കൂളിങ് ഗ്ലാസ് ധരിച്ച് , കൂളായി ചിത്ര ചേച്ചി ; ഫോട്ടോസ് വൈറലാകുന്നു

കൂളിങ് ഗ്ലാസ് ധരിച്ച് , കൂളായി ചിത്ര ചേച്ചി ; ഫോട്ടോസ് വൈറലാകുന്നു

മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയുടെ പുതിയ ഫോട്ടോസ് വൈറലാകുന്നു. സംഗീത സംവിധായകന്‍ ശരത് നയിക്കുന്ന ചിത്രശലഭങ്ങള്‍ എന്ന മ്യൂസിക് കണ്‍സര്‍ട്ടില്‍ പങ്കെടുക്കാന്‍ യുഎസില്‍ എത്തിയ ചിത്രചേച്ചി കൂളിങ് ഗ്ലാസ് ധരിച്ചാണ് പാപ്പരാസികള്‍ക്ക് മുന്നില്‍ നിന്നത്. കൂടെ ശരത്, കെകെ നിഷാദ്, രൂപ രേവതി എന്നിവരും ഉണ്ടായിരുന്നു. ചുരിദാറിട്ട് വിമാനത്താവളത്തില്‍ നില്‍ക്കുന്ന ചിത്രമാണ് എല്ലാവരുടെയും മനസ്സ് കീഴടക്കിയിരിക്കുന്നത്. ചിത്രശലഭങ്ങള്‍ എന്ന സംഗീത നിശയില്‍ ചിത്രയുടെ സാന്നിദ്ധ്യം ഉണ്ടെന്നറിഞ്ഞ് നിരവധിപ്പേരാണ് എത്തിയത്. ചിത്രയുടെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളായ പാടറിയേ പഠിപ്പറിയേ, കണ്ണാളനേ തുടങ്ങിയ ഗാനങ്ങള്‍ക്ക് നിറഞ്ഞ കൈയടിയായിരുന്നു ലഭിച്ചത്. വീഡിയോകള്‍ ചിത്ര തന്റെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

Read More

‘ ഇത് സാരി ബ്ലൗസ് തന്നെയാണോ..? ‘ ; ശ്വേതാ ബച്ചനെ ട്രോളി സോഷ്യല്‍ മീഡിയ

‘ ഇത് സാരി ബ്ലൗസ് തന്നെയാണോ..? ‘ ; ശ്വേതാ ബച്ചനെ ട്രോളി സോഷ്യല്‍ മീഡിയ

പ്രമുഖ ഫാഷന്‍ ഡിസൈനറായ സന്ദീപ് ഘോഷ്ലയുടെ സഹോദരി പുത്രി സൗദാമിനി മട്ടുവിന്റെ വിവാഹ പാര്‍ട്ടിയില്‍ താരമായത് ശ്വേതാ ബച്ചനായിരുന്നു. വെളുത്ത നിറത്തിലുള്ള സാരിയാണ് താരപുത്രി ധരിച്ചിരുന്നത്. വിവാഹ പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്ത ശ്വേതയ്ക്ക് ഇപ്പോള്‍ ട്രോള്‍മഴയാണ്. സാരിയുടെ ബ്ലൗസ് ആണ് പ്രശ്നമാക്കിയത്. കൈ ഉയര്‍ത്തിപിടിച്ച് കളിച്ചപ്പോഴാണ് ഇത് സാരി ബ്ലൗസ് തന്നെയാണോ എന്ന് ആളുകള്‍ സംശയം പ്രകടിപ്പിച്ചത്. ഫാഷന്റെ പേരില്‍ കാട്ടികൂട്ടിയത് വൃത്തികേടായെന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നു. ശ്വേതയെ കൂടാതെ, സാറാ അലി ഖാന്‍, കരണ്‍ ജോഹര്‍, ജയാ ബച്ചന്‍ എന്നിവരും ഡാന്‍സ് ചെയ്തു. ഐശ്വര്യ റായ് ഉള്‍പ്പെടെ നിരവധി ബോളിവുഡ് താരങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്.

