മുല്ലപ്പെരിയാര്‍ : ജലനിരപ്പ് 139 അടിയാക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

മുല്ലപ്പെരിയാര്‍ : ജലനിരപ്പ് 139 അടിയാക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ തീരുമാനിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകണമെന്ന് ബന്ധപ്പെട്ടവരോട് കോടതി നിര്‍ദേശിച്ചു. കേരളം കടുത്ത വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് റസല്‍ ജോയി എന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിര്‍ദേശം. 139 അടിയാക്കി നിലനിര്‍ത്തണം എന്നതാണ് കോടതിയുടെ നിലപാട്. ഈ നിലയില്‍ ജലം നിലനിര്‍ത്തുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് കൂടിയാലോചിച്ച് തീരുമാനിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കേന്ദ്ര ജല കമ്മീഷന്‍ അധ്യക്ഷനായ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുമായും ദേശീയ ദുരന്ത നിവാരണ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തി അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്താനുള്ള നടപടികള്‍ എന്തെല്ലാമാണ് വേണ്ടതെന്ന കാര്യത്തില്‍തീരുമാനം ഉണ്ടാക്കണം. കേരളത്തില്‍ വലിയ ദുരന്തമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടി 142 അടിയില്‍ നിലനിര്‍ത്തണമെന്ന്…

Read More

മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയ് അന്തരിച്ചു

മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ സമുന്നത നേതാക്കളിലൊരാളുമായ അടല്‍ ബിഹാരി വാജ്‌പേയി (93) അന്തരിച്ചു. ഡല്‍ഹി എയിംസില്‍ വൈകീട്ടോടെ ആയിരുന്നു അന്ത്യം. ഏറെക്കാലമായി ആരോഗ്യസ്ഥിതി മോശമായിരുന്ന വാജ്‌പേയിയെ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂത്രാശയ സംബന്ധമായ അണുബാധയുള്ളതായി ഇന്നലെ ആശുപത്രി അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഇരു വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം തീര്‍ത്തും മോശമായിരുന്നു. ഇന്ന് ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മൂന്നു തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായ വാജ്‌പേയി, ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഭരണത്തില് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസുകാരനല്ലാത്ത പ്രധാനമന്ത്രിയാണ്. 1924ല്‍ മധ്യപ്രദേശില ഗ്വാളിയോറിലാണ് വാജ്‌പേയി ജനിച്ചത്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലിലായി. പിന്നീട് ആര്‍എസ്എസില്‍ സജീവമായി. 1957ല്‍ മുപ്പത്തിമൂന്നാമത്തെ വയസ്സിലാണ് ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മധ്യപ്രദേശിലെ ബാല്‍റാംപുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് പാര്‍ലമെന്റിലെത്തിയ വാജ്‌പേയി 1962ല്‍…

Read More

കുഞ്ഞുങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുന്ന കുട്ടിയെക്കണ്ട് അമ്മ ഞെട്ടി

കുഞ്ഞുങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുന്ന കുട്ടിയെക്കണ്ട് അമ്മ ഞെട്ടി

