ടോക്കിയോ-2020 ലെ ഇന്ത്യന്‍ ഒളിമ്പിക് ടീമിനായുള്ള ഔദ്യോഗിക തീം സോംഗ് പുറത്തിറക്കി

ടോക്കിയോ-2020 ലെ ഇന്ത്യന്‍ ഒളിമ്പിക് ടീമിനായുള്ള ഔദ്യോഗിക തീം സോംഗ് പുറത്തിറക്കി

ടോക്കിയോ-2020 ഒളിമ്പിക് ഗെയിംസിലേക്കുള്ള ഇന്ത്യന്‍ ഒളിമ്പിക് ടീമിന്റെ ഔദ്യോഗിക തീം സോംഗ് ന്യൂഡല്‍ഹിയില്‍ ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ശ്രീ കിരണ്‍ റിജിജു പുറത്തിറക്കി. ജനപ്രിയ പിന്നണി ഗായകന്‍ ശ്രീ മോഹിത് ചൗഹാന്‍ചിട്ടപ്പെടുത്തി അദ്ദേഹം തന്നെ ആലപിക്കുകയും ചെയ്ത ഈ ഗാനത്തിന്റെ വരികള്‍ രചിച്ചത് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി പത്ന ഗാഹിലോട്ടെയാണ്. കായിക രംഗത്തെ ഏറ്റവും ഉയര്‍ന്ന വേദിയില്‍ നിന്നുകൊണ്ട് രാജ്യത്തിന് കീര്‍ത്തി കൈവരിക്കാനുള്ള ഓരോ അത്ലറ്റിന്റെയും സ്വപ്നത്തിന്റെ ആത്മാവിനെ ഈ ഗാനം വര്‍ധിത വീര്യത്തോടെ ഉള്‍ക്കൊള്ളുന്നുവെന്ന് കേന്ദ്ര കായിക മന്ത്രി ശ്രീ കിരണ്‍ റിജിജു പറഞ്ഞു. കായിക മന്ത്രാലയം രാജ്യവ്യാപകമായി #ചിയര്‍ 4 ഇന്ത്യ (#Cheer4India) ക്യാംപെയ്‌നിലൂടെ ക്വിസ്സുകള്‍, സംവാദങ്ങള്‍, ഒളിമ്പിക്‌സിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലെ മികച്ച കായികതാരങ്ങള്‍ക്ക് പ്രോത്സാഹനകമായി ഓരോ ഇന്ത്യക്കാരനും മുന്നോട്ട് വന്ന് ഈ പ്രസ്ഥാനത്തില്‍…

Read More

സോഷ്യല്‍ മീഡിയ ഇളക്കിമറിച്ച് ബോള്‍ട്ടിന്റെ ഇരട്ടകള്‍

സോഷ്യല്‍ മീഡിയ ഇളക്കിമറിച്ച് ബോള്‍ട്ടിന്റെ ഇരട്ടകള്‍

സോഷ്യൽ മീഡിയ ഇളക്കിമറിച്ച് ബോൾട്ടിന്റെ ഇരട്ടകൾ! മികച്ച സ്പിന്റ് താരം ഉസൈൻ ബോൾട്ടിന് കഴിഞ്ഞദിവസമാണ് ഇരട്ടക്കുട്ടികൾ പിറന്നത്. . പങ്കാളി കേസി ബോൾട്ടിനും തനിക്കും ആൺകുട്ടികൾ പിറന്ന ബോൾട്ട് ആരാധകരെ അറിയിക്കുകയായിരുന്നു. ഒളിമ്പിയ ലൈറ്റനിംഗ് ബോൾട്ട് എന്ന ഒരു പെൺകുട്ടി കൂടി ഇവർക്കുണ്ട്. ഇപ്പോഴത്തെ കുട്ടികൾക്ക് ഇട്ട പേരും കൗതുകം നിറഞ്ഞതാണ്. തണ്ടർ ബോൾട്ടെന്നും സെയ്ന്റ് ലിയോ ബോൾട്ടെന്നുമാണ് പേരിട്ടിരിക്കുന്നത്. ഫാദേഴ്‌സ് ഡേയ്ക്ക് ആണ് ബോൾട്ടിന് കുട്ടികൾ പിറന്നകാര്യം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. കുട്ടികളുടെ പേര് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഒരുപക്ഷെ മറ്റൊരു കായിക താരവും തന്റെ മക്കൾക്ക് കരിയറുമായി ബന്ധപ്പെട്ട പേര് നൽകിയിരിക്കില്ല. എന്നാൽ ജമൈക്കൻ ഇതിഹാസം കുട്ടികൾക്ക് വ്യത്യസ്ത പേര് നൽകി ഒരിക്കൽക്കൂടി കൈയ്യടിവാങ്ങുകയാണ്. 2020 മെയിലാണ് ആദ്യ കുട്ടി പിറന്നത്. കുട്ടിക്ക് ഒളിമ്പിയ ലൈറ്റനിംഗ് ബോൾട്ട് എന്ന് പേരിട്ടത് രണ്ടുമാസം കഴിഞ്ഞും. ട്രാക്കിലെ…

