അതിഥി തൊഴിലാളികളുടെ പ്രതിഷേധം ആസൂത്രിതം; സോഷ്യല്‍ മീഡിയ നിരീക്ഷിക്കും

അതിഥി തൊഴിലാളികളുടെ പ്രതിഷേധം ആസൂത്രിതം; സോഷ്യല്‍ മീഡിയ നിരീക്ഷിക്കും

തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിച്ച് നൂറ് കണക്കിന് അതിഥി തൊഴിലാളികള്‍ പായിപ്പാട് നടത്തിയ പ്രതിഷേധം ആസൂത്രിതമാണെന്ന നിഗമനത്തിന് പിന്നാലെ പൊലീസ് സോഷ്യല്‍ മീഡിയ നിരീക്ഷിക്കുന്നു. പ്രതിഷേധത്തിന്റെ ഉറവിടം കണ്ടെത്താനാണ് നീക്കം. നേരിയ തോതില്‍ പ്രതിഷേധം ഉടലെടുത്ത പെരുമ്പാവൂരില്‍ പൊലീസ് സംഘം റൂട്ട് മാര്‍ച്ച് നടത്തി. പെരുമ്പാവൂരില്‍ എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലായിരുന്നു പൊലീസിന്റെ മാര്‍ച്ച്. അതിഥി തൊഴിലാളികള്‍ക്ക് ബോധവത്കരണവും നല്‍കി. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും ശമ്പളവും ഉറപ്പ് വരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഒഴിയാന്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. പലായനം അനുവദിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യത്തില്‍ എറണാകുളത്ത് മന്ത്രി വിഎസ് സുനില്‍കുമാര്‍ സ്ഥിതി വിലിയിരുത്തി. പെരുമ്പാവൂരിലും ആലുവയിലും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. പ്രത്യേക ജാഗ്രത വേണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന ക്യാമ്പുകളില്‍ പൊലീസുദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും. തദ്ദേശ…

Read More

ശ്വാസം പോലും കിട്ടില്ല, വൈറസിനെ തമാശയായി കാണരുത്: കോവിഡ് ബാധിച്ച ഫുട്‌ബോളര്‍

ശ്വാസം പോലും കിട്ടില്ല, വൈറസിനെ തമാശയായി കാണരുത്: കോവിഡ് ബാധിച്ച ഫുട്‌ബോളര്‍

ലണ്ടന്‍: ‘ശ്വാസമെടുക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു ഞാന്‍. എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാതെ പകച്ചുനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ദയവുചെയ്ത് കൊറോണ വൈറസ് ബാധയെ തമാശയായി കാണരുത്. ഇത് അതീവ ഗൗരവമുള്ള പ്രശ്‌നമാണ്’ – കോവിഡ് 19 ബാധിച്ച് കഠിനമായ ആശുപത്രി വാസത്തിനു ശേഷം സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തുന്ന ഐറിഷ് ഫുട്‌ബോള്‍ താരം ലീ ഡഫിയുടെ വാക്കുകളാണിത്. ലോകമാകെ കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും അതീവഗൗരവത്തോടെ കേള്‍ക്കേണ്ട വാക്കുകള്‍. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായാല്‍, ഒന്നും അത്ര ലഘുവല്ലെന്നാണ് ലീ ഡഫിയുടെ സാക്ഷ്യം. ഐറിഷ് ലീഗില്‍ വാറന്‍പോയിന്റ് ടൗണ്‍ എഫ്‌സിയുടെ താരമായിരുന്നു ഇരുപത്തെട്ടുകാരനായ ഡഫി. അതിനു മുന്‍പ് നെവ്റി സിറ്റിക്കായും കളിച്ചിട്ടുണ്ട്. രണ്ടാഴ്ച മുന്‍പാണ് ഡഫിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ഐസലേഷനിലായ ഡഫി, രണ്ടാഴ്ചയോളം അവിടെ ചെലവഴിച്ചു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ‘നിങ്ങളില്‍…

Read More

ചൈനയെ രക്ഷിച്ച ക്യൂബന്‍ ‘അദ്ഭുതമരുന്ന്’; കോവിഡില്‍ രക്ഷയാകുമോ ആല്‍ഫ 2ബി?

ചൈനയെ രക്ഷിച്ച ക്യൂബന്‍ ‘അദ്ഭുതമരുന്ന്’; കോവിഡില്‍ രക്ഷയാകുമോ ആല്‍ഫ 2ബി?

