കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ അത്ഭുതാവഹമായ വളര്‍ച്ചയാണ് ഇന്ത്യയിലടക്കം ഗെയിമിങ്ങ് വ്യവസായത്തിന് ഉണ്ടായിട്ടുള്ളത്. മൊബൈലിലോ ടാബിലോ കംപ്യൂട്ടറിലോ ഒരു ഗെയിമെങ്കിലും കളിക്കാത്തവര്‍ ഇന്ന് ചുരുക്കമാണ്. എന്നാല്‍ ഇവരില്‍ പലരും വെറുതേ നേരംപോക്കിന് ഗെയിം കളിക്കുന്നവര്‍ ആയിരിക്കും. അതേ സമയം ഗൗരവത്തോടെയും അത്യധികമായ അഭിനിവേശത്തോടെയും ഗെയിം കളിക്കുന്നവര്‍ക്ക് തങ്ങള്‍ കളിക്കുന്ന ഗെയിമില്‍ നിന്ന് തന്നെ വരുമാനം നേടാന്‍ സാധിക്കുന്നതാണ്. പത്തും നൂറുമല്ല, ലക്ഷങ്ങളും കോടികളും ഇത്തരത്തില്‍ വരുമാനം നേടുന്നവരും ഉണ്ട്. ഇതിന് ഗെയിമര്‍മാരെ സഹായിക്കുന്ന ഒരു വഴിയാണ് ഓണ്‍ലൈനിലെ സ്വര്‍ണ്ണ കൃഷി. സ്വര്‍ണ്ണം, ഓണ്‍ലൈന്‍ കൃഷി എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ തട്ടിപ്പ് പരിപാടിയാണെന്ന് കരുതി നെറ്റി ചുളിക്കാന്‍ വരട്ടെ. സംഗതി പൂര്‍ണ്ണമായും നിയമവിധേയമാണ്. പല ഗെയിമിലും അടുത്ത ലെവലിലേക്ക് പോകാന്‍ ഗോള്‍ഡ് കോയിനുകളും പോയിന്റും ജെമ്മുകളുമൊക്കെ ആവശ്യമാണെന്ന് ഗെയിം കളിക്കുന്നവര്‍ക്ക് അറിയുമായിരിക്കും. അടുത്ത ലെവലിലേക്ക് പോകാന്‍ മാത്രമല്ല, ചില പ്രത്യേക…
Read MoreCategory: Web
ഗൂഗിൾ മീറ്റിൽ വ്യത്യസ്തമായ പശ്ചാത്തല ടെംപ്ലെയ്റ്റുകൾ ക്രമീകരിക്കാവുന്ന സംവിധാനം ഗൂഗിൾ അവതരിപ്പിച്ചു.
മീറ്റ് വഴി വീഡിയോ കോൾ ചെയ്യുന്ന സമയത്ത് വ്യത്യസ്തമായ പശ്ചാത്തല ടെംപ്ലെയ്റ്റുകൾ ക്രമീകരിക്കാവുന്ന സംവിധാനം ഗൂഗിൾ അവതരിപ്പിച്ചു. ഓഫീസ്, ഹോട്ടൽ മുറി, കോഫീ ഷോപ്, താഴ്വര എന്നിങ്ങനെ വിവിധങ്ങളായ ബാക്ക്ഗ്രൗണ്ടുകൾ വീഡിയോ കോൾ തുടങ്ങുന്നതിന് മുൻപ് തന്നെ ക്രമീകരിക്കാം. എന്തിന് സ്വന്തം ചിത്രം തന്നെ പശ്ചാത്തലം ആക്കാനുള്ള കസ്റ്റം സംവിധാനമുണ്ട്. ഗൂഗിൾ മീറ്റ് സൗജന്യമായി തുടരും, നിയന്ത്രണം തത്കാലമില്ല
Read Moreഎയര്‍ടെൽ ടെലികോം നിരക്കുകൾ ഉയരും
എയര്‍ടെൽ ടെലികോം നിരക്കുകൾ കുത്തനെ ഉയരുന്നു. അതേസമയം നിരക്കു വര്‍ധന എന്നു മുതൽ ആണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 200 രൂപയ്ക്കും 300 രൂപയ്ക്കും ഇടയിൽ നിര്‍ത്തുകയാണ് ലക്ഷ്യം. ഒരു വര്‍ഷം മുമ്പ് 128 രൂപയായിരുന്നു ഇത് എങ്കിൽ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസങ്ങളിൽ 167 രൂപയായി വരുമാനം ഉയര്‍ന്നിട്ടുണ്ട്.