Read More

കോപ്പ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമോ? 52 പേർക്ക് കൊവിഡ് 19!

കോപ്പ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമോ? 52 പേർക്ക് കൊവിഡ് 19!

ഏറെ വിവാദങ്ങൾക്കൊടുവിൽ കോപ്പ അമേരിക്ക ടൂർണമെന്റിന് തുടക്കമായെങ്കിലും ടൂർണമെന്റ് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് സംഘാടകർ.ടൂർണമെന്റിനെത്തിയ കളിക്കാരും ഒഫീഷ്യലുകളുമായി 52 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഓരോദിവസവും ടീമുകൾക്കിടയിൽ കൊവിഡ് റിപ്പോർട്ട് ചെയ്യുകയാണ്. വെനസ്വെലൻ ടീമിലെ പന്ത്രണ്ടോളം പേർക്കാണ് രോഗബാധ ഉണ്ടായത്. ടീമുകൾക്കെല്ലാം സംഘാടകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ രോഗബാധ വർധിക്കുമെന്ന് സംഘാടകർ പറയുന്നു. രോഗബാധ വർധിച്ചുവരികയും ടീമുകൾക്ക് സമ്മർദ്ദമുണ്ടാവുകയും ചെയ്താൽ ടൂർണമെന്റ് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരും. ടൂർണമെന്റുമായി ബന്ധപ്പെട്ട് ഇതുവരെ 3,000ത്തിൽ അധികം ടെസ്റ്റുകൾ നടത്തി. കഴിഞ്ഞദിവസം പെറു സംഘത്തിലെ ഫിറ്റ്‌നസ് കോച്ചുമാർക്ക് രോഗം കണ്ടെത്തിയിരുന്നു. കൊളംബിയൻ ടെക്‌നിക്കൽ അസിസ്റ്റന്റ് പാബ്ലോ റോമനും ഫിസിയോതെറാപ്പിസ്റ്റ് കാർലോസ് എന്റേനയ്ക്കും രോഗം സ്ഥിരീകരിച്ചു. വെനസ്വെലൻ സംഘത്തിലേക്ക് പുതുതായി 15 കളിക്കാരെ കൂടി കൊണ്ടുവരാനാണ് തീരുമാനം. ബൊളീവിയയുടെ മൂന്നു കളിക്കാർക്കും ഒരു പരിശീലകനും രോഗമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.അർജന്റീനയിൽ കൊവിഡ്…

Read More

ഭാവിയിലെ മെസ്സിയും നെയ്മറുമാകാൻ ഒരുങ്ങി കോപ്പയിലെ നാല് താരങ്ങൾ!

ഭാവിയിലെ മെസ്സിയും നെയ്മറുമാകാൻ ഒരുങ്ങി കോപ്പയിലെ നാല് താരങ്ങൾ!

