കുല്‍സൂം നവാസിന്റെ മരണം: നവാസ് ഷെരീഫിനും മകള്‍ക്കും മരുമകനും പരോള്‍

കുല്‍സൂം നവാസിന്റെ മരണം: നവാസ് ഷെരീഫിനും മകള്‍ക്കും മരുമകനും പരോള്‍

ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും മകള്‍ക്കും മരുമകനും പരോള്‍ അനുവദിച്ചു. ഷെരീഫിന്റെ ഭാര്യയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് പരോള്‍. ഇന്നലെ ലണ്ടനില്‍ വച്ചാണ് ഷെരീഫിന്റെ ഭാര്യ കുല്‍സൂം നവാസ് അന്തരിച്ചത്. കഴിഞ്ഞ വര്‍ഷമാണ് കുല്‍സൂമിന് തൊണ്ടയില്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. അഴിമതിക്കേസില്‍പ്പെട്ട് കഴിഞ്ഞ വര്‍ഷം നവാസ് ഷറീഫിന് രാജിവെക്കേണ്ടി വന്നപ്പോള്‍ അദ്ദേഹത്തിന്റെ മണ്ഡലമായ ലാഹോറില്‍ നിന്നും കുല്‍സൂം മത്സരിച്ച് വിജയിച്ചിരുന്നു. എന്നാല്‍ പ്രചാരണ വേളയില്‍ ചികിത്സക്ക് ലണ്ടനിലേക്ക് തിരിക്കേണ്ടി വന്നതിനാല്‍ എം.പിയായി സത്യപ്രതിജ്ഞ ചെയ്യാനായില്ല. 1999ല്‍ പട്ടാള അട്ടിമറിയേത്തുടര്‍ന്ന് നവാസിനെ നാടുകടത്തിയപ്പോള്‍ മൂന്ന് വര്‍ഷം പി.എം.എല്‍- എന്‍ നയിച്ചത് കുല്‍സൂമായിരുന്നു.

Read More

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ വികസ്വര രാജ്യ കറന്‍സികള്‍ ക്ഷീണിക്കുന്നതു തുടരുന്നു. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ 45 പൈസ ഇടിഞ്ഞ് ഡോളറിന് 72.18 രൂപയായി ഇന്ത്യന്‍ കറന്‍സി പുതിയ റെക്കോര്‍ഡിട്ടു. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്കിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നു രൂപയുടെ മൂല്യം തിരിച്ചുകയറിയിരുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ 26 പൈസ വര്‍ധിച്ച് 71.73ല്‍ ആയിരുന്നു അന്നു വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 72.04 വരെ എത്തിയെങ്കിലും ആര്‍ബിഐ ഇടപെട്ടതോടെ ശക്തി നേടുകയായിരുന്നു. സെപ്റ്റംബര്‍ ആറിന് രൂപയുടെ മൂല്യം 72.11ല്‍ എത്തിയിരുന്നു.

Read More

യു എസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നോവാക് ജോക്കോവിച്ചിന്

യു എസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നോവാക് ജോക്കോവിച്ചിന്

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നോവാക് ജോക്കോവിച്ചിന്. യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോയെ തോല്‍പ്പിച്ചാണ് ജോക്കോ കിരീടം ചൂടിയത്. സ്‌കോര്‍ 6-3, 7-6, 6-3. ജോക്കോവിച്ചിന്റെ മൂന്നാം യുഎസ് ഓപ്പണ്‍ കിരീട നേട്ടമാണിത്. 2011ലും 2015ലും യു എസ് ഓപ്പണ്‍ നേടിയിട്ടുണ്ട്. ജോക്കോവിച്ചിന്റെ കരിയറിലെ പതിനാലാം ഗ്രാന്റ്സ്ലാമാണിത്. ഇതോടെ 14 പെറ്റേ സാംപ്രാസിന്റെ 14 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ എന്ന നേട്ടത്തിനൊപ്പമെത്തി. ഗ്രാന്‍സ്സ്ലാം നേട്ടങ്ങളില്‍ നദാലിന്റെ തൊട്ടുപിന്നിലെത്താനും ജോക്കോവിച്ചിനായി. 20 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള റോജര്‍ ഫെഡററാണ് മുന്നില്‍. എന്നാല്‍ 2009 ലെ യുഎസ് ഓപ്പണിനു ശേഷം ആദ്യമായി ഒരു ഗ്രാന്‍സ്ലാം ഫൈനലിലെത്തിയ ഡെല്‍പെട്രോയ്ക്ക് നിരാശയോടെ മടക്കം.

