കാവ്യ ഗര്‍ഭിണിയോ…?

കാവ്യ ഗര്‍ഭിണിയോ…?

ദിലീപ് – കാവ്യാ വിവാദ വിവാഹം കഴിഞ്ഞതിനു ശേഷം കാവ്യാ മാധവന്‍ ഗര്‍ഭിണി ആണെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞു ഒരു വര്‍ഷത്തിന് ശേഷം വീണ്ടും അതെ അഭ്യൂഹം ഉയരുകയാണ്. ദിലീപ് – കാവ്യാ കുടുംബാംഗങ്ങളോട് അടുത്ത വൃത്തങ്ങളാണ് കാവ്യാ ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍ വരുന്നത്. മഞ്ജു വാര്യരുമായി വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം മകള്‍ മീനാക്ഷിയും ദിലീപിനൊപ്പമാണ് താമസിക്കുന്നത്. മീനാക്ഷിയ്ക്ക് കൂട്ടായി പുതിയൊരാള്‍ കൂടി കുടുംബത്തിലേക്ക് കടന്നു വരുന്ന ത്രില്ലിലാണ് കുടുംബാംഗങ്ങളെല്ലാം. വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം. സിനിമകളില്‍ നിന്നുമൊതുങ്ങി കുടുംബിനിയായ കാവ്യക്ക് അപ്രതീക്ഷിതമായി കിട്ടിയ അടിയായിരുന്നു ദിലീപിന്റെ അറസ്റ്റ്. ജാമ്യത്തിലിറങ്ങിയ ശേഷം ഇപ്പോള്‍ വരുന്ന സന്തോഷ വാര്‍ത്ത എത്രമാത്രം സത്യമാണെന്നു ആശങ്കയിലാണ് ആരാധകര്‍ .

Read More

കല്ല്യാണിന്റെ പരസ്യം വന്‍ വിവാദത്തിലേക്ക്….

കല്ല്യാണിന്റെ പരസ്യം വന്‍ വിവാദത്തിലേക്ക്….

പരസ്യങ്ങളാണ് ജനങ്ങളെ സാധനം വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്. പരസ്യം ജനങ്ങളില്‍ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. പരസ്യ ചിത്രങ്ങളുടെ പ്രമേയമാണ് ജനങ്ങളെ ആ സ്ഥാപനമായി അടുപ്പിക്കുന്നത്. ജനങ്ങളുടെ ഇടയില്‍ വളരെ അധികം പ്രേക്ഷക ശ്രദ്ധ ലഭിച്ച ഒരു പരസ്യം കല്യാണിന്റേതായിരുന്നു. ഇതുവരെ കണ്ടു വന്ന രീതിയില്‍ നിന്ന് വളരെ വ്യത്യസ്തമായ പ്രമേയമായിരുന്നു കല്യാണിന്റേത്. കല്യാണ്‍ ജുവലറിയുടെ ഒട്ടുമിക്ക പരസ്യങ്ങള്‍ക്കും പ്രേക്ഷകരുടെ ഇടയില്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. കൂടതെ ജനങ്ങള്‍ക്കിടയില്‍ നല്ല ആശയത്തിലൂടെ കാര്യങ്ങള്‍ അവതരിപ്പിരിപ്പിക്കുക എന്ന ഒരു രീതിയാണ് ഇവര്‍ തുടര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ കല്യാണിന്റ പുതിയ പരസ്യം വിവാദത്തില്‍ പെട്ടിരിക്കുകയാണ്. മഞ്ജുവാര്യരും അമിതാഭ് ബച്ചനുമാണ് പരസ്യത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും ബാങ്കില്‍ എത്തുന്നതും ബാങ്ക് ജീവനക്കാരില്‍ നിന്ന് നേരിടുന്ന മോശമായ അനുഭവങ്ങളുമാണ് പുതിയ പരസ്യത്തിലെ പ്രമേയം. ബാങ്ക് ജീവനക്കാരുടെ മോശം പെരുമാറ്റമാണ് പരസ്യത്തില്‍ കാണിക്കുന്നത്. പരസ്യം പിന്‍വലിക്കണമെന്ന്…

