പ്രഥമ കേരള ഗെയിംസിന്റെ ഉദ്ഘാടനം ഏപ്രില്‍ 30ന് കായികമന്ത്രി വി. അബ്ദുറഹ്മാന് നിര്‍വ്വഹിക്കുന്നതോടെ പത്ത് നാള് നീണ്ടു നില്ക്കുന്ന കായികാഘോഷരാവുകള്ക്ക് തുടക്കമാകും. കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിനോടനുബന്ധിച്ച് കായിക മത്സരങ്ങള്‍ക്കു പുറമെ എക്സ്പോ, മാരത്തോണ്‍, ഫോട്ടോ എക്സിബിഷന്, ഫോട്ടോ വണ്ടി എന്നിവ സംഘടിപ്പിക്കും. ഗെയിംസിന്റെ പ്രധാന വേദികളുള്ള തലസ്ഥാന നഗരി അക്ഷരാര്‍ത്ഥത്തില്‍, ഏപ്രില്‍ 29 മുതല്‍ മെയ് പത്തു വരെയുള്ള പന്ത്രണ്ട് ദിനങ്ങള്‍ അഘോഷങ്ങളുടെ പകലിരവുകളായി മാറും. 24 മത്സരയിനങ്ങളാണ് പ്രഥമ കേരള ഗെയിംസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യൂണിവേഴ്സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം, പിരപ്പന്‍കോട് സ്വിമ്മിങ് പൂള്, സെന്‍ട്രല്‍ സ്റ്റേഡിയം, തൈയ്ക്കാട് പോലീസ് ഗ്രൗണ്ട്, ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയം, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച്, ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്, വൈ.എം.സി.എ., ഐ.ആര്.സി. ഇന്‍ഡോര്‍ സ്റ്റേഡിയം ശംഖുമുഖം, കൊല്ലം…
Read MoreCategory: Tennis
ചെന്നൈ ബ്ലിറ്റ്സിന് ആദ്യ ജയം
കാലിക്കറ്റ് ഹീറോസിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ചെന്നൈ ബ്ലിറ്റ്സ് റുപേ പ്രൈം വോളിബോള്‍ ലീഗിലെ ആദ്യ വിജയം കുറിച്ചു. സ്കോര്‍: 15-14, 15-9, 15-14, 10-15, 12-15. ചെന്നൈ രണ്ട് പോയിന്റ് നേടി. ചെന്നൈ ബ്ലിറ്റ്സിന്റെ ബ്രൂണോ ഡ സില്‍വ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. റുപേ പ്രൈം വോളിബോള്‍ ലീഗിലെ അഞ്ച് മത്സരങ്ങളില്‍ ചെന്നൈ ബ്ലിറ്റ്സിന്റെ ആദ്യ ജയമാണിത്. ഫെര്‍ണാണ്ടോ ഗോണ്‍സാലസിന്റെ മികവില്‍ ചെന്നൈ ബ്ലിറ്റ്സ് ആദ്യ സെറ്റില്‍ 7-5ന് ലീഡ് നേടി. ജെറോം വിനിത്, അജിത്ലാല്‍ സി എന്നിവരുടെ സ്പൈക്കുകള്‍ കാലിക്കറ്റ് ഹീറോസിനെ 9-9ന് സമനിലയിലാക്കാന്‍ സഹായിച്ചു. ഡേവിഡ് ലീ ഒരു മികച്ച സ്പൈക്ക് സൃഷ്ടിച്ച് ഹീറോസിന് സൂപ്പര്‍ പോയിന്റും 13-12ന്റെ ലീഡും നല്‍കിയെങ്കിലും, ബ്രൂണോ ഡ സില്‍വയുടെ മികച്ച സെര്‍വിലൂടെ ബ്ലിറ്റ്സ് 15-14ന് ആദ്യ സെറ്റ് അവസാനിപ്പിച്ചു. ഹീറോസിന്റെ അനാവശ്യ പിഴവുകള്‍ രണ്ടാം…
