സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ ദിനത്തില്‍ 50 പോയിന്റുമായി എറണാകുളം മുന്നില്‍

സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ ദിനത്തില്‍ 50 പോയിന്റുമായി എറണാകുളം മുന്നില്‍

പാലാ: ഇന്ന് തുടക്കമായ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ ദിനത്തിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 50 പോയിന്റുമായി എറണാകുളം മുന്നിട്ട് നില്ക്കുന്നു. എറണാകുളത്തിന് പിന്നില്‍ 32 പോയിന്റുമായി പാലക്കാടാണുള്ളത്. മീറ്റിന്റെ ആദ്യ ദിനം തന്നെ രണ്ടു ദേശീയ റെക്കോഡ് മറികടന്ന പ്രകടനങ്ങള്‍ക്ക് പിന്നാലെ മൂന്ന് മീറ്റ് റെക്കോഡുകള്‍ കൂടി പിറന്നു. മീറ്റ് റെക്കോര്‍ഡ് മറികടന്ന മൂന്ന് പേരും എറണാകുളത്തിന്റെ താരങ്ങളാണ്. ജൂനിയര്‍ ആണ്‍ക്കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ അഭിഷേക് മാത്യു (മാര്‍ബേസില്‍ എച്ച്.എസ്.എസ് കോതമംഗലം), ജൂനിയര്‍ ആണ്‍ക്കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ യാദവ് നരേഷ് കൃപാല്‍ (മാര്‍ബേസില്‍ എച്ച്.എസ്.എസ്.കോതമംഗലം), ജൂനിയര്‍ ആണ്‍ക്കുട്ടികളുടെ ലോങ് ജംപില്‍ ശ്രീകാന്ത് കെ.എം. (ഗവ.വി.എച്.എസ്.എസ്. മണീട്) എന്നിവരാണ് മീറ്റ് റെക്കോര്‍ഡുകള്‍ മറികടന്നത്. 400 മീറ്ററില്‍ അഭിഷേക് മാത്യു 0:48.88 സെക്കന്‍ഡിലാണ്. ജാവലിന്‍ ത്രോയില്‍ യാദവ് നരേഷ് കൃപാല്‍ 61.66 മീറ്റര്‍ ദൂരത്തില്‍ എറിഞ്ഞു. 7.05 മീറ്റര്‍…

Read More

ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ് പരിശീലകന്‍ രവിശാസ്ത്രി

ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ് പരിശീലകന്‍ രവിശാസ്ത്രി

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ് പരിശീലകന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവിശാസ്ത്രി. വാര്‍ഷിക ശമ്പളമായി 7.61 കോടി രൂപ കൈപ്പറ്റുന്ന ശാസ്ത്രിക്ക് ഏറെ പിന്നിലാണു ശമ്പളക്കാര്യത്തില്‍ മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് പരിശീലകരെന്ന് ഇഎസ്പിഎന്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 0.55 ദശലക്ഷം ഡോളര്‍ (ഏകദേശം 3.58 കോടി) പ്രതിഫലമുള്ള ഓസീസ് പരിശീലകന്‍ ഡാരന്‍ ലേമാനാണു പട്ടികയില്‍ രണ്ടാമത്. ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്നത് ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ റസല്‍ ഡോമിന്‍ഗോയ്ക്കാണ്.

Read More

സച്ചിനാണോ ബ്രാഡ്മാനാണോ മികച്ച താരമെന്ന ചോദ്യത്തിനും ഒടുവില്‍ ഉത്തരമായി….!

സച്ചിനാണോ ബ്രാഡ്മാനാണോ മികച്ച താരമെന്ന ചോദ്യത്തിനും ഒടുവില്‍ ഉത്തരമായി….!

