സമൂഹ മാധ്യമങ്ങളിലൂടെ വര്‍ഗീയകലാപമുണ്ടാക്കുന്ന തരത്തില്‍ പോസ്റ്റിട്ടു, ദീപ നിശാന്തിനെതിരെ കേസെടുത്തു

സമൂഹ മാധ്യമങ്ങളിലൂടെ വര്‍ഗീയകലാപമുണ്ടാക്കുന്ന തരത്തില്‍ പോസ്റ്റിട്ടു, ദീപ നിശാന്തിനെതിരെ കേസെടുത്തു

തൃശൂര്‍:സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയ കലാപം ഉണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ മലയാളം അദ്ധ്യാപിക ദീപ നിശാന്തിനെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തു. മുളങ്കുന്നത്തുകാവ് സ്വദേശി സുകു സി ആറിന്റെ പരാതിയിലാണ് തൃശൂര് സിജെഎം കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. കഴിഞ്ഞ ഏപ്രില്‍ നാലിന് കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ 31 ശതമാനം ഹിന്ദുമതവിശ്വാസികളെയും വെടിവെച്ചു കൊന്ന് നീതി നടപ്പാക്കണമെന്ന ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഹിന്ദുമതവിശ്വാസികള്‍ക്കു നേരെയുളള ആക്രമണത്തിനുളള ആഹ്വാനമാണിതെന്നും ഇതിനെതിരെ നടപടി വേണമെന്നുമായിരുന്നു പരാതിക്കാരന്റെ വാദം.സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് വെസ്റ്റ് എസ്‌ഐ അറിയിച്ചു.അതേസമയം കേസ് നിയമപരമായി നേരിടുമെന്ന് ദിപ നിശാന്ത് പ്രതികരിച്ചു.ജനാധിപത്യരാജ്യത്ത് അഭിപ്രായസ്വാതന്ത്യമുണ്ട്. വര്‍ഗീയലഹള ഉണ്ടാക്കുന്ന യാതൊന്നും ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിട്ടില്ല.പേടിപ്പിച്ച് നിശബ്ദമാക്കാമെന്ന് സംഘ്പരിവാര്‍ ശക്തികള്‍ കരുതേണ്ടെന്നും ഇനിയും കൂടുതല്‍ ഉച്ചത്തില്‍ വിമര്‍ശനവുമായി മുന്നോട്ടുപോകുമെന്ന് ദിപ നിശാന്ത് വ്യക്തമാക്കി.

Read More

സൂര്യനെ ലക്ഷ്യമാക്കി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്

സൂര്യനെ ലക്ഷ്യമാക്കി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്

സൂര്യനെ ലക്ഷ്യമാക്കി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ശനിയാഴ്ച കുതിച്ചുയരും. മനുഷ്യ ചരിത്രത്തിലാദ്യമായി ഒരു നക്ഷത്രത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിനായി ഒരുക്കിയ ദൗത്യത്തിന് 1.5 ബില്യണ് ഡോളറാണ് ചിലവ്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്നാണ് ഉപഗ്രഹം വിക്ഷേപിക്കുകയെന്ന് ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ നാസ അറിയിച്ചു. 65 മിനിട്ട് ദൈര്‍ഘ്യം കണക്കാക്കുന്ന വിക്ഷേപണം പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ 03:33നാണ് നടക്കുക. കാലാവസ്ഥ 70 ശതമാനം അനുകൂലമാണെന്നും നാസ അറിയിച്ചു. സൂര്യന്റെ അന്തരീക്ഷമായ കൊറോണയുടെ രഹസ്യങ്ങളേക്കുറിച്ച് പഠനം നടത്തുകയാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ പ്രാഥമിക ലക്ഷ്യം. സൂര്യന്റെ ഉപരിതലത്തേക്കാള്‍ 300 ഇരട്ടി താപനിലയുള്ള കൊറോണയില്‍ വീശിയടിക്കുന്ന പ്ലാസ്മ, ഊര്‍ജ തരംഗങ്ങള്‍, സൗരക്കാറ്റ് എന്നിവ ഭൂമിയുടെ പ്രവര്‍ത്തന ക്രമത്തേയും ബാധിക്കുന്നുണ്ട്.