Read More

യുവ റാപ് ഗായകന്‍ മാക് മില്ലര്‍ മരിച്ച നിലയില്‍

യുവ റാപ് ഗായകന്‍ മാക് മില്ലര്‍ മരിച്ച നിലയില്‍

കലിഫോര്‍ണിയ: യുവ റാപ് ഗായകന്‍ മാക് മില്ലറെ (26) മരിച്ച നിലയില്‍. കലിഫോര്‍ണിയയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിത അളവില്‍ മരുന്ന് ഉള്ളില്‍ ചെന്നാണ് മരണമെന്ന് കരുതുന്നു. മാക് മില്ലര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍ക്കം ജെയിംസ് മാക്കോര്‍മിക് ഹിപ്ഹോപ്പ് ഗാനങ്ങളിലൂടെയാണു പ്രശസ്തനായത്. 2012ല്‍ പുറത്തിറങ്ങിയ ആദ്യ ആല്‍ബം ‘ബ്ലൂ സ്ലൈഡ് പാര്‍ക്ക്’ വലിയ ഹിറ്റ് സൃഷ്ടിച്ചിരുന്നു. കഴിഞ്ഞമാസമാണ് അദ്ദേഹത്തിന്റെ അവസാന ആല്‍ബം ‘സ്വിമ്മിംഗ്’ പുറത്തിറങ്ങിയത്. ഗായിക അരിയാന ഗ്രാന്‍ഡെയുമായുള്ള മാക് മില്ലറിന്റെ പ്രണയം വലിയ ചര്‍ച്ചയായിരുന്നു. രണ്ടു വര്‍ഷത്തോളം നീണ്ട പ്രണയബന്ധത്തിന് കഴിഞ്ഞ മേയില്‍ തിരശീല വീണു.

Read More

ഏഷ്യന്‍ ഗെയിംസ്: സമാപനച്ചടങ്ങില്‍ റാണി രാംപാല്‍ ഇന്ത്യന്‍ പതാകയേന്തും

ഏഷ്യന്‍ ഗെയിംസ്: സമാപനച്ചടങ്ങില്‍ റാണി രാംപാല്‍ ഇന്ത്യന്‍ പതാകയേന്തും

ജകാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് സമാപനച്ചടങ്ങില്‍ വനിത ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ ഇന്ത്യന്‍ പതാകയേന്തും. ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്രയാണ് സമാപനച്ചടങ്ങിലെ പതാകവാഹകയെ പ്രഖ്യാപിച്ചത്. നേരത്തേ, ഉദ്ഘാടന ചടങ്ങില്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയായിരുന്നു പതാകയേന്തിയിരുന്നത്. ഇന്ത്യന്‍ സംഘത്തിലെ 550ഓളം അത്‌ലറ്റുകള്‍ നാട്ടിലേക്ക് മടങ്ങിയതോടെ, നിലവില്‍ ജകാര്‍ത്തയിലുള്ളവരില്‍ നിന്നാണ് റാണിയെ തിരഞ്ഞെടുത്തത്. റാണി നയിച്ച ഹോക്കി ടീം വെള്ളി നേടിയിരുന്നു.

