കൊമ്പുകുത്തിയാല്‍ വളരുമോ അമ്പഴങ്ങ

കൊമ്പുകുത്തിയാല്‍ വളരുമോ അമ്പഴങ്ങ

‘ആനവായില്‍ അമ്പഴങ്ങ’യെന്നത് നാം പണ്ടുമുതലേ കേട്ടുവരുന്ന ഒരു പഴംചൊല്ലാണ്. ആവശ്യമുള്ളതിലും വളരെ കുറച്ചുമാത്രമേയുള്ളൂ എന്നതിനെ കാണിക്കാനാണ് ഈ പ്രയോഗം. ആഫ്രിക്കന്‍ സ്വദേശിയാണെങ്കിലും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാധാരണയായി കണ്ടുവന്നിരുന്ന ഒരു കായ്‌ച്ചെടിയാണ് അമ്പഴം. ഇംഗ്ലീഷില്‍ ഹോഗ്പ്ലം എന്നുവിളിക്കുന്ന അമ്പഴത്തിന്റെ ശാസ്ത്രീയനാമം സ്‌പോണ്ടിയാസ് പിന്നേറ്റയെന്നതാണ്. സ്‌പോണ്ടിയാസ് മാഞ്ചിഫെറ എന്ന വകഭേദവും ഇതിലുണ്ട്. സാധാരണയായി നാടന്‍ അമ്പഴത്തിന്റെ വിത്തുകള്‍ നട്ടാണ് മുളപ്പിച്ചെടുക്കാറ് എന്നാല്‍ കൊമ്പില്‍ വേരുപിടിപ്പിച്ചും ഇതിനെ വളര്‍ത്തിയെടുക്കാം. പലതരം അമ്പഴം നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന അമ്പഴം അത്യാവശ്യം പൊക്കം വെക്കുന്ന ഒരു ചെറിയ മരത്തിന്റെ തരം തന്നെയാണ്. അല്പം മധുരം കലര്‍ന്ന ഒരു പുളിയാണ് അതിന്റെ സ്വാദ്. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം കായകള്‍ ഉണ്ടാകുന്നതും നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഇലകൊഴിച്ച് മാര്‍ച്ച് മാസത്തില്‍ പുഷ്പിക്കുന്നവയുമുണ്ട്. നിന്നുതിരിയാന്‍ ഇടമില്ലാത്ത വീടുകളിലും ഫ്‌ളാറ്റുകളിലും ചട്ടിയിലും ചാക്കിലും വരെ വെച്ചുപിടിപ്പിക്കാവുന്ന മധുര അമ്പഴമാണ് ഇപ്പോള്‍ നഴ്‌സറികളിലെ…

Read More

മഞ്ഞുപാളിക്കിടയില്‍ നായ്ക്കുട്ടി കുടുങ്ങിയത് 18000 വര്‍ഷം; ഞെട്ടി ശാസ്ത്രലോകം

മഞ്ഞുപാളിക്കിടയില്‍ നായ്ക്കുട്ടി കുടുങ്ങിയത് 18000 വര്‍ഷം; ഞെട്ടി ശാസ്ത്രലോകം

മഞ്ഞുപാളികള്‍ക്കിടയില്‍ നിന്ന് കിട്ടിയ നായ്ക്കുട്ടിക്ക് 18,000 വര്‍ഷം പ്രായമുണ്ടെന്ന് ശാസ്ത്രജ്ഞര്‍. സൈബീരിയന്‍ മേഖലയില്‍ നിന്നാണ് ഡോഡ്ജറെന്ന് ശാസ്ത്രജ്ഞര്‍ സ്‌നേഹപൂര്‍വം വിളിക്കുന്ന നായ്ക്കുട്ടിയെ ലഭിച്ചത്. വലിയ അത്ഭുതമാണ് ഡോഡ്ജറെന്നും ചരിത്രമാണെന്നും അവര്‍ പറയുന്നു. നായയുടെയും ചെന്നായയുടെയും രൂപഭാവങ്ങളാണ് ഈ ജീവിക്കുള്ളത്. പല്ലുകള്‍ക്ക് ചെന്നായയോട് സാമ്യമുണ്ടെന്നാണ് കണ്ടെത്തല്‍. ഒരുപക്ഷേ ചെന്നായയില്‍ നിന്ന് നായയിലേക്കുള്ള പരിണാമത്തിനിടയിലെ ജീവിവര്‍ഗമാകാം ഇതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. കുളമ്പും കൈകാലുകളും പല്ലുകളുമെല്ലാം ഇപ്പോഴും കേടുപാടുകള്‍ വന്നിട്ടില്ല. നല്ല പതുപതുത്ത രോമങ്ങളും ഇപ്പോഴും കേടില്ലാതെ ഇരിക്കുന്നതായും ശാസ്ത്രജ്ഞര്‍ പുറത്ത് വിട്ട ചിത്രങ്ങളില്‍ വ്യക്തമാണ്. റഷ്യയുടെ വടക്ക് കിഴക്കന്‍ അറ്റത്ത് നിന്നും കഴിഞ്ഞ വര്‍ഷം അവസാനമാണ് ഈ ജീവിയെ നാട്ടുകാര്‍ക്ക് കിട്ടിയത്. ഇത് പഠനത്തിനായി ശാസ്ത്രജ്ഞര്‍ക്ക് കൈമാറുകയായിരുന്നു.

