‘ ഇന്ത്യന്‍ ക്രിക്കറ്റ് നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതാണ്.. ‘ – ആഡം ഗില്‍ക്രിസ്റ്റ്

‘ ഇന്ത്യന്‍ ക്രിക്കറ്റ് നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതാണ്.. ‘ – ആഡം ഗില്‍ക്രിസ്റ്റ്

സിഡ്നി: ഇന്ത്യന്‍ ക്രിക്കറ്റ് നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളി ധോണിക്ക് പകരക്കാരനെ കണ്ടെത്തുകയെന്നതായിരിക്കുമെന്ന് മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ആഡം ഗില്‍ക്രിസ്റ്റ്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷമണ്‍ എന്നിവരൊക്കെ വിരമിച്ചപ്പോള്‍ സമാനസ്ഥിതി ഇന്ത്യ നേരിട്ടിരുന്നു. ആ വിടവ് നികത്തുക അസാധ്യമാണ്. അതുപോലൊരു സാഹചര്യമാണ് ധോണിയുടെ കാര്യത്തിലുമുള്ളത്. കീപ്പിംഗ്-ബാറ്റ്സ്മാന്‍ പൊസിഷനില്‍ പകരം വയ്ക്കാനാകാത്ത താരമാണ് ധോണി. ടീമിനെ മികച്ച രീതിയില്‍ നയിക്കുവാന്‍ താരത്തിനു സാധിച്ചിരുന്നു. അതിനാല്‍ തന്നെ ഏറെ പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമേ ഇന്ത്യയ്ക്ക് ധോണിയ്ക്ക് പകരക്കാരനെ കണ്ടെത്താനാകൂ. ഷെയിന്‍ വോണ്‍ കളി മതിയാക്കിയപ്പോള്‍ വലിയൊരു വിടവാണ് ടീമിലുണ്ടായത്. ഇപ്പോളും ടീമിനു ആ വിടവ് നികത്തുവാന്‍ സാധിച്ചിട്ടില്ലെന്നും മുന്‍ ഓസീസ് താരം കൂട്ടിച്ചേര്‍ത്തു.

Read More

ഏഷ്യാകപ്പ്: എല്ലാ മത്സരങ്ങള്‍ക്കും ഐസിസിയുടെ ഏകദിന പദവി

ഏഷ്യാകപ്പ്: എല്ലാ മത്സരങ്ങള്‍ക്കും ഐസിസിയുടെ ഏകദിന പദവി

ദുബായ്: ഏഷ്യാകപ്പിലെ എല്ലാ മത്സരങ്ങള്‍ക്കും ഐസിസിയുടെ ഏകദിന പദവി. ഐസിസിയുടെ ഏകദിന പദവിയില്ലാത്ത ഹോങ്കോംഗിന്റെ എല്ലാം മത്സരങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഏകദിന പദവിയില്ലാത്ത ഏക ടീമാണ് ഹോങ്കോംഗ്. സെപ്റ്റംബര്‍ 15 മുതല്‍ 28 വരെ യുഎഇയിലാണ് ഏഷ്യാകപ്പ് നടക്കുന്നത്. ഇന്ത്യയുടെ പാക്കിസ്ഥാനും ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഹോങ്കോംഗ്. ഹോങ്കോംഗിന്റെ കാര്യത്തില്‍ ആശങ്ക നിലനിന്നിരുന്നതിനാല്‍ ഇന്ത്യ- പാക്കിസ്ഥാന്‍ ടീമുകള്‍ക്കെതിരായ മത്സരങ്ങളുടെ ഏകദിന പദവി നഷ്ടമാകുമോ എന്ന് നേരത്തെ ആശങ്കകളുണ്ടായിരുന്നു. സെപ്റ്റംബര്‍ 16ന് പാക്കിസ്ഥാനെതിരെയും 18ന് ഇന്ത്യക്കെതിരെയും ഹോങ്കോംഗ് മത്സരം കളിക്കുന്നുണ്ട്. ഐസിസിയുടെ നീക്കം ഇന്ത്യയ്ക്കും പാക്കിസ്ഥാനും ആശ്വാസകരമാണ്.

