പഴയ ഫോണുകള്‍ കൈമാറി പകരം പുതിയ ജിയോ ഫോണ്‍ !!!

പഴയ ഫോണുകള്‍ കൈമാറി പകരം പുതിയ ജിയോ ഫോണ്‍ !!!

കൊച്ചി: പഴയ മൊബൈല്‍ ഫോണുകള്‍ കൈമാറി പകരം പുതിയ ജിയോ ഫോണ്‍ സ്വന്തമാക്കാനുള്ള ‘ജിയോഫോണ്‍ മണ്‍സൂണ്‍ ഹങ്കാമ’ പദ്ധതി ജൂലൈ 20ന് നിലവില്‍ വരും. ജൂലായ് 20 വൈകിട്ടു 5 മണി മുതല്‍ പ്രവര്‍ത്തനക്ഷമമായ പഴയ ഏതു ബ്രാന്റ് ഫോണും 501 രൂപയും നല്‍കി പുതിയ ജിയോഫോണ്‍ കുറഞ്ഞ വിലക്ക് സ്വന്തമാക്കാം. കുറഞ്ഞ ചിലവില്‍ ജിയോ ഇന്റര്‍നെറ്റ് സേവനങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാക്കുവാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്കായി ജിയോ ഒരുക്കുന്നത്.ഓഗസ്റ്റ് 15 മുതല്‍ ലോകപ്രിയ ആപ്പുകളായ ഫേസ്ബുക്കും, വാട്സ്ആപ്പും, യുട്യൂബും ഉപഭോക്താക്കള്‍ക്ക് ജിയോഫോണില്‍ ലഭ്യമാകും. സ്മാര്‍ട്ട് ഫോണുകളില്‍ ലഭിക്കുന്ന എല്ലാ വിധ ആപ്പുകളും ജിയോ ഫോണില്‍ ലഭ്യമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. വിലകുറഞ്ഞ ജിയോ ഫോണുകളിലൂടെ പരിധിയില്ലാത്ത 4ജി ഇന്റര്‍നെറ്റും ഫേസ്ബുക്കും യൂട്യുബും വാട്സ് ആപ്പുമൊക്കെ ലഭ്യമാക്കുന്നതിലൂടെ വിദ്യാഭ്യാസം, വിനോദം, വിവരശേഖരണം തുടങ്ങിയ മേഖലകളെ പുനര്‍ നിര്‍വചിക്കുകയാണ് ജിയോ…

Read More

അഭിമന്യു വധം: കുത്തിയത് ആരാണെന്ന് ഒന്നാം പ്രതി മുഹമ്മദിന്റെ വെളിപ്പെടുത്തല്‍

അഭിമന്യു വധം: കുത്തിയത് ആരാണെന്ന് ഒന്നാം പ്രതി മുഹമ്മദിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഒന്നാം പ്രതി മുഹമ്മദ് ഒളിവിലുള്ള മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതായി സൂചന. ഇതില്‍ അഭിമന്യുവിനെ കുത്തിയത് ആരാണെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇതോടെ മറ്റു പ്രതികളിലേയ്ക്ക് എത്താനുള്ള വഴി തെളിഞ്ഞതായാണ് പോലീസിന്റെ പ്രതീക്ഷ. ജൂലൈ ഒന്ന് രാത്രി എട്ടരയോടെ കോളേജ് മതിലിലെ ചുവരെഴുത്ത് സംബന്ധിച്ച് എസ്എഫ്ഐ – ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇരുകൂട്ടരും പിരിഞ്ഞു പോയെങ്കലും അര്‍ധരാത്രിയോടെ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ വീണ്ടും സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകരും സ്ഥലത്തെത്തി. പിന്നീടുണ്ടായ സംഘര്‍ഷത്തിലാണ് അഭിമന്യു കൊല്ലപ്പെട്ടത്. എറണാകുളം സൗത്തിലുള്ള കൊച്ചിന്‍ ഹൗസ് എന്ന ലോഡ്ജില്‍ തങ്ങിയിരുന്ന അക്രമിസംഘത്തെ മുഹമ്മദാണ് വിളിച്ചുവരുത്തിയെന്നാണ് പോലീസ് കരുതുന്നത്. കോളേജിനു മുന്നിലെ മതിലുകള്‍ ചുവരെഴുത്തിനായി എസ്എഫ്ഐ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അവിടെ തങ്ങക്കും…

