പേരിനൊപ്പം എന്തുകൊണ്ട് ‘മമ്മൂട്ടി’ ചേര്‍ത്തില്ല : ദുല്‍ഖര്‍ സല്‍മാന്‍

പേരിനൊപ്പം എന്തുകൊണ്ട് ‘മമ്മൂട്ടി’ ചേര്‍ത്തില്ല : ദുല്‍ഖര്‍ സല്‍മാന്‍

തന്റെ പേരിനൊപ്പം മമ്മൂട്ടി എന്ന് ചേര്‍ക്കാതെ സല്‍മാന്‍ എന്ന് ചേര്‍ത്തതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ദുല്‍ഖര്‍. താര പുത്രന്മാരില്‍ പലരും അച്ഛന്റെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ക്കാറുണ്ട്. അങ്ങനെ തന്നെയാണ് അവര്‍ ബാല്യകാലം മുതല്‍ അറിയപ്പെടുക. അഭിഷേക് ബച്ചന്‍ മുതല്‍ പ്രണവ് മോഹന്‍ലാല്‍ വരെയും ആ പാത പിന്തുടരുന്നവരാണ്. ഇക്കൂട്ടത്തില്‍ വ്യത്യസ്തനാകുന്നത് ദുല്‍ഖര്‍ സല്‍മാന്‍ മാത്രമാണ്. ഒരു ദേശീയമാദ്ധ്യമവുമായുള്ള അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്. തന്റെ കുടുംബത്തില്‍ ആര്‍ക്കും തന്നെ സല്‍മാന്‍ എന്നൊരു ലാസ്റ്റ് നെയിം ഇല്ല. എന്തുകൊണ്ട് തന്റെ പേരിനൊപ്പം സല്‍മാന്‍ വന്നു എന്ന് ചോദിച്ച് കഴിഞ്ഞാല്‍, സ്‌കൂളില്‍ പോലും മമ്മൂട്ടിയുടെ മകന്‍ എന്ന പരിഗണന ലഭിക്കരുതെന്ന് അച്ഛന് നിര്‍ബന്ധമുണ്ടായിരുന്നു. പക്ഷേ കേരളത്തിലെ ഏതെങ്കിലും സ്‌കൂളിലായിരുന്നു പഠിച്ചിരുന്നതെങ്കില്‍ അത് ഉറപ്പായും സംഭവിക്കുമായിരുന്നു.എന്റെ പേര് വെറുതെ ആരെങ്കിലും വായിക്കുകയോ പറയുകയോ ചെയ്താല്‍ അത് മമ്മൂട്ടിയുമായി ബന്ധപ്പെടുത്തുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല.എന്റെ സിനിമകളുടെ…

Read More

നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കം

നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കം

ടൂറിസം രംഗത്ത് പുതിയ പ്രതീക്ഷകളുമായി നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ത്യമാവുന്നു. 19ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും.സമുദ്ര നിരപ്പില്‍ നിന്നും 2100 അടി ഉയരത്തിലുള്ള നമ്പിക്കുളം ഹില്‍ടോപ്പില്‍ നിന്നുള്ള കാഴ്ച്ച മനോഹരമാണ്.കൂരാച്ചുണ്ട്, കോട്ടൂര്‍, പനങ്ങാട്ട് പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന നമ്പിക്കുളം ഇക്കോ ടൂറിസത്തിനും സാഹസിക ടൂറിസത്തിന് അനുയോജ്യമായ ഇടമാണ്. പദ്ധതിയുടെ പ്രധാന ലക്ഷ്യംപ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് .കാപ്പാട് ബീച്ച്, വെള്ളിയാങ്കല്ല്, ധര്‍മടം തുരുത്ത്, വയനാടന്‍ മലനിരകള്‍, പെരുവണ്ണാമൂഴി ഡാം എന്നിവയുടെ പ്രകൃതിഭംഗി ആസ്വദിക്കാനാവും.ടൂറിസം വികസനത്തിനായി പ്രദേശത്തെ 12 ഭൂവുടമകള്‍ ചേര്‍ന്ന് 2.52 ഏക്കര്‍ ഭൂമി ടൂറിസം വകുപ്പിന് കൈമാറി.2017 ജൂണില്‍ ഫണ്ട് അനുവദിച്ച പ്രവൃത്തിയുടെ നിര്‍മാണ ചുമതല കെല്ലിനാണ്.വ്യൂപോയിന്റ്, മരത്തിനുചുറ്റുമുള്ള ഇരിപ്പിടങ്ങള്‍, റെയിന്‍ഷെല്‍ട്ടര്‍, പാര്‍ക്കിങ് ഏരിയ, വാച്ച്ടവര്‍, സോളാര്‍ ലൈറ്റിങ്, ബയോ ശുചിമുറി, ഹാന്‍ഡ്റെയില്‍ ഫെന്‍സിങ് എന്നീ പ്രവൃത്തികളാണ് ആദ്യഘട്ടത്തില്‍ നടക്കുക.ഒന്നരവര്‍ഷംകൊണ്ട് പണി…

