ഭിക്ഷാടനത്തിന്റെ രീതിയൊക്കെ മാറി; ഭിക്ഷ ചോദിച്ചിട്ട് കൊടുത്തില്ലെങ്കില്‍ യാത്രക്കാരുടെ തന്തയ്ക്ക് വിളിക്കലാണ് ലിവര്‍പൂളിലെ ഭിക്ഷക്കാരന്റെ രീതി, സംഭവം ഇങ്ങനെ

ഭിക്ഷാടനത്തിന്റെ രീതിയൊക്കെ മാറി; ഭിക്ഷ ചോദിച്ചിട്ട് കൊടുത്തില്ലെങ്കില്‍ യാത്രക്കാരുടെ തന്തയ്ക്ക് വിളിക്കലാണ് ലിവര്‍പൂളിലെ ഭിക്ഷക്കാരന്റെ രീതി, സംഭവം ഇങ്ങനെ

ലിവര്‍പൂള്‍: ലോകത്തിന്റെ പല ഭാഗത്തും തമ്പടിച്ചിരിക്കുന്ന യാചകര്‍ നിരവധിയാണ്. താണു കേണ് യാചിക്കുന്ന ഭിക്ഷക്കാരില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ് പലരും. ഇതിന്റെ ഉത്തമ ഉദാഹരണമാണ് ലിവര്‍ പൂളിലെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് പുറത്തിരിക്കുന്ന യാചകന്‍. ഭിക്ഷ ചോദിച്ചിട്ട് കൊടുത്തില്ലെങ്കില്‍ വഴിയാത്രക്കാരെ തന്തയ്ക്ക് വിളിക്കുകയാണ് ഇയാളുടെ രീതി. ഈ ഭിക്ഷക്കാരന്റെ പ്രകടനം വൈറലായതോടെ പൊലീസ് ഇതിനെക്കുറിച്ച് അന്വേണം പ്രഖ്യാപിച്ചിരിക്കുകയാണ്. ലിവര്‍പൂള്‍ നഗരത്തില്‍ വ്യാപിക്കുന്ന ഭിക്ഷാടനത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ ഭിക്ഷക്കാരനെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തുന്നതെന്നാണ് മെര്‍സിസൈഡ് പൊലീസ് വെളിപ്പെടുത്തുന്നത്. തെരുവില്‍ കിടന്നുറങ്ങുന്ന ഈ യാചകന്റെ ചേഷ്ടകള്‍ ഹോം ലെസ് ഔട്ട്റീച്ച് വര്‍ക്കറായ ഡേവിഡ് ഓ കീഫെ വീഡിയോയില്‍ പകര്‍ത്തുകയും അത് ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തിരുന്നു. വളരെപ്പെട്ടെന്നു തന്നെ സംഭവം വൈറലായി. തനിക്ക് ഇയാളെ സഹായിക്കണമെന്നുണ്ടായിരുന്നെന്നും ലിവര്‍പൂള്‍ നഗരമധ്യത്തിലുള്ള എല്ലാ ഭിക്ഷാടകരെയും തനിക്ക് അറിയാമെന്നും…

Read More

ഒരു ദിവസം പിടികൂടുന്നത് 110 പാമ്പുകളെ, ഇവയെ മിക്കപ്പോഴും കാണുന്നത് ടോയ്‌ലറ്റിനുള്ളില്‍; കാരണം

ഒരു ദിവസം പിടികൂടുന്നത് 110 പാമ്പുകളെ, ഇവയെ മിക്കപ്പോഴും കാണുന്നത് ടോയ്‌ലറ്റിനുള്ളില്‍; കാരണം

