ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുകഴ്ത്തിയും പ്രശംസിച്ചും ഉത്തര കൊറിയ

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുകഴ്ത്തിയും പ്രശംസിച്ചും ഉത്തര കൊറിയ

  ബെയ്ജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുകഴ്ത്തിയും പ്രശംസിച്ചും ഉത്തര കൊറിയ. ഹ്രസ്വമായ സന്ദേശത്തില്‍ പാര്‍ട്ടിയെ പ്രശംസിക്കുകയും പാര്‍ട്ടി കോണ്‍ഗ്രസിന് ആശംസ നേരുകയും ചെയ്തു. ഉത്തര കൊറിയയുടെ ദീര്‍ഘകാല സുഹൃത്തും സാമ്പത്തിക സഹായിയുമായ ചൈന അണവായുധ സ്വരുക്കൂട്ടല്‍ പ്രശ്നത്തില്‍ അടുത്തകാലത്ത് ഇടഞ്ഞുനില്‍ക്കുകയായിരുന്നു. എന്നാല്‍ 2012ലെ പോലെ പ്രസിഡന്റിന്റെ പേരുപറഞ്ഞ് പ്രശംസയില്ലായിരുന്നു. അതേസമയം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ദോഷമാകാതെ അയല്‍രാജ്യങ്ങളുമായുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ചൈന തയാറാണെന്നു പ്രസിഡന്റ് ഷി ചിന്‍പിങ് പറഞ്ഞു. രാജ്യം വന്‍പുരോഗതി കൈവരിച്ചുവെന്നും സമൃദ്ധിയിലേക്കുള്ള പ്രയാണത്തില്‍ ഇനിയുമേറെ ചെയ്യാനുണ്ടെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ഷി ചിന്‍പിങ് പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ടിയാനന്‍മെന്‍ ചത്വരത്തിനു സമീപമുള്ള ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളിലാണു രണ്ടായിരം പ്രതിനിധികള്‍ പങ്കെടുക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്.അയല്‍രാജ്യങ്ങളുമായി സൗഹൃദവും പങ്കാളിത്തവും എന്ന നയമാണു ചൈനയുടേതെന്ന് ഷി ചിന്‍പിങ് പറഞ്ഞു. തര്‍ക്കങ്ങള്‍…

Read More

അയോധ്യയില്‍ 133 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് യോഗി ആദിത്യനാഥ്

അയോധ്യയില്‍ 133 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: അയോധ്യയാണ് ഇന്ത്യക്ക് രാമരാജ്യം എന്ന ആശയം പകര്‍ന്ന് നല്‍കിയത്. അതുകൊണ്ട് അയോധ്യയില്‍ 133 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമരാജ്യത്തില്‍ ആര്‍ക്കും വേദനയുണ്ടാക്കില്ല. അതിന്റെ യഥാര്‍ഥ അര്‍ഥം എല്ലാവര്‍ക്കും വീട് എന്നതാണ്.അയോധ്യയുടെ പെരുമ പുന:സ്ഥാപിക്കപ്പെടുമെന്നും യോഗി പറഞ്ഞു.   അയോധ്യയില്‍ ശ്രീരാമന്റെ കൂറ്റന്‍ പ്രതിമ നിര്‍മിക്കുമെന്നും അദ്ദേഹം അറിയിച്ചു. സരയു നദിക്കരയില്‍ ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കവെയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്.രാമരാജ്യം വരിക തന്നെ ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായികും അഭിപ്രായപ്പെട്ടു. അയോധ്യയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.ആദിത്യനാഥിന്റെ വരവിന് മുന്നോടിയായി വലിയ ആഘോഷങ്ങളാണ് അയോധ്യയില്‍ സംഘടിപ്പിച്ചത്. 1.75 ലക്ഷം വിളക്കുകള്‍ തെളിയിച്ചായിരുന്നു സരയു നദിക്കരയില്‍ മുഖ്യമന്ത്രിയെ സ്വാഗതം ചെയ്തത്.

