നാസയല്ല, വിക്രം ലാന്റര്‍ ആദ്യം കണ്ടെത്തിയത് ഞങ്ങള്‍;  ഐഎസ്ആര്‍ഒ

നാസയല്ല, വിക്രം ലാന്റര്‍ ആദ്യം കണ്ടെത്തിയത് ഞങ്ങള്‍;  ഐഎസ്ആര്‍ഒ

ചന്ദ്രനിലിറക്കാനുള്ള ശ്രമത്തിനിടെ ബന്ധം നഷ്ടപ്പെട്ട വിക്രം ലാന്‍ഡര്‍ എവിടെയാണ് എന്ന് നാസയേക്കാള്‍ ഏറെനാള്‍ മുമ്പ് തന്നെ തങ്ങള്‍ തിരിച്ചറിഞ്ഞിരുന്നതായി ഐഎസ്ആര്‍ഒ. നഷ്ടപ്പെട്ട ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു വെന്നും ഐഎസ്ആര്‍ഓ പറഞ്ഞു. അടുത്തിടെ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയതായി നാസ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നാസയുടെ ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍ പകര്‍ത്തി ചിത്രം വിശകലനം ചെയ്ത ചെന്നൈ സ്വദേശി ഷണ്‍മുഖം സുബ്രഹ്മണ്യന്‍ എന്ന മെക്കാനിക്കല്‍ എന്‍ജിനീയര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാസയുടെ പ്രഖ്യാപനം. എന്നാല്‍ സെപ്റ്റംബറില്‍ തന്നെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയതായി ഐഎസ്ആര്‍ഒ മേധാവി കെ ശിവന്‍ അറിയിച്ചിരുന്നു. ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ അതിന്റെ ചിത്രം പകര്‍ത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിക്രം ലാന്‍ഡര്‍ ആദ്യമായി കണ്ടെത്തിയത് നാസയാണെന്ന തരത്തിലാണ് പല വാര്‍ത്തകളും വന്നത്. ‘നമ്മുടെ സ്വന്തം ഓര്‍ബിറ്റര്‍ വിക്രം ലാന്റര്‍ എവിടെയാണെന്ന് നമ്മള്‍…

Read More

ടാറ്റ നിര്‍മിക്കാന്‍ ഇനി ആള്‍ത്തുള വൃത്തിയാക്കുന്ന റോബോട്ട്

ടാറ്റ നിര്‍മിക്കാന്‍ ഇനി ആള്‍ത്തുള വൃത്തിയാക്കുന്ന റോബോട്ട്

ആള്‍ത്തുള വൃത്തിയാക്കുന്ന ബാന്‍ഡിക്കൂട്ട് എന്ന റോബോട്ട് ഇനി ടാറ്റ നിര്‍മിക്കും. റോബോട്ടിന്റെ വന്‍തോതിലുള്ള നിര്‍മാണത്തിന് കേരള സ്റ്റാര്‍ട്ടപ്പ്മിഷന്റെ മേല്‍നോട്ടത്തിലുള്ള ജെന്റോബോട്ടിക്‌സ് ഇന്നവേഷന്‍സും ടാറ്റാ മോട്ടോഴ്‌സിന്റെ സഹസ്ഥാപനമായ ടാറ്റാ ബ്രബോയും ധാരണയായി. ആള്‍ത്തുളകള്‍ വൃത്തിയാക്കാന്‍ ആദ്യമായി റോബോട്ടിനെ വികസിപ്പിച്ച സ്ഥാപനമാണ് ജെന്റോബോട്ടിക്‌സ്. സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് റോബോട്ടിക്‌സിലൂടെ പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ 2015-ലാണ് തിരുവനന്തപുരം ആസ്ഥാനമായി ജെന്റോബോട്ടിക്‌സ് സ്ഥാപിച്ചത്. ആള്‍ത്തുളകള്‍ വൃത്തിയാക്കാന്‍ മനുഷ്യരെ ഉപയോഗിക്കുന്ന രീതി 2020-ഓടെ ഇന്ത്യയില്‍ അവസാനിപ്പിക്കാനാണ് സ്ഥാപനം ഊന്നല്‍ നല്‍കുന്നത്. ഇതിനായി ‘മിഷന്റോബോഹോള്‍’ എന്ന ദൗത്യവുമായി മുന്നോട്ടുപോകുകയാണ് ജെന്റോബോട്ടിക്‌സ്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ റോബോട്ട് ഉത്പാദക കമ്പനിയായ ടാറ്റാ ബ്രബോയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ബ്രബോ റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍ ലിമിറ്റഡ്. ബാന്‍ഡിക്കൂട്ട് എന്ന റോബോട്ട്.  

