പത്തു ജില്ലകളില്‍ നാളെ വിദ്യാഭ്യാസ അവധി

പത്തു ജില്ലകളില്‍ നാളെ വിദ്യാഭ്യാസ അവധി

തിരുവനന്തപുരം: കനത്ത മഴയും പ്രളയവും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതാത് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, വയനാട്, കൊല്ലം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴില്‍ ഉള്ള അഫിലീയേറ്റഡ് കോളേജുകളില്‍ നാളെ നടത്താനിരുന്ന കോളേജ് യൂണിയന്‍ വോട്ടെടുപ്പും വോട്ടെണ്ണെലും മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീടറിയിക്കും. കേരള, കണ്ണൂര്‍ കാലിക്കറ്റ്, ആരോഗ്യ സര്‍വ്വകലാശാലകള്‍ വ്യാഴാഴ്ച്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. ഈ പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Read More

സെക്കന്‍ഡില്‍ പുറത്തേക്കൊഴുക്കുന്നത് 12 ലക്ഷം ലിറ്റര്‍ വെള്ളം, ചെറുതോണിയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു

സെക്കന്‍ഡില്‍ പുറത്തേക്കൊഴുക്കുന്നത് 12 ലക്ഷം ലിറ്റര്‍ വെള്ളം, ചെറുതോണിയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു

ഇടുക്കി: കനത്ത മഴയെ തുടര്‍ന്നു ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ചെറുതോണി അണക്കെട്ടില്‍നിന്നും സെക്കന്‍ഡില്‍ 12 ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇതോടെ ചെറുതോണി പുഴയില്‍ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. ചെറുതോണി പുഴയുടെയും പെരിയാറിന്റെയും ഇരുകരകളിലും 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ചെറുതോണി ടൗണിലും വെള്ളം കയറിയിക്കുകയാണ്. ടൗണില്‍നിന്നു ആളുകള്‍ ഒഴിഞ്ഞു പോകണമെന്നും നിര്‍ദേശമുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായതോടെ ഇവിടെനിന്നും കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കും. ഇതോടെ ചെറുതോണിയില്‍നിന്നും സെക്കന്‍ഡില്‍ 14 ലക്ഷം ലിറ്റര്‍ പുറത്തേക്ക് ഒഴുക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

Read More

കൂത്താട്ടുകുളം എസ് എന്‍ ഡി പി യൂണിയന്‍ ചതയദിനാഘോഷങ്ങള്‍ ഒഴിവാക്കി, സമാഹരിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക്

കൂത്താട്ടുകുളം എസ് എന്‍ ഡി പി യൂണിയന്‍ ചതയദിനാഘോഷങ്ങള്‍ ഒഴിവാക്കി, സമാഹരിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക്

കേരളം പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുമ്പോള്‍ സഹായ ഹസ്തത്തിലേക്ക് തിരിവെട്ടവുമായി കൂത്താട്ടുകുളം എസ് എന്‍ ഡി പി യൂണിയന്‍. കൂത്താട്ടുകുളം എസ് എന്‍ ഡി പി യൂണിയന്റെ കീഴില്‍ നടത്താനിരുന്ന ചതയദിന ഘോഷയാത്രയും മഹാസമ്മേളനവും ഒഴിവാക്കി. ആഘോഷത്തിന് ചിലവാക്കാന്‍ ഇരുന്ന മുഴുവന്‍ തുകയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം ആയി. അതിശക്തമായ മഴ, ഉരുള്‍പ്പൊട്ടല്‍ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളുടെ ഫലമായി ലക്ഷക്കണക്കിന് മനുഷ്യര്‍ അതിദാരുണമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നു. നാളിതുവരെ നിരവധി പേര്‍ മരണപ്പെടുകയും കാണാതാവുകയും നിരവധിപേരുടെ കിടപ്പാടം വരെ നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. ഇവരുടെ ദുഃഖത്തില്‍ എസ്.എന്‍.ഡി.പി യോഗവും പങ്കു ചേര്‍ന്നു കൊണ്ട് ആഘോഷങ്ങള്‍ക്കായി സമാഹരിച്ചിട്ടുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജയന്തിദിനത്തില്‍ ഏല്പിക്കും.

