പ്രളയക്കെടുതിയില്‍ ആശ്വാസം പകര്‍ന്ന് ടെലികോം കമ്പനികള്‍.

പ്രളയക്കെടുതിയില്‍ ആശ്വാസം പകര്‍ന്ന് ടെലികോം കമ്പനികള്‍.

  കൊച്ചി: സംസ്ഥാനത്തെ ദുരിതക്കയത്തിലാഴ്ത്തിയ പ്രളയക്കെടുതിയില്‍ ആശ്വാസം പകര്‍ന്ന് ടെലികോം കമ്പനികള്‍. കോളും, ഡാറ്റയും, എസ്എംഎസും സൗജന്യമാക്കിയാണ് ടെലികോം കമ്പനികള്‍ ദുരിതത്തില്‍ ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നത്. ബിഎസ്എന്‍എല്‍, ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ തുടങ്ങിയ ടെലികോം കമ്പനികളാണ് സൗജന്യ സേവനം വാഗ്ദാനം ചെയ്തിരിക്കുന്നത്. എല്ലാ ദിവസവും ബിഎസ്എന്‍എല്‍ നമ്പറുകളിലേക്കും മറ്റ് നെറ്റ്വര്‍ക്കുകളിലേക്കും ബിഎസ്എന്‍എല്‍ 20 മിനിറ്റ് സൗജന്യ കോളുകളാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. കൂടെ ഏഴു ദിവസത്തേക്ക് സൗജന്യ ഡാറ്റയും എസ്എംഎസും ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഐഡിയ സെല്ലുലാര്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് പത്തു രൂപ അധിക ടോക്ടൈമാണ് സൗജന്യമായി നല്‍കുന്നത്. ഇതിനായി *150*150# ഡയല്‍ ചെയ്യണം. ഒരു ജിബി ഡാറ്റയും ഏഴു ദിവസത്തേക്ക് ഐഡിയ നല്‍കുന്നുണ്ട്. അതോടൊപ്പം ഐഡിയ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ബില്‍ അടയ്ക്കാനുള്ള കാലാവധി നീട്ടി. ഏഴു ദിവസത്തേക്ക് പരിധിയില്ലാത്ത കോളുകളും ഡാറ്റ, എസ്എംഎസ് എന്നിവയുമാണ് റിലയന്‍സ്…

Read More

ദുരിതപെയ്ത്തില്‍ വൈദ്യുതി ഇല്ലെങ്കിലും ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഒരു വഴി..

ദുരിതപെയ്ത്തില്‍ വൈദ്യുതി ഇല്ലെങ്കിലും ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഒരു വഴി..

കനത്തമഴയെത്തുടര്‍ന്ന് പ്രളയബാധിത പ്രദേശങ്ങളില്‍ പലയിടങ്ങളിലും വൈദ്യുതി ബന്ധം അധികൃതര്‍ വിച്ഛേദിച്ചിരിക്കുകയാണ്. മഴ നിര്‍ത്താതെ പെയ്യുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് പോലും പുറത്തിറങ്ങാനാകാതെ കുടുങ്ങികിടക്കുകയാണ്. ദൗത്യസേനാംഗങ്ങളോടും, രക്ഷാപ്രവര്‍ത്തകരുമായി ആശയവിനിമയം നഷ്ടപെടാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് കരുതേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ വൈദ്യുതി ഇല്ലെങ്കില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയില്ല. ഈ അടിയന്തിര ഘട്ടത്തില്‍ ടി വി റിമോട്ടിലും ക്ലോക്കിലുള്ള ബാറ്ററികളും ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യാവുന്നതാണ്. കയ്യിലുള്ള യുഎസ്ബി ചാര്‍ജര്‍ കേബിള്‍ പകുതിയായി മുറിക്കുക. ഫോണില്‍ കുത്തുന്ന പിന്‍ ഉള്ള കേബിള്‍ ഭാഗം എടുക്കുക. കേബിളിന്റെ മുറിച്ച അറ്റത്ത് നാല് കേബിളുകള്‍ കാണാം. ഇതില്‍ ചുവപ്പ്, കറുപ്പ് കേബിളുകള്‍ എടുക്കുക. ഈ കേബിളുകളുടെ അറ്റത്തെ പ്ലാസ്റ്റിക് ആവരണം കളയുക. ശേഷം റിമോട്ടില്‍ ഇടുന്ന മൂന്ന് ബാറ്ററികള്‍ എടുക്കുക. ബാറ്ററികള്‍ ഒന്നിന് പിറകില്‍ ഒന്നായി വെച്ച്, പേപ്പര്‍ കൊണ്ട് ചുറ്റി…