Read Moreടോക്യോ ഒളിമ്പിക്സ്: പിവി സിന്ധുവിന് വെങ്കലം
ടോക്യോ ഒളിമ്പിക്സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് ആവേശജയം. ചൈനയുടെ ഹി ബിംഗ് ജിയാവോയെ 21-13, 21-15 എന്ന സ്കോറിനു കീഴടക്കിയാണ് സിന്ധു ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യക്കായി രണ്ടാം മെഡല്‍ നേടിയത്. സിന്ധുവിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയതിനു ശേഷമാണ് ജിയാവോ തോല്‍വി സമ്മതിച്ചത്. കഴിഞ്ഞ ഒളിമ്പിക്സിലെ വെള്ളിമെഡല്‍ ജേതാവാണ് സിന്ധു. ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം ഗെയിമില്‍ ചൈനയുടെ ഹി ബിംഗ് ജിയാവോ കടുത്ത വെല്ലുവിളി ഉയര്‍ത്തി. നീണ്ട റാലികളും തകര്‍പ്പന്‍ സ്മാഷുകളും പിന്‍പോയിന്റ് ഡ്രോപ്പുകളും പിറന്ന രണ്ടാം ഗെയിമില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം മത്സരിച്ചു. നീണ്ട റാലികള്‍ കരുത്തുറ്റ സ്മാഷിലൂടെയാണ് സിന്ധു പലപ്പോഴും ക്ലോസ് ചെയ്തത്. അതേസമയം, ജിയാവോയുടെ ക്ലോസിംഗ് ഗെയിം പലപ്പോഴും ഡിസ്ഗൈസ് ഡ്രോപ്പുകളായിരുന്നു. ഗെയിമിലുടനീളം സിന്ധു തന്നെയാണ് ലീഡ് ചെയ്തതെങ്കിലും അവസാനം വരെ പൊരുതിയാണ് ചൈനീസ് താരം കീഴടങ്ങിയത്. സെമിയില്‍…
Read Moreഒളിമ്പിക്സ് ടെന്നീസില്‍ നയോമി ഒസാക്ക മൂന്നാം റൗണ്ടില്‍ പുറത്ത്
ടാക്കിയോ ഒളിംപിക്സ് ടെന്നിസില്‍ നിന്ന് രണ്ടാം സീഡ് ജപ്പാന്റെ നയോമി ഒസാക്ക പുറത്ത്. മൂന്നാംറൗണ്ടില്‍ ചെക്ക് റിപ്പബ്ലിക് താരം മര്‍ക്കെറ്റ വന്ഡ്രൗസോവയാണ് ഒസാക്കയെ അട്ടിമറിച്ചത്. സ്കോര്‍ 1-6,4-6. ഒളിംപിക്സില്‍ ദീപശിഖ തെളിയിച്ചത് നയോമി ഒസാക്കയായിരുന്നു. ഇതോടെ ഒളിംപിക്സില്‍ നിന്ന് ആദ്യ രണ്ട് സീഡുകാര്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഒന്നാം റാങ്കിലുള്ള ഓസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടി ആദ്യറൗണ്ടില്‍ തന്നെ പുറത്തായിരുന്നു.
