൂന്നാര്‍ മേഖലയില്‍ ക്രമീകരിച്ചിട്ടുള്ള പ്രത്യേക കൗണ്ടര്‍ വഴിയും ലഭ്യമാകും. സഞ്ചാരികള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് സര്‍ക്കാരും ജില്ലാ ഭരണകൂടവും ഒരുക്കിയിട്ടുള്ളത്.

Read More

” ഇതാ… ഇവിടംവരെ വരൂ… നമുക്ക് ശുദ്ധവായു ശ്വസിക്കാം…. ”

” ഇതാ… ഇവിടംവരെ വരൂ… നമുക്ക് ശുദ്ധവായു ശ്വസിക്കാം…. ”

മലിനമാക്കപ്പെട്ട വായു ശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരാണ് ഭൂമിയിലെ മനുഷ്യവര്‍ഗം മുഴുവന്‍. ചിലയിടങ്ങളില്‍ മലിനീകരണത്തിന്റെ തോത് വളരെ കുറഞ്ഞും ചിലയിടങ്ങളില്‍ വളരെ കൂടിയുമിരിക്കും. വാഹനങ്ങളും ഫാക്ടറികളും പുറത്തുവിടുന്ന പുകയും ശ്വസിച്ചുള്ള ജീവിതത്തില്‍ നിന്നും തല്‍ക്കാലത്തേക്ക് ഒരു അവധിയെടുത്തുകൊണ്ടു ശ്വാസകോശത്തിന് ആശ്വാസം നല്‍കാനായി ഒരു യാത്ര പോയാലോ? ശ്വസിക്കുന്ന വായുവിന്റെ ശുദ്ധത അനുഭവിച്ചറിയാന്‍ കഴിയുന്ന ഇന്ത്യയിലെ ആ നാടിന്റെ പേര് കിന്നൗര്‍ എന്നാണ്. ശുദ്ധവായു ശ്വസിക്കാന്‍ എന്ന് കേള്‍ക്കുമ്പോള്‍, തെറ്റിദ്ധരിക്കണ്ട…വായു മാത്രമല്ല, മനോഹരമായ പ്രകൃതിയും ഇവിടുത്തെ സവിശേഷതയാണ്. ഹിമാചല്‍പ്രാദേശിലാണ് കിന്നൗര്‍ എന്ന സ്ഥലം. മനോഹരമായ താഴ്‌വരകളും പര്‍വ്വതങ്ങളുമൊക്കെയുള്ള ഇവിടം സമുദ്രനിരപ്പില്‍ നിന്നും 2320 മീറ്റര്‍ മുതല്‍ 6816 മീറ്റര്‍ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ലകളില്‍ ഒന്നാണ് കിന്നൗര്‍. അതിസുന്ദരമായ ഭൂപ്രകൃതി ഈ നാടിനെ സഞ്ചാരികളുടെ സ്വപ്നഭൂമിയാക്കുന്നു. സത്‌ലജ് നദിയും മഞ്ഞുമൂടിയ ഹിമമലകളും ഓരോ…

Read More

വേട്ടക്കാരന്‍ മലനിരകളില്‍ ‘നീലവസന്തം’..

വേട്ടക്കാരന്‍ മലനിരകളില്‍ ‘നീലവസന്തം’..

മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് നിറക്കാഴ്ചയായി വേട്ടക്കാരന്‍ കോവിലില്‍ മലനിരകളില്‍ നീലവസന്തം. മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളുടെ ചുറ്റുമുള്ള പശ്ചിമഘട്ട മലനിരകളിലും സ്വകാര്യ, റവന്യൂ ഭൂമിയിലുമാണ് നീലക്കുറിഞ്ഞി പൂവിട്ടിട്ടുണ്ട്. കാന്തല്ലൂര്‍ ടൗണില്‍ നിന്നും ജീപ്പില്‍ നാലുകിലോമീറ്റര്‍ അകലെ വേട്ടക്കാരന്‍ കോവിലിലെ ഒറ്റമല ഭാഗത്ത് എത്തിചേരാം. മല കയറാന്‍ കഴിയാത്തവര്‍ക്ക് പട്ടിശ്ശേരി, കീഴാന്തൂര്‍, കൊളുത്താ മലമേഖലകളിലും പൂവിട്ട നീലക്കുറിഞ്ഞി കാണുന്നതിന് കഴിയും. തമിഴ്നാട്ടില്‍നിന്നും നീലക്കുറിഞ്ഞി കാണാന്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങി. മൂന്നാറില്‍ നിന്നും ചെറുവണ്ടികള്‍ക്ക് മാട്ടുപ്പെട്ടി, തെന്‍മല വഴി മറയൂരിലെത്താന്‍ കഴിയും.കൂടാതെ മൂന്നാര്‍ എന്‍ജിനിയറിങ് കോളേജ്, പുതുക്കാട്, പെരിയവരൈ വഴി മറയൂരിലെത്താം. മറയൂരില്‍ നിന്നും പെരിയ വരൈ വരെ ബസ് സര്‍വീസും ആരംഭിച്ചിട്ടുണ്ട്.

Read More

തേക്കടി പഴയ പ്രൌഡിയിലേക്ക് : ബോട്ട് സര്‍വീസ് പുനരാരംഭിച്ചു

തേക്കടി പഴയ പ്രൌഡിയിലേക്ക് : ബോട്ട് സര്‍വീസ് പുനരാരംഭിച്ചു

സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ തേക്കടി പഴയ പ്രൌഡിയിലേക്ക് തിരിച്ചു പോകുന്നു. തേക്കടിയില്‍ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു. പ്രളയത്തെതുടര്‍ന്ന് ഇടുക്കിയില്‍ വിനോദ സഞ്ചാരം കളക്ടര്‍ നിരോധിച്ചിരുന്നു. നിരോധനം നീക്കിയതും തേക്കടിയിലെ വിനോദസഞ്ചാര മേഖലയ്ക്കു തുണയായി. രാവിലെ ബോട്ട് സവാരി നടത്താന്‍ തേക്കടിയിലെ വിവിധ സംഘടനാ പ്രതിനിധികളും എത്തിയിരുന്നു. തേക്കടിയിലേക്കുള്ള റോഡുകള്‍ പലേടത്തും തകര്‍ന്നതാണ് വിനയായത്. മൂന്നാര്‍-തേക്കടി പാതയിലൂടെ വലിയ ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്ക് വരാനാവുമെന്നു തേക്കടി ഡെസ്റ്റിനേഷന്‍ പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജിജു ജയിംസ് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പ്രളയകാലത്ത് ടിഡിപിസി അംഗങ്ങള്‍ മറ്റിടങ്ങളിലെ ദുരിതബാധിതരെ സഹായിക്കാന്‍ മുന്നിലുണ്ടായിരുന്നു.

Read More

പ്രളയത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഇടുക്കി ജില്ലയിലേക്കുള്ള സന്ദര്‍ശകരുടെ വിലക്ക് പിന്‍വലിച്ചു.

പ്രളയത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഇടുക്കി ജില്ലയിലേക്കുള്ള സന്ദര്‍ശകരുടെ വിലക്ക് പിന്‍വലിച്ചു.

മഴ മാറിയതോടെ രാജമലയില്‍ കുറിഞ്ഞി പൂക്കള്‍ വീണ്ടും വിരിഞ്ഞു തുടങ്ങി. ഉരുള്‍പ്പൊട്ടല്‍ തുടര്‍ച്ചയായതോടെയാണ് ജില്ലയില്‍ സഞ്ചാരികള്‍ക്ക് ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഏക്കറുകണക്കിന് മലകളില്‍ നീല വസന്തം എത്തിയെങ്കിലും സന്ദര്‍ശകര്‍ കടന്നു വരാത്തത് വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. തുടര്‍ന്ന് കളക്ടര്‍ ഇന്നലെ രാത്രിയോടെ നിരോധനം പിന്‍വലിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. രാജമലയിലേക്ക് കടന്നു പോകുന്ന പെരിയവാരപാലം അടുത്ത ദിവസം ഗതാഗത യോഗ്യമാകുന്നതോടെ ഇടുക്കിയിലേക്ക് വീണ്ടും സഞ്ചാരികള്‍ എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. മൂന്നാര്‍ എരവികുളം നാഷണല്‍ പാര്‍ക്ക് വരും ദിവസങ്ങളില്‍ സഞ്ചാരി കള്‍ക്കായി നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കുന്നതിനു വേണ്ടി തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

Read More

ജടായു എര്‍ത്ത്‌സ് സെന്റര്‍ സഞ്ചാരികള്‍ക്കായി തുറന്നു..

