വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാനുള്ള നിയമം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍.

വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാനുള്ള നിയമം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍.

വാട്ട്സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും നടന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്ക് കാരണമായത് സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങളായിരുന്നു. ദുരുപയോഗം ചെയ്യുന്നു എന്ന ശ്രദ്ധയില്‍പെട്ടാല്‍ സമൂഹമാധ്യമങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം സേവനദാതാക്കള്‍, സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് ഓഫ് ഇന്ത്യ എന്നിവരോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത്യാവശ്യമെങ്കില്‍ ഇവ ബ്ലോക്ക് ചെയ്യാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന ആവശ്യമുന്നയിച്ച് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് കത്തയച്ചിരുന്നു. നവമാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തുന്ന വ്യാജവാര്‍ത്തകള്‍ പൊതുജനങ്ങളിലെത്താതെ തടയാനുള്ള വകുപ്പായ ഐടി ആക്റ്റിലെ 63എ വകുപ്പ് പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. ദുരുപയോഗം ചെയ്യപ്പെടുന്ന സൈറ്റുകള്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ സൈബര്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമോ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആപ്ലിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കില്ലെന്നാണ് സൈബര്‍ നിയമവിഭാഗത്തിന്റെ പ്രതികരണം. അടുത്തിടെ സന്ദേശങ്ങള്‍ കൂട്ടമായി കൈമാറുന്ന കാര്യത്തില്‍ വാട്ട്സ് ആപ്പിന് നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നിരുന്നു. ഒരേ സമയം…

Read More

‘ കലൈജ്ഞറെ കാണാന്‍… ‘ ; രാജാജി ഹാളിലേക്ക് ജനസാഗരങ്ങളുടെ തള്ളിക്കയറ്റം.., രണ്ടു പേര്‍ മരിച്ചു 33 പേര്‍ക്ക് പരിക്ക്

‘ കലൈജ്ഞറെ കാണാന്‍… ‘ ; രാജാജി ഹാളിലേക്ക് ജനസാഗരങ്ങളുടെ തള്ളിക്കയറ്റം.., രണ്ടു പേര്‍ മരിച്ചു 33 പേര്‍ക്ക് പരിക്ക്

ചെന്നൈ: മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയെ അവസാനമായി ഒരുനോക്കു കാണാന്‍ അണികള്‍ തള്ളിക്കയറിയതോടെ തിക്കിലും തിരക്കിലുംപെട്ട് രണ്ടു പേര്‍ മരിച്ചു. 33 പേര്‍ക്കു പരുക്കേറ്റു. ഉച്ചയ്ക്ക് രാജാജി ഹാളിനു മുന്നില്‍നിന്ന് പൊലീസിനെ പിന്‍വലിച്ചതോടെയാണ് ഡിഎംകെ പ്രവര്‍ത്തകര്‍ വന്‍തോതില്‍ തള്ളിക്കയറിയത്. നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാത്തത്രയും ആളുകളാണ് മിനിട്ടുകള്‍ക്കുള്ളില്‍ അവിടേക്കു പ്രവേശിച്ചത്. ബാരിക്കേഡുകള്‍ തള്ളി മറിച്ച ജനക്കൂട്ടം തോന്നിയ വഴികളിലൂടെയെല്ലാം മൃതദേഹ പേടകത്തിനടുത്തേക്കു കുതിച്ചതോടെ പൊലീസ് പൊലീസ് ചെറുതായി ലാത്തി വീശി. എന്നിട്ടും കാര്യമായ ഫലമുണ്ടായില്ല. അഞ്ചു വട്ടം തമിഴകം ഭരിച്ച നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങ് അലങ്കോലമാകാതെ നോക്കാന്‍ പൊലീസിനു കഴിഞ്ഞില്ല. അതേസമയം, പൊലീസ് നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും സര്‍ക്കാര്‍ രാഷ്ടീയ വൈരം തീര്‍ക്കുകയാണെന്നുമാണു ഡിഎംകെ അണികളുടെ ആക്ഷേപം. കലൈജ്ഞര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി രാജാജി ഹാളിനു മുന്നിലേക്ക് പുലര്‍ച്ചെ മുതല്‍തന്നെ പ്രവര്‍ത്തകരുടെ പ്രവാഹമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി,…

Read More

‘ മറീന വേണ്ടും, മറീന വേണ്ടും….’ തമിഴകം പറഞ്ഞത് കേട്ടു…. സംസ്‌കാരം മറീനയില്‍ തന്നെ

‘ മറീന വേണ്ടും, മറീന വേണ്ടും….’ തമിഴകം പറഞ്ഞത് കേട്ടു…. സംസ്‌കാരം മറീനയില്‍ തന്നെ