Read More

വധശിക്ഷ ബലാത്സംഗത്തിനു പരിഹാരമല്ല, ആള്‍ക്കൂട്ടമനസ്സിനെ തൃപ്തിപ്പെടുത്തുന്ന ഒരു വ്യര്‍ഥനടപടി മാത്രം: ശാരദക്കുട്ടി

വധശിക്ഷ ബലാത്സംഗത്തിനു പരിഹാരമല്ല, ആള്‍ക്കൂട്ടമനസ്സിനെ തൃപ്തിപ്പെടുത്തുന്ന ഒരു വ്യര്‍ഥനടപടി മാത്രം: ശാരദക്കുട്ടി

പന്ത്രണ്ട് വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന ഓര്‍ഡിനന്‍സിനെതിരെ എഴുത്തുകാരി എസ്. ശാരദക്കുട്ടി. തെരുവുനായകള്‍ ഉണ്ടാകുന്നത് പോലെ തന്നെ, പരിസരം മലിനമാകുമ്പോഴാണ് എല്ലാ അരാജകത്വവും വര്‍ധിക്കുന്നത്. നായയെ കൊല്ലുകയല്ല പരിഹാരം, പരിസരം മാലിന്യ മുക്തമാക്കുകയാണ്. ദീര്‍ഘകാല പദ്ധതികള്‍ ആണ് എല്ലാത്തരം പരിവര്‍ത്തനത്തിനും ഉചിതമായതന്നും ശാരദക്കുട്ടി അഭിപ്രായപ്പെട്ടു.  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ബാലപീഡനം നടത്തുന്ന കുറ്റവാളികളെ തൂക്കിക്കൊല്ലുകയല്ല വേണ്ടത്. ജയിലുകളില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു ശിക്ഷയില്‍ കഴിയുന്നവരെ ചെന്നു കണ്ട്, ഒറ്റക്കും കൂട്ടമായും സംസാരിച്ച് അവരുടെ മാനസിക നില പരിശോധിച്ച് അവരെ ഈയവസ്ഥയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ പരിശോധിച്ച് ആ സാഹചര്യങ്ങള്‍ ഇല്ലാതാക്കാനുള്ള ദീര്‍ഘകാല പദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടത്. അതിന് സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് വിദഗ്ദ്ധപാനല്‍ രൂപീകരിക്കണം. മാനുഷിക പരിഗണനയോടെ കുറ്റവാളികളെ സമീപിക്കാനും ആരോഗ്യകരമായി അവരുമായി ഇടപെടാനും ചിന്തിക്കാനും യുക്തിപരമായി പ്രവര്‍ത്തിക്കാനും കഴിയുന്നവരുടെ പാനലായിരിക്കണം. ദീര്‍ഘകാല പദ്ധതികളിലൂടെ മാത്രമേ…

Read More

” വിശന്നപ്പോള്‍ ഭക്ഷണം ഫ്രിഡ്ജില്‍ നിന്നും എടുത്തു കഴിച്ചു, ഉറക്കം വന്നപ്പോള്‍ അമ്മയുടെ കാല്‍ക്കല്‍ കിടന്നുറങ്ങി ” ; മരണപ്പെട്ട അമ്മയോടൊപ്പം കഴിഞ്ഞ് മകന്‍

” വിശന്നപ്പോള്‍ ഭക്ഷണം ഫ്രിഡ്ജില്‍ നിന്നും എടുത്തു കഴിച്ചു, ഉറക്കം വന്നപ്പോള്‍ അമ്മയുടെ കാല്‍ക്കല്‍ കിടന്നുറങ്ങി ” ; മരണപ്പെട്ട അമ്മയോടൊപ്പം കഴിഞ്ഞ് മകന്‍