Read More

ഇരുമ്പുരുക്കാന്‍ പുതിയ വിദ്യ

ഇരുമ്പുരുക്കാന്‍ പുതിയ വിദ്യ

വ്യാവസായിക രംഗത്ത് വലിയ വഴിത്തിരിവാകുന്ന കണ്ടെത്തലുമായി ബില്‍ഗേറ്റ്‌സിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ്, ഹീലിയോജെന്‍. നിര്‍മിത ബുദ്ധിയുടെ പിന്തുണയോടെ ഒരു കണ്ണാടിപ്പാടം ഉപയോഗിച്ച് സൂര്യപ്രകാശം പ്രതിഫലിപ്പിച്ച് 1000 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപം നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് ഹീലിയോജെനിന്റെ കണ്ടെത്തല്‍. സൂര്യന്റെ ഉപരിതലത്തിലുള്ള ചൂടിന്റെ നാലിലൊന്ന് താപം സൃഷ്ടിക്കാന്‍ സാധിക്കുന്ന ഒരു സോളാര്‍ അവന്‍ ഹീലിയോജെന്‍ നിര്‍മിച്ചു. സിമന്റ് നിര്‍മാണം, ഇരുമ്പുരുക്ക് വ്യവസായം, ഗ്ലാസ് ഉള്‍പ്പടെ ഉയര്‍ന്ന താപോര്‍ജം ആവശ്യമായി വരുന്ന വ്യാവസായിക പ്രക്രിയകളില്‍ ഉപയോഗിക്കാന്‍ വേണ്ട താപം സൗരോര്‍ജം ഉപയോഗിച്ച് സൃഷ്ടിക്കുന്നത് ഇത് ആദ്യമാണ്. ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം പരിസ്ഥിതി മലിനീകരണമില്ലാത്ത കാര്‍ബണ്‍ മുക്ത ഊര്‍ജം വ്യാവസായിക അടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കും. ബില്‍ ഗേറ്റ്‌സിനെ കൂടാതെ ലോസ് ഏഞ്ചല്‍സ് ടൈംസ് ഉടമ പാട്രിക് സൂണ്‍-ഷിയോങും ഹീലിയോജെനിന് സാമ്പത്തിക പിന്തുണ നല്‍കുന്നുണ്ട്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത്…

Read More

ചന്ദ്രയാന്‍2 പകര്‍ത്തിയ ചന്ദ്രന്റെ ത്രിമാന ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടു

ചന്ദ്രയാന്‍2 പകര്‍ത്തിയ ചന്ദ്രന്റെ ത്രിമാന ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടു

ചന്ദ്രയാന്‍2 ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ ത്രിമാന ചിത്രം ഐഎസ്ആര്‍ഒ ബുധനാഴ്ച പുറത്തുവിട്ടു. ചന്ദ്രയാന്‍ രണ്ടിലെ ടെറൈന്‍ മാപ്പിങ് ക്യാമറ2 ഉപയോഗിച്ച് ചന്ദ്രോപരിതലത്തിലെ ഒരു ഗര്‍ത്തത്തിന്റെ ചിത്രമാണ് പകര്‍ത്തിയത്. ടെറൈന്‍ മാപ്പിങ് ക്യാമറ2 പകര്‍ത്തിയ മൂന്ന് വിധ ചിത്രങ്ങള്‍ ഡിജിറ്റല്‍ എലവേഷന്‍ മോഡലുകളായി പ്രോസസ് ചെയ്‌തെടുത്തതാണ് ഈ ചിത്രം. ഉല്‍ക്കാപതനത്തിലൂടെയുണ്ടായ ഗര്‍ത്തമാണ് ചിത്രത്തിലുള്ളത്. ലാവാ ട്യൂബുകള്‍, ലാവാ ട്യൂബുകള്‍ തകരുമ്പോഴുണ്ടാകുന്ന ചാലുകള്‍, ലാവ തണുക്കുമ്പോഴും സങ്കോചിക്കുമ്പോഴുമുണ്ടാവുന്ന ചുളിവുകള്‍ ഉള്‍പ്പടെ നിരവധി കാഴ്ചകള്‍ ഈ ചിത്രത്തിലുണ്ട്. ഓര്‍ബിറ്ററും റോവറും അടങ്ങുന്ന ചന്ദ്രയാന്‍ രണ്ട് പദ്ധതിയില്‍ ഓര്‍ബിറ്റര്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. റോവര്‍ ഉപകരണം ചന്ദ്രനില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെ ഇടിച്ചിറങ്ങുകയും ഭൂമിയുമായുള്ള ബന്ധം നഷ്ടപ്പെടുകയും ചെയ്തിരുന്നു. ചന്ദ്രന് ചുറ്റും വലംവെച്ച് വിവിധ വിവരങ്ങള്‍ ശേഖരിച്ചുവരകിയാണ് ഓര്‍ബിറ്റര്‍.

