ആമസോണില്‍ ‘ഐഫോണ്‍ ഫെസ്റ്റ് ‘

ആമസോണില്‍ ‘ഐഫോണ്‍ ഫെസ്റ്റ് ‘

ടെക് ലോകത്ത് ഏറ്റവും വലിയ ചര്‍ച്ചാ വിഷയമാണ് ആപ്പിളിന്റെ പുതിയ ഫോണുകള്‍. ഒരു ഐഫോണ്‍ കൈയ്യില്‍ വേണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരും തന്നെയുണ്ടാകില്ല. ഇവിടെയിതാ ഐ ഫോണ്‍ പ്രേമികള്‍ക്ക് മികച്ച അവസരമൊരുക്കിയിരിക്കുകയാണ് ആമസോണ്‍. ആമസോണിലെ ഐഫോണ്‍ ഫെസ്റ്റിലാണ് മികച്ച വിലക്കുറവില്‍ ഐഫോണ്‍ ലഭിക്കുന്നത്. ഐഫോണ്‍ എക്സ്, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ് പ്ലസ്, ഐഫോണ്‍ 6, ഐഫോണ്‍ എസ്ഇ എന്നിവയാണ് വിലക്കിഴിവില്‍ ലഭിക്കുക. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 5,000 രൂപ ഡിസ്‌കൗണ്ടും ലഭ്യമാകും. ഐ ഫോണുകള്‍ക്ക് പുറമെ ആപ്പിള്‍ വാച്ചുകളും വിലക്കിഴിവില്‍ ലഭ്യമാണ്.

Read More

‘നോക്കിയ 1’ ; ഏറ്റവും വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണ്‍ വിപണിയില്‍

‘നോക്കിയ 1’ ; ഏറ്റവും വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണ്‍ വിപണിയില്‍

തിരിച്ചു വരവിനൊരുങ്ങുന്ന നോക്കിയയുടെ ഏറ്റവും വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണായ നോക്കിയ 1 ഇന്ത്യയില്‍ പുറത്തിറങ്ങി. ആന്‍ഡ്രോയിഡ് ഒറിയോ ഗോ എഡിഷനിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണിന് 1.1 ജിഗാഹെഡ്‌സ് ക്വാഡ് കോര്‍ മീഡിയടെക് പ്രോസസറാണ് കരുത്ത് പകരുന്നത്. 1 ജി.ബി റാമും എട്ട് ജി.ബി സ്റ്റോറേജുമുള്ള ഫോണില്‍ 128ജി.ബി വരെ ദീര്‍ഘിപ്പിക്കാം. 5 മെഗാപിക്‌സല്‍ ക്യാമറയും പിന്നില്‍ എല്‍.ഇ.ഡി ഫ്‌ലാഷും നല്‍കിയിട്ടുണ്ട്. രണ്ട് മെഗാപിക്‌സലിന്‍േറതാണ് മുന്‍ ക്യാമറ. 2150 എം.എ.എച്ചിന്റെ ബാറ്ററിയാണ് ഉണ്ടാവുക. 5499 രൂപയാണ് ഫോണിന്റെ വില. എന്നാല്‍ ഫോണിനൊപ്പം 60 ജി.ബിയുടെ അധിക ഡാറ്റയും 2200 രൂപയുടെ കാഷ്ബാക്കും റിലയന്‍സ് ജിയോ നല്‍കുന്നുണ്ട്.

