കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യക്ക് 20 സ്വര്‍ണ്ണം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യക്ക് 20 സ്വര്‍ണ്ണം

ഗോള്‍ഡ്‌കോസ്റ്റ്: ഗോള്‍ഡ്‌കോസ്റ്റില്‍ ഇന്ത്യ സ്വര്‍ണ്ണ വേട്ട തുടരുന്നു. ഷൂട്ടിങ്ങിലും ബോക്‌സിങ്ങിലുമായി രണ്ട് സ്വര്‍ണ്ണം കൂടി നേടിയതോടെ ഇന്ത്യക്ക് ഇത് 20 സ്വര്‍ണ്ണമായി. ഷൂട്ടിങ്ങില്‍ 50 മീറ്റര്‍ റൈഫിളില്‍ സഞ്ജീവ് രാജ്പുത്താണ് സ്വര്‍ണ്ണം നേടിയത്. ബോക്‌സിങ്ങില്‍ 52 കിലോ വിഭാഗത്തില്‍ ഗൗരവ് സോളങ്കിയും സ്വര്‍ണ്ണം നേടി. ബോക്‌സിങ്ങില്‍ മേരി കോമും ഇന്ന് സ്വര്‍ണ്ണം നേടിയിരുന്നു.  

Read More

കോമണ്‍വെല്‍ത്ത് ഗെയിംസ്; സൂപ്പര്‍ താരം മേരികോമിനു സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസ്; സൂപ്പര്‍ താരം മേരികോമിനു സ്വര്‍ണം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സൂപ്പര്‍ ബോക്‌സിങ്ങ് താരം മേരികോമിനു സ്വര്‍ണം. വനിതാ വിഭാഗം 45-48 കിലോഗ്രാം ഫൈനലിലാണ് മേരികോം രാജ്യത്തിന് സ്വര്‍ണം സമ്മാനിച്ചത്. നോര്‍ത്ത് അയര്‍ലന്‍ഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ ഇടിച്ചിട്ടാണ് മേരികോം സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. അഞ്ച് തവണ ലോക ചാംപ്യനും ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ മേരി കോം ആദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്. അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ കൂടി ഇന്ന് ബോക്‌സിങ്ങില്‍ ഫൈനലിന് ഇറങ്ങുന്നുണ്ട്. പുരുഷ വിഭാഗം 46-49 വിഭാഗത്തില്‍ അമിത്, 52 കിലോഗ്രാമില്‍ ഗൗരവ് സോളങ്കി, 60 കിലോഗ്രാം വിഭാഗത്തില്‍ മനീഷ് കൗശിക്, 75 കിലോഗ്രാമില്‍ വികാസ് കൃഷാന്‍, 91+ വിഭാഗത്തില്‍ സതീഷ് കുമാര്‍ എന്നിവരാണ് ഇന്ന് ഫൈനലിനിറങ്ങുന്നത്. അതേസമയം, ടേബിള്‍ ടെന്നീസിന്റെ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. സെമിയില്‍ ഇന്ത്യയുടെ ശരത്ത് കമാല്‍-മൗമ ദാസ് സഖ്യം…

Read More

കോമണ്‍വെല്‍ത്ത് ഗെയിംസ്; 50 മീറ്റര്‍ റൈഫിളില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണവും വെള്ളിയും

കോമണ്‍വെല്‍ത്ത് ഗെയിംസ്; 50 മീറ്റര്‍ റൈഫിളില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണവും വെള്ളിയും

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഒമ്പതാം ദിനവും ഇന്ത്യക്ക് വന്‍ നേട്ടത്തോടെ തുടക്കം. 50 മീറ്റര്‍ റൈഫിളില്‍ ഇന്ത്യയുടെ തേജസ്വിനി സാവന്ത് സ്വര്‍ണം നേടി. ഈയിനത്തിലെ വെള്ളിയും ഇന്ത്യക്കാണ്. അന്‍ജും മൗഡ്ഗില്ലിലൂടെയാണ് വെള്ളി നേട്ടം. കഴിഞ്ഞ ദിവസം 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തിലും തേജസ്വിനി സാവന്ത്‌വെള്ളി നേടിയിരുന്നു. ഇന്ത്യയുടെ ഇന്നത്തെ രണ്ടാം സ്വര്‍ണ്ണ നേട്ടവും ഷൂട്ടിങ്‌റേഞ്ചില്‍ നിന്നാണ്. 25 മീറ്റര്‍ റാപ്പിഡ്ഫയര്‍ പിസ്റ്റലില്‍ 15കാരനായ അനീഷ്ഭന്‍വാലയാണ് സ്വര്‍ണം നേടിയത്. അതേ സമയം, തിരിച്ചടിയോടെയാണ് ഒമ്പതാം ദിനത്തില്‍ ഇന്ത്യ തുടങ്ങിയത്. ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് മലയാളി താരങ്ങളായ കെ.ടി ഇര്‍ഫാന്‍, രാകേഷ്ബാബു എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത് ഇന്ത്യക്ക് നാണക്കേടായി.