Read More

നെപ്റ്റിയൂണിന്റെ ഉപഗ്രഹങ്ങള്‍ കൂട്ടിമുട്ടാതിരിക്കാന്‍ ‘നൃത്തം’ ചെയ്യുന്നുവെന്ന് നാസ

നെപ്റ്റിയൂണിന്റെ ഉപഗ്രഹങ്ങള്‍ കൂട്ടിമുട്ടാതിരിക്കാന്‍ ‘നൃത്തം’ ചെയ്യുന്നുവെന്ന് നാസ

നമ്മുടെ സൗരയൂഥത്തില്‍ ഭൂമിയില്‍ നിന്നും ഏറ്റവുംകൂടുതല്‍ അകലത്തില്‍ സ്ഥിതിചെയ്യുന്ന ഗ്രഹമാണ് 27 ലക്ഷം മൈലിലധികം (43.45 ലക്ഷം കി.മി.) അകലെയുള്ള നെപ്റ്റിയൂണ്‍. ദൂരമേറെ ആയതിനാല്‍ തന്നെ മനുഷ്യര്‍ക്ക് അധികമൊന്നും പഠിക്കാന്‍ സാധിച്ചിട്ടില്ലാത്ത ഗ്രഹങ്ങളില്‍ ഒന്നുകൂടിയാണിത്. ഇപ്പോഴിതാ നാസയുടെ രസകരമായൊരു കണ്ടെത്തല്‍. നെപ്റ്റിയൂണിന് നയാദ്, തലാസ് എന്നറിയപ്പെടുന്ന രണ്ട് ഉപഗ്രങ്ങളുണ്ട്. ഇവ പരസ്പരം കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ സവിശേഷമായ ഒരു രീതിയിലാണ് സഞ്ചരിക്കുന്നത്. കോസ്മിക് നൃത്തം എന്ന് നാസ ഈ സഞ്ചാരത്തെ വിളിക്കുന്നു. നാസ പുറത്തുവിട്ട വീഡിയോ കണ്ടാല്‍ അത് ഒരുതരത്തിലുള്ള നൃത്തം തന്നെ. നെപ്റ്റിയൂണിന്റെ ഉപഗ്രഹങ്ങള്‍ 1,150 മൈല്‍ അകലെയാണ് പരിക്രമണം ചെയ്യുന്നത്. ഇവയ്ക്ക് തികച്ചും ഏകോപനമുള്ള ഭ്രമണപഥങ്ങളുണ്ട്. അതായത് അവ പരസ്പരം കടന്നുപോകുമ്പോള്‍ ഏകദേശം 2,200 മൈല്‍ അകലമാണുള്ളത്. നയാദ് ഓരോ ഏഴു മണിക്കൂറിലും നെപ്റ്റിയൂണിനു ചുറ്റും കറങ്ങുന്നുണ്ട്. അതേസമയം തലാസ് 7.5 മണിക്കൂര്‍ എടുത്താണ് നെപ്റ്റിയൂണിനെ…