യൂറോ കപ്പിനൊപ്പം കോപ്പയും എത്തുന്നത് ഫുട്‌ബോൾ ആരാധകർക്ക് ഇരട്ടി സന്തോഷം പകരുന്നതാണ്. മെസ്സിയും നെയ്മറുമെല്ലാം തകർക്കുമെന്ന് കരുതപ്പെടുന്ന കോപ്പയിൽ ശ്രദ്ധേയരായ ചില യുവ കളിക്കാരുമുണ്ട്.യൂറോപ്യൻ ലീഗ് മത്സരങ്ങളിലും അണ്ടർ 23 മത്സരങ്ങളിലുമെല്ലാം ഇതിനകം കഴിവ് തെളിയിച്ചവർ ആദ്യ അന്താരാഷ്ട്ര ടൂർണമെന്റിന് ഇറങ്ങുമ്പോൾ പ്രതീക്ഷകളേറെയാണ്. വരാനിരിക്കുന്ന സൂപ്പർ താരങ്ങൾ ആരൊക്കെയാകുമെന്നത് സംബന്ധിച്ച് ആരാധകർക്കും ആകാഷയുണ്ട്. പതിനേഴു വയസ് മാത്രമുള്ള ജൂലിയോ പരാഗ്വയ്ക്കുവേണ്ടി കോപ്പയിൽ കളിക്കാനിറങ്ങും. വേഗവും കൃത്യതയുമാണ് മുഖമുദ്ര. ഇടതുവിങ്ങിലായിരിക്കും കളിക്കാനിറങ്ങുക. മധ്യനിരയിൽ വെനസ്വലയ്ക്കുവേണ്ടി കളിമെനയുന്ന കളിക്കാരനാണ് ഇരുപത്തിയൊന്നുകാരനായ ക്രിസ്റ്റ്യൻ കസേരെസ്. ബോക്‌സ് ടു ബോക്‌സ് കളിക്കാരനാണ്. ന്യൂയോർക്ക് റെഡ് ബുൾസിനുവേണ്ടി കളിക്കുന്നു. കസേരെസിന്റെ പിതാവ് ക്രിസ്റ്റ്യൻ വെനസ്വെലയ്ക്കുവേണ്ടി 1999-2008 കാലയളവിൽ 28 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതുപോലെ തന്നെ ബാഴ്‌സലോണയുടെ വലതു പാർശ്വത്തിൽ പ്രതിരോധ കരുത്താകുന്ന എമേഴ്‌സൺ ബ്രസീലിന്റെ ഭാവി വാഗ്ദാനമാണ്. 22 വയസ് ആകുമ്പോഴേക്കും ലോകശ്രദ്ധ നേടിയെടുക്കാൻ…

Read More

യൂറോ കപ്പ്; സർപ്രൈസ് വിജയികളെ പ്രവചിച്ച് സൂപ്പർ കമ്പ്യൂട്ടർ!

യൂറോ കപ്പ്; സർപ്രൈസ് വിജയികളെ പ്രവചിച്ച് സൂപ്പർ കമ്പ്യൂട്ടർ!

യൂറോ കപ്പ് ടൂർണമെന്റിന് ഇന്ന് തുടക്കമായിരിക്കുകയാണ്. കൂടാതെ ഇതോടനുബന്ധിച്ചുള്ള പ്രവചനങ്ങളും സജീവമാണ്. ടുത്ത കാലത്തായി സൂപ്പർ കമ്പ്യൂട്ടറുകളും പ്രവചനം നടത്താറുണ്ട്. ൻകാല കളികളും കളിക്കാരുടെ നിലവിലെ ഫോമുമെല്ലാം വിലയിരുത്തിയാണ് സൂപ്പർ കമ്പ്യൂട്ടറുകളുടെ പ്രചവനം. അതുകൊണ്ടുതന്നെ അമ്പരപ്പിക്കുന്ന പ്രചവന ഫലങ്ങളാണ് ഇതുവഴി ലഭിക്കാറുള്ളതും.ഇത്തവണ ചെക്ക് റിപ്പബ്ലിക് യൂറോ കപ്പ് നേടുമെന്നാണ് ഒരു സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം. ഡെന്മാർക്കിനെ ഫൈനലിൽ കീഴ്‌പ്പെടുത്തി ചെക്ക് കിരീടത്തിൽ മുത്തമിടുമെന്നാണ് പ്രവചിക്കുന്നത്. യാഥാർഥ്യവുമായി ഒത്തുനിൽക്കുന്നതല്ല സൂപ്പർ കമ്പ്യൂട്ടർ പ്രചവനമെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, കമ്പ്യൂട്ടറിന് നൽകുന്ന കണക്കുകൾ വിലയിരുത്തിയാണ് ഇത്തരമൊരു പ്രവചനമെന്ന് സ്‌പോർട്‌സ് റഡാർ സിഇഒ വെർണർ ബെക്കർ അവകാശപ്പെടുന്നു. അതുപോലെ തന്നെ സ്‌പെയ്ൻ, ജർമനി, പോർച്ചുഗൽ എന്നീ ടീമുകളെ ചെക്ക് കിരീടക്കുതിപ്പിനിടെ തോൽപ്പിക്കുമെന്ന കമ്പ്യൂട്ടർ പ്രചവനവും അവശ്വസനീയമാണ്. സെമി ഫൈനലിൽ ചെക്ക് ഇംഗ്ലണ്ടിനെ തോൽപ്പിക്കുമെന്നും കമ്പ്യൂട്ടർ പ്രവചിക്കുന്നുണ്ട്. മുൻ ഇംഗ്ലണ്ട് താരം ഗാരി…

