സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാറ്റിവച്ച ചാന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ വിക്ഷേപണം നാളെ ഉച്ചക്ക് 2.43ന് നടക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്ന് വൈകിട്ട് ആരംഭിക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്സല്‍ ഇന്നലെ രാത്രി പൂര്‍ത്തിയായി. ഇന്ന് വൈകീട്ട് 6.43നാണ് ജിഎസ്എല്‍വി മാക്ക് ത്രീ എം 1 റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങുന്നത്. കൗണ്ട് ഡൗണ്‍ തുടങ്ങുന്നതിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലികളും തുടങ്ങും. ദ്രവ ഇന്ധനഘട്ടമായ എല്‍ 110 ലും ഖര ഇന്ധന ഘട്ടമായ സ്ട്രാപ്പോണുകളിലും ആണ് ആദ്യം ഇന്ധനം നിറയ്ക്കുന്നത്. കൗണ്ട് ഡൗണിന്റെ അവസാന മണിക്കൂറിലാണ് മൂന്നാം ഘട്ടമായ ക്രയോജനിക് സ്റ്റേജിലേക്കുള്ള ഇന്ധനം നിറയ്ക്കുന്നത്. ദ്രവീകൃത ഹൈഡ്രജനും ദ്രവീകൃത ഓക്സിജനുമാണ് ഈ ഘട്ടത്തില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. ഈ ഇന്ധനം നിറച്ചതിന് പിന്നാലെയാണ് ജൂലൈ 15ന് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്നാണ്…
Read MoreCategory: India
സൈന്യത്തില്‍ ചേരാന്‍ സ്ത്രീകളുടെ നീണ്ട നിര; അധികൃതര്‍ ഞെട്ടി
സൈന്യത്തില്‍ ജോലി ചെയ്യാന്‍ ആഗ്രഹിച്ച് അപേക്ഷ സമര്‍പ്പിച്ചത് രണ്ടു ലക്ഷം വനിതകള്‍. കോപ്സ് ഓഫ് മിലിട്ടറി പൊലീസ് (സിഎംപി) വിഭാഗത്തില്‍ അടുത്തിടെ വിജ്ഞാപനം ചെയ്ത 100 ഒഴിവുകളിലേക്കാണ് ഇത്രയധികം സ്ത്രീകള്‍ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ അയച്ചു കാത്തിരിക്കുന്ന രണ്ടുലക്ഷത്തിലധികം വരുന്ന യുവതികള്‍ക്കു വേണ്ടി ഈ മാസം അവസാനത്തോടെ ബല്‍ഗാമിലാണ് റിക്രൂട്ട്മെന്റ് റാലി നടത്താന്‍ പോകുന്നത്. ഓഫിസര്‍മാരായി മാത്രമായിരുന്നു ഇതുവരെ സൈന്യം സ്ത്രീകളെ നിയമിച്ചിരുന്നത്. യുദ്ധവിമാനങ്ങളില്‍ നിന്നും യുദ്ധക്കപ്പലുകളില്‍ നിന്നുമൊക്കെ ഇവരെ മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. സിഎംപിയുടെ ഭാഗമായി 100 വനിതകളെ നിയമിക്കുന്നതോടെ ഇതിന് മാറ്റം വരും. സിഎംപിയുടെ ബെംഗളൂരു കേന്ദ്രത്തിലായിരിക്കും തിരഞ്ഞെടുക്കപ്പെടുന്ന വനിതാ സൈനികര്‍ക്ക് പരിശീലനം നല്‍കുക. ശേഷം ജമ്മു കശ്മീരിലെ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന വനിതകളെ നിയന്ത്രിക്കാനും മറ്റുമുള്ള ഡ്യൂട്ടിയില്‍ നിയോഗിക്കും. കൂടാതെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ‘മഹിള പ്രൊവോസ്റ്റ് യൂണിറ്റ്’ എന്നൊരു പുതിയ വിഭാഗം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍…
Read Moreബിനോയ് കോടിയേരിയുടെ കേസ്; നിര്‍ണായക തെളിവുകള്‍ പുറത്ത്, കുട്ടിയെ തട്ടികൊണ്ട് പോകുമെന്ന് ഭീഷണി
മുംബൈ: ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ബിനോയ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010ല്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലാണ് ജനനം റജിസ്റ്റര്‍ ചെയ്തത്. പൊലീസില്‍ സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി ഉണ്ടായെന്നു പരാമര്‍ശിച്ച് യുവതി ബിനോയിക്ക് അയച്ച കത്തും പുറത്തുവന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടു നല്കിയ കത്തിലാണ് ഇക്കാര്യമുള്ളത്. ഭീഷണിയില്‍ ഭയമുണ്ട്. എങ്കിലും ബിനോയ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. ഒരു പിതാവ് മകനോട് അങ്ങനെ ചെയ്യുമെന്ന് വിചാരിക്കുന്നില്ലെന്നും യുവതി പറയുന്നു. ഡിസംബര്‍ 31നാണ് യുവതി കത്തയച്ചത്. യുവതി നല്കിയ പരാതിയില്‍ അവരുടെ പാസ്പോര്‍ട്ടിലെ വിവരങ്ങളും നിര്‍ണായകമായേക്കാം. 2015ല്‍ പുതുക്കിയ പാസ്പോര്ട്ടില് ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്തു ബിനോയ് വിനോദിനി ബാലകൃഷ്ണന് എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പാസ്പോര്‍ട്ട് എടുക്കുന്നതിനു മുന്നോടിയായി പരാതിക്കാരി ബിനോയിയുടെ…
Read More‘ശബരിമല’യില്‍ പ്രേമചന്ദ്രന്റെ ബില്ലിന് എന്തു സംഭവിക്കും? ബിജെപി തള്ളുമോ, പിന്തുണക്കുമോ?