Read More

നാളെ എബിവിപിയുടെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

നാളെ എബിവിപിയുടെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: എബിവിപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച എബിവിപി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് എബിവിപി നാളെ ജില്ലാ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തും. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം, വിശാല്‍, ശ്യാം, സച്ചിന്‍ വധക്കേസുകള്‍ എന്‍ഐഎ അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എബിവിപി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതില്‍ സംസ്ഥാന സെക്രട്ടറി പി .ശ്യാംരാജ് ഉള്‍പ്പടെ 15 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

Read More

വിനായകന്റെ മരണം: ഒരു വര്‍ഷം പിന്നിടുന്നു…

വിനായകന്റെ മരണം: ഒരു വര്‍ഷം പിന്നിടുന്നു…

വാടാനപ്പള്ളി: പൊലീസ് മര്‍ദനത്തെത്തുടര്‍ന്ന് ഏങ്ങണ്ടിയൂര്‍ ചക്കാണ്ടന്‍ കൃഷ്ണന്റെ മകന്‍ വിനായകന്‍ ആത്മഹത്യ ചെയ്തിട്ട് ബുധനാഴ്ച ഒരു വര്‍ഷം പിന്നിടുന്നു. സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് മാത്രമല്ല നിത്യവൃത്തിക്ക്‌പോലും വകയില്ലാതെ കഷ്ടപ്പെടുകയാണ് കുടുംബം.വിനായകനും സുഹൃത്ത് ശരത്തും ബൈക്കില്‍ പോകുന്നതിനിടെ കണ്ട പരിചയക്കാരിയോട് സംസാരിച്ച് നില്‍ക്കുമ്പോഴാണ് ഇതുവഴി ബൈക്കില്‍ വന്ന പാവറട്ടി സ്‌റ്റേഷനിലെ പൊലീസുകാര്‍ ഇരുവരെയും സ്‌റ്റേഷനില്‍ കൊണ്ടുപോയത്. സ്‌റ്റേഷനില്‍ വെച്ച് വിനായകന്റെ തലമുടി പിഴുതെടുക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.വൈകീട്ട് പിതാവ് കൃഷ്ണന്‍ എത്തിയാണ് സ്‌റ്റേഷനില്‍ നിന്ന് വിനായകനേയും ശരത്തിനേയും കൂട്ടിക്കൊണ്ടുപോയത്. വിനായകന്റെ ശരീരം മുഴുവനും വേദനയിലായിരുന്നു. പിറ്റേന്ന് രാവിലെയാണ് വിനയാകന്‍ തൂങ്ങിമരിച്ചത്.സംഭവ ശേഷം സി.ബി.ഐ അന്വേഷണവും സഹായവും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ല. തുടര്‍ അന്വേഷണവും നടന്നില്ല. വിനായകനെ മര്‍ദിച്ച പൊലീസുകാര്‍ സസ്‌പെന്‍ഷന് ശേഷം സര്‍വിസില്‍ തിരിച്ചുകയറി.ചേറ്റുവ ഹാര്‍ബറിലെ തൊഴിലാളിയായ പിതാവ് കൃഷ്ണന് ട്രോളിങ് നിരോധനത്തെത്തുടര്‍ന്ന് ആഴ്ചകളായി പണിയില്ല….

Read More

കനത്ത മഴ: കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകള്‍ റദ്ദാക്കി

കനത്ത മഴ: കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകള്‍ റദ്ദാക്കി

കോട്ടയം: കനത്ത മഴ കാരണം കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം- കോട്ടയം, കോട്ടയം എറണാകുളം, പാലരുവി, എറണാകുളം_ കായംകുളം, കായംകുളം-എറണാകുളം, തിരുനല്‍വേലി-പാലക്കാട്, പാലക്കാട്-തിരുനല്‍വേലി, കൊല്ലം-എറണാകുളം മെമു, എറണാകുളം- കൊല്ലം മെമു തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്.

