രമേശ് ചെന്നിത്തലയുടെ മകന്‍ ഡോ. രോഹിത് വിവാഹിതനായി

രമേശ് ചെന്നിത്തലയുടെ മകന്‍ ഡോ. രോഹിത് വിവാഹിതനായി

കൊച്ചി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത് വിവാഹിതനായി. വ്യവസായിയായ ഭാസിയുടെ മകള്‍ ശ്രീജ ഭാസി ആണ് വധു. അങ്കമാലി ആഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മന്ത്രിമാരായ സി രവീന്ദ്രനാഥ്, വി എസ് സുനില്‍കുമാര്‍, കെ കൃഷ്ണന്‍ കുട്ടി എ സി മൊയ്തീന്‍, സി കെ ശശീന്ദ്രന്‍, തിലോത്തമന്‍, കര്‍ണ്ണാടക മന്ത്രി ഡി കെ ശിവകുമാര്‍, സാദിഖലി ശിഹാബ് തങ്ങള്‍, മുനവറലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജിദ് , എം കെ മുനീര്‍, കെ എം മാണി, പി ജെ ജോസഫ്, എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ബി ജെ പി സംസ്ഥാന പ്രസിഡന്റ്…

Read More

പ്രണയദിനത്തില്‍ കമിതാക്കള്‍ക്ക് വെല്ലുവിളിയുമായി ഹിന്ദുത്വ സംഘടന ബജ്‌റംഗദള്‍..

പ്രണയദിനത്തില്‍ കമിതാക്കള്‍ക്ക് വെല്ലുവിളിയുമായി ഹിന്ദുത്വ സംഘടന ബജ്‌റംഗദള്‍..

പ്രണയദിനത്തില്‍ കമിതാക്കള്‍ പൊതുസ്ഥലങ്ങളില്‍ സ്‌നേഹപ്രകടനം നടത്തിയാല്‍ വീഡിയോയില്‍ പകര്‍ത്താന്‍ വോളന്റിയര്‍മാരെ തയ്യാറാക്കിയതായി ബജ്‌റംഗദള്‍ അറിയിച്ചു. വാലന്റൈന്‍സ് ഡേയുടെ ആഘോഷ ഭാഗമായി അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് നടപടിയെന്നും ഇതിനായി എല്ലാ മൂലകളിലും പാര്‍ക്കുകളിലും മറ്റും നിരീക്ഷിക്കാനും വീഡിയോയില്‍ പകര്‍ത്താനുമായി 250 വോളന്റിയര്‍മാരെ തയ്യാറാക്കിയിട്ടുണ്ടെന്നും ഹിന്ദുത്വ സംഘടനയായ ബദ്‌റംഗ്ദള്‍ അറിയിച്ചു. മാളുകളിലും റെസ്‌റ്റോറന്റുകളിലും വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ അനുവദിക്കരുതെന്നും ബജ്‌റംഗദള്‍ മുന്നറിയിപ്പ് ഇറക്കിയിട്ടുണ്ട്. ആഘോഷങ്ങള്‍ സംഘടിപ്പിച്ചതിന് ശേഷം എന്തെങ്കിലും പറ്റിയാല്‍ തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്ന് സംഘടനയുടെ ഹൈദരബാദ് ഘടകം നേതാവ് മുകേഷ് പറഞ്ഞു. പ്രണയദിനാഘോഷം പാശ്ചാത്യ രീതിയാണെന്നും ഫെബ്രുവരി 14ലെ ആഘോഷങ്ങള്‍ക്കെതിരായി നഗരങ്ങളില്‍ കോലം കത്തിക്കാനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതാദ്യമായല്ല വാലന്റൈന്‍സ് ഡേയ്‌ക്കെതിരെ ബജ്‌റംഗദള്‍ ഭീഷണി മുഴക്കുന്നത്. നേരത്തെയും ഹിന്ദുത്വ ശക്തികളാ വിഎച്ച്പിയും ബജ്‌റംഗദളും ഉള്‍പ്പെടെയുള്ള സംഘടനകള്‍ വാലന്റൈന്‍സ് ഡേയില്‍ പബ്ബുകള്‍ ആക്രമിക്കുകയും കമിതാക്കളെ വിവാഹം കഴിപ്പിക്കുകയുമെല്ലാം ചെയ്തിരുന്നു….

Read More

നിങ്ങള്‍ പങ്കാളിയെ എപ്പോഴും കളിയാക്കാറുണ്ടോ?

നിങ്ങള്‍ പങ്കാളിയെ എപ്പോഴും കളിയാക്കാറുണ്ടോ?

