ശിവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശിവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശിവ ക്ഷേത്രങ്ങളില്‍ ഒരിക്കലും പൂര്‍ണ്ണ പ്രദക്ഷിണം ചെയ്യാന്‍ പാടില്ല. പ്രപഞ്ച സ്വരൂപനായ ശിവന്റെ അനന്തത ക്ഷേത്രദര്‍ശന രീതിയിലും പ്രതിഫലിക്കുന്നതാണ് പൂര്‍ത്തിയാക്കാത്ത അപ്രദിക്ഷണം കൊണ്ട് സൂചിപ്പിക്കുന്നത് എന്ന് കരുതപ്പെടുന്നു. ശിവക്ഷേത്രത്തിലെ ഓവ് മുറിച്ച് കടക്കരുത് എന്നാണ് ആചാര്യ കല്‍പന. ക്ഷേത്രനടയില്‍ നിന്നും അഭിഷേകജലം ഒഴുകുന്ന വടക്കുവശത്തെ ഓവുവരെ വന്ന് അവിടെ നിന്ന് താഴികകുടം നോക്കിതൊഴുത് ബലുക്കല്ലുകളുടെ അകത്തുകൂടി അപ്രദക്ഷിണമായി അതേസ്ഥാനം വരെ വന്ന് താഴികകുടം നോക്കി തൊഴുത് നടയില്‍ വരുകയാണ് ചെയ്യേണ്ടത്. അമ്പലത്തിലെ തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കണം. വലതു കൈ ഇടതു കൈ കൊണ്ട് പിടിച്ചുവേണം തീര്‍ത്ഥം സ്വീകരിക്കേണ്ടത്. ശേഷം അവ സേവിക്കുകയും ബാക്കി തലയിലും ശരീരത്തും തളിക്കുകയും വേണം. ക്ഷേത്ര പ്രസാദത്തിനോടൊപ്പം തരുന്ന പൂവും ചന്ദനവും തീര്‍ത്ഥവും ഈശ്വരന് അര്‍പ്പിച്ചതായതിനാല്‍ ദൈവിക ചൈതന്യം ഉള്‍കൊള്ളുന്നതായിരിക്കും. തീര്‍ത്ഥം പാപഹാരിയായതിനാല്‍ അവ ഭക്തിയോടെ സ്വീകരിക്കണം. നാലമ്പലത്തിന് പുറത്ത് വന്ന് വലിയ…

Read More

ജനപ്രതിനിധിയുടെ നേരിന് സുമനസുകളുടെ കാരുണ്യം; കുടിലില്‍ നിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്ക്

ജനപ്രതിനിധിയുടെ നേരിന് സുമനസുകളുടെ കാരുണ്യം; കുടിലില്‍ നിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്ക്

കൊച്ചി: ജനപ്രതിനിധിയായ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കുടിലില്‍ ജീവീതം തളളി നീക്കിയിട്ടും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്ഥാനം ദുരുപയോഗം ചെയ്യാതെ സുമനസുകളുടെ സഹായത്തോടെ കെട്ടുറപ്പുള്ള വീട് സ്വന്തമാക്കിയ ബിനു ടിഡി തിരുവാണിയൂരിന്റെ പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുത്തപ്പോള്‍ ഇനി കൊട്ടാരം പണിയാമെന്ന് പറഞ്ഞ് പരിഹസിച്ചവരുടെ മുന്നിലേക്കാണ് ബിനു ചോദ്യമെറിയുന്നത്. അധികാരത്തില്‍ നാല് വര്‍ഷം പൂര്‍ത്തിയായിട്ടും കുടിലിന്റെ സ്ഥാനത്ത് ചെറിയ ഭവനം പോലും പണിയുവാന്‍ ബിനു മെനക്കെട്ടില്ല. രക്താര്‍ബുദം ബാധിച്ച അമ്മയെ കാണുവാനെത്തിയ പാര്‍ട്ടി സഖാക്കളോട് ബിനുവിന്റെ അമ്മയാണ് കെട്ടുറപ്പുള്ള വീടെന്ന സ്വപ്‌നം പങ്കുവച്ചത്. കാന്‍സര്‍ തളര്‍ത്തുമ്പോഴും അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം അമ്മ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ബിനുവിന്റെ ദുരനുഭവം നേരിട്ട് മനസിലാക്കിയ പാര്‍ട്ടി സഖാക്കളും ചില സുമനസുകളും നിശ്ചയദാര്‍ഡ്യത്തോടെ കൈകോര്‍ത്തപ്പോള്‍ അടച്ചുറപ്പുള്ള വീടാണ് സ്വന്തമായത്. ഇനിയും ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ടെങ്കിലും ബിനു സന്തോഷത്തിലാണ്. അമ്മയും…

