ഇനി ആപ്പിള്‍ 5ജി മാക്ബുക്ക്

ഇനി ആപ്പിള്‍ 5ജി മാക്ബുക്ക്

5ജി സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി മാക്ബുക്ക് പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍. 2020ന്റെ അവസാന പകുതിയില്‍ ഈ മോഡലുകള്‍ വിപണിയില്‍ എത്തിക്കാനാണ് നീക്കം. സെറാമിക് ഉപയോ?ഗിച്ചാണ് ആന്റിന ബോര്‍ഡ് നിര്‍മിക്കുക. ഇതിനാല്‍ സാധാരണ ഉപയോഗിക്കുന്ന ലോഹത്തെക്കാളും ആറിരട്ടി ചെലവ് വരും. സെറാമിക് ഉപയോ?ഗിക്കുന്നതിലൂടെ ട്രാന്‍സ്മിഷന്‍ വേ?ഗതയും സെല്ലുലാര്‍ റിസപ്ഷനും വര്‍ധിക്കുമെന്നാണ് വിലയിരുത്തുന്നത്. ആപ്പിളിന്റെ 5ജി ഫോണുകള്‍ 2020ല്‍ പുറത്തിറക്കും. ക്വാല്‍ കോം തന്നെയായിരിക്കും ഇതില്‍ 5ജി മോഡം വിതരണം ചെയ്യുകയെന്ന് പ്രമുഖ ആപ്പിള്‍ വിശകലന വി?ദഗ്ധന്‍ മിങ് ചി കുവോ പറഞ്ഞു. ആപ്പിള്‍ 5ജി മോഡങ്ങള്‍ക്കായി ആശ്രയിക്കുന്നത് ക്വാല്‍ കോമിനെയാണ്. എന്നാല്‍, 2022 ഓടെ സ്വന്തം മോഡത്തിലേക്ക് മാറാനാണ് ശ്രമം. അതേസമയം ഡെല്‍, എച്ച്പി, ലെനൊവോ എന്നീ കമ്പനികള്‍ ഈ വര്‍ഷംതന്നെ 5ജി നോട്ട്ബുക്കുകള്‍ പുറത്തിറക്കും.

Read More

മനസില്‍ ചിന്തിച്ചാല്‍ മാത്രം മതി; ബാക്കി ഫേസ്ബുക്ക് നോക്കിക്കൊളളും

മനസില്‍ ചിന്തിച്ചാല്‍ മാത്രം മതി; ബാക്കി ഫേസ്ബുക്ക് നോക്കിക്കൊളളും

സന്‍ഫ്രാന്‍സിസ്‌കോ: ബ്രെയിന്‍ കംപ്യൂട്ടര്‍ ഓഗ്മെന്റ് റിയാലിറ്റിഉപകരണം വികസിപ്പിക്കാന്‍ ഫേസ്ബുക്ക്. കാലിഫോര്‍ണിയ, സാന്‍ഫ്രാന്‍സിസ്‌കോ സര്‍വകലാശാലയിലെ ഗവേഷകരുടെ സഹായത്തോടെയാണ് ഫേസ്ബുക്ക് ഇത്തരം ഒരു സാങ്കേതികത കൈവരിക്കാന്‍ ഒരുങ്ങുന്നത്. ഉപയോക്താക്കളെ മനസു കൊണ്ട് ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന ഈ ഉപകരണം അഥവാ ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫേസ് (ബിസിഐ) പദ്ധതിയെ കുറിച്ച് 2017-ല്‍ നടന്ന എഫ്8 ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് ഫേസ്ബുക്ക് പ്രഖ്യാപിച്ചത്. ശരീരത്തില്‍ ധരിച്ച് മനസില്‍ സ്വയം സംസാരിച്ചു കൊണ്ട് ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന ഉപകരണമായിരിക്കും ഇത്. തലച്ചോറില്‍ നിന്നും വാക്കുകള്‍ ഡീകോഡ് ചെയ്‌തെടുക്കുന്നതില്‍ ഈ ഗവേഷകര്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ ചെറിയ വാചകങ്ങള്‍ ഡീകോഡ് ചെയ്‌തെടുക്കാന്‍ മാത്രമാണ് തങ്ങളുടെ അല്‍ഗൊരിതത്തിന് ഇതുവരെ സാധിച്ചിട്ടുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. കൂടുതല്‍ വലിയ വാചകങ്ങള്‍ തലച്ചോറില്‍ നിന്നും തര്‍ജമ ചെയ്‌തെടുക്കാനുള്ള ശ്രമങ്ങളിലാണ് ഇവര്‍. ഈ സാങ്കേതിക വിദ്യ ഒരു ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസിലേക്ക് കൊണ്ടു വരികയാണ് ലക്ഷ്യം….