Read More

ക്യാമറയില്‍ അത്ഭുതം തീര്‍ക്കാന്‍ ‘ഒപ്പോ എഫ് 7’ ; സെല്ഫി ക്യാമറ 25 മെഗാപിക്‌സല്‍, പിന്‍ ക്യാമറ 16+5

ക്യാമറയില്‍ അത്ഭുതം തീര്‍ക്കാന്‍ ‘ഒപ്പോ എഫ് 7’ ; സെല്ഫി ക്യാമറ 25 മെഗാപിക്‌സല്‍, പിന്‍ ക്യാമറ 16+5

ആഗോളതലത്തില്‍ തന്നെ അതിവേഗത്തില്‍ വിപണികീഴടക്കി മുന്നേറുകയാണ് ഒപ്പോയുടെ സ്മാര്‍ട്ട് ഫോണുകള്‍. ഇന്ത്യന്‍ വിപണിയിലും തരംഗമാണ് ഒപ്പോ. ക്യാമറയുടെ സവിശേഷതകള്‍ക്കൊപ്പം വിലക്കുറവും ഒപ്പോയെ ജനപ്രീയ ബ്രാന്‍ഡാക്കുന്നു. ഇപ്പോഴിതാ ക്യാമറയില്‍ അത്ഭുതം കാട്ടാന്‍ എഫ് 7 എന്ന സ്മാര്‍ട്ട് ഫോണുമായി ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഒപ്പോ എത്തി. വിപണിയില്‍ ശ്രദ്ധയാകര്‍ഷിച്ച F6 ന്റെ പിന്‍ഗാമിയായാണ് F7 എത്തുന്നത്. കഴിഞ്ഞ ദിവസം അവ തരിപ്പിക്കപ്പെട്ട ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ലഭിക്കാന്‍ ഏപ്രില്‍ 9 വരെ കാത്തിരിക്കേണ്ടിവരും. 6.2 ഇഞ്ചിന്റെ HD പ്ലസ് ഡിസ്പ്ലേ, 4 ജിബി റാം, 64 ജിബി ഇന്റേര്‍ണല്‍ മെമ്മറി എന്നിവ ഫോണിനെ സവിശേഷത നല്‍കുന്നു. 256 ജിബിവരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നു . Android 8.0 Oreo ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഡ്യൂവല്‍ റിയര്‍ ക്യാമറകളാണ് ഒപ്പോയുടെ F 7 മോഡലുകള്‍ കാഴ്ചവെക്കുന്നത് . 16+5…

Read More

ഇന്ത്യന്‍ ഉപഭോക്താക്കളെ ലക്ഷ്യംവെച്ച് ‘ഐടെല്‍, എന്‍ട്രി ലെവല്‍’ സ്മാര്‍ട്ട് ഫോണുകള്‍..

ഇന്ത്യന്‍ ഉപഭോക്താക്കളെ ലക്ഷ്യംവെച്ച് ‘ഐടെല്‍, എന്‍ട്രി ലെവല്‍’ സ്മാര്‍ട്ട് ഫോണുകള്‍..

കൊച്ചി: ഐടെല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ സ്മാര്‍ട്ട് ഫോണ്‍ അനുഭവങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് എന്‍ട്രി ലെവല്‍ ശ്രേണിയിലെ സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കു വേണ്ടി സവിശേഷമായി രൂപകല്‍പ്പന ചെയ്തവയെന്ന സവിശേഷതയും ഇവയ്ക്കുണ്ടാകും. ഡിജിറ്റല്‍ ജീവിതത്തിലെ ആവശ്യങ്ങള്‍ക്കുതകും വിധം രൂപകല്‍പ്പന ചെയ്ത് എസ് 42- 8,499 രൂപയ്ക്കും എ 44 – 5,799 രൂപയ്ക്കും ലഭ്യമാക്കിയിട്ടുണ്ട്. മറ്റൊരു മോഡലായ എ44 പ്രോ ഏപ്രില്‍ മധ്യത്തോടെ വിപണിയിലെത്തും. ഏറ്റവും മികച്ച ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ മിശ്രണവുമായാണ് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലെ സെല്‍ഫി ഫോണായ എസ് 42 എത്തുന്നത്. 5.65 ഇഞ്ച് ഡിസ്‌പ്ലേ, 18.9 എച്ച്.ഡി. പ്ലസ് റസലൂഷന്‍, അള്‍ട്രാ തിന്‍ ബെസെല്‍ ഡിസൈന്‍ എന്നിവ വഴി ഏറ്റവും മികച്ച എന്റര്‍ടൈന്‍മെന്റ് പങ്കാളിയായാണ് എസ് 42 എത്തുന്നത്. ഇരട്ട ഫല്‍ഷ്, 13 എം.പി. പി.ഡി.എ.എഫ്. പിന്‍ ക്യാമറ, 13 എം.പി….