ജടായു എര്‍ത്ത്‌സ് സെന്റര്‍ സഞ്ചാരികള്‍ക്കായി തുറന്നു..

ജടായു പാറ സഞ്ചാരികള്‍ക്കായി തുറന്നു ജടായു എര്‍ത്ത്‌സ് സെന്ററിലേക്ക് ഇന്ന് മുതല്‍ പ്രവേശനം ആരംഭിച്ചു. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വഴി മാത്രമാണ് എര്‍ത്ത് സെന്ററിലേക്ക് എത്താനാകുക. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഒരാള്‍ക്ക് 400 രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജ്. ഓണ്‍ലൈന്‍ ബുക്കിംഗിന് നല്ല പ്രതികരണം ലഭിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഈ മാസം 17 നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യാനിരുന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‍പ്പവും, സ്വിസ് നിര്‍മ്മിത കേബിള്‍ കാര്‍ സംവിധാനവുമാണ് ഉദ്ഘാടനം കൂടാതെ ജനങ്ങള്‍ക്ക് ഉത്രാട ദിനത്തില്‍ സമര്‍പ്പിക്കുന്നത്. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഉദ്ഘാടന പരിപാടി ഉപേക്ഷിച്ചത്. സിനിമാ സംവിധായകന്‍ രാജീവ് അഞ്ചല്‍ പത്ത് വര്‍ഷത്തെ പരിശ്രമം കൊണ്ടാണ് ജടായു എര്‍ത്ത്സ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയത്.

Read More

ജഡായു എര്‍ത്ത് സെന്റര്‍ പ്രവേശന പാസുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം

ജഡായു എര്‍ത്ത് സെന്റര്‍ പ്രവേശന പാസുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം

കൊല്ലം: ജഡായു എര്‍ത്ത് സെന്ററിലേക്കുളള പ്രവേശിക്കുന്നതിന് വിനോദസഞ്ചാരികള്‍ക്ക് ലോകത്തെവിടെ നിന്നും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അവസരം. ജഡായു എര്‍ത്ത് സെന്ററിലേക്കുള്ള പ്രവേശനത്തിനായുള്ള ടിക്കറ്റ് ബുക്കിംഗ് ആഗസ്റ്റ്15 സ്വാതന്ത്ര്യദിനത്തില്‍ ആരംഭിക്കും. www.jatayuearthscenter.com എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിംഗ് നടത്തേണ്ടത്. ആഗസ്റ്റ് 17 വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ജഡായു എര്‍ത്ത് സെന്ററിന്റെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. ഈമാസം 18 മുതല്‍ ഡിസംബര്‍ മാസം വരെയുള്ള ടിക്കറ്റുകളാണ് ഓണ്‍ലൈനില്‍ പണമടച്ച് ബുക്ക് ചെയ്യാനാകുക. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് എര്‍ത്ത് സെന്ററിന് സമീപത്തുള്ള ചെറിയ വ്യാപാരസ്ഥാപനങ്ങളിലൂടെയും ടിക്കറ്റ് എടുക്കാനാകും. ഓണ്‍ലൈനിലൂടെ ടിക്കറ്റ് എടുത്തവര്‍ക്ക് സന്ദര്‍ശന സമയമടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി അറിയാനാകും. ബുക്ക്ചെയ്ത പ്രകാരമെത്തുന്നവര്‍ക്ക് ആര്‍എഫ്ഐഡി സംവിധാനമുള്ള വാച്ചുകള്‍ നല്‍കും. കവാടങ്ങള്‍ കടക്കുന്നതിനും, കേബിള്‍ കാറില്‍ യാത്രചെയ്യുന്നതിനും…