Read More

‘ കോഹ്ലിക്ക് ഗില്‍ക്രിസ്റ്റിന്റെ മുന്നറിയിപ്പ് ‘

‘ കോഹ്ലിക്ക് ഗില്‍ക്രിസ്റ്റിന്റെ മുന്നറിയിപ്പ് ‘

ബെംഗളുരു: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയോട് സ്ലെഡ്ജിംഗ് നടത്തരുതെന്ന് ഓസ്ട്രേലിയന്‍ ടീമിന് മുന്‍ ഓസീസ് സൂപ്പര്‍ താരം ആദം ഗില്‍ക്രിസ്റ്റിന്റെ മുന്നറിയിപ്പ്. വെല്ലുവിളികളെ ഇഷ്ടപ്പെടുന്ന കളിക്കാരനാണ് കോഹ്ലിയെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തെ പ്രകോപിപ്പിക്കരുതെന്നുമാണ് ഓസീസ് ടീമിന് ഗില്‍ക്രിസ്റ്റിന്റെ ഉപദേശം. ലോകത്തെ ഏറ്റവും മികച്ച കളിക്കാരനായതിനാല്‍ തന്നെ അദ്ദേഹത്തെ പ്രകോപിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഓസീസിന്റെ കാഴ്ചപ്പാടില്‍ ഇംഗ്ലണ്ടില്‍ കോഹ്ലി സ്‌കോര്‍ ചെയ്തതുപോലെ ഓസീസ് മണ്ണില്‍ സ്‌കോര്‍ ചെയ്യരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു. ഇന്ത്യക്ക് കോഹ്ലിയെ പോലുള്ള ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരും ബൗളര്‍മാരുമുണ്ടെങ്കിലും വിദേശ രാജ്യങ്ങളില്‍ വിജയം നേടാനുള്ള മാനസിക ബലമാണ് ആവശ്യമെന്നും ബംഗളുരുവില്‍ ആഗോള സ്പോര്‍ട്സ് വെയര്‍ ബ്രാന്റായ പ്യൂമ സംഘടിപ്പിച്ച ചടങ്ങിനുശേഷം പറഞ്ഞു.

Read More

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കളിയാക്കി മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കളിയാക്കി മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍

ലണ്ടന്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കളിയാക്കി മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍. കോലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് ഒപ്പം ലോകത്തിലെ ഏറ്റവും മോശം റിവ്യൂവറും എന്നായിരുന്നു വോണിന്റെ ട്വീറ്റ്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ കോലി എടുത്ത രണ്ട് ഡിആര്‍എസും തെറ്റായിപ്പോയിരുന്നു. ഇതിനെ പരാമര്‍ശിച്ചായിരുന്നു വോണിന്റെ ട്വീറ്റ്. പത്താം ഓവറില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ കീറ്റണ്‍ ജെന്നിംഗ്‌സിനെതിരെയും പന്ത്രണ്ടാം ഓവറില്‍ അലിസ്റ്റര്‍ കുക്കിനെതിരെയുമായിരുന്നു കോലി ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം റിവ്യൂ ചെയ്തത്. എന്നാല്‍ രണ്ട് റിവ്യൂകളും പൂര്‍ണമായും തെറ്റായിരുന്നുവെന്ന് റീപ്ലേകളില്‍ വ്യക്തമായി. ഇന്ത്യയുടെ രണ്ട് ഡിആര്‍എസ് അവസരങ്ങളും നഷ്ടമാവുകയും ചെയ്തു. എന്നാല്‍ കോലിയെ കളിയാക്കിയ വോണിന് മറുപടിയുമായി ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തി. ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടുമായി താരതമ്യം ചെയ്തായിരുന്നു ആരാധകരില്‍ ഭൂരിഭാഗവും വോണിന് മറുപടി നല്‍കിയത്.

Read More

” കാണികളുടെ താളത്തിനൊപ്പം ചുവടുവെച്ച് ധവാന്‍.. ”

” കാണികളുടെ താളത്തിനൊപ്പം ചുവടുവെച്ച് ധവാന്‍.. ”

ഇന്ത്യന്‍ ഇടം കൈയ്യന്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാനാണ് ശിഖര്‍ ധവാന്‍. ശിഖറാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്, ഇന്നലെ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിനിടെ കാണികളുടെ താളത്തിന് അനുസരിച്ച് ഡാന്‍സ് കളിച്ചാണ് ശിഖര്‍ താരമായത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസത്തെ അവസാന സെഷനിലായിരുന്നു കാണികളെ ധവാന്‍ കൈയ്യിലെടുത്തത്. ഡീപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ധവാന്‍. ഇതിനിടെ ധവാന് പുറകില്‍ ഗ്യാലറിയിലിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധ സംഘമായ ഭാരത് ആര്‍മി ഭംഗ്ര താളം തുടങ്ങി.ഭംഗ്ര താളത്തില്‍ രസം പിടിച്ച ധവാന്‍ താളത്തിന് അനുസരിച്ച് ചെറിയ രീതിയില്‍ നൃത്തവും ചെയ്തു. ധവാന്റെ നൃത്തം ഏറെ ആവേശത്തോടെ കാണികള്‍ ഏറ്റെടുക്കുകയും തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലൂടെ ഇതിന്റെ വീഡിയോ വൈറലാവുകയും ചെയ്തിട്ടുണ്ട്.

