കളയല്ലേ കറ്റാര്‍വാഴ, ഇതിലുണ്ട് എഴുപതില്‍ പരം പോഷകങ്ങള്‍

കളയല്ലേ കറ്റാര്‍വാഴ, ഇതിലുണ്ട് എഴുപതില്‍ പരം പോഷകങ്ങള്‍

എളുപ്പത്തില്‍ പരിപാലിക്കാവുന്ന ചെടിയാണ് കറ്റാര്‍വാഴ. സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളുടെ ചേരുവകളിലെ സ്ഥിരം സാന്നിധ്യം. കറ്റാര്‍ വാഴയില്‍ 75 ഓളം സജീവ ഘടകങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ വിറ്റാമിന്‍, മിനറലുകള്‍,എന്‍സൈമുകള്‍, പഞ്ചസാര, അമിനോ ആസിഡ്, സാലിസിലിക് ആസിഡ്, ലിഗ്‌നിന്‍, സാപോണിന്‍സ് തുടങ്ങിയവ ഉള്‍പെടുന്നു. ഇതിലെ വിറ്റാമിനുകള്‍ വിറ്റാമിന്‍ എ, സി, ഇ, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 12, കോളിന്‍ എന്നിവയാണ്. കറ്റാര്‍ വാഴയില്‍ കാല്‍സ്യം, കോപ്പര്‍, മഗ്‌നീഷ്യം, മംഗനീസ്, സെലേനിയം, സോഡിയം, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മിനറലുകളും അടങ്ങിയിരിക്കുന്നു. കറ്റാര്‍ വാഴ ജ്യൂസിന് ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുമുള്ള കഴിവുണ്ട്. ഹൃദയാരോഗ്യത്തിനും ഈ ചെടി മികച്ചതാണ്. ഇത് കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കും. നമ്മുടെ ശരീരത്തിന്റെ പി എച് ബാലന്‍സ് ചെയ്യുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ല ശ്വാസത്തിനും ഇത് മികച്ചതാണ്. ഗര്‍ഭാശയത്തെ ഉത്തേജിപ്പിക്കുകയും ആര്‍ത്തവം മെച്ചപ്പെടുത്തുകയും ചെയ്യും. പല…

Read More

സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കു പ്രതിവിധിയായി തൈര് ഉപയോഗിക്കാം

സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കു പ്രതിവിധിയായി തൈര് ഉപയോഗിക്കാം

തികച്ചും പ്രകൃതിദത്തമായ ഭക്ഷണമാണ് തൈര്. തൈരില്‍ കാല്‍സ്യം, പ്രോട്ടീന്‍ തുടങ്ങിയ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനു മാത്രമല്ല, പലതരം സൗന്ദര്യപ്രശ്നങ്ങള്‍ക്കും തൈരു നല്ലൊരു മരുന്നാണ്. അല്‍പം പുളിപ്പുള്ള തൈര് ശിരോചര്‍മത്തില്‍ പുരട്ടുന്നത് താരന്‍ മാറ്റാനുള്ള നല്ലൊരു വഴിയാണ്. ശിരോചര്‍മത്തിലെ ചൊറിച്ചിലകറ്റും, മൃദുവും തിളപ്പവുമുള്ള മുടി ലഭിയ്ക്കും. മുടികൊഴിച്ചിലിനുളള നല്ലൊരു മരുന്നു കൂടിയാണിത്. തൈരും ചെറുനാരങ്ങാനീരും ചേര്‍ത്തു പുരട്ടുന്നത് സണ്‍ടാന്‍ മാറാനുള്ള വഴിയാണ്. തൈരിലെ ലാക്ടിക് ആസിഡും ചെറുനാരങ്ങയുടെ ബ്ലീച്ചിംഗ് ഇഫക്ടുമാണ് ഈ ഗുണം നല്‍കുന്നത്. ചര്‍മത്തിലെ അലര്‍ജിയ്ക്കുള്ള നല്ലൊരു പരിഹാരമാണ് തൈര്. അലര്‍ജിയ്ക്കു കാരണമായ എല്‍ജി ഇ ഉല്‍പാദനം തൈരു കുറയ്ക്കും. 1 ടേബിള്‍സ്പൂണ്‍ തൈര്, 1 ടീസ്പൂണ്‍ വീതം മഞ്ഞള്‍പ്പൊടി, ചന്ദനപ്പൊടി, അര ടീസ്പൂണ്‍ പഞ്ചസാര എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖക്കുരുവിനെ തടയും. ഇത് ഉണങ്ങിയ ശേഷം മസാജ് ചെയ്തു കഴുകിക്കളയാം.

