ഹണിമൂണ്‍ കാലം എങ്ങനെ വേണം?

ഹണിമൂണ്‍ കാലം എങ്ങനെ വേണം?

പണ്ടു കാലത്തേതില്‍ നിന്നു വ്യത്യസ്തമായി കല്യാണം തീരുമാനിക്കുമ്പോള്‍തന്നെ ഹണിമൂണ്‍ ട്രിപ്പ് എങ്ങോട്ടോന്ന് പ്ലാനും വിവാഹിതരാകാന്‍ പോകുന്നവര്‍ തമ്മില്‍ തീരുമാനിച്ചിട്ടുണ്ടാകും. ദാമ്പത്യത്തിന്റെ ആദ്യനാളുകളായ ഹണിമൂണ്‍ ദിനങ്ങളെ ഒരു പരീക്ഷണകാലഘട്ടമായി കരുതുന്നവരുണ്ട്. നല്ല നിലയില്‍ത്തന്നെ പാസാവേണ്ട എന്‍ട്രന്‍സ് പരീക്ഷയാണിതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്തൊക്കെയായാലും ദാമ്പത്യത്തിന്റെ ആരംഭം ഇവിടെനിന്നു തന്നെയാണ്. മനസ്സില്‍ നിന്നു തുടങ്ങി ശരീരത്തിലാകെ ത്രസിച്ചു മനസ്സും ശരീരവും ഒന്നായിത്തീരുന്നതും അവനും അവളും നമ്മളായിത്തീരുന്നതും ഇവിടെയാണ്. അതിനാല്‍ത്തന്നെ വിവാഹത്തിനു ശേഷമുള്ള ആദ്യ നാളുകള്‍ ദാമ്പത്യ ബന്ധത്തെ കൂടുതല്‍ ഊഷ്മളമാക്കും. ലൈംഗിക ബന്ധത്തിനു മുമ്പ് പച്ചമുട്ട കഴിച്ചാല്‍..! ലൈംഗികതയില്‍ രൂപം, ആകൃതി, ശരീരങ്ങള്‍ തമ്മിലുള്ള പൊരുത്തം എന്നിവ അവനു പ്രധാനമാണ്. അവന്‍ വഴി അവള്‍ എത്രമാത്രം സന്തോഷിക്കുന്നു എന്നതു അവനു പ്രധാനമാണ്. ഇതു പുരുഷനില്‍ ലൈംഗിക ഉണര്‍വുണ്ടാക്കും. അവളെ അപേക്ഷിച്ചു ലൈംഗികതയില്‍ ഉണര്‍വു നേരത്തെയെത്തുന്നതു അവനിലാണ്. സാവധാനത്തില്‍ പരസ്പരം മനസിലാക്കേണ്ടതാണു പങ്കാളികളുടെ ലൈംഗിക…

Read More

ചങ്ങാതിമാരായുള്ളത് ആറ് രാജവെമ്പാല, എഴുന്നേറ്റാലുടന്‍ പാമ്പുകള്‍ക്ക് ഭക്ഷണം കൊടുക്കും, അവയെ കളിപ്പിക്കും, കുളിപ്പിക്കും! വിഷപാമ്പുകളെ സുഹൃത്തുക്കളാക്കിയ പെണ്‍കുട്ടിയുടെ ജീവിതം

ചങ്ങാതിമാരായുള്ളത് ആറ് രാജവെമ്പാല, എഴുന്നേറ്റാലുടന്‍ പാമ്പുകള്‍ക്ക് ഭക്ഷണം കൊടുക്കും, അവയെ കളിപ്പിക്കും, കുളിപ്പിക്കും! വിഷപാമ്പുകളെ സുഹൃത്തുക്കളാക്കിയ പെണ്‍കുട്ടിയുടെ ജീവിതം