Read More

അടിയന്തര സഹായങ്ങള്‍ക്ക് വിളിക്കുക 1077, ഞങ്ങളുടെ പ്രതിനിധിയെ ബന്ധപ്പെടുന്നതിന് 8156830612

അടിയന്തര സഹായങ്ങള്‍ക്ക് വിളിക്കുക 1077,  ഞങ്ങളുടെ പ്രതിനിധിയെ ബന്ധപ്പെടുന്നതിന് 8156830612

അടിയന്തര സഹായങ്ങള്‍ക്ക് വിളിക്കുക 1077 ഞങ്ങളുടെ പ്രതിനിധിയെ ബന്ധപ്പെടുന്നതിന് 8156830612 അടിയന്തര സഹായത്തിനായി വിളിക്കേണ്ട നമ്പറുകള്‍ ചുവടെ തിരുവനന്തപുരം- 0471 2730045 കൊല്ലം- 0474 2794002 പത്തനംതിട്ട- 0468 2322515 ആലപ്പുഴ- 0477 2238630 കോട്ടയം 0481 2562201 ഇടുക്കി 0486 2233111 എറണാകുളം 0484 2423513 തൃശ്ശൂര്‍ 0487 2362424 പാലക്കാട് 0491 2505309 മലപ്പുറം 0483 2736320 കോഴിക്കോട് 0495 2371002 വയനാട് 9207985027 കണ്ണൂര്‍ 0468 2322515

Read More

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനു പുതിയ സര്‍ക്കാര്‍ വെബ്‌സൈറ്റ്

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനു പുതിയ സര്‍ക്കാര്‍ വെബ്‌സൈറ്റ്

തിരുവനന്തപുരം: മഴക്കെടുതികള്‍ രൂക്ഷമായ സാഹചര്യത്തില്‍ ദുരതാശ്വാസപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ പുതിയ വെബ്സൈറ്റ് തുറന്നു. ‘കേരളാ റെസ്‌ക്യു’ എന്നുപേരുള്ള അപ്ലിക്കേഷനില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള എല്ലാവിധ സംവിധാനങ്ങളും ഉണ്ട്. പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നതിനും. സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനും വെബ് സൈറ്റിലൂടെ സാധിക്കും. ദുരന്തത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് നേരിട്ട് സഹായം അഭ്യര്‍ത്ഥിക്കാന്‍ സൗകര്യമുണ്ടാകും. സംഭാവനകള്‍ നല്‍കുന്നതിനും,വാളന്റിയര്‍മാരാവാനും പൊതുജനങ്ങള്‍ക്ക് അവസരം നല്‍കും. വിവിധ കേന്ദ്രങ്ങളുമായി ബന്ധപ്പെടാനും നിലവില്‍ ലഭിച്ച അഭ്യര്‍ത്ഥനകളുടെ ജില്ല തിരിച്ചുള്ള വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാകും. അവശ്യ വസ്തുക്കള്‍ എത്രവേണമെന്നു നോക്കാതെ കയറ്റിയയക്കുന്നതിനാല്‍ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരമുണ്ടാക്കാന്‍ ആപ്ലിക്കേഷനിലൂടെ സാധിക്കും.