Read More

” പരാജയപ്പെട്ടെങ്കിലും ഇവരാണ് സ്റ്റാര്‍സ്… ”

” പരാജയപ്പെട്ടെങ്കിലും ഇവരാണ് സ്റ്റാര്‍സ്… ”

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ശ്രീലങ്ക പരാജയപ്പെട്ടെങ്കിലും മത്സരശേഷം വാര്‍ത്തകളില്‍ മുഴുവന്‍ ഇടം പിടിച്ചത് അവരുടെ ആരാധകരായിരുന്നു. മറ്റൊന്നുമല്ല, 78 റണ്‍സിന് പരാജയപ്പെട്ടതിന് ശേഷം മത്സരം നടന്ന പല്ലക്കെല സ്റ്റേഡിയം വൃത്തിയാക്കിയതിന് ശേഷമാണ് ആരാധകര്‍ മൈതാനത്ത് നിന്ന് മടങ്ങിയത്. കഴിഞ്ഞ ഫിഫ ലോകകപ്പിനിടെ മത്സരശേഷം സ്റ്റേഡിയം വൃത്തിയാക്കി മാതൃകയായ ജപ്പാന്‍ ഫുട്‌ബോള്‍ ആരാധകരുടെ പാത പിന്തുടര്‍ന്നാണ് ശ്രീലങ്കന്‍ ആരാധകരും സ്റ്റേഡിയം വൃത്തിയാക്കിയത്. ജപ്പാന്‍ ആരാധകര്‍ ലോകകപ്പില്‍ ചെയ്തത് പോലെ ലങ്കന്‍ ക്രിക്കറ്റ് ആരാധകരും മത്സരശേഷം സംഘടിതമായി സ്റ്റേഡിയത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു. പ്ലാസ്റ്റിക്ക് കുപ്പികളും, കവറുകളും, കടലാസ് കഷണങ്ങളുമടക്കം ഗ്യാലറിയില്‍ ചിതറിക്കിടന്നിരുന്ന എല്ലാവിധ വസ്തുക്കളും പെറുക്കിക്കൂട്ടി സ്റ്റേഡിയം വൃത്തിയാക്കി. ശ്രീലങ്കന്‍ ക്രിക്കറ്റ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരാധകര്‍ സ്റ്റേഡിയം വൃത്തിയാക്കുന്ന വീഡിയോയും പങ്ക് വെച്ചിട്ടുണ്ട്. අවවාදයට වඩා ආදර්ශය උතුම්…ඔබට අපෙන් පැසසුම්..🙏 #LKA #SLvSA pic.twitter.com/FWVjKuCBMK…

Read More

” ഓടുന്ന കപ്പലില്‍ ക്രക്കറ്റ് കളി ” – വീഡിയോ വൈറലാവുന്നു

” ഓടുന്ന കപ്പലില്‍ ക്രക്കറ്റ് കളി ” – വീഡിയോ വൈറലാവുന്നു

പച്ച പുതച്ച മൈതാനങ്ങളിലും മഞ്ഞുറഞ്ഞ മലനിരകളിലും നമ്മള്‍ ക്രിക്കറ്റ് കണ്ടിട്ടുണ്ട്. കരയിലെ ഈ കാഴ്ച്ചയേക്കാള്‍ വൈവിധ്യമാകാം കടലിലെ ക്രിക്കറ്റ്. ക്രിക്കറ്റ്- ഫുട്‌ബോള്‍ മൈതാനങ്ങളെക്കാള്‍ വലിപ്പമുള്ള വമ്പന്‍ കപ്പലിലാണ് ഈ ക്രിക്കറ്റ് മത്സരം. കപ്പലിലെ ക്രിക്കറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഓടുന്ന കപ്പലിലാണ് തൊഴിലാളികള്‍ ക്രിക്കറ്റ് കളിക്കുന്നത്. കടലിന്റെ ഓളത്തിനനുസരിച്ച് താരങ്ങള്‍ക്ക് ടൈംമിംഗ് ലഭിക്കുക അത്ര എളുപ്പമല്ല. എങ്കിലും കളിക്കാര്‍ കളിയാസ്വദിക്കുന്നു. ഒഴിവുവേളകള്‍ ചിലവഴിക്കാന്‍ തൊഴിലാളികള്‍ കണ്ടെത്തിയ വഴി മോശമായില്ല. വമ്പന്‍ കപ്പലില്‍ നടന്ന ക്രിക്കറ്റ് മത്സരത്തിന്റെ ദൃശ്യങ്ങള്‍ കാണാം. See how #Cricket is played on ships during sailing. pic.twitter.com/hcLVNtzKsM — Saurav Agarwalla (@follow_saurav) August 9, 2018  