അമ്മയുടെ മൃതദേഹത്തോടൊപ്പം ആറുവയസ്സുകാരന്‍ കഴിഞ്ഞത് മൂന്നു ദിവസം. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായിരുന്ന ജസ്പീന്ദര്‍ കൗര്‍ ആണ് കഴിഞ്ഞ ചൊവ്വാഴ്ച ആത്മഹത്യ ചെയ്തത.് എന്നാല്‍ അതിനേക്കാല്‍ ഏറെ വേദനിപ്പിക്കുന്നത്, തൂങ്ങി നില്‍ക്കുന്ന അമ്മയുടെ കാല്‍ക്കല്‍ കിടക്കുന്ന ആറുവയസ്സുകാരന്ന്‌റെ മുഖം. ആത്മഹത്യ ചെയ്ത അമ്മയ്ക്കൊപ്പം ആറുവയസ്സുകാരന്‍ താമസിച്ചത് മൂന്നു ദിവസമായിരുന്നു. അമ്മയുടെ വാക്കുകളെ അക്ഷരംപ്രതി അനുസരിക്കുകയായിരുന്നു മകന്‍. പറഞ്ഞതെല്ലാം അവന്‍ അനുസരിച്ചു. രാവിലെ എഴുന്നേറ്റു. കുളിച്ചു. വിശന്നപ്പോള്‍ ഭക്ഷണം അമ്മ പറഞ്ഞതു പോലെതന്നെ ഫ്രിഡ്ജില്‍ നിന്നും എടുത്തു കഴിച്ചു. ഉറക്കം വന്നപ്പോള്‍ അമ്മയുടെ കാല്‍ക്കല്‍ കിടന്നുറങ്ങി, വാതില്‍ വെട്ടിപ്പൊളിച്ച് ഉള്ളിലെത്തിയ നാട്ടുകാരോടും പൊലീസുകാരോടും അവന്‍ പറഞ്ഞതു കേട്ടപ്പോള്‍ കേട്ടു നിന്നവര്‍ക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. മരിക്കുന്നതിന് മുമ്പ് അമ്മ പറഞ്ഞിരുന്നു, അമ്മ മരിക്കുകയാണെന്ന്. ഇനിഎല്ലാം സ്വന്തം ചെയ്യണമെന്നും.അതാ ഞാന്‍ എല്ലാം തനിച്ച് ചെയ്തത്. അമ്മയെ…

Read More

മകളോടൊപ്പം ടെഡിബെയറിനെ കൂടെ വെച്ച് ഉറക്കാന്‍ കിടത്തി, പിറ്റേന്ന് കണ്ട കാഴ്ച…

മകളോടൊപ്പം ടെഡിബെയറിനെ കൂടെ വെച്ച് ഉറക്കാന്‍ കിടത്തി, പിറ്റേന്ന് കണ്ട കാഴ്ച…

മക്കളെ ടെഡ്ഡിബെയറുകള്‍ക്കൊപ്പം ഉറക്കിക്കിടത്തുന്നവരാണ് ഭൂരിഭാഗം അമ്മമാരും. പലപ്പോളും ശ്രദ്ധിക്കുക പോലും ചെയ്യാതെ,കുട്ടികളെ തനിച്ച് ഉറക്കി കിടത്തിപ്പോകുന്നു. കുഞ്ഞ് താഴെ വീഴാതിരിക്കാനായി കട്ടിലില്‍ ടെഡ്ഡിബെയറുകളോ തലയിണകളോ വെക്കുന്നു. എന്നാല്‍ അതു മൂലം ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് ശ്രദ്ധിക്കുന്നു പോലുമില്ല. ഒന്നരവയസുകാരിയായ മകളോടൊപ്പം ടെഡിബെയര്‍ പാവയെവെച്ച് ഉറക്കാന്‍ കിടത്തിയതാണ്, അമ്മ ഡെക്‌സി ലെയ്വാള്‍ഷ്. മകള്‍ സുരക്ഷിതയാണെന്ന വിശ്വാസത്തില്‍, ആ അമ്മ അടുത്ത മുറിയില്‍ ഉറങ്ങാന്‍ കിടന്നു. എന്നാല്‍ പിറ്റേന്ന് കണ്ട കാഴ്ച, ടെഡിബെയര്‍ കുഞ്ഞിന്റെ മുകളില്‍ വീണുകിടക്കുന്നതാണ്. മൂന്നടി പൊക്കമുള്ള ടെഡിബെയര്‍ കുഞ്ഞിന്റെ ശരീരംമൂടി കിടന്നു. വളരെപെട്ടന്ന ടെഡ്ഡിബെയര്‍മാറ്റി മാറ്റി കുട്ടിയെ എടുത്തെങ്കിലും മുട്ടി മരിച്ചിരുന്നു. ആശുപത്രി റിപ്പോര്‍ട്ടില്‍ നിന്നുമാണ് കുട്ടി, ശ്വാസം മുട്ടിമരിക്കുകയായിരുന്നെന്ന് കണ്ടെത്തുന്നത്.