Read Moreയാഹൂ ഗ്രൂപ്പ്സ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
ഇന്നത്തെ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ വരുന്നതിന് മുമ്പ് ആളുകള്‍ക്കിടയില്‍ ഓണ്‍ലൈന്‍ കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ യാഹൂവിന്റെ വിവിധ സേവനങ്ങള്‍ക്ക് സാധിച്ചിരുന്നു. അത്തരത്തില്‍ ഒന്നാണ് യാഹൂ ഗ്രൂപ്പ്. 2001 ജനുവരിയില്‍ ആരംഭിച്ച യാഹൂ ഗ്രൂപ്പ് ഈ വര്‍ഷം ഡിസംബര്‍ 15-ന് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. മറ്റ് വാണിജ്യമേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ യാഹൂ ഗ്രൂപ്പ് കമ്പനിയുടെ ദീര്‍ഘകാല പദ്ധതികളുമായി പൊാരുത്തപ്പെടുന്നില്ലെന്ന് വെറൈസണിന്റെ ഉടമസ്ഥതയിലുള്ള കമ്പനി പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യാഹൂ ഗ്രൂപ്പ്സിന്റെ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും യാഹൂ പ്രസ്താവനയില്‍ പറഞ്ഞു.
Read More20,000 കോടിയുടെ നികുതി തര്‍ക്കക്കേസ്: കേന്ദ്ര സര്‍ക്കാരിനെതിരെ വോഡഫോണിന് അനുകൂല വിധി
20,000 കോടിയുടെ നികുതി തര്‍ക്കക്കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വോഡഫോണിന് അനുകൂല വിധി.സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ നല്കിയ കേസിലാണ് വോഡഫോണ്‍ അനുകൂല വിധി നേടിയെടുത്തത്. വോഡഫോണ്‍ കമ്പനിക്കുമേല്‍ നികുതിയും അതിന്റെ പലിശയും പിഴയും ചുമത്തുനനത് ഇന്ത്യയും നെതര്‍ലാന്‍ഡും തമ്മിലുള്ള നിക്ഷേപ ഉടമ്പടിയുടെ ലംഘനമാണെന്ന് ഹേഗിലെ അന്താരാഷ്ട്ര ആര്ബിട്രേഷന് ട്രൈബ്യൂണലാണ് വിധിച്ചത്. വോഡഫോണില്‍ നിന്നും കുടിശിക ഈടാക്കരുതെന്നും നിയമനടപടികള്‍ക്കായുള്ള ചെലവിനത്തില്‍ ഭാഗിക നഷ്ടപരിഹാരമായി 4000 കോടി(5.47 മില്യണ്‍ ഡോളര്‍) ഇന്ത്യ നല്‍കണമെന്നും വിധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ടെലികോം ആസ്തി വോഡഫോണ്‍ 2007 ല്‍ ഹച്ചിസണില്‍ നിന്ന് ഏറ്റെടുത്തതാണ് നികുതി തര്‍ക്കത്തിനു കാരണമായത്.
Read Moreവ്യാപാര സ്ഥാപനങ്ങളും ഇനി ഓണ്‍ലൈനിലാക്കാം; ട്രെന്റായി ‘ബുക്ക് ക്യു ആപ്പ്’
കൊച്ചി: കൊവിഡ് കാലമാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ വാങ്ങണം…! മെഡിക്കല്‍ ഷോപ്പില്‍ പോകണം വരുന്ന വഴി ടെക്സ്റ്റൈല്‍സിലും കയറണം തിരക്കുണ്ടെങ്കിലോ എന്നതാണ് ആശങ്ക. എന്നാല്‍ അത്തരം ആശങ്കകള്‍ക്കെല്ലാം വിരാമം കുറക്കുകയാണ് യുവസംരഭകന് ജിബിന്‍ സി തയാറാക്കിയ ‘ബുക്ക് ക്യു’ ആപ്പ്. തിരക്കുകളില്ലാതെ ഏതു കടയില്‍ നിന്നും സ്വയം തിരഞ്ഞെടുക്കുന്ന സമയത്ത് ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ വാങ്ങാന്‍ കഴിയുന്നതരത്തില്‍ ഇ ക്യു സംവിധാനമൊരുക്കുകയാണ് നോവിന്ഡസ് ടെക്നോളജീസെന്ന കമ്പിനി. ബുക്ക് ക്യു ആപ്പ് ഇന്റ്റാള്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തങ്ങള്‍ക്ക് ആവശ്യമുള്ള