Read More

പാളം മുറിച്ചു കടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു

പാളം മുറിച്ചു കടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു

റെയില്‍ പാളം കടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു. കാസര്‍കോട് പിലിക്കോട് വയലിലെ ടി.വി പ്രേംനാഥിന്റെ ഭാര്യ വത്സല (50) യാണ് മരിച്ചത്. ക്ഷേത്രത്തില്‍ പോയിവരുമ്പോഴായിരുന്നു ദുരന്തം.

Read More

അഭിമന്യു വധം: മുഖ്യപ്രതി മുഹമ്മദ് പിടിയിലായി

അഭിമന്യു വധം: മുഖ്യപ്രതി മുഹമ്മദ് പിടിയിലായി

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി മുഹമ്മദ് പിടിയിലായി. ക്യാംപസ് ഫ്രണ്ട് മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റും മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ഥിയുമാണ് പ്രതി. പുലര്‍ച്ചെ കാസര്‍കോട് – മംഗലാപുരം അതിര്‍ത്തിയില്‍നിന്നാണ് മുഹമ്മദ് പിടിയിലായത്. ഗോവയില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. കേസുമായി ബന്ധപ്പെട്ട മറ്റു നാലുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന ദിവസം അഭിമന്യുവിനെ കോളജിലേക്കു വിളിച്ചുവരുത്തിയത് മുഹമ്മദായിരുന്നുവെന്നാണ് വിവരം.

Read More

” ടോള്‍ ചോദിച്ചു… പി.സി ജോര്‍ജ്ജ് പാലിയേക്കര ടോള്‍ പ്ലാസയിലെ സ്റ്റോപ്പ് ബാരിയര്‍ തകര്‍ത്തു ”

” ടോള്‍ ചോദിച്ചു… പി.സി ജോര്‍ജ്ജ് പാലിയേക്കര ടോള്‍ പ്ലാസയിലെ സ്റ്റോപ്പ് ബാരിയര്‍ തകര്‍ത്തു ”

തൃശ്ശൂര്‍: ടോള്‍ ചോദിച്ചതില്‍ പ്രകോപിതനായ പി.സി ജോര്‍ജ്ജ് എം.എല്‍.എ തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ സ്റ്റോപ്പ് ബാരിയര്‍ തകര്‍ത്തു. ബാരിയര്‍ തകര്‍ത്ത് ടോള്‍ നല്‍കാതെയാണ് പി.സി ജോര്‍ജ് കടന്നുപോയത്. ഇന്നലെ രാത്രി 11:30നാണ് സംഭവം. സംഭവത്തില്‍ ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട് പൊലീസിന് പരാതി നല്‍കി. എം.എല്‍.എ എന്നെഴുതിയ സ്റ്റിക്കര്‍ വണ്ടിയില്‍ ഒട്ടിച്ചിരുന്നു. എന്നിട്ടും വാഹനം കടത്തി വിടാന്‍ ടോള്‍ ജീവനക്കാര്‍ തയ്യാറായില്ല. എം.എല്‍.എമാര്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും തമിഴ്‌നാട്ടിലും ബംഗാളില്‍ നിന്നുള്ള ജീവനക്കാര്‍ ടോള്‍ ആവശ്യപ്പെടുകയായിരുന്നു. എന്റെ വാഹനത്തിന് പിന്നില്‍ മറ്റു വാഹനങ്ങളുടെ നിര ഉണ്ടായപ്പോഴാണ് കാറില്‍ നിന്നിറങ്ങി ബാരിയര്‍ ഒടിച്ചത്. എം.എല്‍.എമാര്‍ ഇങ്ങനെയൊക്കെ ചെയ്താലേ പൗരവകാശം സംരക്ഷിക്കാനാകൂ.- പി.സി.ജോര്‍ജ്.