Read More

പെരുമ്പാവൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

പെരുമ്പാവൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

പെരുമ്പാവൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇടുക്കി ഏലപ്പാറ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന ഏഴ് പേരില്‍ അഞ്ച് പേരും മരിച്ചു. ജെറിന്‍(22), ഉണ്ണി(20), വിജയ്(21), കിരണ്‍(21), ജിനീഷ്(22)എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ജിബിന്‍, അപ്പു എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

പ്രാര്‍ഥിക്കാനുള്ള സ്ത്രീയുടെ അവകാശം ഭരണഘടനാപരം, ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പോകാം: സുപ്രീംകോടതി

പ്രാര്‍ഥിക്കാനുള്ള സ്ത്രീയുടെ അവകാശം ഭരണഘടനാപരം, ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പോകാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രാര്‍ഥിക്കാനുള്ള സ്ത്രീയുടെ അവകാശം ഭരണഘടനാപരമാണെന്നും ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പോകാമെന്നും സുപ്രീംകോടതി. 10 വയസ്സ് തികയാത്ത പെണ്‍കുട്ടികളും 50 കവിഞ്ഞ സ്ത്രീകളും ആര്‍ത്തവകാരികളായുള്ളപ്പോള്‍ ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിന് വയസ്സ് മാനദണ്ഡമാക്കിയത് യുക്തിസഹമല്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വ്യക്തമാക്കി.പത്തിനും 50നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയിലുള്ള വിലക്ക് എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്ന ഭരണഘടന ബെഞ്ചാണ് വാദംകേള്‍ക്കലിന്റെ ആദ്യ ദിവസംതന്നെ ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാട് കൈക്കൊണ്ടത്. അഞ്ചംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ രോഹിങ്ടണ്‍ നരിമാനും ഡി.വൈ. ചന്ദ്രചൂഡും ശബരിമലയില്‍ പ്രായഭേദമന്യേ മുഴുവന്‍ സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കറും ഇന്ദു മല്‍ഹോത്രയും നിലപാട് വ്യക്തമാക്കാതെ മൗനംപാലിച്ചു. ഒരു ക്ഷേത്രത്തില്‍ പുരുഷന് പ്രവേശനം ഉണ്ടെങ്കില്‍ സ്ത്രീക്കുമുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു….

Read More

റേഷന്‍ കാര്‍ഡ് അപേക്ഷ ഇനി ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം

റേഷന്‍ കാര്‍ഡ് അപേക്ഷ ഇനി ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് അപേക്ഷ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാന്‍ റേഷന്‍ കാര്‍ഡ് മാനേജ്മന്റെ് സിസ്റ്റം (ആര്‍.സി.എം.എസ്.ഇ) തുടങ്ങി. തിരുവനന്തപുരം നോര്‍ത്ത്, ചിറയിന്‍കീഴ് താലൂക്കുകളില്‍ പൈലറ്റ് പ്രോജക്ട് ആയാണ് പദ്ധതി ആരംഭിച്ചത്. ഒരുമാസത്തിനകം സംസ്ഥാനം മുഴുവന്‍ നടപ്പാക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.ഈ സംവിധാനമുപയോഗിച്ച് റേഷന്‍ കാര്‍ഡ് സംബന്ധിച്ച ഏത് ആവശ്യത്തിനും ഓണ്‍ലൈനായി അപേക്ഷിക്കാം. കുടുംബ കാര്‍ഡില്‍നിന്ന് മാറി പുതിയ കാര്‍ഡ് എടുക്കുന്നതിന് ഇനി ഉടമയുടെ അനുമതി വേണ്ട. ഇതുവരെ ലഭിച്ച അഞ്ചരലക്ഷം അപേക്ഷ 45 ദിവസത്തിനകം തീര്‍പ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. അക്ഷയ സന്റെറുകള്‍ക്കുള്ള പാസ്വേഡും ഐഡിയും ഐ.ടി സെക്രട്ടറി എം. ശിവശങ്കറിന് നല്‍കിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സന്റെര്‍ വികസിപ്പിച്ച മൊബൈല്‍ ആപ് ‘എന്റെ റേഷന്‍ കാര്‍ഡ്’ മന്ത്രി പ്രകാശനം ചെയ്തു.അപേക്ഷിക്കേണ്ടത് ഇങ്ങനെ: civilsupplieskerala.gov.in വെബ്‌സൈറ്റിലൂടെ താലൂക്ക് സപ്ലൈ ഓഫിസ് വഴിയും അക്ഷയ വഴിയും…

Read More

ദേഹാസ്വാസ്ഥ്യം; വി എസ് ആശുപത്രിയില്‍

ദേഹാസ്വാസ്ഥ്യം; വി എസ് ആശുപത്രിയില്‍

ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ബുധനാഴ്ച സന്ധ്യയോടെയാണ് ഉള്ളൂര്‍ എസ്.യു.ടി. റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വി.എസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read More