ബാങ്കോക്കിലെ അഗ്‌നിശമനസേനാ വിഭാഗത്തിന് തീയണക്കുന്നതിനേക്കാള്‍ തിരക്ക് മറ്റൊരു കാര്യത്തിലാണ്. നഗരത്തിലെത്തുന്ന പാമ്പുകളെ പിടികൂടുകയാണ് ഇപ്പോള്‍ ഇവരുടെ പ്രധാന ജോലി. ഈ വര്‍ഷം ഇതുവരെ ഇവര്‍ പിടികൂടിയത് 31081 പാമ്പുകളെയാണ്. അതായത് ഒരു ദിവസം ശരാശരി 110 പാമ്പുകളെ വരെ. 175 പാമ്പുകളെ വരെ പിടികൂടിയ ദിവസവുമുണ്ട് ബാങ്കോക്ക് അഗ്‌നിശമനസേനയ്ക്ക്. അഗ്‌നിശമന സേനാവിഭാഗത്തിന്റെ ഈ കണക്കുകള്‍ നഗരത്തില്‍ കണ്ടെത്തിയിട്ടുള്ള എല്ലാ പാമ്പുകളുടേതുമല്ല. നഗരവാസികള്‍ സ്വയം നീക്കം ചെയ്തതും കൊന്നുകളഞ്ഞതുമായ പാമ്പുകള്‍ ആയിരക്കണക്കിനു വരുമെന്ന് ഇവര്‍ തന്നെ സമ്മതിക്കുന്നു. ഇപ്പോള്‍ വികസിച്ചു കൊണ്ടിരിക്കുന്ന പല പ്രദേശങ്ങളും മുന്‍പ് ചതുപ്പ് നിലങ്ങളായിരുന്നു. കോബ്രാ സ്വാംപ് അഥവാ പാമ്പിന്‍ കുളം എന്നാണ് ഈ പ്രദേശങ്ങള്‍ അറിയപ്പെട്ടിരുന്നതു തന്നെ. മിക്കപ്പോഴും പാമ്പുകളെ കണ്ടെത്തുന്നത് ടോയ്ലറ്റിന്റെ ഉള്ളില്‍ നിന്നാണെന്നതാണ് മറ്റൊരു പ്രതിസന്ധി. ഒരാഴ്ചക്കിടെയില്‍ പനാറത്ത് ചയ്യാബൂന്‍ എന്ന സ്ത്രീയുടെ വീട്ടില്‍ പെരുമ്പാമ്പിനെ കണ്ടെത്തിയതു രണ്ട് തവണയാണ്….

Read More

“മുടിയുള്ള കാര്‍” ഓടിക്കയറിയത് ഗിന്നസിലേക്ക്; കാരണം ഇതാണ്

“മുടിയുള്ള കാര്‍” ഓടിക്കയറിയത് ഗിന്നസിലേക്ക്;  കാരണം ഇതാണ്

കാറിനും മുടിയോ എന്ന് ചിന്തിക്കേണ്ട. കാറിനു മുടി വെച്ച് ഗിന്നസ് വരെ നേടിയിരിക്കുകയാണ് ഒരു യുവതി. തനിക്ക് മാത്രം പോര, തന്റെ കാറിനും വേണം മുടി എന്നു ചിന്തിച്ച ഇറ്റാലിന്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റ് മരിയ ലൂസിയ മുഗ്‌നോയാണ് കാറിനു മുടി വെച്ചത്. ഒരു ലക്ഷം ഡോളര്‍ ചെലവിട്ട് തന്റെ കാറില്‍ മുഴുവനും മനുഷ്യമുടി ഘടിപ്പിച്ചു. 150 മണിക്കൂര്‍ വേണ്ടിവന്നു കാറിന് വിഗ് വയ്ക്കാന്‍. ഇതോടെയാണ് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡിലേക്ക് മരിയുടെ കാര്‍ ഓടിക്കയറിയത്. കാറിനുള്ളിലും തലമുടിയുപയോഗിച്ച് അലങ്കാരപ്പണികള്‍ നടത്തിയിട്ടുണ്ട്. പൊടിയും ചെളിയുമുള്ള നിരത്തിലൂടെയൊക്കെ ചീറിപ്പായുന്ന കാറാണെങ്കിലും കാറിലെ മുടി എപ്പോഴും ഭംഗിയായി പരിപാലിക്കാന്‍ മരിയ ശ്രദ്ധിക്കാറുണ്ട്. ഷാംപൂവും കണ്ടീഷണറുമൊക്കെ ഉപയോഗിച്ച് എന്നും മുടി കഴുകാറുണ്ടെന്നാണ് മരിയ പറയുന്നത്

