അണ്ടര്‍ 19 ടീം ദേശീയ ക്യാമ്പിലേക്ക് രണ്ട് കേരള താരങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഷോണ്‍ റോജറും ഏദന്‍ ആപ്പിള്‍ ടോമും ആണ് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടക്കുന്ന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അടുത്തിടെ രണ്ട് താരങ്ങളും കേരളത്തിനായി മിന്നും പ്രകടനങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ രഞ്ജി സീസണില്‍ കേരളത്തിനായി അരങ്ങേറിയ ഏദന്‍ ആദ്യ മത്സരത്തില്‍ തന്നെ 6 വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായി. സീസണിലുടനീളം മികച്ച പ്രകടനമാണ് 17കാരനായ താരം നടത്തിയത്. ഏജ് ഗ്രൂപ്പുകളില്‍ കഴിഞ്ഞ ഏതാനും സീസണുകളായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന താരമാണ് ഷോണ്‍ റോജര്‍. ഷോണ്‍ നേരത്തെയും ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ കളിച്ചിരുന്നു. സീനിയര്‍ ടീമില്‍ അരങ്ങേറ്റം നടത്തിയിട്ടില്ലെങ്കിലും അസാമാന്യ ടാലന്റുള്ള താരമാണ് ഷോണ്‍.
Read MoreCategory: Cricket
ടാക്കോ ബെല്‍, മൈക്രോസോഫ്റ്റ് എക്സ്ബോക്സും ഹാര്‍ദിക് പാണ്ഡ്യയുമായും കൈ കോര്‍ക്കുന്നു
കൊച്ചി : മെക്സിക്കന്‍ റെസ്റ്റോറന്റ് ബ്രാന്‍ഡായ ടാക്കോ ബെല്ലും മൈക്രോസോഫ്റ്റ് എക്സ്ബോക്സും കൈകോര്‍ക്കുന്നു. 2022 ഏപ്രില്‍ 4 മുതല്‍ മുതല്‍ മേയ് ഒന്നു വരെ ടാക്കോ ബെല്‍ ഫാന്‍സിനും ഗെയിം ഇഷ്ടപ്പെടുന്നവര്‍ക്കും എക്സ് ബോക്സ് സീരീസ് എസ് , ക്രിക്കറ്റ് 22 ന്റെ 12 മാസ ഗെയിം പാസ്, പി സി ഗെയിം പാസുകള്‍ എന്നിവ സ്വന്തമാക്കാനുള്ള അവസരം ലഭിക്കും. സമ്മാനം നേടുന്നതിന് ടാക്കോ ബെല്‍ ആപ്പിലൂടെയോ ഇതര ഭക്ഷണവിതരണ ആപ്പുകളിലൂടെയോ, സ്വന്തം മൊബൈല്‍ ഉപയോഗിച്ചു ഉത്പന്നം ഓര്‍ഡര്‍ ചെയ്യുകയോ റെസ്റ്റോറന്റുകളില്‍ പോയി കഴിക്കുകയോ നേരിട്ടു ചെന്നു വാങ്ങുകയോ ചെയ്യാവുന്നതാണ്. ക്രിക്കറ്റ് താരമായ ഹാര്‍ദിക് പാണ്ഡ്യയുമായി ടാക്കോ ബെല്‍ പങ്കുചേരുകയും ചെയ്യ്തു. ബി വണ്‍ വിത്ത് ദ ഗെയിമില്‍ ചേരാന്‍ ഗെയിമിംഗ് ആരാധകരെയും ടാക്കോ ബെല്‍ ഫാന്സിനെയും പ്രേരിപ്പിക്കുന്ന ഡിജിറ്റല്‍ പ്രചാരണ പരിപാടിയുടെ മുഖമായിരിക്കും പാണ്ഡ്യ. ഹാര്‍ദിക്…
Read Moreഐപിഎല്ലിൽ രാജസ്ഥാൻ ഇന്ന് ബാംഗ്ലരിനെ നേരിടും.
