ഫിഫ ബെസ്റ്റ് ഫുഡ്‌ബോളറെ ഇന്നറിയാം; മെസി,റൊണാള്‍ഡോ എന്നിവര്‍ അവസാന പട്ടികയില്‍ പട്ടികയില്‍

ഫിഫ ബെസ്റ്റ് ഫുഡ്‌ബോളറെ ഇന്നറിയാം; മെസി,റൊണാള്‍ഡോ എന്നിവര്‍  അവസാന പട്ടികയില്‍ പട്ടികയില്‍

ഫിഫയുടെ ലോക ഫുട്‌ബോളറെ ഇന്നറിയാം. ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, വിര്‍ജില്‍ വാന്‍ ഡിക് എന്നിവരാണ് ഫിഫയുടെ ദി ബെസ്റ്റ് പട്ടികയിലുള്ളത്. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് പുരസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക. കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ചിനായിരുന്നു പുരസ്‌കാര ജേതാവ്. മികച്ച വനിതാ താരം, മികച്ച പുരുഷ വനിത പരിശീലകര്‍, മികച്ച പുരുഷ- വനിത ഗോള്‍കീപ്പര്‍, മികച്ച ഗോളിനുള്ള പുരസ്‌കാരം, ഫാന്‍ പുരസ്‌കാരം എന്നിവയും ഇന്നു തന്നെ പ്രഖ്യാപിക്കും. കഴിഞ്ഞമാസം യുറോപ്യന്‍ ഫുട്ബോള്‍ ഭരണസമിതിയുടെ പുരസ്‌കാരം വിര്‍ജില്‍ വാന്‍ ഡിക് നേടിയിരുന്നു. മികച്ച പുരുഷ പരിശീലക പുരസ്‌കാരത്തിനായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗാര്‍ഡിയോള, ലിവര്‍പൂളിന്റെ യൂര്‍ഗന്‍ ക്ലോപ്പ്, ടോട്ടനത്തിന്റെ മൗറിഷ്യോ പോച്ചറ്റിനൊ എന്നിവരാണ് പരിഗണനയിലുള്ളത്.

Read More

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചെല്‍സിയെ വീഴ്ത്തി ലിവര്‍പൂള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചെല്‍സിയെ വീഴ്ത്തി ലിവര്‍പൂള്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ചെല്‍സിയെ തുരത്തി ലിവര്‍പൂള്‍.  മത്സരത്തിന്റെ 14-ാം മിനിറ്റില്‍ ലിവര്‍പൂള്‍ മത്സരത്തിലെ ആദ്യ ഗോള്‍ നേടി. മുഹമ്മദ് സലാ ഫ്രീകിക്കില്‍ ഒരുക്കിയ അവസരം മുതലാക്കി അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് ചെല്‍സി വല കുലുക്കി. 30-ാം മിനിറ്റില്‍ ഫിര്‍മിനോയുടെ ഹെഡറിലൂടെ ലിവര്‍പൂള്‍ ലീഡ് രണ്ടാക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലിവര്‍പൂളിന് ഏതാനും അവസരങ്ങള്‍ ലഭിച്ചെങ്കിലും ചെല്‍സി ഗോളിയുടെ ഇടപെടലുകള്‍ തിരിച്ചടിയായി. 71-ാം മിനിറ്റില്‍ ആസ്പിലിക്വെറ്റയുടെ പാസ് സ്വീകരിച്ച എന്‍ഗോളോ കാന്റെ ലിവര്‍പൂള്‍ പ്രതിരോധത്തെ മറികടന്നു മനോഹരമായ ഷോട്ടിലൂടെ പന്തു വലയിലാക്കി. എന്നാല്‍ സമനില ഗോള്‍ കണ്ടെത്താന്‍ ചെല്‍സിക്കു കഴിഞ്ഞില്ല.

Read More

ഫ്രഞ്ച് ലീഗ്; ലിയോണിനെ എതിരില്ലാത്ത ഗോളിന് തോല്‍പ്പിച്ച് പിഎസ്ജി

ഫ്രഞ്ച് ലീഗ്; ലിയോണിനെ എതിരില്ലാത്ത ഗോളിന് തോല്‍പ്പിച്ച് പിഎസ്ജി

പാരീസ്: ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് ജയം. ലിയോണിനെതിരെ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് പിഎസ്ജി നേടിയത്. 87-ാം മിനിറ്റില്‍ നെയ്മര്‍ നേടിയ ഗോളാണ് പിഎസ്ജിക്ക് ജയം ഒരുക്കിയത്. ലീഗില്‍ ആറു മത്സരങ്ങളില്‍ 15 പോയിന്റുമായി പിഎസ്ജി ഒന്നാമതാണ്. ഒളിമ്ബിക് ലിയോണ്‍ എട്ടു പോയിന്റുമായി ഒമ്ബതാം സ്ഥാനത്താണ്. വ്യാഴാഴ്ച സ്റ്റാഡ് റീംസിന് എതിരെയാണ് പിഎസ്ജിയുടെ അടുത്ത മത്സരം.

