ജടായു എര്‍ത്ത്സ് സെന്ററിന്റെ ഉദ്ഘാടനം മാറ്റിവെച്ചു.

ജടായു എര്‍ത്ത്സ് സെന്ററിന്റെ ഉദ്ഘാടനം മാറ്റിവെച്ചു.

സംസ്ഥാനത്തെ പ്രളയ ദുരിതം കണക്കിലെടുത്ത് കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത്സ് സെന്ററിന്റെ ഉദ്ഘാടനം മാറ്റിവെച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ജടായു എര്‍ത്ത്‌സ് സെന്റര്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ദുരന്ത ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ജടായു എര്‍ത്ത്സ് സെന്ററിലെ ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ജടായു എര്‍ത്ത്സ് സെന്റര്‍ സിഎംഡി രാജീവ് അഞ്ചല്‍ വ്യക്തമാക്കി.

Read More

കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു; ഇന്ന് യാത്ര സൗജന്യം

കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു; ഇന്ന് യാത്ര സൗജന്യം

കൊച്ചി : കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു. മുട്ടം മെട്രോയാര്‍ഡില്‍ വെള്ളം കയറിയിനെത്തുടര്‍ന്ന താത്കാലികമായി നിര്‍ത്തി വച്ചിരുന്ന സര്‍വീസ് വൈകുന്നേരം 4 മണിയോടെയാണ് വീണ്ടും ആരംഭിച്ചത്. സര്‍വീസ് ഇന്ന് സൗജന്യമായിരിക്കുമെന്ന് മെട്രോ അധികൃതര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതിനെത്തുടര്‍ന്ന് രാവിലെ മുതല്‍ സര്‍വീസ് നിര്‍ത്തി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു

Read More

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്കായി കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വ്വീസ് ആരംഭിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്കായി കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വ്വീസ് ആരംഭിച്ചു.

വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പ്രത്യേക യാത്ര സൗകര്യമൊരുക്കി കെ എസ് ആര്‍ ടി സി രംഗത്ത്. നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണമായി അടച്ച സാഹചര്യത്തില്‍ വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് വഴി തിരിച്ച് വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസ് നടത്തുന്നത്. ശനിയാഴ്ച്ച വരെ നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണമായി പ്രവര്‍ത്തിക്കില്ലെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Read More

ജഡായു എര്‍ത്ത് സെന്റര്‍ പ്രവേശന പാസുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം

ജഡായു എര്‍ത്ത് സെന്റര്‍ പ്രവേശന പാസുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം

കൊല്ലം: ജഡായു എര്‍ത്ത് സെന്ററിലേക്കുളള പ്രവേശിക്കുന്നതിന് വിനോദസഞ്ചാരികള്‍ക്ക് ലോകത്തെവിടെ നിന്നും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അവസരം. ജഡായു എര്‍ത്ത് സെന്ററിലേക്കുള്ള പ്രവേശനത്തിനായുള്ള ടിക്കറ്റ് ബുക്കിംഗ് ആഗസ്റ്റ്15 സ്വാതന്ത്ര്യദിനത്തില്‍ ആരംഭിക്കും. www.jatayuearthscenter.com എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിംഗ് നടത്തേണ്ടത്. ആഗസ്റ്റ് 17 വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ജഡായു എര്‍ത്ത് സെന്ററിന്റെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. ഈമാസം 18 മുതല്‍ ഡിസംബര്‍ മാസം വരെയുള്ള ടിക്കറ്റുകളാണ് ഓണ്‍ലൈനില്‍ പണമടച്ച് ബുക്ക് ചെയ്യാനാകുക. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് എര്‍ത്ത് സെന്ററിന് സമീപത്തുള്ള ചെറിയ വ്യാപാരസ്ഥാപനങ്ങളിലൂടെയും ടിക്കറ്റ് എടുക്കാനാകും. ഓണ്‍ലൈനിലൂടെ ടിക്കറ്റ് എടുത്തവര്‍ക്ക് സന്ദര്‍ശന സമയമടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി അറിയാനാകും. ബുക്ക്ചെയ്ത പ്രകാരമെത്തുന്നവര്‍ക്ക് ആര്‍എഫ്ഐഡി സംവിധാനമുള്ള വാച്ചുകള്‍ നല്‍കും. കവാടങ്ങള്‍ കടക്കുന്നതിനും, കേബിള്‍ കാറില്‍ യാത്രചെയ്യുന്നതിനും…