മുംബൈ: ഐപിഎല്ലിൽ(IPL 2022) രാജസ്ഥാൻ ഇന്ന് ബാംഗ്ലരിനെ(RR vs RCB) നേരിടും. മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. തുടർച്ചയായ മൂന്നാം ജയത്തിനായാണ് രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ മുൻപെങ്ങുമില്ലാത്ത ആത്മവിശ്വാസത്തിലാണ് സഞ്ജു സാംസണും സംഘവും. ഹൈദരാബാദിനെതിരെയും മുംബൈയ്ക്കെതിരെയും കടലാസിലെ കരുത്ത് കളത്തിലും കണ്ടു. ബട്ലറും സഞ്ജുവും ഹെറ്റ്മെയറും ദേവ്ദത്തുമെല്ലാം ബാറ്റിംഗ് കരുത്ത് തെളിയിച്ച് കഴിഞ്ഞു. ബട്ലറും സഞ്ജുവും ഹെറ്റ്മെയറും ക്രീസിലുറച്ചാൽ സ്കോർ ബോർഡിന് റോക്കറ്റ് വേഗമുറപ്പ്. യശസ്വീ ജയ്സ്വാൾകൂടി ഫോമിലേക്കെത്തിയാൾ ബാറ്റിംഗ് നിര ഭദ്രം. ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, നവദീപ് സെയ്നി, ആർ അശ്വിൻ, യുസ്വേന്ദ്ര ചഹൽ എന്നിവരുൾപ്പെട്ട ബൗളിംഗ് നിരയും സന്തുലിതം. പതിവുപോലെ പ്രവചനങ്ങൾക്ക് പിടികൊടുക്കാതെ ബാംഗ്ലൂർ. പഞ്ചാബിനോട് തോറ്റ് തുടങ്ങിയ ബാംഗ്ലൂർ കൊൽക്കത്തയെ മറികടന്ന് വിജയവഴിയിലെത്തി. നായകൻ ഡുപ്ലെസി, വിരാട് കോലി, ദിനേശ് കാർത്തിക് എന്നിവരിലാണ് റൺസ് പ്രതീക്ഷ. ഇവരിൽ…
Read Moreഇന്ത്യൻ ക്രിക്കറ്റ് കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് മുൻ സെലക്ടർ എംഎസ്കെ പ്രസാദ്!
ഇന്ത്യൻ ക്രിക്കറ്റിൻെറ അടുത്ത പരിശീലകനായി രാഹുൽ ദ്രാവിഡ് എത്തണമെന്ന് ആഗ്രഹിക്കുന്നവർ നിരവധിയാണ്. ഒപ്പം ഉപദേശകനായി എംഎസ് ധോണി കൂടിയുണ്ടെങ്കിലോ? ഇതൊരു മികച്ച കോമ്പിനേഷൻ ആണ് എന്നാണ് മുൻ ഇന്ത്യൻ താരവും സെലക്ടറുമായ എംഎസ്കെ പ്രസാദിൻെറ വിലയിരുത്തൽ. വരുന്ന ടി20 ലോകകപ്പോടെ രവി ശാസ്ത്രി ടീമിൻെറ പരിശീലക സ്ഥാനം ഒഴിയും. അടുത്ത പരിശീലകൻ ആരാവണമെന്ന ചർച്ചകൾ പുരോഗമിക്കുകയാണ്. രാഹുൽ ദ്രാവിഡ്, എംഎസ് ധോണി, നിലവിലെ ബാറ്റിങ് കോച്ച് വിക്രം റാത്തോർ എന്നിവരുടെ പേരുകൾ ശാസ്ത്രിയുടെ പിൻഗാമിയായി പറഞ്ഞ് കേൾക്കുന്നുണ്ട്. നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനായ ദ്രാവിഡ് മുൻപ് ഇന്ത്യ എ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ നായകൻ കൂടിയായ ദ്രാവിഡാണ് ഈ വർഷം ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യയെ പരിശീലിപ്പിച്ചിരുന്നത്. “രവി ശാസ്ത്രിക്ക് ശേഷം ദ്രാവിഡ് പരിശീലകനായും ധോണി ഉപദേശകനായും എത്തണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. അത് ഇന്ത്യൻ ക്രിക്കറ്റിനെ…
