തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര റദ്ദാക്കി

തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര റദ്ദാക്കി

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര റദ്ദാക്കി. പെരിയാറിന്റെ വൃഷ്ടിപ്രദേശത്തുള്ള ഡാമുകളെല്ലാം തുറന്നതിനാല്‍ എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ രൂക്ഷമായ വെള്ളപ്പൊക്കമുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് അധികൃതര്‍ ഈ വര്‍ഷത്തെ അത്തച്ചമയ ഘോഷയാത്ര ഒഴിവാക്കാന്‍ തീരുമാനിച്ചത്.

Read More

കേരളത്തിലെ സ്ഥിതിഗതികള്‍ അസാധാരണം, ഏതു സാഹചര്യത്തെയും നേരിടാന്‍ തയ്യാറാകണമെന്ന് സേനകള്‍ക്കു നിര്‍ദേശം നല്‍കി

കേരളത്തിലെ സ്ഥിതിഗതികള്‍ അസാധാരണം, ഏതു സാഹചര്യത്തെയും നേരിടാന്‍ തയ്യാറാകണമെന്ന് സേനകള്‍ക്കു നിര്‍ദേശം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരവെ സ്ഥിതിഗതികള്‍ അസാധരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. എല്ലാ സേനാവിഭാഗങ്ങളും ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാവാണമെന്ന് സര്‍ക്കാര്‍ ഇതിനോടകം നിര്‍ദേശിച്ചു. അവധിയില്‍ പോയിരിക്കുന്നതും വീടികളിലേക്ക് മടങ്ങിയിരിക്കുന്നതുമായ മുഴുവന്‍ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസുകളിലേക്ക് എത്രയും വേഗം മടങ്ങിയെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്നു പേരാണ് മരിച്ചത്. മൂന്നാറില്‍ പോസ്റ്റ് ഓഫീസ് കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചപ്പോള്‍ മലപ്പുറത്ത് കൊണ്ടോട്ടിയില്‍ മണ്ണിടിച്ചിലില്‍ ഭാര്യയും ഭര്‍ത്താവും മരിച്ചു.പമ്പ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുകയും മേഖലയില്‍ ശക്തമായ മഴ തുടരുകയും ചെയ്തതോടെ ശബരിമല പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. റാന്നി ടൗണ്‍, ഇട്ടിയരപ്പാറ, വടശേരിക്കര എന്നിവിടങ്ങളഴില്‍ വെള്ളപ്പൊക്കമുണ്ടായി.

Read More

കേരളത്തില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കു തുടക്കമായി

കേരളത്തില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കു തുടക്കമായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി. ഇതോടെ സംസ്ഥാനത്തെ സ്വാതന്ത്ര ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. വലിയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് സ്വാതന്ത്രം ആഘോഷിക്കുന്നതെന്നും നാട് ഒരുമിച്ചതിനാല്‍ ദുരന്തത്തിന്റെ ആഘാതം കുറച്ചുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഏത് ദുരന്തത്തേയും കൂട്ടായ്മയിലൂടെ നേരിടാന്‍ സാധിക്കുമെന്നാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തെ നേരിടാനായി സംഭാവനങ്ങള്‍ നല്‍കിയവര്‍ക്ക് നന്ദി. പ്രളയക്കെടുതിയെ നേരിടാന്‍ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

Read More

നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്. നേരത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉച്ചക്ക് 2 വരെയാണ് നിര്‍ത്തി വച്ചിരുന്നത്

Read More

ഓണ്‍ലൈന്‍ മാധ്യമ രംഗത്തിന്റെ മുഖമായ എഡിറ്റര്‍ മൂന്നാം വര്‍ഷത്തിലേക്ക്; പ്രതിദിനം ഒരു ലക്ഷത്തിലധികം വായനക്കാരുമായി മുന്നോട്ട്, ഓണസമ്മാനമായി എഡിറ്റര്‍.ഇന്‍ ഇംഗ്ലീഷും

ഓണ്‍ലൈന്‍ മാധ്യമ രംഗത്തിന്റെ മുഖമായ എഡിറ്റര്‍ മൂന്നാം വര്‍ഷത്തിലേക്ക്; പ്രതിദിനം ഒരു ലക്ഷത്തിലധികം വായനക്കാരുമായി മുന്നോട്ട്, ഓണസമ്മാനമായി എഡിറ്റര്‍.ഇന്‍ ഇംഗ്ലീഷും

