കള്ളനോട്ടടിച്ച് അറസ്റ്റിലായ മുന്‍ യുവമോര്‍ച്ചാ നേതാവ് വീണ്ടും കള്ളനോട്ടുമായി പിടിയില്‍

കള്ളനോട്ടടിച്ച് അറസ്റ്റിലായ മുന്‍ യുവമോര്‍ച്ചാ നേതാവ് വീണ്ടും കള്ളനോട്ടുമായി പിടിയില്‍

കോഴിക്കോട്: കള്ളനോട്ടടിക്കേസില്‍ അറസ്റ്റിലായ മുന്‍യുവമോര്‍ച്ചാ നേതാവ് വീണ്ടും കള്ളനോട്ടുമായി പിടിയില്‍. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ അഞ്ചാംപരത്തി സ്വദേശി രാഗേഷ് ഏരാശ്ശേരിയാണ് കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് പൊലീസ് പിടിയിലായത്. ബിജെപിയുടെ ശ്രീനാരായണപുരം ബൂത്ത് സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റിയംഗവുമായിരുന്നു രാഗേഷ് ഏരാശ്ശേരി. ഇയാള്‍ക്കൊപ്പം മലപ്പുറം ഒതായി സ്വദേശി സുനീര്‍ അലിയും കൊടുവള്ളി പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്ന് ഒരുലക്ഷത്തി നാല്‍പതിനായിരം രൂപയാണ് പിടിച്ചെടുത്തത്. ഓമശ്ശേരി ഭാഗത്ത് സ്‌കൂട്ടറില്‍ കള്ളനോട്ട് വിതരണം ചെയ്യാനെത്തിയപ്പോഴാണ് ഇവര്‍ പൊലീസിന്റെ പിടിയിലായത്. 2017 ജൂണില്‍ മതിലകം എസ് എന്‍ പുരത്തെ രാഗേഷിന്റെയും സഹോദരന്‍ രാജീവിന്റെയും വീട്ടില്‍ നിന്ന് കള്ളനോട്ടടി യന്ത്രങ്ങളും മഷിയും പേപ്പറുകളും പൊലീസ് പിടികൂടിയത് വലിയ വാര്‍ത്തയായിരുന്നു. രാഗേഷ് പലിശയ്ക്ക് പണം കൊടുക്കുന്നെന്ന പരാതിയിലാണ് പൊലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. അപ്പോഴാണ് വീട്ടില്‍ത്തന്നെയുള്ള നോട്ടടിയന്ത്രങ്ങള്‍ കണ്ടെടുത്തത്. നോട്ട് നിരോധിച്ച ശേഷം പുറത്തിറങ്ങിയ പുതിയ 2000,…

Read More

പ്രതീക്ഷകളുടെ ചാന്ദ്രപകല്‍ അസ്തമിച്ചു; വിക്രം ലാന്‍ഡര്‍ നഷ്ടമായി

പ്രതീക്ഷകളുടെ ചാന്ദ്രപകല്‍ അസ്തമിച്ചു; വിക്രം ലാന്‍ഡര്‍ നഷ്ടമായി

ബംഗലുരു: വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. ലാന്‍ഡറിന് ഇസ്രോ കണക്കാക്കിയ ആയുസ്സ് കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇത്. ചന്ദ്രോപരിതലത്തില്‍ കഴിഞ്ഞ 7ന് ഇടിച്ചിറങ്ങിയ ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിന്റെയും ഇതിനുള്ളിലെ പ്രഗ്യാന്‍ റോവറിന്റെയും ബാറ്ററിയുടെ ആയുസ്സ് അവസാനിച്ചു. ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ മേഖലയിലെ ചാന്ദ്രപകല്‍ ഇന്നലെ അവസാനിക്കുന്നതിനാല്‍ ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന സോളര്‍ പാനലുകള്‍ക്ക് സൗരോര്‍ജം തുടര്‍ന്നു ലഭിക്കില്ല. ഇതോടെ ലാന്‍ഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഇസ്‌റോ നടത്തുന്ന ശ്രമങ്ങളും അവസാനിക്കും. ലാന്‍ഡറിനും റോവറിനും ഭൂമിയിലെ 14 ദിനങ്ങളാണ് (ഒരു ചാന്ദ്രദിനം) ആയുസ്സ് കണക്കാക്കിയിരുന്നത്. വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ഇസ്‌റോ തീവ്രശ്രമം നടത്തിയിരുന്നു. ആശയവിനിമയം സാധ്യമാക്കത്തക്കവിധം വിധം ലാന്‍ഡറിലെ ആന്റിനയുടെയും ട്രാന്‍സ്‌പോണ്ടറുകളുടെയും ദിശതിരിക്കാനുള്ള ശ്രമങ്ങളാണു പീനിയയിലെ ഇസ്‌റോ കേന്ദ്രമായ ഇസ്ട്രാക്കില്‍ നടന്നത്. ഇതിനു പുറമേ ബയലാലുവിലെ 32 മീറ്റര്‍ ആന്റിനയുടെ സഹായത്തോടെ…

