തിന്മയ്ക്കു മേല്‍ നന്മ നേടിയ വിജയത്തിന്റെ ഓര്‍മയില്‍ രാജ്യമെങ്ങും ദീപാവലി ആഘോഷം

തിന്മയ്ക്കു മേല്‍ നന്മ നേടിയ വിജയത്തിന്റെ ഓര്‍മയില്‍ രാജ്യമെങ്ങും ദീപാവലി ആഘോഷം

ന്യൂഡല്‍ഹി: തിന്മയ്ക്കു മേല്‍ നന്മ നേടിയ വിജയത്തിന്റെ ഓര്‍മയില്‍ ദീപാവലി ആഘോഷത്തിന് രാജ്യം ഒരുങ്ങിക്കഴിഞ്ഞു. കേരളത്തില്‍ ഇന്നാണ് ദീപാവലി ആഘോഷമെങ്കിലും ഉത്തരേന്ത്യയില്‍ ദീപാവലി നാളെയാണ് ആഘോഷിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ദീപാവലി. രാവണവധവും 14 വര്‍ഷത്തെ വനവാസവും കഴിഞ്ഞെത്തിയ ശ്രീരാമനെ അയോധ്യയിലേക്ക് ദീപങ്ങള്‍ തെളിയിച്ച് സ്വീകരിച്ചതും, ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതുമൊക്കെയായി ദീപാവലിയുടെ ഐതിഹ്യങ്ങള്‍ നിരവധിയാണ്. ജൈനമതക്കാര്‍ മഹാവീരന്റെ നിര്‍വാണം നേടിയ ദിവസമായാണ് ദീപാവലി ദിനത്തെ അനുസ്മരിക്കുന്നത്. രാവിനെ പകലാക്കി വീടുകളും മറ്റു സ്ഥാപനങ്ങളും ദീപങ്ങളാല്‍ അലങ്കരിച്ചും പടക്കംപൊട്ടിച്ചുമാണ് ആഘോഷം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഡല്‍ഹിയിലും പഞ്ചാബിലും ഇക്കുറി പടക്കം നിരോധിച്ചു. അന്തരീക്ഷ മലിനീകരണം കൂടിവരുന്നത് കണക്കിലെടുത്ത് സുപ്രീംകോടതിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ജിഎസ്ടി നിലവില്‍ വന്നശേഷം വ്യാപാരം പൊതുവേ കുറവായിരുന്ന കച്ചവടക്കാര്‍ക്ക് നിരോധനം ഇരുട്ടടിയായി. കുടുംബങ്ങളുടെ ഒത്തുചേരലും മധുരപലഹാരങ്ങള്‍ പങ്കുവയ്ക്കലുമായി ആഘോഷം ഏകതയുടെ പ്രതീകമാകും….

Read More

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ തൃശ്ശൂരില്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ തൃശ്ശൂരില്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശ്ശൂരില്‍. 2018 ജനുവരി നാല് മുതല്‍ പത്തു വരെയാണ് കലോത്സവം നടക്കുക. കണ്ണൂരിലാണ് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടന്നത്.

Read More

കനത്ത മഴയിലും മ്മടെ തൃശൂരില്‍ പുലിയിറങ്ങി

കനത്ത മഴയിലും മ്മടെ തൃശൂരില്‍ പുലിയിറങ്ങി

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ പുലിക്കൂട്ടങ്ങള്‍ ഇറങ്ങി. മുന്നൂറ്റിയമ്പതോളം പുലികളാണ് ആറു സംഘങ്ങളിലായി തിരിഞ്ഞ് നഗരത്തിലേക്ക് പ്രവേശിച്ചത്. പന്ത്രണ്ട് പെണ്‍പുലികളും ഇക്കുറി പുലിത്താളത്തിനൊപ്പം ചുവടുവച്ചു. എന്നാല്‍ കനത്ത മഴ കാഴ്ചയുടെ രസം കെടുത്തി. ആദ്യ പുലി സംഘം സ്വരാജ് റൗണ്ടിലെത്തി കളി തുടങ്ങുന്നതിനു മുന്‍പുതന്നെ മഴ കനത്തിരുന്നു. എങ്കിലും ആവേശം ചോരാതെ മഴയിലും പുലി സംഘങ്ങള്‍ കളി തുടര്‍ന്നു. പുലികളി നടക്കുന്നതിനാല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Read More