കോവിഡ്-19 രോഗത്തില്‍നിന്നു രക്ഷയ്ക്കായി ഇറ്റലിയില്‍ ക്യൂബന്‍ ഡോക്ടര്‍മാരും നഴ്സുമാരും പറന്നിറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന മരുന്നാണ് ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി. വുഹാനില്‍നിന്നു പൊട്ടിപ്പുറപ്പെട്ട മഹാമാരിയായ കോവിഡ് 19 പിടിച്ചുകെട്ടാന്‍ ചൈന ഏറ്റവും കൂടുതല്‍ ആശ്രയിച്ചതും ക്യൂബയില്‍നിന്നുള്ള ആന്റി വൈറല്‍ മരുന്നായ ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി തന്നെ. ക്യൂബയും ചൈനയും സംയുക്തമായി 2003 മുതല്‍ ചൈനയില്‍തന്നെ നിര്‍മിച്ചിരുന്ന ഈ മരുന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍ കോവിഡ് ചികിത്സയ്ക്കായി തിരഞ്ഞെടുത്ത 30 മരുന്നുകളില്‍ ഉള്‍പ്പെട്ടിരുന്നു. കൊറോണ വൈറസിന്റെ സ്വഭാവവിശേഷതകളുമായി സാമ്യമുള്ള വൈറസുകളെ ചെറുക്കാന്‍ ഇന്റര്‍ഫെറോണ്‍ 2ബി ഫലപ്രദമാണെന്നു മുന്‍പ് കണ്ടെത്തിയിരുന്നു. രോഗികളില്‍ വൈറസ് ബാധ ത്വരിതപ്പെടാതിരിക്കാനും ഗുരുതരമാകാതിരിക്കാനും മരണപ്പെടാതിരിക്കാനും ഈ മരുന്ന് ഉപയോഗിക്കാനാവുമെന്ന് ക്യൂബന്‍ ജൈവസാങ്കേതിക വിദഗ്ധയായ ഡോ. ലൂയിസ് ഹെരേരാ മാര്‍ട്ടിനസ് വിശദീകരിക്കുന്നു. ഡെങ്കു വൈറസിനെ പ്രതിരോധിക്കാന്‍ 1981-ലാണ് ക്യൂബ ആദ്യമായി ഈ മരുന്ന് വികസിപ്പിക്കുന്നത്. എന്താണ്…

Read More

മുടി ഡൈ ചെയ്തു വാര്‍ത്താ സമ്മേളനം നടത്തിയല്ല കെ കെ ശൈലജ ടീച്ചറമ്മയായതെന്ന് ജനീഷ് കുമാര്‍ എംഎല്‍എ, ”ടീച്ചര്‍ ഉറങ്ങിയിട്ടില്ലെന്ന് എം കെ മുനീര്‍ പറഞ്ഞു. ശരിയാണ് എങ്ങനെ കേരളത്തിന്റെ ആരോഗ്യമന്ത്രിക്ക് ഉറങ്ങാനാകും…”

മുടി ഡൈ ചെയ്തു വാര്‍ത്താ സമ്മേളനം നടത്തിയല്ല കെ കെ ശൈലജ ടീച്ചറമ്മയായതെന്ന് ജനീഷ് കുമാര്‍ എംഎല്‍എ, ”ടീച്ചര്‍ ഉറങ്ങിയിട്ടില്ലെന്ന് എം കെ മുനീര്‍ പറഞ്ഞു. ശരിയാണ് എങ്ങനെ കേരളത്തിന്റെ ആരോഗ്യമന്ത്രിക്ക് ഉറങ്ങാനാകും…”