Read More‘അടുത്തിടെ കല്യാണം കഴിഞ്ഞതാണോ?’; മലയാളികളോട് കുശലം ചോദിച്ച് ക്രിക്കറ്റ് താരം സഞ്ജു
ഐപിഎല്‍ രണ്ടാംപാദ മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റിയപ്പോള്‍ ഏറെ ആഹ്ലാദിച്ചത് മലയാളികളാണ്. സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കുമെന്ന തീരുമാനം കൂടി വന്നതോടെ പ്രവാസികള്‍ കൂട്ടത്തോടെ കളികാണാനെത്തിത്തുടങ്ങുകയും ചെയ്തു. മലയാളി താരം സഞ്ജു സാംസണ് ക്യാപ്റ്റനായ രാജസ്ഥാന് റോയല്‍സിന്റെ കളി കാണാനാണ് തിക്കും തിരക്കും ഏറെ ഉണ്ടായിരുന്നത്. കളി കാണാനെത്തിയ മലയാളികളോട് സഞ്ജു കുശലാന്വേഷണം നടത്തുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. കളിയില്‍ 57 പന്തില്‍ നിന്ന് 82 റണ്‍സാണ് താരം നേടിയത്. കളികാണാന്‍ മലയാളികളുണ്ടെന്ന് മനസിലാക്കിയ സഞ്ജു ബൗണ്ടറി ലൈനിനരികെയെത്തി കുശലാന്വേഷണം നടത്തുകയായിരുന്നു. അടുത്തിടെ കല്യാണം കഴിഞ്ഞതാണോ, യുഎഇയില്‍ സ്ഥിര താമസക്കാരാണോ എന്നൊക്കെ സഞ്ജു ചോദിക്കുന്നത് വീഡിയോയില്‍ കാണാം. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ മലയാളികള്‍ സ്റ്റേഡിയത്തില്‍ വെച്ച് കളിക്കാരെ പ്രോത്സാഹിക്കുന്ന വീഡിയോകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. നേരത്തെ പാകിസ്താനെതിരായ ഇന്ത്യയുടെ ഒരു മത്സരത്തിനിടെ ഷൊയബ് മാലിക്കിനെ മലയാളികള്‍ പുയ്യാപ്ലയെന്ന്…
Read Moreട്വന്റി-20 ലോകകപ്പ് : ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി ടീമിനെ നയിക്കും. സഞ്ജു സാംസണെ ഒഴിവാക്കി. ആര്.അശ്വിന് ടീമില്‍ തിരിച്ചെത്തി. രോഹിത് ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഇഷാന് കിഷന്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ഛാഹര്‍, രവിചന്ദ്ര അശ്വിന്, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ ടീമില്‍ ഇടംനേടി. ശ്രേയസ് അയ്യര്‍, ഷര്‍ദുല്‍ ഠാക്കുര്‍, ദീപക് ഛാഹര്‍ എന്നിവരാണ് സ്റ്റാന്‍ഡ്ബൈ പ്ലെയേഴ്സ്
Read Moreഇന്ത്യയുടെ ടി-20 ലോകകപ്പ് ടീം; സഞ്ജു ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്