Read More

കോപ്പയിൽ ബ്രസീൽ കളിക്കുമോ? ടൂർണമെന്റ് നടത്തിപ്പിൽ ആശങ്ക!

കോപ്പയിൽ ബ്രസീൽ കളിക്കുമോ? ടൂർണമെന്റ് നടത്തിപ്പിൽ ആശങ്ക!

കോപ്പ അമേരിക്ക ടൂർണമെന്റിന് അഞ്ചു ദിവസം മാത്രം അവശേഷിക്കെ ടൂർണമെന്റിൽ കളിക്കാൻ സന്നദ്ധത അറിയിച്ച് ബ്രസീൽ രംഗത്ത് എത്തിയിരിക്കുകയാണ്. നേരത്തെ ബ്രസീൽ കോപ്പയിൽ കളിച്ചേക്കില്ലെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ബ്രസീലിൽ ടൂർണമെന്റ് നടത്താനുള്ള തീരുമാനത്തിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയശേഷമാണ് ശേഷമാണ് കളിക്കാർ സമ്മതം അറിയിച്ചത്. അർജന്റീനയിലും കൊളംബിയയിലുമായി നടത്തേണ്ടിയിരുന്ന ടൂർണമെന്റ് അവസാന നിമിഷം ബ്രസീലിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. കൊവിഡ് 19 ഭീഷണി നിലനിൽക്കുന്ന വേളയിൽ ബ്രസീലിൽ ടൂർണമെന്റ് നടത്തുന്നത് സുരക്ഷിതമല്ലെന്നാണ് കളിക്കാരുടെ നിലപാട്. ഒപ്പം തുസംബന്ധിച്ച് യാതൊരു ചർച്ചയും കളിക്കാരുമായി നടത്താതെയായിരുന്നു ബ്രസീൽ ഫുട്‌ബോൾ അസോസിയേഷൻ തീരുമാനമെടുത്തതെന്നും കളിക്കാർ ചൂണ്ടിക്കാട്ടി. ജൂൺ 13നാണ് ബ്രസീലിൽ കോപ്പ അമേരിക്ക ടൂർണമെന്റ് ആരംഭിക്കേണ്ടത്. എന്നാൽ, ടൂർണമെന്റ് നടത്താൻ കഴിയുമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയം നിലനിൽക്കുകയാണ്. കോപ്പ നടത്തുന്നതിനെതിരെ ബ്രസീൽ സുപ്രീം കോടതി വാദം കേൾക്കാമെന്ന് തീരുമാനിച്ചതോടെയാണിത്. ഇതുസംബന്ധിച്ച വാദം വ്യാഴാഴ്ച കേൾക്കാനാണ്…

Read More

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ കോച്ച്‌ സെർബിയയിൽ നിന്നും എത്തുന്നു!

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ കോച്ച്‌ സെർബിയയിൽ നിന്നും എത്തുന്നു!