Read More

ഭാരതപ്പുഴ കവിഞ്ഞൊഴുകുന്നു, സമീപത്തെ വീടുകളില്‍ വെള്ളം കയറി

ഭാരതപ്പുഴ കവിഞ്ഞൊഴുകുന്നു, സമീപത്തെ വീടുകളില്‍ വെള്ളം കയറി

ഭാരതപ്പുഴ കരകവിഞ്ഞൊഴുകിയതോടെ സമീപത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. പൊന്നാനി, തിരുന്നാവായ, കുറ്റിപ്പുറം എന്നിവിടങ്ങളിലാണ് വീടുകളില്‍ വെള്ളം കയറിയത്. ഭാരതപ്പുഴയോരത്ത് താമസിക്കുന്ന ഒട്ടുമിക്കവരുടേയും ആശങ്കയാണ് ഇത്. കനത്ത മഴയും മലമ്പുഴ അണക്കെട്ട് തുറന്നതുമാണ് ഭാരതപുഴയില്‍ വെള്ളം കൂടാന്‍ കാരണം. പൊന്നാനി ഈശ്വരമംഗലത്ത് മാത്രം അമ്പതോളം കുടുംബങ്ങള്‍ ദുരിതത്തിലാണ്. വീട്ടില്‍ വെള്ളം കയറിയതിനാല്‍ ദുരിതാശ്വസ ക്യാമ്പിലേക്ക് മാറിയവര്‍ വെള്ളം കുറച്ച് താഴ്ന്നതോടെയാണ് തിരിച്ചെത്തിയത്. വിവിധ ഇടങ്ങളിലായി ഭാരതപുഴയോരത്ത് താമസിക്കുന്ന ഇരുന്നൂറോളം പേരെ ഇതിനകം തന്നെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

Read More

തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര റദ്ദാക്കി

തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര റദ്ദാക്കി

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര റദ്ദാക്കി. പെരിയാറിന്റെ വൃഷ്ടിപ്രദേശത്തുള്ള ഡാമുകളെല്ലാം തുറന്നതിനാല്‍ എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ രൂക്ഷമായ വെള്ളപ്പൊക്കമുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് അധികൃതര്‍ ഈ വര്‍ഷത്തെ അത്തച്ചമയ ഘോഷയാത്ര ഒഴിവാക്കാന്‍ തീരുമാനിച്ചത്.

Read More

മൈസൂര്‍ – വയനാട് ദേശീയപാതയിലെ ഗതാഗതം പുന:സ്ഥാപിച്ചു

മൈസൂര്‍ – വയനാട് ദേശീയപാതയിലെ ഗതാഗതം പുന:സ്ഥാപിച്ചു

കോഴിക്കോട്: വെളളപ്പൊക്കത്തെത്തുടര്‍ന്ന് മൈസൂരു വയനാട് ദേശീയപാതയിലേര്‍പ്പെടുത്തിയ ഗതാഗതനിയന്ത്രണം നിയന്ത്രണം നീക്കി. ബീച്ചനഹളളി ഡാമിന്റെ ഷട്ടറുകള്‍ താഴ്ത്തിയതിനെത്തുടര്‍ന്ന് നഞ്ചന്‍ഗോഡ് ഭാഗത്ത് ദേശീയപാതയില്‍ നിന്ന് വെളളമിറങ്ങി. കഴിഞ്ഞ മൂന്ന് ദിവസമായി ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചിരുന്നു. സമാന്തരപാത വഴിയാണ് വാഹനങ്ങള്‍ കടത്തിവിട്ടിരുന്നത്. കബനിയിലെ നീരൊഴുക്ക് കുറഞ്ഞതിനാലാണ് വൈകീട്ട് ആറ് മണിയോടെ ഷട്ടറുകള്‍ പകുതി താഴ്ത്തിയത്. വയനാട്ടില്‍ റെഡ് അലര്‍ട്ട് തുടരുന്ന സാഹചര്യത്തില്‍ എപ്പോള്‍ വേണമെങ്കിലും ബീച്ചനഹളളി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കാമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Read More