Read More

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ഗൂഗിള്‍ ലൈവില്‍, സര്‍ച്ച് ട്രന്റിംഗില്‍ ഒന്നാമതും

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ഗൂഗിള്‍ ലൈവില്‍, സര്‍ച്ച് ട്രന്റിംഗില്‍ ഒന്നാമതും

മുംബൈ: ഇന്ത്യയുടെ 72ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ പൊടിപൊടിക്കാന്‍ മുന്‍കൈ എടുത്ത് ഗൂഗിള്‍. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ഗൂഗിള്‍ ലൈവായി കാണിച്ചു. കൂടാതെ മണിക്കൂറുകളായി ഗൂഗിള്‍ സെര്‍ച്ചില്‍ ട്രന്റിങ്ങില്‍ ഒന്നാമതായി നില്‍ക്കുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനമാണ്. ദേശീയ മൃഗമായ കടുവ, ദേശീയ പക്ഷി മയില്‍, ദേശീയ പുഷ്പം താമര എന്നിവടൊപ്പം ആനയുടെ ചിത്രവും ചേര്‍ത്ത് വളരെ മനോഹരമായാണ് ഗൂഗിള്‍ ഡൂഡില്‍ ഒരുക്കിയത്. ഡൂഡിലിന്റെ മുകള്‍ ഭാഗത്തായി മാങ്ങയും ചെറുനാരങ്ങയും പച്ചമുളകും പൂക്കളും ചേര്‍ത്തുവെച്ച് അലങ്കരിച്ചിരിക്കുന്നത് കാണാം. ഇന്ത്യന്‍ ട്രക്ക് ആര്‍ട്ടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗൂഗിള്‍ ഡൂഡില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്രത്യേകം ഡിസൈന്‍ ചെയ്ത ഗൂഗിള്‍ ഡൂഡിലില്‍ നിന്ന് ലിങ്ക് നല്‍കിയിരിക്കുന്നത് സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ടിരിക്കുന്ന വാര്‍ത്തകളും വിവരങ്ങളും അടങ്ങിയിരിക്കുന്ന ഗൂഗിള്‍ ഹോം പേജിലേക്കാണ്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന സന്ദേശവും യുട്യൂബിലും ലൈവായിരുന്നു. പ്രധാനമന്ത്രി…

Read More

വരുന്നു ജിയോ ഫോണ്‍ 2…

വരുന്നു ജിയോ ഫോണ്‍ 2…

ഇന്ത്യന്‍ മൊബൈല്‍ വിപണി കൂടി ജിയോ ഫോണിന് കീഴിലാക്കാന്‍ ലക്ഷ്യമിട്ടാണ് ജിയോ പുതിയ ജിയോ ഫോണ്‍ രംഗത്തിറക്കുന്നത്. ആഗസ്റ്റ് 15 ന് ഇന്ത്യയുടെ 72ാമത് സ്വാതന്ത്യ ദിനത്തില്‍ റിലയന്‍ തങ്ങളുടെ ജിയോ ഫോണ്‍ 2 പുറത്തിറക്കും. 2999 രൂപയ്ക്കാണ് ജിയോ ഫോണ്‍ 2 വിപണിയിലെത്തുന്നത്. വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്ന കീപാര്‍ഡ് ഫോണാണ് ഇത്. റിലയന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ് ജിയോ ഫോണ്‍ 2 പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ ജിയോ ഫോണിനായി ആഴ്ചകളോളം കാത്തിരുന്ന ഉപഭോക്താക്കള്‍ക്ക് ഇക്കുറി ആഗസ്റ്റ് 15 ന് തന്നെ ഫോണ്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. മൈജിയോ ആപ് വഴി നിലവിലെ ജിയോ ഉപഭോക്താക്കള്‍ക്ക് പുതിയ ഫോണിനായി ആഗസ്റ്റ് 15 ന് തന്നെ ബുക് ചെയ്യാം. പേര്, മൊബൈല്‍ നമ്പര്‍, വിലാസം എന്നിവ ഇവിടെ രേഖപ്പെടുത്തണം. ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷന്‍ ലഭ്യമല്ല. അതിനാല്‍ ബുക് ചെയ്യുമ്പോള്‍…