Read More

‘ പൃഥ്വീ, ഈ ചിത്രം ഓര്‍മ്മയുണ്ടോ? സുപ്രിയയുടെ പോസ്റ്റ് വൈറല്‍ ‘

‘ പൃഥ്വീ, ഈ ചിത്രം ഓര്‍മ്മയുണ്ടോ? സുപ്രിയയുടെ പോസ്റ്റ് വൈറല്‍ ‘

പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ആരാധകരുടെ ഇടയില്‍ വലിയ ചര്‍ച്ചയാകുന്നത്. പൃഥ്വീ, ഈ ചിത്രം ഓര്‍മ്മയുണ്ടോ? എന്ന അടിക്കുറിപ്പോടെ സുപ്രിയ പോസ്റ്റ് ചെയ്ത പൃഥ്വിയുടെ പഴയ ചിത്രം വൈറലായി മാറി. പൃഥ്വി ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ചിത്രമാണിത്. ‘ഞാന്‍ ആരെ പേടിക്കണം. ഇതൊരു ജനാധിപത്യ രാജ്യമല്ലേ’, എന്നാണ് ചിത്രത്തിനൊപ്പം പൃഥ്വിരാജിന്റെ വാക്കുകളായി കൊടുത്തിരിക്കുന്നത്. ഭദ്രന്‍ സംവിധാനം ചെയ്ത വെള്ളിത്തിര എന്ന സിനിമയുടെ സമയത്ത് നല്‍കിയ അഭിമുഖമാണിത്. 2003ലാണ് വെള്ളിത്തിര പുറത്തിറങ്ങിയത്. ഈ ചിത്രം പുറത്തിറങ്ങി പന്ത്രണ്ടുവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, മലയാള സിനിമയിലെ യങ് സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലേക്ക് പൃഥ്വിരാജ് വളര്‍ന്നു. മാത്രമല്ല അന്നും ഇന്നും തന്റേതായ നിലപാടുകളില്‍ ഉറച്ച തീരുമാനവുമായി മുന്നോട്ട് പോകുന്ന താരം കൂടിയാണ് അദ്ദേഹം. ഈയിടെ മലയാളസിനിമയില്‍ ഉണ്ടായ പല വിവാദങ്ങളിലും പൃഥ്വി കൈക്കൊണ്ട നിലപാടുകള്‍ വലിയ ചര്‍ച്ചയായിരുന്നു….

Read More

ഗോപിസുന്ദറിനെ കളിയാക്കി മുന്‍ഭാര്യ… !

ഗോപിസുന്ദറിനെ കളിയാക്കി മുന്‍ഭാര്യ… !

കൊച്ചി: മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സംഗീത സംവിധായകന്റെ കുടുംബ ജീവിതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. രണ്ട് ദിവസം മുമ്പാണ് ഒമ്പതുകൊല്ലത്തെ ഒരുമിച്ചുള്ള ജീവിതമെന്ന തലക്കെട്ടുമായി ഗായികയായ അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം ഗോപീ സുന്ദര്‍ ഫേസ്ബുക്കിലിട്ടത്. ഗോപീ സുന്ദറിന്റെ ഭാര്യ അതിശക്തമായ രീതിയിലാണ് പ്രതികരിച്ചിരിക്കുന്നത്. ഗോപിസുന്ദറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെയും താഴെ വന്ന കമന്റുകളുടെയും സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തുകൊണ്ടാണ് പ്രിയ മുന്‍ഭര്‍ത്താവിനെ പരിഹസിച്ചത്. ‘9 years of togetherness’ എന്ന അടിക്കുറിപ്പോടെ ഗോപി സുന്ദര്‍ തന്റെ സുഹൃത്തായ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം ഫെയ്‌സ് ബുക്കില്‍ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ആ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലിട്ട പ്രിയ ഒപ്പം എഴുതിയത് ഇപ്രകാരമാണ്. ചിലര്‍ ചിലകാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്. ഇത് സത്യമാണോ എന്നറിയില്ല. എന്തായാലും ഇതുവരെ ഇക്കാര്യം കോടതിയില്‍ അറിയിച്ചിരുന്നില്ല. ചിലരെ ഇങ്ങനെ സംരക്ഷിക്കുന്നതില്‍ അഭിനന്ദനം. ഭാവിയിലും നല്ലത്…

