ഫോട്ടോഷൂട്ട് കോസ്റ്റിയൂമിന്റെ ചിത്രത്തിന് അശ്ലീല കമന്റിട്ടയാളോട് ഗായിക അമൃത സുരേഷിന്റെ പ്രതികരിച്ചതിങ്ങനെ

ഫോട്ടോഷൂട്ട് കോസ്റ്റിയൂമിന്റെ ചിത്രത്തിന് അശ്ലീല കമന്റിട്ടയാളോട് ഗായിക അമൃത സുരേഷിന്റെ പ്രതികരിച്ചതിങ്ങനെ

മലയാളത്തില്‍ നിന്നുതന്നെ നിരവധി സ്ത്രീകള്‍ സമൂഹമാധ്യമങ്ങളിലൂടെ തങ്ങള്‍ നേരിടേണ്ടി വന്ന ചൂഷണങ്ങള്‍ ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്. ഗായികയും മോഡലും സംഗീതസംവിധായകയുമായ അമൃത സുരേഷാണ് ഏറ്റവും ഒടുവില്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. അമൃത കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോട്ടോഷൂട്ടിനായി നടത്തിയ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോഷൂട്ട് ചിത്രത്തിന്റെയും ഉപയോഗിച്ച കോസ്റ്റ്യൂമിന്റെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത അമൃതയോട് ‘അടിവസ്ത്രമെവിടെ’ എന്ന് ഒരാള്‍ സ്വകാര്യ സന്ദേശത്തിലൂടെ ചോദിച്ചു. അമൃത ഈ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കു വച്ചു. ‘എനിക്ക് ഇന്നു ലഭിച്ച ഒരു സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടാണിത്. ആര്‍ക്കെങ്കിലും ഈ മാന്യന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാമോ ? നാണക്കേട്’ എന്ന ക്യാപ്ഷനോടെയാണ് അമൃത സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത്. ഇതിനു താഴെ അമൃതയ്ക്ക് പിന്തുണയുമായി അനവധിയാളുകളാണ് എത്തുന്നത്. സന്ദേശമയച്ചയാളെ കണക്കിന് വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തുന്നുണ്ട്. നടിയും…

Read More

അലമ്പ് ഡാന്‍സും ഓവര്‍ എക്സ്പ്രഷനും..; പ്രയാഗയെ കളിയാക്കി ട്രോളന്മാര്‍

അലമ്പ് ഡാന്‍സും ഓവര്‍ എക്സ്പ്രഷനും..; പ്രയാഗയെ കളിയാക്കി ട്രോളന്മാര്‍

ഉണ്ണി മുകുന്ദന്‍ നായകനായ ഒറു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, രാമലീല എന്നീ ചിത്രങ്ങളിലും നടി അഭിനയിച്ചു. സിനിമകളിലൂടെ മികച്ച അഭിനയം കാഴ്ച്ചവെച്ച നടിക്ക് ഡാന്‍സ് ചെയ്യാന്‍ ഒട്ടും അറിയില്ലെന്ന് ആരാധകര്‍ക്ക് മനസ്സിലായത് ഇപ്പോഴാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു അവാര്‍ഡ് ചടങ്ങില്‍ പ്രയാഗ മാര്‍ട്ടിന്‍ ഡാന്‍സ് ചെയ്തിരുന്നു. ക്വീനിലെ പൊടിപാറണ, താന സേര്‍ന്ത കൂട്ടം സിനിമയിലെ സൊടക് മേലെ തുടങ്ങിയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ മിക്സഡ് പെര്‍ഫോമന്‍സ് ആണ് പ്രയാഗ നടത്തിയത്. എന്നാല്‍ നടിയുടെ ഡാന്‍സും ഓവര്‍ എക്സ്പ്രഷനും ആ പാട്ടിനെ ചളമാക്കിയെന്ന് വേണം പറയാന്‍. നവരസങ്ങള്‍ക്കപ്പുറമാണ് നടിയുടെ ഭാവങ്ങള്‍. പാട്ടിന് ചേരാത്ത വൃത്തികെട്ട എക്സ്പ്രഷനും ഡാന്‍സിന് ചേരാത്ത കോസ്റ്റിയൂമിനെയും കളിയാക്കി നിരവധിപ്പേര്‍ രംഗത്തെത്തി. ഒരു ഡാന്‍സിലും ഇതുപോലെയുള്ള എക്സ്പ്രഷന്‍ കണ്ടിട്ടില്ലെന്നും…