Read More

പാലാരിവട്ടം പാലം; സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് വി.എം.സുധീരന്‍

പാലാരിവട്ടം പാലം; സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് വി.എം.സുധീരന്‍

തിരുവനന്തപുരം: പാലാരിവട്ടം പാലം ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ പൊളിച്ചു പണിയാനുള്ള സര്‍ക്കാര്‍ തീരുമാനം ഉചിതമെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍. 42 കോടി രൂപയുടെ നഷ്ടം മാത്രമല്ല, സര്‍ക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുന്ന തലത്തിലേക്കാണ് പാലാരിവട്ടം എത്തിച്ചത്. പാലാരിവട്ടം പാലത്തിന്റെ ഈ അവസ്ഥയ്ക്ക് ഇടവരുത്തിയ മുഴുവന്‍ പേരെയും നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരണം. ഇക്കാര്യത്തില്‍ ഒരാളെ പോലും വിട്ടു പോകരുത്. സര്‍ക്കാരിന് വന്ന നഷ്ടം ഉത്തരവാദികളായവരില്‍ നിന്നും ഇടാക്കിയേ മതിയാകൂ. സര്‍ക്കാര്‍തല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ വന്‍ അഴിമതി അവസാനിപ്പിക്കുന്നതിന്റെ നല്ല തുടക്കമാകട്ടെ പാലാരിവട്ടം നടപടികള്‍. അതിലൂടെ സര്‍ക്കാര്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാനുമാകണമെന്ന് വി.എം.സുധീരന്‍ പറഞ്ഞു.

Read More

ഫ്‌ളാറ്റ് നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തണം: വി.എസ്.അച്യുതാനന്ദന്‍

ഫ്‌ളാറ്റ് നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തണം: വി.എസ്.അച്യുതാനന്ദന്‍

തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റ് സമുച്ഛയം പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട സുപ്രീംകോടതി നിലപാടിനെ പിന്തുണച്ച് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. വിധി രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. അഴിമതിക്കും നിയമലംഘനങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന അവസ്ഥ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. ഫ്‌ലാറ്റ് നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. നിയമങ്ങള്‍ ലംഘിച്ച് ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും, അക്കാര്യം ചൂണ്ടിക്കാട്ടപ്പെടുമ്പോഴെല്ലാം നീതിപീഠങ്ങളില്‍ നിന്ന് സ്റ്റേ സമ്പാദിച്ച ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും, പിന്നീടത് വിറ്റഴിക്കുകയും ചെയ്യുകയാണ് ഒരു കൂട്ടം ബില്‍ഡര്‍മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സമൂഹത്തിലെ ചില വമ്പന്‍മാര്‍ക്ക് സൗജന്യമായി ഫ്‌ലാറ്റുകള്‍ നല്‍കുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്‌ളാറ്റുകള്‍ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രം. ഈ രീതി തുടരുന്ന നിരവധി ബില്‍ഡര്‍മാര്‍ വേറെയുമുണ്ട്. പാറ്റൂര്‍ ഫ്‌ളാറ്റ് ഇത്തരത്തില്‍ അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി നിയമ നടപടി സ്വീകരിച്ചുവരികയാണ്. മറ്റു ചില കക്ഷികളും ഇതേ വിഷയത്തില്‍ കേസ്…

