‘ കിടു ഗെറ്റപ്പുകളില്‍ ആസിഫ് അലി.. ‘; മന്ദാരം ഈ മാസമെത്തും…

‘ കിടു ഗെറ്റപ്പുകളില്‍ ആസിഫ് അലി.. ‘; മന്ദാരം ഈ മാസമെത്തും…

സൂപ്പര്‍ ഹിറ്റ് ചിത്രം ബി ടെക്കിനു ശേഷം ആസിഫ് അലി നായകനാകുന്ന മന്ദാരം പ്രദര്‍ശനത്തിനൊരുങ്ങുന്നു. വിജേഷ് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എം സജാസ് തിരക്കഥ ഒരുക്കുന്ന ചിത്രം സെപ്റ്റംബര്‍ 28നു സിനിമാനിയ പ്രദര്‍ശനത്തിനെത്തിക്കും. മാജിക് മൗണ്ടെയ്ന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. മുജീബ് മജീദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വര്‍ഷ, അനാര്‍ക്കലി മരിക്കാര്‍, മേഘ മാത്യു, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, വിനീത് വിശ്വം, ഇന്ദ്രന്‍സ്, ഗണേശ് കുമാര്‍, നന്ദിനി എന്നിവരാണ് മറ്റു താരങ്ങള്‍. മന്ദാരത്തിന്റെ ട്രെയ്ലര്‍ മികച്ച പ്രതികരണം നേടുകയും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം പിടിക്കുകയും ചെയ്തു. ചിത്രത്തിന്റെ പുറത്തു വിട്ട പോസ്റ്ററുകളിലെ ആസിഫ് അലിയുടെ വ്യത്യസ്ത ഗെറ്റപ്പുകള്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

Read More

” ദേ.. അടുത്ത കണ്ണിറുക്കല്‍ വീഡിയോ എത്തി… ”

” ദേ.. അടുത്ത കണ്ണിറുക്കല്‍ വീഡിയോ എത്തി… ”

തിരുവനന്തപുരം: കല്ല്യാണ വീഡിയോകളില്‍ പലതരം രസകരമായ മുഹൂര്‍ത്തങ്ങളുമുണ്ടാകാറുണ്ട്. പ്രത്യേകിച്ച് ന്യൂജെന്‍ വീഡിയോകളില്‍. പലതും അറിയാതെ പകര്‍ത്തപ്പെടുന്നവയാണ്. ഇതും അങ്ങനെയൊരു വീഡിയോ ആണ്. ഒരു സുന്ദരിക്കുട്ടിയാണ് വീഡിയോയിലെ താരം. കൈ നുണഞ്ഞുകൊണ്ട് കൂട്ടുകാരിയുടെ നേര്‍ക്ക് തിരിയുകയാണ് ആള്. വീഡിയോ എടുക്കുന്നത് അപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. അതോടെ ആളാകെ ചമ്മി. ഒരു സൂപ്പര്‍ കണ്ണിറുക്കിക്കാണിക്കലുമുണ്ടായി ചമ്മലിനു പിന്നാലെ. ഏതായാലും വീഡിയോ വളരെ പെട്ടെന്നാണ് അങ്ങ് വൈറലായത്. https://www.facebook.com/varietymedia.in/videos/1939231306194504/  

Read More

” രജ്ഞിനി പ്രണയം വെളിപ്പെടുത്തുന്നു… ”

” രജ്ഞിനി പ്രണയം വെളിപ്പെടുത്തുന്നു… ”