Read More

999 രൂപയ്ക്ക് 4ജി സ്മാര്‍ട്ട്‌ഫോണ്‍: വില്‍പ്പനയ്‌ക്കെത്തിക്കുന്നത് വോഡഫോണും ഫ്‌ളിപ്പ്കാര്‍ട്ടും

999 രൂപയ്ക്ക് 4ജി സ്മാര്‍ട്ട്‌ഫോണ്‍: വില്‍പ്പനയ്‌ക്കെത്തിക്കുന്നത് വോഡഫോണും ഫ്‌ളിപ്പ്കാര്‍ട്ടും

കൊച്ചി: കുറഞ്ഞ നിരക്കില്‍ 4ജി സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തുന്നു. 999 രൂപയുടെ എന്‍ട്രി ലെവല്‍ 4ജി സ്മാര്‍ട്ട്‌ഫോണുകളാണ് വരുന്നത്. രാജ്യത്തെ പ്രധാന ടെലികോം സേവന ദാതാക്കളിലൊന്നായ വോഡഫോണും ഇ-കൊമേഴ്‌സ് സ്ഥാപനം ഫ്‌ളിപ്പ്കാര്‍ട്ടും ചേര്‍ന്നാണ് ഫോണുകള്‍ പുറത്തിറക്കുന്നത്. ‘മൈ ഫസ്റ്റ് 4ജി സ്മാര്‍ട്ട്‌ഫോണ്‍’ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഫോണുകള്‍ വില്‍ക്കുക. ഇതില് തിരഞ്ഞെടുത്ത എന്‍ട്രി ലെവല്‍ 4ജി ഫോണുകള്‍ക്ക് വോഡഫോണ് ക്യാഷ് ബാക്ക് ഓഫര്‍ നല്‍കുന്നുണ്ട്. വോഡഫോണിന്റെ നിലവിലുള്ളതും പുതിയതുമായ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്നും എന്‍ട്രി ലെവല്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ ഈ ഓഫര്‍ ലഭിക്കും. ഉപഭോക്താക്കള്‍ പ്രതിമാസം 150 രൂപയ്ക്ക് തുടര്‍ച്ചയായി 36 മാസം റീചാര്‍ജ് ചെയ്താലാണ് ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക (ഒരു മാസം കുറഞ്ഞത് ആകെ 150 രൂപയുടെ പല വിഭാഗത്തിലുളള റീചാര്‍ജുകള്‍ ആകാം). 18 മാസങ്ങള്‍ തുടര്‍ച്ചയായി റീച്ചാര്‍ജ് ചെയ്താല്‍ 900…

