ഏഷ്യന്‍ ഗെയിംസ്: ജകാര്‍ത്തയിലേക്ക് സ്വര്‍ണ്ണം തേടി ഇന്ത്യന്‍ 800 അംഗ സംഘം; രാജ്യം യാത്രയയപ്പു നല്‍കി

ഏഷ്യന്‍ ഗെയിംസ്: ജകാര്‍ത്തയിലേക്ക് സ്വര്‍ണ്ണം തേടി ഇന്ത്യന്‍ 800 അംഗ സംഘം; രാജ്യം യാത്രയയപ്പു നല്‍കി

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ രണ്ടിന് ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സംഘം യാത്രതിരിച്ചു. 800 പേരടങ്ങുന്ന ജംബോ സംഘമാണ് മലേഷ്യയിലേക്ക് യാത്ര തിരിച്ചത്. 572 അത്‌ലറ്റുകളാണ് ടീമിലുള്ളത്. 36 ഇനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കും. ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ കായികമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് താരങ്ങളുമായി സംവദിച്ചു. ”ഇന്ത്യയെ പ്രതിനിധാനംചെയ്ത് അന്താരാഷ്ട്ര ഗെയിംസില്‍ മത്സരിക്കാന്‍ പോകുന്നത് വലിയ കാര്യമാണ്. നിങ്ങളുണ്ടാക്കുന്ന നേട്ടങ്ങളിലൂടെയാണ് ഇന്ത്യ പ്രസിദ്ധമാവുന്നത്. 100 കോടി ജനങ്ങളാണ് മെഡല്‍ നേടുന്നത് കാണാന്‍ കാത്തിരിക്കുന്നത്. വലിയ ചുമതലകളാണ് നിങ്ങള്‍ക്കുള്ളത്. അത്‌ലറ്റുകളായാലും ഒഫീഷ്യലുകളായാലും ഓരോരുത്തരും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നവരാവുക” -കായികമന്ത്രി പറഞ്ഞു. ഐ.ഒ.എ പ്രസിഡന്‍ഡ് നരീന്ദര്‍ ബത്ര, ജനറല്‍ സെക്രട്ടറി രാജീവ് മെഹ്ത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 2014ല്‍ 541 കായികതാരങ്ങളുള്‍പ്പെട്ട സംഘത്തെയാണ് ഇന്ത്യ അയച്ചത്.

Read More

ഇന്ത്യയുടെ പ്രതീക്ഷ മീരഭായ് ചാനു ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തേക്കില്ല

ഇന്ത്യയുടെ പ്രതീക്ഷ മീരഭായ് ചാനു ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തേക്കില്ല

ഡല്‍ഹി: ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഉറച്ച സ്വര്‍ണമെഡല്‍ പ്രതീക്ഷയായ മീരഭായ് ചാനു ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തേക്കില്ല. ലോകചാമ്പ്യനായ മീരഭായ് ഒളിപിക്‌സ് യോഗ്യതയ്ക്ക് തയ്യാറെടുക്കാന്‍ ഏഷ്യാഡില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കോച്ച് വിജയ് ശര്‍മ്മ പറഞ്ഞു. ഇക്കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലും മീരഭായ് സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ മേയില്‍ നടുവിന് പരിക്കേറ്റ മീരഭായ് ഇപ്പോള്‍ മുഴുവന്‍സമയ പരിശീലനം തുടങ്ങിയിട്ടില്ല. ഏഷ്യന്‍ ഗെയിംസിനേക്കാള്‍ പ്രധാന്യം ഒളിംപിക്‌സ് യോഗ്യതയ്ക്ക് ആയതിനാല്‍ മീരഭായിയെ ജക്കാര്‍ത്തയിലേക്ക് അയക്കരുതെന്ന് ഫെഡറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ കോച്ച് പറഞ്ഞു. നവംബര്‍ ഒന്നിനാണ് ഒളിംപിക്‌സ് യോഗ്യതാ മത്സരംകൂടിയായ ലോകചാമ്പ്യന്‍ഷിപ്പിന് തുടക്കമാവുക.