Read More

അമൂല്യമായ നിധിശേഖരം കണ്ടെത്തി, വിസ്മൃതിയിലായ ടെനിയന്‍ നഗരത്തിന്റെ ചുരുളഴിയുന്നു

അമൂല്യമായ നിധിശേഖരം കണ്ടെത്തി, വിസ്മൃതിയിലായ ടെനിയന്‍ നഗരത്തിന്റെ ചുരുളഴിയുന്നു

ഗ്രീസിലെ ഒരു പുരാതന ട്രോയ് നഗരത്തില്‍ നിന്ന് കണ്ടെത്തിയ നിധി ശേഖരം പുരാവസ്തു ഗവേഷകര്‍ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി. വിസ്്മൃതിയിലായ ടെനിയന്‍ നഗരത്തില്‍ നടത്തിയ ഖനനത്തിലാണ് അമൂല്യമായ പുരാവസ്തുക്കള്‍ കണ്ടെത്തിയത്. വിളക്കുകള്‍, നാണയങ്ങള്‍, ആഭരണങ്ങള്‍, ശില്‍പങ്ങള്‍, കുളിപ്പുരകള്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍പെടുന്നു. 2013 ല്‍ ഈ പ്രദേശത്ത് ഉദ്ഖനനം തുടങ്ങിയിരുന്നുവെങ്കിലും ഇത് പുരാതന നഗരമായ ടെനിയയാണ് എന്ന് സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞവര്‍ഷമാണ് ഇവിടം ടെനിയന്‍ നഗരമാണ് എന്ന് സ്ഥിരീകരിച്ചത്. അന്നുമുതല്‍ അവ വെളിച്ചത്തുകൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു. 670 മീറ്റര്‍ വിസ്തൃതിയുള്ള വീടുകളുടെ നിരയും സ്വര്‍ണ്ണവും വെള്ളിയു നിറച്ച ശവകുടീരങ്ങളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. പുരാതന ഐതീഹ്യങ്ങള്‍ അനുസരിച്ച് ട്രോയ് യുദ്ധത്തിന് ശേഷമുള്ള യുദ്ധത്തടവുകാരെ പാര്‍പ്പിക്കാനാണ് ടെനിയന്‍ നഗരം നിര്‍മിച്ചത്. റോമന്‍ കാലഘട്ടത്തില്‍ ഇവിടം സമ്പന്നത നിറഞ്ഞയിടമായിരുന്നു. ടെനിയയുടെ സമ്പദ്‌സമൃതിയുടെ തെളിവ് നല്‍കുന്നവയാണ് അവിടെ നിന്നും കണ്ടെത്തിയ വിലയേറിയ കരകൗശല വസ്തുക്കള്‍. എന്നാല്‍ ഈ…

Read More

പാര്‍ക്കുകളില്‍ നിരീക്ഷണം നടത്താന്‍ അമേരിക്കന്‍ പോലീസിന്റെ റോബോട്ട്

പാര്‍ക്കുകളില്‍ നിരീക്ഷണം നടത്താന്‍ അമേരിക്കന്‍ പോലീസിന്റെ റോബോട്ട്

പാര്‍ക്കുകളില്‍ നിരീക്ഷണം നടത്താന്‍ കാലിഫോര്‍ണിയയിലെ പോലീസ് റോബോട്ടിനെ ഉപയോഗിക്കുന്നു. നടപ്പാതകളിലൂടെ ഉരുണ്ടുനീളുന്ന ‘റോബോകോപ്പിന്’ 360 ഡിഗ്രിയില്‍ ഉയര്‍ന്ന ഗുണമേന്മയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ക്യാമറയുണ്ട്. ഹണ്ടിങ്ടണ്‍ പാര്‍ക്ക് സിറ്റി കൗണ്‍സിലിന് ഈ റോബോട്ടിനെ കൈമാറി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പാര്‍ക്കില്‍ റോബോകോപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. ചിത്രീകരിക്കുന്ന ലൈവ് വീഡിയോകള്‍ നേരിട്ട് പോലീസ് വകുപ്പ് ഓഫീസിലേക്കെത്തും. ആവശ്യമെങ്കില്‍ ഈ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്തു വെക്കാം. ഇതുവഴി കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് പോലീസ് കണക്കുകൂട്ടുന്നു. പാര്‍ക്കിലെത്തുന്നവരോട് ‘ശുഭദിനം നേരുന്നു’ എന്ന ചെറുവാക്യങ്ങള്‍ പറയാനും ഈ റോബോട്ടിന് സാധിക്കും. ലളിതമായി പറഞ്ഞാല്‍ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു സിസിടിവി ക്യാമറയാണ് ഇത്. പോലീസിന്റെ ചെറു സംരംഭമാണെങ്കിലും സ്‌പേയ്‌സ് എക്‌സ്, ടെസ്ല മേധാവി ഇലോണ്‍ മസ്‌കിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട് ഈ റോബോട്ട്. സിനിമയിലെ ടര്‍മിനേറ്റര്‍ റോബോട്ടുമായി താരതമ്യം ചെയ്തുള്ള ട്വീറ്റും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.