Read More

വേനലില്‍ പുതിന കഴിക്കാം

വേനലില്‍ പുതിന കഴിക്കാം

പുതിനയില അഥവാ മിന്റ് ഇലവര്‍ഗങ്ങളില്‍ പെട്ട ഒന്നായതുകൊണ്ടുതന്നെ ആരോഗ്യപരമായ ഗുണങ്ങളും ധാരാളമുണ്ടാകും. ഇതിന്റെ പ്രത്യേക മണവും സ്വാദും കൊണ്ടുതന്നെ ചട്നിയ്ക്കും ഭക്ഷണ സാധനങ്ങളിലുമെല്ലാം ഇത് ഉപയോഗിയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ സ്വാദിനേക്കാളുപരിയായി പലതരം ആരോഗ്യ ഗുണങ്ങളും ഒത്തിണങ്ങുന്ന ഒന്നാണ് പുതിനയില. വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്ന്. ഇതിന്റെ പ്രത്യേക ഗുണങ്ങള്‍ കൊണ്ടുതന്നെ ടൂത്ത്പേസ്റ്റ്, ആസ്തമയ്ക്കുള്ള ഇന്‍ഹേലര്‍, ടാല്‍കംപൗഡര്‍, മൗത്ത് ഫ്രഷ്നര്‍ തുടങ്ങിയ പല ഉല്‍പന്നങ്ങളിലും ഇതുപയോഗിയ്ക്കാറുണ്ട്. ഡിപ്രഷന്‍, ഓര്‍മപ്രശ്നങ്ങള്‍ എന്നിവയ്ക്കായുള്ള മരുന്നുകളിലും പുതിന് ഉപയോഗിയ്ക്കാറുണ്ട്. പോരാത്തതിന് മനംപിരട്ടല്‍, തലവേദന, ആസ്തമ, ചര്‍മപ്രശ്നങ്ങള്‍ എന്നിവയ്ക്കുമുള്ള നല്ലൊരു പരിഹാരമാണിത്. പുതിന പല രീതിയിലും ഉപയോഗിയ്ക്കും. പുതിനയിലയിട്ടു വച്ച വെള്ളം കുടിയ്ക്കാം. ഇട്ടു തിളപ്പിയ്ക്കണമെന്നൊന്നുമില്ല. തിളപ്പിച്ച വെള്ളത്തിലോ അല്ലെങ്കില്‍ സാധാരണ വെള്ളത്തിലോ അല്‍പം പുതിനയിലകള്‍ ഇട്ടുവയ്ക്കുക. പ്രത്യേകിച്ചും വേനല്‍ക്കാലത്ത് ഇത് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ശരീരത്തിന് ഊര്‍ജവും ഉന്മേഷവും നല്‍കാനുള്ള നല്ലൊരു…

Read More

ഹൃദയം സൂക്ഷിക്കും ഉലുവ

ഹൃദയം സൂക്ഷിക്കും ഉലുവ

അടുക്കളയിലൊതുങ്ങിയിരിക്കുന്ന ഉലുവയുടെ ആരോഗ്യ ഗുണങ്ങള്‍ നിസാരമല്ല. നെഞ്ചെരിച്ചില്‍, അസിഡിറ്റി തുടങ്ങിയവയ്ക്കു പ്രതിവിധിയായി ഉലുവ ഉപയോഗിക്കാം. ഉലുവാപ്പൊടി വെളളത്തില്‍ കലര്‍ത്തി ആഹാരത്തിനു മുമ്പ് കഴിക്കുന്നതാണ് ഉചിതം. വിഭവങ്ങളില്‍ ഉലുവാപ്പൊടി ചേര്‍ക്കാം. പനി, തൊണ്ടപഴുപ്പ് എന്നിവയ്ക്കു പ്രതിവിധിയായി നാരങ്ങാനീര്, തേന്‍, ഉലുവാപ്പൊടി എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം. ഉലുവയിട്ടു തിളപ്പിച്ച വെളളം ആറിച്ച് കവിള്‍ക്കൊളളുന്നതു തൊണ്ടവേദന കുറയ്ക്കാന്‍ സഹായകമാണ്. ഉലുവയിലെ നാരുകള്‍ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കുറയ്ക്കുന്നതായി ചില പഠനങ്ങള്‍ പറയുന്നു. ഉലുവയില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിലെത്തുന്ന സോഡിയത്തിന്റെ പ്രവര്‍ത്തനത്തിനു കടിഞ്ഞാണിട്ടു രക്തസമ്മര്‍ദം നിയന്ത്രിതമാക്കുന്നു. ബിപി നിയന്ത്രിതമായാല്‍ ഹൃദയം സുരക്ഷിതമാകും.