Read Moreആര്‍ക്കും ശല്യമാകാനില്ല: ടെന്നിസ് ലോകത്തെ ഞെട്ടിച്ച് നവോമിയുടെ പിന്മാറല്
പാരിസ്: ടെന്നിസ് ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ നവോമി ഒസാക ഫ്രഞ്ച് ഓപ്പണില്നിന്നുള്ള പിന്മാറ്റം. ചാംപ്യന്‍ഷിപ്പിന്റെ 2ാം റൗണ്ടില്‍ റുമേനിയയുടെ അന്ന ബോഗ്ദാനെ ഇന്നു നേരിടാനിരിക്കെയാണു 2ാം സീഡ് ഒസാകയുടെ അപ്രതീക്ഷിത പിന്മാറ്റം. മത്സരശേഷമുള്ള പത്രസമ്മേളനം ബഹിഷ്കരിച്ചതിന്റെ പേരില്‍ സംഘാടകര്‍ 15,000 ഡോളര്‍ (ഏകദേശം 10 ലക്ഷം രൂപ) ഒസാകയ്ക്കു പിഴയിട്ടിരുന്നു. തന്റെ മാനസികാരോഗ്യം സംരക്ഷിക്കാന്‍ വേണ്ടിയാണു പത്രസമ്മേളനം ബഹിഷ്കരിക്കുന്നതെന്നായിരുന്നു താരത്തിന്റെ വിശദീകരണം. എന്നാല്‍, മറ്റു പ്രമുഖ താരങ്ങള്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ച് ഫ്രഞ്ച് ഓപ്പണ്‍ സംഘാടകര്‍ ഒസാകയ്ക്കു മറുപടി നല്കി. അതിനെതിരെ ചിലര്‍ വിമര്ശനമുന്നയിച്ചതോടെയാണു സംഘാടകര്‍ ട്വീറ്റ് പിന്‍വലിച്ചത്. പത്രസമ്മേളനത്തില്‍നിന്നു താന്‍ മാറിനില്ക്കുന്നതു വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മറ്റു താരങ്ങളുടെ ഏകാഗ്രത നശിപ്പിക്കാന്‍ ആഗ്രഹമില്ലെന്നും പിന്മാറ്റം ട്വിറ്ററിലൂടെ പ്രഖ്യാപിച്ച് ഒസാക പറഞ്ഞു.
Read Moreഫ്രഞ്ച് ഓപ്പണ്‍; നവോമി ഒസാക്ക രണ്ടാം റൗണ്ടില്‍ കടന്നു
പാരിസ്: റോളണ്ട് ഗാരോസില്‍ രണ്ടാം റൗണ്ടില്‍ കടന്ന് ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം നവോമി ഒസാക്ക. റൊമാനിയന്‍ താരം പാട്രിക്ക മരിയ ടിഗിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നാണ് ഒസാക്ക ഫ്രഞ്ച് ഓപ്പണ്‍ ജയത്തോടെ തുടക്കമിട്ടത്. സ്കോര്‍: 6-4, 7-6 (4). 63ാം റാങ്കുകാരിയായ താരത്തിനെതിരേ മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയായിരുന്നു 23-കാരിയായ ഒസാക്കയുടെ ജയം. അതേസമയം മൂന്ന് തവണ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുള്ള മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആഞ്ജലിക് കെര്‍ബര്‍ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി. ഫ്രഞ്ച് ഓപ്പണില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് കെര്‍ബര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുന്നത്. യുക്രൈന്റെ 139-ാം റാങ്കുകാരിയായ ആന്‍ഹെലിന കലിനിനയാണ് ജര്‍മന്‍ താരമായ കെര്‍ബറെ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-2, 6-4.