Read More

കക്കൂസ് സ്വപ്നം തുറന്ന് പറഞ്ഞ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം; കക്കൂസിന്റെയും വീടിന്റെയും കാര്യങ്ങള്‍ പറഞ്ഞാല്‍ മലയാളികള്‍ ഫോണില്‍ കുത്തിയിരുന്ന് കളിയാക്കും

കക്കൂസ് സ്വപ്നം തുറന്ന് പറഞ്ഞ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം; കക്കൂസിന്റെയും വീടിന്റെയും കാര്യങ്ങള്‍ പറഞ്ഞാല്‍ മലയാളികള്‍ ഫോണില്‍ കുത്തിയിരുന്ന് കളിയാക്കും

കക്കൂസിന്റെയും വീടിന്റെയും കാര്യങ്ങള്‍ പറഞ്ഞാല്‍ മലയാളികള്‍ ഫോണില്‍ കുത്തിയിരുന്ന് കളിയാക്കി ചിരിക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കേരളീയരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ പ്രയാസമാണ്. അതുകൊണ്ട് തനിക്കൊന്നുമില്ല. തന്റെയും പ്രധാനമന്ത്രിയുടെയും ഹൃദയങ്ങള്‍ പാവങ്ങള്‍ക്കൊപ്പമാണ്. അതിനാലാണ് അവരുടെ ആവശ്യങ്ങളെക്കുറിച്ച് തങ്ങള്‍ പറയുന്നത്. മോദി അധികാരത്തിലെത്തുമ്പോള്‍ 67 ശതമാനം പേരും പൊതുസ്ഥലത്താണ് മലമൂത്ര വിസര്‍ജനം നടത്തിയിരുന്നത്. കഴിഞ്ഞ മൂന്നര വര്‍ഷംകൊണ്ട് രാജ്യത്തെ 69 ശതമാനം പേര്‍ക്ക് കക്കൂസ് സൗകര്യം ഉറപ്പാക്കി. 2022 ഓടെ എല്ലാവര്‍ക്കും വീട് എന്നതാണ് അടുത്ത ലക്ഷ്യം. 2018 മേയ് മാസത്തോടെ എല്ലാവീടുകളിലും വൈദ്യുതി എത്തും. 30 കോടിയിലേറെ പേര്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങിയതൊക്കെ വിപ്ലവമല്ലെങ്കില്‍ പിന്നെന്താണ് വിപ്ലവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം കേരളത്തില്‍ യാഥാര്‍ഥ്യമാകണം. അതിന് പാര്‍ട്ടി വ്യത്യസമില്ലാതെ കേന്ദ്രവും സംസ്ഥാനവും യോജിച്ച് പ്രവര്‍ത്തിക്കണം. പ്രധാനമന്ത്രിയുടെ സ്വപ്നം പങ്കിടാന്‍ തയാറായാല്‍ എല്ലാവര്‍ക്കും ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ സാധിക്കും. ആശയങ്ങള്‍…

Read More

ജനരക്ഷാ യാത്രയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍: കേന്ദ്രമന്ത്രിമാരുള്‍പ്പെടെ കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം നടത്തിയെന്ന് മുഖ്യമന്ത്രി