Read More

ചന്ദ്രന്റെ വലിപ്പം വെറും കെട്ടുകഥയോ

ചന്ദ്രന്റെ വലിപ്പം വെറും കെട്ടുകഥയോ

മലകള്‍ക്കിടയിലൂടെ അല്ലെങ്കില്‍ മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന വൃക്ഷങ്ങള്‍ക്കിടയിലൂടെയാകാം നിലാവില്‍ പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങളാകാം. എവിടെയായാലും മനുഷ്യമനസ്സില്‍ നിന്ന് മായ്ച്ചുകളയുവാന്‍ കഴിയാത്തവയാണ് ഈ ദൃശ്യങ്ങള്‍. ഇത്രയും വലിയ ചന്ദ്രന്‍ ചക്രവാളത്തില്‍ ഉദിച്ചുപൊങ്ങുന്നത് മനുഷ്യമനസ്സിന്റെ വികാരങ്ങളെ തൊട്ടുണര്‍ത്താന്‍ വേണ്ടി മാത്രമാണോ? നമുക്കായി ഒരു പുതിയ ലോകം പ്രകൃതി സൃഷ്ടിച്ചിരിക്കുകയാണോ? എന്നു വേണം കരുതുവാന്‍. കാരണം ഇതൊരു മിഥ്യയാണ്. ആര്‍ക്കും ഇന്നും കൃത്യമായി മനസ്സിലാക്കാന്‍ കഴിയാത്ത മിഥ്യ! ചക്രവാളത്തില്‍ ഉദിച്ചുപൊങ്ങുന്ന പൂര്‍ണചന്ദ്രന്റെ വലുപ്പം തലമുകളിലെത്തുമ്പോള്‍ കുറയുന്നതായി നാം ശ്രദ്ധിച്ചിരിക്കും. രണ്ടായിരം വര്‍ഷം മുമ്പുതന്നെ പ്രകൃതിയുടെ ഈ പ്രതിഭാസത്തെ കുറിച്ച് മനുഷ്യര്‍ മനസ്സിലാക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇന്നും, ഇതരു മിഥ്യയാണെന്ന് അംഗീകരിക്കാന്‍ നമുക്ക് കഴിഞ്ഞു എന്നു വരില്ല. യാഥാര്‍ത്ഥ്യത്തിലേക്ക് മനുഷ്യരെ പോലെയല്ല ഉപകരണങ്ങള്‍. അവയ്ക്ക് മനുഷ്യരെപ്പോലെ മനസ് എന്ന സംഗതി ഇല്ല. അതിനാല്‍ ഉപകരണങ്ങളെ വഞ്ചിക്കുക എളുപ്പമല്ല. ഉദയചന്ദ്രന്റെ വലുപ്പക്കൂടുതലും സൗന്ദര്യവും ഒപ്പിയെടുക്കാന്‍…

Read More

കാര്‍ഡില്‍ നിന്ന പണം നഷ്ടമായാല്‍ ഈ വഴികള്‍

കാര്‍ഡില്‍ നിന്ന പണം നഷ്ടമായാല്‍ ഈ വഴികള്‍

ഓര്‍ക്കാപ്പുറത്ത്, ജീവിതത്തില്‍ ആകെ നീക്കിയിരിപ്പുള്ള പണം നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യും തലയ്ക്ക് കൈകൊടുത്ത് സങ്കടപ്പെട്ടിരിക്കുകയാണ് പലപ്പോഴും ചെയ്യുക. എടിഎമ്മില്‍നിന്ന് പണം നഷ്ടപ്പെട്ടാലും പലരും ചെയ്യുന്നത് ഇതുതന്നെയാണ്. പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ പണം ലഭിക്കാതിരിക്കുകയും അതേസമയം, അക്കൗണ്ടില്‍നിന്ന് പണം പോയതായി സന്ദേശം എത്തുകയും ചെയ്യും. അതുപോലെതന്നെ ക്രെഡിറ്റ് കാര്‍ഡ്, അല്ലെങ്കില്‍ ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയതിനോ പെട്രോള്‍ അടിച്ചതിനോ ഭക്ഷണം കഴിച്ചതിനോ ബില്‍ കൊടുക്കുമ്പോഴും പണം അക്കൗണ്ടില്‍നിന്ന് ഡബിറ്റ് ചെയ്തതായി സന്ദേശം വരും. പക്ഷേ, ഷോപ്പ് ഉടമയുടെ അക്കൗണ്ടില്‍ എത്തില്ല. ട്രെയിന്‍, വിമാന ടിക്കറ്റ് എടുക്കുമ്പോഴും വൈദ്യുതിബില്ലും മറ്റും അടയ്ക്കുമ്പോഴും ഇങ്ങനെ സംഭവിക്കാറുണ്ട്. ബാങ്കിന് അപേക്ഷ നല്‍കണം ബാങ്കുകളുടെ പ്രവര്‍ത്തനരീതിയനുസരിച്ച്, ഇങ്ങനെ പണം നഷ്ടപ്പെട്ടാല്‍, സാധാരണഗതിയില്‍ ഏതാനും പ്രവൃത്തിദിവസങ്ങള്‍ക്കുള്ളില്‍ അക്കൗണ്ടില്‍ തിരികെ എത്താറുണ്ട്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍, കാര്‍ഡ് അനുവദിച്ച ബാങ്കിന് അപേക്ഷ സമര്‍പ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്….