നിങ്ങള്‍ പങ്കാളിയെ എപ്പോഴും കളിയാക്കാറുണ്ടോ? ഉണ്ടെങ്കില്‍, അത് തുടര്‍ന്നോള്ളൂ. ഇങ്ങനെ തമാശ പറഞ്ഞും അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിയും ചിരിക്കുന്ന പങ്കാളികള്‍ തമ്മിലുള്ള ബന്ധം വളരെ ശക്തമായിരിക്കുമെന്നും ദീര്‍ഘകാലം ഒരുമിച്ചു ജീവിക്കും എന്നുമാണ് പുതിയ പഠനം പറയുന്നത്. കന്‍സാസ് സര്‍വകലാശാലയിലെ അസോസിയറ്റ് പ്രഫസര്‍ ജെഫ്രി ഹാളാണ് പഠനം നടത്തിയത്. ഡെയ്‌ലി മെയില്‍ ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. തമാശ അതിരുകടക്കാനും പാടില്ലെന്നും പഠനത്തില്‍ പറയുന്നു. മാനസികമായ തളര്‍ത്തുന്നതും ദേഷ്യം ഉണ്ടാക്കുന്നതും ഓര്‍ക്കാന്‍ ഇഷ്ടമല്ലാത്തതും ആക്രമണ സ്വഭാവമുളള തമാശകളാണ് പങ്കുവെയ്ക്കുന്നതെങ്കില്‍ ബന്ധത്തിലെ പ്രശ്‌നങ്ങളാണ് അത് സൂചിപ്പിക്കുന്നത് എന്നും പഠനത്തില്‍ പറയുന്നു. വളരെ ആരോഗ്യപരമായ തമാശകളാണ് പറയുന്നതെങ്കില്‍ അത് പങ്കാളിയെ സന്തോഷിപ്പിക്കുകയും പങ്കാളിയുമായുള്ള ബന്ധം ദൃഢവും ശക്തവുമാകും. പ്രണയിനികള്‍ക്കിടയിലെ കുട്ടിത്തം വിടാത്ത പെരുമാറ്റം ബന്ധം ശക്തമാക്കുന്നതിനൊപ്പം സുരക്ഷയും അനുഭവപ്പെടാന്‍ കാരണമാകുമെന്നും പഠനം നടത്തിയ പ്രഫസര്‍ ജെഫ്രി ഹാള്‍ പറയുന്നു. ജെഫ്രി ഹാളിന്റെ നേതൃത്വത്തിലുള്ള…

Read More

തെലങ്കാനയിലെ ജാതിക്കൊല: ജാതിവെറിയന്മാര്‍ കൊന്ന പ്രണയ് കുമാറിന്റെ ഭാര്യ അമൃതവര്‍ഷിണി ആണ്‍കുഞ്ഞിനു ജന്മം നല്‍കി

തെലങ്കാനയിലെ ജാതിക്കൊല: ജാതിവെറിയന്മാര്‍ കൊന്ന പ്രണയ് കുമാറിന്റെ ഭാര്യ അമൃതവര്‍ഷിണി ആണ്‍കുഞ്ഞിനു ജന്മം നല്‍കി

ഹൈദരാബാദ്: തെലങ്കാനയില്‍ ജാതി മാറി പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യവീട്ടുകാര്‍ കൊലപ്പെടുത്തിയ പെരുമല്ല പ്രണയ് കുമാറിന്റെ ഭാര്യ അമൃതവര്‍ഷിണി ആണ്‍കുഞ്ഞിനു ജന്മം നല്‍കി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 14 നായിരുന്നു നാടിനെ നടുക്കിയ അരുംകൊല. ഗര്‍ഭിണിയായിരുന്ന അമൃതയെ ആശുപത്രിയില്‍ കാണിച്ച് മടങ്ങുമ്പോഴായിരുന്നു പ്രണയ്‌യെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രണയ്അമൃതവര്‍ഷിണി ദമ്പതികളുടെ ഒന്നാം വിവാഹ വാര്‍ഷികത്തിലാണ് അമൃതവര്‍ഷിണി ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. സുഖപ്രസവമാണെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും പ്രണയിന്റെ പിതാവ് ബാലസ്വാമി പറഞ്ഞു. READ MORE: ബജറ്റ് 2019: ശബരിമലയുടെ വികസനത്തിന് പ്രത്യേക പദ്ധതിയും 739 കോടിയും എന്നാല്‍ അമൃതയുടെ വീട്ടുകാരില്‍ നിന്നുള്ള ആക്രമണം ഭയന്ന് അമ്മയും കുഞ്ഞും എവിടെയാണെന്നു ബാലസ്വാമി വെളിപ്പെടുത്തിയില്ല. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമൃതയുടെ മുന്നിലിട്ടായിരുന്നു പ്രണയ്‌യെ ക്വട്ടേഷന്‍ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. തലയില്‍ ആഴത്തിലുള്ള വെട്ടേറ്റതിനാല്‍ സംഭവസ്ഥലത്തു വച്ചുതന്നെ…