ദില്ലി: ശബരിമല വിഷയത്തിലടക്കം നാല് സ്വകാര്യ ബില്ലുകള്‍ ഇന്ന് എന്‍ കെ പ്രേമചന്ദ്രന് എം പി ലോക്സഭയില്‍ അവതരിപ്പിക്കും. സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്നാണ് ബില്ലിലെ ആവശ്യം. കേന്ദ്രം ഈ ബില്ലിനോട് എന്ത് സമീപനം സ്വീകരിക്കും എന്നത് പ്രധാനമാണ്. ഇത് കൂടാതെ പ്രേമചന്ദ്രന് തന്നെ കൊണ്ടുവന്ന തൊഴിലുറപ്പ്, ഇഎസ്ഐ, സര്‍ഫാസി നിയമ ഭേദഗതി ബില്ലുകള്‍ക്കും ഇന്ന് അവതരണാനുമതിയുണ്ട്. ‘ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍’ എന്ന പേരിലാണ് എന്‍കെ പ്രേമചന്ദ്രന് സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നത്. 17-ാമത് ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്. എന്നാല്‍ സ്വകാര്യ അംഗങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും നല്ല അവസരവും ജനാധിപത്യ അവകാശവുമാണെന്ന് എന്‍ കെ പ്രേമചന്ദ്രന് വ്യക്തമാക്കി. ”കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ജനങ്ങള്‍ ഏറ്റവുമധികം ആവശ്യപ്പെടുന്ന ഒരു കാര്യത്തില്‍ ഒരു നടപടിയുമുണ്ടാകാത്തതിനാലാണ് ഈ ബില്ല് കൊണ്ടുവന്നത്. ബില്ലവതരണം ആദ്യഘട്ടം മാത്രമാണെന്ന കാര്യം ഞാനും…
Read Moreകുടിവെള്ളം നല്‍കാമെന്നു കേരളം; വേണമെന്ന് സ്റ്റാലിന്, വേണ്ടെന്നു പളിനസ്വാമി, തമിഴ്നാട്ടില്‍ പ്രതിഷേധം കനക്കുന്നു
ചെന്നൈ: രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്നാടിനു ട്രെയിന്‍മാര്‍ഗം കുടിവെള്ളം എത്തിച്ചുനല്കാന് സന്നദ്ധതയറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. വരള്‍ച്ച നേരിടാന്‍ വെള്ളം നല്‍കാമെന്ന കേരളത്തിന്റെ വാഗ്ദാനത്തില്‍ തമിഴ്നാട് ഇന്നു തീരുമാനം അറിയിക്കും. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ചര്‍ച്ച ചെയ്തതിനുശേഷം മറുപടി നല്‍കുമെന്ന് മരാമത്ത് വകുപ്പ് മന്ത്രി വേലു മണി അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍ മാര്‍ഗം 20 ലക്ഷം ലീറ്റര്‍ വെള്ളം എത്തിച്ചു നല്‍കാമെന്നായിരുന്നു കേരളത്തിന്റെ വാഗ്ദാനം. ഇക്കാര്യം തമിഴ്നാട് നിരസിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഫെയ്സ്ബുക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇത് തമിഴ്നാട്ടില്‍ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ബന്ധപെട്ട വകുപ്പുകളുടെ യോഗം തമിഴ്നാട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തത്. നിലവിലെ സാഹചര്യത്തില്‍ തല്ക്കാലം പുറത്തു നിന്നുള്ള സഹായങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ നിലപാട്. അതിനിടെ സഹായ വാഗ്ദാനം ചെയ്ത കേരള മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന് രംഗത്തെത്തിയിരുന്നു….