Read More

ഷര്‍ട്ടിനുള്ളിലും ഇനി എ.സി

ഷര്‍ട്ടിനുള്ളിലും ഇനി എ.സി

ഷര്‍ട്ടിനുള്ളിലും എ.സി യുടെ തണുപ്പ് ലഭിക്കാന്‍ റിയോണ്‍ പോക്കറ്റ് അവതരിപ്പിച്ച് സോണി. ഷര്‍ട്ടിനടിയില്‍ ഇടുന്ന ബെനിയന്‍ അടക്കം 14080യെന്‍ (ഏകദേശം 8992 രൂപ) ആണ് വില കണക്കാക്കുന്നത്. സ്മാര്‍ട്ട്ഫോണിനേക്കാള്‍ ഭാരവും വലിപ്പവും കുറവാണ് റിയോണ്‍ പോക്കറ്റ് എന്ന് പേരിട്ടിരിക്കുന്ന എ.സിക്ക്. പ്രത്യേകമായി നിര്‍മ്മിച്ച അടിവസ്ത്രത്തില്‍ വെച്ചാണ് എ.സി പ്രവര്‍ത്തിപ്പിക്കുന്നത്. സോണിയുടെ റിയോണ്‍ പോക്കറ്റ് പദ്ധതിക്കാവശ്യമായ നിക്ഷേപം ക്രൗഡ് ഫണ്ടിംങിലൂടെയാണ് കണ്ടെത്തുന്നത്. 66 ദശലക്ഷം യെന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക് ഇതുവരെ 28 ദശലക്ഷത്തിലേറെ യെന്‍ ലഭിച്ചുകഴിഞ്ഞു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ എ.സിയുടെ താപനില സ്മാര്‍ട്ട്ഫോണിലെ ബ്ലൂടൂത്ത് ഉപയോഗിച്ച് മാറ്റാനാകും. രണ്ട് മണിക്കൂര്‍ ചാര്‍ജ്ജ് ചെയ്താല്‍ ഒന്നര മണിക്കൂര്‍ എ.സിവഴി തണുപ്പ് ലഭിക്കും. ഷര്‍ട്ടിന്റേതുപോലെ S, M, L വലിപ്പങ്ങളില്‍ ലഭിക്കുന്ന ഈ എ.സി പുരുഷന്മാര്‍ക്കുവേണ്ടി മാത്രമാണ് കമ്പനി പുറത്തിറക്കുന്നത്. തുടക്കത്തില്‍ ജപ്പാനില്‍ പുറത്തിറക്കാനാണ് സോണിയുടെ തീരുമാനം

Read More

ചന്ദ്രയാന്‍ ദൗത്യം  വിജയത്തിലേക്ക്

ചന്ദ്രയാന്‍ ദൗത്യം  വിജയത്തിലേക്ക്

ചന്ദ്രയാന്‍ രണ്ട് പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥവികസനം വിജയകരമായി പൂര്‍ത്തിയായി. 989 സെക്കന്‍ഡ് നേരത്തേക്ക് പേടകത്തിലെ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്. ഭൂമിയില്‍ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 71792 കിലോമീറ്ററുമായ ഭ്രമണപഥത്തില്‍ പേടകമെത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 3:12ഓടെയാണ് ഭ്രമണപഥ വികസനം പൂര്‍ത്തിയായത്. ഇനി രണ്ട് തവണ കൂടി ഭ്രമണപഥം ഉയര്‍ത്തിയ ശേഷം മൂന്നാമത്തെ ഗതിമാറ്റത്തോടെ ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കും. അടുത്ത മാസം പതിനാലിനാണ് ചന്ദ്രയാന്‍ 2 ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുന്നത്. സെപ്റ്റംബര്‍ ഏഴിന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനാകുമെന്നാണ് ഇസ്റൊയുടെ പ്രതീക്ഷ .