വരുന്ന ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം വരും ദിവസങ്ങളില്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ടീം തീരുമാനിക്കപ്പെട്ടു കഴിഞ്ഞെന്നും പ്രഖ്യാപിക്കുക മാത്രമാണ് വേണ്ടതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ടീം പ്രഖ്യാപനം ഉണ്ടായേക്കും. മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടം ലഭിച്ചേക്കില്ലെന്നാണ് സൂചന. രാജ്യാന്തര ക്രിക്കറ്റില്‍ ചില മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ച ഇഷാന് കിഷന് സഞ്ജുവിനു പകരം ഇടം പിടിക്കും. ഋഷഭ് പന്ത് ഉള്ളതിനാല്‍ കിഷന് ബാക്കപ്പ് വിക്കറ്റ് കീപ്പറായാവും ഇടം നേടുക. സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തിയോ രാഹുല്‍ ചഹാറോ യുസ്വേന്ദര് ചഹാലിനൊപ്പം ടീമില്‍ ഇടം നേടും. ഫിറ്റ്നസ് കൂടി പരിഗണിക്കുമ്പോള്‍ രാഹുല്‍ ചഹാറിനാവും സാധ്യത. പരുക്കേറ്റ് ഐപിഎലില്‍ നിന്ന് പുറത്തായ വാഷിംഗ്ടണ്‍ സുന്ദര്‍ ലോകകപ്പ് ടീമില്‍ നിന്നും പുറത്തായേക്കും. ഐപിഎല്‍ മുഴുവന്‍ കളിക്കാത്തതിനാല്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടാലും മാച്ച് പ്രാക്ടീസ്…
Read Moreഒളിമ്പിക്സിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുമോ? ഇന്ത്യയുടെ നിലപാടെന്തായിരിക്കാം?
ക്രിക്കറ്റ് എപ്പോഴാണ് ഒളിമ്പിക്സിൽ പങ്കാളിത്തം അറിയിച്ചത്! 1900 ൽ ക്രിക്കറ്റ് ഒളിമ്പിക്സിൽ ഒരിനമായിരുന്നു. രണ്ട് ദിവസ ഗെയിമായി നടന്ന ക്രിക്കറ്റിൽ ഫ്രാൻസിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് സ്വർണം നേടിയതാണ് ചരിത്രം. അതിന് ശേഷം ക്രിക്കറ്റിനെ ഒളിമ്പിക്സിൽ കണ്ടിട്ടില്ല. ക്രിക്കറ്റ് ആഗോള കായികോത്സവത്തിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പുകളിലാണ്. ഐസിസി ഒളിമ്പിക് വർക്കിംഗ് ഗ്രൂപ്പ് ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഇയാൻ വാട്മോർ ആണ് ഈ ഗ്രൂപ്പിന്റെ ചെയർമാൻ. ഐസിസി സ്വതന്ത്ര ഡയറക്ടർ ഇന്ദ്ര നൂയിയും ഒളിമ്പിക് വർക്കിംഗ് ഗ്രൂപ്പിന്റെ ഭാഗമാണ്. 2028 ഒളിമ്പിക്സ് ലക്ഷ്യമിട്ടാണ് പ്രവർത്തനം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) യുടെ ശ്രമങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) പച്ചക്കൊടി കാണിച്ചിട്ടുണ്ട്. നേരത്തെ, ബിസിസിഐ ഒളിമ്പിക്സിനോട് വലിയ താത്പര്യം കാണിച്ചിരുന്നില്ല. ഐസിസിയിലെ ഏറ്റവും സമ്പന്നമായ ബോഡിയാണ് ബിസിസിഐ. കായിക ബോർഡുകളിലെ രാഷ്ട്രീയ ഇടപെടലുകളെ…
Read Moreഐപിഎൽ 2021 സെപ്തംബർ 19ന് പുനരാരംഭിക്കുന്നു; ഫൈനൽ, നോക്കൗട്ട് തീയതികൾ ഇങ്ങനെ!