Read Moreകോര്‍ട്ടിനോട് വിട പറയാന്‍ തയാറെന്ന് റോജര്‍ ഫെഡറര്‍
സമകാലീന ടെന്നീസിലെ വിസ്മയമായ റോജര്‍ ഫെഡറര്‍ ഇതിഹാസതാരമായാണ് വിലയിരുത്തപ്പെടുന്നത്. 100ല്‍ അധികം എടിപി കിരീടങ്ങളും 20 ഗ്രാന്‍ഡ്സ്ലാം ചാമ്പ്യന്‍ഷിപ്പുകളും സ്വന്തമായുള്ള സ്വിസ് താരം പ്രായമേറിയിട്ടും കളിക്കളത്തില്‍ സജീവമാണ്. കാലമേറുന്തോറും വീര്യമേറുന്ന വീഞ്ഞുപോലെ കളിക്കളത്തില്‍ തനിക്കുമാത്രം സ്വായത്തമായുള്ള ഷോട്ടുകളുമായി ആരാധകരെ ആനന്ദിപ്പിക്കുന്ന ഫെഡറര്‍ വിരമിക്കുന്നതിനെക്കുറിച്ച് മനസുതുറന്നു. കളിക്കളത്തില്‍ തുടരുന്നതിന് ആരോഗ്യത്തിന് മാത്രമായിരുന്നു താന്‍ ഇത്രയും കാലം പ്രാധാന്യം നല്‍കിയിരുന്നതെന്ന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഫെഡറര്‍ പറഞ്ഞു. എത്രത്തോളം ആരോഗ്യം അനുവദിക്കുന്നുവോ അത്രയും കളിക്കളത്തില്‍ തുടരാനായിരുന്നു തീരുമാനം. എന്നാലിപ്പോള്‍ ആര്‍പ്പുവിളിക്കുന്ന സ്റ്റേഡിയങ്ങള്‍ എനിക്ക് നഷ്ടബോധമുണ്ടാക്കുന്നു. വിരമിക്കല്‍ സമയം അടുത്തുവരികയാണ്. ഇപ്പോള്‍ വിരമിക്കകയെന്നത് ഏറെ എളുപ്പമാണ്. എന്നാല്‍, കോര്‍ട്ടില്‍ ആസ്വദിച്ച് കളിക്കാന്‍ ഒരു അവസരം കൂടി നല്‍കുകയാണെന്ന് ഫെഡറര്‍ വ്യക്തമാക്കി. പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫെഡറര്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. ഈ സീസണില്‍ ഇനി കളിക്കില്ലെന്ന് താരം സൂചന നല്‍കിയിരുന്നു….
Read Moreലിയാന്‍ഡര്‍ പേസ്; ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം കളം വിടുമോ?
ലിയാന്‍ഡര്‍ പേസ് എന്ന ഇന്ത്യന്‍ ടെന്നീസ് താരം ലോക കായിക പ്രേമികള്‍ക്ക് ഒട്ടേറെ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. 30 വര്‍ഷത്തോളം കാലം ഒരേ കായികക്ഷമതയോടെ കളിക്കളത്തില്‍ തുടരുകയും എണ്ണമറ്റ കിരീടങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത ലിയാന്‍ഡര്‍ ഇപ്പോഴും കളി തുടരുകയാണ്. 2020ല്‍ വിരമിച്ചേക്കുമെന്ന സൂചന നല്‍കിയിരുന്നെങ്കിലും 2021ലെ ഒളിമ്പിക്സിലും താരം കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിനുവേണ്ടി 30 വര്‍ഷത്തോളം കാലം ഒരേ കായികക്ഷമതയോടെ കളിക്കാനായത് തന്നെ സംബന്ധിച്ച് അഭിമാനകരമാണെന്ന് ലിയാന്‍ഡര്‍ പ്രതികരിച്ചു. തന്നെ സംബന്ധിച്ച് സ്പോര്‍സ് എന്നത് ജനങ്ങള്‍ക്ക് സന്തോഷം നല്കുന്ന ഒരു വാഹനം പോലെയാണ്. സ്വന്തം ശരീരവും മനസും കൊണ്ട് അതിരുകള്‍ ഭേദിക്കാന്‍ അതിന് കഴിയും. ആരോഗ്യവും ശാരീരികക്ഷമതയുമാണ് തന്നെ ഇത്രയും കാലം കളിക്കളത്തില്‍ നിലനിര്‍ത്തിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ശാരീരിക അകലം പാലിക്കാന്‍ കഴിയുന്ന കായിക ഇനങ്ങള്‍ പതുക്കെ ആരംഭിക്കുകയും അതിലൂടെ സ്വാഭാവിക ജീവിതം തിരിച്ചുപിടിക്കുകയും ചെയ്യണമെന്നും പേസ് പറയുന്നു.