Read More

മുരിങ്ങയില – കാല്‍സ്യത്തിന്റെ കലവറ

മുരിങ്ങയില – കാല്‍സ്യത്തിന്റെ കലവറ

വിറ്റാമിന്‍എ, ബി1, ബി2, ബി3, സി, കാല്‍സ്യം, ക്രോമിയം, കോപ്പര്‍, നാരുകള്‍, ഇരുന്പ്, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, പ്രോട്ടീന്‍, സിങ്ക് എന്നിവയുടെ അക്ഷയപാത്രമാണ് മുരിങ്ങയില. ഓറഞ്ചില്‍ ഉളളതിന്റെ ഏഴിരട്ടി വിറ്റാമിന്‍ സി മുരിങ്ങയിലയിലുണ്ട്.രോഗങ്ങളെ അടിച്ചോടിക്കാനുളള ആയുധമാണ് വിറ്റാമിന്‍ സി. കീടനാശിനി കലരാത്ത ശുദ്ധമായ മുരിങ്ങയില കൂട്ടിയാല്‍ പ്രതിരോധവും ഭദ്രം. ശരീരം നിര്‍മിച്ചിരിക്കുന്നതു പ്രോട്ടീനുകള്‍ കൊണ്ടാണ്. പ്രോട്ടീനുകള്‍ രൂപപ്പെടുന്നത് അമിനോ ആസിഡില്‍ നിന്നും. സാധാരണഗതിയില്‍ മുട്ട, പാല്‍, ഇറച്ചി, പാലുത്പന്നങ്ങള്‍ എന്നിവയൊക്കെയാണ് അമിനോ ആസിഡിന്റെ ഇരിപ്പിടങ്ങള്‍. അപ്പോള്‍ സസ്യാഹാരം കഴിക്കുന്നവര്‍ എന്തു ചെയ്യും. അവര്‍ക്കു മുരിങ്ങയില കഴിക്കാം. ഇതില്‍ പ്രോട്ടീന്‍ കടലോളം. തൈരിലുളളതിന്റെ രണ്ടിരട്ടി പ്രോട്ടീന്‍ ഇതിലുണ്ട്. മുരിങ്ങയില കാല്‍സ്യത്തിന്റെ കലവറയാണ്. പാലിലുളളതിന്റെ നാലിരട്ടി കാല്‍സ്യം മുരിങ്ങയിലയിലുണ്ട്. ഏത്തപ്പഴത്തില്‍ ഉള്ളതിന്റെ മൂന്നിരട്ടി പൊട്ടാസ്യം മുരിങ്ങയിലയിലുണ്ട്. തലച്ചോറ്, നാഡികള്‍ എന്നിവയുടെ ആരോഗ്യത്തിന് പൊട്ടാസ്യം കൂടിയേ തീരൂ. കാരറ്റിലുളളതിലും നാലിരട്ടി…