ചെന്നൈ: ദ്രാവിഡ നായകന്‍ മുത്തുവേല്‍ കരുണാനിധിയുടെ ഭൗതികദേഹം പൊതുദര്‍ശനത്തിനു വച്ചിരിക്കുന്ന രാജാജി ഹാള്‍ പരിസരത്തു മുഴങ്ങുന്നതു രണ്ടേ രണ്ടു മുറവിളികള്‍ മാത്രം. ‘ഡോ.കലൈജ്ഞര്‍ വാഴ്‌കൈ’. രണ്ടാമത്തേതിനു പക്ഷേ, മുഴക്കം കൂടുതലാണ്; മറീന വേണ്ടും, മറീന വേണ്ടും. മറ്റു ദ്രാവിഡ നായകര്‍ക്കു സമാധിയൊരുക്കിയ മറീന കടലോരത്തു തന്നെ കലൈജ്ഞര്‍ക്കും ഇടം നല്‍കണമെന്ന ആവശ്യമാണു ഡിഎംകെയുടേത്. എം. കരുണാനിധിയുടെ മൃതദേഹം ചെന്നൈ കാമരാജര്‍ റോഡിലെ മറീന കടല്‍ക്കരയിലെ അണ്ണാ സമാധിക്ക് സമീപം സംസ്‌കരിക്കാന്‍ ഹൈകോടതിയുടെ അനുമതി. സര്‍ക്കാറിന്റെ ശക്തമായ എതിര്‍പ്പിനെ അതിജീവിച്ചാണ് ഡി.എം.കെ കരുണാധിനിക്ക് അണ്ണാ സമാധിക്ക് സമീപം അന്ത്യ വിശ്രമമൊരുക്കാന്‍ അനുമതി നേടിയത്.

Read More

കരുണാനിധിയുടെ സംസ്‌കാരം അനിശ്ചിതത്വത്തില്‍; മൃതദേഹം രാജാജി ഹാളില്‍

കരുണാനിധിയുടെ സംസ്‌കാരം അനിശ്ചിതത്വത്തില്‍; മൃതദേഹം രാജാജി ഹാളില്‍

ചെന്നൈ: അന്തരിച്ച നേതാവ് എം.കരുണാനിധിയുടെ മൃതദേഹം പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാനായി ചെന്നൈ രാജാജി ഹാളിലെത്തിച്ചു. മുന്‍തമിഴ്നാട് മുഖ്യമന്ത്രിമാരായ സി.എന്‍.അണ്ണാദുരൈ, എം.ജി.ആര്‍, ജയലളിത എന്നിവരുടെ മൃതശരീരങ്ങളും മുന്‍പ് ഇവിടെ പൊതുദര്‍ശനത്തിന് വച്ചിരുന്നു. രാജാജി ഹാളിന്റെ അതേ പടിക്കെട്ടുകളില്‍ ചാഞ്ഞുകിടന്നാവും കരുണാനിധിയും ജനലക്ഷങ്ങള്‍ക്ക് മുന്‍പില്‍ അവസാനമായി പ്രത്യക്ഷപ്പെടുക. പുലര്‍ച്ചെ 5.30ഓടെയാണ് സി.ഐ.ടി നഗറിലെ കനിമൊഴിയുടെ വീട്ടില്‍ നിന്നും കരുണാനിധിയുടെ ഭൗതികദേഹം ആംബുലന്‍സില്‍ രാജാജി നഗറിലെത്തിച്ചത്. കരുണാനിധിയെ അവസാനമായി കണ്ട് തങ്ങളുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി ആയിരക്കണക്കിന് ആളുകള്‍ ഇന്നലെ രാത്രി മുതല്‍ തന്നെ രാജാജി ഹാളിന് മുന്നില്‍ വരി നില്‍ക്കുന്നുണ്ടായിരുന്നു. സൂപ്പര്‍താരം രജനീകാന്ത് കുടുംബസമേതമെത്തി കരുണാനിധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മരുമകനായ നടന്‍ ധനുഷും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.ടി.വി.ദിനകരനും കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. രാജാജി ഹാളില്‍ നിന്നും വൈകിട്ടോടെ കരുണാനിധിയുടെ ഭൗതികദേഹം സംസ്‌കാരത്തിനായി കൊണ്ടുപോകുവാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതെവിടെ വച്ചാവും എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ചെന്നൈ മറീനാ…

Read More

കരുണാനിധി – ഇന്ത്യയുടെ ദ്രാവിഡ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തി

കരുണാനിധി – ഇന്ത്യയുടെ ദ്രാവിഡ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തി