Read More

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് : വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധുവിന് വെള്ളി

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് : വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധുവിന് വെള്ളി

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധുവിന് വെള്ളി. സ്പാനിഷ് താരം കരോലിന മരിനു മുന്നില്‍ കീഴടങ്ങിയാണ് സിന്ധുവിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്.നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ ഫൈനല്‍ തോല്‍വി. സ്‌കോര്‍: 21-19, 21-10. ഇതോടെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫൈനലില്‍ കടന്ന് സിന്ധു ഇന്ത്യക്ക് വെള്ളി മെഡല്‍ ഉറപ്പാക്കി. ചൈനയുടെ ജിയാങ്സു പ്രവിശ്യയുടെ തലസ്ഥാനമായ നാന്‍ജിങ്ങില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ വനിതകളുടെ സെമിഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗുച്ചിയെ തോല്‍പിച്ചായിരുന്നു സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം. 11-6, 24-22 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ലോക മൂന്നാം നമ്പര്‍ താരമായ സിന്ധുവിന്റെ ജയം. കഴിഞ്ഞ റിയോ ഒളിമ്പിക്സ് ഫൈനലില്‍ സിന്ധുവിനെ തോല്‍പിച്ചു സ്വര്‍ണമണിഞ്ഞ സ്പെയിന്റെ കരോളിനാ മാരിനായിരുന്നു കലാശപ്പോരാട്ടത്തിലെ എതിരാളി. ഇന്ത്യയുടെ സൈനാ നെഹ്വാളിനെ തോല്‍പിച്ചു സെമിയില്‍ കടന്ന മാരിന്‍…

Read More

ഏഷ്യന്‍ വോളി ചാംപ്യന്‍ഷിപ്പിന് തുടക്കം; ഇന്ത്യന്‍ ടീമിന് കരുത്തായ് അമരത്ത് കോഴിക്കോട്ടുകാരന്‍

ഏഷ്യന്‍ വോളി ചാംപ്യന്‍ഷിപ്പിന് തുടക്കം; ഇന്ത്യന്‍ ടീമിന് കരുത്തായ് അമരത്ത് കോഴിക്കോട്ടുകാരന്‍

കോഴിക്കോട്: ഏതു രാജ്യമെടുത്താലും മലയാളികള്‍ ഉണ്ടെന്ന് പറയുന്നതുപോലെയാണ് വോളിയും ഫുട്ബോളുമാണെങ്കില്‍ അതില്‍ ഒരു കോഴിക്കോട്ടുകാരന്‍ പോരാട്ടത്തിനുണ്ടാകും. വോളിയും ഫുട്ബോളും തുടങ്ങി നാടകവും സിനിമയും ഗസലുമെല്ലാം നെഞ്ചിലേറ്റിയവരാണ് കോഴിക്കോട്ടുകാര്‍. ഒടുവിലിതാ ഏഷ്യന്‍ വോളി ചാംപ്യന്‍ഷിപ്പിനിറങ്ങിയ ഇന്ത്യന്‍ ടീമിന്റെ പിന്നാമ്പുറത്ത് അമരക്കാരനായും ഒരു കോഴിക്കോട്ടുകാരന്‍. ഇന്ന് മുതല്‍ എട്ട് വരെ തായ് ലാന്‍ഡിലെ ബാങ്കോക്കില്‍ നടക്കുന്ന അഞ്ചാമത് ഏഷ്യന്‍ ഫുട്ട് വോളി ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ മാനേജരായി ചുമതല വഹിക്കുന്നത് മടവൂര്‍ രാപൊയില്‍ എ.കെ മുഹമ്മദ് അഷ്റഫാണ്. കാരന്തൂര്‍ മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകനായ എ.കെ അഷ്‌റഫിന് ഫുട് വോളി കേവലമൊരു വിനോദമായിരുന്നില്ല, ജീവിതത്തിന്റെ ഭാഗം തന്നെയാണ്. നിലവില്‍ ഫുട്ട് വോളി അസോസിയേഷന്റെ സെക്രട്ടറിയും കേരള സോഫ്റ്റ്ബോള്‍ അസോസിയേഷന്റെ വൈസ് പ്രസിഡന്റും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗവുമാണ്.

Read More

ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പ്: സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍ പുറത്ത്..

ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പ്: സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍ പുറത്ത്..

