പ്രഥമ കേരള ഗെയിംസിന്റെ ഉദ്ഘാടനം ഏപ്രില്‍ 30ന് കായികമന്ത്രി വി. അബ്ദുറഹ്മാന് നിര്‍വ്വഹിക്കുന്നതോടെ പത്ത് നാള് നീണ്ടു നില്ക്കുന്ന കായികാഘോഷരാവുകള്ക്ക് തുടക്കമാകും. കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിനോടനുബന്ധിച്ച് കായിക മത്സരങ്ങള്‍ക്കു പുറമെ എക്സ്പോ, മാരത്തോണ്‍, ഫോട്ടോ എക്സിബിഷന്, ഫോട്ടോ വണ്ടി എന്നിവ സംഘടിപ്പിക്കും. ഗെയിംസിന്റെ പ്രധാന വേദികളുള്ള തലസ്ഥാന നഗരി അക്ഷരാര്‍ത്ഥത്തില്‍, ഏപ്രില്‍ 29 മുതല്‍ മെയ് പത്തു വരെയുള്ള പന്ത്രണ്ട് ദിനങ്ങള്‍ അഘോഷങ്ങളുടെ പകലിരവുകളായി മാറും. 24 മത്സരയിനങ്ങളാണ് പ്രഥമ കേരള ഗെയിംസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യൂണിവേഴ്സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം, പിരപ്പന്‍കോട് സ്വിമ്മിങ് പൂള്, സെന്‍ട്രല്‍ സ്റ്റേഡിയം, തൈയ്ക്കാട് പോലീസ് ഗ്രൗണ്ട്, ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയം, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച്, ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്, വൈ.എം.സി.എ., ഐ.ആര്.സി. ഇന്‍ഡോര്‍ സ്റ്റേഡിയം ശംഖുമുഖം, കൊല്ലം…
Read MoreCategory: Athletics
ഒളിമ്പിക്സിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുമോ? ഇന്ത്യയുടെ നിലപാടെന്തായിരിക്കാം?
ക്രിക്കറ്റ് എപ്പോഴാണ് ഒളിമ്പിക്സിൽ പങ്കാളിത്തം അറിയിച്ചത്! 1900 ൽ ക്രിക്കറ്റ് ഒളിമ്പിക്സിൽ ഒരിനമായിരുന്നു. രണ്ട് ദിവസ ഗെയിമായി നടന്ന ക്രിക്കറ്റിൽ ഫ്രാൻസിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് സ്വർണം നേടിയതാണ് ചരിത്രം. അതിന് ശേഷം ക്രിക്കറ്റിനെ ഒളിമ്പിക്സിൽ കണ്ടിട്ടില്ല. ക്രിക്കറ്റ് ആഗോള കായികോത്സവത്തിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പുകളിലാണ്. ഐസിസി ഒളിമ്പിക് വർക്കിംഗ് ഗ്രൂപ്പ് ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഇയാൻ വാട്മോർ ആണ് ഈ ഗ്രൂപ്പിന്റെ ചെയർമാൻ. ഐസിസി സ്വതന്ത്ര ഡയറക്ടർ ഇന്ദ്ര നൂയിയും ഒളിമ്പിക് വർക്കിംഗ് ഗ്രൂപ്പിന്റെ ഭാഗമാണ്. 2028 ഒളിമ്പിക്സ് ലക്ഷ്യമിട്ടാണ് പ്രവർത്തനം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) യുടെ ശ്രമങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) പച്ചക്കൊടി കാണിച്ചിട്ടുണ്ട്. നേരത്തെ, ബിസിസിഐ ഒളിമ്പിക്സിനോട് വലിയ താത്പര്യം കാണിച്ചിരുന്നില്ല. ഐസിസിയിലെ ഏറ്റവും സമ്പന്നമായ ബോഡിയാണ് ബിസിസിഐ. കായിക ബോർഡുകളിലെ രാഷ്ട്രീയ ഇടപെടലുകളെ…
Read Moreഒളിമ്പിക്സ് മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി; പി ആർ ശ്രീജേഷ്!