Read More

ബട്ടര്‍ഫ്‌ലൈ പൂന്തോട്ടം ഒരുക്കിയാലോ?

ബട്ടര്‍ഫ്‌ലൈ പൂന്തോട്ടം ഒരുക്കിയാലോ?

അല്‍പ്പം സമയവും സ്ഥലവും നീക്കിവച്ചാല്‍ ആര്‍ക്കും ഒരു മനോഹരമായ പൂന്തോട്ടം ഉണ്ടാക്കാവുന്നതേയുള്ളു. പൂന്തോട്ടം നിറയെ പൂമ്പാറ്റകള്‍ വരാനും മാര്‍ഗമുണ്ട്. ഇതിനായി ഒരു ചെറിയ ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍ ഒരുക്കാം. പൂമ്പാറ്റകള്‍ക്ക് പ്രിയപ്പെട്ട ചെമ്പകം, ചെണ്ടുമല്ലി, കൃഷ്ണകീരിടം തുടങ്ങിയ ചെടികള്‍ വളര്‍ത്താം. ഇത് പൂമ്പാറ്റകളെ ആകര്‍ഷിക്കും. ഇവനിറയെ പൂക്കള്‍ ഉണ്ടാകുമ്പോള്‍ പൂന്തോട്ടത്തില്‍ തനിയെ പൂമ്പാറ്റകള്‍ നിറയും. വീടിന്റെ പുറത്തുമാത്രമല്ല അകവും പച്ചപ്പ് നിറയ്ക്കാം. ഡൈനിങ് ടേബിളില്‍ പ്ലാസ്റ്റിക്ക് പൂക്കള്‍ക്ക് പകരം വെള്ളത്തില്‍ വളരുന്ന ഇന്‍ഡോര്‍ പ്ലാന്റുകള്‍ തിരഞ്ഞെടുക്കാം. പ്ലാസ്റ്റിക്ക് സെറാമിക്, ചില്ല് പാത്രങ്ങളില്‍ മണിപ്ലാന്റുകളും അതികം വളരാത്ത കള്ളിമുള്‍ച്ചെടികളും വളര്‍ത്താം. ഇത് വീടിനുള്ളില്‍ ഒരു കൊച്ചു പൂന്തോട്ടത്തിന്റെ ഫീല്‍ ഉണ്ടാക്കും. ചില്ലുപാത്രങ്ങളില്‍ ചെടികള്‍ വയ്ക്കുമ്പോള്‍ അതില്‍ മനോഹരമായ ചിത്രങ്ങള്‍ വരച്ചോ കല്ലുകള്‍ നിറച്ചോ വയ്ക്കാം. ഇനി പൂന്തോട്ടത്തില്‍ ഒരു കുഞ്ഞന്‍ഗോവണി വച്ചുനോക്കു. കളറാകെ മാറും. ഇതിനായി പഴയ മരക്കഷ്ണങ്ങള്‍ ഉപയോഗിക്കാം….