ഓം ബുള്ളറ്റ് ബാബാ! ബുള്ളറ്റ് ദൈവമാണ് ഇവരുടെ സംരക്ഷകന്‍; ഏറെ വിചിത്രമായ വിശ്വാസവുമായി ഒരു ക്ഷേത്രം

ഓം ബുള്ളറ്റ് ബാബാ! ബുള്ളറ്റ് ദൈവമാണ് ഇവരുടെ സംരക്ഷകന്‍; ഏറെ വിചിത്രമായ വിശ്വാസവുമായി ഒരു ക്ഷേത്രം

ഇന്ത്യയുടെ ആഴങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ മിത്തുകളുടെ ഒരു കൂടാരം തന്നെ നമുക്ക് അറിയാന്‍ സാധിക്കും. യാഥാര്‍ത്ഥ്യ ബോധത്തിന് ഉള്‍ക്കൊള്ളാനോ വിശ്വസിക്കാനോ പറ്റാത്ത കെട്ടുകഥകള്‍ പക്ഷേ ഒരു സമൂഹത്തിന്റെ ഏറ്റവും മഹത്തായ വിശ്വാസങ്ങളില്‍ ഒന്നായിരിക്കും. ഇത്തരം വിശ്വാസങ്ങളില്‍ ഒന്നാണ് രാജസ്ഥാനിലെ ജോധ്പൂരിന് സമീപം സ്ഥിതി ചെയ്യുന്ന ബുള്ളറ്റ് ബാബ ക്ഷേത്രം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ മരണപ്പെട്ട ഓം ബന്നയ്ക്ക് വേണ്ടി നിര്‍മിച്ചതാണ് ബുള്ളറ്റ് ക്ഷേത്രം. തന്റെ ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ഓം സിംഗ് റാത്തോര്‍ പാലി- ജോധ്പൂര്‍ പാതയിലെ റോഹത്ത് എന്ന പ്രദേശത്ത് നിന്നും ബൈക്കിന്റെ നിയന്ത്രണം വിട്ട് 20 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് തന്നെ റാത്തോര്‍ മരണപ്പെട്ടിരുന്നു. തൊട്ടടുത്ത് നിന്നും അയാളുടെ ബൈക്കും പൊലീസ് കണ്ടെത്തി. പൊലീസ് റിപ്പോര്‍ട്ട് പ്രകാരമാണ് അയാളുടെ പേര് ഓം സിംഗ് റാത്തോറാണെന്ന് മനസിലായത്. അപകടത്തില്‍ പെട്ട ബൈക്ക് പൊലീസ്…