മലയാളികൾക്ക് അഭിമാനമായി പി ആർ ശ്രീജേഷെന്ന ഗോൾകീപ്പർ. ടോക്യോ ഒളിമ്പിക്സിൽ ഹോക്കിയിലൂടെ ഇന്ത്യ നാലാം മെഡൽ നേടിയ താരമാണ് അദ്ദേഹം. വെങ്കലത്തിനായുള്ള പോരാട്ടത്തിൽ ജർമനിക്കെതിരെ ഉശിരൻ രക്ഷപ്പെടുത്തലുകളുമായി തിളങ്ങിയത് ശ്രീജേഷാണ്. അവസാന സെക്കന്റുകലിൽ ഗോളെന്നുറച്ച ജർമനിയുടെ ഷോട്ടുകളെ ശ്രീജേഷ് തടുത്തിട്ടതോടെയാണ് 41 വർഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് ഇന്ത്യൻ ഹോക്കി ടീം ഒരു മെഡൽ നേടുന്നത്. 1980ൽ മോസ്കോ ഒളിമ്പിക്സിൽ സ്വർണം നേടിയശേഷം ഇതാദ്യമാണ് ഇന്ത്യ ഹോക്കിയിൽ മെഡൽ നേടുന്നത്. സെമിയിൽ ബെൽജിയത്തിനെതിരെ നിർഭാഗ്യകരമായി പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഏറെ ആവശം നൽകുന്നതായി ജർമനിക്കെതിരെ 5-4 എന്ന നിലയിൽ നേടിയ വിജയം. അവസാന സെക്കന്റിൽ ജർമനി നേടിയ പെനാൽറ്റി കോർണർ രക്ഷപ്പെടുത്തിയ ശ്രീജേഷിന് ഇന്ത്യയിലെങ്ങുനിന്നും ഇപ്പോൾ അഭിനന്ദനപ്രവാഹമാണ്. ഹോക്കിയിൽ മെഡൽ നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. അതേസമയം സിമ്രൻജീത് സിങ്ങിന്റെ (17, 34) ഇരട്ടഗോളുകളുടെ മികവിലാണ്…
Read Moreടോക്യോ ഒളിമ്പിക്സ്: പിവി സിന്ധുവിന് വെങ്കലം
ടോക്യോ ഒളിമ്പിക്സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് ആവേശജയം. ചൈനയുടെ ഹി ബിംഗ് ജിയാവോയെ 21-13, 21-15 എന്ന സ്കോറിനു കീഴടക്കിയാണ് സിന്ധു ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യക്കായി രണ്ടാം മെഡല്‍ നേടിയത്. സിന്ധുവിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയതിനു ശേഷമാണ് ജിയാവോ തോല്‍വി സമ്മതിച്ചത്. കഴിഞ്ഞ ഒളിമ്പിക്സിലെ വെള്ളിമെഡല്‍ ജേതാവാണ് സിന്ധു. ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം ഗെയിമില്‍ ചൈനയുടെ ഹി ബിംഗ് ജിയാവോ കടുത്ത വെല്ലുവിളി ഉയര്‍ത്തി. നീണ്ട റാലികളും തകര്‍പ്പന്‍ സ്മാഷുകളും പിന്‍പോയിന്റ് ഡ്രോപ്പുകളും പിറന്ന രണ്ടാം ഗെയിമില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം മത്സരിച്ചു. നീണ്ട റാലികള്‍ കരുത്തുറ്റ സ്മാഷിലൂടെയാണ് സിന്ധു പലപ്പോഴും ക്ലോസ് ചെയ്തത്. അതേസമയം, ജിയാവോയുടെ ക്ലോസിംഗ് ഗെയിം പലപ്പോഴും ഡിസ്ഗൈസ് ഡ്രോപ്പുകളായിരുന്നു. ഗെയിമിലുടനീളം സിന്ധു തന്നെയാണ് ലീഡ് ചെയ്തതെങ്കിലും അവസാനം വരെ പൊരുതിയാണ് ചൈനീസ് താരം കീഴടങ്ങിയത്. സെമിയില്‍…
Read Moreഒളിമ്പിക് ട്രാക്ക് ഉണരുന്നു; അത്ലറ്റിക്സ് മത്സരങ്ങൾക്ക് നാളെ തുടക്കം
കായിക പ്രേമികളുടെ ആവേശം കൂട്ടാനായി ഒളിമ്പിക്സില്‍ നാളെ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് തുടക്കം. ഉറങ്ങി കിടക്കുന്ന ട്രാക്കുകളില്‍ തീപാറുന്ന മത്സരങ്ങള്‍ കാഴ്ചവെക്കാന്‍ അത്ലറ്റുകള് തയ്യാറെടുക്കുന്നു. ഇഞ്ചോടിഞ്ച് മത്സരങ്ങള്‍ക്ക് സാക്ഷ്യമാവാന്‍ ഒളിമ്പിക് വേദിയും തയാറായി നില്‍ക്കുകയാണ്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30-ന് വനിതകളുടെ 100 മീറ്ററിലെ ഹീറ്റ്സ് മത്സരങ്ങളോടെ ട്രാക്കിലെ മത്സരങ്ങള്‍ക്ക് തുടക്കമാകും. ട്രാക്കിലെ വേഗരാജാവായ ജമൈക്കയുടെ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് പിന്മാറിയതിന് ശേഷമുള്ള ആദ്യ ഒളിമ്പിക്സില്‍ പുത്തന്‍ താരോദയങ്ങളെ പ്രതീക്ഷിച്ചിരിക്കുകയാണ് ലോകമെമ്പാടുമുള്ള കായികപ്രേമികള്‍. ബോള്‍ട്ടിന്റെ പിന്‍ഗാമി ആരാകും എന്നതും അവര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്. പുരുഷവിഭാഗം 100മീറ്ററില്‍ പുതിയൊരു ചാമ്പ്യനെയാണ് ലോകം കാത്തിരിക്കുന്നത്. ബോള്‍ട്ടിന്റെ പിന്‍ഗാമിയാകും എന്ന് എല്ലാവരും സാധ്യത കല്പിച്ചു നല്‍കുന്നത് അമേരിക്കയുടെ താരമായ ട്രൈവോണ്‍ ബ്രോമലിനാണ്. സമീപകാലത്ത് 100 മീറ്ററില്‍ മികച്ച സമയം താരത്തിന്റെ പേരിലാണ്. കഴിഞ്ഞ ജൂണില്‍ 9.77 സെക്കന്റിലാണ് താരം 100…