രഞ്ജിനി ഹരിദാസിന്റെ പ്രണയം എല്ലായ്പ്പോഴും ചര്‍ച്ചയാകാറുണ്ട്.. വീണ്ടും രഞ്ജിനിയുടെ പ്രണയം ചര്‍ച്ചയാകുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തായ ശേഷം രഞ്ജിനി ബിഗ് ബോസ് ഹൗസ് വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവെച്ചിരുന്നു. അതോടൊപ്പം തന്റെ പ്രണയത്തെ കുറിച്ചും മറ്റും രഞ്ജിനി പറയുന്നു. തന്നെ സംബന്ധിച്ചിടത്തോളം പ്രണയം വളരെ സ്വാഭാവികമാണെന്നും എന്നാല്‍ വിവാഹം അസ്വാഭാവികമായ ഒന്നാണെന്നും രഞ്ജിനി പറയുന്നു.   നാം മറ്റുള്ളവരെ ബോധ്യപ്പെടുത്താനും അവനവനെ ബോധ്യപ്പെടുത്താനുമൊക്കെ വേണ്ടിയാണ് വിവാഹം കഴിക്കുന്നത് എന്നാണ് എന്റെ അഭിപ്രായം. വിവാഹം ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യം ആണെന്ന് എനിക്കിതു വരെ തോന്നിയിട്ടില്ല. ചിലര്‍ക്ക് തോന്നുണ്ടാവാം. അവര്‍ വിവാഹം കഴിക്കാന്‍ വേണ്ടി പ്രണയിക്കുന്നുണ്ടാവാം. വിവാഹം ഒരു ഉടമ്പടിയാണ്. അതിലൊക്കെ ഒപ്പുവെച്ച് കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ട് അത് വേണ്ടെന്ന് തോന്നിയാല്‍ എന്ത് ചെയ്യും. അത് ബ്രേക്ക് ചെയ്യേണ്ടേ എന്നും രഞ്ജിനി ചോദിക്കുന്നു. പ്രണയിക്കുന്നത്…

Read More

മമ്മൂട്ടിയുടെ ‘അമീറി’ന്റെ ടൈറ്റില്‍ പോസ്റ്റര്‍ എത്തി

മമ്മൂട്ടിയുടെ ‘അമീറി’ന്റെ ടൈറ്റില്‍ പോസ്റ്റര്‍ എത്തി

ഹനീഫ് അദേനിയുടെ തിരക്കഥയില്‍ വിനോദ വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അമീര്‍ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ഒരു ഡോണിന്റെ കുമ്പസാരം എന്ന ടാഗ്ലൈനോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഗ്രേറ്റ് ഫാദര്‍, എബ്രഹാമിന്റെ സന്തതികള്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഹനീഫ് അദേനിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് അമീര്‍. ശ്രീലക്ഷ്മി, ശങ്കര്‍രാജ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. ഗോപി സുന്ദറാണ് സംഗീതം.

Read More

നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍, നന്ദി അറിയിച്ച് മോദിയും

നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍, നന്ദി അറിയിച്ച് മോദിയും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ആശംസകള്‍ സ്വീകരിച്ച മോദി ഇതിന് ട്വിറ്ററില്‍ നന്ദിയും അറിയിച്ചു. നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍. താങ്കളുടെ ആയുരാരോഗ്യത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നു. നിലയ്ക്കാത്ത കര്‍മ്മത്തിന് ഊര്‍ജ്ജമുണ്ടാവട്ടെ എന്നും ആശംസിക്കുന്നു. മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു. അധികം വൈകാതെ ആശംസകള്‍ സ്വീകരിച്ച് മോദിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ മറുപടി വന്നു. നിങ്ങളുടെ ആശംസയെ ഞാന്‍ വിലമതിക്കുന്നു, എന്നായിരുന്നു മോഹന്‍ലാലിന്റെ ആശംസയോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം. Happy Birthday to our beloved Prime Minister Shri @narendramodi Ji. Prayers for your good health and lots of energy for your relentless work. @PMOIndia #HappyBdayPMModi pic.twitter.com/brS2aA1yMt — Mohanlal (@Mohanlal) September 17, 2018 ഈ മാസം തുടക്കത്തില്‍ ദില്ലിയിലെത്തി മോഹന്‍ലാല്‍ പ്രധാനമന്ത്രിയെ…

Read More

” ഇതെന്താ ചെരിപ്പ് കടയോ… ? സണ്ണി ലിയോണിന്റെ ചെരുപ്പ് ശേഖരം കണ്ട് ഞെട്ടി ആരാധകര്‍; വീഡിയോ വൈറല്‍ ”

” ഇതെന്താ ചെരിപ്പ് കടയോ… ? സണ്ണി ലിയോണിന്റെ ചെരുപ്പ് ശേഖരം കണ്ട് ഞെട്ടി ആരാധകര്‍; വീഡിയോ വൈറല്‍ ”