Read More

ഭാരതപ്പുഴ കവിഞ്ഞൊഴുകുന്നു, സമീപത്തെ വീടുകളില്‍ വെള്ളം കയറി

ഭാരതപ്പുഴ കവിഞ്ഞൊഴുകുന്നു, സമീപത്തെ വീടുകളില്‍ വെള്ളം കയറി

ഭാരതപ്പുഴ കരകവിഞ്ഞൊഴുകിയതോടെ സമീപത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. പൊന്നാനി, തിരുന്നാവായ, കുറ്റിപ്പുറം എന്നിവിടങ്ങളിലാണ് വീടുകളില്‍ വെള്ളം കയറിയത്. ഭാരതപ്പുഴയോരത്ത് താമസിക്കുന്ന ഒട്ടുമിക്കവരുടേയും ആശങ്കയാണ് ഇത്. കനത്ത മഴയും മലമ്പുഴ അണക്കെട്ട് തുറന്നതുമാണ് ഭാരതപുഴയില്‍ വെള്ളം കൂടാന്‍ കാരണം. പൊന്നാനി ഈശ്വരമംഗലത്ത് മാത്രം അമ്പതോളം കുടുംബങ്ങള്‍ ദുരിതത്തിലാണ്. വീട്ടില്‍ വെള്ളം കയറിയതിനാല്‍ ദുരിതാശ്വസ ക്യാമ്പിലേക്ക് മാറിയവര്‍ വെള്ളം കുറച്ച് താഴ്ന്നതോടെയാണ് തിരിച്ചെത്തിയത്. വിവിധ ഇടങ്ങളിലായി ഭാരതപുഴയോരത്ത് താമസിക്കുന്ന ഇരുന്നൂറോളം പേരെ ഇതിനകം തന്നെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

Read More

തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര റദ്ദാക്കി

തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര റദ്ദാക്കി

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര റദ്ദാക്കി. പെരിയാറിന്റെ വൃഷ്ടിപ്രദേശത്തുള്ള ഡാമുകളെല്ലാം തുറന്നതിനാല്‍ എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ രൂക്ഷമായ വെള്ളപ്പൊക്കമുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് അധികൃതര്‍ ഈ വര്‍ഷത്തെ അത്തച്ചമയ ഘോഷയാത്ര ഒഴിവാക്കാന്‍ തീരുമാനിച്ചത്.

Read More

നെടുമ്പാശേരിയില്‍ രണ്ടുമണി വരെ സര്‍വീസ് നിര്‍ത്തി

നെടുമ്പാശേരിയില്‍ രണ്ടുമണി വരെ സര്‍വീസ് നിര്‍ത്തി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് മണിവരെയുള്ള വിമാന സര്‍വീസ് നിര്‍ത്തിവച്ചു. നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. അല്‍പസമയത്തിനകം ചേരുന്ന അവലോകന യോഗത്തിന് ശേഷം തുടര്‍ നടപടി തീരുമാനിക്കും. പുലര്‍ച്ചെ നാല് മുതല്‍ ഏഴുവരെ ആഗമന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ പിന്നീട് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് സര്‍വീസ് രണ്ടു മണി വരെ പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ പെരിയാറില്‍ ക്രമാതീതമായി വെള്ളം ഉയരാന്‍ സാധ്യതയുള്ളതും വിമാനത്താവളത്തിലും പരിസരത്തും വെള്ളം കയറിത്തുടങ്ങിയതും പരിഗണിച്ചാണ് സര്‍വീസ് നിര്‍ത്തിവച്ചത്.

Read More

മൈസൂര്‍ – വയനാട് ദേശീയപാതയിലെ ഗതാഗതം പുന:സ്ഥാപിച്ചു

മൈസൂര്‍ – വയനാട് ദേശീയപാതയിലെ ഗതാഗതം പുന:സ്ഥാപിച്ചു

കോഴിക്കോട്: വെളളപ്പൊക്കത്തെത്തുടര്‍ന്ന് മൈസൂരു വയനാട് ദേശീയപാതയിലേര്‍പ്പെടുത്തിയ ഗതാഗതനിയന്ത്രണം നിയന്ത്രണം നീക്കി. ബീച്ചനഹളളി ഡാമിന്റെ ഷട്ടറുകള്‍ താഴ്ത്തിയതിനെത്തുടര്‍ന്ന് നഞ്ചന്‍ഗോഡ് ഭാഗത്ത് ദേശീയപാതയില്‍ നിന്ന് വെളളമിറങ്ങി. കഴിഞ്ഞ മൂന്ന് ദിവസമായി ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചിരുന്നു. സമാന്തരപാത വഴിയാണ് വാഹനങ്ങള്‍ കടത്തിവിട്ടിരുന്നത്. കബനിയിലെ നീരൊഴുക്ക് കുറഞ്ഞതിനാലാണ് വൈകീട്ട് ആറ് മണിയോടെ ഷട്ടറുകള്‍ പകുതി താഴ്ത്തിയത്. വയനാട്ടില്‍ റെഡ് അലര്‍ട്ട് തുടരുന്ന സാഹചര്യത്തില്‍ എപ്പോള്‍ വേണമെങ്കിലും ബീച്ചനഹളളി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കാമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Read More

പീച്ചി ഡാമില്‍ സന്ദര്‍ശക തിരക്ക്..