Read More

കേരളത്തിലെ മഹാപ്രളയത്തിന് പിന്നാലെ അരുണാചലിനെ വിഴുങ്ങാനും പ്രളയമെത്തുന്നു!… ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പുയരുന്നു, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന

കേരളത്തിലെ മഹാപ്രളയത്തിന് പിന്നാലെ അരുണാചലിനെ വിഴുങ്ങാനും പ്രളയമെത്തുന്നു!… ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പുയരുന്നു, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന

ന്യൂഡല്‍ഹി: കേരളത്തിലെ മഹാപ്രളയത്തിന് ശേഷം വീണ്ടും ആശങ്ക. ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പുയരുന്നത് പ്രളയത്തിന് കാരണമായേക്കാമെന്ന് ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്. ചൈനയില്‍ സാങ്പോ എന്നും അരുണാചല്‍ പ്രദേശില്‍ സിയാങ് എന്നും അസം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ബ്രഹ്മപുത്രയെന്നും അറിയപ്പെടുന്ന നദിയില്‍ 150 വര്‍ഷത്തിനിടെ ആദ്യമായാണ് ജലനിരപ്പ് ഇത്രയധികം ഉയരുന്നത്. അരുണാചല്‍ പ്രദേശിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയം ബാധിച്ചേക്കാമെന്ന മുന്നറിയിപ്പ് ലഭിച്ചതായി നിനോങ് എറിങ് എംപി അറിയിച്ചു. ചൈനയില്‍ തുടരുന്ന കനത്ത മഴയാണ് ബ്രഹ്മപുത്രയിലെ ജലനിരപ്പിനു കാരണം. മഴയെ തുടര്‍ന്നു വിവിധ അണക്കെട്ടുകളില്‍ നിന്നായി 9020 ക്യുമെക്സ് ജലം നദിയിലേക്കു തുറന്നുവിട്ടതായി ചൈന അറിയിച്ചു. നദിയില്‍ വെള്ളം ഉയരുമെങ്കിലും ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നു കേന്ദ്ര ജലവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

Read More

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു

ഇസ്ലാമാബാദ്: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പാക്കിസ്ഥാന്‍ 30 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു. പാക്കിസ്ഥാന്റെ നയം അനുസരിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നതെന്നും മനുഷ്യത്വപരമായ ഇത്തരം നടപടികളെ രാഷ്ട്രീയവത്കരിക്കുന്നില്ലെന്നും പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലം അറിയിച്ചു. ഇന്ത്യയുടെ ഭാഗത്തുനിന്നും സമാനമായ നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 27 മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടെ മുപ്പത് പേരെയാണ് ഇന്ന് പാക്കിസ്ഥാന്‍ മോചിപ്പിക്കുന്നത്. ജനുവരിയിലും പാക്കിസ്ഥാന്‍ ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചിരുന്നു.

Read More

നോബല്‍ പുരസ്‌കാര ജേതാവ് വി.എസ് നയ്പാള്‍ അന്തരിച്ചു

നോബല്‍ പുരസ്‌കാര ജേതാവ് വി.എസ് നയ്പാള്‍ അന്തരിച്ചു

ലണ്ടന്‍: ഇന്ത്യന്‍ വംശജനും നൊബേല്‍ പുരസ്‌കാര ജേതാവുമായ വിഖ്യാത സാഹിത്യകാരന്‍ വി.എസ്. നയ്‌പോള്‍(85) അന്തരിച്ചു. ലണ്ടനിലെ വസതിയില്‍ ശനിയാഴ്ചയായിരുന്നു അന്ത്യമെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. കോളനിവത്കരണം, മതം, രാഷ്ട്രീയം എന്നിവയെ ആക്ഷേപഹാസ്യത്തിലൂടെ വിവരിച്ച നയ്‌പോളിനു മാന്‍ ബുക്കര്‍ ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Read More