Read More

പുതിയ പ്ലാസ്റ്റിക് പാത്രങ്ങളിലെ മണം അകറ്റാം, ടിപ്സ്

പുതിയ പ്ലാസ്റ്റിക് പാത്രങ്ങളിലെ മണം അകറ്റാം, ടിപ്സ്

പ്ലാസ്റ്റിക് പാത്രങ്ങള്‍ ഇന്നും പലവീടുകളിലും ഒഴിച്ചുകൂടാനാകാത്തതാണ്. പൊടികള്‍ ഇട്ടുവെക്കാനോ മറ്റെന്തെങ്കിലും സാധനങ്ങള്‍ വെക്കാനോ ഒക്കെ പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നവരുണ്ട്. പുതിയ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഉണ്ടാകുന്ന മണം പലര്‍ക്കും അത്ര പിടിക്കണമെന്നില്ല. സോപ്പുപയോഗിച്ച് കഴുകിയിട്ടും മണം മുഴുവനായി പോകുന്നില്ലല്ലോ എന്നു പരാതിപ്പെടുന്നവരുണ്ട്. അത്തരക്കാര്‍ക്കുള്ള ചില എളുപ്പവഴികളാണ് താഴെ നല്‍കിയിരിക്കുന്നത്. * ഒരു പത്രം എടുത്ത് പാത്രത്തില്‍ ഇട്ടടച്ച് ഒരു രാത്രി മുഴുവന്‍ വയ്ക്കുക. പാത്രത്തിനകത്തെ മണമെല്ലാം പത്രം വലിച്ചെടുക്കും. * അല്‍പം കാപ്പികുരുവോ കാപ്പിപൊടിയോ പാത്രത്തിലിട്ട് അടച്ച് വയ്ക്കുക * ഒരു പകുതി ചെറുനാരങ്ങ പാത്രത്തില്‍ ഉരസുക. ബാക്കി വന്ന തൊലി പാത്രത്തിലിട്ട് അടച്ച് വയ്ക്കുക * ബേക്കിങ് സോഡ അല്‍പം വെള്ളത്തില്‍ കലര്‍ത്തി പാത്രത്തില്‍ ഒഴിച്ച് വയ്ക്കുക. രാവിലെ കഴുകിക്കളയാം. മണമെല്ലാം പോയിക്കിട്ടും * പാത്രത്തിനുള്ളില്‍ കരിക്കട്ടകള്‍ ഒരു രാത്രി മുഴുവന്‍ ഇട്ട് വയ്ക്കുക. പിറ്റേന്ന് മണമെല്ലാം…