Read More

തലക്ക് ചുറ്റും ശബ്ദം വെള്ളത്തിലൂടെ; ബധിരര്‍ക്ക് പോലും കേള്‍ക്കാനാവുന്ന അത്ഭുത സാങ്കേതികവിദ്യ

തലക്ക് ചുറ്റും ശബ്ദം വെള്ളത്തിലൂടെ; ബധിരര്‍ക്ക് പോലും കേള്‍ക്കാനാവുന്ന അത്ഭുത സാങ്കേതികവിദ്യ

കേള്‍വിക്കുറവുള്ളവര്‍ക്കുപോലും വ്യക്തമായ ശബ്ദാനുഭവം സമ്മാനിക്കുന്ന ഇന്‍മെര്‍ജോ ഹെഡ്‌സെറ്റ് . ഈ ഹെഡ്‌സെറ്റില്‍ വെള്ളത്തിലൂടെയാണ് ശബ്ദം കടത്തിവിടുന്നത്. നിലവിലുള്ള അസ്ഥി ചാലക സാങ്കേതിക വിദ്യയെ (ബോണ്‍ കണ്‍ഡക്ഷന്‍ സാങ്കേതികവിദ്യ) പരിഷ്‌കരിക്കുന്ന ഹെഡ്‌സെറ്റ് രൂപകല്‍പനയാണിത്. ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് ആര്‍ട്ടിലെ പ്രൊഡക്റ്റ് ഡിസൈന്‍ ബിരുദവിദ്യാര്‍ഥി റോകോ ജിയോവന്നോണിയാണ് ഈ ഹെഡ്‌സെറ്റ് രൂപകല്‍പന ചെയ്തത് വായുപ്രകമ്പനത്തിലൂടെയല്ല ദ്രാവകമാണ് ഈ ഹെഡ്‌സെറ്റില്‍ ശബ്ദം കടത്തിവിടുന്നത്. വിപണിയിലെ മറ്റ് അസ്ഥി-ചാലക ഹെഡ്‌ഫോണുകളെപ്പോലെ, ഈ രൂപകല്‍പ്പനയും ചെവിയെ മറികടന്ന് തലയോട്ടിയിലെ അസ്ഥികളിലൂടെ ശബ്ദത്തെ വൈബ്രേഷനുകളായി നേരിട്ട് ചെവിയിലെ കോക്ലിയയിലേക്ക് എത്തിക്കുതയാണ് ഈ ഹെഡ്‌സെറ്റ് ചെയ്യുന്നത്. വിപണിയിലെ മറ്റ് ഉപകരണത്തില്‍ നിന്നും വ്യത്യസ്തമായി, ഈ ഹെഡ്‌സെറ്റിലെ സ്പീക്കറുകള്‍ ഒരു ദ്രാവകത്തില്‍ മുങ്ങിക്കിടക്കും വിധമായരിക്കും. സോഫ്റ്റ് സിലിക്കണില്‍ നിര്‍മിച്ച വഴക്കമുള്ള ചര്‍മസമാവമായ കവചത്തിനുള്ളിലായിരിക്കും ഇത്. ഈ കവചമാണ് മനുഷ്യന്റെ ചര്‍മത്തോട് ചേര്‍ന്ന് നില്‍ക്കുക. മനുഷ്യന്റെ ചര്‍മവും ഈ…