Read More

അയാള്‍ അമ്പിളിയോട് എന്നെപ്പറ്റി മോശമായി പറഞ്ഞു കൊടുത്ത് ഞങ്ങളെ തമ്മില്‍ അകറ്റുകയായിരുന്നു വിവാഹത്തെപ്പറ്റിയും അമ്പിളി ദേവിയുടെ മകനെപ്പറ്റിയും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ട് ആദിത്യന്‍ !

അയാള്‍ അമ്പിളിയോട് എന്നെപ്പറ്റി മോശമായി പറഞ്ഞു കൊടുത്ത് ഞങ്ങളെ തമ്മില്‍ അകറ്റുകയായിരുന്നു വിവാഹത്തെപ്പറ്റിയും അമ്പിളി ദേവിയുടെ മകനെപ്പറ്റിയും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ട് ആദിത്യന്‍ !

അമ്പിളി ദേവി ആദിത്യന്‍ ജയന്‍ വിവാഹത്തില്‍ നിന്നും വിവാദങ്ങള്‍ ഒഴിഞ്ഞു മാറുന്നില്ല. അമ്പിളി ദേവിയുടെ മുന്‍ വിവാഹ ജീവിതത്തിലും ആദിത്യന്റെ വിവാഹ ജീവിതത്തിലും ഒട്ടേറെ സംഭവ വികാസങ്ങള്‍ നടന്നിരുന്നുവെന്നാണ് ഇരുവരുടെയും വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്. വിവാഹശേഷം മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ആദിത്യന്‍ ജയന്‍ ഇരുവരുടെയും ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ പറ്റി മനസ് തുറക്കുന്നത്. അമ്പിളി ദേവിയെയും കുട്ടിയേയും ആദ്യ ഭര്‍ത്താവ് നോക്കില്ലായിരുന്നു എന്നും രണ്ടാമത് ഒത്തുതീര്‍പ്പിനു അയാള്‍ ശ്രമിച്ചപ്പോള്‍ ഇതിനെ പറ്റി ചോദിച്ചപ്പോള്‍ അമ്പിളി ദേവിക്ക് അച്ഛനുണ്ടല്ലോ ചിലവിനു കൊടുക്കാന്‍ എന്ന് ലോവെല്‍ ചോദിച്ചെന്നും ആദിത്യന്‍ പറയുന്നു. തന്റെ വിവാഹ ജീവിതവും വളരെ പ്രശ്‌നഭരിതമായിരുന്നെന്നും ഒരു സീരിയല്‍ നടിയെ ആണ് വിവാഹം ചെയ്തത് എന്നും ആദിത്യന്‍ പറയുന്നു. മാത്രമല്ല അമ്പിളി ദേവിയെ സംബന്ധിച്ച് വലിയൊരു രഹസ്യമാണ് ആദിത്യന്‍ പുറത്തു വിട്ടിരിക്കുന്നത്. ലോവലിനു കുഞ്ഞുണ്ടാകില്ലെന്നും ഇന്‍ജെക്ട് ചെയ്തുണ്ടായ കുട്ടിയാണ് അതെന്നും…

Read More

വാലെന്റൈന്‍സ് ദിനം ‘സഹോദരീ ദിന’മായി ആഘോഷിക്കു!… സ്‌കാര്‍ഫോ പര്‍ദ്ദയോ സമ്മാനമായി നല്‍കാം, ഉത്തരവിറക്കി കാര്‍ഷിക സര്‍വകലാശാല

വാലെന്റൈന്‍സ് ദിനം ‘സഹോദരീ ദിന’മായി ആഘോഷിക്കു!… സ്‌കാര്‍ഫോ പര്‍ദ്ദയോ സമ്മാനമായി നല്‍കാം, ഉത്തരവിറക്കി കാര്‍ഷിക സര്‍വകലാശാല