കൂട്ടുകാരായുള്ളത് ആറ് രാജവെമ്പാല ഒപ്പം ആരെയും ഭയപ്പെടുത്തുന്ന വിഷപാമ്പുകളും. ആരെയും അത്ഭുതപെടുത്തുന്ന പെണ്‍കുട്ടി. പാമ്പുകളെ തൊടാന്‍ പോയിട്ട് പാമ്പുകളെ കണ്ടാല്‍ ഓടി രക്ഷപെടുന്ന ആളുകളാണ് ബഹുഭൂരിപക്ഷവും. പ്രത്യേകിച്ചും വിഷപ്പാമ്പുകളെ. എന്നാല്‍ വിഷപ്പാമ്പുകളെ പൂച്ചക്കുട്ടിയെ എന്നപോലെ കൊഞ്ചിച്ചും പാലൂട്ടിയും വളര്‍ത്തുകയും അവയുടെ കൂടെ സമയം ചെലവഴിക്കുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് ഖട്ടമ്പൂര്‍ സ്വദേശിയായ പതിനൊന്നുകാരി കജോള്‍ സ്‌കൂളില്‍ പോകാറില്ല. നല്ല കൊടും വിഷമുള്ള രാജവെമ്പാല ഇനത്തില്‍പ്പെട്ട ആറു പാമ്പുകളാണ് അവളുടെ ഉറ്റ തോഴന്മാര്‍. രാവിലെ ഏഴിന് എഴുന്നേല്‍ക്കുന്നത് മുതല്‍ കജോളിന്റെ ഊണും ഉറക്കവുമെല്ലാം ഈ വിഷ സര്‍പ്പങ്ങള്‍ക്കൊപ്പമാണ്. പാമ്പുകളെ വിട്ടുപിരിയാനോ സ്‌കൂളില്‍ കൊണ്ടുപോവാനോ കഴിയാത്തതാണ് അവള്‍ പഠനം നിര്‍ത്താനുള്ള കാരണം. രാവിലെ എഴുന്നേറ്റാലുടന്‍ പാമ്പുകള്‍ക്ക് ഭക്ഷണം കൊടുക്കും. പാമ്പുകളെ കളിപ്പിക്കലാണ് തനിക്ക് ഏറെയിഷ്ടമെന്ന് കജോള്‍ പറയുന്നു. എന്നാല്‍, പാമ്പുകള്‍ക്ക് പുറകെയുള്ള കജോളിന്റെ…

Read More

ചരിത്രം കഥ പറയുന്നയുന്നൊരു ദ്വീപ്

ചരിത്രം കഥ പറയുന്നയുന്നൊരു ദ്വീപ്

ചരിത്രം കഥ പറയുന്നയുന്നൊരു അത്ഭുത ദ്വീപ് ഗുജറാത്തിലുണ്ട്. പോര്‍ച്ചുീസ് സംസ്‌ക്കാരവും ഇന്ത്യന്‍ സംസ്‌ക്കാരവും ഒത്തു ചേര്‍ന്ന് വേറിട്ട് അനുഭവം സമ്മാനിക്കുന്ന ദ്വീപാണ് ഗുജറാത്തിലെ ദിയു ദ്വീപ്. ഗുജറാത്തിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമായതിനാല്‍ തന്നെ സംസ്ഥാനത്തിന്റെ തനത് രുചി വിഭവങ്ങള്‍ കൂടി ഇവിടെ എത്തുന്നവര്‍ക്ക് രുചിക്കാം.ഗുജറാത്തിലെ സൗരാഷ്ട്ര ജില്ലയുടെ തെക്കേമുനമ്പിലാണ് ദിയു ദ്വീപ് സ്ഥിതി ചെയ്യുന്നത്. കേന്ദ്ര ഭരണ പ്രദേശം കൂടിയാണ് ദിയു ദ്വീപ് സ്ഥിതി ചെയ്യുന്നത്. ദിയുവില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ഫാദും ഗ്രാമത്തിലാണ് ഗംഗേശ്വര്‍ ക്ഷേത്രം. ഗുഹയ്ക്കുള്ളിലായാണ് ക്ഷേത്രം. പ്രതിഷ്ഠ ശിവനാണ്. ദിയുവില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് മനോഹരമായ നഗോവ തീരം. അര്‍ധവൃത്താകൃതിയിലാണ് ഈ തീരം. ദിയുവിലെ തന്നെ ഏറ്റവും വലുതും ശാന്തമനോഹരവുമായ മറ്റൊരു ബീച്ചാണ് ഗോഗ്ല. വാട്ടര്‍ സ്പോര്‍ട്സുകള്‍ നടക്കുന്നത് ഇവിടെയാണ്. മറ്റൊരു ബീച്ച് ദിയുവില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള…

Read More

നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10 ന് ; സച്ചിന്‍ മുഖ്യാതിഥിയാകും

നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10 ന് ; സച്ചിന്‍ മുഖ്യാതിഥിയാകും