ജനരക്ഷാ യാത്രയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍: കേന്ദ്രമന്ത്രിമാരുള്‍പ്പെടെ കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം നടത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷാ യാത്രയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജെപി നേതാക്കള്‍ക്കെതിരെ പിണറായി വിജയന്‍ തുറന്നടിച്ചത്. ജനരക്ഷായാത്രയുടെ പേരില്‍ കേന്ദ്ര മന്ത്രിമാരും, സംസ്ഥാന മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിലെത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ്രശമം നടന്നുവെന്നും, പ്രകോപനപരമായ പ്രസംഗം നടത്തി അസത്യ പ്രചരണം നടത്തിയെന്നും പിണറായി ആക്ഷേപം ഉയര്‍ത്തി. ബിജെപിയുടെ ഈ ഗൂഢാനീക്കം ഫെഡറല്‍ മര്യാദകളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ചില കേന്ദ്ര മന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും കേരളത്തിലെത്തി നടത്തിയ പ്രകോപന പരവും അസത്യജഡിലവുമായ പ്രചാരണം കേരളത്തിന്റെ സമാധാന ജീവിതം തകര്‍ക്കാനുദ്ദേശിച്ചുള്ളതു മാത്രമല്ല, ഫെഡറല്‍ മര്യാദകളുടെ ലംഘനം കൂടിയാണ്. അത്തരം തെറ്റായ നീക്കങ്ങളെ നിയന്ത്രിക്കാന്‍ തയാറാകാതെ എന്തു സംവാദമാണ് അമിത് ഷാ ഉദ്ദേശിക്കുന്നത്? എന്തായാലും ഇത്തരമൊരു അസാധാരണ പ്രകടനത്തിലൂടെ ബിജെപിയുടെ ഇരട്ട മുഖവും…

Read More

കേരളം ഭരിക്കുന്നതെന്ന് തെമ്മാടി സര്‍ക്കാരെന്ന്‌ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍

കേരളം ഭരിക്കുന്നതെന്ന് തെമ്മാടി സര്‍ക്കാരെന്ന്‌ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍

  കൊട്ടാരക്കര: കേരളം ഭരിക്കുന്നതെന്ന് തെമ്മാടി സര്‍ക്കാരാണ് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍. കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രക്ക് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍.കേരളത്തിന്റെ ഈ ദുഷ്‌പേര് മാറ്റിയെടുക്കാന്‍ മലയാളികള്‍ പരിശ്രമിക്കണമെന്നും മനോഹര്‍ പരീഖര്‍ പറഞ്ഞു. രാജ്യത്തെ വികസന പാതയിലേക്ക് കൈ പിടിച്ച് നടത്താന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുമ്‌ബോള്‍ പിണറായി സര്‍ക്കാര്‍ കേരളത്തില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. സാംസ്‌കാരിക ഔന്നത്യം ഉള്ള മലയാളികള്‍ സിപിഎം നടത്തുന്ന അക്രമ രാഷ്ട്രീയത്തെ തള്ളിപ്പറയണമെന്നും പരീക്കര്‍ പറഞ്ഞു. മാറ്റത്തിന്റെ സന്ദേശ വാഹകരാകാന്‍ എല്ലാവരും തയ്യാറാകണം. ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയിലാണെന്ന് ലോകത്തിന്റെ വിവിധ കോണുകളില്‍ ഉള്ള ഇന്ത്യാക്കാര്‍ സമ്മതിക്കുന്നുണ്ട്. ഇന്ത്യാക്കാരാണെന്ന് പറയാന്‍ ഇന്ന് എല്ലാവര്‍ക്കും അഭിമാനമാണ് എന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മന്ത്രി ആയിരുന്നപ്പോള്‍ പോലും സെഡ് പ്ലസ് സുരക്ഷ ഉപയോഗിക്കാത്ത തന്നോട്…

Read More

പാര്‍ട്ടി നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് വി.എസ്; ഫാസിസത്തെ നേരിടാന്‍ മതേതരബദലാണ് വേണ്ടത്, വര്‍ഗീയതയാണ് മുഖ്യശത്രവുവെന്നും വി.എസ്

പാര്‍ട്ടി നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് വി.എസ്; ഫാസിസത്തെ നേരിടാന്‍ മതേതരബദലാണ് വേണ്ടത്, വര്‍ഗീയതയാണ് മുഖ്യശത്രവുവെന്നും വി.എസ്