Read More

റഷ്യന്‍ പേടകം വേണ്ട; ബഹിരാകാശ യാത്രയില്‍ അമേരിക്കന്‍ സ്വദേശിവല്‍കരണം

റഷ്യന്‍ പേടകം വേണ്ട; ബഹിരാകാശ യാത്രയില്‍ അമേരിക്കന്‍ സ്വദേശിവല്‍കരണം

സ്‌പേയ്‌സ് ഷിപ്പ് പദ്ധതി അവസാനിപ്പിച്ചതിന് ശേഷം റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകങ്ങളുടെ സഹായത്തോടെയാണ് അമേരിക്കന്‍ ഗവേഷകരുടെ ബഹിരാകാശ സഞ്ചാരം നടക്കുന്നത്. എന്നാല്‍ ബഹിരാകാശ ഗവേഷണത്തില്‍ ഒരു സ്വദേശിവല്‍ക്കരണത്തിനുള്ള നീക്കത്തിലാണ് അമേരിക്ക. സ്വകാര്യ കമ്പനികളുടെ പിന്തുണയോടെ സുപ്രധാനമായ ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ശ്രമം. നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സ്വന്തം ഗവേഷകരെ എത്തിക്കുന്നതിന് എട്ട് കോടി ഡോളറാണ് (568.4 കോടി രൂപ) അമേരിക്ക റഷ്യയ്ക്ക് നല്‍കുന്നത്. ബഹിരാകാശ ദൗത്യങ്ങള്‍ക്കായി നാസ ഏറെനാളുകളായി സഹകരിച്ചുപ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സ്‌പേയ്‌സ് എക്‌സ് . ബഹിരാകാശ നിലയത്തിലേക്ക് സാധന സാമഗ്രികള്‍ എത്തിക്കുന്നതിനായി സ്‌പേയ്‌സ് എക്‌സ് റോക്കറ്റുകളുടെ സഹായി നാസ തേടാറുണ്ട്. മനുഷ്യനെ ബഹിരാകാശത്തേക്കയക്കാനുള്ള ഡ്രാഗണ്‍ ക്ര്യൂ പേടകം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ കമ്പനി. ആദ്യ ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സ്‌പേയ്‌സ് എക്‌സ്, അടുത്ത വര്‍ഷം പേടകത്തില്‍ മനുഷ്യനെ…

Read More

പ്ലാസ്റ്റിക്കിനെ തിന്നു തീര്‍ക്കുന്ന ബാക്ടീരിയ; വിപ്ലവകരമായ കണ്ടെത്തലില്‍ ഇന്ത്യന്‍ ഗവേഷകര്‍

പ്ലാസ്റ്റിക്കിനെ തിന്നു തീര്‍ക്കുന്ന ബാക്ടീരിയ; വിപ്ലവകരമായ കണ്ടെത്തലില്‍ ഇന്ത്യന്‍ ഗവേഷകര്‍

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ചതുപ്പ് നിലങ്ങളില്‍ നിന്നും പ്ലാസ്റ്റിക് തിന്നുന്ന ബാക്ടീരിയകളെ ഗവേഷകര്‍ കണ്ടെത്തി. ലോകം നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതി പ്രശ്‌നമായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രകൃതി സൗഹാര്‍ദപരമായി നിര്‍മാര്‍ജനം ചെയ്യുന്നതിന് ഈ കണ്ടെത്തല്‍ വഴിതെളിയിച്ചേക്കും. ഗ്രേറ്റര്‍ നോയിഡയിലെ ശിവ നാടാര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ബാക്ടീരിയകളെ കണ്ടെത്തിയത്. ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍, കളിപ്പാട്ടങ്ങള്‍, പാക്കേജിങ് ഉല്‍പ്പന്നങ്ങള്‍ എന്നിവയിലെ പ്രധാന ചേരുവയായ പോളിസ്‌റ്റൈറൈന്‍ ദ്രവിപ്പിക്കാന്‍ ഈ ബാക്ടീരിയകള്‍ക്ക് സാധിക്കും. എക്‌സിഗുവോ ബാക്ടീരിയം സിബിരികം സ്‌ട്രെയ്ന്‍ ഡി11, എക്‌സിഗുവോ ബാക്ടീരിയം അണ്‍ഡെ സ്‌ട്രെയ്ന്‍ ഡിആര്‍ 14 എന്നീ ബാക്ടീരിയ സ്പീഷീസുകളെയാണ് കണ്ടെത്തിയത്. ഉയര്‍ന്ന തന്മാത്രാ ഭാരം കാരണം പോളിസ്‌റ്റൈറൈനിന് അപചയം സംഭവിക്കാറില്ല. ഇക്കാരണത്താലാണ് പ്ലാസ്റ്റിക് നശിക്കാതെ പ്രകൃതിയ്ക്ക് ഭീഷണിയാവുന്നത്. ഇങ്ങനെയാണെങ്കിലും വ്യാപകമായി പോളിസ്‌റ്റൈറൈന്‍ അടങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് പരിസ്ഥിതിയ്ക്ക് വലിയ ഭീഷണി ആണ് ഉയര്‍ത്തുന്നത്. ഗവേഷകര്‍ കണ്ടെത്തിയ ബാക്ടീരിയകളെ പ്ലാസ്റ്റിക്കുകള്‍ മൂലമുണ്ടാകുന്ന…

Read More