” മൂന്നാറില്‍ നീല വസന്തത്തിന് തുടക്കമായി… ”

” മൂന്നാറില്‍ നീല വസന്തത്തിന് തുടക്കമായി… ”

തെക്കിന്റെ കശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറില്‍ നീല വസന്തത്തിന് തുടക്കമായി. ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയില്‍ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തു തുടങ്ങി. ഹൈറേഞ്ചില്‍ കാണുന്ന 40 ഇനം കുറിഞ്ഞികളില്‍ പ്രധാനപ്പെട്ടതാണ് 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന സ്‌പ്രേ ബലാന്തസ് കുന്തിയാനസ് എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്ന നീലക്കുറിഞ്ഞി. 2006 ന് ശേഷം രാജമലയില്‍ നീലക്കുറിഞ്ഞി വ്യാപകമായി പൂത്ത് തുടങ്ങിയതോടെ സഞ്ചാരികളുടെ വരവ് വര്‍ധിച്ചു. രാജമലയിലെത്തുന്നവര്‍ക്ക് നീലക്കുറിഞ്ഞിക്കൊപ്പം വരയാടുകളെയും കാണാനുള്ള അവസരവുമുണ്ട്. ഒരു ദിവസം 3500 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. രാവിലെ 7.30 മുതല്‍ വൈകിട്ട് നാല് മണി വരെയാണ് സന്ദര്‍ശന സമയം. 75% ടിക്കറ്റ് ഓണ്‍ലൈനായും 25% ടിക്കറ്റ് മൂന്നാര്‍ മേഖലയില്‍ ക്രമീകരിച്ചിട്ടുള്ള പ്രത്യേക കൗണ്ടര്‍ വഴിയും ലഭ്യമാകും. സഞ്ചാരികള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് സര്‍ക്കാരും ജില്ലാ ഭരണകൂടവും ഒരുക്കിയിട്ടുള്ളത്.

Read More

പഴകും തോറും വീര്യം കൂടുന്ന വൈന്‍ കുടിച്ചിട്ടുണ്ടോ; മുന്തിരവള്ളികള്‍ തളിര്‍ക്കുന്നതും പൂവിടുന്നതും കായ്ക്കുന്നതും കണ്ടിട്ടുണ്ടോ!… ഇല്ലെങ്കില്‍ വണ്ടി വിട്ടോ ഗൂഡല്ലൂര്‍ക്ക്

പഴകും തോറും വീര്യം കൂടുന്ന വൈന്‍ കുടിച്ചിട്ടുണ്ടോ; മുന്തിരവള്ളികള്‍ തളിര്‍ക്കുന്നതും പൂവിടുന്നതും കായ്ക്കുന്നതും കണ്ടിട്ടുണ്ടോ!… ഇല്ലെങ്കില്‍ വണ്ടി വിട്ടോ ഗൂഡല്ലൂര്‍ക്ക്

ജീനിയസ് ഗ്രേപ്പ് എന്ന മുന്തിരിത്തോട്ടത്തിലൂടെ ഒരു മനോഹര യാത്ര ഈ മുന്തിരി ഫാമില്‍ പ്രവേശനം സൗജന്യമാണ്. ‘ആഗതന്‍’ എന്ന മലയാള സിനിമയുടെ മുക്കാല്‍ ഭാഗവും ചിത്രീകരിച്ചത് ഈ തോട്ടത്തിനുള്ളിലാണ്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള കമ്പം എന്ന സ്ഥലത്തിനു സമീപമുള്ള ഗൂഡല്ലൂര്‍ ഗ്രാമം മുന്തിരി കൃഷി കൊണ്ട് സമൃദ്ധമായ പ്രദേശമാണ്. കുമളിയില്‍ നിന്നും തമിഴ്‌നാട് ബോഡര്‍ കഴിഞ്ഞു ഹീംലൃ ക്യാമ്പും കഴിഞ്ഞു കുറച്ചു ദൂരം യാത്ര ചെയ്യുമ്പോള്‍ കാണാന്‍ സാധിക്കുന്നത് റോഡിനിരുവശവും ഉള്ള മുന്തിരിത്തോട്ടങ്ങളാണ്… ഇവിടെ ധാരാളം തോട്ടങ്ങളുണ്ടെങ്കിലും എല്ലായിടത്തും ആളുകള്‍ക്ക് പ്രവേശനമില്ല… ഇവിടുത്തെ മുന്തിരിപ്പന്തലില്‍ എപ്പോഴും പഴുത്തതും പഴുക്കാത്തതുമായ മുന്തിരി കുലകള്‍ ഉണ്ടാകും… അതിനു കാരണം പല പ്ലോട്ടുകളായി തിരിച്ചു പല സമയത്ത് ഇവിടെ മുന്തിരി കൃഷി ചെയ്യുന്നതുകൊണ്ടാണ്. അതുകൊണ്ട്തന്നെ കമ്പത്ത് ഫുള്‍ ടൈം മുന്തിരി സീസനാണ്. ‘ആഗതന്‍’ സിനിമയിലെ വൈന്‍ ഉണ്ടാക്കുന്ന വലിയ വീടും ചുറ്റും…