Read Moreബാംഗ്ലൂര്‍ വേറെ ലെവല്‍
ഏഷ്യാ പസിഫിക് മേഖലയില്‍ അതിര്‍ത്തി കടന്നുളള നിക്ഷേപ കേന്ദ്രങ്ങളില്‍ ആദ്യ പത്തില്‍ ഇടം നേടി ബാംഗ്ലൂര്‍. നിക്ഷേപ വരവിലുണ്ടായ വന്‍ കുതിച്ചുകയറ്റമാണ് ബാംഗ്ലൂരിന് ഈ വലിയ നേട്ടം സമ്മാനിച്ചത്. ആഗോളതലത്തിലുണ്ടാക്കിയ പ്രശസ്തിയും നിരവധി രാജ്യാന്തര കോര്‍പറേറ്റുകളുടെ കേന്ദ്രമെന്ന നിലയ്ക്കുമാണ് ബാംഗ്ലൂരിന് ഈ പദവി ലഭിച്ചത്. ഏഷ്യാ പസിഫിക് മേഖലയിലെ വന്‍ നഗരങ്ങളോടൊപ്പം സ്ഥാനം ലഭിച്ചതോടെ ബാംഗ്ലൂരിന്റെ കുതിപ്പിന് ഇനി വേഗം കൂടും. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സിബിആര്‍ഇ സൗത്ത് ഏഷ്യ നടത്തിയ ഏഷ്യാ പസിഫിക് ഇന്‍വെസ്റ്റര്‍ ഇന്റന്‍ഷന്‍സ് സര്‍വേയിലാണ് കണ്ടെത്തല്‍.
Read Moreകറണ്ട് കട്ടിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍
ബിലാസ്പൂര്‍: നിരന്തരമുണ്ടാകുന്ന കറണ്ട് കട്ടിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട 53കാരനെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി. വൈദ്യുതി തടസ്സം സൃഷ്ടിച്ച് സര്‍ക്കാര്‍ ഇന്‍വര്‍ട്ടര്‍ കമ്പനികളെ സഹായിക്കുകയാണെന്ന് ആരോപിച്ചതിനാണ് നടപടി. ഛത്തീസ്ഗഡിലെ ഭൂപേഷ് ബാഗല് സര്‍ക്കാരാണ് വിവാദത്തിലൂടെ വെട്ടിലായിരിക്കുന്നത്. ഛത്തീസ്ഗഡ് സ്റ്റേറ്റ് പവര്‍ ഹോള്‍ഡിംഗ് കമ്പനി ലിമിറ്റഡ് നല്കിയ പരാതിയിലാണ് പൊലീസ് മംഗേലാല്‍ അഗര്‍വാളിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ അഗര്‍വാളിനെ അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് ആരോപിച്ച് പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. തുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ട് വിഷയത്തിലിടപെടുകയും അഗര്‍വാളിനെതിരായ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തതായാണ് വിവരം. കൽക്കണ്ടം കഴിക്കുമ്പോഴുണ്ടാകുന്ന ഗുണങ്ങൾ ഇവയാണ് ജൂണ്‍ 12നാണ് അഗര്‍വാളിനെതിരെ സിറ്റി കോട്ട്വാലി പൊലീസ് സ്റ്റേഷനില്‍ പരാതി ഫയല്‍ ചെയ്തത്. ഭൂപേഷ് ബാഗല് നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രതിഛായ…
Read More‘വായു’വിന്റെ ദിശ മാറുന്നു; ഇന്ത്യന്‍ തീരത്തേക്ക് തിരിച്ചെത്താന്‍ സാധ്യത
ന്യൂഡല്‍ഹി: വായു ചുഴലിക്കാറ്റിന്റെ വീണ്ടും ദിശാമാറ്റം സംഭവിക്കുമെന്ന് കാലാവസ്ഥാ പ്രവചനം. നിലവില്‍ വടക്കു-പടിഞ്ഞാറന്‍ ദിശയില്‍ ഒമാന്‍ തീരത്തേയ്ക്ക് നീങ്ങുന്ന കാറ്റ് എതിര്‍ദിശയിലേക്ക് തിരിയാന്‍ സാധ്യത ഉള്ളതായി കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് അറിയിച്ചു. 17, 18 തീയതികളില്‍ ഗുജറാത്തില്‍ കച്ചില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കും. ശനിയാഴ്ചയോടെ ചുഴലിക്കാറ്റിന്റെ തീവ്രതയില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് ഭൗമശാസ്ത്ര വകുപ്പ് അറിയിച്ചു. എന്നാല്‍ കാറ്റിന്റെ സഞ്ചാരപഥം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഗുജറാത്തിന് പുറമേ മുംബൈ, ഗോവ ഉള്‍പ്പടെയുള്ള തീരമേഖലകളില്‍ ‘വായു’ പ്രഭാവത്തില്‍ മഴ തുടരുകയാണ്. അതേസമയം കേരളതീരത്ത് ഇന്നും വന്‍ തിരമാലകളുണ്ടാകുമെന്ന് സമുദ്രഗവേഷണകേന്ദ്രം മുന്നറിയിപ്പു നല്കി. കനത്ത മഴയ്ക്കും സാധ്യതയുണ്ട്. പടിഞ്ഞാറന്‍ മേഖലയിലേയ്ക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗത കൈവരിക്കും. അടുത്ത വ്യാഴാഴ്ചയോടെ കാറ്റ് ഗുജറാത്ത് തീരത്തെത്തുമെന്നാണ്…