Read More

ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ട്

ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഹൈകോടതി, സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 വയസില്‍ നിന്നും 67 ആയും ഹൈകോടതിയിലേത് 62ല്‍ നിന്നും 64 ആയും ഉയര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം. ന്യൂസ് 18 ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിന് ഭരണഘടന ഭേദഗതി ആവശ്യമാണ്. ബുധനാഴ്ച തുടങ്ങുന്ന പാര്‍ലമന്റെിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ കൊണ്ടു വരാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. കേസുകള്‍ കോടതികളില്‍ കെട്ടികിടക്കുന്ന സാഹചര്യത്തില്‍ ജഡ്ജിമാരുടെ നിയമനം ഉടന്‍ നടത്തണമെന്ന് പാര്‍ലമന്റെറി സ്റ്റാന്‍ഡിങ് കമ്മിറ്റി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിരുന്നു. ഭാവിയില്‍ വരാന്‍ സാധ്യതയുള്ള ഒഴിവുകള്‍ കൂടി മുന്നില്‍കണ്ട് വേണം നിയമനം നടത്തേണ്ടതെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തുന്നത്.അലഹാബാദ്(56), കര്‍ണാടക(38), കല്‍ക്കത്ത(39), പഞ്ചാബ്-ഹരിയാന(35), തെലുങ്കാന-ആന്ധ്രപ്രദേശ്(30), ബോംബെ(24) എന്നിങ്ങനെയാണ് വിവിധ…

Read More

അഭിമന്യുവിന്റെ മുറിപ്പാട് മാഞ്ഞില്ല!… കെഎസ്‌യു ജില്ല സെക്രട്ടറിയെ എസ്എഫ്‌ഐക്കാര്‍ ഓടിച്ചിട്ടു തല്ലി, ഓടുന്നതിനിടയില്‍ വീണിട്ടും വീണ്ടും മര്‍ദ്ദനം, ഒടുവില്‍ ജീവന്‍ രക്ഷിക്കാന്‍ ഓടിക്കയറിയത് ബിജെപി ഓഫീസില്‍

അഭിമന്യുവിന്റെ മുറിപ്പാട് മാഞ്ഞില്ല!… കെഎസ്‌യു ജില്ല സെക്രട്ടറിയെ എസ്എഫ്‌ഐക്കാര്‍ ഓടിച്ചിട്ടു തല്ലി, ഓടുന്നതിനിടയില്‍ വീണിട്ടും വീണ്ടും മര്‍ദ്ദനം, ഒടുവില്‍ ജീവന്‍ രക്ഷിക്കാന്‍ ഓടിക്കയറിയത് ബിജെപി ഓഫീസില്‍

തിരുവനന്തപുരം: അഭിമന്യുവിന്റെ രക്തസാക്ഷിത്വം പറഞ്ഞ് അക്രമരാഷ്ട്രീയത്തിനെതിരേ എസ്എഫ്‌ഐ ഒഴുക്കുന്നത് മുതലകണ്ണീര്‍. കലാലങ്ങളില്‍ എസ്എഫ്‌ഐ സമാധാന അന്തരീക്ഷം സ്ഥാപിക്കുന്നുവെന്ന് നേതാക്കള്‍ പറയുമ്പോഴും അക്രമത്തിന്റെ കാര്യത്തില്‍ എസ്എഫ്‌ഐ ഒട്ടും പിന്നിലല്ലെന്ന് മാത്രം. അഭിമന്യു മരിച്ച് ചൂടാറും മുന്‍പ് മഹാരാജാസ് കോളെജില്‍ കെഎസ്‌യുവിന്റെ കൊടി തോരണങ്ങള്‍ നശിപ്പിച്ച എസ്എഫ്‌ഐ നോര്‍ത്തിന്ത്യന്‍ മോഡലിലാണ് തിരുവനന്തപുരത്ത് കെഎസ്‌യു ജില്ല സെക്രട്ടറിയെ കഴിഞ്ഞ ദിവസം ആക്രമിച്ചത്. കെഎസ്‌യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അലി അബ്രുവിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്ന ദൃശങ്ങളാണ് ജനം ടിവി പുറത്ത് വിട്ടത്്. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബിജെപി സംസ്ഥാന ഓഫീസിലേക്കാണ് അലി അബ്രു ഓടിക്കയറിയത്. വൈകുന്നേരം 5.30ഓടെയാണ് സംഭവം ലോ കോളേജ് ജംഗ്ഷനില്‍ നിന്നും അലിയെ റോഡിലൂടെ ഓടിച്ചിട്ട് തല്ലുകയായിരുന്നു. ഓടുന്നതിനിടയില്‍ വീണിട്ടും അവര്‍ മര്‍ദ്ദനം തുടര്‍ന്നു. ഒടുവില്‍ അലി കുന്നുകുഴിയിലുള്ള ബിജെപിയുടെ സംസ്ഥാന കാര്യാലയത്തില്‍ അഭയം തേടുകയായിരുന്നു. അക്രമത്തിന് എസ്എഫ്ഐ…

Read More