Read More

ആണ്‍പാമ്പുകള്‍ തമ്മില്‍ ദ്വന്ദയുദ്ധം, വിജയിയെ കാത്ത് പെണ്‍പാമ്പ്

ആണ്‍പാമ്പുകള്‍ തമ്മില്‍ ദ്വന്ദയുദ്ധം, വിജയിയെ കാത്ത് പെണ്‍പാമ്പ്

അണലി വര്‍ഗത്തില്‍ പെട്ട കോട്ടന്‍മൗത്ത് സ്‌നേക്ക് എന്നറിയപ്പെടുന്ന ഉഗ്രവിഷപ്പാമ്പുകളുടെ പോരാട്ടം കൗതുകമാകുന്നു. നോര്‍ത്ത് കാരൊലിനയിലെ കനാലില്‍ നിന്നു പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍.ഇവിടെയൊരു ഫാമില്‍ ജോലിചെയ്യുന്ന ഡേവിഡ് പിയേഴ്‌സ് ആണ് സമീപത്തുള്ള കനാലില്‍ ഉഗ്രവിഷമുള്ള പാമ്പുകള്‍ തമ്മില്‍ പോരാടുന്നത് കണ്ടത്. ഉടന്‍തന്നെ ഡേവിഡ് കൂട്ടുകാരനായ ബഡ്ഡി റോജറിനെ വിവരമറിയിച്ചു. ബഡ്ഡിയാണ് ഈ അപൂര്‍വ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് തെക്കേ അമേരിക്കയിലുടെനീളം കാണപ്പെടുന്ന വിഷപ്പാമ്പുകളാണ് കോമണ്‍ പിറ്റ് വൈപേഴ്‌സ്. രണ്ട് ആണ്‍ പാമ്പുകള്‍ തമ്മിലുള്ള ഉശിരന്‍ പോരാട്ടമാണ് ഇവരുടെ കണ്‍മുന്നില്‍ നടന്നത്. സമീപത്തുതന്നെയുണ്ടായിരുന്ന പെണ്‍ പാമ്പിനുവേണ്ടിയായിരുന്നു ദ്വന്ദയുദ്ധം. ശരീരമാകെ ചുറ്റിവരിഞ്ഞും ആകാശത്തേക്കു തലയുയര്‍പ്പിടിച്ചുമൊക്കെയായിരുന്നു ഇവയുടെ പോരാട്ടം. പോരാട്ടത്തില്‍ വിജയിക്കുന്ന ആണ്‍പാമ്പിന് പെണ്‍പാമ്പിനെ സ്വന്തമാക്കാം. ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു വിഷപ്പാമ്പുകള്‍ തമ്മില്‍ നടന്നതെന്ന് ജേവിഡും ബഡ്ഡിയും വ്യക്തമാക്കി. പൊതുവേ പെണ്‍ പാമ്പിനെ സ്വന്തമാക്കാനായി പോരാടുന്ന ആണ്‍ പാമ്പുകള്‍ പരസ്പരം ഉപദ്രവിക്കാറോ കൊല്ലാനോ ശ്രമിക്കാറില്ലെന്ന്…