Read More

ഭാരതപ്പുഴ കവിഞ്ഞൊഴുകുന്നു, സമീപത്തെ വീടുകളില്‍ വെള്ളം കയറി

ഭാരതപ്പുഴ കവിഞ്ഞൊഴുകുന്നു, സമീപത്തെ വീടുകളില്‍ വെള്ളം കയറി

ഭാരതപ്പുഴ കരകവിഞ്ഞൊഴുകിയതോടെ സമീപത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. പൊന്നാനി, തിരുന്നാവായ, കുറ്റിപ്പുറം എന്നിവിടങ്ങളിലാണ് വീടുകളില്‍ വെള്ളം കയറിയത്. ഭാരതപ്പുഴയോരത്ത് താമസിക്കുന്ന ഒട്ടുമിക്കവരുടേയും ആശങ്കയാണ് ഇത്. കനത്ത മഴയും മലമ്പുഴ അണക്കെട്ട് തുറന്നതുമാണ് ഭാരതപുഴയില്‍ വെള്ളം കൂടാന്‍ കാരണം. പൊന്നാനി ഈശ്വരമംഗലത്ത് മാത്രം അമ്പതോളം കുടുംബങ്ങള്‍ ദുരിതത്തിലാണ്. വീട്ടില്‍ വെള്ളം കയറിയതിനാല്‍ ദുരിതാശ്വസ ക്യാമ്പിലേക്ക് മാറിയവര്‍ വെള്ളം കുറച്ച് താഴ്ന്നതോടെയാണ് തിരിച്ചെത്തിയത്. വിവിധ ഇടങ്ങളിലായി ഭാരതപുഴയോരത്ത് താമസിക്കുന്ന ഇരുന്നൂറോളം പേരെ ഇതിനകം തന്നെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

Read More

മുല്ലപ്പെരിയാര്‍ അപകടാവസ്ഥയില്‍, ഏതു നിമിഷവും അണക്കെട്ടു തുറക്കും

മുല്ലപ്പെരിയാര്‍ അപകടാവസ്ഥയില്‍, ഏതു നിമിഷവും അണക്കെട്ടു തുറക്കും

ഇടുക്കി: മുല്ലപ്പെരിയാര്‍, ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കാജനകമായി ഉയരുന്നു. പെരിയാര്‍ കരകവിഞ്ഞ് ഒഴുകുന്നു. മുല്ലപ്പെരിയാറിന്റെ പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. രാവിലത്തെ അപേക്ഷിച്ച് മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്കിന്റെ അളവില്‍ കുറവ് വന്നിട്ടുണ്ട്. രാവിലെ സെക്കന്റില്‍ 2800 ഘനയടി വെള്ളം ഒഴുകിവന്നിരുന്നത് ഇപ്പോള്‍ 18000 ഘനയടിയായി കുറഞ്ഞിട്ടുണ്ട്. 13 സ്പില്‍വേ ഷട്ടറുകളിലൂടെ ഇപ്പോള്‍ സെക്കന്റില്‍ 1000 ഘനയടി വെള്ളം ഒഴുക്കിവിടുകയാണ്. ഷട്ടറുകള്‍ മൂന്ന് മീറ്ററിലധികമാണ് ഉയര്‍ത്തിയിരിക്കുന്നത്. പരമാവധി സംഭരണശേഷിയായ 142ലേക്ക് വെള്ളത്തിന്റെ അളവ് കൂടുകയാണ്. അതുകൊണ്ട് തന്നെ വെള്ളം കൂടുതല്‍ ഒഴുക്കിവിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയാണ്. 141.6 അടിയാണ് നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 142 അടിയാകാതിരിക്കാന്‍ പരമാവധി വെള്ളം ഏത് നിമിഷവും തമിഴ്‌നാട് അധികൃതര്‍ തുറന്നുവിട്ടേക്കും. വണ്ടിപ്പെരിയാറില്‍ പെരിയാര്‍ കുത്തി ഒഴുകുകയാണ്. 5000ത്തിലധികം പേരെയാണ് ഇതിനോടകം ജില്ലാഭരണകൂടം ഒഴിപ്പിച്ചിരിക്കുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പിനെയും ബാധിക്കുകയാണ്. നിലവില്‍ 2398.70…

Read More

അപ്പര്‍ കുട്ടനാട് വെള്ളത്തില്‍, ആളുകളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നു

അപ്പര്‍ കുട്ടനാട് വെള്ളത്തില്‍, ആളുകളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നു