Read More

സൂര്യനെ ലക്ഷ്യമാക്കി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്

സൂര്യനെ ലക്ഷ്യമാക്കി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്

സൂര്യനെ ലക്ഷ്യമാക്കി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ശനിയാഴ്ച കുതിച്ചുയരും. മനുഷ്യ ചരിത്രത്തിലാദ്യമായി ഒരു നക്ഷത്രത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിനായി ഒരുക്കിയ ദൗത്യത്തിന് 1.5 ബില്യണ് ഡോളറാണ് ചിലവ്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്നാണ് ഉപഗ്രഹം വിക്ഷേപിക്കുകയെന്ന് ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ നാസ അറിയിച്ചു. 65 മിനിട്ട് ദൈര്‍ഘ്യം കണക്കാക്കുന്ന വിക്ഷേപണം പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ 03:33നാണ് നടക്കുക. കാലാവസ്ഥ 70 ശതമാനം അനുകൂലമാണെന്നും നാസ അറിയിച്ചു. സൂര്യന്റെ അന്തരീക്ഷമായ കൊറോണയുടെ രഹസ്യങ്ങളേക്കുറിച്ച് പഠനം നടത്തുകയാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ പ്രാഥമിക ലക്ഷ്യം. സൂര്യന്റെ ഉപരിതലത്തേക്കാള്‍ 300 ഇരട്ടി താപനിലയുള്ള കൊറോണയില്‍ വീശിയടിക്കുന്ന പ്ലാസ്മ, ഊര്‍ജ തരംഗങ്ങള്‍, സൗരക്കാറ്റ് എന്നിവ ഭൂമിയുടെ പ്രവര്‍ത്തന ക്രമത്തേയും ബാധിക്കുന്നുണ്ട്.

Read More

ഓണ്‍ലൈന്‍ ഷോപ്പിംഗ് മാമാങ്കത്തിനു തുടക്കം

ഓണ്‍ലൈന്‍ ഷോപ്പിംഗ് മാമാങ്കത്തിനു തുടക്കം

സ്വാതന്ത്ര ദിനാഘോഷം പ്രമാണിച്ച് പ്രമുഖ ഇ – കൊമേഴ്‌സ് കമ്പനികളെല്ലാം ഓഫര്‍ പെരുമഴയുമായി കളത്തിലിറങ്ങിയിരിക്കുകയാണ്. രാജ്യത്തിന്റെ 72 മത് സ്വാതന്ത്രദിനാഘോഷം ഒരു ഷോപ്പിങ് ഉത്സവം കൂടിയാണ്. ഫ്‌ലിപ്പ്കാര്‍ട്ട്, അവരുടെ ഉപസ്ഥാപനമായ മിന്ത്ര, ആമസോണ്‍, പേടിഎം മാള്‍, തുടങ്ങിയ ഇ- കൊമേഴ്‌സ് ഭീമന്മാരെല്ലാം സജീവമായി രംഗത്തുണ്ട്. ‘ആമസോണ്‍ ഫ്രീഡം സെയില്‍’ എന്നാണ് ആമസോണ്‍ ഇന്ത്യന്‍ സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ചുളള ഷോപ്പിങ് ഉത്സവത്തിന് നല്‍കിയിരിക്കുന്ന പേര്. സ്മാര്‍ട്ട് ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ഫാഷന്‍ തുടങ്ങിയ നീണ്ട നിര ഉല്‍പ്പന്നങ്ങളെ അണിനിരത്തികൊണ്ട് ആമസോണ്‍ ഫ്രീഡം സെയിലിനൊരുങ്ങുന്നു. 20,000 ത്തോളം ഡീലുകളാവും സെയിലിനുണ്ടാവുക. ഓഗസ്റ്റ് ഒന്‍പത് മുതല്‍ 12 ന് അര്‍ധരാത്രി 11.59 മണിവരെ നീളുന്നതാണ് ഫ്രീഡം സെയില്‍. ഫ്രീഡം സെയിലില്‍ ഏകദേശം 2500 ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളാവും വില്‍പ്പനയ്ക്കുണ്ടാവുക. 200 ല്‍ അധിക കാറ്റഗറികളിലായാണ് ഇവയെ ആമസോണ്‍ വില്‍പ്പന നടത്തുന്നത്. എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക്…