Read More

അനശ്വര പ്രണയത്തിന്റെ നേര്‍ക്കാഴ്ച: ജാക്കും റോസും വീണ്ടും, ചിത്രങ്ങള്‍ വൈറല്‍

അനശ്വര പ്രണയത്തിന്റെ നേര്‍ക്കാഴ്ച: ജാക്കും റോസും വീണ്ടും, ചിത്രങ്ങള്‍ വൈറല്‍

പ്രണയത്തിന് മറ്റൊരു മുഖം നല്‍കിയ പ്രണയ ജോഡികളാണ് ടൈറ്റാനിക്കിലെ ജാക്കും റോസും.ലോകത്തെ നടുക്കിയ കപ്പല്‍ ദുരന്തം മിനിസ്‌ക്രീനിലെത്തിയപ്പോള്‍ ജയിംസ് കാമറൂണ്‍ എന്ന നാമം വാഴ്ത്തപ്പെടുകയായിരുന്നു. ഒപ്പം ലിയനാര്‍ഡോ ഡികാപ്രിയോ, കേറ്റ് വിന്‍സ്ലെറ്റ് എന്നീ താരങ്ങള്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു. 1997 ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്കിന് ശേഷം ഡികാപ്രിയോയും കേറ്റും 2008 ല്‍ റെവല്യൂഷണറി റോഡ് എന്ന സിനിമയിലൂടെ ഒന്നിച്ചഭിനയിച്ചിരുന്നു. ചിത്രത്തില്‍ ജാക്കും റോസുമായി അഭിനയിച്ച ഡികാപ്രിയോയും കേറ്റും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. ഇരുവരുടെയും കൂടി കാഴ്ച വീണ്ടും ശ്രദ്ധിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്.കാലവസ്ഥ സംരക്ഷണവുമായി ബന്ധപ്പെട്ടിട്ടുള്ള ഫണ്ട റെയ്സിങ്ങിന്റെ ഭാഗമായി ഫ്രാന്‍സില്‍ നിന്നുമായിരുന്നു ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. താരങ്ങളുടെ പുതിയ ചിത്രങ്ങള്‍ അതിനിടയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു.

Read More

ശരീരം ചായം അണിയുമ്പോള്‍ ; ബോഡി പെയിന്റിങ്ങിന്റെ ദൃശ്യ വിസ്മയങ്ങള്‍

ശരീരം ചായം അണിയുമ്പോള്‍ ; ബോഡി പെയിന്റിങ്ങിന്റെ ദൃശ്യ വിസ്മയങ്ങള്‍

പാശ്ചാത്യലോകത്ത് വളരെയേറെ പ്രചാരമുള്ള ഒരു കലയാണ് ബോഡി പെയിന്റിംഗ്. സാധാരണ ഫോട്ടോഷൂട്ടുകളിലെന്ന പോലെ മോഡലുകളെ ഉപയോഗിച്ചാണ് ബോഡി പെയിന്റിങ്ങും സാധ്യമാക്കുന്നത്. ക്രിയേറ്റീവ് ഡ്രീം എന്ന കൂട്ടായ്മ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ലൈവ് ബോഡി പെയിന്റിംഗ് ആര്‍ട്ട് ഷോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍

Read More

യുവാക്കളേ ഇതിലേ… ഇതിലേ… മുപ്പത് വയസ്സു തികയുംമുമ്പ് നിര്‍ബന്ധമായും പോകേണ്ട 11 റോഡ് ട്രിപ്പുകള്‍

യുവാക്കളേ ഇതിലേ… ഇതിലേ… മുപ്പത് വയസ്സു തികയുംമുമ്പ് നിര്‍ബന്ധമായും പോകേണ്ട 11 റോഡ് ട്രിപ്പുകള്‍