Read More

സുരക്ഷ ഭേദിച്ച് ധോണിയുടെ കാല്‍ തൊട്ട് ആരാധകന്‍ ; വീഡിയോ വൈറല്‍

സുരക്ഷ ഭേദിച്ച് ധോണിയുടെ കാല്‍ തൊട്ട് ആരാധകന്‍ ; വീഡിയോ വൈറല്‍

പൂണെ: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള വരവിലും ആരാധകരുടെ എണ്ണത്തില്‍ ഒട്ടും കുറവില്ലാത്ത ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സൂപ്പര്‍ കിങ്‌സിന്റെ അമരക്കാരന്‍ മഹേന്ദ്ര സിങ് ധോണിക്കാണ് ചെന്നൈ നിരയില്‍ ജനപ്രീതി കൂടുതലുള്ള താരം. ഐ.പി.എല്ലില്‍ രാജസ്ഥാനെതിരായ മല്‍സരത്തിനിടെ ചെന്നൈ ആരാധകന്‍ ധോണിയുടെ കാല്‍ തൊടുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. രാജസ്ഥാനെതിരെ പൂണെയില്‍ നടന്ന മല്‍സരത്തില്‍ സുരേഷ് റെയ്‌ന പുറത്തായതിനെ തുടര്‍ന്നാണ് ധോണി ബാറ്റിങ്ങിനെത്തിയത്. ബാറ്റിങിനായി ധോണി ഗ്രൗണ്ടിലേക്ക് നടക്കുന്നതിനിടെയാണ് സുരക്ഷ ഭേദിച്ച് ആരാധകന്‍ ധോണിക്കരികിലേക്ക് എത്തിയതും കാല്‍തൊട്ടതും. നേരത്തെ സൂപ്പര്‍ കിങ്‌സിന്റെ ഹോം മല്‍സരങ്ങള്‍ ചെന്നൈയില്‍ നിന്ന് പൂണെയിലേക്ക് മാറ്റിയിരുന്നു. മല്‍സരം കാണാനായി ചെന്നൈ ആരാധകര്‍ക്ക് ടീം മാനേജ്മന്റെ് സ്‌പെഷ്യല്‍ ട്രെയില്‍ അനുവദിച്ചത് വാര്‍ത്തയായിരുന്നു. വീഡിയോ: 

Read More

നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ആളെ കണ്ടെത്തിയതെങ്ങനെയെന്നോ…?

നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ആളെ കണ്ടെത്തിയതെങ്ങനെയെന്നോ…?

നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ആളെ കണ്ടെത്തി. കണ്ടെത്തിയത്, യൂട്യൂബിന്റെ സഹായത്തില്‍. മണിപ്പൂര്‍ സ്വദേശിയെയാണ് യുട്യൂബിന്റെ സഹായത്തില്‍ കണ്ടെത്തിയത്. സംഭവിച്ചത് ഇതാണ്. വര്‍ഷങ്ങള്‍ക് മുമ്പ് 24 വയസ്സില്‍ ഖോംദ്രാം ഗംഭീര്‍ സിംഗ് നാടുവിട്ട് പോയത്. വര്‍ഷങ്ങളായി വീട്ടുകാര്‍ക്ക് ഇവരെക്കുറിച്ച്, ഒരു വിവരവും ഉണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഇയാളുടെ സഹോദരീ പുത്രനാണ്, ഇയാള്‍ പാടുന്ന ഒരു വീഡിയോ ശ്രദ്ധിക്കാന്‍ ഇടയായത്. മുംബൈയില്‍ വെച്ച് ഇദ്ദേഹം ഒരു ഹിന്ദി പാട്ട് പാടിയത് യൂട്യൂബിലൂടെ വൈറലായിരുന്നു. വീഡിയോയില്‍ ഇയാള്‍ സ്ഥലവും തന്റെ പേരും പറയുന്നുണ്ട്. ഇതാണ് സഹോദരീപുത്രന്‍ ശ്രദ്ധിച്ചത്. മുംബൈ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ ഫിറോസ് ഷാകിര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പകര്‍ത്തിയ വീഡിയോയായിരുന്നു അത്. പിന്നീട് അത് യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. വീഡിയോ കണ്ട സഹോദരീ പുത്രന്‍ മുംബൈ പൊലീസുമായി ബന്ധപ്പെട്ടാണ്, ഗംഭീറിനെ തിരിച്ചു കൊണ്ടുവന്നത്.

