ആമസോണില്‍ ‘ഐഫോണ്‍ ഫെസ്റ്റ് ‘

ആമസോണില്‍ ‘ഐഫോണ്‍ ഫെസ്റ്റ് ‘

ടെക് ലോകത്ത് ഏറ്റവും വലിയ ചര്‍ച്ചാ വിഷയമാണ് ആപ്പിളിന്റെ പുതിയ ഫോണുകള്‍. ഒരു ഐഫോണ്‍ കൈയ്യില്‍ വേണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരും തന്നെയുണ്ടാകില്ല. ഇവിടെയിതാ ഐ ഫോണ്‍ പ്രേമികള്‍ക്ക് മികച്ച അവസരമൊരുക്കിയിരിക്കുകയാണ് ആമസോണ്‍. ആമസോണിലെ ഐഫോണ്‍ ഫെസ്റ്റിലാണ് മികച്ച വിലക്കുറവില്‍ ഐഫോണ്‍ ലഭിക്കുന്നത്. ഐഫോണ്‍ എക്സ്, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ് പ്ലസ്, ഐഫോണ്‍ 6, ഐഫോണ്‍ എസ്ഇ എന്നിവയാണ് വിലക്കിഴിവില്‍ ലഭിക്കുക. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 5,000 രൂപ ഡിസ്‌കൗണ്ടും ലഭ്യമാകും. ഐ ഫോണുകള്‍ക്ക് പുറമെ ആപ്പിള്‍ വാച്ചുകളും വിലക്കിഴിവില്‍ ലഭ്യമാണ്.

Read More

പുതുമകളുമായി വീണ്ടും നോക്കിയ; മൂന്നു ഫോണുകള്‍ വിപണിയിലിറങ്ങി

പുതുമകളുമായി വീണ്ടും നോക്കിയ; മൂന്നു ഫോണുകള്‍ വിപണിയിലിറങ്ങി

കൊച്ചി: മൊബൈല്‍ വിപണിയില്‍ കൂടുതല്‍ പുതുമകള്‍ സമ്മാനിച്ച് നോക്കിയയുടെ മൂന്ന് സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങി. നോക്കിയ 8 സിറൊകൊ, നോക്കിയ 7 പ്ലസ്, നോക്കിയ 6 എന്നിവയാണ് നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ പുറത്തിറക്കിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ബാര്‍സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് കമ്പനി പുതിയ മോഡലുകള്‍ പ്രഖ്യാപിച്ചത്. ഇതോടൊപ്പം നോക്കിയ ഉത്പന്നങ്ങള്‍ക്കായി ഓണ്‍ലൈനില്‍ ഫോണ്‍സ് ഷോപ്പും ആരംഭിച്ചു. ഫോണുകള്‍ക്കൊപ്പം വിവിധ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച രൂപകല്‍പ്പനയും അത്യാധുനിക സവിശേഷതകളുമുള്ള നോക്കിയ സിറൊകോയ്ക്ക് 49,999 രൂപയാണ് വില. 25,999 രൂപയ്ക്ക് നോക്കിയ 7പ്ലസും 16,999 രൂപയ്ക്ക് നോക്കിയ 6ഉം ലഭ്യമായിരിക്കും. കഴിഞ്ഞ വര്‍ഷം നോക്കിയയെ സംബന്ധിച്ച് വഴിത്തിരിവായിരുന്നെന്ന് എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യാ വൈസ് പ്രസിഡന്റ് അജയ് മേത്ത പറഞ്ഞു. നോക്കിയയുടെ പുതിയ ചില ഫോണുകള്‍ രാജ്യത്ത് പരീക്ഷിക്കുകയും അവയ്ക്ക് ഉപഭോക്താക്കളില്‍നിന്ന് മികച്ച പ്രോത്സാഹനം ലഭിക്കുകയും ചെയ്തു….