Read More

ട്രെയിനിന്റെ ജനല്‍ കമ്പിയില്‍ തുങ്ങി കിടന്ന് യാത്ര; കൈകുഴഞ്ഞപ്പോള്‍ തിരികെ കയറാന്‍ നോക്കിയെങ്കിലും കാലിടറി, ഒടുവില്‍ കൈവിട്ടു!… സാഹസ്യം അതിരുകടക്കുമ്പോള്‍

ട്രെയിനിന്റെ ജനല്‍ കമ്പിയില്‍ തുങ്ങി കിടന്ന് യാത്ര; കൈകുഴഞ്ഞപ്പോള്‍ തിരികെ കയറാന്‍ നോക്കിയെങ്കിലും കാലിടറി, ഒടുവില്‍ കൈവിട്ടു!… സാഹസ്യം അതിരുകടക്കുമ്പോള്‍

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ നോക്കി മരണപ്പെട്ട നിരവധി പേരുണ്ട്. അതുപോലെ ട്രെയിനില്‍ സാഹസം കാട്ടി അപകടം ക്ഷണിച്ചു വരുത്തുന്നവരുടെ പട്ടികയില്‍ ഒരാള്‍ കൂടി. ട്രെയിനിന്റെ വാതിലിന് സമീപം നില്‍ക്കുന്നത് വരെ വന്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. അപ്പോള്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ട്രെയിനിന്റെ ജനല്‍കമ്പിയില്‍ തൂങ്ങിക്കിടന്ന് യാത്ര ചെയ്താല്‍ എങ്ങനെയുണ്ടാകും? കിലോമീറ്ററുകളാണ് ഈ യുവാവ് എക്‌സ്പ്രസ് ട്രെയിനിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിക്കിടന്നത്. അതിരുകടന്ന സാഹസം യുവാവിനെ വന്‍ അപകടത്തിലേക്കാണ് എത്തിച്ചത്. വേഗത്തില്‍ പൊയ്‌ക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും യുവാവ് പിടിവിട്ട് നിലത്ത് വീഴുന്നതും വ്യക്തമാണ്. കൈ കുഴഞ്ഞതോടെ ട്രെയിനിന്റെ ഉള്ളില്‍ കയറാന്‍ യുവാവ് ശ്രമിക്കുന്നതും വിഡിയോയില്‍ നിന്നും വൃക്തം. എന്നാല്‍ അതിന് കഴിയാതെ വന്നതോടെ പിടിവിട്ട് വീഴുകയായിരുന്നു. അടുത്ത ബോഗിയിലുണ്ടായിരുന്ന ആരോ ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോ വൈറലായി. എന്നാല്‍ ഇതിന് ശേഷം എന്തു…

Read More

‘ഗൂഗിളില്‍ ഇഡിയറ്റ് എന്ന് ടൈപ്പ് ചെയ്യൂ… ട്രംപിനെ കാണാം…’

‘ഗൂഗിളില്‍ ഇഡിയറ്റ് എന്ന് ടൈപ്പ് ചെയ്യൂ… ട്രംപിനെ കാണാം…’

ഗൂഗിളില്‍ പലപ്പോഴും പല വാക്കുകളും തിരയുമ്പോള്‍ നമുക്ക് ലഭിക്കാറുള്ളത് യഥാര്‍ത്ഥത്തിലുള്ള തിരച്ചില്‍ ഫലങ്ങളായിരിക്കില്ല. പലപ്പോഴും പല ലോക നേതാക്കളുടെയും സ്വഭാവത്തോട് ചേര്‍ത്തുള്ള പദങ്ങളാണ് തെരയുന്നതെങ്കില്‍ ആ നേതാവിനെയായിരിക്കും അധികവും തെരച്ചില്‍ ഫലമായി ലഭിക്കുക. അവരുടെ ചിത്രങ്ങളിലെ മെറ്റാ ടാഗുകളുടെ കീ വാക്കുകളായി നമ്മള്‍ തിരയുന്ന വാക്കും വരുമ്പോഴാണ് അങ്ങനെ ചിത്രങ്ങള്‍ ലഭിക്കാറുള്ളത്. അങ്ങനെ ഗൂഗിളില്‍ ഇഡിയറ്റ് എന്ന് തിരയുമ്പോള്‍ ആദ്യം ലഭിക്കുന്നത് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രമാണ്,പലപ്പോഴും പല മണ്ടന്‍ പ്രസ്താവനകളിലൂടെയുമാണ് ട്രംപിന് ഈ പേര് കിട്ടിയതെങ്കില്‍ ഇതേ വാക്കിന്റെ തെരച്ചില്‍ ഫലമായി ലഭിക്കുക എക്കാലത്തെയും വലിയ ശാസ്ത്രപ്രതിഭ ഐസക് ന്യൂട്ടന്‍ ആണെന്നതാണ് അതിലേറെ അത്ഭുതം.