Read More

വീട്ടിലെ ഈ ആറ് ഇടങ്ങള്‍ ക്ലീനാക്കാതിരിക്കരുതേ

വീട്ടിലെ ഈ ആറ് ഇടങ്ങള്‍ ക്ലീനാക്കാതിരിക്കരുതേ

ശരീരം വൃത്തിയായി സൂക്ഷിക്കുന്നത് പോലെ തന്നെ വീടും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെയധികം പ്രാധാന്യമുണ്ട്. വീട് വൃത്തിയാക്കാന്‍ പലതരത്തിലുള്ള ക്ലീനറുകളുണ്ട്. വീട് വൃത്തിയാക്കുമ്പോള്‍ ചില സ്ഥലങ്ങള്‍ ക്ലീന്‍ ചെയ്യാന്‍ വിട്ട് പോകാറുണ്ട്. വീടിന്റെ ആരോഗ്യം എന്നത് നമ്മള്‍ അധികം ശ്രദ്ധിക്കാതെ പോകുന്ന ഇടങ്ങള്‍ വൃത്തിയാക്കുന്നതിലാണ്. വീട് ക്ലീന്‍ ചെയ്യുമ്പോള്‍ ഈ ഇടങ്ങള്‍ കൂടി വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം… ഒന്ന്… ദിവസവും തറ തുടച്ചാലും തറയും ചുവരും ചേരുന്ന ഇടം അതായത് ബേസ് ബോര്‍ഡ് വൃത്തിയാക്കിയെന്നു വരില്ല. അതുപോലെ തന്നെയാണ് വാതിലുകളും. അല്പം വിനാഗിരിയും വെള്ളവും മിക്സ് ചെയ്തതില്‍ തുണി മുക്കി വാതിലുകളും ബേസ് ബോര്‍ഡും വൃത്തിയാക്കാം. അതുപോലെ വിട്ടു പോകുന്ന മറ്റൊരു ഇടമാണ് ഡോര്‍ ഹാന്‍ഡില്‍, ഇവ വൃത്തിയാക്കാനും വിനാഗിരി ഉപയോഗിക്കാം. രണ്ട്… എളുപ്പം വൃത്തികേടാകുന്ന ഒന്നാണ് വീട്ടിലെ സ്വിച്ച് ബോര്‍ഡുകള്‍. ഇരുണ്ട നിറമാണെങ്കില്‍ പെട്ടെന്ന് കണ്ണില്‍ പെട്ടെന്നു…

Read More

പൂക്കളങ്ങളില്‍ തലയുയര്‍ത്തുന്ന കൃഷ്ണകിരീടം എവിടെ

പൂക്കളങ്ങളില്‍ തലയുയര്‍ത്തുന്ന കൃഷ്ണകിരീടം എവിടെ

നാട്ടിന്‍പുറങ്ങളെല്ലാം നഗരവത്കരണത്തിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോള്‍ അത്തപ്പൂക്കളങ്ങളില്‍ പ്രധാനിയായ കൃഷ്ണകിരീടമെന്ന ഹനുമാന്‍കിരീടവും നാട്ടിന്‍പുറങ്ങളില്‍പ്പോലും അന്യമാകുന്നു. ഓണപ്പൂക്കളം തീര്‍ക്കുമ്പോള്‍ കിരീടംപോലെയുള്ള ഈ പുഷ്പത്തെ മറന്നുപോകുന്നു. മലബാറില്‍ കൃഷ്ണകിരീടത്തെ ഹനുമാന്‍കിരീടം എന്നും വിളിക്കാറുണ്ട്. കൃഷ്ണനാട്ടത്തിലും കഥകളിയിലും ഉപയോഗിക്കുന്ന കൃഷ്ണകിരീടവും ചിലപ്പോള്‍ ഹനുമാന്റെ കീരീടവും ഇതേ പുഷ്പത്തിന്റെ ആകൃതിയിലാണ്. അതായിരിക്കാം കിരീടംവെച്ചുള്ള പേരിന് അടിസ്ഥാനം. ഓണക്കാലത്തുമാത്രം ഇപ്പോഴും ശ്രദ്ധിക്കുന്ന ഈ പൂവിനെ പെരുംപൂ, കാവടിപ്പൂ, ഓണപ്പൂവ്, ആറുമാസച്ചെടി എന്നൊക്കെ പലഭാഗത്തും വിളിക്കാറുണ്ട്. പ്രധാന ഓണാഘോഷം നടക്കുന്ന തൃക്കാക്കരയപ്പനെ അലങ്കരിക്കാനും കൃഷ്ണകിരീടം ഇപ്പോഴും ഉപയോഗിക്കാറുണ്ട്.