Read Moreശ്വാസം പോലും കിട്ടില്ല, വൈറസിനെ തമാശയായി കാണരുത്: കോവിഡ് ബാധിച്ച ഫുട്ബോളര്
ലണ്ടന്‍: ‘ശ്വാസമെടുക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു ഞാന്‍. എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാതെ പകച്ചുനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ദയവുചെയ്ത് കൊറോണ വൈറസ് ബാധയെ തമാശയായി കാണരുത്. ഇത് അതീവ ഗൗരവമുള്ള പ്രശ്നമാണ്’ – കോവിഡ് 19 ബാധിച്ച് കഠിനമായ ആശുപത്രി വാസത്തിനു ശേഷം സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തുന്ന ഐറിഷ് ഫുട്ബോള്‍ താരം ലീ ഡഫിയുടെ വാക്കുകളാണിത്. ലോകമാകെ കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും അതീവഗൗരവത്തോടെ കേള്‍ക്കേണ്ട വാക്കുകള്‍. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായാല്‍, ഒന്നും അത്ര ലഘുവല്ലെന്നാണ് ലീ ഡഫിയുടെ സാക്ഷ്യം. ഐറിഷ് ലീഗില്‍ വാറന്‍പോയിന്റ് ടൗണ്‍ എഫ്സിയുടെ താരമായിരുന്നു ഇരുപത്തെട്ടുകാരനായ ഡഫി. അതിനു മുന്‍പ് നെവ്റി സിറ്റിക്കായും കളിച്ചിട്ടുണ്ട്. രണ്ടാഴ്ച മുന്‍പാണ് ഡഫിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ഐസലേഷനിലായ ഡഫി, രണ്ടാഴ്ചയോളം അവിടെ ചെലവഴിച്ചു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ‘നിങ്ങളില്‍…
Read Moreടെന്നിസ് കോര്‍ട്ടില്‍ നിന്ന് പറന്നകലുന്ന ചിത്രശലഭം
ടെന്നിസില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് മരിയ ഷറപ്പോവ. അഞ്ച് തവണ ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കിയ മരിയ തോളിന് വന്ന ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഒന്നാം നമ്പര്‍ റാങ്കിംഗില്‍ നിന്ന് 373 ആം നമ്പറിലേക്ക് താഴ്ന്നിരുന്നു. ‘നിങ്ങള്‍ക്ക് പരിചിതമായ ഒരു ജീവിതത്തില്‍ നിന്ന് എങ്ങനെ മാറും ? ചെറിയ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ പരിശീലനത്തിനായി ഇറങ്ങിയ കോര്‍ട്ടില്‍ നിന്ന് എങ്ങനെ നടന്നകലും ? നിങ്ങള്‍ക്ക് ഇഷ്ടമുള്ള, കണ്ണീരും സന്തോഷവും സമ്മാനിച്ച -കുടുംബത്തെ കണ്ടെത്താന്‍ സഹായിച്ച, 28 വര്‍ഷത്തോളം എന്നെ പിന്തുടര്‍ന്ന ആരാധകരെ സമ്മാനിച്ച ഒരു കായികം’-വാനിറ്റിഫെയറിന് നല്കിയ അഭിമുഖത്തില്‍ മരിയ ഷറപ്പോവ പറഞ്ഞു. 20062012 വര്‍ഷങ്ങള്‍ക്കിടയിലാണ് നാല് ഗ്രാന്‍ഡ് സ്ലാമുകള്‍ മരിയ സ്വന്തമാക്കുന്നത്. 2014 ല്‍ രണ്ടാം വിംബിള്‍ഡണ്‍ കിരീടവും നേടിയിരുന്നു. 2016ല്‍ മെല്‍ഡോണിയം ഉപയോഗിച്ചതിന് താരത്തെ രണ്ട് വര്‍ഷത്തേക്ക് കളിയില്‍ നിന്ന് വിലക്കിയിരുന്നു. പിന്നീട് വിലക്കിന്റെ കാലാവധി 15…
Read More