Read More

കാലിനും നല്‍കാം ഡിയോഡറന്റ് സുഗന്ധം

കാലിനും നല്‍കാം ഡിയോഡറന്റ് സുഗന്ധം

ഉന്മേഷവും ഉണര്‍വ്വും നല്‍കി ദിവസം മുഴുവന്‍ സുഗന്ധ പൂരിതമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഡിയോഡ്രെന്റുകള്‍ക്ക് മറ്റു ചില ഉപയോഗങ്ങള്‍ കൂടിയുണ്ട്. പുതിയ ചെരുപ്പുകള്‍ ഇടുമ്പോള്‍ കാലുകളില്‍ ഉണ്ടാകുന്ന പൊള്ളലുകള്‍ ഒഴിവാക്കാന്‍ ഡിയോഡ്രന്റ് ഉപയോഗിക്കാം. ഡിയോഡ്രെന്റ് കാലുകളിലെ വശങ്ങളില്‍ ചെരുപ്പുമായി തട്ടി നില്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടുക. ഇവിടെ ഡിയോഡ്രേന്റ് ഒരു വിദഗ്ദ്ധയായ പോരാളിയെ പോലെ നിങ്ങളുടെ ത്വക്കിനും ചെരുപ്പിനും ഇടയില്‍ പ്രവര്‍ത്തിച്ച് ത്വക്കില്‍ കേടുപാടുകള്‍ ഉണ്ടാകുന്നത് തടയുന്നു. ചെരുപ്പ് ഇടുന്നതിന് മുന്‍പ് ഉണങ്ങിയ കാലിന്റെ അടിവശത്ത് ഡിയോഡ്രെന്റ് പുരട്ടുന്നത് ദിവസം മുഴുവന്‍ നിങ്ങളുടെ കാലുകളെ ദുര്‍ഗന്ധത്തില്‍ നിന്നും അകറ്റി, വിയര്‍പ്പിന്റെ നനവില്‍ നിന്നും സംരക്ഷണം നല്‍കാന്‍ സഹായകമാകും.

Read More

നടുവിരലിനു മോതിരം വേണോ?

നടുവിരലിനു മോതിരം വേണോ?

സ്ത്രീകളും പുരുഷന്മാരും അണിയുന്ന ഒരു ആഭരണമാണ് മോതിരം. നമ്മുടെ ശരീരത്തിലെ നാഡീവ്യൂഹങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിയ്ക്കുന്നു. നാഡികള്‍ക്ക് ലോഹം നല്ലതുമാണ്. മോതിരവിരലിലെ നാഡി ഹൃദയത്തിലൂടെ തലച്ചോറുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഈ വിരലില്‍ മോതിരമണിയുമ്പോള്‍ ഇത് സന്തോഷമുണ്ടാക്കുന്ന ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനു സഹായിക്കും. ഇതുപോലെ നടുവിരലില്‍ മോതിരമണിയരുതെന്നാണു പറയുക. കാരണം നടുവിരലിലെ നാഡി കടന്നുപോകുന്നത് തലച്ചോറിലെ ഡിവൈഡര്‍ ലൈനിലൂടെയാണ്. ഈ വിരലില്‍ മോതിരമണിയുമ്പോള്‍ ഇത് തലച്ചോറിനെ ബാധിയ്ക്കും. തീരുമാനങ്ങളെടുക്കാന്‍ തലച്ചോറിന് താമസം നേരിടും. ഇത് നമ്മുടെ തീരുമാനങ്ങളെടുക്കാനുള്ള കഴിവിനേയും ബാധിയ്ക്കും.

Read More

നിസാരക്കാരനല്ല വെള്ളരിക്ക

നിസാരക്കാരനല്ല വെള്ളരിക്ക

സൗന്ദര്യ ചികിത്സയില്‍ വെള്ളരിക്കയ്ക്ക് പ്രഥമസ്ഥാനമാണുള്ളത്. വെള്ളരിക്ക ജ്യൂസ് അല്ലെങ്കില്‍ കഷണങ്ങള്‍ ഐ-പാഡുകളായി ഉപയോഗിക്കാം. ഇത് കണ്ണിന് കുളിര്‍മയേകുകയും കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറ്റുകയും ചെയ്യും. ചര്‍മത്തെ ശുചിയാക്കാനും സൗഖ്യമേകാനും ചെറിയതോതില്‍ ദൃഢമാക്കാനും വെള്ളരിക്കയ്ക്കു കഴിയും. വെള്ളരിക്ക കഷണവും പാലും ചേര്‍ത്ത് മുഖത്തു തേക്കുന്നത് മുഖചര്‍മത്തിന് സ്വാഭാവികമായ പുതുമ നല്‍കും. ചര്‍മത്തിലെ എണ്ണമയം കുറയ്ക്കാന്‍ വെള്ളരിക്ക കഷണങ്ങള്‍ക്കൊണ്ട് ഉരസിയാല്‍ മതി. ഏറെനേരം വെയില്‍ കൊണ്ടതിനുശേഷം വെള്ളരിക്ക അരച്ച് ഫേസ്പാക്ക് ആക്കിയിട്ടാല്‍ ചര്‍മം തിളങ്ങും.