തിരുവനന്തപുരം: ലോകം മുഴുവന്‍ ഒരുമിച്ച് നിന്നുകൊണ്ട് മഹാമാരിയെ പ്രതിരോധിക്കേണ്ട സാഹചര്യത്തില്‍ കേരള നിയമസഭയിലെ പ്രതിപക്ഷം ഇങ്ങനെ അധപതിക്കരുതെന്ന് ജനീഷ് കുമാര്‍ എംഎല്‍എ. മുഴുവന്‍ കോണ്‍ഗ്രസുകാരും ഇങ്ങനെയെന്ന് കരുതുന്നില്ല. എന്നാല്‍ നിയമസഭയിലെ പ്രതിപക്ഷാംഗങ്ങള്‍ മാത്രമെന്നും ജനീഷ് കുമാര്‍ കുറ്റപ്പെടുത്തി. ”ടീച്ചര്‍ ഉറങ്ങിയിട്ടില്ലെന്ന് എം കെ മുനീര്‍ പറഞ്ഞു. ശരിയാണ് എങ്ങനെ കേരളത്തിന്റെ ആരോഗ്യമന്ത്രിക്ക് ഉറങ്ങാനാകും. പ്രതിപക്ഷ നേതാവ് പറയുമായിരിക്കും ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയയാണെന്ന്. കേരളത്തിന്റെ ആരോഗ്യമന്ത്രി എങ്ങനെയാണ് ടീച്ചറമ്മയായത്. എങ്ങനെയാണ് ജനഹൃദയങ്ങളില്‍ ഇടം നേടിയത്… പൗഡറിട്ട്, പുട്ടിയിട്ട്, ഫേഷ്യല്‍ചെയ്ത്, ഡൈ ചെയ്ത് പത്ര സമ്മേളനം നടത്തിയല്ല. ജനുവരി 30 നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. അപ്പോള്‍ അരോഗ്യമന്ത്രി അവിടെയെത്തി ബന്ധപ്പെട്ടവരുമായി യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. വൈറസിനെതിരെ പ്രതിരോധം തീര്‍ത്തു നമ്മള്‍ വിജയിച്ചു. പിന്നീട് പത്തനംതിട്ടയില്‍ എത്തി… അസൂയപ്പെട്ടിട്ട് കാര്യമില്ല… ” ജനീഷ് കുമാര്‍ വ്യക്തമാക്കി….

Read More

കൈ കഴുകൂ കോവിഡ് 19നെ ശക്തമായി പ്രതിരോധിക്കൂ

കൈ കഴുകൂ കോവിഡ് 19നെ ശക്തമായി പ്രതിരോധിക്കൂ

എങ്ങനെ കൈ കഴുകണം? തിരുവനന്തപുരം: വളരെ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ കോവിഡ് 19 എന്ന ലോക മഹാമാരിയെ ഒരുപരിധിവരെ തടയാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് 19 രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരോട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക, ആലിംഗനം അല്ലെങ്കില്‍ ഹസ്തദാനം പോലെ സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക, മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുക, ഇടയ്ക്കിടെ കൈകള്‍ സോപ്പും, വെളളവും ഉപയോഗിച്ച് കഴുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് മന്ത്രി വ്യക്തമാക്കി. ഇതിലേറ്റവും പ്രധാനമാണ് കൈ കഴുകല്‍. നമ്മളെല്ലാവരും കൈകഴുകാറുണ്ടെങ്കിലും ഫലപ്രദമായി കൈകഴുകാത്തത് കൊണ്ടാണ് വളരെ ഗുരുരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്. സോപ്പും വെള്ളവും കൊണ്ട് 20 സെക്കന്റ് കൊണ്ട് ഫലപ്രദമായി കൈകഴുകലിലൂടെ കൊറോണ ഉള്‍പ്പെടെയുള്ള വിവിധ പകര്‍ച്ച വ്യാധികളില്‍…

Read More

അവിടെ തലാക്ക്, ഇവിടെ നിക്കാഹ്!… കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പേജില്‍ അണികളുടെ പൊങ്കാല, തത്പരകക്ഷികളുടെ കുപ്രചരണമെന്ന് കുഞ്ഞാലിക്കുട്ടി

അവിടെ തലാക്ക്, ഇവിടെ നിക്കാഹ്!… കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പേജില്‍ അണികളുടെ പൊങ്കാല,  തത്പരകക്ഷികളുടെ കുപ്രചരണമെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം/ അബുദാബി:: ലോക്സഭയില്‍ കഴിഞ്ഞ ദിവസം നടന്ന മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ മലപ്പുറം എംപിയും മുസ്ലിം ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തത് വലിയ വിവാദമായിരിക്കുകയാണ്. ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് കുഞ്ഞാലിക്കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയിലാകെ പൊങ്കാലയാണ്. കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പേജിലടക്കം നിരവധി പേരാണ് വിമര്‍ശനവും ട്രോളുമായി എത്തിയിരിക്കുന്നത്. മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത് മാസങ്ങള്‍ക്ക് മുന്നേ തീരുമാനിച്ച കാര്യമാണ്. എന്നിട്ടും എംപി പങ്കെടുക്കാത്തത് ശരിയല്ലെന്നാണ് അണികളടക്കം വിമര്‍ശിക്കുന്നത്. എന്നാല്‍ മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ താന്‍ ഹാജരായില്ലെന്നതുമായി ബന്ധപ്പെട്ട് ചില തല്‍പര കക്ഷികള്‍ പ്രചരണം നടത്തുന്നുണ്ടെന്നും ഇത് വസ്തുതാപരമായി ശരിയല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപിയും പ്രതികരിച്ചു. ‘ലീഗ് നേതാക്കളുടെ ഇമയനങ്ങുന്നത് പോലും സെക്കന്റുകള്‍ വെച്ച് സോഷ്യല്‍ ഓഡിറ്റിംഗ് നടത്തുന്ന കാലത്ത് ശത്രുക്കള്‍ക്ക് തല്ലാന്‍ പാകത്തില്‍ നടുമ്പുറം കാണിച്ചു കൊടുത്ത് നാണക്കേട് ഇരന്നു…