2021ലെ ഐപിഎല്ലിൽ ഇനി നടക്കാനുള്ള മത്സരങ്ങൾ സെപ്തംബർ 19ന് യുഎഇയിൽ പുനരാരംഭിക്കും. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് ആദ്യ മത്സരം. ഒക്ടോബർ പത്തിന് ആദ്യ ക്വാളിഫയർ മത്സരം നടക്കും. എലിമിനേറ്റർ ഒക്ടോബർ 11നും രണ്ടാം ക്വാളിഫയർ ഒക്ടോബർ 13നും നടക്കും. 15ാം തീയതിയാണ് ഫൈനൽ നടക്കുക. മറ്റ് മത്സരങ്ങളുടെ സമയക്രമം വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്ന് ഐപിഎല്ലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ എഎൻഐയെ അറിയിച്ചു. യുഎഇ ഭരണാധികാരികളുമായി ബിസിസിഐ സെക്രട്ടറി ജെയ് ഷാ ചർച്ചകൾ നടത്തി. ഐപിഎല്ലിൻെറ പതിനാലാം എഡിഷനിലെ ബാക്കി മത്സരങ്ങൾ പൂർണമായും യുഎഇയിൽ സുഗമമായി നടത്താനാവുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ. ഇന്ത്യയിൽ ഐപിഎൽ പാതിവഴിയിൽ നിർത്തിയത് കൊവിഡ് വ്യാപനത്തെ തുടർന്നാണ്. കുതിയോളം മത്സരങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പോയൻറ് പട്ടികയിൽ ഡൽഹി കാപ്പിറ്റൽസായിരുന്നു ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. കഴിഞ്ഞ സീസൺ ഐപിഎൽ പൂർണമായും…
Read Moreസഞ്ജുവിനെ ഒന്നിനും കൊള്ളില്ല, കുൽദീപിനോട് ചെയ്തത് ചതിയെന്ന് ആരാധക വിമർശനം!
സഞ്ജു സാംസണിൻെറ കാര്യത്തിൽ, ശ്രീലങ്കൻ പര്യടനം തുടങ്ങുന്നതിന് മുമ്പ് ആരാധകർ വലിയ പ്രതീക്ഷ വച്ചിരുന്നു. എന്നാൽ പര്യടനം അവസാനിക്കുമ്പോൾ മലയാളി താരം നൽകുന്നത് നിരാശ മാത്രമാണ്. ബാറ്റിങിൽ കിട്ടിയ അവസരങ്ങൾ പാഴാക്കിയ സഞ്ജു രണ്ടാം ടി20യിൽ കീപ്പീങിൽ വലിയൊരു അബദ്ധവും കാണിച്ചു. ബാറ്റിങിൽ മാത്രമല്ല, കീപ്പിങിലും സഞ്ജു പരാജയമാവുന്നുവെന്നാണ് ആരാധകർ പറയുന്നത്. കുൽദീപ് യാദവ് എറിഞ്ഞ എട്ടാം ഓവറിലായിരുന്നു സംഭവം. പന്ത് സ്വീപ് ചെയ്യാനുള്ള ലങ്കൻ നായകൻ ദാസുൻ ശനകയുടെ ശ്രമം പാളി. പാഡിൻെറ മധ്യഭാഗത്തായാണ് പന്ത് കൊണ്ടത്. കുൽദീപ് യാദവും ഒപ്പം വിക്കറ്റ് കീപ്പർ സഞ്ജു സാംസണുമെല്ലാം അപ്പീൽ ചെയ്തെങ്കിലും അമ്പയർ വിക്കറ്റ് അനുവദിച്ചില്ല. സ്വാഭാവികമായും ഇന്ത്യക്ക് റിവ്യൂ പോവാമായിരുന്നു. എന്നാൽ വിക്കറ്റിനായി അപ്പീൽ ചെയ്ത കുൽദീപ് നായകൻ ശിഖർ ധവാനോടും സഞ്ജു സാംസണിനോടും റിവ്യൂ ചെയ്യണോയെന്ന് സംശയം പ്രകടിപ്പിച്ചു. ധവാനും സഞ്ജുവിനോട് സംശയം ചോദിക്കുന്നത്…
Read More