Read More

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യാ സെയ്ല്‍ ജനുവരി 21 മുതല്‍

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യാ സെയ്ല്‍ ജനുവരി 21 മുതല്‍

ന്യൂഡല്‍ഹി: ആമസോണ്‍ ഗ്രേറ്റ് ഇന്ത്യാ സെയ്ല്‍ ജനുവരി 21 അര്‍ധരാത്രി 12 മണിയ്ക്ക് ആരംഭിക്കും. സ്മാര്‍ട് ഫോണുകള്‍, ലാപ് ടോപ്പുകള്‍, ടിവി, ക്യാമറ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് ആമസോണ്‍ വില്‍പനയ്‌ക്കെത്തിക്കുക. എന്നാല്‍ ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് 20 മുതല്‍ തന്നെ ഗ്രേറ്റ് ഇന്ത്യന്‍ സെയ്ല്‍ ഓഫറുകള്‍ ലഭ്യമാവും. 24ാം തീയ്യതി വരെയാണ് വില്‍പനയുണ്ടാവുക. ആമസോണ്‍ പേ ബാലന്‍സ് വഴി 250 രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 200 രൂപവരെ തുകയുടെ പത്ത് ശതമാനം കാഷ്ബാക്ക്. എച്ച്ഡിഎഫ്‌സി ബാങ്കും പത്ത് ശതമാനം കാഷ്ബാക്ക് നല്‍കും. കൂടാതെ ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭ്യമാവും. സ്മാര്‍ട്‌ഫോണുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും 40 ശതമാനം വരെ ഡിസ്‌കൗണ്ട് ആമസോണ്‍ നല്‍കുന്നുണ്ട്. ഡിസ്‌കൗണ്ടില്‍ ലഭിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ എതെല്ലാം ആയിരിക്കുമെന്നും ആമസോണ്‍ വ്യക്തമാക്കി. തുടങ്ങിയ ഫോണുകള്‍ ഇക്കൂട്ടത്തിലുണ്ട്. ആമസോണ്‍, വണ്‍പ്ലസ് സ്മാര്‍ട്‌ഫോണുകള്‍ക്കും ഡിസ്‌കൗണ്ടുണ്ട്. ആമസോണിന്റെ തന്നെ കൈന്റില്‍…

Read More

നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണിന് അഡിക്ടാണോ..? സ്മാര്‍ട്ട്‌ഫോണ്‍ അടിമത്തത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു വഴി

നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണിന് അഡിക്ടാണോ..? സ്മാര്‍ട്ട്‌ഫോണ്‍ അടിമത്തത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു വഴി

ഇടയ്ക്കിടെ പോക്കറ്റില്‍നിന്നു ഫോണ്‍ എടുത്തു നോക്കുന്നു.., വെറുതെ സൈ്വപ്പ് ചെയ്യുന്നു.., മെസേജോ അലെര്‍ട്ടോ മിസ്ഡ് കോളോ ഉണ്ടോയെന്നു നോക്കുന്നു പോക്കറ്റിലിടുന്നു.., നാളുകളായി പറയുന്ന കാര്യമാണ് ഒരു കാര്യവുമില്ലെങ്കിലും ഫോണ്‍ വെറുതെയെടുത്ത് കൈയില്‍വയ്ക്കുന്നു. സംഭവം വേറൊന്നുമല്ല, അഡിക്ഷനാണ്. ഫോണ്‍ കൈയില്‍ കൊണ്ടുനടക്കുന്നിടത്തോളം കാലം ഈ അടിമത്തത്തില്‍നിന്ന് രക്ഷപ്പെടുക അസാധ്യമാണ്. ഉപയോഗം കുറച്ചുകൊണ്ട് സ്വാധീനം കുറയ്ക്കാനേ കഴിയൂ. കൈയകലത്തില്‍നിന്ന് ഫോണ്‍ മാറ്റിവയ്ക്കാനും ശ്രദ്ധിക്കണം. പുകവലി ഉപേക്ഷിക്കുന്നതുപോലെ ശ്രമകരമാണ് സ്മാര്‍ട്ട്‌ഫോണ്‍ അടിമത്തം ഒഴിവാക്കുന്നതും. വിമുക്തി ചികത്സയുടെ ഭാഗമായി സിഗരറ്റ് കിട്ടാതെ വെപ്രാളപ്പെടുന്നവര്‍ക്ക് നിക്കോട്ടിന്‍ അടങ്ങാത്ത പുകവലിക്കാന്‍ അവസരം നല്‍കാറുണ്ട്. ഉപയോഗം കുറച്ചുകൊണ്ട് ലഹരിയുടെ പിടിയില്‍നിന്ന് രക്ഷപ്പെടുത്താനാണിത്. ഇതേ മാതൃകയില്‍ സ്മാര്‍ട്ട്‌ഫോണിന്റെ പിടിയില്‍നിന്ന് പുറത്തുവരാന്‍ വഴിയുണ്ടാക്കുകയാണ് ഓസ്ട്രിയന്‍ ഡിസൈനറായ ക്ലമന്‍സ് ഷിലിനെര്‍. ഫോണിന്റെ രൂപവും വലിപ്പവുമുള്ള ഉപകരണമാണ് ക്ലമന്‍സ് മുന്നോട്ടുവയ്ക്കുന്നത്. പോക്കറ്റില്‍ കൊണ്ടുനടക്കാം. ബാറ്ററി വേണ്ട, റേഡിയേഷനുമില്ല. കോളോ മെസേജോ വരില്ലെന്നു പ്രത്യേകം…