Read More

വീണ്ടും ജിയോ തരംഗം; പ്രൈം മെമ്പര്‍ഷിപ്പ് കാലാവധി 2019 മാര്‍ച്ച് വരെ നീട്ടി

വീണ്ടും ജിയോ തരംഗം; പ്രൈം മെമ്പര്‍ഷിപ്പ് കാലാവധി 2019 മാര്‍ച്ച് വരെ നീട്ടി

പ്രൈം മെമ്പര്‍ഷിപ്പുള്ള എല്ലാ ഉപഭോക്താകള്‍ക്കും 2019 മാര്‍ച്ച് വരെ കാലാവധി നീട്ടി നല്‍കുമെന്നാണ് ജിയോ. ഇതിനൊപ്പം ചില പ്രത്യേക ഓഫറുകളും നല്‍കുമെന്നും ജിയോ അറിയിച്ചിട്ടുണ്ട്. നിലവിലെ ഉപഭോക്താകള്‍ മൈ ജിയോ ആപ് വഴിയാണ് പ്രൈം മെമ്പര്‍ഷിപ്പ് കാലാവധി ദീര്‍ഘിപ്പിക്കേണ്ടത്. പുതിയ ഉപയോക്തകള്‍ക്ക് ഏപ്രില്‍ 1 മുതല്‍ ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാന്‍ സാധിക്കും. പ്രൈം ഉപയോക്താകള്‍ക്ക് പ്രത്യേക ഓഫറുകള്‍ അവതരിപ്പിക്കുമെന്നും ജിയോ വ്യക്തമാക്കിയിട്ടുണ്ട്. പ്രൈം മെമ്പര്‍മാര്‍ക്ക് 550 ലൈവ് ടി.വി ചാനലുകള്‍, 6000 സിനിമകള്‍, ലക്ഷകണക്കിന് വിഡിയോകള്‍, 1.4 കോടികള്‍ പാട്ടുകള്‍, 5000 മാഗസിനുകള്‍, 500 കൂടുതല്‍ ന്യൂസ്‌പേപ്പറുകള്‍ എന്നിവയെല്ലാം സൗജന്യമായി ലഭിക്കുന്നത് തുടരുമെന്നും കമ്പനി അറിയിച്ചു. ഇതിനൊപ്പം ഒളിംമ്പിക്‌സ് 2018, ഫിലിം ഫെയര്‍, ജസ്റ്റിന്‍ ബീബര്‍ കണ്‍സേര്‍ട്ട് ലേക്മീ ഫാഷന്‍ വീക്ക്, ജിയോ മാമി ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയവ ലൈവായി കാണാനുള്ള സൗകര്യവും നല്‍കുന്നുണ്ട്.

Read More

‘നോക്കിയ 1’ ; ഏറ്റവും വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണ്‍ വിപണിയില്‍

‘നോക്കിയ 1’ ; ഏറ്റവും വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണ്‍ വിപണിയില്‍

തിരിച്ചു വരവിനൊരുങ്ങുന്ന നോക്കിയയുടെ ഏറ്റവും വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണായ നോക്കിയ 1 ഇന്ത്യയില്‍ പുറത്തിറങ്ങി. ആന്‍ഡ്രോയിഡ് ഒറിയോ ഗോ എഡിഷനിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണിന് 1.1 ജിഗാഹെഡ്‌സ് ക്വാഡ് കോര്‍ മീഡിയടെക് പ്രോസസറാണ് കരുത്ത് പകരുന്നത്. 1 ജി.ബി റാമും എട്ട് ജി.ബി സ്റ്റോറേജുമുള്ള ഫോണില്‍ 128ജി.ബി വരെ ദീര്‍ഘിപ്പിക്കാം. 5 മെഗാപിക്‌സല്‍ ക്യാമറയും പിന്നില്‍ എല്‍.ഇ.ഡി ഫ്‌ലാഷും നല്‍കിയിട്ടുണ്ട്. രണ്ട് മെഗാപിക്‌സലിന്‍േറതാണ് മുന്‍ ക്യാമറ. 2150 എം.എ.എച്ചിന്റെ ബാറ്ററിയാണ് ഉണ്ടാവുക. 5499 രൂപയാണ് ഫോണിന്റെ വില. എന്നാല്‍ ഫോണിനൊപ്പം 60 ജി.ബിയുടെ അധിക ഡാറ്റയും 2200 രൂപയുടെ കാഷ്ബാക്കും റിലയന്‍സ് ജിയോ നല്‍കുന്നുണ്ട്.