നെഹ്‌റു ട്രോഫി വള്ളംകളിഅടുത്തമാസം പത്തിന് നടത്തും. നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലാണ് തിയതി പ്രഖ്യാപിച്ചത്. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് വള്ളം കളി നേരത്തെ ഉപേക്ഷിച്ചത്. ടൂറിസം മേഖലയെ ഉണര്‍ത്താനാണ് വള്ളംകളിനടത്താന്‍ തീരുമാനിച്ചതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ മുഖ്യാതിഥിയാകുമെന്നും തോമസ് ഐസക് വ്യക്തമാക്കി. പ്രളയത്തിന്റെ ദുരിതങ്ങള്‍ പൂര്‍ണ്ണമായും മാറ്റാന്‍ ഇനിയും മാസങ്ങള്‍ വേണം. കുട്ടനാട് സുരക്ഷിതമാണെന്നാണ് ഈ വള്ളം കളിയിലൂടെ ലോകത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്ന സന്ദേശമെന്നും മന്ത്രി പറഞ്ഞു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള പ്രധാനകാരണമായി വള്ളംകളിയെ കാണാനാകുമെന്ന പ്രതീക്ഷയാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഓഗസ്റ്റ് മാസം രണ്ടാമത്തെ ശനിയാഴ്ച നടക്കേണ്ട വള്ളംകളി പ്രളയദുരന്തത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്. ആര്‍ഭാടങ്ങള്‍ കുറച്ചുക്കൊണ്ടാകും മത്സരം സംഘടിപ്പിക്കുക. രണ്ടാം ശനിയാഴ്ച തന്നെ വേണമെന്ന പൊതുഅഭിപ്രായത്തെ തുടര്‍ന്നാണ് നവംബര്‍ 10-ാം തിയാതിയാക്കിയത്.

Read More

ശാസ്താംപാറയില്‍ ടൂറിസം വികസനത്തിന് ഒരു കോടി രൂപയുടെ പദ്ധതി

ശാസ്താംപാറയില്‍ ടൂറിസം വികസനത്തിന് ഒരു കോടി രൂപയുടെ പദ്ധതി

  അഗസ്ത്യാര്‍കൂടവും തിരുവനന്തപുരം നഗരവും അറബിക്കടലുമെല്ലാമടങ്ങുന്ന പ്രകൃതിയുടെ ചാരുത കണ്ടാസ്വദിക്കാനാകുന്ന ശാസ്താപാറ തിരുവനന്തപുരം ജില്ലയിലെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമാകുന്നു. ശാസ്താംപാറയില്‍ ടൂറിസം വികസനത്തിന് ഒരു കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് അനുമതി നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. മൂന്ന് മണ്ഡപങ്ങളും, കവാടവും, പടിക്കെട്ടുകളും, ഇരിപ്പിടങ്ങളും, കുടിവെള്ള വികരണ സൗകര്യങ്ങളും, സംരക്ഷണ വേലിയും അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ ശാസ്താംപാറയിലെത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കും. നിലവിലെ സ്‌നാക് ബാറും, ടോയ് ലെറ്റുകളും നവീകരിക്കുകയും ചെയ്യും. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. പതിമൂന്നര ഏക്കറോളം സ്ഥലമാണ് ശാസ്താംപാറയിലെ ടൂറിസം കേന്ദ്രത്തിലുള്ളത്.