  ന്യൂഡല്‍ഹി: പാര്‍ട്ടി നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന്മേലുള്ള ചര്‍ച്ചയില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പിന്തുണച്ച് സംസാരിക്കുകയായിരുന്ന് വി.എസ്. ഫാസിസത്തെ നേരിടാന്‍ മതേതരബദലാണ് വേണ്ടത്. വര്‍ഗീയതയാണ് മുഖ്യശത്രവുവെന്നും വി.എസ് പറഞ്ഞു. വര്‍ഗീയ ഫാസിസ്റ്റുകളെ നേരിടുന്നതിന് കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്ന യെച്ചൂരിയുടെ നിലപാടിനെയാണ് വിഎസ് പിന്തുണച്ചത്. സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് യെച്ചൂരിയുടെ അഭിപ്രായത്തെ അനുകൂലിച്ച് വി.എസ് നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ രൂപീകരണം മുതലുള്ള അംഗമെന്ന നിലയില്‍ തന്നെയാണ് തന്റെ ഈ അഭിപ്രായമെന്നും വിഎസ് അറിയിച്ചു. വര്‍ഗീയ ഫാസിസ്റ്റുകളാണ് ഇന്ത്യയിന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത് തടയുന്നതിന് മതേതര ബദലിന് രൂപം നല്‍കേണ്ടത് അനിവാര്യമാണെന്നും വിഎസ് അഭിപ്രായപ്പെട്ടു. സിപിഐഎം ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിന് ഊന്നല്‍ നല്‍കണം. ഇതുവഴി മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായ…

Read More

പീഡനം എന്ന വാക്കിന്റെ അര്‍ഥമറിയുമോ നിങ്ങള്‍ക്ക്? സരിതാ നായരുടെ തൊലിയുരിച്ച് സുന്ദരിക്കുട്ടികള്‍; വീഡിയോ വൈറലാവുന്നു

പീഡനം എന്ന വാക്കിന്റെ അര്‍ഥമറിയുമോ നിങ്ങള്‍ക്ക്? സരിതാ നായരുടെ തൊലിയുരിച്ച് സുന്ദരിക്കുട്ടികള്‍; വീഡിയോ വൈറലാവുന്നു

ഈ പീഡനമെന്നു പറഞ്ഞാല്‍ അത്ര സുഖമുള്ള ഒന്നല്ല ചേച്ചി. എന്നെ പീഡിപ്പിച്ചു പീഡിപ്പിച്ചു എന്നു പറയുന്നതു കേട്ടാല്‍ നിങ്ങള്‍ക്ക് പതിനാറ് വയസേയുള്ളുവെന്നു തോന്നുമല്ലോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഒരു വീഡിയോയുടെ ഭാഗമാണിത്. രണ്ടു സുന്ദരിക്കുട്ടികളാണ് സരിതയെ തേച്ചൊട്ടിക്കുന്ന ലൈവ് വീഡിയോയിലുള്ളത്.

Read More

ശബരിമല സ്ത്രീപ്രവേശന വിഷയം; കോടതിവിധിച്ചാല്‍ പോലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമല കയറില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ശബരിമല സ്ത്രീപ്രവേശന വിഷയം; കോടതിവിധിച്ചാല്‍ പോലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമല കയറില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയെ തായ്‌ലന്‍ഡ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല. സ്ത്രീകള്‍ കയറേണ്ടതില്ലെന്നാണ് ദേവസ്വം ബോര്‍ഡ് നിലപാട്. ഇതില്‍ ഉറച്ച് നില്‍ക്കുന്നതായും പ്രസിഡന്റ് പറഞ്ഞു. വിശ്വാസങ്ങള്‍ക്ക് ഭരണഘടനാ സ്ഥാപനങ്ങള്‍ സംരക്ഷണം നല്‍കണം. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read More

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം വേണ്ടന്നുള്ള ഹൈക്കോടതി നിലപാട്; വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമെന്ന് എസ്.എഫ്.ഐ

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം വേണ്ടന്നുള്ള ഹൈക്കോടതി നിലപാട്; വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമെന്ന് എസ്.എഫ്.ഐ