Read More

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മരുന്നടി വിവാദം; രണ്ട് മലയാളി താരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മരുന്നടി വിവാദം; രണ്ട് മലയാളി താരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ രണ്ട് മലയാളി താരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍. ട്രിപ്പിള്‍ ജംപ് താരം രാകേഷ് ബാബു, റേസ് വാക്കര്‍ കെ.ടി ഇര്‍ഫാന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗെയിംസ് വില്ലേജിലെ ഇവരുടെ മുറിക്കു പുറത്തു നിന്നും സൂചിയും സിറിഞ്ചടങ്ങിയ ബാഗും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇവരെ ഗെയിംസ് വില്ലേജില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ഗെയിംസ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഇരുവരേയും പുറത്താക്കിയത്. രണ്ടുപേരുടേയും അക്രഡിറ്റേഷന്‍ റദ്ദാക്കിയതായും ഏറ്റവും ആദ്യം ലഭിക്കുന്ന വിമാനത്തില്‍ കയറ്റിവിടുമെന്നും കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ അറിയിച്ചു. ട്രിപ്പിള്‍ ജമ്പില്‍ നാളെയായിരുന്നു രാകേഷ് ബാബുവിന്റെ മത്സരം നടക്കേണ്ടിയിരുന്നത്. ഇര്‍ഫാന്റെ മത്സരം പൂര്‍ത്തിയായിരുന്നു. പതിനഞ്ചാം സ്വര്‍ണം നേടി വലിയ നേട്ടത്തിലേക്ക് കുതിക്കുന്നതിനിടെയാണ് ഇന്ത്യക്ക് നാണക്കേടുണ്ടാക്കുന്ന സംഭവം ഉണ്ടായത്. എന്നാല്‍ സംഭവത്തില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. മരുന്ന് ഉപയോഗിച്ചിട്ടില്ല എന്നും എന്താണ് സംഭവിച്ചത് എന്നറിയില്ല എന്നുമാണ് ഇര്‍ഫാന്‍…

Read More

ഇത് ചരിത്രനിമിഷം… ; കിടംബി ശ്രീകാന്തിനു ബാഡ്മിന്റണിലെ ലോക ഒന്നാം നമ്പര്‍ സ്ഥാനം

ഇത് ചരിത്രനിമിഷം… ; കിടംബി ശ്രീകാന്തിനു ബാഡ്മിന്റണിലെ ലോക ഒന്നാം നമ്പര്‍ സ്ഥാനം

ഇന്ത്യന്‍ കായികമേഖലയ്ക്ക് ഇത് ചരിത്രനിമിഷം. കിടംബി ശ്രീകാന്തിനു ബാഡ്മിന്റണിലെ ലോക ഒന്നാം നമ്പര്‍ സ്ഥാനം. ഇന്ത്യന്‍ കായിക ചരിത്രത്തിലാദ്യമായാണിത്. 2018 കോമണ്‍ വെല്‍ത്ത് ഗെയിംസിലെ മികവുറ്റ പ്രകടനമാണ് 25 കാരനായ ശ്രീകാന്തിന് ഈ നേട്ടം സമ്മാനിച്ചത്. ഒപ്പം സീസണിലെ ഗംഭീരപ്രകടനവും. നാല് സൂപ്പര്‍ സീരീസ് കിരീടങ്ങള്‍ റാക്കറ്റിലാക്കിയ ശ്രീകാന്ത് 76895 പോയിന്റുകളുടെ റേറ്റിങുമായാണ് ലോക ഒന്നാം റാങ്കിലേക്ക് കുതിച്ചെത്തിയത്. ഡെന്മാര്‍ക്ക് താരം വിക്ടോക് ആക് സെല്‍സണിനെയാണ് താരം പിന്നിലാക്കിയത്. കോമണ്‍വെല്‍ത്ത് പോരാട്ടത്തില്‍ ശ്രീകാന്ത് സ്വര്‍ണം നേടുമെന്ന പ്രതീക്ഷയിലാണ് രാജ്യം. നേരത്തെ മിക്‌സ്ഡ് ടീം ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ സംഘത്തിലെ പ്രധാനിയായിരുന്നു ശ്രീകാന്ത്.