Read More

ഫ്രീഡം സെയില്‍ : വന്‍ ഓഫറുകളുമായി ഫ്ളിപ്കാര്‍ട്ടും ആമസോണും…

ഫ്രീഡം സെയില്‍ : വന്‍ ഓഫറുകളുമായി ഫ്ളിപ്കാര്‍ട്ടും ആമസോണും…

രാജ്യം 72-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനോടനുബന്ധിച്ച് വന്‍ ഓഫറുകളുമായി രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് കമ്പനികളായ ഫ്ളിപ്കാര്‍ട്ടും ആമസോണും. ഫ്ളിപ്കാര്‍ട്ടില്‍ ഈ മാസം 10നും ആമസോണില്‍ ഒന്‍പതിനുമാണ് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന  ഫ്രീഡം സെയില്‍ നടക്കുക 72 മണിക്കുര്‍ നീണ്ടുനില്‍ക്കുന്ന ബ്ലോക് ബൂസ്റ്റര്‍ ഡീലുകള്‍ റഷ് അവര്‍ ഡീലുകള്‍, പ്രൈസ് ക്രാസ് ഓഫറുകള്‍ എന്നിവയിലൂടെ വന്‍ ഓഫറുകളാണ് ഫ്ളിപ്കാര്‍ട്ട് നല്‍കുന്നത് . നാലുദിവസം നീണ്ടുനില്‍ക്കുന്ന ഓഫറുകളിലൂടെ പരമാവധി ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായിരിക്കും ആമസോണിന്റെ ശ്രമം പ്രധാനമായും ഇലക്രോണിക് ഉത്പന്നങ്ങള്‍ക്കാണ് ആമസോണ്‍ വിലക്കുറവ് നല്‍കുന്നതെന്നാണ് സൂചന.

Read More

പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ സീരീസുമായി ഇന്‍ഫിനിക്‌സ്..

പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ സീരീസുമായി ഇന്‍ഫിനിക്‌സ്..

മുഖ്യ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഇന്‍ഫിനിക്‌സ് മൊബൈല്‍ സ്മാര്‍ട്ട്-2 സീരീസ് ഫോണുകള്‍ അവതരിപ്പിച്ചു. സ്മാര്‍ട്ട്‌ഫോണ്‍ 6കെ വിഭാഗത്തില്‍ ഒട്ടേറെ സവിശേഷതകളുമായാണ് ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് സീരീസ് എത്തുന്നത്. ഡുവല്‍ എല്‍ഇഡി ഫ്‌ളാഷുള്ള എട്ട് മെഗാപിക്‌സല്‍ ലോ ലൈറ്റ് സെല്ഫി ക്യാമറ, ഡുവല്‍സിം, ഡുവല്‍ ഫോര്‍ ജി, ഫേസ് അണ്‍ലോക്ക് എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകത.  ഫ്‌ളിപ്പ്കാര്‍ട്ടിലൂടെയാണ് ഫോണ് പുറത്തിറക്കുന്നത്.  5.5 ഇഞ്ചഎച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. ഫോണില്‍ നല്‍കിയിരിക്കുന്ന ഐ കെയര്‍ മോഡ് കണ്ണിന് സ്‌ട്രെയിനുണ്ടാകാതെ സംരക്ഷിക്കുന്നു. ആദ്യമായാണ് എട്ട് എംപിയുള്ള ലോലൈറ്റ് സെല്‍ഫി ക്യാമറ അവതരിപ്പിക്കുന്നത്. 13 എംപി റിയര്‍ ക്യാമറാണ് ഇതിലുള്ളത്. മീഡിയാ ടെക് 6739 64 ബിറ്റ് ക്വാഡ് കോര്‍ പ്രോസസറിനൊപ്പം ആന്‍ഡ്രോയിഡ് ഓറിയോ 8.1 ഓപ്പറേറ്റിംഗ് സിസ്റ്റവുമാണ് സ്മാര്‍ട്ട് -2 സീരീസിലുള്ളത്. 3500 എംഎഎച്ച് ബാറ്ററി, രണ്ട് ജിബി റാമും, 16 ജി.ബി റോം…

Read More