Read More

ഉരുളക്കിഴങ്ങുണ്ടോ, ബ്ലീച്ചു ചെയ്യാം

ഉരുളക്കിഴങ്ങുണ്ടോ, ബ്ലീച്ചു ചെയ്യാം

പച്ചക്കറി മാത്രമല്ല, മികച്ച ബ്ലീച്ച് കൂടി ആണ് ഉരുളക്കിഴങ്ങ്, പ്രത്യേകിച്ച് അതിന്റെ തൊലി. കെമിക്കല്‍ ബ്ലീച്ചുകളെക്കാള്‍ ഫലം നല്‍കാന്‍ ഉരുളക്കിഴങ്ങിനു കഴിയും. അതോടൊപ്പം രാസവസ്തുക്കള്‍ ചര്‍മ്മത്തിനു ഹാനീകരമാകുമെന്നു ഭയക്കുകയും വേണ്ട. ഉരുളക്കിഴങ്ങിന്റെ തൊലി അതിന്റെ സ്വഭാവികമായ ഈര്‍പ്പം നഷ്ടമാകുന്നതിനു മുന്‍പ് തന്നെ മുഖചര്‍മ്മത്തില്‍ തേയ്ക്കുക, ഒപ്പം അല്പം നാരങ്ങ നീരുകൂടി ചേര്‍ത്താല്‍ വളരെ പെട്ടെന്നു തന്നെ നല്ല ഫലം ലഭിക്കും. ഉരുളക്കിഴങ്ങിന്റെ തൊലിയും തക്കാളിയും വെള്ളരിക്കയും ഒരുമിച്ച് അരച്ച മിശ്രിതം മുഖത്ത് പുരട്ടുന്നതും ബ്ലീച്ചിന്റെ ഗുണം നല്‍കുന്നതോടൊപ്പം മുഖ ചര്‍മ്മത്തിന് തണുപ്പ് പകര്‍ന്ന്, ചര്‍മ്മം വരളുന്നത്‌ ഒഴിവാക്കും. ഈ മിശ്രിതം പുരട്ടി ഉണങ്ങിയ ശേഷം ഇളം ചൂടു വെള്ളത്തില്‍ മുഖം കഴുകിയാല്‍ മതി.

Read More

മെലിയണോ, നാരങ്ങവെള്ളം കുടിച്ചോളൂ…

മെലിയണോ, നാരങ്ങവെള്ളം കുടിച്ചോളൂ…

നാരങ്ങാവെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കാം. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പഞ്ചസാരയുടെ ആഗിരണത്തെയും വ്യവസ്ഥപ്പെടുത്തുന്നു. ഇതുവഴി ഭാരം കുറയ്ക്കാനും സാധിക്കുന്നു. കൂടാതെ ശരീരത്തില്‍ നിന്നു മാലിന്യത്തെ പുറംതള്ളുകയും പെട്ടെന്ന് ഉത്സാഹമുള്ളവരാകുകയും ചെയ്യും. നാരാങ്ങാ ജ്യൂസ് പ്രകൃതിദത്ത ഉല്‍പന്നങ്ങളായ നാരങ്ങയുടെയും വെള്ളത്തിന്റെയും ചേരുവയാണ്. നാരങ്ങാ ഒരു സീറോ കാലറി ഡ്രിങ്ക് ആണ്. രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങളെ നിര്‍വീര്യമാക്കുന്നതിനു സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍ ഫൈബര്‍ വിശപ്പിനെ ശമിപ്പിക്കുന്നു. വെറ്റമിന്‍ സി ജലദോഷം, ചെസ്റ്റ് ഇന്‍ഫെക്ഷന്‍, കുത്തിയുള്ള ചുമ എന്നിവ തടയുന്നു. പൊട്ടാസ്യം തലച്ചോറിന്റെയും ധമനികളുടെയും പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യും.

Read More