നാളെ എബിവിപിയുടെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

നാളെ എബിവിപിയുടെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: എബിവിപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച എബിവിപി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് എബിവിപി നാളെ ജില്ലാ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തും. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം, വിശാല്‍, ശ്യാം, സച്ചിന്‍ വധക്കേസുകള്‍ എന്‍ഐഎ അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എബിവിപി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതില്‍ സംസ്ഥാന സെക്രട്ടറി പി .ശ്യാംരാജ് ഉള്‍പ്പടെ 15 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

Read More

വിനായകന്റെ മരണം: ഒരു വര്‍ഷം പിന്നിടുന്നു…

വിനായകന്റെ മരണം: ഒരു വര്‍ഷം പിന്നിടുന്നു…

വാടാനപ്പള്ളി: പൊലീസ് മര്‍ദനത്തെത്തുടര്‍ന്ന് ഏങ്ങണ്ടിയൂര്‍ ചക്കാണ്ടന്‍ കൃഷ്ണന്റെ മകന്‍ വിനായകന്‍ ആത്മഹത്യ ചെയ്തിട്ട് ബുധനാഴ്ച ഒരു വര്‍ഷം പിന്നിടുന്നു. സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് മാത്രമല്ല നിത്യവൃത്തിക്ക്‌പോലും വകയില്ലാതെ കഷ്ടപ്പെടുകയാണ് കുടുംബം.വിനായകനും സുഹൃത്ത് ശരത്തും ബൈക്കില്‍ പോകുന്നതിനിടെ കണ്ട പരിചയക്കാരിയോട് സംസാരിച്ച് നില്‍ക്കുമ്പോഴാണ് ഇതുവഴി ബൈക്കില്‍ വന്ന പാവറട്ടി സ്‌റ്റേഷനിലെ പൊലീസുകാര്‍ ഇരുവരെയും സ്‌റ്റേഷനില്‍ കൊണ്ടുപോയത്. സ്‌റ്റേഷനില്‍ വെച്ച് വിനായകന്റെ തലമുടി പിഴുതെടുക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.വൈകീട്ട് പിതാവ് കൃഷ്ണന്‍ എത്തിയാണ് സ്‌റ്റേഷനില്‍ നിന്ന് വിനായകനേയും ശരത്തിനേയും കൂട്ടിക്കൊണ്ടുപോയത്. വിനായകന്റെ ശരീരം മുഴുവനും വേദനയിലായിരുന്നു. പിറ്റേന്ന് രാവിലെയാണ് വിനയാകന്‍ തൂങ്ങിമരിച്ചത്.സംഭവ ശേഷം സി.ബി.ഐ അന്വേഷണവും സഹായവും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ല. തുടര്‍ അന്വേഷണവും നടന്നില്ല. വിനായകനെ മര്‍ദിച്ച പൊലീസുകാര്‍ സസ്‌പെന്‍ഷന് ശേഷം സര്‍വിസില്‍ തിരിച്ചുകയറി.ചേറ്റുവ ഹാര്‍ബറിലെ തൊഴിലാളിയായ പിതാവ് കൃഷ്ണന് ട്രോളിങ് നിരോധനത്തെത്തുടര്‍ന്ന് ആഴ്ചകളായി പണിയില്ല….

Read More

കനത്ത മഴ: കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകള്‍ റദ്ദാക്കി

കനത്ത മഴ: കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകള്‍ റദ്ദാക്കി

കോട്ടയം: കനത്ത മഴ കാരണം കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം- കോട്ടയം, കോട്ടയം എറണാകുളം, പാലരുവി, എറണാകുളം_ കായംകുളം, കായംകുളം-എറണാകുളം, തിരുനല്‍വേലി-പാലക്കാട്, പാലക്കാട്-തിരുനല്‍വേലി, കൊല്ലം-എറണാകുളം മെമു, എറണാകുളം- കൊല്ലം മെമു തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്.

Read More

പാളം മുറിച്ചു കടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു

പാളം മുറിച്ചു കടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു

റെയില്‍ പാളം കടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു. കാസര്‍കോട് പിലിക്കോട് വയലിലെ ടി.വി പ്രേംനാഥിന്റെ ഭാര്യ വത്സല (50) യാണ് മരിച്ചത്. ക്ഷേത്രത്തില്‍ പോയിവരുമ്പോഴായിരുന്നു ദുരന്തം.

Read More