Read More

കീശ കാലിയാകാതെ പൂന്തോട്ടം മനോഹരമാക്കാം

കീശ കാലിയാകാതെ പൂന്തോട്ടം മനോഹരമാക്കാം

വീടിന്റെ അകത്തളം മോടിപിടിപ്പിക്കാന്‍ കാണിക്കുന്ന വ്യഗ്രതയൊന്നും പലരും പൂന്തോട്ടത്തിന്റെയോ ലാന്‍ഡ്‌സ്‌കേപിങ്ങിന്റെയോ കാര്യത്തില്‍ കാണിക്കാറില്ല. അകത്തളങ്ങള്‍ മാത്രമല്ല, ചുറ്റുപാടുകളും കൂടിയാണ് വീടിന്റെ ഭംഗി കൂട്ടുന്നത്. പുന്തോട്ടത്തിന്റെ കാര്യത്തില്‍ പലരും മുഖം തിരിക്കുന്നതിന് പിന്നിലെ കാരണം മറ്റൊന്നുമല്ല, നല്ല ഒരു തുക ചെലവിടേണ്ടി വരുമെന്നതാണ് അതിന് പിന്നില്‍. എന്നാല്‍ പൈസ കാലിയാകതെ വീട്ടിലെ പല പാഴ് വസ്തുക്കളില്‍ നിന്നും മനോഹരമായ പൂന്തോട്ടത്തിലേക്കാവശ്യമായ വസ്തുക്കള്‍ നിര്‍മ്മിക്കാം. അടുക്കളയിലും മറ്റും ആവശ്യം കഴിഞ്ഞതും വീട് പെയിന്റ് ചെയ്തപ്പോ ബാക്കി വന്നതുമായ പഴയ ടിന്നുകള്‍ കഴുകി തുടച്ച് നല്ല പെയിന്റടിച്ച് എടുത്ത് നോക്കൂ. അടിപൊളി പൂച്ചട്ടികള്‍ റെഡിയായി. പഴയ കണ്ടെയ്‌നറുകളും വെറുതെ കളയണ്ട, അതിലും ചെടികള്‍ നല്ല ഭംഗിയായി നടാന്‍ സാധിക്കും. കുറച്ച് വ്യത്യസ്തമായ പൂന്തോട്ടം ഒരുക്കാന്‍ പഴയ മരകഷ്ണങ്ങള്‍ ഉണ്ടെങ്കില്‍ എടുത്ത് ഒരു കുഞ്ഞു ഗോവണി തയ്യാറാക്കാം. അതില്‍ ചെടികള്‍ നട്ട് നോക്കൂ….

Read More

നിലവിളക്ക് ഊതി കെടുത്തരുതെന്ന് പറയുന്നതിന് പിന്നില്‍

നിലവിളക്ക് ഊതി കെടുത്തരുതെന്ന് പറയുന്നതിന് പിന്നില്‍

എല്ലാ ദിവസവും രാവിലെയും വൈകിട്ടും വിളക്ക് തെളിയിച്ച് നാമം ജപിക്കുക എന്നത് പൂര്‍വ്വകാലം മുതല്‍ തുടരുന്ന ഒരു രീതിയാണ്. ഐശ്വര്യത്തിനും അനുഗ്രഹത്തിനുമായിട്ടാണ് വിളക്ക് കത്തിച്ച് വെക്കുന്നത്. വിളക്ക് കത്തിക്കുന്നതിന് ചില ചിട്ടവട്ടങ്ങളുണ്ട്. പതിവായി വിളക്ക് കൊളുത്തുന്നവര്‍ക്കും പഴമക്കാര്‍ക്കും ഇക്കാര്യം അറിയാമെങ്കിലും ഇന്നത്തെ തലമുറയ്ക്ക് വിഷയത്തില്‍ അഞ്ജതയുണ്ട്. ഇതില്‍ കൂടുതല്‍ പേരും ശ്രദ്ധിക്കാതെ വരുത്തുന്ന പിഴവാണ് ദീപം ഊതി കെടുത്തുന്നത്. ദീപം ഊതി കെടുത്തുന്നത് ഐശ്വര്യക്കേടാണെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ഒരിക്കലും ഈ പ്രവര്‍ത്തി പാടില്ലെന്നും അതിനൊപ്പം കരിന്തിരി കത്തരുതെന്നും പഴമക്കാര്‍ പറയുന്നു. എണ്ണ ജ്വാലയില്‍ വീഴ്ത്തിയോ തിരി എണ്ണയിലേക്ക് വലിച്ച് നീട്ടിയോ മാത്രമെ ദീപം കെടുത്താവൂ. അല്ലെങ്കില്‍ കുടുംബത്തിനും സ്ഥാപനത്തിനു ഐശ്വര്യക്കേടാണെന്നും വിശ്വാസമുണ്ട്. തീപ്പെട്ടിയും ആധൂനിക രീതിയിലുള്ള മാര്‍ഗങ്ങളും മറ്റും വിളക്ക് തെളിയിക്കാന്‍ ഉപയോഗിക്കരുതെന്നും പഴമക്കാര്‍ പറയുന്നു. സന്ധ്യയ്ക്ക് വിളക്ക് തെളിയിക്കുമ്പോള്‍ നമഃശിവായ ജപിച്ചുകൊണ്ട് വിളക്ക് കൊളുത്തണമെന്നും ചരിത്രം…