Read More

ബൈജൂസ് ആപ്പ് കേരളത്തിലേക്ക്

ബൈജൂസ് ആപ്പ് കേരളത്തിലേക്ക്

ബൈജൂസ് ആപ്പ് ഒടുവില്‍ സ്വന്തം നാട്ടില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ബൈജൂസിന്റെ വമ്പന്‍ ടെക്‌നോളജി സെന്ററാണ് കേരളത്തില്‍ സ്ഥാപിക്കുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും സെന്റര്‍ സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി. തിരുവനന്തപുരം കിന്‍ഫ്രാ പാര്‍ക്കില്‍ കെട്ടിടം ഏറ്റെടുക്കുന്നത് സംബന്ധിച്ചുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കൊച്ചിയിലും ക്യാമ്പസിനായി സ്ഥലം നോക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. തുടര്‍ന്ന് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിടാനാണ് ബൈജൂസ് ആലോചിക്കുന്നത്. കണ്ണൂര്‍ സ്വദേശിയായ ബൈജു രവീന്ദ്രന്‍ ആരംഭിച്ച എഡ്യൂടെക് കമ്പനിയാണ് ബൈജൂസ് ആപ്പ്. എഡ്യൂടെക് രംഗത്ത് ലോകത്ത് ഏറ്റവും മൂല്യമുളള സംരംഭമാണ് ബൈജൂസ് ആപ്പ്. സംരംഭം ആരംഭിച്ച് വെറും എട്ട് വര്‍ഷം കൊണ്ടാണ് ഈ നേട്ടം ബൈജൂസ് സ്വന്തമാക്കിയത്. 40,000 കോടി രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ആകെ മൂല്യം. വെര്‍ച്വല്‍ റിയാലിറ്റി സ്റ്റുഡിയോ ഉള്‍പ്പടെയുളള അത്യാധൂനിക സൗകര്യങ്ങളുളള വമ്പന്‍ ടെക് പ്രൊഡക്ഷന്‍ സെന്ററാണ് തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ ബൈജൂസ് പദ്ധതിയിടുന്നത്. മറ്റ്…

Read More

മൊബൈല്‍ പണമിടപാട്; ഇക്കാര്യം മറക്കരുത്

മൊബൈല്‍ പണമിടപാട്; ഇക്കാര്യം മറക്കരുത്

പണം നേരിട്ട് കൈമാറുക, പണം കൊടുത്ത് ബില്ലുകള്‍ അടയ്ക്കുക, സാധനങ്ങള്‍ വാങ്ങുക തുടങ്ങിയ പരമ്പരാ?ഗത പണമിടപാടുകള്‍ ചുരുങ്ങുകയാണ്. പണം കൊടുക്കല്‍വാങ്ങലുകള്‍ക്ക് ആധുനികമായ വിവിധ സാധ്യതകള്‍ വന്നതോടെ കടലാസ് കറന്‍സിയെന്നത് വളരെ അത്യാവശ്യത്തിന് കൈയില്‍ കൊണ്ടുനടക്കുന്ന പണം എന്ന അവസ്ഥയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെയും ഉപയോഗം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്സ് അഥവാ യുപിഐ എന്ന പണം കൈമാറ്റ സംവിധാനവും വ്യാപകമായി ഉപയോഗത്തിലായിരിക്കുന്നു. എംപിന്‍ എന്ന സ്വകാര്യസ്വത്ത് മൊബൈല്‍ഫോണിലൂടെയുള്ള ഡിജിറ്റല്‍ പണമിടപാടിന് ഒരു മൊബൈല്‍ ബാങ്കിങ് പേഴ്സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (എംപിന്‍) ആവശ്യമാണ്. മൊബൈലിലൂടെ പണമിടപാട് നടത്തുമ്പോള്‍ എംപിന്‍ ഒരു പാസ് വേഡായി പ്രവര്‍ത്തിക്കുന്നു. ഇത് മൊബൈല്‍ ബാങ്കിങ്ങിനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ബാങ്ക് ഇടപാടുകാരന് നല്‍കുന്ന രഹസ്യനമ്പറാണ്. ഈ പേഴ്സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നിങ്ങളുടെ സ്വകാര്യസ്വത്താണ്. അത് രഹസ്യമായി സൂക്ഷിക്കുക എന്നതാണ് മൊബൈലിലൂടെ പണമിടപാട് നടത്തുന്ന ഏതൊരാളും…