Read More

ബുക്ക് ചെയ്തത് മൊബൈല്‍ ഫോണ്‍, ലഭിച്ചത് മൂന്നു നിര്‍മ ബാര്‍ സോപ്പുകള്‍: ഡല്‍ഹി സ്വദേശിക്ക് ആമസോണ്‍ കൊടുത്തത് എട്ടിന്റെ പണി

ബുക്ക് ചെയ്തത് മൊബൈല്‍ ഫോണ്‍, ലഭിച്ചത് മൂന്നു നിര്‍മ ബാര്‍ സോപ്പുകള്‍: ഡല്‍ഹി സ്വദേശിക്ക് ആമസോണ്‍ കൊടുത്തത് എട്ടിന്റെ പണി

ആമസോണില്‍ ഫോണ്‍ ബുക്ക് ചെയ്ത ഡല്‍ഹിയിലെ അവ്‌നീഷ് എഡ്രിക്ക് റായ്ക്ക് ലഭിച്ചത് മൂന്നു നിര്‍മ ബാര്‍ സോപ്പുകള്‍. 38,000 രൂപ വിലയുള്ള വണ്‍ പ്ലസ് 5ടി ഫോണ്‍ ബുക്ക് ചെയ്ത ആള്‍ക്കാണ് അബദ്ധം പറ്റിയത്.   ഓര്‍ഡര്‍ ചെയ്തത് വണ്‍പ്ലസിന്റെ 5ടി ഹാന്‍ഡ്‌സെറ്റാണ് . എന്നാല്‍ ആമസോണ്‍ അയച്ചുനല്‍കിയ ബോക്‌സ് തുറന്നപ്പോള്‍ കണ്ടത് ഫോണിന് പകരം മൂന്നു നിര്‍മ സോപ്പുകളാണ്. അവ്‌നീഷ് ഫെയ്‌സ്ബുക്കില്‍ സോപ്പുകളുടെയും അയച്ചു നല്‍കിയ ബോക്‌സിന്റെയും ചിത്രങ്ങളും കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫോണ്‍ നവംബര്‍ 21-നാണ് ബുക്കു ചെയ്തത്. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്കുള്ള പ്രീ ലോഞ്ച് ഓഫര്‍ പ്രകാരമാണ് വണ്‍പ്ലസ് 5ടി ബുക്കുചെയ്തത്.