ചെന്നൈ: തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയില്‍ മുത്തുവേലരുടെ മകനായി ജനിച്ച കരുണാനിധി ദ്രാവിഡ രാഷ്ട്രീയത്തിലൂടെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി മറിയത്. സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍തന്നെ അദ്ദേഹം ഒരു അതുല്യപ്രതിഭയെന്നു തെളിയിച്ചിരുന്നു. നാടകം, കവിത, സാഹിത്യം എന്നിവയിലൊക്കെ കരുണാനിധി സ്വന്തം കൈയൊപ്പു പതിപ്പിച്ചു. വിദ്യാഭ്യാസ കാലഘട്ടത്തിനിടെ നിലവിലുണ്ടായിരുന്ന ജസ്റ്റീസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളിലും അതിന്റെ മുന്നണി പ്രവര്‍ത്തകനായ അഴഗിരി സ്വാമിയുടെ പ്രഭാഷണങ്ങളിലും ആകൃഷ്ടനായ അദ്ദേഹം പതിമൂന്നാം വയസില്‍തന്നെ പൊതുപ്രവര്‍ത്തനരംഗങ്ങളില്‍ സജീവമായി. ഹിന്ദി വിരുദ്ധ സമരത്തിന്റെ മുന്നണിയില്‍ കരുണാധിനിയുണ്ടായിരുന്നു. പിന്നീട് പെരിയോരുമായി ബന്ധപ്പെട്ട് ജസ്റ്റീസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയും ഭാഷയെ ആയുധമാക്കുന്ന പ്രതിഭാ വിലാസവും ആ കുതിപ്പില്‍ ആയുധമായി. ജസ്റ്റീസ് പാര്‍ട്ടിയാണു പിന്നീടു ദ്രാവിഡ കഴകമായി മാറുകയുണ്ടായത്. അധികാര രാഷ്ട്രീയത്തിലിറങ്ങുന്നതുമായി ബന്ധപ്പെട്ട് പെരിയോറും പ്രിയ ശിഷ്യന്‍ അണ്ണാദുരൈയും വഴിപിരിഞ്ഞപ്പോള്‍ കരുണാനിധി അണ്ണാദുരൈയ്‌ക്കൊപ്പം ഉറച്ചുനിന്നു. പിന്നീട് ഡിഎംകെ തമിഴ് രാഷ്ട്രീയത്തില്‍…

Read More

മറീന ബീച്ചില്‍ തന്നെ സംസ്‌കാരസ്ഥലം വേണം, ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍

മറീന ബീച്ചില്‍ തന്നെ സംസ്‌കാരസ്ഥലം വേണം, ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്‌കാരസ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കം മുറുകുകയാണ്. കരുണാനിധിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ അണ്ണാസമാധിക്ക് സമീപം തന്നെ സംസ്‌കാര സ്ഥലം വേണമെന്നാണ് ഡിഎംകെയുടെ ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് ഡിഎംകെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി രാത്രി 10.30 ന് പരിഗണിക്കും. മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എച്ച്. ജി രമേശാണ് ഹര്‍ജി പരിഗണിക്കുന്നത്. മറീനാ ബീച്ചില്‍ സ്ഥലം അനുവദിക്കാനാകില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. മറീനാ ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് കാവേരി ആശുപത്രിക്ക് മുന്നില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം ഉയരുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ഡി.എം.കെ നേതാക്കള്‍ മുഖ്യമന്ത്രി അടക്കമുള്ളവരെ കണ്ടെങ്കിലും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ഡിഎംകെ തീരുമാനിച്ചത്. നിലവില്‍, ഗിണ്ടി ഗാന്ധിമണ്ഡപത്തിലാണ് കരുണാനിധിയുടെ സംസ്‌കാരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി രണ്ട് ഏക്കര്‍ സ്ഥലം ഗാന്ധിമണ്ഡപത്തിന് സമീപം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മൃതദേഹം മറീനാ…

Read More

തമിഴ്‌നാട്ടില്‍ ഒരാഴ്ച ദു:ഖാചരണം പ്രഖ്യാപിച്ചു

തമിഴ്‌നാട്ടില്‍ ഒരാഴ്ച ദു:ഖാചരണം പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ നിര്യാണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ബുധനാഴ്ച പൊതു അവധിയാണ്. അദ്ദേഹത്തിന്റെ മൃതദേഹം ഉടന്‍തന്നെ മകള്‍ കനിമൊഴിയുടെ വീട്ടിലേക്കു കൊണ്ടുപോകും. കരുണാനിധിയുടെ നിര്യാണത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അനുശോചിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, മുകുള്‍ വാസ്‌നിക് എന്നിവര്‍ ഉടന്‍തന്നെ ചെന്നൈയിലെത്തുമെന്നാണു റിപ്പാര്‍ട്ടുകള്‍.

