കോട്ടയത്ത് വീണ്ടും മഴ : വെള്ളപ്പൊക്ക ഭീഷണി

കോട്ടയത്ത് വീണ്ടും മഴ : വെള്ളപ്പൊക്ക ഭീഷണി

കോട്ടയം : കോട്ടയത്ത് വീണ്ടും വെള്ളപ്പൊക്ക ഭീഷണിയുയര്‍ത്തി മഴ. ഉച്ചയോടെയാണ് വെള്ളക്കെട്ടിലായ താഴ്ന്നപ്രദേശങ്ങളെ ആശങ്കയിലാക്കി വീണ്ടും മഴയെത്തിയത്. ഇന്നലെ മുതല്‍ മഴ പെയ്യാത്തതിനെ തുടര്‍ന്നു ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വെള്ളം ഇറങ്ങിയിരുന്നു. അതിനിടയിലാണ് വീണ്ടും മഴപെയ്തത്. ഇതോടെ വെള്ളം വീണ്ടും ഉയരുമെന്ന ഭീതിയിലാണു ജനങ്ങള്‍.തുടര്‍ച്ചയായ അഞ്ചാം ദിവസവും എസി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. രണ്ടാം ദിവസമാണ് പൂര്‍ണമായും ഗതാഗതം മുടങ്ങുന്നത്. ഇന്നു രാവിലെ എസി റോഡിലൂടെ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി ശ്രമിച്ചെങ്കിലും തുടക്കത്തില്‍ത്തന്നെ വെള്ളം കയറിക്കിടക്കുന്നതിനാല്‍ സര്‍വീസ് വേണ്ടെന്നു വച്ചു. കളര്‍കോട് പക്കി ജംക്ഷന്‍ മുതല്‍ വെള്ളം കയറിയിട്ടുണ്ട്. വാഹനങ്ങള്‍ എസി റോഡില്‍ പ്രവേശിക്കാതിരിക്കാന്‍ തുടക്കത്തില്‍ത്തന്നെ പൊലീസ് ബാരിക്കേഡ് വച്ചിട്ടുണ്ട്.ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നു 10 ഷെഡ്യൂളുകള്‍ റദ്ദാക്കി. യാത്രക്കാരുടെ ആവശ്യം അനുസരിച്ചു കോട്ടയത്തേക്കു പോകുന്നവര്‍ക്കായി അമ്പലപ്പുഴ വഴി തിരുവല്ലയ്ക്കു കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്.

Read More

അഭിമന്യു വധം: കുത്തിയത് ആരാണെന്ന് ഒന്നാം പ്രതി മുഹമ്മദിന്റെ വെളിപ്പെടുത്തല്‍

അഭിമന്യു വധം: കുത്തിയത് ആരാണെന്ന് ഒന്നാം പ്രതി മുഹമ്മദിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഒന്നാം പ്രതി മുഹമ്മദ് ഒളിവിലുള്ള മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതായി സൂചന. ഇതില്‍ അഭിമന്യുവിനെ കുത്തിയത് ആരാണെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇതോടെ മറ്റു പ്രതികളിലേയ്ക്ക് എത്താനുള്ള വഴി തെളിഞ്ഞതായാണ് പോലീസിന്റെ പ്രതീക്ഷ. ജൂലൈ ഒന്ന് രാത്രി എട്ടരയോടെ കോളേജ് മതിലിലെ ചുവരെഴുത്ത് സംബന്ധിച്ച് എസ്എഫ്ഐ – ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇരുകൂട്ടരും പിരിഞ്ഞു പോയെങ്കലും അര്‍ധരാത്രിയോടെ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ വീണ്ടും സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകരും സ്ഥലത്തെത്തി. പിന്നീടുണ്ടായ സംഘര്‍ഷത്തിലാണ് അഭിമന്യു കൊല്ലപ്പെട്ടത്. എറണാകുളം സൗത്തിലുള്ള കൊച്ചിന്‍ ഹൗസ് എന്ന ലോഡ്ജില്‍ തങ്ങിയിരുന്ന അക്രമിസംഘത്തെ മുഹമ്മദാണ് വിളിച്ചുവരുത്തിയെന്നാണ് പോലീസ് കരുതുന്നത്. കോളേജിനു മുന്നിലെ മതിലുകള്‍ ചുവരെഴുത്തിനായി എസ്എഫ്ഐ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അവിടെ തങ്ങക്കും…

Read More

പെരുമ്പാവൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

പെരുമ്പാവൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

പെരുമ്പാവൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇടുക്കി ഏലപ്പാറ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന ഏഴ് പേരില്‍ അഞ്ച് പേരും മരിച്ചു. ജെറിന്‍(22), ഉണ്ണി(20), വിജയ്(21), കിരണ്‍(21), ജിനീഷ്(22)എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ജിബിന്‍, അപ്പു എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ദേഹാസ്വാസ്ഥ്യം; വി എസ് ആശുപത്രിയില്‍

ദേഹാസ്വാസ്ഥ്യം; വി എസ് ആശുപത്രിയില്‍

ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ബുധനാഴ്ച സന്ധ്യയോടെയാണ് ഉള്ളൂര്‍ എസ്.യു.ടി. റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വി.എസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read More

വരുന്നു ജയില്‍ ടൂറിസം!!