Read More

ദേ.. മ്മടെ ‘പെപ്പെ മച്ചാന്‍ വേറെ ലെവലാ’ണ് കേട്ടാ.. ; വീഡിയോ വൈറല്‍

ദേ.. മ്മടെ ‘പെപ്പെ മച്ചാന്‍ വേറെ ലെവലാ’ണ് കേട്ടാ.. ; വീഡിയോ വൈറല്‍

അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ മലയാളക്കരയുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ താരമാണ് ആന്റണി വര്‍ഗീസ്. ഇല്ലായ്മകളുടെ നടുവില്‍ നിന്ന് വെള്ളിത്തിരയിലെ താരപരിവേഷത്തിലേക്ക് ആന്റണി പറന്നുയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ലാളിത്യവും വിനയവും യുവതാരം കൈവിട്ടിട്ടില്ല. ഇപ്പോഴിതാ കുട്ടികള്‍ക്കൊപ്പം കാല്‍പന്തുകളിയിലെ മികവ് പുറത്തെടുക്കുന്ന ആന്റണി വര്‍ഗീസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ‘പെപ്പെ മച്ചാന്‍ വേറെ ലെവലാ’ എന്നാണ് വീഡിയോ കണ്ടവരുടെ പക്ഷം. വീഡിയോ കാണാം :

Read More

” സരോ ആഖോം മേം ഭര്‍ലോ പാനി ” കത്വ സംഭവത്തില്‍ മുഖം കുനിച്ച് കരയുന്ന അമുല്‍ പെണ്‍കുട്ടി

” സരോ ആഖോം മേം ഭര്‍ലോ പാനി ” കത്വ സംഭവത്തില്‍ മുഖം കുനിച്ച് കരയുന്ന അമുല്‍ പെണ്‍കുട്ടി

കത്വ സംഭവത്തില്‍ രാജ്യമൊട്ടാകെ വേദനിച്ചിരുന്നു, പെണ്‍കുട്ടിയുടെ നീതിയ്ക്കുവേണ്ടി പലരും പ്രതിഷേധിച്ചിരുന്നു. ഇപ്പോഴിതാ കത്വയിലെ എട്ടുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പൊട്ടിക്കരഞ്ഞ് ഇന്ത്യയുടെ അമുല്‍ പെണ്‍കുട്ടിയും. രാജ്യത്തെ പരസ്യ ലോകത്തിന്റെ പര്യായമായി മാറിയ അമുല്‍ പെണ്‍കുട്ടിയുടെ കരച്ചില്‍ ഇന്ത്യയിലെ മുഴുവന്‍ പെണ്‍കുട്ടികളുടെയും കരച്ചിലായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സരോ ആഖോം മേം ഭര്‍ലോ പാനി ( സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാ അക്രമങ്ങളെയും അപലപിക്കുന്നു) എന്ന വരികളോടെ മുഖം കുനിച്ചിരുന്നു കരയുന്ന അമുല്‍ പെണ്‍കുട്ടിയുടെ ചിത്രം കത്വ പെണ്‍കുട്ടിയെത്തന്നെയാണ് പലരുടെയും ഓര്‍മയില്‍ എത്തിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷീരോത്പന്ന ബ്രാന്‍ഡായി മാറിയ അമുലിന്റെ പരസ്യപ്രചാരണത്തിനാണ് ‘അമുല്‍ ഗേള്‍’ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ സൃഷ്ടിച്ചത്. അമ്പത് വര്‍ഷത്തിലധികമായി അമുല്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത് ഈ പെണ്‍കുട്ടിയാണ്. രാജ്യത്തെ സമകാലിക വിഷയങ്ങളെയെല്ലാം അമുല്‍ പരസ്യത്തിന് വിഷയമാക്കാറുണ്ട്. അതേസമയം, ബഹുഭൂരിപക്ഷം സമയങ്ങളിലും ചിരിച്ചും സന്തോഷിച്ചും മാത്രം കാണാറുള്ള അമുല്‍ പെണ്‍കുട്ടി…