കേരള ബ്ലാസ്റ്റേഴ്സിൻെറ പുതിയ പരിശീലകനായി ഐഎസ്എല്ലിൽ സെർബിയക്കാരൻ ഇവാൻ വുക്കോമാനോവിച്ച് എത്തിയേക്കുമെന്നു പുതിയ റീപ്പോർട്ടുകൾ. കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനത്തിന് ശേഷം പരിശീലകൻ കിബു വികുനയ്ക്ക് പകരക്കാരനായാണ് വുക്കോമാനോവിച്ച് എത്തുന്നത്. വൈകാതെ സെർബിയൻ പരിശീലകൻ ക്ലബ്ബുമായി കരാറൊപ്പിടുമെന്ന് ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. കേരള ബ്ലാസ്റ്റേഴ്സിനെ 2014 മുതൽ പരിശീലിപ്പിക്കുന്നവരിൽ പത്താമനാണ് വുക്കോമാനോവിച്ച്. 43കാരനായ വുക്കോമാനോവിച്ച് ബെൽജിയൻ ക്ലബ്ബിൻെറ സഹപരിശീലകനായാണ് കോച്ചിങ് കരിയർ ആരംഭിക്കുന്നത്. ആദ്യമായി ക്ലബ്ബിനെ പരിശീലിപ്പിച്ച് തുടങ്ങിയത് സ്ലൊവാക് സൂപ്പർ ലീഗിലാണ്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കഴിഞ്ഞ സീസണിൽ ഇറങ്ങിയ ഫക്കുണ്ടോ പെരെയ‍്‍ര വുക്കോമാനോവിച്ചിൻെറ പരിശീലത്തിൽ കളിച്ചിട്ടുള്ളയാളാണ്. അതേസമയം പുതിയ പരിശീലകനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇത് വരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞ സീസണിൽ പോയൻറ് പട്ടികയിൽ ഏറ്റവും പിന്നിലുള്ള ടീമുകളിലൊന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. വരുന്ന സീസണിൽ ടീം തിരിച്ചുവരവ്…

Read More

കോവിഡ് പ്രതിസന്ധി കാരണം ടി20 ലോകകപ്പ് ഇന്ത്യയിൽ നടക്കില്ലെന്ന് ഐസിസി

കോവിഡ് പ്രതിസന്ധി കാരണം ടി20 ലോകകപ്പ് ഇന്ത്യയിൽ നടക്കില്ലെന്ന് ഐസിസി

ഇന്ത്യയിൽ ഒക്ടോബറിലും നവംബറിലുമായി ടക്കേണ്ട ടി20 ലോകകപ്പിൻെറ വേദി മാറ്റാൻ ഐസിസി തീരുമാനിച്ചു. വൈകാതെ പുതിയ വേദി പ്രഖ്യാപിക്കും. ഇന്ത്യയിൽ കൊവിഡ് പ്രതിസന്ധി മൂലം ർണമെൻറ് നടത്താനാവില്ലെന്ന് വ്യക്തമായതോടെ ഐസിസി ബിസിസിഐയുമായി ചർച്ചകൾ നടത്തിയിരുന്നു. ഇന്ത്യയിൽ നടന്നിരുന്ന ഐപിഎല്ലും പാതിവഴിയിൽ നിർത്തി വയ്‌ക്കേണ്ടി വന്നിരുന്നു. സെപ്തംബറിൽ യുഎഇയിലാണ് ഇനി ഐപിഎൽ നടക്കുക. യുഎഇയിൽ തന്നെ ടി20 ലോകകപ്പ് നടത്താനാണ് ഐസിസി ഉദ്ദേശിക്കുന്നത്. യുഎഇക്ക് പുറമെ ഒമാൻെറ തലസ്ഥാനമായ മസ്കറ്റും വേദിയാവാനുള്ള പരിഗണനയിലുണ്ട്. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങൾക്ക് പുറമെയാണ് മസ്കറ്റിലും മത്സരങ്ങൾ നടത്താൻ സാധിക്കുമെന്നാണ് കരുതുന്നത്. 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻറിൻെറ ആദ്യറൌണ്ട് മത്സരങ്ങളായിരിക്കും മസ്കറ്റിൽ നടക്കുക. ഐപിഎല്ലിന് ശേഷം ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താനുള്ള സമയവും ഇതിലൂടെ യുഎഇയിലെ സ്റ്റേഡിയങ്ങൾക്ക് ലഭിക്കും. ഒക്ടോബർ പത്തിന് മുമ്പായിട്ടായിരിക്കും ഐപിഎൽ അവസാനിക്കുക. ഇതിന് ശേഷം വലിയ തയ്യാറെടുപ്പുകൾ നടത്താൻ ഇന്ത്യൻ…