Read Moreലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രിയ മാലിക്കിന് സ്വര്‍ണം
ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. പ്രിയാ മാലിക്കിനാണ് സ്വര്‍ണം ലഭിച്ചത. 73 കിലോഗ്രാം വിഭാഗത്തില്‍ ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ് 5-0 ന് പ്രിയ തോല്‍്പ്പിച്ചത്. 43 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ തന്നുവും നേട്ടം കൈവരിച്ചു. 48 കിലോഗ്രാം വിഭാഗത്തില്‍ അമന് ഗുലിയയും 80 കിലോഗ്രാം വിഭാഗത്തില്‍ സാഗര്‍ ജഗ്ലാനും ചരിത്രമെഴുതി. 147 പോയിന്റാണ് ഇന്ത്യ നേടിയത്. യുഎസ്എ 143 പോയിന്റും റഷ്യ 140 പോയിന്റും നേടി
Read Moreഒളിമ്പിക്സ് : ടെന്നിസില്‍ സാനിയ-അങ്കിത സഖ്യം പുറത്ത്
ആദ്യ സെറ്റില്‍ വ്യക്തമായ ആദിപത്യം പുലര്‍ത്തിയിരുന്ന ഇന്ത്യന്‍ സഖ്യം, രണ്ടാം സെറ്റിലും മുന്നേറിയിരുന്നു. എന്നാല്‍ പിന്നീട് അടിപതറി. 6-0, 5-3, 6-7, 8-10 എന്നിങ്ങനെയാണ് സ്കോര്‍ നില. അതിനിടെ ബാഡ്മിന്റണില്‍ പി.വി സിന്ധു വിജയിച്ചു. ആദ്യ റൗണ്ടില്‍ ഇസ്രായേലിന്റെ പോളികാര്‍പ്പോവയെയാണ് തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് കേവലം 13 മിനിറ്റിലാണ് പിവി സിന്ധു ഇസ്രായേലിനെ തോല്‍പ്പിച്ചത്. ആദ്യ സെറ്റില്‍ 21-7 രണ്ടാം സെറ്റില്‍ 21-10 എന്നിങ്ങനെയാണ് സ്കോര്‍ നില. ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവാണ് നിലവില്‍ പിവി സിന്ധു. അതേസമയം, ടൊക്യോ ഒളിമ്പിക്സ് ഷൂട്ടിംഗ് മത്സരത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ താരങ്ങള്‍ ഫൈനല്‍ കാണാതെ പുറത്ത്. മനു ബക്കറിനും, യശ്വസിനി സിംഗിനും ഫൈനല്‍ യോഗ്യത നേടാനായില്ല. മനു ബക്കര്‍ 12-3ം സ്ഥാനത്തും യശ്വസിനി സിംഗ് 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഇന്ത്യ വലിയ…
Read Moreകായിക താരങ്ങള്‍ തമ്മിലുള്ള സെക്സ് ഒഴിവാക്കാന്‍ ‘കട്ടില്’ ഐഡിയയുമായി ടോക്യോ ഒളിംപിക്സ് സംഘാടകര്‍
ടോക്യോ: ഒളിംപിക്സ് മത്സരങ്ങള്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ നേരിട്ട് വേണം ലോകത്തിലെ ഏറ്റവും വലിയ കായിക മഹാമഹം ടോക്യോയില്‍ നടത്താന്‍. അതിനാല്‍ തന്നെ ഏത് അറ്റംവരെ പോയാലും കടുത്ത നിയന്ത്രണങ്ങളാണ് സംഘാടകര്‍ നടത്തിയിരിക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്ന കായിക താരങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കുക എന്നതാണ് ഒരു പ്രധാന കാര്യം. അതിനായി പല സജ്ജീകരണങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഒളിംപിക്സ് വില്ലേജില്‍ കായിക താരങ്ങള്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറയ്ക്കാനാണ് സംഘാടകരുടെ പുതിയ ശ്രമം. അതിനായി അവര്‍ ഒരുക്കിയിരിക്കുന്ന സംവിധാനം ഇതിനകം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു കഴിഞ്ഞു. ഇത്തവണ ഒളിംപിക്സ് വില്ലേജിലെ മുറികളിലെ കട്ടിലുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. പരമാവധി ഒരാളുടെ ഭാരം താങ്ങാന്‍ സാധിക്കുന്ന രീതിയിലാണ് കട്ടിലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എയര്‍വീവ് എന്ന കമ്പനിയാണ് പുനരുപയോഗം സാധ്യമാകുന്ന കാര്‍ഡ് ബോര്‍ഡ് ഉപയോഗിച്ച്…
Read Moreവീണ്ടും ഒളിമ്പിക്സിന് തൊട്ടുമുൻപ് പ്രതിസന്ധി;ആരാധകരെയെല്ലാം വിലക്കും!