സച്ചിനാണോ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാനാണോ മികച്ച താരമെന്ന ചോദ്യത്തിന് കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്റ് നടത്തിയ പഠനത്തില്‍ ഉത്തരമായി. പഠനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ ബാറ്റിങ് ശരാശരി 109.42 ആണെന്ന് കണ്ടെത്തിയിരിക്കുന്നത്. ടെസ്റ്റില്‍ ഓസീസ് ഇതിഹാസത്തിന്റെ ശരാശരി 99.94 എന്നായിരുന്നു ഇതുവരെ വിലയിരുത്തിയിരുന്നത്. ബാറ്റിങ് ശരാശരി മാനദണ്ഡമാക്കി മികച്ച താരത്തെ കണ്ടെത്തുന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് വ്യത്യസ്തമാണ് ഈ പഠനം. ബാറ്റിങ് ശരാശരി, സ്ഥിരത, വ്യത്യസ്ത എതിര്‍ ടീമുകളുമായുള്ള പ്രകടനം, ഇന്നിങ്സ് ദൈര്‍ഘ്യം, എന്നിവ പരിഗണിച്ചാണ് മികച്ച താരത്തെ കണ്ടെത്തുന്നത്. 50 മത്സരങ്ങളിലധികം കളിച്ച താരങ്ങളെയാണ് പഠനവിധേയമാക്കിയത്. ഇതിനൊടുവിലാണ് സച്ചിനെക്കാള്‍ മികച്ച താരം ബ്രാഡ്മാന്‍ ആണെന്ന നിഗമനത്തിലെത്തിയത്.

Read More

വീട്ടിലെ എല്ലാ നിയന്ത്രണവും അമ്മ ശബ്‌നത്തിനാണ്, അവരോട് പറയാതെ ഒന്നും ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നില്ല, അമ്മയെ അനുസരിക്കാതെ വീട്ടില്‍ പറ്റില്ല, ഞാന്‍ യുവരാജിന്റെ കുടുംബത്തോടൊപ്പമിരുന്നാണ് ലഹരി ഉപയോഗിക്കാന്‍ പഠിച്ചത്, സരോവറിന്റെ മുന്‍ ഭാര്യ ആകാന്‍ഷ പറയുന്നു

വീട്ടിലെ എല്ലാ നിയന്ത്രണവും അമ്മ ശബ്‌നത്തിനാണ്, അവരോട് പറയാതെ ഒന്നും ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നില്ല, അമ്മയെ അനുസരിക്കാതെ വീട്ടില്‍ പറ്റില്ല, ഞാന്‍ യുവരാജിന്റെ കുടുംബത്തോടൊപ്പമിരുന്നാണ് ലഹരി ഉപയോഗിക്കാന്‍ പഠിച്ചത്, സരോവറിന്റെ മുന്‍ ഭാര്യ ആകാന്‍ഷ പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരന്‍ സരോവറിന്റെ മുന്‍ ഭാര്യയും ബിഗ് ബോസ് താരവുമായ ആകാന്‍ഷ രംഗത്ത്. സരോവറിന്റെയും അമ്മ ശബ്‌നത്തിന്റെയും പീഡനങ്ങള്‍ താങ്ങാന്‍ കഴിയില്ല എന്ന കാരണത്താല്‍ ആകാന്‍ഷ വിവാഹ മോചനം നേടിയിരുന്നു. തുടര്‍ന്നാണ് യുവരാജിന്റെ വീട്ടുകാര്‍ക്കെതിരെ ആകാന്‍ഷ ഗാര്‍ഹിക പീഡനക്കേസ് നല്‍കിയത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യുവരാജിനും കുടുംബത്തിനുമെതിരെ ആകാന്‍ഷ ഗാര്‍ഹിക പീഡന ആരോപണം നടത്തിയത്. വീട്ടിലെ എല്ലാ നിയന്ത്രണവും അമ്മ ശബ്‌നത്തിനായിരുന്നു. അവരോട് പറയാതെ ഒന്നും ചെയ്യാനുള്ള സ്വാതന്ത്ര്യം ആകാന്‍ഷയ്ക്കില്ലായിരുന്നു. സരോവറും ശബ്‌നവും കുഞ്ഞിനായും ആകാന്‍ഷയില്‍ സമ്മര്‍ദ്ധം ചെലുത്തിയിരുന്നു. യുവരാജും അമ്മയുടെ പക്ഷത്താണ്. അമ്മയെ അനുസരിക്കാതെ ഈ വീട്ടില്‍ താമസിക്കാനാവില്ലെന്ന് യുവിയും ആകാന്‍ഷയെ ഭീഷണിപ്പെടുത്തിയെന്ന് അവരുടെ വക്കീല്‍ സ്വാതി സിങ് പറഞ്ഞു. ആകാന്‍ഷ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുമെന്ന് യുവരാജിന്റെ മാതാവ് ശബ്‌നം നേരത്തെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ്…