Read More

ലോകമുത്തശ്ശി നാബി തജിമ വിടവാങ്ങി

ലോകമുത്തശ്ശി നാബി തജിമ വിടവാങ്ങി

ടോക്കിയോ: ഏഴു മാസം മുമ്പ് ലോകമുത്തശ്ശിപ്പട്ടം കിട്ടിയ ജപ്പാനിലെ നാബി തജിമ 117-ാം വയസ്സില്‍ വിടവാങ്ങി. ക്യുഷു ദ്വീപിലുള്ള കികായ് പട്ടണത്തിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1900 ഓഗസ്റ്റ് നാലിന് ജനിച്ച തജിമ നൂറ്റിയറുപതിലേറെ പിന്മുറക്കാരെ കണ്ടിട്ടുണ്ട്. ജമൈക്കന്‍ സ്വദേശിയായ വൈലെറ്റ് ബൗണിന്റെ മരണത്തിനുശേഷമാണ് തജിമയെ ലോകമുത്തശ്ശിയായി മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. തജിമയെ ലോകമുത്തശ്ശിയായി അംഗീകരിക്കുന്ന നടപടികളുടെ അവസാനഘട്ടത്തിലായിരുന്നു ഗിന്നസ് അധികൃതര്‍. ജപ്പാനിലെ ചിയോ യോഷിഡയാണ് പുതിയ ലോകമുത്തശ്ശി. 117വര്‍ഷവും 10 ദിവസവുമാണ് മുത്തശ്ശിയുടെ പ്രായം. ഈ മാസമാദ്യം, ജപ്പാന്‍കാരന്‍ മസാസോ നോനാക ലോകത്തെ ഏറ്റവും പ്രായമേറിയ പുരുഷനായി ഗിന്നസുകാര്‍ പ്രഖ്യാപിച്ചിരുന്നു.

Read More

ഓറിയോ ബിസ്‌കറ്റ് ഉണ്ടാക്കുന്നത് യൂട്യൂബിലൂടെ വീഡിയോ പോസ്റ്റ് ചെയ്തു.. തുടര്‍ന്ന് ജയിലിലുമായി

ഓറിയോ ബിസ്‌കറ്റ് ഉണ്ടാക്കുന്നത് യൂട്യൂബിലൂടെ വീഡിയോ പോസ്റ്റ് ചെയ്തു.. തുടര്‍ന്ന് ജയിലിലുമായി