  ”തുടര്‍ച്ചയായി എട്ടുതവണയും ലോക ചാപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ താരം” നാന്‍ജിങ്: ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ തകര്‍ത്ത് സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍ പുറത്ത്. നിലവിലെ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവായ സ്പാനിഷ് താരം കരോലിന മാരിനാണ് സൈനയെ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. സ്‌കോര്‍: 6-21, 11-21. രണ്ടു തവണ ലോകചാംപ്യനായിട്ടുള്ള കരോലിന മാരിനെതിരെ ഒന്നു പൊരുതാന്‍ പോലുമാകാതെ കീഴടങ്ങുകയായിരുന്നു സൈന. പത്താം സീഡായ സൈനയും ഒന്നാം സീഡായ മാരിനും തമ്മിലുള്ള ക്വാര്‍ട്ടര്‍ പോരാട്ടം ആകെ 31 മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ. ഇതുവരെ നേര്‍ക്കുനേരെത്തിയ പത്തു പോരാട്ടങ്ങളില്‍ ഇതോടെ ഇരുവര്‍ക്കും അഞ്ചു വിജയങ്ങള്‍ വീതമായി. തുടര്‍ച്ചയായി എട്ടുതവണ ലോക ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ താരമെന്ന നിലയില്‍ റെക്കോര്‍ഡ് കുറിച്ചതിനു പിന്നാലെയാണ് സൈനയുടെ നിരാശപ്പെടുത്തുന്ന തോല്‍വി. 2015, 2017 വര്‍ഷങ്ങളില്‍ ലോക…

Read More

നാല്‍പ്പത് വര്‍ഷത്തിനു ശേഷമുള്ള ആദ്യ ക്വാര്‍ട്ടര്‍… ; വനിതാ ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് തോല്‍വി

നാല്‍പ്പത് വര്‍ഷത്തിനു ശേഷമുള്ള ആദ്യ ക്വാര്‍ട്ടര്‍… ; വനിതാ ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് തോല്‍വി

ലണ്ടന്‍: വനിതാ ലോകകപ്പ് ഹോക്കിയില്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെതിരേ ഇന്ത്യക്ക് തോല്‍വി. നിശ്ചിത സമയത്തു ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിനെത്തുടര്‍ന്ന് ഷൂട്ടൗട്ടില്‍ 3-1നാണ് അയര്‍ലന്‍ഡിന്റെ വിജയം. ഷൂട്ടൗട്ടിലെ പല അവസരങ്ങളും ഇന്ത്യ പാഴാക്കി. ഷൂട്ടൗട്ടിലെ പരിചയക്കുറവാണ് ഇന്ത്യയ്ക്കു തോല്‍വി സമ്മാനിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ 40 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നത്.

Read More

ലോക ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക് കടന്ന് ശ്രീകാന്തും സിന്ധുവും

ലോക ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക് കടന്ന് ശ്രീകാന്തും സിന്ധുവും

നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ പ്രീ ക്വാര്‍ട്ടര്‍ റൗണ്ടിലേക്ക് ശ്രീകാന്തും സിന്ധുവും കടന്നു. അതെ സമയം മലയാളി താരമായ എച്ച് എസ് പ്രണോയ് മത്സരത്തിന്റെ രണ്ടാം റൗണ്ടില്‍ പുറത്താകുകയായിരുന്നു. ഇന്‍ഡോനേഷ്യന്‍ താരമായ ഫിട്രിയാനിയയെ തകര്‍ത്ത് കൊണ്ടാണ് സിന്ധു പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നത്. അതേസമയം സ്‌പെയിന്‍ താരമായ പാബ്ലോ അബിയാനെ തകര്‍ത്തുകൊണ്ടാണ് ശ്രീകാന്ത് പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നത്. മത്സരത്തില്‍ മികച്ച പ്രകടനമാണ് സിന്ധു കാഴ്ചവെച്ചത്. എന്നാല്‍ പ്രണോയ് ബ്രസീലിന്റെ വൈഗോര്‍ കൊയ്ലോയോടാണ് തോല്‍വി ഏറ്റുവാങ്ങിയത്.