Read More

കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യും- ശശി തരൂര്‍

കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യും- ശശി തരൂര്‍

ഡല്‍ഹി: കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുമെന്ന് ശശി തരൂര്‍ എം പി. കേരളത്തിലുണ്ടായ നൂറ്റാണ്ടിലെ പ്രളയത്തിനിടെയുള്ള മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ ചെയ്യുകയെന്ന് ശശി തരൂര്‍ പറഞ്ഞു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് പുറത്തുനിന്നുള്ള എന്‍ട്രി എന്ന നിലയില്‍ ആയിരിക്കും ശുപാര്‍ശ ചെയ്യുക എന്നാണ് വിവരം. READ MORE: സോളാര്‍കേസ്: ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക ലെറ്റര്‍പാഡ് തിരുത്തിയ കേസ്; ഇന്ന് വിധി 2018 ആഗസ്റ്റ് മാസത്തില്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ വലിയ സേവനമാണ് മത്സ്യത്തൊഴിലാളികള്‍ നടത്തിയത്. സേനാ വിഭാഗങ്ങള്‍ക്ക് പോലും അസാധ്യമായ ഇടങ്ങളിലേക്ക് ബോട്ടുകളുമായി എത്തി ആയിരക്കണക്കിന് പേരെയാണ് പത്തനംതിട്ട, ആലുവ അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്. കേരളത്തിന്റെ സ്വന്തം സൈനികര്‍ എന്നാണ് അന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവരുടെ സേവനത്തെ പ്രകീര്‍ത്തിച്ചത്. ഇതിനൊപ്പം തന്നെ ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും മത്സ്യതൊഴിലാളികളുടെ സേവനത്തെക്കുറിച്ച് പ്രത്യേക…

Read More

‘ മെല്‍മണില്‍ കങ്കാരുക്കളെ തകര്‍ത്ത് ഇന്ത്യ’

‘ മെല്‍മണില്‍ കങ്കാരുക്കളെ തകര്‍ത്ത് ഇന്ത്യ’

മെല്‍ബണില്‍ രണ്ടു മണിക്കൂറിലേറെ പെയ്ത തോരാ മഴയ്ക്കും തോല്പിക്കാനായില്ല ഇന്ത്യന്‍ വീര്യത്തെ. ടെസ്റ്റില്‍ 137 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെ പരമ്പരയില്‍ ഇന്ത്യ 21ന് മുന്നിലെത്തി. അവസാന ദിനമായ ഇന്ന് രാവിലത്തെ സെഷന്‍ മഴമൂലം ഉപേക്ഷിക്കപ്പെട്ടെങ്കിലും രണ്ടാം സെഷനില്‍ ഇന്ത്യ ജയം നേടി. ഇന്ത്യയ്ക്കും ജയത്തിനുമിടയില്‍ പ്രതിരോധം തീര്‍ത്ത പാറ്റ് കമ്മിന്‍സിനെ (63) ജസ്പ്രീത് ബുംറ ചേതേശ്വര്‍ പൂജാരയുടെ കൈകളിലെത്തിച്ചു. സ്‌കോര്‍ ഇന്ത്യ 4437, 1068 ഓസ്‌ട്രേലിയ 151, 261. അവസാനദിനം കനത്ത മഴ പെയ്‌തേക്കുമെന്ന കാലവസ്ഥാ പ്രവചനത്തിന്റെ ആശ്വാസത്തില്‍ നാലാംദിനം അവസാനിപ്പിച്ച ഓസീസിന്റെ പ്രതീക്ഷ പോലെ രാവിലെ തന്നെ കനത്ത മഴ. ഇന്ത്യന്‍ ക്യാംപില്‍ ആശങ്കയുടെ നിമിഷങ്ങള്‍. എന്നാല്‍ ലഞ്ചു നേരത്തെയാക്കി. പിന്നീട് കുറച്ചു കഴിഞ്ഞതേ മഴ ശമിച്ചു. കളി തുടങ്ങി കുറച്ചു മിനിറ്റുകളേ കങ്കാരുക്കളെ വീഴ്ത്താന്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നുള്ളു. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്റെ വാലറ്റമാണ്…