Read More14 മാസത്തിനുള്ളില്‍ അനില്‍ അംബാനി വീടിയത് 35000 കോടി കടം
ദില്ലി: പതിനാലു മാസത്തിനുള്ളില്‍ 35000 കോടി രൂപയുടെ കടം തീര്‍ത്തെന്ന് റിലയന്‍സ് ഗ്രൂപ് ചെയര്മാന് അനില്‍ അംബാനി. 2018 ഏപ്രില്‍ ഒന്നുമുതല്‍ 2019 മെയ് 31വരെയുള്ള കണക്കനുസരിച്ച് 24800 കോടി മുതലിലേക്കും 10600 കോടി രൂപ പലിശയിനത്തിലും നല്കി. ബാങ്കുകളുടെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയോ സഹായമില്ലാതെയാണ് കടം വീട്ടിയതെന്നും അനില്‍ അംബാനി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. റിലയന്‍സ് ഗ്രൂപിനെതിരെ അനാവശ്യമായി നടത്തിയ കുപ്രാചരണങ്ങളെ തുടര്‍ന്ന് കമ്പനിയുടെ ഓഹരിയുടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നും അദ്ദേഹം പറഞ്ഞു. 40 കഴിഞ്ഞ സ്ത്രകളുടെ ശരീരത്തില്‍ ചൂട് കൂടുന്നതിന്റെ കാരണം റിലയന്‍സ് ക്യാപിറ്റല്‍, റിലയന്‍സ് പവര്‍ ആന്‍ഡ് റിലയന്‍സ് ഇന്‍ഫ്ര തുടങ്ങിയ കമ്പനികളാണ് നഷ്ടത്തിലായിരുന്നത്. കാലാവധിക്കുള്ളില്‍ കടം തീര്‍ക്കുമെന്ന് അനില്‍ അംബാനി ഓഹരിയുടമകളെ അറിയിച്ചിരുന്നു. കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്വത്തുകള്‍ വിറ്റാണ് കടം തീര്‍ത്തത്. വലിയ വെല്ലുവിളിയാണ് 14 മാസത്തിനുള്ളില്‍ മറികടന്നത്. റിലയന്‍സ് ഗ്രൂപ്പിന് വിവിധ കമ്പനികളില്‍നിന്ന് ലഭിക്കാനുള്ള…
Read Moreഇന്ത്യയുടെ അടിപതറമോ!.. ശിഖര്‍ ധവാന്റെ പരുക്ക്; മൂന്ന് ആഴ്ചത്തേക്ക് പുറത്ത്
ലണ്ടന്‍: ന്യുസീലന്‍ഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി. ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഇടതുകൈവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് ഇനിയുള്ള മത്സരങ്ങള്‍ കളിക്കാനാവില്ലെന്ന് വ്യക്തമായി. പരിക്കേറ്റ ധവാനെ ഇന്ന് സ്കാനിംഗിന് വിധേയനാക്കിയിരുന്നു. ഇതിന്റെ പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് ധവാന് ലോകകപ്പ് തന്നെ നഷ്ടമാകുമെന്നുള്ള കാര്യം വ്യക്തമായത്. ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോര്‍ഡുള്ള ധവാന്റെ പരുക്ക് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. ഓസ്ട്രേലിയയ്ക്കെതിരായ മല്‍സരത്തില്‍ സെഞ്ചുറി നേടിയ ധവാന് ഫോം തെളിയിച്ചതിനു പിന്നാലെയാണ് നിരാശാജനകമായ ഈ വാര്‍ത്ത വരുന്നത്. ഓസീസിനെതിരെ ഓവലില്‍ 109 പന്തില്‍ 117 റണ്‍സ് നേടിയ ധവാനാണ് മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയത്. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും ധവാനായിരുന്നു. വീണ്ടും ട്യൂമര്‍; നടി ശരണ്യ ശശി ജീവിതം കൂടുതല്‍ ദുരിതത്തിലേക്ക് ഓസീസിനെതിരെ ബാറ്റു ചെയ്യുമ്പോള്‍ പരുക്കേറ്റ ധവാന്, വേദന…
Read More