Read More

” ഇതാ… ഇവിടംവരെ വരൂ… നമുക്ക് ശുദ്ധവായു ശ്വസിക്കാം…. ”

” ഇതാ… ഇവിടംവരെ വരൂ… നമുക്ക് ശുദ്ധവായു ശ്വസിക്കാം…. ”

മലിനമാക്കപ്പെട്ട വായു ശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരാണ് ഭൂമിയിലെ മനുഷ്യവര്‍ഗം മുഴുവന്‍. ചിലയിടങ്ങളില്‍ മലിനീകരണത്തിന്റെ തോത് വളരെ കുറഞ്ഞും ചിലയിടങ്ങളില്‍ വളരെ കൂടിയുമിരിക്കും. വാഹനങ്ങളും ഫാക്ടറികളും പുറത്തുവിടുന്ന പുകയും ശ്വസിച്ചുള്ള ജീവിതത്തില്‍ നിന്നും തല്‍ക്കാലത്തേക്ക് ഒരു അവധിയെടുത്തുകൊണ്ടു ശ്വാസകോശത്തിന് ആശ്വാസം നല്‍കാനായി ഒരു യാത്ര പോയാലോ? ശ്വസിക്കുന്ന വായുവിന്റെ ശുദ്ധത അനുഭവിച്ചറിയാന്‍ കഴിയുന്ന ഇന്ത്യയിലെ ആ നാടിന്റെ പേര് കിന്നൗര്‍ എന്നാണ്. ശുദ്ധവായു ശ്വസിക്കാന്‍ എന്ന് കേള്‍ക്കുമ്പോള്‍, തെറ്റിദ്ധരിക്കണ്ട…വായു മാത്രമല്ല, മനോഹരമായ പ്രകൃതിയും ഇവിടുത്തെ സവിശേഷതയാണ്. ഹിമാചല്‍പ്രാദേശിലാണ് കിന്നൗര്‍ എന്ന സ്ഥലം. മനോഹരമായ താഴ്‌വരകളും പര്‍വ്വതങ്ങളുമൊക്കെയുള്ള ഇവിടം സമുദ്രനിരപ്പില്‍ നിന്നും 2320 മീറ്റര്‍ മുതല്‍ 6816 മീറ്റര്‍ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ലകളില്‍ ഒന്നാണ് കിന്നൗര്‍. അതിസുന്ദരമായ ഭൂപ്രകൃതി ഈ നാടിനെ സഞ്ചാരികളുടെ സ്വപ്നഭൂമിയാക്കുന്നു. സത്‌ലജ് നദിയും മഞ്ഞുമൂടിയ ഹിമമലകളും ഓരോ…

Read More

വേട്ടക്കാരന്‍ മലനിരകളില്‍ ‘നീലവസന്തം’..

വേട്ടക്കാരന്‍ മലനിരകളില്‍ ‘നീലവസന്തം’..

മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് നിറക്കാഴ്ചയായി വേട്ടക്കാരന്‍ കോവിലില്‍ മലനിരകളില്‍ നീലവസന്തം. മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളുടെ ചുറ്റുമുള്ള പശ്ചിമഘട്ട മലനിരകളിലും സ്വകാര്യ, റവന്യൂ ഭൂമിയിലുമാണ് നീലക്കുറിഞ്ഞി പൂവിട്ടിട്ടുണ്ട്. കാന്തല്ലൂര്‍ ടൗണില്‍ നിന്നും ജീപ്പില്‍ നാലുകിലോമീറ്റര്‍ അകലെ വേട്ടക്കാരന്‍ കോവിലിലെ ഒറ്റമല ഭാഗത്ത് എത്തിചേരാം. മല കയറാന്‍ കഴിയാത്തവര്‍ക്ക് പട്ടിശ്ശേരി, കീഴാന്തൂര്‍, കൊളുത്താ മലമേഖലകളിലും പൂവിട്ട നീലക്കുറിഞ്ഞി കാണുന്നതിന് കഴിയും. തമിഴ്നാട്ടില്‍നിന്നും നീലക്കുറിഞ്ഞി കാണാന്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങി. മൂന്നാറില്‍ നിന്നും ചെറുവണ്ടികള്‍ക്ക് മാട്ടുപ്പെട്ടി, തെന്‍മല വഴി മറയൂരിലെത്താന്‍ കഴിയും.കൂടാതെ മൂന്നാര്‍ എന്‍ജിനിയറിങ് കോളേജ്, പുതുക്കാട്, പെരിയവരൈ വഴി മറയൂരിലെത്താം. മറയൂരില്‍ നിന്നും പെരിയ വരൈ വരെ ബസ് സര്‍വീസും ആരംഭിച്ചിട്ടുണ്ട്.

Read More

തേക്കടി പഴയ പ്രൌഡിയിലേക്ക് : ബോട്ട് സര്‍വീസ് പുനരാരംഭിച്ചു

തേക്കടി പഴയ പ്രൌഡിയിലേക്ക് : ബോട്ട് സര്‍വീസ് പുനരാരംഭിച്ചു

സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ തേക്കടി പഴയ പ്രൌഡിയിലേക്ക് തിരിച്ചു പോകുന്നു. തേക്കടിയില്‍ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു. പ്രളയത്തെതുടര്‍ന്ന് ഇടുക്കിയില്‍ വിനോദ സഞ്ചാരം കളക്ടര്‍ നിരോധിച്ചിരുന്നു. നിരോധനം നീക്കിയതും തേക്കടിയിലെ വിനോദസഞ്ചാര മേഖലയ്ക്കു തുണയായി. രാവിലെ ബോട്ട് സവാരി നടത്താന്‍ തേക്കടിയിലെ വിവിധ സംഘടനാ പ്രതിനിധികളും എത്തിയിരുന്നു. തേക്കടിയിലേക്കുള്ള റോഡുകള്‍ പലേടത്തും തകര്‍ന്നതാണ് വിനയായത്. മൂന്നാര്‍-തേക്കടി പാതയിലൂടെ വലിയ ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്ക് വരാനാവുമെന്നു തേക്കടി ഡെസ്റ്റിനേഷന്‍ പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജിജു ജയിംസ് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പ്രളയകാലത്ത് ടിഡിപിസി അംഗങ്ങള്‍ മറ്റിടങ്ങളിലെ ദുരിതബാധിതരെ സഹായിക്കാന്‍ മുന്നിലുണ്ടായിരുന്നു.

Read More

പ്രളയത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഇടുക്കി ജില്ലയിലേക്കുള്ള സന്ദര്‍ശകരുടെ വിലക്ക് പിന്‍വലിച്ചു.

പ്രളയത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഇടുക്കി ജില്ലയിലേക്കുള്ള സന്ദര്‍ശകരുടെ വിലക്ക് പിന്‍വലിച്ചു.