Read More

കുല്‍സൂം നവാസിന്റെ മരണം: നവാസ് ഷെരീഫിനും മകള്‍ക്കും മരുമകനും പരോള്‍

കുല്‍സൂം നവാസിന്റെ മരണം: നവാസ് ഷെരീഫിനും മകള്‍ക്കും മരുമകനും പരോള്‍

ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും മകള്‍ക്കും മരുമകനും പരോള്‍ അനുവദിച്ചു. ഷെരീഫിന്റെ ഭാര്യയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് പരോള്‍. ഇന്നലെ ലണ്ടനില്‍ വച്ചാണ് ഷെരീഫിന്റെ ഭാര്യ കുല്‍സൂം നവാസ് അന്തരിച്ചത്. കഴിഞ്ഞ വര്‍ഷമാണ് കുല്‍സൂമിന് തൊണ്ടയില്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. അഴിമതിക്കേസില്‍പ്പെട്ട് കഴിഞ്ഞ വര്‍ഷം നവാസ് ഷറീഫിന് രാജിവെക്കേണ്ടി വന്നപ്പോള്‍ അദ്ദേഹത്തിന്റെ മണ്ഡലമായ ലാഹോറില്‍ നിന്നും കുല്‍സൂം മത്സരിച്ച് വിജയിച്ചിരുന്നു. എന്നാല്‍ പ്രചാരണ വേളയില്‍ ചികിത്സക്ക് ലണ്ടനിലേക്ക് തിരിക്കേണ്ടി വന്നതിനാല്‍ എം.പിയായി സത്യപ്രതിജ്ഞ ചെയ്യാനായില്ല. 1999ല്‍ പട്ടാള അട്ടിമറിയേത്തുടര്‍ന്ന് നവാസിനെ നാടുകടത്തിയപ്പോള്‍ മൂന്ന് വര്‍ഷം പി.എം.എല്‍- എന്‍ നയിച്ചത് കുല്‍സൂമായിരുന്നു.

Read More

സൗദി അറേബ്യയില്‍ ഇനിമുതല്‍ സ്ത്രീ ഡ്രൈവര്‍മാര്‍

സൗദി അറേബ്യയില്‍ ഇനിമുതല്‍ സ്ത്രീ ഡ്രൈവര്‍മാര്‍

സൗദി അറേബ്യ: സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചതോടെ ടാക്സി ഓടിക്കാന്‍ തയ്യാറായി 10,000 വനിതകള്‍. ഡ്രൈവിങ് വിലക്ക് നീക്കിയത് വനിതകള്‍ക്ക് വന്‍ തൊഴില്‍ സാധ്യത സൃഷ്ടിക്കുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്. രാജ്യത്ത് ടാക്സി ഉപഭോക്താക്കളില്‍ 70 ശതമാനവും സ്ത്രീകളാണ്. ആ നിലയില്‍ കൂടുതല്‍ വനിതകള്‍ ഈ രംഗത്തേക്ക് കടന്നുവരുന്നത് ശ്രദ്ധേയമാണ്. ഓണ്‍ലൈന്‍ ടാക്സി ഭീമന്‍മാരായ ഊബറും കാരീമുമാണ് സൗദിയില്‍ സര്‍വീസ് നടത്തുന്നത്. ഡ്രൈവിങ്ങിന് സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് നീങ്ങിയതോടെ ഇരു കമ്പനികളും വനിതാ ഡ്രൈവര്‍മാരെ തേടിയിരുന്നു. ഇതോടെയാണ് സ്ത്രീകള്‍ കൂട്ടമായി രംഗപ്രവേശം ചെയ്തത്. 2018 ജൂണ്‍ മുതലാണ് സ്ത്രീകള്‍ക്ക് സൗദി നിരത്തുകളില്‍ ഡ്രൈവ് ചെയ്യാന്‍ സാധിക്കുക.

Read More