Read More

ഈച്ചയും കൊതുകും പമ്പകടക്കും; ഇതാ ചില പൊടിക്കെകള്‍

ഈച്ചയും കൊതുകും പമ്പകടക്കും; ഇതാ ചില പൊടിക്കെകള്‍

വീട് എത്ര വൃത്തിയാക്കിയിട്ടും ഒരു തൃപ്തിയും കിട്ടുന്നില്ലേ? ഈച്ചയും കൊതുകും പാറ്റയും പല്ലിയുമൊക്കെ നിങ്ങളുടെ സ്വസ്ഥത കെടുത്തുന്നുണ്ടോ? എങ്കില്‍ ഇനി വിഷമിക്കേണ്ട. കീടനാശിനികളോ മറ്റ് രാസവസ്തുക്കളോ ഉപയോഗിക്കാതെ തന്നെ നമുക്ക് ഇവയെ തുരത്താം. കൊതുകിനെയും പാറ്റയെയും പല്ലിയെയും ഇല്ലാതാക്കാന്‍ വീട്ടില്‍ തന്നെ ചില പൊടിക്കൈകള്‍ ചെയ്യാവുന്നതാണ്. നാരങ്ങയും അല്‍പം ഗ്രാമ്പുവും ഉണ്ടെങ്കില്‍ ഇവയെ തുരത്താം. നാരങ്ങ രണ്ട് മുറിയാക്കി അതില്‍ ഗ്രാമ്പൂ കുത്തി വെക്കുക. ഇത് മുറിയില്‍ രണ്ട് മൂന്ന് സ്ഥലത്ത് വെക്കുക. ഇത് പല്ലിയെയും പാറ്റയേയും തുരത്തിയോടിക്കും. അല്‍പ്പം കര്‍പ്പൂരവും വെള്ളവും മിക്‌സ് ചെയ്ത് വീട്ടില്‍ തളിക്കുന്നതും കൊതുക്, പാറ്റ, പല്ലി എന്നിവയെ തുരത്തുന്നതിനുള്ള പ്രധാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. അല്‍പം കര്‍പ്പൂരം കത്തിക്കുന്നതും കൊതുകിനെ ഇല്ലാതാക്കുന്നതിന് സഹായിക്കും. വെളുത്തുള്ളി അല്‍പം നാരങ്ങ നീരില്‍ മിക്‌സ് ചെയ്ത് ഇത് വീടിന് ചുറ്റും മുറിക്കുള്ളിലും തളിക്കുന്നത് പാറ്റയെ അകറ്റും….