Read More

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരും

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരും

കൊച്ചി: മലയാളി താരത്തിന്റെ ആജീവനാന്ത വിലക്ക് തുടരും. ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കിയത് ചോദ്യം ചെയ്ത് ബി.സി.സി.ഐ നല്‍കിയ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. ഇതോടെ സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു. ക്രിക്കറ്റ് താരം ശ്രീശാന്തിന് തിരിച്ചടി നല്‍കിയിരിക്കുകയാണ് ഈ വിധി. സിംഗിള്‍ ബെഞ്ച് വിധിയില്‍ ശ്രീശാന്തിനെ കുറ്റ വിമുക്തനാക്കിയിട്ടില്ലെന്നും ബി.സി.സി.ഐയുടെ നടപടിയില്‍ അപാകത കണ്ടെത്താനായിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബി.സി.സി.ഐ.ക്കുവേണ്ടി സി.ഇ.ഒ രാഹുല്‍ ജോഹ്‌റിയാണ് അപ്പീല്‍ നല്‍കിയത്. അച്ചടക്കസമിതി ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരായ ഹര്‍ജി സിംഗിള്‍ ബെഞ്ച് പരിഗണിച്ചത് ശരിയായില്ലെന്നാണ് ബി.സി.സി.ഐ ഹൈക്കോടതിയില്‍ വാദിച്ചത്. ഐ.പി.എല്‍ ആറാം സീസണിലെ ഒത്തുകളിവിവാദം അന്വേഷിച്ച അച്ചടക്കസമിതിയാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്. അത് ചോദ്യംചെയ്ത ശ്രീശാന്തിന്റെ ഹര്‍ജിയിലായിരുന്നു 2017 ഓഗസ്റ്റില്‍ സിംഗിള്‍ ബെഞ്ച് വിലക്ക് റദ്ദാക്കിയത്. വിലക്ക് നീങ്ങിയതോടെ വീണ്ടും ക്രിക്കറ്റിലേയ്ക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയായിരുന്നു ശ്രീശാന്ത്.

Read More

ഫിഫ റാങ്കിങില്‍ നില മെച്ചപ്പെടുത്തി ഇന്ത്യ; ജര്‍മനി ഒന്നാമത്

ഫിഫ റാങ്കിങില്‍ നില മെച്ചപ്പെടുത്തി ഇന്ത്യ; ജര്‍മനി ഒന്നാമത്

  ന്യൂഡല്‍ഹി: ഫിഫ റാങ്കിങില്‍ ഇന്ത്യന്‍ ടീമിന് മുന്നേറ്റം. തിങ്കളാഴ്ച പുറത്തിറങ്ങിയ പുതിയ റാങ്കിങ് പ്രകാരം രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യ 328 പോയിന്റുകളോടെ 105-ാം സ്ഥാനത്താണ്. എഎഫ്‌സി കപ്പ് യോഗ്യതാ മത്സരത്തില്‍ മക്കാവുവിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതാണ് ഇന്ത്യയ്ക്ക് തുണയായത്. മക്കാവുവിനെതിരായ ജയത്തോടെ ഇന്ത്യ 2019ല്‍ യുഎഇയില്‍ നടക്കുന്ന എഎഫ്‌സി കപ്പിനുള്ള യോഗ്യതയും സ്വന്തമാക്കി. ഈ വര്‍ഷം ജൂലൈയില്‍ 96-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. പിന്നെ പിന്നാക്കം പോവുകയായിരുന്നു. ജര്‍മനി റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ സ്‌പെയിനും ഫ്രാന്‍സും നില മെച്ചപ്പെടുത്തി. ഫ്രാന്‍സ് ഏഴാമതും സ്‌പെയിന്‍ എട്ടാമതുമാണ്. 22 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 114-ാം റാങ്ക് സ്വന്തമാക്കിയ തുര്‍ക്‌മെനിസ്ഥാനാണ് ഇത്തവണ റാങ്കിങില്‍ മികച്ച മുന്നേറ്റം നടത്തിയ ടീം.