Read More

നെഹ്റു ട്രോഫി: ഗബ്രിയേല്‍ ചുണ്ടന്‍ ജേതാവ്

നെഹ്റു ട്രോഫി: ഗബ്രിയേല്‍ ചുണ്ടന്‍ ജേതാവ്

ആലപ്പുഴ: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന അറുപത്തിയഞ്ചാമത് നെഹ്റു ട്രോഫി ജലോല്‍സവത്തില്‍ എറണാകുളം തുത്തിക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ഗബ്രിയേല്‍ ചുണ്ടന്‍ ജേതാവ്. ഗബ്രിയേല്‍ ഇതാദ്യമായാണ് നെഹ്റു ട്രോഫിയില്‍ മുത്തമിടുന്നത്. വള്ളത്തില്‍ പ്രൊഫഷണല്‍ തുഴച്ചില്‍ക്കാരെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കൊടുവില്‍ വൈകി ആരംഭിച്ച ഫൈനലില്‍ പായിപ്പാട്, കാരിച്ചാല്‍, മഹാദേവിക്കാട് കാട്ടില്‍തെക്കേതില്‍ വള്ളങ്ങളെ ഫോട്ടോ ഫിനിഷില്‍ പിന്തള്ളിയാണ് ഗബ്രിയേല്‍ ജേതാവായത്. ഫൗള്‍ സ്റ്റാര്‍ട്ടു മൂലം മൂന്നാം ഹീറ്റ്സിലെ മല്‍സരം നാലു തവണ മുടങ്ങിയിരുന്നു. ഇതും തര്‍ക്കങ്ങള്‍ക്ക് വഴിവച്ചു. ഇതോടെ ഫൈനല്‍ മല്‍സരം ഏറെ വൈകിയാണ് നടന്നത്. നിലവിലെ ജേതാക്കളായിരുന്ന കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് ചുണ്ടന്‍ ഉള്‍പ്പെടെയുള്ളവരെ പിന്നിലാക്കിയാണ് കന്നിപ്പോരാട്ടത്തില്‍ തന്നെ ഗബ്രിയേല്‍ വിജയം കരസ്ഥമാക്കിയത്. അഞ്ച് ഹീറ്റ്സുകളിലായി മല്‍സരിച്ച 20 ചുണ്ടന്‍ വളളങ്ങളില്‍നിന്ന് മികച്ച സമയം കുറിച്ച നാലു വള്ളങ്ങളാണ് ഫൈനലിനു യോഗ്യത നേടിയത്. മല്‍സര വിഭാഗത്തിലെ…

Read More

ലോകത്തെയാകെ കരയിച്ച ഒരു വിവാഹഫോട്ടോ !…പോസ് ചെയ്യുന്ന വധൂവരന്മാരുടേതല്ല; മറിച്ച് കണ്ണു നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന വധുവിനോട് രഹസ്യം പറയുന്ന വരന്റേതാണ്

ലോകത്തെയാകെ കരയിച്ച ഒരു വിവാഹഫോട്ടോ !…പോസ് ചെയ്യുന്ന വധൂവരന്മാരുടേതല്ല; മറിച്ച് കണ്ണു നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന വധുവിനോട് രഹസ്യം പറയുന്ന വരന്റേതാണ്

ഇന്ന് സമൂഹമാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഫോട്ടോ സന്തോഷാധിക്യത്താല്‍ പോസ് ചെയ്യുന്ന വധൂവരന്മാരുടേതല്ല മറിച്ച് കണ്ണു നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന വധുവിനോട് രഹസ്യം പറയുന്ന വരന്റേതാണ്. ഫോട്ടോ പങ്കുവച്ചതു മറ്റാരുമല്ല ഇരുവരുടെയും വിവാഹ ഫോട്ടോ ഗംഭീരമാക്കാന്‍ നേതൃത്വം നല്‍കിയ ജെയിംസ് ഡേ എന്ന ഫൊട്ടോഗ്രാഫറാണ്.ജെയിംസിന്റെ ഫേസ്ബുക് പേജിലാണ് ചിത്രം ആദ്യം പതിഞ്ഞത്. കാര്യകാരണസഹിതം തന്നെയാണ് കക്ഷി ആ ആനന്ദക്കണ്ണീര്‍ ചിത്രം പങ്കുവച്ചത്. നവദമ്പതികളായ അഡ്രിയാന്റെയും റോസ്ലിന്റെയും ചിത്രമാണത്. ജെയിംസിന്റെ ഫേസ്ബുക് കുറിപ്പിലേക്ക്.. ഇന്ന് സൂര്യാസ്തമയ സമയത്ത് അഡ്രിയാനെയും റോസ്ലിനെയും കാമറയില്‍ പകര്‍ത്തുകയായിരുന്നു ഞാന്‍. മനേഹാരമായ സണ്‍സെറ്റ് ദൃശ്യത്തിനു വേണ്ടി സെറ്റു ചെയ്യുകയായിരുന്നു. വെളിച്ചം മനോഹരമായതോടെ ഞാന്‍ എനിക്കറിയാവുന്നതുപോലെയൊക്കെ ചിത്രങ്ങളെടുത്തു. ശേഷം അവര്‍ക്കരികിലേക്കു ചെന്നു പറഞ്ഞു, ”ഇനി പോസ് ചെയ്തതു മതി. ഭാര്യയും ഭര്‍ത്താവുമായുള്ള ആദ്യ സണ്‍സെറ്റ് ആസ്വദിക്കൂ.’ അങ്ങനെ അവര്‍ അത് ആസ്വദിക്കുന്നതിനിടയില്‍ ഞാന്‍ അഡ്രിയാനോടൊരു ചോദ്യം ചോദിച്ചു….