ആലപ്പുഴ: നിര്‍ത്താതെ പെയ്യുന്ന മഴയില്‍ വെള്ളത്തില്‍ മുങ്ങി അപ്പര്‍ കുട്ടനാട്. പമ്പയാറ്റില്‍ നിന്ന് വീടുകളില്‍ വെള്ളം കയറിയതോടെ കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. എ സി റോഡിലൂടെ കെഎസ്ആര്‍ടിസി സര്‍വ്വീസ് ഭാഗികമാണ്. പമ്പാനദി കരകവിഞ്ഞൊഴുകയാണ്. ജലനിരപ്പ് ആറടി ഉയര്‍ന്നു. അപ്പര്‍ കുട്ടനാട്ടില്‍ തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ദുരിതം. കടപ്രയില്‍ കോട്ടയ്ക്കമാലി കോളനിയില്‍ ഒറ്റപ്പെട്ട 36 കുടുംബംഗങ്ങളെ ദുരിതാശ്വാസ ന്ദ്രത്തിലേക്ക് മാറ്റി. പത്തനംതിട്ട ജില്ലയിലെ മൂന്നു ഡാമുകളിലെ വെള്ളമാണ് പമ്പയിലൂടെ വീടുകളില്‍ കയറുന്നത് പരുമല മുളപ്പുറത്ത് കടവിലെ 50 കുടുംബംഗങ്ങളേയും പുലര്‍ച്ചെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു. തിരുവല്ല താലൂക്കില്‍ 95 ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ 4208 കുടുംബങ്ങളാണ് അഭയം തേടിയത് . ആലപ്പുഴ ജില്ലയില്‍ എടത്വ – തലവടി – ചെങ്ങന്നൂര്‍ ഭാഗങ്ങളിലും വെള്ളം കയറി. ഒന്നര മാസത്തിനിടെ നാലാം തവണയാണ് അപ്പര്‍കുട്ടനാട്ടില്‍ വെള്ളം പൊങ്ങുന്നത്. കിഴക്കന്‍ മേഖലയില്‍ വെള്ളം…

Read More

തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര റദ്ദാക്കി

തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര റദ്ദാക്കി

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര റദ്ദാക്കി. പെരിയാറിന്റെ വൃഷ്ടിപ്രദേശത്തുള്ള ഡാമുകളെല്ലാം തുറന്നതിനാല്‍ എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ രൂക്ഷമായ വെള്ളപ്പൊക്കമുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് അധികൃതര്‍ ഈ വര്‍ഷത്തെ അത്തച്ചമയ ഘോഷയാത്ര ഒഴിവാക്കാന്‍ തീരുമാനിച്ചത്.

Read More

കേരളത്തിലെ സ്ഥിതിഗതികള്‍ അസാധാരണം, ഏതു സാഹചര്യത്തെയും നേരിടാന്‍ തയ്യാറാകണമെന്ന് സേനകള്‍ക്കു നിര്‍ദേശം നല്‍കി

കേരളത്തിലെ സ്ഥിതിഗതികള്‍ അസാധാരണം, ഏതു സാഹചര്യത്തെയും നേരിടാന്‍ തയ്യാറാകണമെന്ന് സേനകള്‍ക്കു നിര്‍ദേശം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരവെ സ്ഥിതിഗതികള്‍ അസാധരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. എല്ലാ സേനാവിഭാഗങ്ങളും ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാവാണമെന്ന് സര്‍ക്കാര്‍ ഇതിനോടകം നിര്‍ദേശിച്ചു. അവധിയില്‍ പോയിരിക്കുന്നതും വീടികളിലേക്ക് മടങ്ങിയിരിക്കുന്നതുമായ മുഴുവന്‍ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസുകളിലേക്ക് എത്രയും വേഗം മടങ്ങിയെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്നു പേരാണ് മരിച്ചത്. മൂന്നാറില്‍ പോസ്റ്റ് ഓഫീസ് കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചപ്പോള്‍ മലപ്പുറത്ത് കൊണ്ടോട്ടിയില്‍ മണ്ണിടിച്ചിലില്‍ ഭാര്യയും ഭര്‍ത്താവും മരിച്ചു.പമ്പ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുകയും മേഖലയില്‍ ശക്തമായ മഴ തുടരുകയും ചെയ്തതോടെ ശബരിമല പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. റാന്നി ടൗണ്‍, ഇട്ടിയരപ്പാറ, വടശേരിക്കര എന്നിവിടങ്ങളഴില്‍ വെള്ളപ്പൊക്കമുണ്ടായി.

Read More

കേരളത്തില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കു തുടക്കമായി

കേരളത്തില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കു തുടക്കമായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി. ഇതോടെ സംസ്ഥാനത്തെ സ്വാതന്ത്ര ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. വലിയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് സ്വാതന്ത്രം ആഘോഷിക്കുന്നതെന്നും നാട് ഒരുമിച്ചതിനാല്‍ ദുരന്തത്തിന്റെ ആഘാതം കുറച്ചുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഏത് ദുരന്തത്തേയും കൂട്ടായ്മയിലൂടെ നേരിടാന്‍ സാധിക്കുമെന്നാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തെ നേരിടാനായി സംഭാവനങ്ങള്‍ നല്‍കിയവര്‍ക്ക് നന്ദി. പ്രളയക്കെടുതിയെ നേരിടാന്‍ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

Read More

നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്. നേരത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉച്ചക്ക് 2 വരെയാണ് നിര്‍ത്തി വച്ചിരുന്നത്

Read More