നാസിക്: കുഞ്ഞുങ്ങളെ കൊതുകുവലയ്ക്കുള്ളില്‍ ഉറക്കിക്കിടത്തിയിട്ട് അടുക്കളയിലേക്ക് പോയതാണ് വീട്ടമ്മ. കുറച്ച് കഴിഞ്ഞ് പോയി നോക്കിയപ്പോള്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം ഒരു പുലിക്കുട്ടിയും സുഖമായി കിടന്നുറങ്ങുന്നു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ദമാന്‍?ഗൗണ്‍ പ്രദേശത്തെ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ ഏകദേശം അഞ്ചരയോടെയാണ് മനീഷ ബദ്രേ എന്ന വീട്ടമ്മ തന്റെ മക്കള്‍ക്കൊപ്പം ഉറങ്ങുന്ന പുലിക്കുട്ടിയെ കണ്ട് ഞെട്ടിയത്. കൊതുകുവലയ്ക്കുള്ളില്‍ സുഖമായി ചുരുണ്ടുകൂടി ഉറങ്ങുകയായിരുന്നു പുലിക്കുട്ടി. ഉള്ളിലെ പേടിയും നിലവിളിയും അടക്കി ആദ്യം കുട്ടികളെ കൊതുകു വലയ്ള്ളില്‍ നിന്ന് മാറ്റി. പിന്നീട് അലാറം അടിച്ച് അടുത്തുള്ള വീട്ടുകാരെ വിളിച്ചു വരുത്തി. ഫോറസ്റ്റ് ഉദ്യോ?ഗസ്ഥനായ ?ഗോരക്ഷ്യനാഥ് ജാവ് എത്തിയാണ് പുലിക്കുട്ടിയെ ഏറ്റെടുത്തത്. മൂന്നുമാസം പ്രായമുള്ള പുലിക്കുട്ടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. മനീഷ രാവിലെ എപ്പോഴോ വാതില്‍ തുറന്നപ്പോള്‍ പുലിക്കുട്ടി അകത്തുകടന്നതായിരിക്കാമെന്ന് കരുതുന്നു. പുലിക്കുട്ടി ഇപ്പോള്‍ വനംവകുപ്പിന്റെ പ്രാദേശിക ഓഫീസിലാണുള്ളത്. ഇതിനെ തിരികെ കാട്ടിലെക്ക് തന്നെ വിടുമെന്ന് വനംവകുപ്പ്…

Read More

ഇന്ന് 72-ാമത് സ്വാതന്ത്ര്യദിനം

ഇന്ന് 72-ാമത് സ്വാതന്ത്ര്യദിനം

രാജ്യം ഇന്ന് 72-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ദില്ലിയില്‍ കനത്ത സുരക്ഷയിലാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയര്‍ത്തും. അതേസമയം, കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തടസം നേരിടുന്നു. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയിത്ത് വെച്ച് നടക്കേണ്ട സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ ദര്‍ബാര്‍ ഹാളിലേക്ക് മാറ്റുമെന്നാണ് സൂചന. മഴ ശക്തമായാല്‍ സ്വാതന്ത്ര്യദിന സന്ദേശവും മെഡല്‍ വിതരണവും ദര്‍ബാറിലേക്ക് മാറ്റാനുളള സാഹചര്യം ഉണ്ട്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വെള്ളം മൂലമാണ് മാറ്റിവെക്കുന്നത്. പാരേഡ് നടക്കുമെങ്കിലും മറ്റ് ചടങ്ങുകള്‍ മാറ്റിയേക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വാതന്ത്ര്യദിന സന്ദേശവും മെഡല്‍ വിതരണവും നടത്തുന്നത്.

Read More

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു

ഇസ്ലാമാബാദ്: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പാക്കിസ്ഥാന്‍ 30 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു. പാക്കിസ്ഥാന്റെ നയം അനുസരിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നതെന്നും മനുഷ്യത്വപരമായ ഇത്തരം നടപടികളെ രാഷ്ട്രീയവത്കരിക്കുന്നില്ലെന്നും പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലം അറിയിച്ചു. ഇന്ത്യയുടെ ഭാഗത്തുനിന്നും സമാനമായ നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 27 മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടെ മുപ്പത് പേരെയാണ് ഇന്ന് പാക്കിസ്ഥാന്‍ മോചിപ്പിക്കുന്നത്. ജനുവരിയിലും പാക്കിസ്ഥാന്‍ ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചിരുന്നു.