Read More

സ്പാനിഷ് വനിതാ ലീഗില്‍ വിജയത്തിളക്കവുമായി ബാഴ്‌സലോണ

സ്പാനിഷ് വനിതാ ലീഗില്‍ വിജയത്തിളക്കവുമായി ബാഴ്‌സലോണ

സ്പാനിഷ് വനിതാ ലീഗില്‍ വിജയത്തിളക്കവുമായി ബാഴ്‌സലോണ. ഇന്നലെ ലീഗ് ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ മഡ്രിഡിനെ നേരിട്ട ബാഴ്‌സലോണ അടിച്ചു നേടിയത് ആറു ഗോളുകളാണ്. ഒന്നിനെതിരെ ആറു ഗോളുകളുടെ വിജയവും നേടി. അവസാന വര്‍ഷങ്ങളില്‍ വനിതാ ലാലിഗയില്‍ ഏറ്റവും വലിയ ശക്തികളായിരുന്നു അവരെയാണ് ഇത്ര വലിയ സ്‌കോറിന് ബാഴ്‌സലോണ തോല്‍പ്പിച്ചത്. ബാഴ്‌സലോണക്ക് വേണ്ടി ഒഷൊവൊല ഇരട്ട ഗോളുകള്‍ നേടി. ഹെര്‍മോസോ, മരിയോണ, ലാല, സില്വിയ എന്നിവരാണ് മറ്റു സ്‌കോറേഴ്‌സ്. ഈ വിജയത്തോടെ ബാഴ്‌സലോണക്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് 7 പോയന്റായി. കഴിഞ്ഞ മത്സരത്തില്‍ ബാഴ്‌സലോണ റയോ വലെകാനോയോട് സമനില വഴങ്ങിയിരുന്നു.

Read More

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് വെസ്റ്റ്ഹാമിനെ നേരിടും

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് വെസ്റ്റ്ഹാമിനെ നേരിടും

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് വെസ്റ്റ്ഹാമിനെ നേരിടും. കഴിഞ്ഞ ഫെബ്രുവരിയില്‍ പി എസ് ജിക്ക് എതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു എവേ മത്സരം വിജയിച്ചത്. പല പ്രധാന താരങ്ങളും ഇല്ലാതെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് കളത്തില്‍ ഇറങ്ങുന്നത്. പോള്‍ പോഗ്ബ, ആന്റണി മാര്‍ഷ്യാല്‍, ലൂക് ഷോ എന്നിവര്‍ ഇന്‍ ഉണ്ടാകില്ല എന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഒലെ അറിയിച്ചിട്ടുണ്ട്. യുവതാരം ഡാനിയല്‍ ജെയിംസും പരിക്കിന്റെ പിടിയിലാണ്. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.

Read More

ടീമിനെ പ്രഖ്യാപിച്ച് ബാഴ്സലോണ; ഇന്ന് ഗ്രാനഡയെ നേരിടും

ടീമിനെ പ്രഖ്യാപിച്ച് ബാഴ്സലോണ; ഇന്ന് ഗ്രാനഡയെ നേരിടും

ലാലിഗയില്‍ നടക്കുന്ന മത്സരത്തിനായുള്ള ടീമിനെ പ്രഖ്യാപിച്ച് ബാഴ്സലോണ. ഗ്രാനഡയെ ആണ് ഇന്ന് ബാഴ്സലോണ നേരിടുന്നത്. പരിശീലനം ആരംഭിച്ചെങ്കിലും ഫ്രഞ്ച് താരം ഡെംബലെയെ ബാഴ്സലോണ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സൂപ്പര്‍ താരം ലയണല്‍ മെസ്സി, സുവാരസ്, ഗ്രീസ്മെന്‍ എന്നിവര്‍ സ്‌ക്വാഡില്‍ ഉണ്ട്. മൂവരും ആദ്യ ഇലവനില്‍ എത്തുന്ന ആദ്യ മത്സരമായിരിക്കും ഇത്.18 അംഗ സ്‌ക്വാഡില്‍ യുവതാരം അന്‍സു ഫറ്റിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഡെംബലെയെ കൂടാതെ ഉംറ്റിറ്റി, ആല്‍ബ എന്നിവരും പരിക്കിന്റെ പിടിയിലാണ്. മെസ്സി സീസണില്‍ കളിക്കുന്ന ആദ്യ ലാലിഗ മത്സരമായിരിക്കും ഇത്. ബാഴ്സലോണ;