  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം വേണ്ട എന്നുള്ള ഹൈക്കോടതി നിലപാട് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണ്. ഇത് ജനാധിപത്യ വിരുദ്ധമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ക്യാമ്പസ് സംഘടനാ പ്രവര്‍ത്തനം വിദ്യാര്‍ത്ഥികളുടെ ജനാധിപത്യ അവകാശമാണ്. ഭരണഘടന ഉറപ്പുതരുന്ന പൗരസ്വാതന്ത്ര്യത്തെ നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണ്. ഇന്ത്യന്‍ സ്വാതന്ത്ര സമരകാലം മുതല്‍ വിദ്യാര്‍ത്ഥി സംഘടന സ്വാതന്ത്ര്യത്തിന്റെ പ്രസക്തി രാജ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക- സര്‍ഗാത്മക- ബൗദ്ധിക പ്രവര്‍ത്തനങ്ങളാണ് ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ചാലകശക്തി. അനീതികള്‍ക്കെതിരെ പ്രതികരിക്കേണ്ടത് വിദ്യാര്‍ത്ഥികളുടെ ചുമതലയാണ്.മാനേജ്മെന്റുകളും അധികാരവര്‍ഗ്ഗങ്ങളും എക്കാലത്തും ക്യാമ്പസ് സംഘടനാ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇവര്‍ നടത്തുന്ന അന്യായങ്ങളെയും ചൂഷണങ്ങളെയും വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്യുന്നതാണ് സംഘടനാ പ്രവര്‍ത്തനത്തെ ഈ ശക്തികള്‍ ഭയക്കുന്നതിന് കാരണം. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രൂപം കൊള്ളുന്ന കോളേജ് യൂണിയനുകള്‍ വിദ്യാര്‍ത്ഥികളുടെ പൊതുവേദിയാണ്. അക്കാദമികവും അക്കാദമിക് ഇതരവുമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് വിദ്യാര്‍ത്ഥി…

Read More

സോളാര്‍ കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എയെയും പ്രതിയാക്കണമെന്ന് ബിജു രാധാകൃഷ്ണന്‍

സോളാര്‍ കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എയെയും പ്രതിയാക്കണമെന്ന് ബിജു രാധാകൃഷ്ണന്‍

  സോളാര്‍ കേസില്‍ എംഎല്‍എ ഗണേഷ് കുമാറിനെയും പ്രതിയാക്കണമെന്ന് ബിജു രാധാകൃഷ്ണന്‍. ഗണേശിനെതിരെ സിഡിയുള്‍പ്പെടെ തെളിവുകള്‍ തന്റെ പക്കലുണ്ട്. ഇവ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയാറാണ്.കേസില്‍ ഉമ്മന്‍ ചാണ്ടി തന്നെ ബലിയാടാക്കിയെന്നും ബിജു പറഞ്ഞു.മറ്റൊരു കേസില്‍ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ബിജു രാജാധാകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്. തന്റെ ആവശ്യം അഭിഭാഷകന്‍ വശം ബിജു രാധാകൃഷ്ണന്‍ എഴുതി അറിയിക്കുകയായിരുന്നു.   എന്നാല്‍ പീഡിപ്പിച്ചവരുടെ പട്ടികയില്‍ ഗണേഷ് കുമാര്‍ ഇല്ലെന്നായിരുന്നു സരിതയുടെ പ്രതികരണം. ചാനല്‍ ചര്‍ച്ചക്കിടെ അവതാരകന്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ നമ്മുടെ സുഹൃദ് വലയത്തില്‍ ചിലപ്പോള്‍ അങ്ങനെയൊക്കെ സംഭവിച്ചിരിക്കാം. അതിനെ പീഡനമായി കാണാനാവില്ല എന്നാണ് സരിത പറഞ്ഞത്. ഇതോടെ ഗണേഷിനെതിരെ കേസ് എടുത്തില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാദം പൊളിഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ടിനോട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണെന്നും പുതിയ അന്വേഷണ സംഘത്തിന് സി.ഡി കൈമാറാന്‍ ഒരുക്കമാണെന്നും ബിജു രാധാകൃഷ്ണന്‍ അഭിഭാഷക…

Read More