Read More

ഫുട്‌ബോള്‍ മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് ഗോള്‍കീപ്പര്‍ക്ക് ദാരുണാന്തൃം

ഫുട്‌ബോള്‍ മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് ഗോള്‍കീപ്പര്‍ക്ക് ദാരുണാന്തൃം

ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് പെര്‍സല ലമോങ്ഡാങ് ടീമിന്റെ ഗോള്‍കീപ്പര്‍ ഹൊയ്‌റുല്‍ ഹുദ പരുക്കേറ്റ് മരിച്ചു. ഇന്തൊനേഷ്യയിലെ അറിയപ്പെടുന്ന ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളാണ് ഹുദ. ഇന്തൊനേഷ്യന്‍ സൂപ്പര്‍ലീഗില്‍ സെമങ് പഡാങിനെതിരെ കളിക്കുമ്പോള്‍ ടീമംഗമായ ഡിഫന്‍ഡര്‍ റാമോണ്‍ റോഡ്രിഗസുമായി ഹുദ കൂട്ടിയിടിക്കുകയായിരുന്നു. മിനിറ്റുകളോളം ഗ്രൗണ്ടില്‍ കുനിഞ്ഞിരുന്ന ഹുദയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാനം പഡാങ് മുന്നേറ്റതാരം മാര്‍സെല്‍ സാക്രമെന്റോയില്‍നിന്ന് പന്ത് കൈക്കലാക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.ഇടിയുടെ ആഘാതത്തില്‍ പെനല്‍റ്റി ബോക്‌സില്‍ ബോധം നഷ്ടപ്പെട്ട് ഹുദ വീഴുകയായിരുന്നു. തലയ്ക്കും കഴുത്തിനും പരുക്കേറ്റതാണ് അപകട കാരണമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. 1999 മുതല്‍ പെര്‍സല ടീമിലെ താരമാണ് ഹുദ.

Read More

മഞ്ഞപ്പട വീണ്ടും കൊച്ചിയില്‍: അണ്ടര്‍ 17 ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ക്ക് നാളെ തുടക്കം

മഞ്ഞപ്പട വീണ്ടും കൊച്ചിയില്‍: അണ്ടര്‍ 17 ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ക്ക് നാളെ തുടക്കം

  ഡല്‍ഹി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ മല്‍സരത്തിന്റെ പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ക്ക് നാളെ ഡല്‍ഹിയില്‍ ജര്‍മ്മനി കൊളംബിയ മല്‍സരത്തോടെ തുടക്കമാകും. ലൈനപ്പ് പൂര്‍ത്തിയായപ്പോള്‍, യൂറോപ്യന്‍ ശക്തികള്‍ക്ക് പ്രീ ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ കടുപ്പമേറിയതാകും. അതേസമയം പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ത്തിയായപ്പോള്‍ കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് ആഹ്ലാദമേകുന്നതാണ് ബ്രസീലിന്റെ മല്‍സരം കൊച്ചിയില്‍ നടക്കും എന്നതാണ്. ഹോണ്ടുറാസാണ് ബ്രസീലിന്റെ എതിരാളി. 18 ആം തീയതി രാത്രി എട്ടിനാണ് ബ്രസീല്‍-ഹോണ്ടുറാസ് പോരാട്ടം. ഡല്‍ഹിയില്‍ നാളെ വൈകീട്ട് അഞ്ചിനാണ് ജര്‍മ്മനി ലാറ്റിനമേരിക്കന്‍ കരുത്തരായ കൊളംബിയയെ നേരിടുന്നത്. ഗ്രൂപ്പ് സി യില്‍ ഇറാനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായതാണ് ജര്‍മ്മനിയ്ക്ക് വിനയായത്. അവസാന മല്‍സരത്തില്‍ അമേരിക്കയെ തോല്‍പ്പിച്ച കൊളംബിയ മികച്ച ഫോമിലാണ്. നാളെ നടക്കുന്ന രണ്ടാം മല്‍സരത്തില്‍ അമേരിക്ക പരാഗ്വയെ നേരിടും. തുല്യ ശക്തികളുടെ പോരാട്ടത്തിനാകും ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയം സാക്ഷിയാകുക. രാത്രി…