Read More

ബര്‍ത്ത്‌ഡേസ്യൂട്ടില്‍ നഗ്‌ന നീന്തലിനെത്തിയത് 1335 പേര്‍!…ഞെട്ടിക്കുന്ന ഫോട്ടോകള്‍ വൈറല്‍

ബര്‍ത്ത്‌ഡേസ്യൂട്ടില്‍ നഗ്‌ന നീന്തലിനെത്തിയത് 1335 പേര്‍!…ഞെട്ടിക്കുന്ന ഫോട്ടോകള്‍ വൈറല്‍

സിഡ്‌നി: പൂര്‍ണനഗ്നരായി തുണിയുടുക്കാതെ നീന്താനെത്തിയത് ആണും പെണ്ണുമായി 1335 പേര്‍. സിഡ്‌നിയിലെ കോബ്ബേഴ്‌സ് ബീച്ചില്‍ അഞ്ചാമത് സിഡ്‌നി സ്‌കിനി ഓഷ്യന്‍ സ്വിമ്മിംഗിന്റെ ഭാഗമായിരുന്നു ഇത്. എഴുത്തുകാരും ഡോക്ടര്‍മാരുമുള്‍പ്പെടെ പ്രശസ്തരും അപ്രശസ്തരുമൊക്കെ നീന്തിനെത്തിയിരുന്നു. കാഴ്ചാക്കരില്ല എന്നാണ് ഏറ്റവും വലിയ പ്രത്യേകത. വെള്ളത്തിനിറങ്ങുന്നതിനു തൊട്ടുമുമ്പാണ് നീന്താനെത്തുന്നവര്‍ നഗ്‌നരാവുന്നത്. തിരിച്ചുകയറുന്ന മുറയ്ക്ക് വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യും. പ്രകൃതിയോട് ചേരുക എന്നതാണ് നഗ്‌ന നീന്തല്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ഇത് ശരീരത്തിന്റെ ആഘോഷങ്ങളിലൊന്നാണ്. എല്ലാവരും ഇവിടെ സമന്മാരാണ്. ആണും പെണ്ണും എന്ന വേര്‍തിരിവും ഇല്ല – സംഘാടകരില്‍ ഒരാള്‍ പറയുന്നു. കഴിഞ്ഞവര്‍ഷത്തേക്കാളധികം പേര്‍ ഇത്തവണ നഗ്‌ന നീന്തലിനെത്തിരുന്നു.പുതിയ വിപ്‌ളവകരമായ നീന്തല്‍ തുടക്കം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കയാണ്.