Read More

മനസ്സ് കുളിര്‍പ്പിക്കും ഇരുപ്പ് വെള്ളച്ചാട്ടം

മനസ്സ് കുളിര്‍പ്പിക്കും ഇരുപ്പ് വെള്ളച്ചാട്ടം

കര്‍ണാടക ജില്ലയിലെ ബ്രഹ്മഗിരി മലനിരകളില്‍ സ്ഥിതിചെയ്യുന്ന അതിമനോഹരമായൊരു വെള്ളച്ചാട്ടമാണ് ഇരുപ്പ് വെള്ളച്ചാട്ടം. വിരാജ്പേട്ടില്‍ നിന്നുമ 48 കിലോമീറ്റര്‍ അകലെ നാഗര്‍ഹോള ദേശീയ പാതയോട് ചേര്‍ന്നാണ് ഇതിന്റെ സ്ഥാനം. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ഒരു വണ്‍ ഡേ ട്രിപ്പിനു പറ്റിയ ഇടമാണിത്. തിരുനെല്ലി ക്ഷേത്രം, വയനാട് തോല്‍പ്പെട്ടി സഫാരി, നാഗര്‍ഹോള (രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്) സഫാരി എന്നിവയും സമയ ലഭ്യതയ്ക്ക് അനുസരിച്ച് ഈ യാത്രയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.  കേവലമൊരു യാത്ര എന്നതിലുപരി കുടുംബത്തോടോപ്പമെത്തി കുളിച്ചുല്ലസിക്കാന്‍ പറ്റുന്നൊരിടം കൂടിയാണിത്. ഒഴുക്ക് കൂടുതലുള്ള സമയത്ത് വെള്ളത്തിലിറങ്ങുന്നതും കുളിക്കുന്നതുമൊക്കെ അല്പം ശ്രദ്ധയോടെയാവണമെന്നുമാത്രം. അന്‍പത് രൂപയാണ് ആളൊന്നിന് പ്രവേശന ഫീസായി ഈടാക്കുന്നത്. ടിക്കറ്റ് നല്‍കുന്നിടത്തുനിന്നും വെള്ളച്ചാട്ടം വരെ കുറച്ച് ദൂരം നടക്കാനുണ്ട്. കുടിവെള്ളമല്ലാതെ മറ്റ് ആഹാര സാധനങ്ങളോ, പ്ലാസ്റ്റിക് കവറുകളോ ഇവിടെ അനുവദിക്കുന്നതല്ല. ടിക്കറ്റ് എടുക്കുന്ന സ്ഥലത്തിനോട് ചേര്‍ന്ന് വാഹനങള്‍ പാര്‍ക്ക്…

Read More

നീലക്കുറിഞ്ഞി കാണാന്‍ പോകാം…യാത്രാവിലക്ക് പിന്‍വലിച്ചു

നീലക്കുറിഞ്ഞി കാണാന്‍ പോകാം…യാത്രാവിലക്ക് പിന്‍വലിച്ചു

തൊടുപുഴ: നീലക്കുറിഞ്ഞി കാണാനുള്‍പ്പെടെ പ്രഖ്യാപിച്ച വിലക്ക് പിന്‍വലിച്ചു. ഇടുക്കി ജില്ലയിലെ മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരം നിരോധിച്ച ഉത്തരവ് കളക്ടര്‍ കെ. ജീവന്‍. ബാബു പിന്‍വലിച്ചു. ന്യൂനമര്‍ദ്ദത്തെതുടര്‍ന്ന് അതിതീവ്ര മഴ പ്രവചിക്കപ്പെട്ടതോടെയാണ് ജനസുരക്ഷ കണക്കിലെടുത്ത് ഇടുക്കി ജില്ലയിലുള്‍പ്പെടെ മലയോര മേഖലയിലേക്ക് വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതേതുടര്‍ന്ന് രാജമല ഉള്‍പ്പെടെ അടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുരക്ഷ കണക്കിിലെടുത്ത് മലയോര മേഖലയിലുടെയുള്ള രാത്രികാല യാത്ര തിങ്കളാഴ്ച ഒഴിവാക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണു നിയന്ത്രണം നിലവില്‍ വന്നത്. മലയോര റോഡുകളിലൂടെ ഭാരവാഹനങ്ങള്‍ ഓടിക്കുന്നതിനും കളക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Read More