Read More

കത്വ കൂട്ടബലാല്‍സംഘം: ചിത്രം വരച്ച് പ്രതിഷേധിച്ച ദുര്‍ഗയുടെ വീടിനു നേരെ കല്ലേറ്

കത്വ കൂട്ടബലാല്‍സംഘം: ചിത്രം വരച്ച് പ്രതിഷേധിച്ച ദുര്‍ഗയുടെ വീടിനു നേരെ കല്ലേറ്

കത്വയില്‍ എട്ടു വയസുകാരിയെ കൂട്ടബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിനെതിരെ ചിത്രം വരച്ച് പ്രതിഷേധിച്ച പാലക്കാട് സ്വദേശിയും ചിത്രകാരിയുമായ ദുര്‍ഗ മാലതിയുടെ വീടിന് നേരെ കല്ലേറ്. അര്‍ധരാത്രി തൃത്താലയിലെ വീടിന് നേരെയാണ് അജ്ഞാതര്‍ കല്ലെറിഞ്ഞത്. വീടിന് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നു. ഫേസ്ബുക്കിലൂടെ ദുര്‍ഗമാലതി തന്നെയാണ് ആക്രമണ വിവരം പുറത്തുവിട്ടത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഇന്നലെ രാത്രി അവര്‍ വീടിനുനേരെ കല്ലെറിഞ്ഞു.. വീട്ടിലെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു ഉടച്ചു… കേട്ടാലറക്കുന്ന തെറികളും വധ പീഡന ഭീഷണികള്‍ എന്റെ പ്രൊഫെയിലില്‍ വന്നു കൂട്ടം കൂട്ടമായി വിളമ്പിക്കൊണ്ടേയിരിക്കുന്നു.. ആരെയും എന്തും പറയാം… മതമെന്ന അവരുടെ വികാരത്തെ എളക്കിവിട്ടാല്‍ മത് മതേതര പുരോഗമന കേരളത്തില്‍… അത് ഞാന്‍ അര്‍ഹിക്കുന്നു എന്ന നിലപാടാണു പലയിടത്തുനിന്നുമുള്ള നിശബ്ദതയില്‍ എനിക്കു കാണാന്‍ കഴിയുന്നത്… എന്താണു ഞാന്‍ ചെയ്ത തെറ്റ് ?? പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവര്‍ക്കെതിരെ ചിത്രങ്ങള്‍ വരച്ചു…….

Read More

” പ്രിന്‍സിപ്പാള്‍ എന്റെ ഐഡന്റിറ്റിയെ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല, കടുത്ത വിവേചനങ്ങള്‍ നേരിടേണ്ടി വരുകയാണ്… ”

” പ്രിന്‍സിപ്പാള്‍ എന്റെ ഐഡന്റിറ്റിയെ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല, കടുത്ത വിവേചനങ്ങള്‍ നേരിടേണ്ടി വരുകയാണ്… ”

നെന്മാറ എന്‍ എസ്സ് എസ്സ് കോളേജിലെ രണ്ടാം വര്‍ഷ ഹിസ്റ്ററി വിദ്യാര്‍ത്ഥിയാണ് പ്രവീണ്‍ നാഥ്. ട്രാന്‍സ്മാനായ പ്രവീണ്‍ തന്റെ സ്വത്വം വെളിപ്പെടുത്തിയതിനു പുറകെ കോളേജിലെ പ്രിന്‍സിപ്പാളില്‍ നിന്നും കടുത്ത വിവേചനം നേരിടുകയാണ്. ട്രാന്‍സ് ജെന്‍ഡര്‍ പോളിസി ആദ്യം നടപ്പിലാക്കിയതും, ‘ട്രാന്‍സ് ഫ്രണ്‍ലി’യുമായ കേരളത്തിലാണീ സംഭവങ്ങള്‍ അരങ്ങേറുന്നതെന്നോര്‍ക്കണം. 2017 ഫെബ്രുവരിയിലാണ് പ്രവീണ്‍ ഐഡന്റിറ്റി വീട്ടില്‍ വെളുപ്പെടുത്തിയതും തുടര്‍ന്ന് വീട് വിട്ടു ഇറങ്ങുകയും ചെയ്തത്. പ്രവീണിന്റെ ഫേസ്ബുക്ക് പോസ്റ്റ് : ഞാന്‍ പ്രവീണ്‍ നാഥ്. ഞാന്‍ female to male transgender ആണ്. നെമ്മാറ nss കോളേജില്‍ രണ്ടാം വര്‍ഷം ba ഹിസ്റ്ററി വിദ്യാര്‍ത്ഥി ആണ്. 2017 ഫെബ്രുവരി മാസം എന്റെ ഐഡന്റിറ്റി വീട്ടില്‍ വെളുപ്പെടിത്തിയതിനു തുടര്‍ന്ന് പ്രതികൂല സാഹചര്യത്തില്‍ വീട് വിട്ടു ഇറങ്ങുകയും സഹയാത്രിക എന്ന LBT യെ support ചെയ്യുന്ന സാമുദായിക സംഘടനയുമായി ബന്ധപ്പെടുകയും പിന്നീട് Dr…

Read More

ഏറ്റവും വേഗം കൂടിയ 4 ജി നെറ്റ്‌വര്‍ക്ക് ആരുടേത്… ?