Read More

ക്യാമറയില്‍ അത്ഭുതം തീര്‍ക്കാന്‍ ‘ഒപ്പോ എഫ് 7’ ; സെല്ഫി ക്യാമറ 25 മെഗാപിക്‌സല്‍, പിന്‍ ക്യാമറ 16+5

ക്യാമറയില്‍ അത്ഭുതം തീര്‍ക്കാന്‍ ‘ഒപ്പോ എഫ് 7’ ; സെല്ഫി ക്യാമറ 25 മെഗാപിക്‌സല്‍, പിന്‍ ക്യാമറ 16+5

ആഗോളതലത്തില്‍ തന്നെ അതിവേഗത്തില്‍ വിപണികീഴടക്കി മുന്നേറുകയാണ് ഒപ്പോയുടെ സ്മാര്‍ട്ട് ഫോണുകള്‍. ഇന്ത്യന്‍ വിപണിയിലും തരംഗമാണ് ഒപ്പോ. ക്യാമറയുടെ സവിശേഷതകള്‍ക്കൊപ്പം വിലക്കുറവും ഒപ്പോയെ ജനപ്രീയ ബ്രാന്‍ഡാക്കുന്നു. ഇപ്പോഴിതാ ക്യാമറയില്‍ അത്ഭുതം കാട്ടാന്‍ എഫ് 7 എന്ന സ്മാര്‍ട്ട് ഫോണുമായി ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഒപ്പോ എത്തി. വിപണിയില്‍ ശ്രദ്ധയാകര്‍ഷിച്ച F6 ന്റെ പിന്‍ഗാമിയായാണ് F7 എത്തുന്നത്. കഴിഞ്ഞ ദിവസം അവ തരിപ്പിക്കപ്പെട്ട ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ലഭിക്കാന്‍ ഏപ്രില്‍ 9 വരെ കാത്തിരിക്കേണ്ടിവരും. 6.2 ഇഞ്ചിന്റെ HD പ്ലസ് ഡിസ്പ്ലേ, 4 ജിബി റാം, 64 ജിബി ഇന്റേര്‍ണല്‍ മെമ്മറി എന്നിവ ഫോണിനെ സവിശേഷത നല്‍കുന്നു. 256 ജിബിവരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നു . Android 8.0 Oreo ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഡ്യൂവല്‍ റിയര്‍ ക്യാമറകളാണ് ഒപ്പോയുടെ F 7 മോഡലുകള്‍ കാഴ്ചവെക്കുന്നത് . 16+5…

Read More

ഇന്ത്യന്‍ ഉപഭോക്താക്കളെ ലക്ഷ്യംവെച്ച് ‘ഐടെല്‍, എന്‍ട്രി ലെവല്‍’ സ്മാര്‍ട്ട് ഫോണുകള്‍..

ഇന്ത്യന്‍ ഉപഭോക്താക്കളെ ലക്ഷ്യംവെച്ച് ‘ഐടെല്‍, എന്‍ട്രി ലെവല്‍’ സ്മാര്‍ട്ട് ഫോണുകള്‍..

കൊച്ചി: ഐടെല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ സ്മാര്‍ട്ട് ഫോണ്‍ അനുഭവങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് എന്‍ട്രി ലെവല്‍ ശ്രേണിയിലെ സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കു വേണ്ടി സവിശേഷമായി രൂപകല്‍പ്പന ചെയ്തവയെന്ന സവിശേഷതയും ഇവയ്ക്കുണ്ടാകും. ഡിജിറ്റല്‍ ജീവിതത്തിലെ ആവശ്യങ്ങള്‍ക്കുതകും വിധം രൂപകല്‍പ്പന ചെയ്ത് എസ് 42- 8,499 രൂപയ്ക്കും എ 44 – 5,799 രൂപയ്ക്കും ലഭ്യമാക്കിയിട്ടുണ്ട്. മറ്റൊരു മോഡലായ എ44 പ്രോ ഏപ്രില്‍ മധ്യത്തോടെ വിപണിയിലെത്തും. ഏറ്റവും മികച്ച ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ മിശ്രണവുമായാണ് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലെ സെല്‍ഫി ഫോണായ എസ് 42 എത്തുന്നത്. 5.65 ഇഞ്ച് ഡിസ്‌പ്ലേ, 18.9 എച്ച്.ഡി. പ്ലസ് റസലൂഷന്‍, അള്‍ട്രാ തിന്‍ ബെസെല്‍ ഡിസൈന്‍ എന്നിവ വഴി ഏറ്റവും മികച്ച എന്റര്‍ടൈന്‍മെന്റ് പങ്കാളിയായാണ് എസ് 42 എത്തുന്നത്. ഇരട്ട ഫല്‍ഷ്, 13 എം.പി. പി.ഡി.എ.എഫ്. പിന്‍ ക്യാമറ, 13 എം.പി….