Read More

ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്നു പറയുന്നതിന്റെ കാരണം

ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്നു പറയുന്നതിന്റെ കാരണം

സന്ധ്യാനാമം ജപിക്കണമെന്ന വിശ്വാസം തന്നെ അന്ധവിശ്വാസമാണെന്നാണ് പുത്തന്‍ തലമുറ പഠിച്ചുവച്ചിരിക്കുന്നത്. എന്നാല്‍, ഏകാഗ്രമായ മനസ്സോടെ, ശുദ്ധമായ ശരീരത്തോടെ സന്ധ്യാനാമം ജപിക്കാന്‍ ആചാര്യമതം നമ്മെ പ്രേരിപ്പിക്കുന്നു. പകലും രാത്രിയും തമ്മില്‍ ചേരുന്ന സന്ധ്യയില്‍ സ്വാഭാവികമായി ധാരാളം വിഷാണുക്കള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നു എന്ന തിരിച്ചറിവ് പഴമക്കാര്‍ക്ക് ഉണ്ടായിരുന്നു. ഈ വിഷാണുക്കളാകട്ടെ നമ്മുടെ പചന-ചംക്രമണ- നാഡീവ്യൂഹങ്ങളെ ബാധിക്കുകയാണ് പതിവ്. ഇതൊഴിവാക്കാനാണ് എള്ളെണ്ണ ഒഴിച്ച് കത്തിച്ചുവക്കുന്ന നിലവിളക്കിന് ചുറ്റുമിരുന്ന് ശുദ്ധമായ ശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്ന് പറയുന്നത്. വിളക്കില്‍ നിന്ന് ഉയരുന്ന പ്രാണോര്‍ജ്ജം സമീപപ്രദേശത്തെ വിഷാണുക്കളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യും.

Read More

ഹാരിക്കും മേഗനും വിന്‍സര്‍ കാസില്‍ വേണം ; നിരസിച്ച് എലിസബത്ത് രാജ്ഞി

ഹാരിക്കും മേഗനും വിന്‍സര്‍ കാസില്‍ വേണം ; നിരസിച്ച് എലിസബത്ത് രാജ്ഞി

ഹാരി രാജകുമാരനും പത്‌നി മേഗന്‍ മാര്‍ക്കിളും ലോസ്ആഞ്ചലീസില്‍ പുതിയ വീടിനായുള്ള തിരച്ചിലിലാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ജനിച്ചു വളര്‍ന്ന നഗരത്തെ മേഗന്‍ മിസ് ചെയ്യുന്നതുകൊണ്ടാണ് അവിടെ തന്നെ വീട് തിരയുന്നതെന്നും കേട്ടിരുന്നു. മകള്‍ ആര്‍ച്ചിയുടെ ജനനത്തോടെ രാജകുടുംബത്തില്‍ നിന്നും ഫ്രോഗ്മോര്‍ കോട്ടേജിലേക്കു താമസം മാറിയ ഹാരി-മേഗന്‍ ദമ്പതികള്‍ക്ക് വിന്‍സര്‍ കാസിലിനോടായിരുന്നുവത്രേ കൂടുതല്‍ താല്‍പര്യം, എന്നാല്‍ എലിസബത്ത് രാജ്ഞി അനുവാദം നിരസിച്ചതിനാലാണ് ഇരുവരുടെയും ആ മോഹം നടക്കാതിരുന്നത്. എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വീക്കെന്‍ഡുകള്‍ ആഘോഷിക്കാന്‍ എത്തുന്നയിടമാണ് വിന്‍സര്‍ കാസില്‍. ഹാരിയെയും മേഗനെയും പോലെ ചെറുപ്പക്കാരായ ദമ്പതികള്‍ക്ക് വിന്‍സര്‍ കാസിലില്‍ താമസിപ്പിക്കുന്നത് രാജ്ഞിക്ക് അനുയോജ്യമായി തോന്നാത്തതിനാലാണ് ആഗ്രഹം നിരസിച്ചതെന്നാണ് പറയപ്പെടുന്നത്. കോടികള്‍ ചിലവിട്ട് ഫ്രോഗ്മോര്‍ കോട്ടേജ് നവീകരിക്കുമ്പോഴും ഇരുവരുടെയും മനസ്സില്‍ വിന്‍സര്‍ കാസില്‍ തന്നെയായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.രാജകുടുംബത്തിന്റെ നിരവധി ഔദ്യോഗിക വസതികളിലൊന്നായ വിന്‍സര്‍ കാസിലിനു പകരം…