കടയിലോ മെഡിക്കല്‍ ഷോപ്പിലോ മറ്റ് സ്ഥാപനങ്ങളിലോ ഓണ്‍ലൈന്‍ വഴി സമയം മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഈ സമയമെത്തി ആവശ്യമുള്ള കാര്യം സാധിച്ച് മടങ്ങാന്‍ കഴിയുന്ന തരത്തിലാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പ്രാധാന്യം നല്കി ആപ്പ് നിര്മിച്ചരിക്കുന്നതിനാല് ഇഷ്ടമുള്ള സമയം സ്വയം തെരഞ്ഞെടുക്കാന്‍ ഓരോ വ്യക്തിക്കും കഴിയും. ഒരു…
Read Moreസുഹൃത്തുക്കള്‍ക്കും കുടുംബത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് ഫേസ്ബുക്കിന്റെ പുതിയ മാറ്റം
കാലിഫോര്‍ണിയ: ഫേസ്ബുക്കിനും പുതിയ മാറ്റം. ന്യൂസ് ഫീഡില്‍ ഉപയോക്താക്കളുടെ സുഹൃത്തുകള്‍ക്കും കുടുംബത്തിനും കൂടുതല്‍ പ്രാധാന്യം നല്കി അഴിച്ചുപണി നടത്താനാണ് കമ്പനിയുടെ ശ്രമം. നിലവില്‍ കമ്പനികളുടെയും മാധ്യമസ്ഥാപനങ്ങളുടെയുമെല്ലാം പോസ്റ്റുകളാണ് ഫേസ്ബുക്ക് ന്യൂസ് ഫീഡില്‍ നിറയുന്നത്. ഇതുമാറ്റി ഉപയോക്താക്കളുടെ സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ക്ക് പ്രാധാന്യം നല്കുന്ന തരത്തില്‍ അല്‍ഗോരിതത്തില്‍ മാറ്റം വരുത്താനാണ് കമ്പനിയുടെ പദ്ധതി. അര്‍ഥവത്തായ ഇടപെടലിന് ഉപയോഗിക്കുന്നതിനുള്ള സംവിധാനമായി ഫേസ്ബുക്കിനെ മാറ്റാനാണ് തങ്ങളുടെ പദ്ധതിയെന്ന് സ്ഥാപകന്‍ സക്കര്‍ബര്‍ഗ് പറഞ്ഞു. ഇതിനായി ഉപയോക്താകള്‍ക്ക് താല്പര്യമില്ലാത്ത പൊതു വിഡിയോകളും പോസ്റ്റുകളും കമ്പനികളുടെ പരസ്യങ്ങളുമെല്ലാം ന്യൂസ് ഫീഡില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുഹൃത്തുക്കളുടെ പോസ്റ്റുകളെക്കാള്‍ മറ്റുള്ളവക്ക് നിലവില്‍ ഫേസ്ബുക്ക് ന്യൂസ് ഫിഡില്‍ പ്രാധാന്യം ലഭിക്കുന്ന രീതിയാണ്ണുള്ളത്. ഇത് മാറ്റി സുഹൃത്തുക്കളുടെ ഫീഡുകള്‍ക്ക് പ്രാധാന്യം നല്കുന്ന രീതിയിലാവും ഫേസ്ബുക്കിലെ പുതിയ മാറ്റം.
Read Moreവാട്സ് ആപ്പിലെ അനാവശ്യ സന്ദേശങ്ങള്‍ തടയാന്‍ പുതിയ മാര്‍ഗങ്ങള്‍
ഫേസ്ബുക്കില്‍ ഉണ്ടായിരുന്നത് പോലെ വാട്സ്ആപ്പിലും അനാവശ്യ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. വ്യാജ നമ്പറുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ് കൂടുതല്‍ സന്ദേശങ്ങളും. ഇത്തരം വാട്സ്ആപ്പ് സന്ദേശങ്ങളെ തടയാന്‍ പുതിയ മാര്‍ഗങ്ങള്‍ അവതരിപ്പിക്കുകയാണ് വാട്സ്ആപ്പ്. ഒന്നിച്ച് ഒരു നിശ്ചിത പരിധിയില്‍ ആളുകളിലേക്ക് അയയ്ക്കപ്പെടുന്ന വാട്സ്ആപ്പ് സന്ദേശങ്ങള്‍ വാട്സ്ആപ്പ് പരിശോധനയ്ക്ക് വിധേയമാക്കുകയും അത്തരം സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ക്ക് പ്രസ്തുത സന്ദേശം നിരവധി തവണ ഫോര്‍വാര്‍ഡ് ചെയ്യപ്പെടുവരുന്നതാണെന്ന അറിയിപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കുക എന്നതാണ് പുതിയ സംവിധാനം. നിലവില്‍ അപരിചിതരായ ആളുകള്‍ നിങ്ങള്‍ക്ക് സന്ദേശം അയക്കുമ്പോള്‍ അത് സ്പാം (Spam) ആണോ എന്ന് ഫെയ്സ്ബുക്ക് ചോദിക്കാറുണ്ട്. ഇതിനായി പ്രത്യേക റിപ്പോര്‍ട്ട് സ്പാം ബട്ടണ്‍ നല്‍കിയിട്ടുണ്ട്. ഒരു ഫോണ്‍ നമ്പര്‍ ഒരു പരധിയില്‍ കൂടുതല്‍ സ്പാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ആ നമ്പര്‍ വാട്സ്ആപ്പ് ബ്ലോക്ക് ചെയ്യും. കോണ്ടാക്റ് ഇന്‍ഫോ സെക്ഷനിലും റിപ്പോര്‍ട്ട് സ്പാം ബട്ടണ്‍ കാണാവുന്നതാണ്. എന്നാല്‍ കൂട്ടമായി അയക്കപ്പെടുന്ന…
Read Moreമഹാശ്വേതാ ദേവിക്ക് ഗൂഗിളിന്റെ അനുസ്മരണം
പ്രമുഖ ബംഗാളി എഴുത്തുകാരിയും സാമുഹിക പ്രവര്‍ത്തകയുമായിരുന്ന മഹാശ്വേത ദേവിയ്ക്ക് ഗൂഗിളിന്റെ അനുസ്മരണം. മഹാശ്വേത ദേവിയുടെ 92ാം ജന്മവാര്ഷികത്തിലാണ് എഴുത്തുകാരിക്ക് ആദരമര്‍പ്പിച്ച് ഗുഗ്ളിന്റെ അനുസ്മരണം. ഡൂഡ്ള്‍ മാഗ്സസെ, ജ്ഞാനപീഠം അവാര്‍ഡുകള്‍ കുടാതെ, പത്ശ്രീ, പത്മവിഭൂഷണ്‍, സാഹിത്യ അക്കാദമി അവാര്‍ഡുകളും മഹാശ്വേത ദേവി നേടിയിട്ടുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ഗോത്ര വിഭാഗങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച സാമൂഹിക പ്രവര്‍ത്തക കൂടിയാണ് മഹാശ്വേതാ ദേവി. ഇരുട്ടിന്റെ കര്‍ട്ടനു പിറകിലാണ് എന്റെ ഇന്ത്യ ഇപ്പോഴും ജീവിക്കന്നതെന്ന് അവര്‍ ഒരിക്കല്‍ പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ട ജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്ന ഹസാര്‍ ചൗരസിര്‍ മാ, ആരണ്യര്‍ അധികാര്‍, ഝാന്‍സി റാണി, അഗ്നി ഗര്‍ഭ, റുദാലി, സിന്ധു കന്ഹുര് ദാകെ എന്നിവ അവരുടെ പ്രശസ്തമായ കൃതികളാണ്. മഹാശ്വേതാ ദേവിയുടെ പല നോവലുകളും സിനിമയായിട്ടുണ്ട്. ഹസാര്‍ ചൗരസി കി മാ, കല്പന ലജ്മി റുദാലി എന്നിവ മഹാശ്വേതാ ദേവിയുടെ നോവലുകളെ അടിസ്ഥാനമാക്കി…
Read Moreഎന്തിനാണ് എപ്പോളും കല്ല്യാണം കഴിച്ചോട്ടെ എന്ന് ചോദിക്കുന്നത്? വൈറലായി ഗൂഗിളിന്റെ മറുചോദ്യം
ഗൂഗിള്‍ ഇന്ത്യയുടെ ട്വീറ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്. ട്വീറ്റ് ഇങ്ങനെ, ”വി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി വാണ്ട് ടു നോ വൈ യൂ കീപ് ആസ്കിംഗ് ടൂ ഗൂഗിള്‍ അസിസ്റ്റന്റ് ടു മാരി യൂ?” രസകരമായ മറുപടികളാണ് ഗൂഗിള്‍ ഇന്ത്യയുടെ ഈ ട്വീറ്റിന് മറുപടിയായി ലഭിച്ചിരിക്കുന്നത്. എന്നെപ്പോലെ ഒറ്റയ്ക്കായവരെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്കറിയാം എന്നാണ് ഒരാളുടെ മറുപടി ട്വീറ്റ്. രസകരമായ മറ്റൊരു മറുപടി ഇങ്ങനെയാണ്. വിവാഹത്തില്‍ പങ്കെടുക്കാന്‍ സിരിയും കോര്‍ട്ടാനയും എത്തുമെന്ന് ഞാന്‍ കരുതുന്നു. ഗൂഗിള്‍ എപ്പോഴും ലൊക്കേഷന്‍ എവിടെയെന്ന് ചോദിക്കുന്നത് കൊണ്ടാണെന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ചിലപ്പോഴെങ്കിലും യേസ് എന്നൊരുത്തരം കിട്ടുന്നത് കൊണ്ടാണ് ഗൂഗിളിനോട് കല്യാണം കഴിക്കാമോ എന്ന് ചോദിക്കുന്നതെന്ന്…
Read More