ഇതാണ് ശരിക്കും ‘സ്വീറ്റ് ഹോം’; അതേ… മുത്തശ്ശിക്കഥയിലുള്ള ചോക്കലേറ്റ് വീട്

ഇതാണ് ശരിക്കും ‘സ്വീറ്റ് ഹോം’; അതേ… മുത്തശ്ശിക്കഥയിലുള്ള ചോക്കലേറ്റ് വീട്

ചോക്കലേറ്റ് ഇഷ്ടമില്ലാത്തവര്‍ ആരുമില്ല. എത്ര കഴിച്ചാലും മതിയാവാത്ത ഒന്നാണ് ചോക്കലേറ്റ്. എങ്കില്‍ ചോക്കലേറ്റ് കൊണ്ടുള്ള വീട്ടില്‍ താമസിച്ചാലോ… രുചികരമായ ചോക്ക്ലേറ്റ് കൊണ്ടൊരു വീട് തന്നെ നിര്‍മ്മിച്ചിരിക്കുകയാണ് ഫ്രാന്‍സിലെ സെര്‍വ്സില്‍ ചോക്ക്ലേറ്റ് ആര്‍ട്ടിസ്റ്റായ ജീന്‍ ലൂക് ഡെക്ലൂസൂ. സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ് ഈ ചോക്കലേറ്റ് വീട്. വെള്ളിയും ശനിയുമായി ചോക്കലേറ്റ് കോട്ടേജ് അതിഥികള്‍ക്കായി തുറന്ന് കൊടുക്കാനാണ് ഡെക്ലൂസുവിന്റെ തീരുമാനം. വീടിന്റെ ഭിത്തി, മേല്‍ക്കൂര, നെരിപ്പോട്, ക്ലോക്ക്, ബുക്കുകള്‍ എന്ന് വേണ്ട എല്ലാ സാധനങ്ങളും ഉണ്ടാക്കിയിരിക്കുന്നത് ചോക്ക്ലേറ്റിലാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പൂക്കൊട്ടയും വീടിനുള്ളിലെ ചെറുകുളവും വരെ ചോക്കലേറ്റില്‍ തീര്‍ത്ത വിസ്മയം സൃഷ്ടിച്ചിരിക്കുകയാണ് ഡെക്ലൂസു. എന്തായാലും ചോക്കലേറ്റ് ആരാധകര്‍ക്കും ഇഷ്ടമാകും ഈ സ്വീറ്റ് വീട്.

Read More

അഭിലാഷ് ടോമി ഇന്ത്യയില്‍ എത്തി..

അഭിലാഷ് ടോമി ഇന്ത്യയില്‍ എത്തി..

വിശാഖപട്ടണം: ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ അപകടത്തില്‍പ്പെട്ട പരിക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമി ഇന്ത്യയിലെത്തി. വൈകിട്ട് മൂന്നരയ്ക്ക് ഐഎന്‍എസ് സത്പുരയില്‍ കിഴക്കന്‍ നാവിക ആസ്ഥാനമായ വിശാഖപട്ടണത്താണ് അഭിലാഷ് ടോമി എത്തിയത്. ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ ചികിത്സയിലായിരുന്നു അഭിലാഷ് ടോമി. മുംബൈയിലേയ്ക്ക് പോകാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് വിശാഖപട്ടണത്തേയ്ക്ക് കപ്പലിന്റെ ദിശ മാറ്റുകയായിരുന്നു. നാവികസേനാ കപ്പല്‍ ഐഎന്‍എസ് സത്പുരയിലാണ് അഭിലാഷ് ടോമിയെ എത്തിച്ചത്. ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍പ്പെട്ടാണ് അഭിലാഷിന്റെ പായ്വഞ്ചി അപകടത്തില്‍ പെട്ടത്. പെര്‍ത്തില്‍ നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറുവെച്ചാണ് അപകടം ഉണ്ടായത്. പായ് മരം വീണ് അഭിലാഷിന്റെ നടുവിനാണ് പരിക്കേറ്റത്.

Read More

ഉദ്ഘാടനത്തിനൊരുങ്ങി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം

ഉദ്ഘാടനത്തിനൊരുങ്ങി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം

ഉദ്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം 5 മുതല്‍ പൊതുജനങ്ങള്‍ക്കു സന്ദര്‍ശിക്കാം. 12 വരെ എല്ലാദിവസവും രാവിലെ 10 മുതല്‍ നാലുവരെയാണു സന്ദര്‍ശകരെ പ്രവേശിപ്പിക്കുക. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ കരുതണം. ടെര്‍മിനലിനു മുന്‍വശത്തെ പാര്‍ക്കിങ് മേഖലയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ്, വിമാനത്താവള ഉദ്യോഗസ്ഥര്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. ടെര്‍മിനലിനകത്തു ഭക്ഷണ സാധനങ്ങളോ പാനീയങ്ങളോ അനുവദിക്കില്ല. സന്ദര്‍ശകര്‍ പ്ലാസ്റ്റിക്, മറ്റു മാലിന്യങ്ങള്‍ എന്നിവ വിമാനത്താവള പരിസരത്ത് ഉപേക്ഷിക്കരുതെന്നും കിയാല്‍ അധികൃതര്‍ അറിയിച്ചു.

Read More