പീച്ചി ഡാമില്‍ സന്ദര്‍ശക തിരക്ക്..

സന്ദര്‍ശകരുടെ എണ്ണത്തിലും വരുമാനത്തിലും റെക്കോഡിലേക്ക് പീച്ചി ഡാം. പീച്ചി ഡാം തുറക്കുന്ന കാഴ്ച കാണാന്‍ ആദ്യ ദിനംതന്നെ എത്തിയത് പതിനായിരത്തോളം ആളുകളാണ്. ഡാമിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഏകദിന കളക്ഷനും ഇക്കൊല്ലമാണ്. ഡാം തുറന്ന ആദ്യ ഞായറാഴ്ച മൂന്ന് ലക്ഷത്തി എഴുപത്തയ്യായിരം രൂപ ഗേറ്റ് കളക്ഷന്‍ മാത്രം ലഭിച്ചു. ഷട്ടറുകള്‍ തുറന്ന് പതിനെട്ട് ദിവസത്തിനുള്ളില്‍ പീച്ചി സന്ദര്‍ശിച്ചത് അറുപതിനായിരം പേരാണ്. പ്രവേശന ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിച്ചത് 12 ലക്ഷം രൂപ. പാര്‍ക്കിങ് ഫീസിനത്തില്‍ ലഭിച്ച് തുക കൂടി കൂട്ടിയാല്‍ പതിനഞ്ച് ലക്ഷം കടക്കും. സ്വാതന്ത്ര്യദിനം, ഓണം തുടങ്ങിയ അവധി ദിനങ്ങളില്‍ നിലവിലുള്ളതിന്റെ ഇരട്ടി സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. 2007ന് ശേഷം ജലനിരപ്പ് കുറയാതെ കൂടുതല്‍ ദിവസം നിന്നത് ഇക്കൊല്ലമാണ്. ഒന്നര ഇഞ്ച് വീതമാണ് ഡാം തുറക്കുമ്പോള്‍ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നത്. പിന്നീട് കനത്ത മഴയെത്തുടര്‍ന്ന് അഞ്ച് ഷട്ടറുകളും ഇരുപത് ഇഞ്ച്…

Read More

സ്വകാര്യബസുകള്‍ വീണ്ടും നിറംമാറുന്നു..മെറൂണിനു പകരം ഇനി തിളങ്ങുന്ന പിങ്ക് നിറം.

സ്വകാര്യബസുകള്‍ വീണ്ടും നിറംമാറുന്നു..മെറൂണിനു പകരം ഇനി തിളങ്ങുന്ന പിങ്ക് നിറം.

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ നിറം വീണ്ടും മാറുന്നു. ഇക്കൊല്ലം രണ്ടാംതവണയാണ് നിറം മാറ്റം. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്ക് മെറൂണിനു പകരം തിളങ്ങുന്ന പിങ്ക് നിറമാണ് നല്‍കുക. മൊഫ്യൂസില്‍ ബസുകള്‍ക്ക് ഇളംനീലയും സിറ്റി ബസുകള്‍ക്ക് പച്ചയും ലിമിറ്റഡ് സ്റ്റോപ്പുകള്‍ക്ക് മെറൂണുമായിരുന്നു ഇതുവരെ. മങ്ങിയ നിറമായ മെറൂണ്‍ രാത്രികാലങ്ങളില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന കണ്ടെത്തലും കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ക്ലാസുകള്‍ക്കു സമാനമായ നിറമാണിതെന്നും ആക്ഷേപമുണ്ടായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം ചേര്‍ന്ന സ്റ്റേറ്റ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റി യോഗം നിറം മാറ്റാന്‍ തീരുമാനിച്ചു. രാത്രിയിലും മഞ്ഞുള്ള സമയത്തും തിളങ്ങുന്ന പിങ്ക് നിറം തിരിച്ചറിയാനാകും. കോണ്‍ട്രാക്ട് ക്യാരേജുകള്‍ക്കും കളര്‍കോഡ് പരിഗണനയിലുണ്ട്. വൈദ്യുതവാഹനങ്ങള്‍ക്ക് പച്ച നമ്പര്‍പ്ലേറ്റ് നല്‍കാനുള്ള കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ വിജ്ഞാപനം സംസ്ഥാനത്തു നടപ്പാക്കും.സ്വകാര്യ വൈദ്യുത വാഹനങ്ങള്‍ക്ക് പച്ചയില്‍ വെള്ളയിലും ടാക്സി വൈദ്യുതവാഹനങ്ങള്‍ക്ക് പച്ചയില്‍ മഞ്ഞ നിറത്തിലുമാണ് നമ്പര്‍ രേഖപ്പെടുത്തേണ്ടത്. പൊതുവാഹനങ്ങളുടെ നമ്പറുകള്‍ മഞ്ഞയില്‍ കറുപ്പ് അക്ഷരങ്ങളിലും…

Read More