വീട്ടിലിരുന്ന് ഓറിയോ ബിസ്‌കറ്റ് ഉണ്ടാക്കാമെന്ന് പറഞ്ഞ് യൂട്യൂബിലൂടെ വീഡിയോ പോസ്റ്റ് ചെയ്ത് പ്രസിദ്ധമായി. ഇപ്പോള്‍ യുവാവ് അഴിക്കുള്ളിലുമായി. വീട്ടില്‍ നിന്നുണ്ടാക്കുന്ന ഓറിയോ ബിസ്‌കറ്റെന്ന് പറഞ്ഞ് ഇയാള്‍ സ്ട്രീറ്റില്‍ വില്‍പ്പനയും നടത്തിയിരുന്നു. എന്നാല്‍, ഇയാള്‍ ഓറിയോയില്‍ ക്രീമിനു പകരം ഉപയോഗിച്ചത് ടൂത്ത്പേസ്റ്റാണ്. ബാഴ്സലോണയിലാണ് സംഭവം നടന്നത്. 20 വയസു മാത്രം പ്രായമുള്ള കങ്കുവാ റെന്‍ ആണ് സംഭവത്തിനു പിന്നില്‍. സംഭവത്തിന്റെ വീഡിയോയാണ് ഈ ചെറുപ്പക്കാരനെ കുടുക്കിയത്. ഇയാള്‍ തന്നെയാണ് ഉണ്ടാക്കുന്നതിന്റെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഇയാളെ രണ്ട് വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചു. ഇയാളൊരു യൂട്യൂബ് താരം കൂടിയാണ്. 1.2 മില്ലണ്‍ സബ്സ്‌ക്രൈബേഴ്സ് ഇയാള്‍ക്കുണ്ട്. ഇങ്ങനെ ഉണ്ടാക്കിയ കുക്കീസ് ഇയാള്‍ 52 വയസ്സുള്ളയാള്‍ക്ക് നല്‍കുകയുണ്ടായി. ഈ ബിസ്‌കറ്റ് കഴിച്ച മധ്യവയസ്‌കന് ഛര്‍ദ്ദി അനുഭവപ്പെട്ടു. തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്. സംഭവത്തിന്റെ വീഡിയോ ഉടന്‍ തന്നെ കങ്കുവാ റെന്‍ ഡിലീറ്റ്…

Read More

ഫോട്ടോഷൂട്ട് കോസ്റ്റിയൂമിന്റെ ചിത്രത്തിന് അശ്ലീല കമന്റിട്ടയാളോട് ഗായിക അമൃത സുരേഷിന്റെ പ്രതികരിച്ചതിങ്ങനെ

ഫോട്ടോഷൂട്ട് കോസ്റ്റിയൂമിന്റെ ചിത്രത്തിന് അശ്ലീല കമന്റിട്ടയാളോട് ഗായിക അമൃത സുരേഷിന്റെ പ്രതികരിച്ചതിങ്ങനെ

മലയാളത്തില്‍ നിന്നുതന്നെ നിരവധി സ്ത്രീകള്‍ സമൂഹമാധ്യമങ്ങളിലൂടെ തങ്ങള്‍ നേരിടേണ്ടി വന്ന ചൂഷണങ്ങള്‍ ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്. ഗായികയും മോഡലും സംഗീതസംവിധായകയുമായ അമൃത സുരേഷാണ് ഏറ്റവും ഒടുവില്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. അമൃത കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോട്ടോഷൂട്ടിനായി നടത്തിയ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോഷൂട്ട് ചിത്രത്തിന്റെയും ഉപയോഗിച്ച കോസ്റ്റ്യൂമിന്റെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത അമൃതയോട് ‘അടിവസ്ത്രമെവിടെ’ എന്ന് ഒരാള്‍ സ്വകാര്യ സന്ദേശത്തിലൂടെ ചോദിച്ചു. അമൃത ഈ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കു വച്ചു. ‘എനിക്ക് ഇന്നു ലഭിച്ച ഒരു സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടാണിത്. ആര്‍ക്കെങ്കിലും ഈ മാന്യന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാമോ ? നാണക്കേട്’ എന്ന ക്യാപ്ഷനോടെയാണ് അമൃത സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത്. ഇതിനു താഴെ അമൃതയ്ക്ക് പിന്തുണയുമായി അനവധിയാളുകളാണ് എത്തുന്നത്. സന്ദേശമയച്ചയാളെ കണക്കിന് വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തുന്നുണ്ട്. നടിയും…