മഴ മാറിയതോടെ രാജമലയില്‍ കുറിഞ്ഞി പൂക്കള്‍ വീണ്ടും വിരിഞ്ഞു തുടങ്ങി. ഉരുള്‍പ്പൊട്ടല്‍ തുടര്‍ച്ചയായതോടെയാണ് ജില്ലയില്‍ സഞ്ചാരികള്‍ക്ക് ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഏക്കറുകണക്കിന് മലകളില്‍ നീല വസന്തം എത്തിയെങ്കിലും സന്ദര്‍ശകര്‍ കടന്നു വരാത്തത് വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. തുടര്‍ന്ന് കളക്ടര്‍ ഇന്നലെ രാത്രിയോടെ നിരോധനം പിന്‍വലിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. രാജമലയിലേക്ക് കടന്നു പോകുന്ന പെരിയവാരപാലം അടുത്ത ദിവസം ഗതാഗത യോഗ്യമാകുന്നതോടെ ഇടുക്കിയിലേക്ക് വീണ്ടും സഞ്ചാരികള്‍ എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. മൂന്നാര്‍ എരവികുളം നാഷണല്‍ പാര്‍ക്ക് വരും ദിവസങ്ങളില്‍ സഞ്ചാരി കള്‍ക്കായി നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കുന്നതിനു വേണ്ടി തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

Read More

എന്‍ജിനില്ലാതെ ഓടുന്ന ട്രെയിന്‍ അടുത്ത മാസം മുതല്‍ പരീക്ഷണയോട്ടം നടത്തും..

എന്‍ജിനില്ലാതെ ഓടുന്ന ട്രെയിന്‍ അടുത്ത മാസം മുതല്‍ പരീക്ഷണയോട്ടം നടത്തും..

മെട്രോ ട്രെയിനുകള്‍ പോലെ എന്‍ജിനില്ലാതെ ഓടുന്ന ട്രെയിന്‍ അടുത്ത മാസം മുതല്‍ പരീക്ഷണയോട്ടം നടത്തും. സെമി-ഹൈസ്പീഡ് വേഗതയില്‍ ഓടുന്ന ട്രെയിന്‍ പരീക്ഷണയോട്ടം വിജയിച്ചാല്‍ നിവലിലുള്ള ശതാബ്ദി എക്സ്പ്രസ് ട്രെയിനുകള്‍ക്ക് പകരമോടിക്കാനാണ് പദ്ധതിയിടുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ സാങ്കേതിക ഉപധേഷ്ടാക്കളായ ദി റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷനാണ് പരീക്ഷണം നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഇത്തരം ആറു ട്രെയിനുകളാണ് ആദ്യഘട്ടത്തില്‍ ഓടിക്കുക. ഇതില്‍ രണ്ടെണ്ണത്തില്‍ സ്ലീപ്പര്‍ കോച്ചുകളുണ്ടാകും. ഓട്ടമാറ്റിക് വാതിലുകള്‍, വൈ – ഫൈ, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള യാത്രക്കാരുടെ വിവരങ്ങള്‍, എല്‍ഇഡി ലൈറ്റുകള്‍, ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ള ശുചിമുറികള്‍ തുടങ്ങിയവയും ട്രെയിന്‍ 18ലുണ്ട്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി(ഐസിഎഫ്)യിലാണ് ട്രെയിന്‍ 18 നിര്‍മിക്കുന്നത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തിലോടുന്ന ട്രെയിന്‍ ആണിത്. ട്രെയിന്‍18 വിജയിച്ചാല്‍ അലൂമിനിയം ബോഡിയില്‍ നിര്‍മിക്കുന്ന ട്രെയിന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള നീക്കം തുടങ്ങും.