Read More

പെരുമഴയത്തും കായികമേള: സംഘാടകരെ വിമര്‍ശിച്ച് മന്ത്രിയുടെ കട്ടക്കലിപ്പ് പ്രസംഗം

പെരുമഴയത്തും കായികമേള: സംഘാടകരെ വിമര്‍ശിച്ച് മന്ത്രിയുടെ കട്ടക്കലിപ്പ് പ്രസംഗം

എന്‍ആര്‍ സിറ്റി: പെരുമഴ പെയ്യുമ്പോള്‍ ഇടുക്കി റവന്യു ജില്ലാ കായികമേള നടത്താനുള്ള അധികൃതരുടെ നീക്കത്തിനെതിരെ മന്ത്രി എം എം മണിയുടെ കട്ടക്കലിപ്പ് പ്രസംഗം. മഴ പെയ്തു പഴച്ചാറു പോലെയായ ഗ്രൗണ്ടില്‍ കുട്ടികള്‍ എങ്ങനെ ഓടാനാണെന്ന് ചോദിച്ച് മന്ത്രി നടത്തിയ വിമര്‍ശന വര്‍ഷത്തെ കായികപ്രേമികള്‍ കയ്യടികളോടെയാണ് സ്വീകരിച്ചത്. ഉദ്ഘാടന വേദിയില്‍ മൈക്ക് സ്റ്റാന്‍ഡ് ഇല്ലാത്തതിനെ ചോദ്യം ചെയ്തുകൊണ്ടാണു മന്ത്രി പ്രസംഗം തുടങ്ങിയതു തന്നെ. മറ്റു രാജ്യങ്ങള്‍ കായികമേളകളില്‍ സ്വര്‍ണം വാരിക്കൂട്ടുമ്പോള്‍ ഇന്ത്യ പുറകിലായിപ്പോകുന്നത് ഇതുകൊണ്ടാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വല്ലപ്പോഴും വെങ്കലമെന്തെങ്കിലും കിട്ടിയാലായി. ഇരുമ്പ് ഇല്ലാത്തതുകൊണ്ട് ഇരുമ്പു കിട്ടുന്നില്ലെന്നും മന്ത്രി പരിഹസിച്ചു. ഓടുന്ന കുട്ടികളുടെ പുറകെ ചാക്കില്‍ മണലുമായി നടക്കുകയാണു ബാക്കിയുള്ളവരെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതില്‍പ്പരം മര്യാദകേടുണ്ടോ? കുട്ടികളുടെ ഓട്ടം കണ്ടപ്പോള്‍ സങ്കടം വന്നു. കായികതാരങ്ങളുടെ ബലപരീക്ഷണം നടത്തുന്ന രീതി ശരിയല്ല. കാലുവഴുതി വീഴാതെ ഓടാന്‍ നോക്കുന്നതിനിടയില്‍ കുട്ടികള്‍ക്കു നന്നായി മല്‍സരിക്കാന്‍…

Read More

കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍

കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍

കൊച്ചി: ഗ്രൂപ്പ് ഡീയില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ബ്രസീലിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. അണ്ടര്‍-17 ലോകകപ്പില്‍ നൈജരീയയെ കീഴടക്കി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ബ്രസീലിന് വിജയം. നാലാം മിനിറ്റില്‍ ലിങ്കണ്‍ ടീമിനായി വല കുലുക്കിയപ്പോള്‍ 34-ാം മിനിറ്റില്‍ ഫ്രീ കിക്കില്‍ നിന്നൊരു ഗോള്‍ വരുന്നതിനും ബ്രസീല്‍-നൈജരീയ മത്സരം സാക്ഷിയായി. അതേസമയം കൊച്ചിയില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ഉ.കൊറിയയെ രണ്ട് ഗോളിന് തോല്‍പ്പിച്ച് സ്‌പെയിനും അവസാന പതിനാറിലെത്തി. നാലാം മിനിറ്റില്‍ മുഹമ്മദ് മുഖ്‌ലിസും 71-ാം മിനിറ്റില്‍ സീസര്‍ ഗില്‍ബെര്‍ട്ടുമാണ് സ്‌പെയ്‌നിനായി ലക്ഷ്യം കണ്ടത്. 84-ാം മിനിറ്റില്‍ പീക് ക്വാങ് മിന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും കൊറിയക്ക് തിരിച്ചടിയായി.

Read More