ഏഷ്യന്‍ ഗെയിംസ്: ജകാര്‍ത്തയിലേക്ക് സ്വര്‍ണ്ണം തേടി ഇന്ത്യന്‍ 800 അംഗ സംഘം; രാജ്യം യാത്രയയപ്പു നല്‍കി

ഏഷ്യന്‍ ഗെയിംസ്: ജകാര്‍ത്തയിലേക്ക് സ്വര്‍ണ്ണം തേടി ഇന്ത്യന്‍ 800 അംഗ സംഘം; രാജ്യം യാത്രയയപ്പു നല്‍കി

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ രണ്ടിന് ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സംഘം യാത്രതിരിച്ചു. 800 പേരടങ്ങുന്ന ജംബോ സംഘമാണ് മലേഷ്യയിലേക്ക് യാത്ര തിരിച്ചത്. 572 അത്‌ലറ്റുകളാണ് ടീമിലുള്ളത്. 36 ഇനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കും. ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ കായികമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് താരങ്ങളുമായി സംവദിച്ചു. ”ഇന്ത്യയെ പ്രതിനിധാനംചെയ്ത് അന്താരാഷ്ട്ര ഗെയിംസില്‍ മത്സരിക്കാന്‍ പോകുന്നത് വലിയ കാര്യമാണ്. നിങ്ങളുണ്ടാക്കുന്ന നേട്ടങ്ങളിലൂടെയാണ് ഇന്ത്യ പ്രസിദ്ധമാവുന്നത്. 100 കോടി ജനങ്ങളാണ് മെഡല്‍ നേടുന്നത് കാണാന്‍ കാത്തിരിക്കുന്നത്. വലിയ ചുമതലകളാണ് നിങ്ങള്‍ക്കുള്ളത്. അത്‌ലറ്റുകളായാലും ഒഫീഷ്യലുകളായാലും ഓരോരുത്തരും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നവരാവുക” -കായികമന്ത്രി പറഞ്ഞു. ഐ.ഒ.എ പ്രസിഡന്‍ഡ് നരീന്ദര്‍ ബത്ര, ജനറല്‍ സെക്രട്ടറി രാജീവ് മെഹ്ത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 2014ല്‍ 541 കായികതാരങ്ങളുള്‍പ്പെട്ട സംഘത്തെയാണ് ഇന്ത്യ അയച്ചത്.

Read More

ഗര്‍ഭഛിദ്രം നിയമവിധേയമാക്കാനുള്ള ബില്‍ അര്‍ജന്റീന തള്ളി.

ഗര്‍ഭഛിദ്രം നിയമവിധേയമാക്കാനുള്ള ബില്‍ അര്‍ജന്റീന തള്ളി.

ഗര്‍ഭഛിദ്രം നിയമവിധേയമാക്കാനുള്ള ബില്‍ അര്‍ജന്റീനന്‍ സെനറ്റ് വോട്ടിനിട്ട് തള്ളി. മാരത്തണ്‍ ചര്‍ച്ചകള്‍ക്കുശേഷം ബില്‍ 31നെതിരെ 38 വോട്ടിനാണ് സെനറ്റ് തള്ളിയത്. 14 ആഴ്ചയായ ഭ്രൂണം അലസിപ്പിക്കുന്നത് നിയമപരമാക്കണമെന്ന്താ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ബില്‍. നിലവില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ഗര്‍ഭം, ആരോഗ്യനില വളരെ മോശമായ സ്ത്രീയുടെ ഗര്‍ഭം എന്നിവ അലസിപ്പിക്കാനേ നിയമപരമായി അനുമതിയുള്ളൂ. പാര്‍ലമെന്റില്‍ ബില്ലില്‍ ചര്‍ച്ച നടക്കുമ്പോള്‍ ബില്ലിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പുറത്ത് പ്രകടനങ്ങള്‍ നടത്തി. 16 മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കുശേഷമാണ് ബില്‍ തള്ളിയത്.

Read More