Read More

സ്മാര്‍ട്ട്‌ഫോണുകള്‍ ഉറക്കം കെടുത്തുന്നു.. !

സ്മാര്‍ട്ട്‌ഫോണുകള്‍ ഉറക്കം കെടുത്തുന്നു.. !

മനുഷ്യന്റെ സ്വാഭാവിക ജീവിതത്തിന് കൃത്യമായ ഉറക്കം അത്യന്താപേക്ഷിതമാണ്. ഉറക്കം നഷ്ടപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. സാങ്കേതിക വിദ്യയുടെ സ്വാധീനം മൂലം ഉറക്കം നഷ്ടപ്പെടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. 32% ഇന്ത്യക്കാരുടെ ഉറക്കം കെടുത്തുന്നത് സ്മാര്‍ട്ട്‌ഫോണുകളാണെന്ന് പുതിയ പഠനം. ഫിലിപ്സിന്റെ നേതൃത്വത്തില്‍ നടത്തിയ ആഗോള സര്‍വേയിലാണ് വിവരങ്ങളുള്ളത്. കംപ്യൂട്ടറുകളും സ്മാര്‍ട്ട്‌ഫോണുകളുമാണ് വില്ലന്മാര്‍. ഇവയുടെ അമിത ഉപയോഗമാണ് ഉറക്കനഷ്ടത്തിന് കാരണം. ഇതില്‍ 19 ശതമാനവും ജോലിസംബന്ധമായ ആവശ്യത്തെ തുടര്‍ന്നാണ് കമ്പ്യൂട്ടറുകള്‍ക്കും സ്മാര്‍ട്ട്ഫോണിനും മുന്നിലിക്കുന്നത്. മറ്റുള്ളവരാകട്ടെ ഗെയിമുകളും സിനിമയും മൂലവും.ആവശ്യമായ ഉറക്കം ലഭിക്കാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥിരമായി എട്ട് മണിക്കൂറില്‍ താഴെ ഉറക്കം ലഭിക്കുന്നവരില്‍ വിഷാദരോഗം, ഉത്കണ്ഠ എന്നിവ കൂടുതലാകുമെന്ന് മുന്നറിയിപ്പുകളുണ്ട്. ജീവിത പ്രശ്നങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകുമെങ്കിലും ഉറക്കക്കുറവുള്ളവരില്‍ മനസിനെ പോസിറ്റീവാക്കി നിലനിര്‍ത്തുന്നതിനുള്ള കഴിവ് വലിയ തോതില്‍ കുറയുന്നു. ഇത് മാനസിക പ്രശ്നങ്ങളിലേക്ക് പോലും നയിച്ചേക്കാം. കമ്പ്യൂട്ടറും സ്മാര്‍ട്ട് ഫോണും…

Read More

ജിയോയുടെ ഉപയോക്താക്കള്‍ നന്ദി പറയേണ്ടത് ഇഷാ അംബാനിയോട്

ജിയോയുടെ ഉപയോക്താക്കള്‍ നന്ദി പറയേണ്ടത് ഇഷാ അംബാനിയോട്

ഇന്ത്യന്‍ ടെലികോം രംഗത്ത് എതിരാളികളെ കടത്തിവെട്ടി മുന്നേറുകയാണ് റിലയന്‍സിന്റെ ജിയോ. 2016 സെപ്റ്റംബറില്‍ ലോഞ്ച് ചെയ്ത ജിയോ ലാഭത്തിലും ഉപയോക്താക്കളുടെ എണ്ണത്തിലും കുതിപ്പ് തുടരുകയാണ്. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഡേറ്റ ഉപയോഗത്തില്‍ ലോക രാജ്യങ്ങളില്‍ ഇന്ത്യയെ ഇതിനോടകം തന്നെ ജിയോ മുന്നേറ്റനിരയില്‍ എത്തിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ സൗജന്യ ഡാറ്റയും കോളുകളും എസ്എംഎസുകളും ആണ് റിലയന്‍സ് ജിയോയുടെ സവിശേഷത. വളരെ കുറഞ്ഞ കാലയളവില്‍ ലക്ഷക്കണക്കിന് ഉപയോക്താക്കളെ നേടിയെടുത്ത ജിയോ എന്ന ആശയത്തിനു പിന്നില്‍ തന്റെ മകള്‍ ഇഷ അംബാനിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുകേഷ് അംബാനി. 2011 ല്‍ മകള്‍ ഇഷയാണ് ജിയോ എന്ന ആശയം എന്റെ മനസ്സിലേക്ക് കൊണ്ടുവന്നത്. അന്നവള്‍ യുഎസ്സില്‍ പഠിക്കുകയാണ്. വെക്കേഷന് വീട്ടിലെത്തിയതായിരുന്നു. അവള്‍ക്ക് കുറച്ച് കോഴ്സ്വര്‍ക്കുകള്‍ പൂര്‍ത്തിയാക്കണമായിരുന്നു. വീട്ടിലെ ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് അവള്‍ വര്‍ക്ക് ചെയ്തത്. അച്ഛാ, നമ്മുടെ വീട്ടിലെ ഇന്റര്‍നെറ്റ് വളരെ മോശമാണെന്ന് അവള്‍ എന്നോട്…