Read More

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് സമനില

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് സമനില

ലയണല്‍ മെസ്സിയുടെ പെനല്‍റ്റി ഗോളിനും അര്‍ജന്റീനയെ വിജയത്തിലേക്കു നയിക്കാനായില്ല. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ചിലെയ്ക്കെതിരായ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് സമനില. 24-ാം മിനിറ്റില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ പെനല്‍റ്റി ഗോളിലൂടെ മത്സരത്തില്‍ ലീഡെടുത്തത് അര്‍ജന്റീനായിരുന്നു. എന്നാല്‍, 36-ാം മിനിറ്റില്‍ അലക്‌സിസ് സാഞ്ചസിലൂടെ ചിലെ തിരിച്ചടിച്ചു. അര്‍ജന്റീന താരം ലൗട്ടാരോ മാര്‍ട്ടിനസിനെ ചിലെയുടെ ഗ്വില്ലെര്‍മോ മാരിപ്പാന്‍ പെനല്‍റ്റി ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനാണ് അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചത്. പിഴവുകളൊന്നും കൂടാതെ മെസ്സി ലക്ഷ്യം കണ്ടു. പിന്നീട് ഗാരി മെഡലിന്റെ തകര്‍പ്പന്‍ പാസില്‍നിന്നാണ് 36-ാം മിനിറ്റില്‍ സാഞ്ചസ് സമനില ഗോള്‍ നേടിയത്. ഇതിനിടെ ബോക്‌സിനു തൊട്ടുവെളിയില്‍ ലഭിച്ച ഫ്രീകിക്കില്‍നിന്ന് വീണ്ടും ലീഡെടുക്കാന്‍ അര്‍ജന്റീനയ്ക്ക് അവസരം ലഭിച്ചു. എന്നാല്‍ ചിലെ ഗോള്‍കീപ്പര്‍ ക്ലോഡിയോ ബ്രാവോയുടെ തകര്‍പ്പന്‍ സേവ് ചിലെയെക്ക് തുണയായി. സമനിലയോടെ അഞ്ച് കളികളില്‍നിന്ന് 11 പോയിന്റുമായി ദക്ഷിണ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീന…

Read More

ശ്വാസം പോലും കിട്ടില്ല, വൈറസിനെ തമാശയായി കാണരുത്: കോവിഡ് ബാധിച്ച ഫുട്‌ബോളര്‍

ശ്വാസം പോലും കിട്ടില്ല, വൈറസിനെ തമാശയായി കാണരുത്: കോവിഡ് ബാധിച്ച ഫുട്‌ബോളര്‍

ലണ്ടന്‍: ‘ശ്വാസമെടുക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു ഞാന്‍. എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാതെ പകച്ചുനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ദയവുചെയ്ത് കൊറോണ വൈറസ് ബാധയെ തമാശയായി കാണരുത്. ഇത് അതീവ ഗൗരവമുള്ള പ്രശ്‌നമാണ്’ – കോവിഡ് 19 ബാധിച്ച് കഠിനമായ ആശുപത്രി വാസത്തിനു ശേഷം സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തുന്ന ഐറിഷ് ഫുട്‌ബോള്‍ താരം ലീ ഡഫിയുടെ വാക്കുകളാണിത്. ലോകമാകെ കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും അതീവഗൗരവത്തോടെ കേള്‍ക്കേണ്ട വാക്കുകള്‍. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായാല്‍, ഒന്നും അത്ര ലഘുവല്ലെന്നാണ് ലീ ഡഫിയുടെ സാക്ഷ്യം. ഐറിഷ് ലീഗില്‍ വാറന്‍പോയിന്റ് ടൗണ്‍ എഫ്‌സിയുടെ താരമായിരുന്നു ഇരുപത്തെട്ടുകാരനായ ഡഫി. അതിനു മുന്‍പ് നെവ്റി സിറ്റിക്കായും കളിച്ചിട്ടുണ്ട്. രണ്ടാഴ്ച മുന്‍പാണ് ഡഫിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ഐസലേഷനിലായ ഡഫി, രണ്ടാഴ്ചയോളം അവിടെ ചെലവഴിച്ചു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ‘നിങ്ങളില്‍…

Read More