പോണ്‍ സിനിമ മേഖലയില്‍ നിന്നും മുഖ്യധാരാ സിനിമകളിലേക്ക് ചുവടു വച്ച താരമാണ് സണ്ണി ലിയോണ്‍. ഇപ്പോള്‍ ലോകമെമ്പാടും ആരാധകരുള്ള സണ്ണി , സിനിമയിലെ സജീവ സാന്നിധ്യമാണ്. ആരാധകരെ പല കാര്യങ്ങള്‍കൊണ്ടും അമ്പരപ്പിച്ചിട്ടുള്ള സണ്ണി ലിയോണ്‍ , ഇപ്പോള്‍ മറ്റൊരു ഗംഭീര കളക്ഷനിലൂടെ എല്ലാവരെയും ഞെട്ടിക്കുകയാണ്. തന്റെ ഷൂവിന്റേയും ചെരിപ്പിന്റെയും കളക്ഷനിലൂടെയാണ് സണ്ണി ആരാധകരെ അമ്പരപ്പിക്കുന്നത്. ഒരു ചെരിപ്പ് കട പോലെ തന്നെയാണ് സണ്ണിയുടെ കളക്ഷനും. ഷൂവിനായി ഒരു ഭാഗവും മറ്റു ഫാഷന്‍ ചെരിപ്പുകള്‍ക്കായി മറ്റൊരു ഭാഗവും. വസ്ത്രങ്ങളുടെയും , വാച്ചുകളുടെയും തുടങ്ങി പലതരം കളക്ഷനുകള്‍ സിനിമ താരങ്ങള്‍ പങ്കു വച്ചിട്ടുണ്ടെങ്കിലും സണ്ണിയുടെ ചെരിപ്പിന്റെ കളക്ഷന്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ്. ഇന്‍സ്റ്റാഗ്രാമില്‍ സണ്ണി ലിയോണ്‍ തന്നെയാണ് വീഡിയോ പങ്കു വച്ചത്.  

Read More

ഇതാണ് ബംഗ്ലാദേശിന്റെ സണ്ണി ലിയോണ്‍; ഫോട്ടോസ് വൈറല്‍

ഇതാണ് ബംഗ്ലാദേശിന്റെ സണ്ണി ലിയോണ്‍; ഫോട്ടോസ് വൈറല്‍

  ഇതാണ് ബംഗ്ലാദേശിന്റെ സണ്ണി ലിയോണ്‍; ഫോട്ടോസ് വൈറല്‍ !!! പോണ്‍ സിനിമ രംഗത്ത് നിന്നും മുഖ്യധാരാ സിനിമകളിലേക്ക് എത്തി നിരവധി ആരാധകരെ കയ്യിലെടുത്ത താരമാണ് സണ്ണി ലിയോണ്‍. സണ്ണി ലിയോണിന്റെ ആകാര വടിവും ഭംഗിയും ഇന്ത്യ ഒട്ടാകെ അവര്‍ക്ക് ആരാധകരെ സമ്മാനിച്ചു . സണ്ണി ലിയോണിനെ പോലൊരാള്‍ നമ്മുടെ അയല്‍രാജ്യത്തിനും സ്വന്തമായുണ്ട്. ബംഗ്ലാദേശിന്റെ സണ്ണി ലിയോണായ നൈല നയീം എന്ന സുന്ദരിയാണിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.   View this post on Instagram Risky! A post shared by Naila Nayem (@therealnailanayem) on Mar 5, 2018 at 8:24am PST 23 കാരിയായ നൈല നയീമിനും ആരാധകരേറെയാണ്. സണ്ണിയെ പോലെ ബോള്‍ഡ് വേഷങ്ങള്‍ ചെയ്യാന്‍ മടി കാണിക്കാത്ത നൈലയ്ക്ക് വന്‍ ആരാധക പിന്തുണയാണ് ബംഗ്ലാദേശിലുള്ളത്. റാംപ്മോഡലിങ്ങിലൂടെയാണ് നൈല നയീം സിനിമാ…

Read More

‘ ജീവിതത്തില്‍ ഇനി ഈ രണ്ടു കാര്യങ്ങള്‍ ചെയ്യരുതെന്ന് അക്ഷയ്കുമാര്‍ തന്നോട് പറഞ്ഞു ‘ – ട്വിങ്കില്‍ ഖന്ന മനസ്സുതുറക്കുന്നു..

‘ ജീവിതത്തില്‍ ഇനി ഈ രണ്ടു കാര്യങ്ങള്‍ ചെയ്യരുതെന്ന് അക്ഷയ്കുമാര്‍ തന്നോട് പറഞ്ഞു ‘ – ട്വിങ്കില്‍ ഖന്ന മനസ്സുതുറക്കുന്നു..