Read More

യൂറോപ്പ ലീഗ്; ആദ്യ മത്സരങ്ങളില്‍ വിജയം കണ്ടെത്തി വമ്പന്മാര്‍

യൂറോപ്പ ലീഗ്; ആദ്യ മത്സരങ്ങളില്‍ വിജയം കണ്ടെത്തി വമ്പന്മാര്‍

റോം: യൂറോപ്പ ലീഗില്‍ യുണൈറ്റഡിനും ആഴ്സനലിനും വിജയത്തുടക്കം. ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ആഴ്‌സനല്‍, ഇറ്റാലിയന്‍ ക്ലബ്ബ് എ.എസ്. റോമ, മുന്‍ചാമ്പ്യന്‍മാരായ സെവിയ്യ എന്നീ ടീമുകളാണ് ആദ്യമത്സരത്തില്‍ ജയം കണ്ടെത്തിയത്. ആഴ്‌സനല്‍ (30) ജര്‍മന്‍ ക്ലബ്ബ് എന്‍ട്രാക്ട് ഫ്രാങ്ക്ഫുര്‍ടിനെ തോല്‍പ്പിച്ചപ്പോള്‍ കസാഖ്‌സ്താന്‍ ക്ലബ്ബ് എഫ്.സി. അസ്താനയെയാണ് (10) മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. അസര്‍ബെയ്ജാന്‍ ക്ലബ്ബ് കാരബാഗിനെതിരേ സെവിയ (30) ജയം കണ്ടെത്തിയപ്പോള്‍ എ.എസ്. റോമ (40) ബസക്ഷെയറിനെ തകര്‍ത്തു. ജോ വില്ലോക്ക് (38), ബുകായോ സാക (85), പിയറി ഔബമേയങ് (88) എന്നിവരുടെ ഗോളിലാണ് ആഴ്‌സനലിന്റെ ജയം. 73-ാം മിനിറ്റില്‍ മാസണ്‍ ഗ്രീന്‍വുഡിന്റെ വകയായിരുന്നു യുണൈറ്റഡിന്റെ വിജയഗോള്‍. ഹാവിയര്‍ ഹെര്‍ണാണ്ടസ് (62), എല്‍ ഹദ്ദാദി (78), ഒളിവര്‍ ടോറസ് (85) എന്നിവര്‍ സെവിയയ്ക്കായി ലക്ഷ്യം കണ്ടു. എഡിന്‍ സെക്കോ (58), നികോലോ സാനിയോലോ (71), ജസ്റ്റിന്‍ ക്ലൈവര്‍ട്ട്…

Read More

വിരമിക്കല്‍ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സ് മുന്‍ താരം ബര്‍ബറ്റോവ്

വിരമിക്കല്‍ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സ് മുന്‍ താരം ബര്‍ബറ്റോവ്

ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സ് മുന്‍ താരം ഡിമിറ്റാര്‍ ബര്‍ബറ്റോവ്. ബള്‍ഗേറിയയുടെ മികച്ച ഗോള്‍ സ്‌കോററായ താരം മുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ടോട്ടനത്തിനും വേണ്ടി കളിച്ചിട്ടുണ്ട്. 2017 ആഗസ്റ്റ് 23 മുതല്‍ 2018 സീസണിന്റെ അവസാനം വരെ താരം ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നു. 20 വര്‍ഷത്തെ കളിയ്ക്കു ശേഷമാണ് താരം ഗ്രൗണ്ട് വിടുന്നത്. 1999 ലാണ് ബര്‍ബറ്റോവ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഏഴു തവണ ബള്‍ഗേറിയ ഫുട്ബോളര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗില്‍ മുത്തമിട്ട രണ്ടു തവണ ഇദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. അന്താര്ഷ്ട്ര ഫുട്ബോളില്‍ നിന്നും 2010 ല്‍ താരം വിരമിച്ചിരുന്നു. ബയേര്‍ ലെവര്‍കൂസന്‍ , ഫുള്‍ഹാം എന്നീ ക്ലബ്ബുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുള്ള താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി 56 ഗോളുകളും ടോട്ടനത്തിനു വേണ്ടി 46 ഗോളുകളും നേടിയട്ടുണ്ട്. 2017-2018 സീസണില്‍ 7.5…