Read More

മറീന ബീച്ചില്‍ സ്ഥലമനുവദിച്ചില്ല, പ്രതിഷേധം ശക്തം

മറീന ബീച്ചില്‍ സ്ഥലമനുവദിച്ചില്ല, പ്രതിഷേധം ശക്തം

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്‌കാരത്തിനു മറീന ബീച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം അനുവദിച്ചില്ല. മറീന ബീച്ചിനു പകരം ഗിണ്ടിയില്‍ ഗാന്ധി സ്മൃതി മണ്ഡപത്തിനു സമീപം രണ്ടേക്കര്‍ സ്ഥലം നല്‍കാമെന്നാണു സര്‍ക്കാര്‍ നിലപാട്. ഇതേതുടര്‍ന്ന് പ്രതിഷേധവുമായി ഡിഎംകെ പ്രവര്‍ത്തകര്‍ രംഗത്തെത്തി. മറീനാ ബീച്ചില്‍ അണ്ണാ സമാധിക്കു സമീപം അന്ത്യവിശ്രമസ്ഥലമൊരുക്കണമെന്നായിരുന്നു കരുണാനിധിയുടെ മക്കളും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിരുന്നത്. ഇതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും കുടുംബാംഗങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നിരുന്നാലും നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നാണ് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ വിവാദ തീരുമാനത്തെ തുടര്‍ന്ന് പലയിടത്തും പ്രവര്‍ത്തകര്‍ അക്രമാസക്തരാകുന്നുവെന്നതാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. ചെന്നൈ നഗരത്തിലുടനീളം വന്‍ സുരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.

Read More

നാളെ തമിഴ്‌നാട്ടില്‍ പൊതു അവധി, സംസ്‌കാരം മറീനാ ബീച്ചില്‍

നാളെ തമിഴ്‌നാട്ടില്‍ പൊതു അവധി, സംസ്‌കാരം മറീനാ ബീച്ചില്‍

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്‌കാരം ചെന്നൈ മറീനാ ബീച്ചില്‍ നടക്കും. സി.എന്‍.അണ്ണാദുരൈ സമാധിയോട് ചേര്‍ന്ന് കരുണാനിധിയ്ക്ക് അന്ത്യവിശ്രമം ഒരുക്കണമെന്ന് അദ്ദേഹത്തിന്റെ മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാളി പളനിസാമിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ അംഗീകരിച്ചതായാണ് സൂചന. കാവേരി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന കരുണാനിധിയുടെ മൃതദേഹം അല്‍പസമയത്തിനകം ചെന്നൈ ഗോപാലപുരത്തുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടു പോകും. നാളെ രാജാജി നഗറില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കരുണാനിധിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ചെന്നൈയിലെത്തും. കരുണാനിധിയുടെ മരണവാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ പാര്‍ട്ടി പാതക താഴ്ത്തികെട്ടി. മുന്‍കരുതലെന്ന നിലയില്‍ കര്‍ണാടക ആര്‍ടിസി തമിഴ്നാട്ടിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയോടെ തന്നെ അശുഭകരമായ വാര്‍ത്ത മുന്നില്‍ കണ്ടുള്ള നീക്കങ്ങള്‍ ചെന്നൈ കേന്ദ്രീകരിച്ചു നടത്തിയിരുന്നു. എംകെ സ്റ്റാലിന്‍…

Read More

കരുണാനിധി അന്തരിച്ചു

കരുണാനിധി അന്തരിച്ചു

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധി (94) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കാവേരി ആശുപത്രിയിരുന്നു അന്ത്യം. രക്തസമ്മര്‍ദം താഴ്ന്നതിനെത്തുടര്‍ന്നു രണ്ടാഴ്ച മുന്പാണ് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും അണുബാധയും മൂലം അതീവഗുരുതരാവസ്ഥയിലായിരുന്നു കരുണാനിധി. മരണവാര്‍ത്ത പുറത്തു വന്നത്തോടെ തന്നെ കരുണാനിധി ചികിത്സയിലുള്ള കാവേരി ആശുപത്രിയിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. കര്‍ശന സുരക്ഷാനടപടികളാണ് അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്. ചെന്നൈ നഗരത്തില്‍ നിന്നുള്ള ബസ് സര്‍വീസുകളുടെ എണ്ണം കുറച്ചു. എല്ലാ മദ്യവില്‍പനശാലകളും വൈകിട്ട് ആറ് മണിയ്ക്ക് അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. ക്രമസമാധനനില ഡിജിപിയുടെ നേതൃത്വത്തില്‍ വിലയിരുത്തുകയാണ്. എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും ഉടന്‍ യൂണിഫോമില്‍ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെന്നൈ നഗരത്തില്‍ പലയിടത്തും കടകള്‍ അടയ്ക്കുകയും ആളുകള്‍ വീടുകളിലേക്ക് മടങ്ങുകയുമാണ്.ചെന്നൈ കാവേരി ആശുപത്രിക്ക് മുന്നില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

Read More