Read More

” ലോകം കീഴടക്കാന്‍ നിനക്ക് കഴിയട്ടെ സാറാ… ” , മകള്‍ക്ക് ആശംസകളറിയിച്ച് സച്ചിന്‍

” ലോകം കീഴടക്കാന്‍ നിനക്ക് കഴിയട്ടെ സാറാ… ” , മകള്‍ക്ക് ആശംസകളറിയിച്ച് സച്ചിന്‍

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെയും കുടുംബത്തിന്റെയും സ്വപ്നങ്ങള്‍ക്ക് പിന്തുണ നല്‍കി ഒപ്പം നിന്നയാളാണ് അഞ്ജലി. അന്ന് തന്റെ സ്വപ്നമായിരുന്ന ഡോക്ടര്‍ ജോലി ഉപേക്ഷിച്ച് കുടംബത്തിന് വേണ്ടി ജീവിച്ചപ്പോള്‍ അവര്‍ ഒരിക്കലും കരുതിയിരുന്നില്ല നഷ്ടപ്പെടുത്തിയ സ്വപ്നങ്ങളും കരിയറും മറ്റൊരു രീതിയില്‍ തിരിച്ചു വരുമെന്ന്. ഇപ്പോഴിതാ തന്റെ ആഗ്രഹത്തിന് പുത്തന്‍ ചിറക് ലഭിച്ചിരിക്കുകയാണ് മകള്‍ സാറയിലൂടെ. സാറാ തെണ്ടുല്‍ക്കര്‍ ഇനി ഡോക്ടര്‍ സാറ എന്നറിയപ്പെടും. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാറ മെഡിസിന്‍ പഠനം പുര്‍ത്തിയാക്കി കഴിഞ്ഞു. നിറചിരിയോടെ സച്ചിനും അഞ്ജലിയും സാറയും പോസ് ചെയ്ത കുടുംബ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. തന്റെ ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങള്‍ ‘ഞാന്‍ എന്ത് ചെയ്തു’ എന്ന അടിക്കുറുപ്പോടെയാണ് സാറ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ‘നീ ലണ്ടനില്‍ പഠനത്തിനായി പോയത് ഇന്നലെയെന്നപോലെ തോന്നുകയാണ്. അപ്പോഴേക്കും ബിരുദം കഴിഞ്ഞിറങ്ങുകയും ചെയ്തു.അഞ്ജലിയും ഞാനും നിന്നെക്കെറിച്ച് ഏറെ…

Read More

” ഹൃദയം കൊണ്ട് എന്നെയും ചാരുവിനെയും അനുഗ്രഹിക്കണം… ” – പ്രണയം തുറന്ന് പറഞ്ഞ് സഞ്ജു സാംസണ്‍..

” ഹൃദയം കൊണ്ട് എന്നെയും ചാരുവിനെയും അനുഗ്രഹിക്കണം… ” – പ്രണയം തുറന്ന് പറഞ്ഞ് സഞ്ജു സാംസണ്‍..

ഇന്ത്യന്‍ ക്രിക്കറ്റിലെ മലയാളി മുഖമാണ് സഞ്ജു സാംസണ്‍. ഇപ്പോഴിതാ തന്റെ പ്രണയം ഫേസ്ബുക്കിലൂടെ ആരാധകരോട് തുറന്നു പറഞ്ഞും സഞ്ജു താരമായിരിക്കുകയാണ്. നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ഇന്നാണ് ഒരു സമ്മതം കിട്ടിയതെന്നും സഞ്ജു തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. 2013 ഓഗസ്റ്റ് 22 രാത്രി 11:11നാണ് അവള്‍ക്ക് ആദ്യമായി ഞാന്‍ ഒരു ‘ഹായ്’ അയക്കുന്നത്. ശേഷം അഞ്ചു വര്‍ഷം കഴിഞ്ഞാണ് അവളോടൊപ്പം ഒരു ഫോട്ടോയെടുക്കാനും എന്റെ പ്രണയിനിയെന്ന ലോകത്തോട് വിളിച്ചു പറയാനും സാധിച്ചത്. എല്ലാം സന്തോഷത്തോടെ സമ്മതിച്ചതിന് മാതാപിതാക്കള്‍ക്ക് നന്ദി. ഹൃദയം കൊണ്ട് എന്നെയും ചരുവിനെയും അനുഗ്രഹിക്കണം.” – സഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

Read More

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം; ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം; ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. 1,000, 2,000, 3,000, 6,000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. തിരുവനന്തപുരത്ത് ചേര്‍ന്ന കെസിഎ യോഗമാണ് നിരക്കുകള്‍ നിശ്ചയിച്ചത്. ആയിരം രൂപ ടിക്കറ്റ് വാങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കുമെന്നും മത്സരത്തിന്റെ ലാഭത്തിലെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും കെസിഎ അറിയിച്ചു. നവംബര്‍ ഒന്നിനാണ് ഏകദിനം.