Read More

ഓണ്‍ലൈന്‍ ഷോപ്പിംഗ് മാമാങ്കത്തിനു തുടക്കം

ഓണ്‍ലൈന്‍ ഷോപ്പിംഗ് മാമാങ്കത്തിനു തുടക്കം

സ്വാതന്ത്ര ദിനാഘോഷം പ്രമാണിച്ച് പ്രമുഖ ഇ – കൊമേഴ്‌സ് കമ്പനികളെല്ലാം ഓഫര്‍ പെരുമഴയുമായി കളത്തിലിറങ്ങിയിരിക്കുകയാണ്. രാജ്യത്തിന്റെ 72 മത് സ്വാതന്ത്രദിനാഘോഷം ഒരു ഷോപ്പിങ് ഉത്സവം കൂടിയാണ്. ഫ്‌ലിപ്പ്കാര്‍ട്ട്, അവരുടെ ഉപസ്ഥാപനമായ മിന്ത്ര, ആമസോണ്‍, പേടിഎം മാള്‍, തുടങ്ങിയ ഇ- കൊമേഴ്‌സ് ഭീമന്മാരെല്ലാം സജീവമായി രംഗത്തുണ്ട്. ‘ആമസോണ്‍ ഫ്രീഡം സെയില്‍’ എന്നാണ് ആമസോണ്‍ ഇന്ത്യന്‍ സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ചുളള ഷോപ്പിങ് ഉത്സവത്തിന് നല്‍കിയിരിക്കുന്ന പേര്. സ്മാര്‍ട്ട് ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ഫാഷന്‍ തുടങ്ങിയ നീണ്ട നിര ഉല്‍പ്പന്നങ്ങളെ അണിനിരത്തികൊണ്ട് ആമസോണ്‍ ഫ്രീഡം സെയിലിനൊരുങ്ങുന്നു. 20,000 ത്തോളം ഡീലുകളാവും സെയിലിനുണ്ടാവുക. ഓഗസ്റ്റ് ഒന്‍പത് മുതല്‍ 12 ന് അര്‍ധരാത്രി 11.59 മണിവരെ നീളുന്നതാണ് ഫ്രീഡം സെയില്‍. ഫ്രീഡം സെയിലില്‍ ഏകദേശം 2500 ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളാവും വില്‍പ്പനയ്ക്കുണ്ടാവുക. 200 ല്‍ അധിക കാറ്റഗറികളിലായാണ് ഇവയെ ആമസോണ്‍ വില്‍പ്പന നടത്തുന്നത്. എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക്…

Read More

കലൈഞ്ജര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അമൂല്‍ബേബി, കാര്‍ട്ടൂണ്‍ വൈറല്‍

കലൈഞ്ജര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അമൂല്‍ബേബി, കാര്‍ട്ടൂണ്‍ വൈറല്‍

ചെന്നൈ: കലൈജ്ഞര്‍ കരുണാനിധിക്ക് ആദരമര്‍പ്പിച്ച് അമുല്‍ ബേബി.  അമുല്‍ പുറത്തിറങ്ങിയിരിക്കുന്ന ഏറ്റവും പുതിയ കാര്‍ട്ടൂണാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അമുലിന്റെ ട്വിറ്റര്‍ പേജിലാണ് മഹാനായ എഴുത്തുകാരന്,  രാഷ്ട്രീയപ്രവര്‍ത്തകന് ആദരാജ്ഞലികള്‍ എന്ന് കുറിപ്പോടെ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ് തലൈവര്‍ എന്നൊരു തലക്കെട്ടും കാര്‍ട്ടൂണിന് നല്‍കിയിട്ടുണ്ട്. കറുത്ത കണ്ണടയും ഷാളും ധരിച്ച് കസേരയിലിരിക്കുന്ന തലൈവരുടെ മടിയില്‍ പേപ്പറും പേനയുമുണ്ട്. വിശാലമായ പുഞ്ചിരിയോടെ അമുല്‍ ബേബിക്ക് ഷെക്ക്ഹാന്‍ഡ് നല്‍കിക്കൊണ്ടാണ് തലൈവരുടെ ഇരിപ്പ്. സമൂഹമാധ്യമങ്ങളില്‍ വൈറലായ കാര്‍ട്ടൂണിന് നിരവധി പേരാണ് ആദരമര്‍പ്പിക്കുന്നത്.    