Read More

ഇന്നു വാങ്ങുന്ന ഉത്പ്പന്നങ്ങള്‍ക്ക് അടുത്ത വര്‍ഷം പണം: പുതിയ ഓഫറുമായി ആമസോണ്‍

ഇന്നു വാങ്ങുന്ന ഉത്പ്പന്നങ്ങള്‍ക്ക് അടുത്ത വര്‍ഷം പണം: പുതിയ ഓഫറുമായി ആമസോണ്‍

ആമസോണിലെ പുതിയ ഓഫര്‍ ആരെയും ഒന്ന് അതിശയിപ്പിക്കും. ഇന്നു വാങ്ങുന്ന ഉത്പ്പന്നങ്ങള്‍ക്ക് അടുത്ത വര്‍ഷം പണം. എന്നാല്‍ എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കുമാത്രമാണ് ഈ ഓഫര്‍ ലഭ്യമാവുക. ഫ്‌ലിപ്കാര്‍ട്ടും ഒന്നിനൊന്ന് മികച്ച ഓഫറുമായി വില്‍പന പെരുമഴ ആരംഭിച്ചുകഴിഞ്ഞു. ഫ്‌ലിപ്കാര്‍ട്ടും ആമസോണും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ഏത് കടമ്പയും കടക്കാന്‍ ഇരുവരും തയ്യാറാണ്. അത് ഒരു പക്ഷെ നഷ്ടമാണെങ്കില്‍ പോലും. ലക്ഷ്യം ഒന്നുമാത്രം ഉത്പ്പന്നം വിറ്റഴിക്കുക. വിവിധ ഉത്പ്പന്നങ്ങള്‍ക്ക് 80% വരെയാണ് ഇരുകൂട്ടരും പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്‌കൗണ്ട്. ദി ബിഗ് ബില്യണ്‍ ഡെയ്സ് എന്നാണ് ഫ്‌ലിപ്കാര്‍ട്ട് ആദായ വില്‍പനയ്ക്ക് നല്‍കിയിരിക്കുന്ന പേര്. സെപ്റ്റംബര്‍ 20 മുതല്‍ 24 വരെയാണ് ഫ്‌ലിപ്കാര്‍ട്ടും ഉപഭോക്താക്കളും ദി ബിഗ് ബില്യണ്‍ ഡെയ്സ് ആഘോഷിക്കുക. എന്നാല്‍ ആമസോണ്‍ സെപ്റ്റംബര്‍ 21 മുതല്‍ 24 വരെയാണ് ആദായ വില്‍പനയായ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍…

Read More

ആമസോണില്‍ 50 ഇഞ്ച് ടിവിയ്ക്ക് ഓര്‍ഡര്‍ നല്‍കി, കിട്ടിയതോ?

ആമസോണില്‍ 50 ഇഞ്ച് ടിവിയ്ക്ക് ഓര്‍ഡര്‍ നല്‍കി, കിട്ടിയതോ?

മുംബൈ: മുംബൈ സ്വദേശിയായ മുഹമ്മദ് സര്‍വാര്‍ ഓണ്‍ലൈനായി 50 ഇഞ്ചിന്റെ ടിവിക്ക് ഓര്‍ഡര്‍ നല്‍കി. എന്നാല്‍ എത്തിയത് 16 ഇഞ്ചിന്റെ മോണിറ്റര്‍ മാത്രമാണ്. കഴിഞ്ഞ രണ്ട് മാസമായി ഈ സംഭവത്തില്‍ നിയമ പോരാട്ടത്തിലാണ് മുഹമ്മദ്. ടിവിയുടെ പാക്കിംങില്‍ തന്നെയാണ് മോണിറ്റര്‍ മുഹമ്മദിന് എത്തിയത്. ഐടി കമ്പനിയില്‍ ജോലി നോക്കുകയാണ് 33 കാരനായ മുഹമ്മദ്. മെയില്‍ ആമസോണിലെ ഡിസ്‌കൗണ്ട് പരസ്യം കണ്ടാണ് മുഹമ്മദ് 50 ഇഞ്ചിന്റെ മിതാഷി എല്‍ഇഡി ടിവി ഓര്‍ഡര്‍ ചെയ്യുന്നത്. കുടുംബത്തിന് റംസാന്‍ സമ്മാനമായാണ് മുഹമ്മദ് ടിവി വാങ്ങിയത്. ക്രെഡിറ്റ് കാര്‍ഡിലൂടെ ടിവിയുടെ തുകയായ 33,000 രൂപയും മുഹമ്മദ് നല്‍കി. തുടര്‍ന്ന് മെയ് 19 ന് മുഹമ്മദിന് ടിവി ഡെലിവറി ചെയ്യാന്‍ ആള്‍ എത്തി. ടിവി നല്‍കിയപ്പോള്‍ ഇപ്പോള്‍ ഇത് തുറക്കരുതെന്നും ഇന്‍സ്റ്റലേഷന്‍ നടക്കുകയാണെന്നും ഡെലിവറി ചെയ്ത ആള്‍ പറഞ്ഞു. പാക്കറ്റ് ഇപ്പോള്‍ തുറന്നാല്‍ ടിവിക്ക്…

Read More