Read More

ഐപിഎല്‍ ആദ്യ ഹോം മല്‍സരം; ഡല്‍ഹിക്കെതിരെ രാജസ്ഥാന്‍ റോയല്‍സിനു 10 റണ്‍സ് ജയം

ഐപിഎല്‍ ആദ്യ ഹോം മല്‍സരം; ഡല്‍ഹിക്കെതിരെ രാജസ്ഥാന്‍ റോയല്‍സിനു 10 റണ്‍സ് ജയം

ജയ്പൂര്‍: ഐപിഎല്‍ സീസണിലെ ആദ്യ ഹോം മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു 10 റണ്‍സ് ജയം. മഴ നിയമപ്രകാരം വിജയലക്ഷ്യം ആറ് ഓവറില്‍ 71 റണ്‍സായി വെട്ടിക്കുറച്ച മല്‍സരത്തില്‍ ഡല്‍ഹിക്കു നാലു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെടുക്കാനേ സാധിച്ചുള്ളു. ഗ്ലെന്‍ മാക്‌സ്‌വെല്‍ (12 പന്തില്‍ 17), കോളിന്‍സ് മണ്‍റോ (പൂജ്യം), ഋഷഭ് പന്ത് (14 പന്തില്‍ 20 ), വിജയ് ശങ്കര്‍ ( മൂന്നു പന്തില്‍ മൂന്ന്) എന്നിങ്ങനെയാണു പുറത്തായ ഡല്‍ഹി താരങ്ങളുടെ സ്‌കോറുകള്‍. ക്രിസ് മോറിസ് (ഏഴ് പന്തില്‍ 17), ശ്രേയസ് അയ്യര്‍ എന്നിവര്‍ പുറത്താകാതെ നിന്നു. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ലോഗ്‌ലിന്റെ പന്തില്‍ ജോസ് ബട്ലര്‍ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. കോളിന്‍ മണ്‍റോ റണ്ണൗട്ടായി. ജയ്‌ദേവ് ഉനദ്ഘട്ടിനു വിക്കറ്റ് സമ്മാനിച്ചു ഋഷഭ് പന്ത് പുറത്തായി. ലോഗ്‌ലിന്റെ പന്തില്‍ ബെന്‍ സ്റ്റോക്‌സ് ക്യാച്ചെടുത്ത് വിജയ് ശങ്കറിനെയും മടക്കി. രാജസ്ഥാനു വേണ്ടി…

Read More

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു രണ്ടാം വിജയം

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു രണ്ടാം വിജയം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു തുടര്‍ച്ചയായ രണ്ടാം വിജയം. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 203 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ശേഷിക്കെ ചെന്നൈ മറികടന്നു. അവസാന ഓവറില്‍ 17 റണ്‍സാണ് ചെന്നൈയ്ക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. വിനയ് കുമാര്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് നോബോളാകുകയും ഈ പന്ത് ഡ്വെയ്ന്‍ ബ്രാവോ സിക്‌സറിനു പറത്തുകയും ചെയ്തു. ഓവറിലെ അഞ്ചാം പന്ത് രവീന്ദ്ര ജഡേജയും വേലിക്കെട്ടിനു മുകളിലൂടെ പറത്തിയതോടെ ചെന്നൈ വിജയച്ചിരി ചിരിച്ചു. സാം ബില്ലിംഗ്‌സ്(23 പന്തില്‍ 56), ഷെയ്ന്‍ വാട്‌സണ്‍(19 പന്തില്‍ 42), അന്പാട്ടി റായിഡു(26 പന്തില്‍ 39) എന്നിവര്‍ ചെന്നൈക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. വാട്‌സണും റായിഡുവും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 5.5 ഓവറില്‍ 75 റണ്‍സ് അടിച്ചുകൂട്ടി. നായകന്‍ ധോണി 28 പന്തില്‍ 25…