Read More

ലോകകപ്പ് വനിതാ ഹോക്കി; ക്വാര്‍ട്ടറിലേക്ക് കുതിച്ച് ഇന്ത്യ

ലോകകപ്പ് വനിതാ ഹോക്കി; ക്വാര്‍ട്ടറിലേക്ക് കുതിച്ച് ഇന്ത്യ

ലണ്ടന്‍: ലോകകപ്പ് വനിതാ ഹോക്കിയില്‍ ഇറ്റലിയെ വീഴ്ത്തി ഇന്ത്യ ക്വാര്‍ട്ടറില്‍. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ലാല്‍റെംസിയാമി, നേഹ ഗോയല്‍, വന്ദന കഠാരിയ എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകള്‍ നേടിയത്. ലോകറാങ്കിങ്ങില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ. ഇറ്റലി പതിനേഴാമതും.ക്വാര്‍ട്ടറില്‍ അയര്‍ലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. പൂള്‍ ഘട്ടത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച ടീമാണ് അയര്‍ലന്‍ഡ്. 1978ലെ മഡ്രിഡ് ലോകകപ്പിനുശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഹോക്കിയില്‍ അവസാന എട്ടിലെത്തുന്നത്. അന്ന് ഇന്ത്യന്‍ വനിതകള്‍ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നേരത്തെ, പൂള്‍ ബിയില്‍ നിന്ന് ഇന്ത്യ കഷ്ടിച്ചാണ് നോക്കൗട്ടിലേക്കു കടന്നുകൂടിയത്. ഇംഗ്ലണ്ടിനും യുഎസിനുമെതിരെ സമനില നേടിയ ഇന്ത്യന്‍ ടീം അയര്‍ലന്‍ഡിനോടു കീഴടങ്ങി.

Read More

‘ ഇത് ഇന്ത്യയ്ക്ക് അഭിമാന നിമിഷം… ‘ ; സാവോ ഗെയിംസില്‍ നീരജ് ചോപ്രയ്ക്കു സ്വര്‍ണം

‘ ഇത് ഇന്ത്യയ്ക്ക് അഭിമാന നിമിഷം… ‘ ; സാവോ ഗെയിംസില്‍ നീരജ് ചോപ്രയ്ക്കു സ്വര്‍ണം

ഹെല്സിങ്കി: ഫിന്‍ലന്‍ഡില്‍ നടന്ന സാവോ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്കു സ്വര്‍ണം. 5.69 മീറ്റര്‍ ദൂരമാണ് ഇരുപതുകാരനായ നീരജ് ചോപ്ര കണ്ടെത്തിയത്. ചൈനീസ് തായ്പെയിയുടെ ചാവോ സണ് ചെംഗ് വെള്ളി നേടി. 82.52 മീറ്റര് ദൂരമാണ് ചെംഗ് എറിഞ്ഞത്.

Read More

ഡയമണ്ട് ലീഗ് ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര

ഡയമണ്ട് ലീഗ് ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര

ദില്ലി: രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍(ഐഎഎഎഫ്) ഡയമണ്ട് ലീഗ് ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ഇതോടെ ആഗസ്ത് 30 ന് നടക്കുന്ന ഫൈനലില്‍ നീരജ് സ്ഥാനം പിടിച്ചു. നിലവിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനാണ് നീരജ് ചോപ്ര. നീരജിനെക്കൂടാതെ അഞ്ചുപേര്‍ കൂടി ഫൈനല്‍ യോഗ്യത നേടിയിട്ടുണ്ട്. ലോക ചാമ്പ്യന്‍ ജൊഹന്നാസ് വെറ്റര്‍, ഒളിംപിക് ചാമ്പ്യന്‍ തോമസ് റോഹ്ലര്‍, 2017 ഡയമണ്ട് ലീഗ് ചാമ്പ്യന്‍ യാക്കൂബ് വാദ്‌ലെച്ച്, ജര്‍മന്‍ ചാമ്പ്യന്‍ ആന്‍ഡ്രിയാസ് ഹോഫ്മാന്‍, എസ്‌തോണിയന്‍ റെക്കോഡ് ജേതാവ് മാഗ്നസ് കിര്‍ട് എന്നിവരാണ് ഫൈനലില്‍ പ്രവേശിച്ച മറ്റ് അത്‌ലറ്റുകള്‍.

Read More