Read More

വെടിക്കെട്ടിന്റെ ആരവമില്ലാതെ നെന്മാറ വല്ലങ്ങി വേല

വെടിക്കെട്ടിന്റെ ആരവമില്ലാതെ നെന്മാറ വല്ലങ്ങി വേല

പാലക്കാട്: വെടിക്കെട്ടിന്‍റെ പ്രൗഢിയില്ലാതെ ഇന്ന് നെന്മാറ വല്ലങ്ങി വേല. തൃശൂര്‍ പൂരം കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ ഉത്സവമായ നെന്മാറ വല്ലങ്ങി വേലയുടെ പ്രധാന കാഴ്ചയാണ് ഇരു ദേശക്കാര്‍ നടത്തുന്ന കമ്പക്കെട്ട്. എന്നാല്‍ ഇക്കുറി നിയന്ത്രണവിധേയമായി മാത്രമാകും വെടിക്കെട്ട് ഉണ്ടാകുക പൂരങ്ങളുടെ പൂരമെന്ന് തൃശൂര്‍ പൂരത്തെ പറയുമ്പോള്‍, വേലകളുടെ വേലയാണ് നെന്മാറ വല്ലങ്ങി വേല. രാജ്യത്തിന്‍റെ നാനാഭാഗത്ത് നിന്നായി ലക്ഷത്തിലേറെ ജനങ്ങള്‍ എത്തിച്ചേരുന്ന നെന്മാറ വല്ലങ്ങി വേലയുടെ പ്രധാന കാഴ്ച മണിക്കൂറുകള്‍ നീളുന്ന വെടിക്കെട്ടാണ്. നെന്മാറ ദേശവും വല്ലങ്ങി ദേശവും തമ്മില്‍ മത്സരിച്ചാണ് വെടിക്കെട്ട്  നടത്തുക. രാജ്യത്തെ തന്നെ ഏറ്റവും വലിയ വെടിക്കെട്ടെന്നാണ് നെന്മാറ വല്ലങ്ങി വെടിക്കെട്ട് അറിയപ്പെടുന്നത്.  വൈകിട്ടോടെ തുടങ്ങി പാതിരാവില്‍ അവസാനിക്കുന്ന ഒന്നാം വെടിക്കെട്ടും, പുലര്‍ച്ചെ മൂന്നിന് തുടങ്ങി ആറിന് തീരുന്ന രണ്ടാം വെടിക്കെട്ടും ഇക്കുറി പേരിന് മാത്രമാകും.  വെടിക്കെട്ട് നടത്താന്‍ അനുമതിയില്ലെന്നായതോടെ ദിവസങ്ങള്‍ക്ക്…

Read More

അര്‍ദ്ധനഗ്‌നതയില്‍ ചായം തെറിപ്പിക്കുന്ന പൂനംപാണ്ഡെയുടെ ഹോളി ആഘോഷം- വീഡിയോ കാണാം

അര്‍ദ്ധനഗ്‌നതയില്‍ ചായം തെറിപ്പിക്കുന്ന പൂനംപാണ്ഡെയുടെ ഹോളി ആഘോഷം- വീഡിയോ കാണാം

വിവാദങ്ങളാണ് പൂനംപാഡൈയുടെ തോഴി. അതാ വീണ്ടും തന്റെ ട്വിറ്ററിലൂടെ അനേക തവണ ആരാധകരെ ഞെട്ടിച്ച പൂനം വ്യത്യസ്ഥമായി ഹോളി ആഘോഷിച്ചതിന്റെ ചൂടന്‍ ചിത്രം വന്നിരിക്കുകയാണ്. സിനിമയൊന്നും അധികമില്ലെങ്കിലും എന്തിനും തന്റേതായ ഒരു സ്റ്റൈലുണ്ട് പൂനത്തിന്. ക്രിസ്മസ് ആഘോഷിച്ച് ആരാധകരെ ഞെട്ടിച്ച പൂനം ഇക്കുറി ഹോളി ആഘോഷിക്കാന്‍ ഒരുങ്ങി വന്നിരിക്കുന്നത് അടിമുടി ചായത്തില്‍ മുങ്ങിയാണ്. വെറും ബിക്കിനിയിലായിരുന്നു പൂനത്തിന്റെ ഇത്തവണത്തെ ചൂടന്‍ ഹോളി ആഘോഷം. ജിംഗിള്‍ ബൂബ്സ് എന്നൊരു ഞെട്ടുന്ന വീഡിയോയായിരുന്നു പൂനത്തിന്റെ സമ്മാനം. പ്രത്യേക സമ്മാനമായി പുതിയ വീഡിയോ കാണണമെന്നും സന്തോഷത്തോടെ എല്ലാവരും ഹോളി ആഘോഷിക്കണമെന്നും പൂനം ചിത്രങ്ങളോടൊപ്പം കുറിച്ചിട്ടുണ്ട്. https://www.youtube.com/embed/1YU0hz-1bA8  