ജീവിതത്തില്‍ ഇനി ഈ രണ്ടു കാര്യങ്ങള്‍ ചെയ്യരുതെന്ന് അക്ഷയ്കുമാര്‍ തന്നോട് പറഞ്ഞെന്നും , ഈ രണ്ടു കാര്യങ്ങളിലും താന്‍ വളരെ മോശമായിരുന്നെന്നും ട്വിങ്കില്‍ ഖന്ന. അക്ഷയ് എന്നെ വിലക്കിയതില്‍ ഒരു കാര്യം അഭിനയമായിരുന്നു. അത് ശരിയായിരുന്നു, എന്റെ അഭിനയം വളരെ മോശമായിരുന്നു. മറ്റൊരു കാര്യം കണ്ണാടിക്ക് മുന്നില്‍ നിന്നു കൊണ്ട് കോമഡി സീനുകള്‍ അഭിനയിച്ചു നോക്കുന്നതാണ്. അക്ഷയ് കുമാറുമായുള്ള വിവാഹ ശേഷം ഈ രണ്ടു കാര്യങ്ങളും താന്‍ ആവര്‍ത്തിച്ചിട്ടില്ലെന്നും പറയുന്നു ബോളീവുഡ് നായിക ട്വിങ്കില്‍ ഖന്ന. രണ്ട് കാര്യങ്ങളിലാണ് അക്ഷയ് എന്നെ വിലക്കിയത്, അതില്‍ രണ്ടിലും ഞാന്‍ മോശമായിരുന്നു: ട്വിങ്കിള്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അക്ഷയ് കുമാറിന്റെ ഭാര്യ കൂടിയായ ട്വിങ്കിള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ബാദ്ഷാബര്‍സാത്, മേള, ജോഡി നമ്പര്‍ വണ്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട താരം, വിവാഹശേഷം സിനിമയും അഭിനയവും ഉപേക്ഷിക്കുകയായിരുന്നു….

Read More

” വായ മൂടെടാ പിസി.. ” , കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി പാര്‍വതിയും

” വായ മൂടെടാ പിസി.. ” , കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി പാര്‍വതിയും

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അപമാനിച്ച് പ്രസ്താവന നടത്തിയ പിസി ജോര്‍ജ് എംഎല്‍എക്കെതിരായ ഹാഷ്ടാഗ് കാമ്പയിനിന് പിന്തുണയുമായി നടി പാര്‍വതിയും. വായ് മൂടെടാ പി സി കാമ്പയിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നതായും സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിച്ചും തന്റെ ട്വിറ്റര്‍ പേജിലാണ് പാര്‍വതി ജോര്‍ജിനെതിരെ രംഗത്ത് വന്നത്. കാമ്പയിനിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നു. പി സി ജോര്‍ജിന്റെ വൃത്തികെട്ട പരാമര്‍ശങ്ങള്‍ ഇതോടെ അവസാനിപ്പിക്കണമെന്നും പാര്‍വതി ആവശ്യപ്പെടുന്നു. അതേസമയം, നീതിക്ക് വേണ്ടി പോരാടുന്ന കന്യാസ്ത്രീകളെ അഭിവാദ്യം ചെയ്യുന്നു. അവരുടെ പോരാട്ടവീര്യം മികച്ചതാണെന്നും താരം തന്റെ ട്വിറ്ററില്‍ കുറിച്ചു. ഭയപ്പെടാതെ പോരാട്ടങ്ങളുമായി മുന്നോട്ട് പോണമെന്നും പാര്‍വതി ആവശ്യപ്പെടുന്നു. Proud of this campaign! #pottymouthpc Enough of this man’s DISGUSTING WORD VOMIT #VaayaMoodalCampaign #VaayaMoodedaPC Saluting our sister and her…

Read More

പ്രളയ നാശനഷ്ടങ്ങളുടെ വിവരശേഖരണത്തിന് സര്‍ക്കാര്‍ ആപ്പ്; Rebuild Kerala യുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാം

പ്രളയ നാശനഷ്ടങ്ങളുടെ വിവരശേഖരണത്തിന് സര്‍ക്കാര്‍ ആപ്പ്; Rebuild Kerala യുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാം

പ്രളയ നാശനഷ്ടങ്ങളുടെ വിവരശേഖരണത്തിന് സര്‍ക്കാര്‍ ആപ്പ്; Rebuild Kerala യുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാം

Read More