Read More

അയ്യോ അതു ഞാനല്ല, പ്രധാനമന്ത്രി ഞാനല്ല, എന്നെ തെറ്റിധരിക്കരുത് – ബോളിവുഡ് താരം ഇമ്രാന്‍ഖാന്‍

അയ്യോ അതു ഞാനല്ല, പ്രധാനമന്ത്രി ഞാനല്ല, എന്നെ തെറ്റിധരിക്കരുത് – ബോളിവുഡ് താരം ഇമ്രാന്‍ഖാന്‍

മുംബൈ: സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികളെ ആളുമാറി ആക്രമിക്കുന്നത് പലതവണ കണ്ടിട്ടുള്ളതാണ്. എന്നാല്‍ ആളുമാറി ആശംസകള്‍ കുന്നുകൂടുന്നതാണ് ഇപ്പോഴത്തെ വാര്‍ത്ത. പാക്കിസ്ഥാന്‍ പ്രധാമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന ഇമ്രാന്‍ ഖാനെയാണ് ഇത്തവണ സോഷ്യല്‍ മീഡിയയ്ക്ക് തെറ്റിയത്. പാക് ക്രിക്കറ്ററായിരുന്ന ഇമ്രാന്‍ ഖാന് പകരം ബോളിവുഡ് താരം ഇമ്രാന്‍ ഖാനാണ് ആളുകള്‍ ആശംസകള്‍ നേരുന്നത്. ഇമ്രാന്‍ തന്നെയാണ് തന്നെ തെറ്റിദ്ധരിച്ച വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഈ സന്ദേശങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ഈ ആഴ്ച തന്നെ പുതിയ നയങ്ങള്‍ രൂപീകരിക്കുമെന്നും തനിക്ക് ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് ഇമ്രാന്‍ ഖാന്‍ കുറിച്ചു. നേരത്തേയും ക്രിക്കറ്റ് താരത്തിന് പകരം ബോളിവുഡ് താരം ഇമ്രാന്‍ ഖാന് സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇതിനെതിരെ ഇമ്രാന്‍ ഖാന്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

Read More

അഭിജിത്തിനെക്കാണാന്‍ മോഹന്‍ലാലെത്തി, ചികിത്സക്കു സഹായവും നല്‍കും

അഭിജിത്തിനെക്കാണാന്‍ മോഹന്‍ലാലെത്തി, ചികിത്സക്കു സഹായവും നല്‍കും

മോഹന്‍ലാലിനെ കാണണമെന്ന ആഗ്രഹം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച ലാലേട്ടന്റെ കുട്ടി ആരാധകനെ കാണാന്‍ ഒടുവില്‍ മോഹന്‍ലാല്‍ നേരിട്ടെത്തി. രണ്ടു വൃക്കകളും തകരാറിലായ അഭിജിത്ത് ചികിത്സയുടെ വേദനകള്‍ക്കിടയിലും ഉള്ളില്‍ കൊണ്ടു നടന്ന ഏറ്റവും വലിയ ആഗ്രഹമാണ് മോഹന്‍ലാലിനെ കാണുകയെന്നത്. ആരാധകര്‍ വഴി ഇക്കാര്യമറിഞ്ഞ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് വെച്ച് അഭിജിത്തിനെയും കുടുംബത്തെയും കാണുകയായിരുന്നു. സോഷ്യല്‍ മീഡിയയിലുടെയാണ് മോഹന്‍ലാലിനെ കാണിച്ചു തരാമെന്ന് പറഞ്ഞ് ആരോ പറ്റിച്ച അഭിജിത്തിന്റെയും കുടുംബത്തിന്റെയും കഥ എല്ലാവരും അറിഞ്ഞത്. തുടര്‍ന്ന് മോഹന്‍ലാലിനെ കാണാനുള്ള അവസരമൊരുക്കാമെന്ന് ഫാന്‍സ് അസ്സോസ്സിയേഷന്‍ രംഗത്തെത്തി. അഭിജിത്തിന്റെ ചികിത്സയ്ക്ക് മോഹന്‍ലാല്‍ സഹായം വാഗ്ദാനം ചെയ്തു. ചികിത്സയ്ക്കുള്ള വന്‍ തുക കണ്ടെത്താനാവാതെ വിഷമിക്കുകയായിരുന്നു കുടുംബം. വൃക്ക നല്‍കാന്‍ അച്ഛന്‍ തയ്യാറാണ്. ഇതിന് മുന്‍പ് മൂത്ര സഞ്ചിക്ക് ഓപ്പറേഷന്‍ വേണം. ഇതിനു മാത്രം 15 ലക്ഷം രൂപ ചിലവാകും. ഹോട്ടല്‍ തൊഴിലാളിയാണ് അഭിജിത്തിന്റെ അച്ഛന്‍.