Read More

‘ കൂടെ കാണാന്‍ ഞാന്‍ അക്ഷമനാണെന്ന് ദുല്‍ഖര്‍ ‘

‘ കൂടെ കാണാന്‍ ഞാന്‍ അക്ഷമനാണെന്ന് ദുല്‍ഖര്‍ ‘

പാര്‍വ്വതിയ്ക്കെതിരെയും പാര്‍വ്വതിയുടെ പുതിയ ചിത്രങ്ങള്‍ക്കെതിരെയും സൈബര്‍ ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ ആരാധകരുടെ വാ അടപ്പിച്ച് ദുല്‍ഖര്‍ സല്‍മാന്‍. പാര്‍വ്വതിയുടെ അടുത്തായി റിലീസ് ചെയ്ത മൈ സ്റ്റോറിയെയും കൂടെയെയും വിമര്‍ശിപ്പിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ദുല്‍ഖറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അഞ്ജലി മേനോന്‍ ചിത്രം കൂടെയിലെ അണിയറ പ്രവര്‍ത്തകരെയും താരങ്ങളേയും അഭിനന്ദിച്ചാണ് ദുല്‍ഖര്‍ ഫെയ്സ്ബുക്കിലെത്തിയിരിക്കുന്നത്. കൂടെ കാണാന്‍ താന്‍ അക്ഷമനാണെന്നും ദുല്‍ഖര്‍ പറയുന്നു. ദുല്‍ഖറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ”കൂടെ എന്ന ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് കേള്‍ക്കുന്നത്. ചിത്രം കാണാന്‍ ഞാന്‍ അക്ഷമനാണ്. കുഞ്ഞിമ നിനക്ക് ഒരുപാട് സ്നേഹം. പൃഥ്വി, പറു, ലിറ്റി നിങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. പ്രിയപ്പെട്ട അഞ്ജലി ഇനിയും ഉയരെ പറക്കുക.’

Read More

ജിഎന്‍പിസി അഡ്മിന്‍ വിദേശത്തേക്കു കടന്നു, രക്ഷപെടാന്‍ സഹായം നല്‍കിയത് വിദേശ മദ്യ കമ്പനികള്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥനു പങ്കുണ്ടെന്ന ആരോപണം ശക്തം

ജിഎന്‍പിസി അഡ്മിന്‍ വിദേശത്തേക്കു കടന്നു, രക്ഷപെടാന്‍ സഹായം നല്‍കിയത് വിദേശ മദ്യ കമ്പനികള്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥനു പങ്കുണ്ടെന്ന ആരോപണം ശക്തം