Read More

നാമം ജപിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കരുത്

നാമം ജപിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കരുത്

പ്രഭാതത്തില്‍ ബ്രഹ്മമുഹൂര്‍ത്തത്തിലും വൈകുന്നേരം സന്ധ്യാസമയവും വളരെ നല്ലതാണ്. ഈ സമയങ്ങളില്‍ സത്വശുദ്ധി വര്‍ദ്ധിക്കുന്നു. കൃത്യമായ സമയനിഷ്ഠ പാലിക്കാന്‍ ശ്രദ്ധിക്കണം. നിത്യേന ഒരേ സ്ഥലത്തിരുന്നു ജപിക്കണം. സമയവും സ്ഥലവും മാറ്റരുത്. സമകായശിരോഗ്രീവനായി ഇരിക്കണം. യോഗാസനത്തില്‍ ഏതെങ്കിലും ഒന്നിനെയെങ്കിലും തിരഞ്ഞെടുക്കണം. അത് മനസ്സിനെ നിശ്ചലമാകാന്‍ സഹായിക്കും. കിഴക്കോ വടക്കോ തിരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം. മാന്തോല്‍, കുശ, പരവതാനി എന്നിങ്ങനെ ഏതെങ്കിലും ഇരിപ്പിടം തിരഞ്ഞെടുക്കുക, ഇത് ശരീരത്തിലെ വൈദ്യുതിയെ രക്ഷിക്കും.ഇഷ്ടദേവതയുടെ സ്തുതികളും കീര്‍ത്തനങ്ങളും സാത്വികഭാവത്തെ ഉണ്ടാക്കാന്‍ സഹായകമാണ്. മന്ത്രോച്ചാരണം തെറ്റ്കൂടാതെ വ്യക്തതയോടെ ചെയ്യണം. നിരന്തരമായ ജാഗ്രത അവസാനംവരെ ഉണ്ടായിരിക്കണം. പലപ്പോഴും ഉണര്‍വ്വും ഉത്സാഹവും ആദ്യം ഉണ്ടാവുമെങ്കിലും പിന്നീട് മനസ്സ് ചലിക്കാന്‍ തുടങ്ങും. ഇവയെ ജയിക്കുകതന്നെ വേണം. ജപമാല ഉണര്‍വ്വുണ്ടാക്കുന്നു, ഔത്സുക്യത്തെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ജപതൃഷ്ണയെ വളര്‍ത്തുന്നു. ഇത്ര മാല ജപിക്കും എന്ന് തീര്‍ച്ച് പ്പെടുത്തണം. ജപിക്കുമ്പോള്‍ ആദ്യം ഉച്ചത്തിലും പിന്നീട് പതുക്കെയും…

Read More

‘തനി നാടന്‍’ പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

‘തനി നാടന്‍’ പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വേറിട്ട പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍ നിറഞ്ഞു നില്‍ക്കുന്ന കാലമാണ്. പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍ സേവ് ഡേറ്റ് ഫോട്ടോ ഷൂട്ടുകള്‍ എന്നിവയെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡാണ്. കാലം മാറുന്നതിനൊപ്പം വിവാഹ രീതികളും, ആഘോഷങ്ങളും മാത്രമല്ല അല്ല ഫോട്ടോ ഷൂട്ടുകളും അതിന്റെ ഗ്ലാമറും കൂടി വരികയാണ്. അതിന്റെ മറ്റൊരു തുടര്‍ പരീക്ഷണങ്ങളിലെ പുതുമയാണ് ഈ തനി നാടന്‍ സ്‌റ്റൈല്‍. ലഹിരു- മധു ദമ്പതികളാണ് നാടന്‍ ഫോട്ടോ ഷൂട്ടുമായി എത്തിയിരിക്കുന്നത്. കൃഷി തീം ആക്കിയുള്ളതാണ് ഈ ചിത്രങ്ങള്‍. ശ്രീലങ്കന്‍ ദമ്പതികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് അമല്‍ മഹേഷ് നുഗപിടിയ എന്ന ഫോട്ടോഗ്രാഫറാണ്. നാട്ടിന്‍പുറത്തിന്റെ തനിമ വിളിച്ചോതുന്ന ഫോട്ടോ ഷൂട്ട് എന്തായാലും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

Read More

ബൈക്കിന്റെ ടയര്‍ മൂര്‍ഖന്റെ മുകളിലൂടെ കയറിയിറങ്ങി, രണ്ടു കിലോമീറ്ററോളം ബൈക്കിനെ പിന്തുടര്‍ന്ന് പാമ്പ്

ബൈക്കിന്റെ ടയര്‍ മൂര്‍ഖന്റെ മുകളിലൂടെ കയറിയിറങ്ങി, രണ്ടു കിലോമീറ്ററോളം ബൈക്കിനെ പിന്തുടര്‍ന്ന് പാമ്പ്