ഏറ്റവും വേഗം കൂടിയ 4 ജി നെറ്റ്‌വര്‍ക്ക് ആരുടേത്… ?

ജിയോ 4 ജിയെ തേടി മറ്റൊരു അംഗീകാരം കൂടി. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ കണക്ക് പ്രകാരം ഇന്ത്യന്‍ വിപണിയില്‍ ഇന്ന് നിലവിലുള്ളതില്‍ വച്ച് ഏറ്റവും വേഗം കൂടിയ 4 ജി സേവനം നല്‍കുന്ന ടെലികോം കമ്പനിയാണ് ഇന്ന് ജിയോ 4 ജി. ട്രായുടെ തന്നെ മൈ സ്പീഡ് ആപ്പ് എന്ന സംവിധാനം ഉപയോഗിച്ച് ഇന്റര്‍നെറ്റിന്റെ വേഗത അളന്നാണ് പുതിയ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള എയര്‍ടെല്‍ 8.9 എംബിപിഎസ് വേഗം നല്‍കുമ്പോള്‍ ഇതിനെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് 21.3 എംബിപിഎസ് വേഗതയാണ് ജിയോ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. ട്രായുടെ പട്ടികയില്‍ ഏറ്റവും അവസാനമുള്ളത് ഐഡിയ നെറ്റ്വര്‍ക്കാണ്. അവസാനത്തെ സ്ഥാനം നേടിയ ഐഡിയ ശരാശരി 7.3 എംബിപിഎസ് വേഗത മാത്രമാണ് നല്‍കുന്നത്.  

Read More

പാസ്‌വേര്‍ഡുകള്‍ക്കായി തല പുകയ്‌ക്കേണ്ട..

പാസ്‌വേര്‍ഡുകള്‍ക്കായി തല പുകയ്‌ക്കേണ്ട..

അത്യാവശ്യ സമയങ്ങളില്‍ വേണ്ട കാര്യങ്ങള്‍ ഓര്‍മ്മ വരാത്തത് മനുഷ്യരുടെ സ്ഥിരം സ്വഭാവമാണ്. അങ്ങനെയുള്ളവര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. ഇനി പാസ്‌വേര്‍ഡുകള്‍ ഓര്‍മ്മിച്ചു വെച്ച് തല പുകയ്‌ക്കേണ്ട ആവശ്യമില്ല. പാസ്‌വേര്‍ഡുകള്‍ക്ക് പകരമായി ‘വെബ് ഓതന്റിഫിക്കേഷന്‍ സ്റ്റാന്റേര്‍ഡ്’ (WAS) എന്ന പുതിയ രീതി രംഗത്തു വരാന്‍ പോകുന്നു. ഇത് മറ്റേതൊരു സംവിധാനത്തെക്കാളും സുരക്ഷിതമാണെന്നാണ് പറയപ്പെടുന്നത്. ഇനി ഒന്നിലധികം പാസ്‌വേര്‍ഡുകള്‍ ഓര്‍ത്തുവെക്കുന്നതിനു പകരം സ്വന്തം ശരീര ഭാഗങ്ങള്‍ അല്ലെങ്കില്‍ സ്വന്തമായുള്ള ഉപകരണങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് ബ്ലൂടൂത്ത്, യുഎസ്ബി, എന്‍എഫ്സി എന്നിവയുപയോഗിച്ചോ ആളുകള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ പറ്റുന്നതാണ് പുതിയ സംവിധാനം. ഒരു വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ നാം യൂസര്‍നെയിം നല്‍കുമ്പോള്‍ നമ്മുടെ ഫോണില്‍ ലഭിക്കുന്ന ഓതന്റിഫിക്കേഷന്‍ ടോക്കണ്‍ തുറക്കുന്നതിലൂടെ വെബ്‌സൈറ്റ് ലോഗിന്‍ ആകുന്നു. ഓരോ തവണ വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യുമ്പോഴും നമ്മുടെ ഓതന്റിഫിക്കേഷന്‍ ടോക്കണ്‍ മാറുന്നു. നിലവില്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, മോസില്ല തുടങ്ങിയ സ്ഥാപനങ്ങളില്‍…

Read More