Read More

കെ.കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ കോണ്‍ഗ്രസ് നടത്തിയത് കോടികളുടെ കുംഭകോണം: കോടിയേരി

കെ.കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ കോണ്‍ഗ്രസ് നടത്തിയത് കോടികളുടെ കുംഭകോണം: കോടിയേരി

തിരുവനന്തപുരം: ചെറുപുഴയില്‍ കെ കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ കോടികളുടെ കുംഭകോണമാണ് നടത്തിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റിനായുള്ള കെട്ടിടം നിര്‍മ്മിച്ചതിന്റെ പണം നല്‍കാത്തതിനെ തുടര്‍ന്ന് കരാറുകാരനായ ജോസഫ് മരിക്കാനിടയായതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഒപ്പം ട്രസ്റ്റിന്റെ പേരില്‍ നടന്ന തിരിമറികളും വെട്ടിപ്പും വിജിലന്‍സ് അന്വേഷണത്തിനു വിധേയമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ദുഃഖകരവും അതീവ ഗൗരവതരവുമാണ് ചെറുപുഴയിലെ സംഭവങ്ങള്‍. കോണ്‍ഗ്രസ് നേതൃത്വം എങ്ങനെയാണ് ഓരോ സ്ഥാപനവും കൈകാര്യം ചെയ്യുന്നത് എന്നതിന്റെ സാക്ഷ്യപത്രമാണിത്. ട്രസ്റ്റിനു വേണ്ടി കോടിക്കണക്കിനു രൂപ പിരിച്ചെടുത്തിട്ടും കോണ്‍ട്രാക്ടറുടെ പണം കൊടുത്തില്ല. പിരിച്ച പണം കോണ്‍ഗ്രസ് നേതാക്കള്‍ എന്തു ചെയ്തു എന്നതിനെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴും മൗനം പാലിക്കുകയാണ്. എല്ലാറ്റിനും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും പ്രസ്താവന നടത്തുന്ന രമേശ് ചെന്നിത്തല എന്തേ മിണ്ടുന്നില്ല എന്നദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് നേതൃത്വം…

Read More

‘ലാല്‍ രഹേഗാ ജെഎന്‍യു’; അയ്ഷി യൂണിയന്‍ പ്രസിഡന്റ്, എല്ലാ പ്രധാന സീറ്റുകളിലും ഇടത് വിദ്യാര്‍ത്ഥി സഖ്യത്തിന് ജയം

‘ലാല്‍ രഹേഗാ ജെഎന്‍യു’; അയ്ഷി യൂണിയന്‍ പ്രസിഡന്റ്, എല്ലാ പ്രധാന സീറ്റുകളിലും ഇടത് വിദ്യാര്‍ത്ഥി സഖ്യത്തിന് ജയം

ന്യൂഡല്‍ഹി: ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രധാന നാലു സീറ്റുകളിലും ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ജയം. അയ്ഷി ഗോഷ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സാകേത് മൂണ്‍ ആണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചു കയറിയത്. സതീഷ് ചന്ദ്ര യാദവ് ജനറല്‍ സെക്രട്ടറി. വന്‍ ഭൂരിപക്ഷത്തോടെ എം ഡി ഡാനിഷ് ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ബാപ്സ (ബിര്‍സ അംബേദ്കര്‍ ഫൂലേ സ്റ്റുഡന്റ്സ് അസോസിയേഷന്‍) രണ്ട് സ്ഥാനങ്ങളില്‍ രണ്ടാമത് എത്തി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എസ്എഫ്ഐ പ്രവര്‍ത്തക അയ്ഷി ഗോഷ് 2313 വോട്ടുകള്‍ നേടി. 1128 വോട്ടുകളാണ് എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് നേടാനായത്. മൂന്നാം സ്ഥാനത്തുള്ള ബാപ്സയുടെ ജിതേന്ദ്ര സുനയ്ക്ക് 1122 വോട്ടുകള്‍. ഇടത് സ്ഥാനാര്‍ത്ഥി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സാകേത് മൂണ്‍ 3365 വോട്ടുകളുമായി തെരഞ്ഞെടുക്കപ്പട്ടു. എബിവിപിയുടെ ശ്രുതി അഗ്‌നിഹോത്രിക്ക് 1335 വോട്ടുകള്‍. ലെഫ്റ്റ് യൂണിറ്റിയുടെ ജനറല്‍…