Read More

അവര്‍ക്കും നാഥനില്ലാതെയായി, കലൈഞ്ജറുടെ ചിത്രത്തിനു മുന്നില്‍ തളര്‍ന്നു കിടക്കുന്ന നായകളുടെ വീഡിയോ വൈറലാകുന്നു

അവര്‍ക്കും നാഥനില്ലാതെയായി, കലൈഞ്ജറുടെ ചിത്രത്തിനു മുന്നില്‍ തളര്‍ന്നു കിടക്കുന്ന നായകളുടെ വീഡിയോ വൈറലാകുന്നു

ചെന്നൈ: കലൈഞ്ജര്‍ കരുണാനിധിയുടെ വിയോഗം തമിഴ് മക്കളെയെല്ലാം ഒരു പോലെ കണ്ണീരിലാഴ്ത്തി. സ്വന്തം പിതാവ് വിടപറഞ്ഞെന്നാണ് പലരും വിയോഗത്തെക്കുറിച്ച് പറഞ്ഞത്. ചെന്നൈ ഗോപാലപുരത്തെ വസതിയിലും ഇതു പോലെ രണ്ടു പേരുണ്ട്. തങ്ങളുടെ വിഷമം പറയാന്‍ പറ്റുന്നില്ലെങ്കിലും യജമാനന്റെ വിയോഗത്തില്‍ തളര്‍ന്നു കിടക്കുന്ന രണ്ടു നായകള്‍. കരുണാനിധിയുടെ പ്രീയപ്പെട്ട ഈ നായകളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കരുണാനിധിയുടെ ചിത്രത്തിനും ഒഴിഞ്ഞ വീല്‍ചെയറിനും മുന്നില്‍ തളര്‍ന്നു കിടക്കുന്ന നായകള്‍ കരുണാനിധിയുടെ സ്നേഹത്തിന്റെ മറ്റൊരു തെളിവായി. ഇന്നലെ വൈകുന്നേരം മറീന കടല്‍ത്തീരം കലൈഞ്ജറുടെ ശരീരം ഏറ്റുവാങ്ങിയപ്പോള്‍ സാക്ഷിയാകാന്‍ ആയിരക്കണക്കിനാളുകളാണെത്തിയത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മുതല്‍ ഇന്നലെ വരെ ആ വിയോഗത്തില്‍ ഹൃദയാഘാതം വന്നു മരിച്ചത് 14 പേരാണെന്നാണ് കണക്കുകള്‍.

Read More

” വാഹനം കയ്യിലുണ്ട്… ഇനി എവിടെ പോകണ”മെന്ന് ചോദിച്ച് കാളിദാസ് ജയറാം

” വാഹനം കയ്യിലുണ്ട്… ഇനി എവിടെ പോകണ”മെന്ന് ചോദിച്ച് കാളിദാസ് ജയറാം

കാളിദാസ് ജയറാം ഒരു യാത്രയ്ക്ക് പ്ലാനിടുകയാണ്. ട്രിപ്പ് പോകാന്‍ വാഹനം കയ്യിലുണ്ട്… ഇനി എവിടെ പോകണമെന്ന് തീരുമാനിച്ചാല്‍. ഒടുവില്‍ പ്രേക്ഷകര്‍ക്ക് തന്നെ വിട്ടു കൊടുത്തിരിക്കുകയാണ് കാളിദാസ്. ജയറാമിന് പ്രേമം ചെണ്ടയോടാണെങ്കില്‍ മകന് കമ്പം വാഹനങ്ങളോടാണ്. ലംബോര്‍ഗിനിയാണ് കാളിദാസിന്റെ സ്വപ്ന വാഹനമെങ്കിലും കാളിദാസ് ഇപ്പോള്‍ ഓഫ് റോഡ് ട്രിപ്പുകള്‍ക്കായി മഹീന്ദ്രയുടെ താര്‍ സ്വന്തമാക്കിയിരിക്കുകയാണ്. താര്‍ സ്വന്തമാക്കിയ കാര്യം കാളിദാസ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. താറിനൊപ്പമുള്ള തന്റെ ചിത്രവും ഓഫ് റോഡ് ട്രിപ്പിന് പറ്റിയ നല്ല സ്ഥലങ്ങള്‍ കമന്റ് ബോക്സില്‍ നിര്‍ദ്ദേശിക്കാനും കാളിദാസ് ഇന്‍സ്റ്റഗ്രാമില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഫ് റോഡ് പ്രേമികള്‍ക്ക് ഏറെ ഇഷ്ടമുള്ള വാഹനമാണ് മഹീന്ദ്രയുടെ താര്‍. 9.28 ലക്ഷം രൂപയാണ് ഷോറൂം വില. 13 കിലോമീറ്ററാണ് മൈലേജ്. ആറ് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന വാഹനമാണിത്. എന്‍ഇഎഫ് ടിസിഐസിആര്‍ഡിഇ എന്‍ജിനാണ് താറിന്റെ സവിശേഷത. പൂമരത്തിനു ശേഷം അല്‍ഫോണ്‍സ്…

Read More