  1.ഡെറാഡൂണ്‍-നൈനിറ്റാള്‍ 278 കിലോമീറ്റര്‍ 2.ഡല്‍ഹി-മണാലി 538 കിലോമീറ്റര്‍ 3.മൂന്നാര്‍ – ചെന്നൈ (600 കിലോമീറ്റര്‍) 4.മുംബൈ – ഗോവ (604 കിലോമീറ്റര്‍) 5.ജമ്മു – ശ്രീനഗര്‍ (292 കിലോമീറ്റര്‍) 6.ശ്രീനഗര്‍ – ലെഹ് (473 കിലോമീറ്റര്‍) 7.ഡല്‍ഹി – ആഗ്ര – ജയ്പൂര്‍ (800 കിലോമീറ്റര്‍) 8.ജയ്പൂര്‍ – ജൈസല്‍മീര്‍ (560 കിലോമീറ്റര്‍) 9.മംഗലാപുരം – ഗോവ 10.മണാലി – ലെഹ് (490 കിലോമീറ്റര്‍) 11.കൊടൈക്കനാല്‍ – മൂന്നാര്‍ (162 കിലോമീറ്റര്‍)

Read More

14 വര്‍ഷത്തെ കാത്തിരിപ്പാണ് നിങ്ങളിലൂടെ യഥാര്‍ത്ഥ്യമായത് ; നന്ദി സുരഭി ലക്ഷ്മി

14 വര്‍ഷത്തെ കാത്തിരിപ്പാണ് നിങ്ങളിലൂടെ യഥാര്‍ത്ഥ്യമായത് ; നന്ദി സുരഭി ലക്ഷ്മി

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമടക്കം എട്ട് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ മലയാള സിനിമയ്ക്ക് ഇത് അഭിമാന ദിനം. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം മിന്നാമിനുങ്ങിലെ പ്രകടനത്തിലൂടെ സുരഭിയാണ് നമുക്ക് ഇങ്ങനെയൊരു അഭിമാന മുഹൂര്‍ത്തം സമ്മാനിച്ചിരിക്കുന്നത്. 2003-ല്‍ മീരാ ജാസ്മിനാണ് പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം അവസാനം കരസ്ഥമാക്കിയ മലയാളി നടി. 1968ല്‍ തുലാഭാരം എന്ന ചിത്രത്തിലൂടെ ശാരദയാണ് മികച്ച നടിക്കുള്ള ആദ്യ പുരസ്‌കാരം മലയാളത്തില്‍ എത്തിക്കുന്നത്. പിന്നീട് 1972-ല്‍ സ്വയംവരം എന്ന ചിത്രത്തിലൂടെ ശാരദ ഈ നേട്ടം ആവര്‍ത്തിച്ചു. പിന്നീട് നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ 1986-ല്‍ മോനിഷയും, 1993-ല്‍ മണിച്ചിത്രത്താഴിലെ പ്രകടനത്തിന് ശോഭനയും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. സുരഭി അമൃത ടി.വി.യിലെ ബെസ്റ്റ് ആക്റ്റര്‍ എന്ന റിയാലിറ്റി ഷോയില്‍ നേടിയ വിജയത്തിലൂടെയാണു ശ്രദ്ധിക്കപ്പെടുന്നത്. അതിനു ശേഷം ഇരുപതിലേറെ മലയാള ചലച്ചിത്രങ്ങളില്‍…

Read More

ആരാധകരെ ഞെട്ടിച്ച് പിയ ബാജ്‌പെയ; അര്‍ധ നഗ്ന ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റു ചെയ്തു

ആരാധകരെ ഞെട്ടിച്ച് പിയ ബാജ്‌പെയ; അര്‍ധ നഗ്ന ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റു ചെയ്തു

ആരാധകരെ ഞെട്ടിച്ച് പിയ ബാജ്‌പെയ്. തന്റെ ടോപ്‌ലെസ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് താരം ആരാധകരെ ഞെട്ടിച്ചത്. തൂവെള്ള നിറത്തിലുള്ള ഷര്‍ട്ടില്‍ നില്‍ക്കുന്നൊരു സെക്‌സി ചിത്രമാണിത്. പൃഥ്വിരാജ് നായകനായി എത്തിയ മാസ്റ്റേഴ്‌സ് എന്ന ചിത്രത്തിലും, പ്രിയദര്‍ശന്റെ ആമയും മുയലിലും ജയസൂര്യയുടെ നായികയായി അഭിനയിച്ചിട്ടുണ്ട്.

Read More