Read More

ചന്ദ്രയാന്‍ 2 പാളിയോ…അമ്പരന്ന് ശാസ്ത്രലോകം

ചന്ദ്രയാന്‍ 2 പാളിയോ…അമ്പരന്ന് ശാസ്ത്രലോകം

ബെംഗളുരു: ചന്ദ്രയാന്‍ ദൗത്യം അവസാനഘട്ടത്തില്‍ വച്ച് പരാജയപ്പെട്ടെന്ന് സൂചന. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നിലവില്‍ നഷ്ടമായ സ്ഥിതിയിലാണുള്ളത്. 2.1 കിലോമീറ്റര്‍ വരെ എല്ലാം വളരെ കൃത്യമായാണ് നീങ്ങിയിരുന്നതെന്നും എന്നാല്‍ അതിന് ശേഷം ലാന്‍ഡറില്‍ നിന്നുള്ള സിഗ്‌നലുകള്‍ നഷ്ടമാവുകയായിരുന്നുവെന്നുമാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കിയത്. വിവരങ്ങള്‍ പഠിച്ചു വരികയാണ്. ഇതിന് ശേഷം മാത്രമേ എന്ത് സംഭവിച്ചുവെന്നതില്‍ കൃത്യമായ വിശദീകരണം നല്‍കാനാകൂ എന്നും കെ ശിവന്‍ വ്യക്തമാക്കി. ലാന്‍ഡര്‍ തകര്‍ന്നതാണോ ആശയവിനിമയം നഷ്ടമാകാന്‍ കാരണമെന്ന ചോദ്യത്തിന് ഐഎസ്ആര്‍ഒയിലെ ചന്ദ്രയാന്‍ പ്രോജക്ട് അംഗവും ശാസ്ത്രജ്ഞനുമായ ദേവിപ്രസാദ് കര്‍ണിക് വ്യക്തമായ മറുപടി നല്‍കിയില്ല. വിവരങ്ങളും സിഗ്‌നലുകളും പഠിച്ചുവരികയാണെന്നും, അതിന് ശേഷമേ കൃത്യമായ വിവരങ്ങള്‍ നല്‍കാനാകൂ എന്നുമാണ് അദ്ദേഹവും അറിയിച്ചത്. നെഞ്ചിടിപ്പിന്റെ നിമിഷങ്ങള്‍ ”പേടിപ്പിക്കുന്ന പതിനഞ്ച് മിനിറ്റുകള്‍” എന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ ചന്ദ്രയാന്‍ 2 ആകാശത്തേക്ക് ജിഎസ്എല്‍വി…

Read More

‘നിരത്തിലെ കുഴികളില്‍ വീണ് മനുഷ്യര്‍ മരിക്കുമ്പോള്‍ മന്ത്രി കവിതകള്‍ കൊണ്ട് കുഴിയടയ്ക്കുന്നു’; ജോയ് മാത്യു

‘നിരത്തിലെ കുഴികളില്‍ വീണ് മനുഷ്യര്‍ മരിക്കുമ്പോള്‍ മന്ത്രി കവിതകള്‍ കൊണ്ട് കുഴിയടയ്ക്കുന്നു’; ജോയ് മാത്യു