Read More

പരിധികളില്ലാതെ വിളിക്കാം ; ബി എസ് എന്‍ എല്‍ പ്രീപെയ്ഡ് മൊബൈല്‍ ‘ഹോം പ്ലാന്‍ 67’ അവതരിപ്പിച്ചു

പരിധികളില്ലാതെ വിളിക്കാം ; ബി എസ് എന്‍ എല്‍ പ്രീപെയ്ഡ് മൊബൈല്‍ ‘ഹോം പ്ലാന്‍ 67’ അവതരിപ്പിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അദ്ധ്യക്ഷ ശോഭ കോശിയ്ക്കു ആദ്യ സിം നല്‍കികൊണ്ട് കേരളാ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി. ടി. മാത്യു ബി എസ് എന്‍ എലിന്റെ പുതിയ പ്രീപെയ്ഡ് മൊബൈല്‍ ‘ഹോം പ്ലാന്‍ 67’ അവതരിപ്പിച്ചു. ഉപഭോക്താവിന്റെ ഒരു ലാന്‍ഡ്ലൈന്‍ നമ്പറിലേക്കു പരിധിയില്ലാത്ത ലോക്കല്‍/STD/ റോമിംഗ് കാളുകള്‍ ഈ പ്ലാനിന്റെ പ്രത്യേകതയാണ്. ഉപഭോക്താവിനു തന്റെ ലാന്‍ഡ്ലൈന്‍ നമ്പറിനോട് സാമ്യമുള്ള മൊബൈല്‍ നമ്പര്‍ തെരഞ്ഞെടുക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 67 രൂപയുടെ 180 ദിവസം വാലിഡിറ്റിയുള്ള പ്ലാനില്‍ ഇന്ത്യയില്‍ എവിടേക്കും റോമിംഗ് ഉള്‍പ്പെടെ ബി എസ് എന്‍ എല്‍ കോളുകള്‍ക്ക് സെക്കന്റിന് 1 പൈസയും മറ്റു കോളുകള്‍ക്ക് സെക്കന്റിന് 1.2 പൈസയുമാണ് നിരക്ക്. ആദ്യ മാസം 500 MB ഡാറ്റ സൗജന്യമായി ലഭിക്കും. 110, 200, 500, 1000 എന്നീ ടോപ്അപ്പുകള്‍ക്ക് മുഴുവന്‍…

Read More

4G സേവനം ഇനി ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്കും

4G സേവനം ഇനി ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്കും

കേരളത്തില്‍ ബി.എസ്.എന്‍.എലിന്റെ 4 ജി സേവനം നിലവില്‍ വന്നു. ബി.എസ്.എന്‍.എല്‍ സി. എം. ഡി ശ്രീ. അനുപം ശ്രീവാസ്തവയെ ആദ്യ കാള്‍ വിളിച്ചു ഉദ്ഘാടനം ചെയ്തു. തുടക്കത്തില്‍ ഇടുക്കി ജില്ലയില്‍ പെടുന്ന ഉടുമ്പന്‍ചോല ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, ഉടുമ്പന്‍ചോല ടൌണ്‍, ചെമ്മണ്ണാര്‍, കല്ലുപാലം, സേനാപതി എന്നിവിടങ്ങളില്‍ ഈ സേവനം ലഭ്യമായിരിക്കും. മറ്റു് പ്രദേശങ്ങളിലേക്കുകൂടി ഈ സേവനം ലഭ്യമാക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഉപഭോക്തതാവിനു കൂടിയ ഡാറ്റാ വേഗതയോടൊപ്പം മികച്ച സേവനവും പ്രദാനം ചെയ്യുന്നു.

Read More