കോഴിക്കോട്: മലയാള ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ വായനക്കാരുടെ പ്രീതിപിടിച്ചു പറ്റിയ ഓണ്‍ലൈന്‍ മാധ്യമം ദി എഡിറ്റര്‍.ഇന്‍ മൂന്നാം വര്‍ഷത്തിലേക്ക്. സത്യത്തിന് മുന്നില്‍ തലകുനിക്കാതെ നേരിനു വേണ്ടിയുള്ള പോരാട്ട വീഥികളില്‍ മാധ്യമ ധര്‍മത്തിനും സ്വതന്ത്ര്യത്തിനും വേണ്ടി കലഹിച്ചപ്പോള്‍ മലയാളി വായനക്കാര്‍ക്കു ഞങ്ങള്‍ സമ്മാനിച്ചത് പുത്തന്‍ അനുഭവം. രാഷ്ട്രീയമല്ല നിലപാടാണ് വലുതെന്ന് പ്രഖ്യാപിച്ച് മുന്നോട്ട് വന്നപ്പോള്‍ ഇതുവരെ പിന്നിട്ട വഴികളില്‍ ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നത് വമ്പന്‍ സ്രാവുകളെ. മാധ്യമ രംഗത്തെ കോര്‍പ്പറേറ്റുകളോടുള്ള പോരാട്ടങ്ങളില്‍ എന്നും ഞങ്ങള്‍ക്കു കൂട്ടായി നിന്ന വായനക്കാരെ ഈ വേളയില്‍ ഓര്‍ക്കുകയാണ്. പ്രതിദിനം ഒരു ലക്ഷത്തിലധികം വായനക്കാരുമായാണ് എഡിറ്റര്‍ മുന്നോട്ട് പോകുന്നതെന്ന് സന്തോഷപൂര്‍വം എല്ലാവരേയും അറിയിക്കുന്നു. ഡെയിലി ഹണ്ട്, ന്യൂസ് പോയിന്റ്, ന്യൂസ് ഡോഗ് തുടങ്ങി ന്യൂസ് ഷെയറിങ് സൈറ്റുകളിലൂടെയെല്ലാം തന്നെ എഡിറ്റര്‍ വായനക്കാരുടെ മുന്നിലേക്കെത്തുന്നു. ഇത്രയും നാള്‍ ഞങ്ങളെ പിന്തുണച്ച…

Read More

ചെമ്മനം ചാക്കോ അന്തരിച്ചു

ചെമ്മനം ചാക്കോ അന്തരിച്ചു

ആക്ഷേപഹാസ്യത്തിലൂടെ ജനകീയനായ കവി ചെമ്മനം ചാക്കോ അന്തരിച്ചു. 92 വയസ്സായിരുന്നു. കൊച്ചിയില്‍ രാത്രി 12.30ഓടെയായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കുട്ടമത്ത് അവാര്‍ഡ്, കുഞ്ചന്‍ നമ്പ്യായര്‍ പുരസ്‌കാരം, സഞ്ജയന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കോട്ടയത്ത് വൈക്കത്ത് മുളക്കളം ഗ്രാമത്തില്‍ 1926ലാണ് ചെമ്മനം ചാക്കോയുടെ ജനനം. 194ല്‍ വിളംബരം എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. 1967ല്‍ പ്രസിദ്ധീകരിച്ച കനകാക്ഷരങ്ങള്‍ എന്ന കവിതാസമാഹാരത്തോടെയാണ് ആക്ഷേപഹാസ്യകവി എന്ന നിലയില്‍ പ്രശസ്തി നേടുന്നത്. ആക്ഷേപ ഹാസത്തിനില്‍ ചാലിച്ച കവിതകളായിരുന്നു ചെമ്മനത്തിന്റെ എഴുത്തു രീതി. രാഷ്ട്രീയ, സാംസ്‌കാരിക വിമര്‍ശനം ആയിരുന്നു ചെമ്മനം കവിതകളുടെ മുഖമുദ്ര. കേരള സര്‍വകലാശാല മലയാളം വകുപ്പില്‍ അധ്യാപകനായും സര്‍വകലാശാല പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗജരാജന്‍ തെച്ചിക്കോട്ടു രാമചന്ദ്രന്‍ വക ഒരുലക്ഷം രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗജരാജന്‍ തെച്ചിക്കോട്ടു രാമചന്ദ്രന്‍ വക ഒരുലക്ഷം രൂപ

തൃശൂര്‍: പ്രളയബാധിതരെ സഹായിക്കാന്‍ ഉത്സവ കേരളത്തിന്റെ ചക്രവര്‍ത്തിയായ ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും. ഈ വര്‍ഷത്തെ ഉത്സവാഘോഷങ്ങള്‍ക്കായി ലഭിച്ച ഏക്കത്തുകയില്‍ നിന്ന് ഒരു ലക്ഷം രൂപയാണ് അനേകായിരം ആരാധകരുള്ള ഈ കൊമ്പന്റെ പേരില്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്. അടുത്ത ദിവസം തൃശൂരില്‍ വച്ച് മന്ത്രി എ.സി മൊയ്തീന് തുക തെച്ചിക്കോട്ടുകാവ് ദേവസ്വം ഭാരവാഹികള്‍ കൈമാറും. ദേവസ്വം തീരുമാനം തെച്ചിക്കോട്ടുകാവ് കൊമ്പന്റെ ആരാധകരില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളത്. തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും ഏറ്റവുമധികം ഉയരമുള്ള ആനകളില്‍ ഒന്നാണിത്. ഏഷ്യയില്‍ ഉയരത്തില്‍ ഇതിന് രണ്ടാംസ്ഥാനക്കാരനും.