Read More

പൂര്‍ണ നഗ്നരായി കാടുകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും അവര്‍ ഒരുമിച്ചുകൂടി; ഉപഭോക്തൃ വ്യവസ്ഥയോട് പ്രതിഷേധിച്ച് ലോകം റെയിന്‍ബോ ഡേ ആഘോഷിച്ചത് ഇങ്ങനെ-ഫോട്ടോ കാണാം

പൂര്‍ണ നഗ്നരായി കാടുകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും അവര്‍ ഒരുമിച്ചുകൂടി; ഉപഭോക്തൃ വ്യവസ്ഥയോട് പ്രതിഷേധിച്ച് ലോകം റെയിന്‍ബോ ഡേ ആഘോഷിച്ചത് ഇങ്ങനെ-ഫോട്ടോ കാണാം

പൂര്‍ണ നഗ്നരായി പ്രകൃതിയോടും പരസ്പരവുമുള്ള സ്‌നേഹം പങ്കിട്ടു കാടുകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും ഒത്തുകൂടിയ റെയിന്‍ബോ വിശ്വാസികള്‍. മെക്‌സിക്കോയിലെയും ഗ്വാട്ടിമാലയിലെയും മൊറോക്കോയിലെയും റഷ്യയിലെയും റെയിന്‍ബോ ദിനത്തിന്റെ ആഘോഷ ചിത്രങ്ങള്‍ ഫോട്ടോഗ്രാഫര്‍ ഡെനിസ് വെജാസാണ് പകര്‍ത്തിയത്. ഉപഭോകൃത്യ വ്യവസ്ഥയോടുള്ള പ്രതിഷേധമെന്ന നിലയ്ക്കുകൂടിയാണ് റെയിന്‍ബോ ദിനം ആഘോഷിക്കപ്പെടുന്നത്. പരസ്പരം സ്‌നേഹിച്ചും ചര്‍ച്ച ചെയ്തും ധ്യാനിച്ചും പുകവലിച്ചുമൊക്കെയാണ് റെയിന്‍ബോ വിശ്വാസികള്‍ ഈ ദിനം കൊണ്ടാടുന്നത്. നാടോടി ജീവിതത്തെ പകര്‍ത്തുന്നത് ഹോബിയാക്കിയ ലിത്വാനിയക്കാരന്‍ ഫോട്ടോഗ്രാഫര്‍ വെജാസിന്, ഏറ്റവും മികച്ച ചിത്രങ്ങള്‍ കിട്ടുന്ന അവസരം കൂടിയാണ് റെയിന്‍ബോ ദിനം. ഉപാധികളില്ലാത്ത സ്‌നേഹമാണ് ഈ ദിവസത്തിന്റെ പ്രത്യേകതയെന്ന് വെജാസ് പറയുന്നു. നിയന്ത്രിക്കാനാരുമില്ലാത്ത, കെട്ടുപാടുകളില്ലാത്ത ജീവിതമെന്നതാണ് റെയിന്‍ബോ വിശ്വാസികളുടെ അടിസ്ഥാനം. ആരോടും ഒന്നും വിശദീകരിക്കേണ്ടതില്ലാത്ത സ്വാതന്ത്ര്യമാണ് അവിടെ പ്രതീക്ഷിക്കുന്നത്. ഒരേ മനസ്സുള്ളവരുടെ ഒത്തുചേരലാണിത്. ലോകത്തിന്റെ പല ഭാഗങ്ങലില്‍നനിന്ന് ഈ ദിവസത്തിനുവേണ്ടി ഒത്തുചേരുന്നവര്‍. പുറംലോകവുമായി തീര്‍ത്തും ബന്ധമില്ലാത്ത പ്രദേശങ്ങളില്‍ മാത്രമാണ്…

Read More