തിരുവനന്തപുരം : ജി.എന്‍.പി.സി അഡ്മിന്‍ കാരയ്ക്കാമണ്ഡപം സ്വദേശി അജിത്കുമാര്‍ പോലീസിനേയും എക്‌സൈസിനേയും വെട്ടിച്ച് വിദേശത്തേക്കു കടന്നു. മദ്യപാനത്തിനു പ്രോത്സാഹനം നല്‍കുന്ന തരത്തിലുളള പരസ്യപ്രചാരണം നടത്തുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ പേരിലാണ് പോലീസും എക്‌സൈസും, അഡ്മിനും ഭാര്യയ്ക്കുമെതിരേ കേസെടുത്തത്. കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പും ഇന്ത്യയിലെ ആറാമത്തെ ഗ്രൂപ്പും ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുമാണ് ജി.എന്‍.പി.സി എന്ന് അജിത്കുമാര്‍ വ്യക്തമാക്കിയിരുന്നു. ജി.എന്‍.പി.സി എന്ന കൂട്ടായ്മയ്ക്കു സ്വന്തമായി ലോഗോയും പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ ജി.എന്‍.പി.സി കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് സംസ്ഥാനത്തെ ചില ബാറുകളിലും കള്ളുഷാപ്പുകളിലും പത്തു ശതമാനം വിലക്കുറവില്‍ മദ്യം ലഭിക്കുന്നുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ജി.എന്‍.പി.സിക്കെതിരേ പോലീസും എക്‌സൈസും പ്രത്യേകം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അജിത്കുമാര്‍ രാജ്യം വിട്ടതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പോലീസും എക്‌സൈസും എമിഗ്രേഷന്‍ വിഭാഗങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. പോലീസും എക്‌സൈസും വളരെ ലാഘവത്തോടെയാണ് ഈ കേസ് കൈകാര്യം…

Read More

വൈറലായി കത്രീന കൈഫിന്റെ നൃത്തച്ചുവടുകള്‍

വൈറലായി കത്രീന കൈഫിന്റെ നൃത്തച്ചുവടുകള്‍

കത്രീന കെയ്ഫിന്റെ നൃത്തച്ചുവടുകള്‍ പലതവണ പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്. ഇതാ ഇപ്പോള്‍ ദബാംഗ് ടൂര്‍ ഷോയില്‍ അവതരിപ്പിച്ച ഡാന്‍സും വൈറലായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ടൈഗര്‍ സിന്ദാ ഹേയിലെ സ്വാഗ് സെ സ്വാഗത് എന്ന പാട്ടിനാണ് കത്രീന ചുവടുവച്ചത്. കത്രീന തന്നെയാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുളളില്‍ ലക്ഷക്കണക്കിന് ആരാധകരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Read More

ബ്രസീലിനെപ്പറ്റി മിണ്ടരുത്, കുഞ്ഞു ബ്രസീല്‍ ആരാധകനെ സംവിധായകന്‍ കണ്ടെത്തി

ബ്രസീലിനെപ്പറ്റി മിണ്ടരുത്, കുഞ്ഞു ബ്രസീല്‍ ആരാധകനെ സംവിധായകന്‍ കണ്ടെത്തി

ബ്രസീലിന്റെ തോല്‍വിയെ പരിഹസിച്ചവരെ കരഞ്ഞു കൊണ്ട് ഭീഷണിപ്പെടുത്തിയ കുഞ്ഞു ഹ്രസീല്‍ ഫാനാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോളത്തെ താരം. സംഭവം ഹിറ്റായതോടെ ഈ ബാലന് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവസംവിധായകന്‍ അനീഷ് ഉപാസന രംഗത്തെത്തിയിരുന്നു. ഇവനെയൊന്ന് തപ്പിയെടുത്ത് തരാമോ പുതിയ ചിത്രമായ മധുരക്കിനാവിലേക്കാണ് എന്നായിരുന്നു രസകരമായ വീഡിയോ പങ്കുവെച്ച് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയുടെ ഇടപെടലില്‍ ഈ കൊച്ചു മിടുക്കനെ കണ്ടെത്തിയിരിക്കുകയാണ്. എറണാകുളം പുത്തന്‍വേലിക്കര കുത്തിയ റോഡ് സ്വദേശിയായ ഡേവിസിന്റെയും സിനിയുടെയും മകനായ ഈ കുട്ടി ചിന്തുവെന്ന വിളിപ്പേരിലറിയപ്പെടുന്ന എവിന്‍ ഡേവിസ് ആണ്. പറവൂര്‍ ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് എവിന്‍. ലോകകപ്പ് മത്സരം ആരംഭിച്ചപ്പോള്‍ മുതല്‍ എവിനും സഹോദരന്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ എഡ്വിനും പിതൃസഹോദര മക്കളായ ജിത്തുവും ജോണുമെല്ലാം ഒരോ മത്സരവും കാണുമായിരുന്നു. അര്‍ജന്റീന ആരാധകനായ എഡ്വിനാണ് ബ്രസീലിന്റെ കാര്യം…

Read More