Read More

ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ 199 പ്ലാനുമായി നെറ്റ്ഫ്ലിക്സ്

ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ 199 പ്ലാനുമായി നെറ്റ്ഫ്ലിക്സ്

ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി പ്രത്യേക പദ്ധതിയുമായി നെറ്റ്ഫ്ലിക്‌സ്. മൊബൈല്‍ ഫോണില്‍ നെറ്റ്ഫ്ലിക്‌സ് കാണാന്‍ മാത്രമായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഒരു മാസം നെറ്റ്ഫ്ലിക്‌സ് ഉപയോഗിക്കാന്‍ 199 രൂപ മാത്രം നല്‍കിയാല്‍ മതി. നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും ലാഭകരമായ പദ്ധതിയാണിത്. വീഡിയോയുടെ ക്വാളിറ്റി 480 പിക്‌സലാണ്. ഫോണിലൂടെ വീഡിയോ കാണുന്നതില്‍ മുന്‍പന്തിയിലാണ് ഇന്ത്യക്കാര്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് വീഡിയോ ഓണ്‍ ഡിമാന്‍ഡ് മേഖലയില്‍ കൂടുതല്‍ സാന്നിധ്യം ഉറപ്പിക്കാനുള്ള നെറ്റ്ഫ്ലിക്‌സ് നീക്കം. നിലവില്‍ ഈ മേഖലയില്‍ ഹോട്ട്സ്റ്റാര്‍, ആമസോണ്‍ പ്രൈം വീഡിയോ എന്നിവയില്‍നിന്ന് വലിയ മത്സരമാണ് നെറ്റ്ഫ്ലിക് സ് നേരിടുന്നത്. നെറ്റ്ഫ്ലിക്‌സിനേക്കാളും വില കുറഞ്ഞ പ്ലാനുകളാണ് ഇവര്‍ക്കുള്ളത്. ഇത് മറികടക്കാനാണ് നെറ്റ്ഫ്ലിക്‌സിന്റെ ശ്രമം.

Read More

യാത്രികര്‍ക്ക് പുതിയ വിനോദോപാധികള്‍ നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

യാത്രികര്‍ക്ക് പുതിയ വിനോദോപാധികള്‍ നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

ട്രെയിന്‍ യാത്രകളിലെ വിരസതയകറ്റാന്‍ യാത്രികര്‍ക്ക് പുതിയ വിനോദോപാധികള്‍ നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. വിനോദങ്ങളും വാര്‍ത്തകളുമൊക്കെ യാത്രക്കാരുടെ വിരല്‍ത്തുമ്പിലെത്തിക്കുന്ന കണ്ടന്റ് ഓണ്‍ ഡിമാന്റ് എന്ന സംവിധാനമാണ് റെയില്‍വേ ഒരുക്കുന്നത്. ഇതിനായി സൗജന്യ ആപ്ലിക്കേഷന്‍ തയ്യാറാക്കാനുള്ള ശ്രമങ്ങളിലാണ് റെയില്‍വേയെന്നാണ് റിപ്പോര്‍ട്ടുകള്‍. റെയില്‍ ടെല്‍ കോര്‍പറേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ ആപ്ലിക്കേഷനിലൂടെ മുന്‍കൂട്ടി അപ്‌ലോഡ് ചെയ്ത പരിപാടികളില്‍ നിന്നും തങ്ങള്‍ക്ക് ഇഷ്ടമുള്ളവ യാത്രക്കാര്‍ക്ക് തെരഞ്ഞെടുക്കാം. വിനോദം, വാര്‍ത്ത, ആനുകാലിക വിഷയങ്ങള്‍ തുടങ്ങിയവയെല്ലാം ട്രെയിന്‍ കാത്തിരിക്കുമ്പോഴും യാത്രയിലുമൊക്കെ ഉപയോഗിക്കാവുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. റെയില്‍വേയുടെ സൗജന്യ വൈഫൈ ലഭിക്കുന്ന 1600 സ്റ്റേഷനുകളില്‍ ആദ്യ ഘട്ടത്തില്‍ ഈ സേവനം ലഭ്യമാകും. പിന്നീട് 4700 സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് നീക്കം. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. യാത്രക്കാര്‍ക്ക് ചിലവില്ലാത്ത പരസ്യവരുമാനമാണ് പ്രധാന ലക്ഷ്യം. വിദേശങ്ങളിലെ റെയില്‍വേ സംവിധാനങ്ങള്‍ക്ക് 10 മുതല്‍ 20 ശതമാനം…

Read More