Read More

കേന്ദ്രറെയില്‍വേ സഹമന്ത്രിയ്‌ക്കെതിരെ പീഡനക്കേസ്

കേന്ദ്രറെയില്‍വേ സഹമന്ത്രിയ്‌ക്കെതിരെ പീഡനക്കേസ്

ഗുവാഹത്തി: കേന്ദ്രറെയില്‍വേ സഹമന്ത്രി രജേന്‍ ഗോഹിനെതിരെ പീഡനക്കേസ്. അസം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന 24കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് നാഗോണ്‍ ജില്ലാ പൊലീസ് അറിയിച്ചു. ആഗസ്റ്റ് രണ്ടിനാണ് നാഗോണ്‍ പൊലീസിന് യുവതി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയായണെന്നും ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് സബിത ദാസ് പറഞ്ഞു. നിയമം അനുശാസിക്കുന്നു നടപടികള്‍ കേസില്‍ ഉണ്ടാവുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ അവര്‍ വിസമ്മതിച്ചു. 1991 മുതല്‍ ബി.ജെ.പിയുടെ ഭാഗമാണ് രജേന്‍ ഗോഹ്. 2016 ജൂലൈ അഞ്ചിനാണ് അദ്ദേഹം കേന്ദ്രമന്ത്രി ആയത്. അതേ സമയം കേസിനെക്കുറിച്ച് പ്രതികരിക്കാന്‍ മന്ത്രിയുടെ ഭാര്യ തയാറായില്ല. മന്ത്രി വീട്ടിലില്ലെന്നും ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.

Read More

രാജ്യസഭയില്‍ കോണ്‍ഗ്രസ് എം പിയെ കുറിച്ച് മോശം പരാമര്‍ശം നടത്തി നരേന്ദ്ര മോഡി

രാജ്യസഭയില്‍ കോണ്‍ഗ്രസ് എം പിയെ കുറിച്ച് മോശം പരാമര്‍ശം നടത്തി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കോണ്‍ഗ്രസ് എം പിയെ കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തി. മോശം പരാമര്‍ശങ്ങള്‍ സഭ രേഖയില്‍ നിന്നും നീക്കം ചെയ്തതായി വ്യക്തമാക്കുകയും ചെയ്തു. കോണ്‍ഗ്രസ് എം പിയായ ബി.കെ. ഹരിപ്രസാദിനെക്കുറിച്ചാണ് നരേന്ദ്ര മോദി മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. പ്രധാനമന്ത്രിയുടെ പരാമര്‍ശം അപകീര്‍ത്തികരമാണെന്ന് ആര്‍ജെഡി എംപി മനോജ് കുമാര്‍ ഝായാണു ചട്ടം 238 പ്രകാരം ചൂണ്ടിക്കാട്ടിയത്. പരിശോധിച്ചു നടപടി സ്വീകരിക്കാമെന്നു സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു വ്യക്തമാക്കി. പിന്നീടു മോദിയുടെ പരാമര്‍ശം രേഖകളില്‍നിന്നു നീക്കിയതായി രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിക്കുകയായിരുന്നു. അതെസമയം നരേന്ദ്ര മോദി രാജ്യസഭയുടെ അന്തസ് കളങ്കപ്പെടുത്തിയെന്ന് ബി കെ ഹരിപ്രസാദ് കുറ്റപ്പെടുത്തി. രാജ്യസഭയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ മോദിക്കെതിരെ നടപടി ഉണ്ടാകണമെന്ന് വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ഇത്തരത്തില്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശ രേഖകളില്‍ നിന്നും നീക്കം ചെയ്യുന്നത് ചരിത്രത്തില്‍ അപൂര്‍വ്വമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വെളിപ്പെടുത്തി.

Read More

ബിസിസിഐയുടെ ഭരണഘടനയ്ക്ക് ഭേദഗതികളോടെ സുപ്രീം കോടതി അംഗീകാരം

ബിസിസിഐയുടെ ഭരണഘടനയ്ക്ക് ഭേദഗതികളോടെ സുപ്രീം കോടതി അംഗീകാരം

ന്യൂഡല്‍ഹി: ബിസിസിഐയുടെ പുതിയ കരട് ഭരണഘടനയ്ക്ക് ഭേദഗതികളോടെ സുപ്രീം കോടതി അംഗീകാരം നല്‍കി. ഒരു സംസ്ഥാനം, ഒരു വോട്ട് തുടങ്ങിയ ലോധാ കമ്മറ്റി ശുപാര്‍ശകളിലെ ചില വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 30 ദിവസത്തിനുള്ളില്‍ ഭരണഘടന പ്രാബല്യത്തില്‍ വരുത്തുവാനുള്ള നടപടി എടുക്കണമെന്ന് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ലോധ കമ്മറ്റി നിര്‍ദ്ദേശം പുനപരിശോധിച്ചതിന്റെ ഭാഗമായി മുംബൈ, വിദര്‍ഭ, സൗരാഷ്ട്ര, വഡോദര, റെയില്‍വേയിസ് എന്നീ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് സുപ്രീംകോടതി സ്ഥിരാഗത്വം അനുവദിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് അംഗീകാരം നല്‍കിയത്. ബി.സി.സി.ഐയില്‍ പദവി വഹിച്ച ഒരാള്‍ക്ക് വീണ്ടും സംഘടനയിലെ സ്ഥാനം വഹിക്കുന്നതിന് മുമ്പായി ഇടവേള വേണമെന്ന ലോധ കമ്മറ്റി നിര്‍ദ്ദേശത്തിലും സുപ്രീംകോടതി മാറ്റം വരുത്തി. രണ്ട് തവണ തുടര്‍ച്ചയായി ബിസിസിഐയുടെ പദവി വഹിച്ചയാള്‍ക്ക് മാത്രമാണ് ഇടവേള വേണ്ടിവരുക.