റോഡിലെ കുഴികളില്‍ വീണ് മനുഷ്യര്‍ മരിക്കുമ്പോള്‍ പൊതുമരാമത്ത് മന്ത്രി കവിത കൊണ്ട് നിരത്തിലെ കുഴി നികത്തുന്ന വിദ്യ പരീക്ഷിക്കുകയാണെന്ന് ചലച്ചിത്ര നടന്‍ ജോയ് മാത്യു. ട്രാഫിക് നിയമലംഘനത്തിന് പിഴ ഈടാക്കുന്നത് ആവശ്യമാണെന്നും എന്നാല്‍ റോഡിലെ കുഴികളില്‍ വീണ് മനുഷ്യരും വാഹനങ്ങളും അപകടത്തില്‍പ്പെട്ടാല്‍ അധികൃതര്‍ കുറ്റം ഏറ്റെടുക്കുമോ എന്നും ജോയ് മാത്യു ചോദിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഒന്നോ രണ്ടോ കുഴി, അല്ലെങ്കില്‍ വേണ്ട പത്തുകുഴിയെങ്കിലുമാണെങ്കില്‍ പത്തു കവിത സഹിച്ചാല്‍ മതിയായിരുന്നു. ഇതിപ്പോ കേരളത്തിലെ കുഴികളുടെ കണക്ക് വെച്ചു നോക്കുമ്പോള്‍ കവിതയുടെ എണ്ണം നമ്മളെ പേടിപ്പിക്കാതിരിക്കില്ല’- ജോയ് മാത്യു പറഞ്ഞു.

Read More

2019-സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍; ഫയല്‍ ചെയ്തത് 5.65 കോടി റിട്ടേണുകള്‍

2019-സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍; ഫയല്‍ ചെയ്തത് 5.65 കോടി റിട്ടേണുകള്‍

2019-സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 31-ന് അവസാനിച്ചപ്പോള്‍ ഇത്തവണ ഫയല്‍ ചെയ്തത് 5.65 കോടിയില്‍ അധികം റിട്ടേണുകള്‍. കഴിഞ്ഞ വര്‍ഷം സമര്‍പ്പിക്കപ്പെട്ട റിട്ടേണുകളേക്കാള്‍ നാല് ശതമാനമാണ് ഇത്തവണത്തെ റിട്ടേണ്‍ സമര്‍പ്പണത്തിലെ വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5.42 കോടി റിട്ടേണുകളായിരുന്നു ഫയല്‍ ചെയ്തത്. ഇത്തവണ 50 ലക്ഷത്തോളം റിട്ടേണുകള്‍ അവസാന ദിവസമായ ആഗസ്റ്റ് 31-ന് ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കപ്പെട്ടു. ഒറ്റ ദിവസം കൊണ്ട് ഓണ്‍ലൈനായി ഇത്രയധികം റിട്ടേണുകള്‍ ഫയല്‍ ചെയ്തത് ഇതാദ്യമായാണ്. 49,21,121 റിട്ടേണുകളാണ് ആഗസ്റ്റ് 31 ന് മാത്രം ഓണ്‍ലൈനിലൂടെ ഫയല്‍ ചെയ്തത്. ആഗസ്റ്റ് 27 മുതല്‍ 31 വരെയുള്ള കാലയളവില്‍ 31,147,82,095 റിട്ടേണുകളാണ് സമര്‍പ്പിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ അവസാന ദിവസങ്ങളില്‍ റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ധനയുണ്ട്. ആദായ നികുതി സമര്‍പ്പണത്തിലെ ആശങ്കകളും നികുതി…

Read More

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഇന്നുമുതല്‍ നടപ്പിലാകുകയാണ്. ഓരോ നിയമ ലംഘനത്തിനും നിലവിലുള്ളതിനേക്കാള്‍ പത്തിരട്ടിയോളം പിഴകളാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. അവയെന്തൊക്കെയാണെന്ന് വിശദമായി അറിയാം. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം നിരത്തിലിറക്കിയാല്‍ രക്ഷിതാവിന് മൂന്ന് വര്‍ഷം വരെ തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. കുട്ടിക്ക് 25 വയസ് വരെ ലൈസന്‍സ് അനുവദിക്കില്ല. ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 1000 രൂപയാണ് പിഴ ശിക്ഷ. ഒപ്പം മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 5000 രൂപയാണ് പിഴ. നിലവില്‍ ഇത് 1000 രൂപയാണ്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ 10000 രൂപയാണ്. സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ നിലവില്‍ 100 രൂപയാണ് പിഴയെങ്കില്‍ പുതിയ നിയമപ്രകാരം അത് ആയിരം രൂപയാണ്. അമിത വേഗത്തിന്റെ പിഴ 1000-2000 നിരക്കിലായിരിക്കും. നിലവില്‍ ഇത് 400…

Read More