പാമ്പിനെ ഉപദ്രവിച്ച് വിട്ടാല്‍ അത് പ്രതികാരം ചെയ്യുമെന്ന് പഴമക്കാര്‍ സ്ഥിരം പറയുന്ന കാര്യമാണ്. അത്തരത്തിലൊരു അനുഭവമാണ് ഉത്തര്‍പ്രദേശില്‍ ബൈക്ക് യാത്രക്കാരന്‍ നേരിട്ടത്. പാമ്പിനെ ഉപദ്രവിച്ചതിന്, രണ്ടു കിലോമീറ്ററോളമാണ് പാമ്പ് ബൈക്ക് യാത്രക്കാരനെ പിന്തുടര്‍ന്നത്. ഇതില്‍ പരിഭ്രാന്തിയിലായ യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഓടി. പിന്നീട് ബൈക്കില്‍ കയറി ഒരു മണിക്കൂറോളം ചെലവഴിച്ച പാമ്പിന്റെ ദൃശ്യങള്‍ പകര്‍ത്താന്‍ ജനം തടിച്ചുകൂടിയെന്ന് വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശിലെ ജലൗന്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ബൈക്ക് ഓടിച്ചുപോകുകയായിരുന്നു ഗുഡു പച്ചൗരി എന്ന യുവാവ്. അതിനിടെ ബൈക്കിന്റെ ടയര്‍ മൂര്‍ഖന്‍ ഇനത്തില്‍പ്പെട്ട പാമ്പിന്റെ വാലിലൂടെ കയറിയിറങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ട ഗുഡു തിരിഞ്ഞു നോക്കുമ്പോള്‍ പാമ്പ് ബൈക്കിനെ പിന്തുടരുന്നതാണ് കണ്ടത്. ഇതില്‍ നടുങ്ങിയ യുവാവ് ബൈക്ക് വേഗത്തില്‍ ഓടിച്ചു. ഏകദേശം രണ്ടു കിലോമീറ്റര്‍ കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ പാമ്പ് ബൈക്കിനെ പിന്തുടരുന്നത് യുവാവ്…

Read More

20 ടണ്‍ ഭാരമുളള കൂറ്റന്‍ തിമിംഗലം തീരത്തടിഞ്ഞു..വയറ്റില്‍ 100 കിലോ മാലിന്യം.. വീഡിയോ കാണാം

20 ടണ്‍ ഭാരമുളള കൂറ്റന്‍ തിമിംഗലം തീരത്തടിഞ്ഞു..വയറ്റില്‍ 100 കിലോ മാലിന്യം.. വീഡിയോ കാണാം

തീരത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റില്‍ നിന്നും 100 കിലോയോളം മാലിന്യങ്ങള്‍ കണ്ടെത്തി. സ്‌കോട്ട്ലന്‍ഡിലെ ഹാരിസ് ദ്വീപിലെ കടല്‍ത്തീരത്താണ് കഴിഞ്ഞ വ്യാഴാഴ്ച 20 ടണ്‍ ഭാരമുളള തിമിംഗലത്തിന്റെ ശവശരീരം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം നടത്തിയതോടെയാണ് തിമിംഗലത്തിന്റെ വയറ്റില്‍ നിന്നും മാലിന്യങ്ങള്‍ കണ്ടെത്തിയത്. കടല്‍ നേരിടുന്ന മാലിന്യപ്രശ്നത്തിന്റെ നേര്‍സാക്ഷ്യമാണ് ഇതെന്ന് വിദഗ്ധര്‍ പറയുന്നു. തിമിംഗലത്തിന്റെ വയറ്റില്‍ നിന്നും പ്ലാസ്റ്റിക് കപ്പുകള്‍, ബാഗുകള്‍, മീന്‍പിടിക്കുന്ന വലകള്‍, കയര്‍ തുടങ്ങി നിരവധി ചപ്പു ചവറുകളാണ് പുറത്തെടുത്തത്. ആമാശയത്തില്‍ ഈ വസ്തുക്കള്‍ നിറഞ്ഞതോടെ തിമിംഗലത്തിന് സഞ്ചരിക്കാന്‍ കഴിയാതെ വരുകയും തുടര്‍ന്ന് ദഹനപ്രക്രിയ നശിച്ചതുമാണ് മരണകാരണമായത്. തിമിംഗലത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. തിമിംഗലത്തെ ബീച്ചില്‍ നിന്നും നീക്കം ചെയ്യാന്‍ കഴിയാതെ വന്നതോടെ കടല്‍ തീരത്ത് തന്നെ സംസ്‌കരിച്ചു. മുമ്പും വിദേശ രാജ്യങ്ങളില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തീരത്തടിയുന്ന തിമിംഗലങ്ങളെ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കുമ്പോഴാണ് വയറ്റില്‍ നിന്നും മാലിന്യങ്ങള്‍ കണ്ടെത്തുന്നത്.

Read More