Read More

പ്രളയം : പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിന് ഫീസ് ഒഴിവാക്കും

പ്രളയം : പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിന് ഫീസ് ഒഴിവാക്കും

കോഴിക്കോട്: കേരളത്തിലെ പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും പാസ്‌പോര്‍ട്ടിന് കേടുപാട് സംഭവിച്ചവര്‍ക്കും പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിനുള്ള ഫീസ് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവരും കേടുപാട് സംഭവിച്ചവരും പുതിയ പാസ്‌പോര്‍ട്ട് ലഭിക്കാനായി ഏറ്റവും അടുത്തുള്ള പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിനെയോ, കൊച്ചി പനമ്പള്ളി നഗറിലെ റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസിനെയോ സമീപിക്കണം. ഇവര്‍ പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള ഫീസായ 1500 രൂപയുംപിഴയായ 1500 രൂപയും അടയ്‌ക്കേണ്ടതില്ല. അതേസമയം, പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ തെളിവായി പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള എഫ്.ഐ.ആറിന്റെ പകര്‍പ്പ് നല്കണം. പ്രളയക്കെടുതിയില്‍ പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ക്കും കേടുപാട് സംഭവിച്ചവര്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും നിര്‍ബന്ധമില്ല. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും കേടുപാട് സംഭവിച്ചവര്‍ക്കും അപേക്ഷ ലഭിക്കുന്ന ദിവസംതന്നെ പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുമെന്ന് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പ്രശാന്ത് ചന്ദ്രന്‍ അറിയിച്ചു.

Read More

കുതിരാന്‍ തുരങ്കം തുറന്നു..

കുതിരാന്‍ തുരങ്കം തുറന്നു..

കുതിരാന്‍ തുരങ്കങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയായ തുരങ്കം ഇന്ന് തുറന്നു. എന്നാല്‍ കര്‍ശന നിയന്ത്രണത്തോട് കൂടിയായവും തുരങ്കത്തിലൂടെയുള്ള ഗതാഗതം. വെള്ളപ്പൊക്ക ദുരിത്വാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി പോകുന്ന വാഹനങ്ങളെ മാത്രമേ തുരങ്കത്തിലൂടെ കയറ്റി വിടുകയുള്ളൂ. പൊലീസ് വാഹനം, ആംബുലന്‍സ്, മറ്റു അത്യാവശ്യ വാഹനങ്ങള്‍ മാത്രമേ തുരങ്കത്തിലൂടെ കയറ്റി വിടുകയുള്ളു. മറ്റു വാഹനങ്ങളെ കര്‍ശനമായി നിയന്ത്രിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അഞ്ചു ദിവസത്തേക്ക് വേണ്ടി മാത്രമാണ് തുരങ്കം തുറന്ന കൊടുത്തത്. രാവിലെ 8 മണിയ്ക്ക് തുറന്ന തുരങ്കം രാത്രി 9 മണിയ്ക്ക് അടയ്ക്കും.

Read More

ജടായു എര്‍ത്ത്‌സ് സെന്റര്‍ സഞ്ചാരികള്‍ക്കായി തുറന്നു..

ജടായു എര്‍ത്ത്‌സ് സെന്റര്‍ സഞ്ചാരികള്‍ക്കായി തുറന്നു..

ജടായു പാറ സഞ്ചാരികള്‍ക്കായി തുറന്നു ജടായു എര്‍ത്ത്‌സ് സെന്ററിലേക്ക് ഇന്ന് മുതല്‍ പ്രവേശനം ആരംഭിച്ചു. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വഴി മാത്രമാണ് എര്‍ത്ത് സെന്ററിലേക്ക് എത്താനാകുക. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഒരാള്‍ക്ക് 400 രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജ്. ഓണ്‍ലൈന്‍ ബുക്കിംഗിന് നല്ല പ്രതികരണം ലഭിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഈ മാസം 17 നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യാനിരുന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‍പ്പവും, സ്വിസ് നിര്‍മ്മിത കേബിള്‍ കാര്‍ സംവിധാനവുമാണ് ഉദ്ഘാടനം കൂടാതെ ജനങ്ങള്‍ക്ക് ഉത്രാട ദിനത്തില്‍ സമര്‍പ്പിക്കുന്നത്. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഉദ്ഘാടന പരിപാടി ഉപേക്ഷിച്ചത്. സിനിമാ സംവിധായകന്‍ രാജീവ് അഞ്ചല്‍ പത്ത് വര്‍ഷത്തെ പരിശ്രമം കൊണ്ടാണ് ജടായു എര്‍ത്ത്സ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയത്.

Read More