Read More

എനിക്കും സരിതയ്ക്കും ഇത് അഭിമാനമുഹൂര്‍ത്തം.. മെഡല്‍ നേട്ടവുമായി നടന്‍ മാധവന്റെ മകന്‍

എനിക്കും സരിതയ്ക്കും ഇത് അഭിമാനമുഹൂര്‍ത്തം.. മെഡല്‍ നേട്ടവുമായി നടന്‍ മാധവന്റെ മകന്‍

തായ്‌ലന്‍ഡ്‌ ഏയ്ജ് ഗ്രൂപ്പ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത് വെങ്കല മെഡല്‍ നേടി. 1500 മീറ്റര്‍ ഫ്രീസൈറ്റയിലിലാണ് വേദാന്തിനു മെഡല്‍ ലഭിച്ചത്. വേദാന്തിന്റെ ആദ്യ അന്താരാഷ്ട്ര മെഡല്‍ നേട്ടമാണിത്. എനിക്കും സരിതയ്ക്കും ഇത് അഭിമാന മുഹൂര്‍ത്തമാണ്, വേദാന്ത് ഇന്ത്യക്കായി അവന്റെ ആദ്യ അന്തരാഷ്ട്ര മെഡല്‍ കരസ്ഥമാക്കിരിക്കുന്നു എന്നു മാധവ് ട്വിറ്റ് ചെയ്തു. സിനിമ ലോകത്തു നിന്നു പല താരങ്ങളും മാധവനും സരിതയ്ക്കും അഭിനന്ദനുമായി എത്തി.

Read More

ടേബിള്‍ ടെന്നീസില്‍ പുരുഷന്മാരുടെ ടീമിനത്തിലും ഇന്ത്യക്കു സ്വര്‍ണം

ടേബിള്‍ ടെന്നീസില്‍ പുരുഷന്മാരുടെ ടീമിനത്തിലും ഇന്ത്യക്കു സ്വര്‍ണം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്തില്‍ ഇന്ത്യന്‍ ടേബിള്‍ ടെന്നീസിനു മറ്റൊരു സുവര്‍ണ നേട്ടംകൂടി. വനിതകള്‍ക്കു പിന്നാലെ ടേബിള്‍ ടെന്നീസില്‍ പുരുഷന്മാരുടെ ടീമിനത്തിലും ഇന്ത്യക്കു സ്വര്‍ണം. 12 വര്‍ഷങ്ങള്‍ക്കുശേഷം നൈജീരിയയെ 3 – 0 ന് തോല്‍പ്പിച്ചാണ് ടീമിന്റെ സുവര്‍ണ നേട്ടം. ആചാര ശരത് കമല്‍, സത്യന്‍ ഗനശേകരന്‍ എന്നിവര്‍ സിംഗിള്‍സ് സ്വന്തമാക്കി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. സത്യന്‍ വീണ്ടും ഹര്‍മീത് ദേശായിക്കൊപ്പം ചേര്‍ന്ന് ഡബിള്‍സിലും നൈജീരിയയെ കീഴടക്കിയതോടെ ഇന്ത്യ സ്വര്‍ണമണിഞ്ഞു. കോമണ്‍വെല്‍ത്തില്‍ ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ പുരുഷ ടീം നേടുന്ന രണ്ടാമത്തെ സ്വര്‍ണമാണിത്. 2006ല്‍ സിംഗപ്പുരിനെ 3 – 2 ന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ ആദ്യ സ്വര്‍ണം. കോമണ്‍വെല്‍ത്തില്‍ ഇതോടെ ഒന്‍പതു സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവും ഇന്ത്യന്‍ താരങ്ങള്‍ നേടി.

Read More

14 കാനഡ ഐസ് ഹോക്കി താരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു

14 കാനഡ ഐസ് ഹോക്കി താരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു

ടൊറന്റോ: കാനഡ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു 14 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ടിസ്ഡേലിന് സമീപം താരങ്ങള്‍ സഞ്ചരിച്ചിരുന്ന ബസും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ താരങ്ങളാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉള്‍പ്പെടെ 28 പേര്‍ ബസില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ബസ് ഡ്രൈവറും മരിച്ചു. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം അഞ്ചോടെയാണ് സംഭവം. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായുള്ള യാത്രക്കിടെയായിരുന്നു അപകടം. മരിച്ച താരങ്ങളെല്ലാം 16നും 21നും ഇടയില്‍ പ്രായമുള്ളവരാണ്.

Read More