ജപ്പാനിലെ ടോക്യോവിലാണ് ഇത്തവണത്തെ ഒളിമ്പിക്സ് തുടങ്ങാനിരുന്നത്. കൊവിഡ് 19 കേസുകൾ കൂടുന്നതിനാൽ ടോക്യോയിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ മത്സരങ്ങൾ കാണാൻ ഒരു കാണിയേയും അനുവദിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ജൂലൈ 23നാണ് ഒളിമ്പിക്സിന് തുടക്കമാകുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം വരും ദിവസങ്ങളിൽ തന്നെയുണ്ടാകും. കാണികളെ വിലക്കുന്നതോടെ ഒളിമ്പിക്സ് നിറം മങ്ങുമെന്ന ആശങ്ക നിലനിൽക്കുകയാണ്. നേരത്തെ, വിദേശത്തുനിന്നും എത്തുന്നവരെ സ്റ്റേഡിയത്തിലേക്ക് കയറാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ജപ്പാനിലെ കാണികളാണെങ്കിൽ സ്റ്റേഡിയത്തിന്റെ പകുതി ആളുകളെ കയറ്റാമെന്നും ഏറിവന്നാൽ 10,000 ആരാധകരെ വരെ ഇത്തരത്തിൽ അനുവദിക്കാമെന്നുമാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഒരു ആരാധകനേയും സ്റ്റേഡിയത്തിൽ കയറ്റിയേക്കില്ല. ജപ്പാനിൽ കൊവിഡ് 19 കേസുകൾ പൊടുന്നനെ വർദ്ധിച്ചതാണ് കാര്യങ്ങൾ വീണ്ടും തകിടംമറിഞ്ഞത്. കാണികളെ അനുവദിക്കുന്നത് വലിയ വിപത്തുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രവേശനം ലഭിക്കുന്ന കാണികൾക്ക് കൈയ്യടിക്കാൻ മാത്രമാണ് നേരത്തെ അനുവാദം നൽകിയിരുന്നത്. ബ്ദമുണ്ടാക്കിയോ പാട്ടുപാടിയോ…
Read Moreഒളിമ്പിക്സിൽ പുതിയ ചരിത്രമെഴുതാൻ ഇന്ത്യ!
ഈ മാസം 23ന് ടോക്യോ ഒളിമ്പിക്സിന് തുടക്കം കുറിക്കുമ്പോൾ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ ദേശീയ പതാകയേന്തുക ബോക്സിംഗ് ഇതിഹാസം മേരി കോമും പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗുമാണ്. ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായാണ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യക്ക് വേണ്ടി രണ്ട് പേർ പതാക വാഹകരാകുന്നത്. ലിംഗ സമത്വം ഉറപ്പു വരുത്തുന്നതിനായാണ് ഈ നടപടിയെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അറിയിച്ചു. ഓഗസ്റ്റ് 8ന് സമാപന ചടങ്ങിൽ ഗുസ്തി താരം ബജ്രംഗ് പുനിയ പതാക വാഹകനാകും.പുരുഷ, വനിതാ താരങ്ങളെ 126 അത്ലറ്റുകളും 75 ഒഫിഷ്യലുകളും ഉൾപ്പടെ 201 അംഗ സ്ക്വാഡാണ് ഇന്ത്യക്ക്. ഇതിൽ 56 ശതമാനം പുരുഷൻമാരും 44 ശതമാനം സ്ത്രീകളും. 78 ഇനങ്ങളിലായി 85 മെഡൽ പോരാട്ടങ്ങളിൽ ഇന്ത്യൻ ടീം സജീവമാകും. പതിനേഴ് പേരാ ഇതുവരെ ദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത്. ആദ്യമായി ഇന്ത്യൻ പതാകയേന്തിയത് അത്ലറ്റ്…
Read More