Read More

അലമ്പ് ഡാന്‍സും ഓവര്‍ എക്സ്പ്രഷനും..; പ്രയാഗയെ കളിയാക്കി ട്രോളന്മാര്‍

അലമ്പ് ഡാന്‍സും ഓവര്‍ എക്സ്പ്രഷനും..; പ്രയാഗയെ കളിയാക്കി ട്രോളന്മാര്‍

ഉണ്ണി മുകുന്ദന്‍ നായകനായ ഒറു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, രാമലീല എന്നീ ചിത്രങ്ങളിലും നടി അഭിനയിച്ചു. സിനിമകളിലൂടെ മികച്ച അഭിനയം കാഴ്ച്ചവെച്ച നടിക്ക് ഡാന്‍സ് ചെയ്യാന്‍ ഒട്ടും അറിയില്ലെന്ന് ആരാധകര്‍ക്ക് മനസ്സിലായത് ഇപ്പോഴാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു അവാര്‍ഡ് ചടങ്ങില്‍ പ്രയാഗ മാര്‍ട്ടിന്‍ ഡാന്‍സ് ചെയ്തിരുന്നു. ക്വീനിലെ പൊടിപാറണ, താന സേര്‍ന്ത കൂട്ടം സിനിമയിലെ സൊടക് മേലെ തുടങ്ങിയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ മിക്സഡ് പെര്‍ഫോമന്‍സ് ആണ് പ്രയാഗ നടത്തിയത്. എന്നാല്‍ നടിയുടെ ഡാന്‍സും ഓവര്‍ എക്സ്പ്രഷനും ആ പാട്ടിനെ ചളമാക്കിയെന്ന് വേണം പറയാന്‍. നവരസങ്ങള്‍ക്കപ്പുറമാണ് നടിയുടെ ഭാവങ്ങള്‍. പാട്ടിന് ചേരാത്ത വൃത്തികെട്ട എക്സ്പ്രഷനും ഡാന്‍സിന് ചേരാത്ത കോസ്റ്റിയൂമിനെയും കളിയാക്കി നിരവധിപ്പേര്‍ രംഗത്തെത്തി. ഒരു ഡാന്‍സിലും ഇതുപോലെയുള്ള എക്സ്പ്രഷന്‍ കണ്ടിട്ടില്ലെന്നും…

Read More

സുരക്ഷ ഭേദിച്ച് ധോണിയുടെ കാല്‍ തൊട്ട് ആരാധകന്‍ ; വീഡിയോ വൈറല്‍

സുരക്ഷ ഭേദിച്ച് ധോണിയുടെ കാല്‍ തൊട്ട് ആരാധകന്‍ ; വീഡിയോ വൈറല്‍

പൂണെ: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള വരവിലും ആരാധകരുടെ എണ്ണത്തില്‍ ഒട്ടും കുറവില്ലാത്ത ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സൂപ്പര്‍ കിങ്‌സിന്റെ അമരക്കാരന്‍ മഹേന്ദ്ര സിങ് ധോണിക്കാണ് ചെന്നൈ നിരയില്‍ ജനപ്രീതി കൂടുതലുള്ള താരം. ഐ.പി.എല്ലില്‍ രാജസ്ഥാനെതിരായ മല്‍സരത്തിനിടെ ചെന്നൈ ആരാധകന്‍ ധോണിയുടെ കാല്‍ തൊടുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. രാജസ്ഥാനെതിരെ പൂണെയില്‍ നടന്ന മല്‍സരത്തില്‍ സുരേഷ് റെയ്‌ന പുറത്തായതിനെ തുടര്‍ന്നാണ് ധോണി ബാറ്റിങ്ങിനെത്തിയത്. ബാറ്റിങിനായി ധോണി ഗ്രൗണ്ടിലേക്ക് നടക്കുന്നതിനിടെയാണ് സുരക്ഷ ഭേദിച്ച് ആരാധകന്‍ ധോണിക്കരികിലേക്ക് എത്തിയതും കാല്‍തൊട്ടതും. നേരത്തെ സൂപ്പര്‍ കിങ്‌സിന്റെ ഹോം മല്‍സരങ്ങള്‍ ചെന്നൈയില്‍ നിന്ന് പൂണെയിലേക്ക് മാറ്റിയിരുന്നു. മല്‍സരം കാണാനായി ചെന്നൈ ആരാധകര്‍ക്ക് ടീം മാനേജ്മന്റെ് സ്‌പെഷ്യല്‍ ട്രെയില്‍ അനുവദിച്ചത് വാര്‍ത്തയായിരുന്നു. വീഡിയോ: 

Read More