Read More

അപ്പായെ നഷ്ടമായി, ഞാന്‍ അനാഥയായതു പോലെ… വിതുമ്പലോടെ ഖുശ്ബു

അപ്പായെ നഷ്ടമായി, ഞാന്‍ അനാഥയായതു പോലെ… വിതുമ്പലോടെ ഖുശ്ബു

കലൈഞ്ജര്‍ക്ക് കണ്ണീരോടെ വിടപറഞ്ഞ് നടി ഖുശ്ബു. അപ്പായെ നഷ്ടമായി, ഞാന്‍ അനാഥയായതു പോലെ എന്ന് ഖുശ്ബു കുറിച്ചു. ‘കലൈഞ്ജര്‍ കരുണാനിധി യുഗം അവസാനിച്ചു. തമിഴ് ജനതയുടെ ഹൃദയത്തിലും ചിന്തകളിലും കൊത്തിവെയ്ക്കപ്പെട്ട പേര്. അവസാന ശ്വാസം വരെ സ്വന്തം ജനതയെ സേവിച്ച പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും, കലൈഞ്ജര്‍ അനശ്വരനാണ്’ ഖുശ്ബു കുറിച്ചു. കരുണാനിധിയെ ഒരു മാസം മുന്‍പ് സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രവും ഖുശ്ബു പങ്കുവെച്ചു. ‘ഏതാണ്ട് ഒരു മാസം മുന്‍പ് അദ്ദേഹത്തോടൊപ്പമെടുത്ത അവസാനത്തെ ചിത്രമാണിത്. ഈ വലിയ നേതാവിനെ അവസാനമായി കാണുകയാണെന്ന് എനിക്കന്ന് അറിയില്ലായിരുന്നു. ഞാന്‍ നിങ്ങളെ മിസ് ചെയ്യും അപ്പ.’ ഖുശ്ബു അതില്‍ കുറിച്ചു. ഡിഎംകെയില്‍ ചേര്‍ന്ന ദിവസമെടുത്ത ചിത്രവും പങ്കുവെച്ചു. ‘എന്റെ ഗുരുവിനൊപ്പം അവിസ്മരണീയമായ ദിനമെന്നാണ് ഖുശ്ബു വിശേഷിപ്പിച്ചിരിക്കുന്നത്.

Read More

ചെമ്പൂരിലെ ഭാരത് പെട്രോളിയം പ്ലാന്റില്‍ തീപിടുത്തവും പൊട്ടിത്തെറിയും.

ചെമ്പൂരിലെ ഭാരത് പെട്രോളിയം പ്ലാന്റില്‍  തീപിടുത്തവും പൊട്ടിത്തെറിയും.

മുംബൈ : ചെമ്പൂരിലെ ഭാരത് പെട്രോളിയം പ്ലാന്റില്‍ വന്‍ തീപിടുത്തവും പൊട്ടിത്തെറിയും. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ആയിരുന്നു അപകടം. അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രണ്ട് ഫോം ടെന്‍ഡറുകളം രണ്ട് ജംബോ ടാങ്കറുകളും തീയണയ്ക്കാന്‍ എത്തിയിട്ടുണ്ട്. ശക്തമായ സ്ഫോടനം ആയിരുന്നുവെന്നും ഡിയോനര്‍ മേഖലയില്‍ വരെ ശബ്ദം കേട്ടിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Read More