Read More

ചീത്ത സമയമാണോ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ചീത്ത സമയമാണോ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

നല്ല കാലത്ത് നല്ല കാര്യങ്ങളും മോശം കാലത്ത് മോശം കാര്യങ്ങളും ആണ് ജീവിതത്തില്‍ സംഭവിക്കുന്നത്. നമ്മുടെ ജീവിതത്തിലെ ഏറ്റവും മോശം സ്വഭാവങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട് അതും ചില ലക്ഷണങ്ങളിലൂടെ. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം നിങ്ങളുടെ ജ്യോതിഷത്തില്‍ പരിഹാരമുണ്ട്. നിങ്ങളുടെ ദോഷസമയത്ത് എന്ത് ചെയ്താലും അത് നിങ്ങളില്‍ പ്രശ്നമുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഈശ്വരാനുഗ്രഹം കുറയുന്ന സമയമായതിനാല്‍ വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ കാര്യങ്ങളും ചെയ്യേണ്ടത്. എന്തൊക്കെയാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാവുന്നതാണ്. പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം നിങ്ങളുടെ ജ്യോതിഷത്തില്‍ പരിഹാരമുണ്ട്. നിങ്ങളുടെ ദോഷസമയത്ത് എന്ത് ചെയ്താലും അത് നിങ്ങളില്‍ പ്രശ്നമുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഈശ്വരാനുഗ്രഹം കുറയുന്ന സമയമായതിനാല്‍ വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ കാര്യങ്ങളും ചെയ്യേണ്ടത്. എന്തൊക്കെയാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാവുന്നതാണ്. നല്ല…

Read More

വേനലിലേക്ക് കരുതല്‍ തുടങ്ങാം; മഴവെള്ള സംഭരണി നിര്‍മിക്കാം

വേനലിലേക്ക് കരുതല്‍ തുടങ്ങാം; മഴവെള്ള സംഭരണി നിര്‍മിക്കാം

പാത്രം കഴുകുമ്പോഴും കുളിക്കുമ്പോഴുമൊക്കെ ആവശ്യത്തിലേറെയും വെള്ളം പാഴാക്കുന്നവരാണ് മിക്കയാളുകളും. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അധികകാലം കഴിയും മുമ്പുതന്നെ ശുദ്ധജലത്തിനായി കാത്തിരിക്കേണ്ടി വരും. കേരളത്തില്‍ ധാരാളം മഴ കിട്ടുന്നുണ്ടെങ്കിലും വേനല്‍ക്കാലമെത്തുന്നതോടെ പലയിടങ്ങളിലും വരള്‍ച്ചയാകും. ജലക്ഷാമത്തെ നേരിടാന്‍ വീടുകളില്‍ തന്നെ മഴവെള്ള സംഭരണികള്‍ നിര്‍മിക്കുന്നതാണ് അഭികാമ്യം. മഴവെള്ളം സംഭരണികളുണ്ടാക്കി സൂക്ഷിച്ചുവെക്കുന്ന രീതിയാണിത്. ടെറസ്/ മേല്‍ക്കൂര വൃത്തിയാക്കി പതിക്കുന്ന വെള്ളം പാത്തികളിലൂടെ ടാങ്കിലെത്തിക്കണം, ഇതിനായി വ്യാസംകൂടിയ പൈപ്പുകള്‍ പിളര്‍ന്ന് ഉപയോഗിക്കാം. മാലിന്യം കലരാതിരിക്കാന്‍ മൂന്ന് അടുക്കുകളുള്ള അരിപ്പ വഴിയാണ് വെള്ളം ടാങ്കിലേക്ക് കടത്തിവിടുന്നത്. പ്ലാസ്റ്റിക്, കോണ്‍ക്രീറ്റ്, ഫൈബര്‍, ഫെറോ സിമന്റ് എന്നിവയില്‍ നിര്‍മിച്ച ടാങ്കുകള്‍ ഇതിനായി ലഭ്യമാണ്. പൂര്‍ണമായും ഉപരിതലത്തിലോ മണ്ണിനടിയിലോ ടാങ്ക് നിര്‍മിക്കാം. ആദ്യത്തെ രണ്ടോ മൂന്നോ മഴയുടെ വെള്ളം പുറത്തേക്ക് ഒഴുക്കിയ ശേഷമായിരിക്കണം സംഭരണിയിലേക്ക് വിടുന്നത്. ഫെറോസിമന്റ് കൊണ്ട് നിര്‍മിച്ചവയ്ക്കാണ് ഏറ്റവും ചെലവു കുറവ്. ഭൂമിക്ക് അടിയിലോ മുകളിലോ…