വരുന്നു ജയില്‍ ടൂറിസം!!

ഹെല്‍ത്ത് ടൂറിസത്തിനും മണ്‍സൂണ്‍ ടൂറിസത്തിനും പിന്നാലെ സാധാരണക്കാര്‍ക്ക് ജയില്‍ അനുഭവം മനസ്സിലാക്കാന്‍ പുതിയ പദ്ധതി വരുന്നു, ജയില്‍ ടൂറിസം.പണം മുടക്കിയാല്‍ ജയില്‍ യൂണിഫോമില്‍, അവിടത്തെ ഭക്ഷണം കഴിച്ച് ആര്‍ക്കും ഒരു ദിവസം ജയിലില്‍ തങ്ങാന്‍ അവസരമൊരുക്കുന്ന പദ്ധതി ജയില്‍ വകുപ്പ് സര്‍ക്കാരിനു കൈമാറി.കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവു പ്രകാരം, പുറത്തുള്ളവരെ ജയിലില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല.അതിനാലാണ് ഇത്തരത്തില്‍ ഒരു പദ്ധതി.വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഒരുങ്ങുന്ന ജയില്‍ മ്യൂസിയത്തോടനുബന്ധിച്ചാണു പദ്ധതി നടപ്പാക്കുക.ജയില്‍ വളപ്പിനകത്തു പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും താമസിക്കാന്‍ പ്രത്യേക ബ്ലോക്കുകള്‍ ഒരുക്കും. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്തു നിശ്ചിത ഫീസ് അടച്ചാല്‍ 24 മണിക്കൂര്‍ ജയില്‍ വേഷത്തില്‍ തടവുകാരുടെ ഭക്ഷണം കഴിച്ച് അവിടെ താമസിക്കാം.എന്നാല്‍ യഥാര്‍ഥ തടവുകാരുമായി ഇടപഴകാന്‍ കഴിയില്ല. ജയില്‍ മ്യൂസിയത്തിനും ഈ പദ്ധതിക്കുമായി സര്‍ക്കാര്‍ ഈ വര്‍ഷം ആറുകോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുകോടി രൂപ ഈ…

Read More

നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കം

നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കം

ടൂറിസം രംഗത്ത് പുതിയ പ്രതീക്ഷകളുമായി നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ത്യമാവുന്നു. 19ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും.സമുദ്ര നിരപ്പില്‍ നിന്നും 2100 അടി ഉയരത്തിലുള്ള നമ്പിക്കുളം ഹില്‍ടോപ്പില്‍ നിന്നുള്ള കാഴ്ച്ച മനോഹരമാണ്.കൂരാച്ചുണ്ട്, കോട്ടൂര്‍, പനങ്ങാട്ട് പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന നമ്പിക്കുളം ഇക്കോ ടൂറിസത്തിനും സാഹസിക ടൂറിസത്തിന് അനുയോജ്യമായ ഇടമാണ്. പദ്ധതിയുടെ പ്രധാന ലക്ഷ്യംപ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് .കാപ്പാട് ബീച്ച്, വെള്ളിയാങ്കല്ല്, ധര്‍മടം തുരുത്ത്, വയനാടന്‍ മലനിരകള്‍, പെരുവണ്ണാമൂഴി ഡാം എന്നിവയുടെ പ്രകൃതിഭംഗി ആസ്വദിക്കാനാവും.ടൂറിസം വികസനത്തിനായി പ്രദേശത്തെ 12 ഭൂവുടമകള്‍ ചേര്‍ന്ന് 2.52 ഏക്കര്‍ ഭൂമി ടൂറിസം വകുപ്പിന് കൈമാറി.2017 ജൂണില്‍ ഫണ്ട് അനുവദിച്ച പ്രവൃത്തിയുടെ നിര്‍മാണ ചുമതല കെല്ലിനാണ്.വ്യൂപോയിന്റ്, മരത്തിനുചുറ്റുമുള്ള ഇരിപ്പിടങ്ങള്‍, റെയിന്‍ഷെല്‍ട്ടര്‍, പാര്‍ക്കിങ് ഏരിയ, വാച്ച്ടവര്‍, സോളാര്‍ ലൈറ്റിങ്, ബയോ ശുചിമുറി, ഹാന്‍ഡ്റെയില്‍ ഫെന്‍സിങ് എന്നീ പ്രവൃത്തികളാണ് ആദ്യഘട്ടത്തില്‍ നടക്കുക.ഒന്നരവര്‍ഷംകൊണ്ട് പണി…