Read More

” ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ആ താരം വിരമിക്കുന്നു… ”

” ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ആ താരം വിരമിക്കുന്നു… ”

ബറോഡ: ആദ്യ ട്വന്റി-20 ലോകകപ്പില്‍ ധോണിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യയെ കിരീട നേട്ടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയ ഇടംകൈയന്‍ പേസര്‍ ആര്‍ പി സിംഗ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2005 സെപ്റ്റംബറില്‍ ഇന്ത്യക്കായി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ആര്‍ പി സിംഗ് 2007ല്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടി ചരിത്രം കുറിച്ച ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോള്‍ അഞ്ച് വിക്കറ്റുമായി തിളങ്ങിയ ആര്‍ പി സിംഗ് വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ഇന്ത്യക്കായി 14 ടെസ്റ്റിലും 58 ഏകദിനത്തിലും 10 ട്വന്റി-20 മത്സരങ്ങളിലും ആര്‍ പി സിംഗ് കളിച്ചു. ടെസ്റ്റില്‍ 40ഉം, ഏകദിനത്തില്‍ 69 ഉം ട്വന്റി-20യില്‍ 15ഉം വിക്കറ്റുകളാണ് രാജ്യാന്തര കരിയറിലെ സമ്പാദ്യം. കഴിഞ്ഞ വര്‍ഷം മുംബൈക്കെതിരെ ഗുജറാത്തിനായാണ് അവസാന രഞ്ജി ട്രോഫി മത്സരം കളിച്ചത്. ഐപിഎല്ലില്‍ ഏഴോളം സീസണുകളിലായി…

Read More

‘ ഇന്ത്യ പരമ്പര തോല്‍ക്കാന്‍ കാരണം അശ്വിന്‍ ‘ – ഹര്‍ഭജന്‍

‘ ഇന്ത്യ പരമ്പര തോല്‍ക്കാന്‍ കാരണം അശ്വിന്‍ ‘ – ഹര്‍ഭജന്‍

മുംബൈ: ആര്‍. അശ്വിനെതിരേ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ഇന്ത്യ പരമ്പര അടിയറവ് വെയ്ക്കാന്‍ കാരണം അശ്വിനെന്ന് ഹര്‍ഭജന്‍ ആരോപിച്ചു. നിര്‍ണായകമായ സതാംപ്ടണ്‍ ടെസ്റ്റില്‍ അശ്വിന്‍ ഫോമിലേക്ക് ഉയരാതെ പോയതാണ് ഇന്ത്യ തോല്‍ക്കാനും അതുവഴി പരമ്പര നഷ്ടമാവാനും കാരണമെന്ന് ഹര്‍ഭജന്‍ പറഞ്ഞു. സതാംപ്ടണ്‍ ടെസ്റ്റില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് അശ്വിന് വീഴ്ത്താന്‍ സാധിച്ചത്. അതേസമയം, ഇംഗ്ലീഷ് സ്പിന്നര്‍ മൊയീന്‍ അലി ഒമ്പത് വിക്കറ്റുകളും വീഴ്ത്തി. സതാംപ്ടണില്‍ സ്പിന്‍ അനുകൂലമായ സാഹചര്യങ്ങളെ മുതലാക്കുവാന്‍ അശ്വിനന് സാധിച്ചില്ല. എന്നാല്‍ മൊയീന്‍ അലിക്ക് നന്നായി ഉപയോഗിക്കാന്‍ സാധിച്ചു. മൊയീന്‍ അലിയും അശ്വിനും തമ്മിലുള്ള വ്യത്യാസം അതായിരുന്നു. പിച്ചിലെ ചില ഏരിയകളില്‍ മാത്രം പന്തെറിഞ്ഞാല്‍ തന്നെ വിക്കറ്റ് ലഭിക്കുമായിരുന്നു. എന്നാല്‍ അശ്വിന് അത് സാധിച്ചില്ല. തോല്‍വിയുടെ കാരണം അശ്വിന്‍ വിക്കറ്റ് നേടാന്‍ കഴിയാതിരുന്നത് തന്നെയായിരുന്നു. നിര്‍ണായകമായ മൂന്നാംദിനം അശ്വിന്‍ നിറം…

Read More