Read More

പണം കായ്ക്കുന്ന മരം കണ്ടിട്ടുണ്ടോ..?

പണം കായ്ക്കുന്ന മരം    കണ്ടിട്ടുണ്ടോ..?

എന്റെ വീട്ടില്‍ ‘പണം കായ്ക്കുന്ന മരം’ ഒന്നുമില്ല- എന്ന ഡയലോഗ് ഒരു പ്രാവശ്യമെങ്കിലും അടിക്കാത്ത ആരെങ്കിലും കാണുമോ? സംശയമാണ്. സത്യത്തില്‍ പണം കായ്ക്കുന്ന മരം ലോകത്തെവിടെയും ഉണ്ടാകില്ലെന്ന് നമ്മുടെ യുക്തിക്ക് അറിയാം, എങ്കിലും ഒരു സങ്കല്‍പകഥയില്‍ നിന്നുണ്ടായി വന്ന പ്രയോഗം പോലെ എപ്പോഴും നമ്മളത് കൊണ്ടുനടക്കുകയാണ്. എന്നാല്‍ ശരിക്കും, അങ്ങനെ പണം കായ്ക്കുന്ന ഒരു മരം കണ്‍മുന്നില്‍ കണ്ടാലോ? വിശ്വസിക്കുമോ? ആ കാഴ്ച കാണണമെങ്കില്‍ ഇംഗ്ലണ്ടിലെ പോര്‍ട്ട്മോറിയോണ്‍ എന്ന ടൂറിസ്റ്റ് ഗ്രാമത്തിലേക്ക് വച്ചുപിടിച്ചാല്‍ മതി. തടി നിറയെ നാണയങ്ങള്‍ പൂത്തുനില്‍ക്കുന്ന മരങ്ങള്‍ ഇവിടെ ഇഷ്ടം പോലെയുണ്ട്. അമ്പരക്കേണ്ട, യഥാര്‍ത്ഥത്തില്‍ ഈ ‘പണം കായ്ക്കുന്ന മര’ങ്ങള്‍ക്ക് പിന്നിലൊരു കഥയുണ്ട്. ഇവിടങ്ങളിലെ പുരാതന താമസക്കാരുടെ വിശ്വാസവുമായി ബന്ധപ്പെട്ടാണ് ഈ കഥ നില്‍ക്കുന്നത്. അസുഖങ്ങള്‍ മാറാനും മറ്റുമായി നേര്‍ച്ച നേരും പോലെ ഇവര്‍ നാണയങ്ങള്‍ മരങ്ങള്‍ക്ക് സമര്‍പ്പിക്കും. തടികളിലേക്ക് നാണയങ്ങള്‍ അടിച്ചുറപ്പിക്കും….

Read More