Read More

നെടുമ്പാശേരിയില്‍ രണ്ടുമണി വരെ സര്‍വീസ് നിര്‍ത്തി

നെടുമ്പാശേരിയില്‍ രണ്ടുമണി വരെ സര്‍വീസ് നിര്‍ത്തി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് മണിവരെയുള്ള വിമാന സര്‍വീസ് നിര്‍ത്തിവച്ചു. നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. അല്‍പസമയത്തിനകം ചേരുന്ന അവലോകന യോഗത്തിന് ശേഷം തുടര്‍ നടപടി തീരുമാനിക്കും. പുലര്‍ച്ചെ നാല് മുതല്‍ ഏഴുവരെ ആഗമന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ പിന്നീട് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് സര്‍വീസ് രണ്ടു മണി വരെ പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ പെരിയാറില്‍ ക്രമാതീതമായി വെള്ളം ഉയരാന്‍ സാധ്യതയുള്ളതും വിമാനത്താവളത്തിലും പരിസരത്തും വെള്ളം കയറിത്തുടങ്ങിയതും പരിഗണിച്ചാണ് സര്‍വീസ് നിര്‍ത്തിവച്ചത്.

Read More

സംസ്ഥാനത്ത് പേമാരി തുടരുന്നു, മഴക്കെടുതിയില്‍ നാലു മരണം

സംസ്ഥാനത്ത് പേമാരി തുടരുന്നു, മഴക്കെടുതിയില്‍ നാലു മരണം

തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ ഇന്ന് മാത്രം നാല് മരണമാണ് സംഭവിച്ചത്. ഭൂരിഭാഗവും നദികളും കരകവിഞ്ഞൊഴുകുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 33 ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു. പെന്മുടി, അതിരപ്പള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി എന്നിവിടങ്ങളാണ് അടച്ചത്. മഴ ശക്തമായതോടെ ചാലക്കുടിപ്പുഴയിലെ ഡാമുകള്‍ വീണ്ടും ഒരുമിച്ച് ഉയര്‍ത്തി. അപ്പര്‍ഷോളയാര്‍, പറമ്പിക്കുളം തുടങ്ങി തമിഴ്‌നാട്ടിലെ ഡാമുകളും തുറന്ന് ചാലക്കുടിപ്പുഴയിലേക്ക് വെള്ളമെത്തുന്നുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് ചാലക്കുടിപ്പുഴയോരത്തെ ആളുകളെ വീണ്ടും ആശങ്കയിലായി. ഈ സീസണില്‍ ആറോളം തവണ ചാലക്കുടിപ്പുഴ കവിഞ്ഞൊഴുകിയിരുന്നു. നീരൊഴുക്ക് ഇനിയും വര്‍ധിച്ചാല്‍ പെരിങ്ങല്‍ക്കുത്ത് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കാം. സഞ്ചാരികളുടെ സുരക്ഷ മുന്‍നിര്‍ത്തി അതിരപ്പിള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ മൂന്നാം തവണയാണ് ഇപ്പോള്‍ അടയ്ക്കുന്നത്. വിരിപ്പാറയില്‍ സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ സംവിധാനമില്ല. അതിരപ്പിള്ളിയിലും വാഴച്ചാലിലും വെള്ളം അധികമാകുമ്പോള്‍ സഞ്ചാരികളെ നിയന്ത്രിക്കാന്‍ വനപാലകരും വനസംരക്ഷണസമിതിയും ഉണ്ടെങ്കിലും അപകടകരമായ…

Read More

ഇന്ന് 72-ാമത് സ്വാതന്ത്ര്യദിനം

ഇന്ന് 72-ാമത് സ്വാതന്ത്ര്യദിനം

രാജ്യം ഇന്ന് 72-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ദില്ലിയില്‍ കനത്ത സുരക്ഷയിലാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയര്‍ത്തും. അതേസമയം, കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തടസം നേരിടുന്നു. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയിത്ത് വെച്ച് നടക്കേണ്ട സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ ദര്‍ബാര്‍ ഹാളിലേക്ക് മാറ്റുമെന്നാണ് സൂചന. മഴ ശക്തമായാല്‍ സ്വാതന്ത്ര്യദിന സന്ദേശവും മെഡല്‍ വിതരണവും ദര്‍ബാറിലേക്ക് മാറ്റാനുളള സാഹചര്യം ഉണ്ട്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വെള്ളം മൂലമാണ് മാറ്റിവെക്കുന്നത്. പാരേഡ് നടക്കുമെങ്കിലും മറ്റ് ചടങ്ങുകള്‍ മാറ്റിയേക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വാതന്ത്ര്യദിന സന്ദേശവും മെഡല്‍ വിതരണവും നടത്തുന്നത്.

Read More