Read More

നാളെ എബിവിപിയുടെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

നാളെ എബിവിപിയുടെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: എബിവിപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച എബിവിപി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് എബിവിപി നാളെ ജില്ലാ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തും. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം, വിശാല്‍, ശ്യാം, സച്ചിന്‍ വധക്കേസുകള്‍ എന്‍ഐഎ അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എബിവിപി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതില്‍ സംസ്ഥാന സെക്രട്ടറി പി .ശ്യാംരാജ് ഉള്‍പ്പടെ 15 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

Read More

വിനായകന്റെ മരണം: ഒരു വര്‍ഷം പിന്നിടുന്നു…

വിനായകന്റെ മരണം: ഒരു വര്‍ഷം പിന്നിടുന്നു…

വാടാനപ്പള്ളി: പൊലീസ് മര്‍ദനത്തെത്തുടര്‍ന്ന് ഏങ്ങണ്ടിയൂര്‍ ചക്കാണ്ടന്‍ കൃഷ്ണന്റെ മകന്‍ വിനായകന്‍ ആത്മഹത്യ ചെയ്തിട്ട് ബുധനാഴ്ച ഒരു വര്‍ഷം പിന്നിടുന്നു. സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് മാത്രമല്ല നിത്യവൃത്തിക്ക്‌പോലും വകയില്ലാതെ കഷ്ടപ്പെടുകയാണ് കുടുംബം.വിനായകനും സുഹൃത്ത് ശരത്തും ബൈക്കില്‍ പോകുന്നതിനിടെ കണ്ട പരിചയക്കാരിയോട് സംസാരിച്ച് നില്‍ക്കുമ്പോഴാണ് ഇതുവഴി ബൈക്കില്‍ വന്ന പാവറട്ടി സ്‌റ്റേഷനിലെ പൊലീസുകാര്‍ ഇരുവരെയും സ്‌റ്റേഷനില്‍ കൊണ്ടുപോയത്. സ്‌റ്റേഷനില്‍ വെച്ച് വിനായകന്റെ തലമുടി പിഴുതെടുക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.വൈകീട്ട് പിതാവ് കൃഷ്ണന്‍ എത്തിയാണ് സ്‌റ്റേഷനില്‍ നിന്ന് വിനായകനേയും ശരത്തിനേയും കൂട്ടിക്കൊണ്ടുപോയത്. വിനായകന്റെ ശരീരം മുഴുവനും വേദനയിലായിരുന്നു. പിറ്റേന്ന് രാവിലെയാണ് വിനയാകന്‍ തൂങ്ങിമരിച്ചത്.സംഭവ ശേഷം സി.ബി.ഐ അന്വേഷണവും സഹായവും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ല. തുടര്‍ അന്വേഷണവും നടന്നില്ല. വിനായകനെ മര്‍ദിച്ച പൊലീസുകാര്‍ സസ്‌പെന്‍ഷന് ശേഷം സര്‍വിസില്‍ തിരിച്ചുകയറി.ചേറ്റുവ ഹാര്‍ബറിലെ തൊഴിലാളിയായ പിതാവ് കൃഷ്ണന് ട്രോളിങ് നിരോധനത്തെത്തുടര്‍ന്ന് ആഴ്ചകളായി പണിയില്ല….

Read More

കനത്ത മഴ: കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകള്‍ റദ്ദാക്കി

കനത്ത മഴ: കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകള്‍ റദ്ദാക്കി

കോട്ടയം: കനത്ത മഴ കാരണം കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം- കോട്ടയം, കോട്ടയം എറണാകുളം, പാലരുവി, എറണാകുളം_ കായംകുളം, കായംകുളം-എറണാകുളം, തിരുനല്‍വേലി-പാലക്കാട്, പാലക്കാട്-തിരുനല്‍വേലി, കൊല്ലം-എറണാകുളം മെമു, എറണാകുളം- കൊല്ലം മെമു തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്.

Read More

പാളം മുറിച്ചു കടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു

പാളം മുറിച്ചു കടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു

റെയില്‍ പാളം കടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു. കാസര്‍കോട് പിലിക്കോട് വയലിലെ ടി.വി പ്രേംനാഥിന്റെ ഭാര്യ വത്സല (50) യാണ് മരിച്ചത്. ക്ഷേത്രത്തില്‍ പോയിവരുമ്പോഴായിരുന്നു ദുരന്തം.

Read More