Read More

യാഷിന്‍ ട്രോഫി; മികച്ച ഗോളിയ്ക്കും ഇനി മുതല്‍ ‘ബാലന്‍ ഡി ഓര്‍’

യാഷിന്‍ ട്രോഫി; മികച്ച ഗോളിയ്ക്കും ഇനി മുതല്‍ ‘ബാലന്‍ ഡി ഓര്‍’

മികച്ച ഗോളിയ്ക്കും ഇനി മുതല്‍ ‘ബാലന്‍ ഡി ഓര്‍’ പുരസ്‌കാരം ലഭിക്കും. യാഷിന്‍ ട്രോഫി എന്ന് അറിയപ്പെടുന്ന ഈ പുരസ്‌കാരം മികച്ച കളിക്കാരന് ലഭിക്കുന്ന പുരസ്‌കാരത്തിനൊപ്പമാവും നല്‍കുക. ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ ഗോളി ലെവ് യാഷിന്റെ ഓര്‍മ്മയ്ക്കായാണ് ഈ പുരസ്‌കാരത്തിന് യാഷിന്‍ ട്രോഫി എന്ന പേരു നല്‍കിയിരിക്കുന്നത്. അക്കാലത്ത് ഫിഫ വേള്‍ഡ് പ്ലയര്‍ ഓഫ് ദി ഇയര്‍ എന്ന പേരിലായിരുന്നു അവാര്‍ഡ്. മികച്ച വനിതാ താരത്തിനുള്ള ബാലന്‍ ഡി ഓറിനു പുറമേയാണ് ഇപ്പോള്‍ മികച്ച ഗോളിയ്ക്കും അവാര്‍ഡ് നല്‍കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ രണ്ടിനാവും ബാലന്‍ ഡി ഓര്‍ വിജയിയെ പ്രഖ്യാപിക്കുക. ദേശീയ ടീം ക്യാപ്റ്റന്‍മാര്‍, പരിശീലകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാവും വിജയിയെ തെരഞ്ഞെടുക്കുക.

Read More

സിനദിന്‍ സിദാനെ തള്ളി റയല്‍ മാഡ്രിഡ് പരിശീലകനായി മൗറിഞ്ഞോ വീണ്ടും എത്തുമോ

സിനദിന്‍ സിദാനെ തള്ളി റയല്‍ മാഡ്രിഡ് പരിശീലകനായി മൗറിഞ്ഞോ വീണ്ടും എത്തുമോ

സിനദിന്‍ സിദാനെ തള്ളി റയല്‍ മാഡ്രിഡിന്റെ മുന്‍ പരിശീലകന്‍ ഹൊസെ മൗറിഞ്ഞോ തിരിച്ചെത്തുമെന്ന് വാര്‍ത്തകള്‍. സിദാന്റെ പരിശീലനത്തില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ റയലിനു സാധിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ശക്തമാണ്. അതിനിടെയാണ് ഇത്തരത്തിലൊരു വാര്‍ത്ത ഉയര്‍ന്ന് കേള്‍ക്കുന്നത്. ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ പിഎസ്ജിയില്‍ നിന്നേറ്റ കനത്ത പരാജയം നിലവിലെ പരിശീലകന്‍ സിനദിന്‍ സിദാനുമേല്‍ സ്ഥാനമൊഴിയാനുള്ള സമ്മര്‍ദ്ദം ശക്തമാക്കിയെന്നും സൂചനകളുണ്ട്. മാത്രമല്ല സ്പാനിഷ് ലാലിഗയിലും രണ്ടു മത്സരങ്ങളില്‍ റയലിനു സമനില വഴങ്ങേണ്ടി വന്നിരുന്നു. ആകെ നാലു മത്സരമായിരുന്നു ലാലിഗയില്‍ റയല്‍ കളിച്ചത്. 2010 മതല്‍ 2013 വരെ മൗറിഞ്ഞോ റയല്‍ മാഡ്രിഡിന്റെ പരിശീലകനായിരുന്നു തുടര്‍ന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. മൗറിഞ്ഞോ മടങ്ങിയെത്തുന്നതിനോട് റയല്‍ ക്ലബ്ബ് അധികൃതര്‍ക്കും അനുകൂല നിലപാടാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More