ഇസ്ലാമാബാദ്: വാലെന്റൈന്‍സ് ദിനമായി ആചരിക്കുന്ന ഫെബ്രുവരി 14 ‘സഹോദരീ ദിന’മായി ആഘോഷിക്കാണമെന്ന് ഉത്തരവിറക്കി പാകിസ്താനിലെ ഫൈസലാബാദ് കാര്‍ഷിക സര്‍വകലാശാല. ആഘോഷത്തിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് സ്‌കാര്‍ഫോ പര്‍ദ്ദയോ സമ്മാനമായി നല്‍കാവുന്നതാണ്. ഉത്തരവ് ഇസ്ലാമിക പാരമ്പര്യം സംരക്ഷിക്കുന്നതാണെന്നും പാകിസ്താന്റേയും ഇസ്ലാമിന്റേയും സംസ്‌ക്കാരത്തിന് യോജിക്കുന്നതാണെന്നും സര്‍വകലാശാല വൈസ് ചാന്‍സലറായ സഫര്‍ ഇക്ബാല്‍ രണ്‍ധാവയാണ് രണ്‍ധാവ പറഞ്ഞതായി പാകിസ്താനിലെ ഇംഗ്ലീഷ് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നിര്‍ദ്ദേശം എത്രമാത്രം പ്രയോഗികമാക്കാന്‍ കഴിയുമെന്നതിന് വിസി അടക്കമുള്ള സര്‍വകലാശാല അധികൃതര്‍ക്ക് ഉറപ്പൊന്നുമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. Read more: വാട്‌സപ്പിനും ഫിംഗര്‍പ്രിന്റ് ഓതന്റിഫിക്കേഷന്‍ വന്നു പാകിസ്താനിലെ ഇസ്ലാം മതവിശ്വാസികളായ ചിലര്‍ക്ക് വാലെന്റൈന്‍സ് ദിനം ഒരു ഭീഷണിയായി മാറിയിരിക്കുകയാണ്. അങ്ങനെ അവിടെയൊരു ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതൊരു അവസരമാണ്. പാകിസ്താനില്‍ എത്രമാത്രം സഹോദരിമാര്‍ സ്‌നേഹിക്കപ്പെടുന്നവരാണെന്ന് ‘സഹോദരീ ദിനം’ ആഘോഷിക്കപ്പെടുന്നതിലൂടെ ആളുകള്‍ക്ക് മനസ്സിലാകും. ഇതൊരു സോഫ്റ്റ് ഇമേജ് രൂപപ്പെടുത്തിയെടുക്കുന്നതിന് സഹായിക്കും. ഇത്…

Read More

രതിയില്‍ അവനും അവളും വ്യത്യസ്തരോ…. ചില കണ്ടെത്തലുകള്‍

രതിയില്‍ അവനും അവളും വ്യത്യസ്തരോ…. ചില കണ്ടെത്തലുകള്‍

സാധാരണഗതിയില്‍ ലൈംഗിക വിഷയങ്ങളോട് പുരുഷന്‍ കാണിക്കുന്ന താല്‍പര്യമൊന്നും സ്ത്രീകള്‍ കാണിക്കാറില്ലെന്ന് പറയാറുണ്ട്. യഥാര്‍ത്ഥത്തില്‍ ലൈംഗികതയുടെ കാര്യത്തില്‍ ഈ വ്യത്യാസം നിലനില്‍ക്കുന്നുണ്ടോ? പുരുഷന്‍ ലൈംഗികമായ ആവശ്യങ്ങളിലേക്ക് എത്തുന്നതില്‍ നിന്ന് എത്ര വ്യത്യസ്തമായാണ് സ്ത്രീ ആ തലത്തിലേക്ക് എത്തുന്നത്? കാര്‍ല ക്ലാര്‍ക്ക് എന്ന സയന്റിഫിക് കണ്‍സള്‍ട്ടന്റിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ന്യൂറോ സൈക്കോളജിസ്റ്റുകള്‍ ഈ വിഷയത്തില്‍ വിശദമായ ഒരു പഠനം നടത്തി. ലൈംഗികതയുടെ കാര്യത്തില്‍ സ്ത്രീയും പുരുഷനും മറ്റ് മിക്ക വിഷയങ്ങളിലുമെന്ന പോലെ രണ്ട് വഴിയിലാണ് സഞ്ചരിക്കുന്നതെന്ന് ഇവര്‍ കണ്ടെത്തി. നേരത്തേ നടന്ന നിരവധി പഠനങ്ങളുടെ കണ്ടെത്തലുകളും പുതിയ ചില പരീക്ഷണങ്ങളും നടത്തിയാണ് പഠനസംഘം തങ്ങളുടെ നിഗമനങ്ങളിലേക്കെത്തിയത്. പഠനസംഘത്തിന്റെ കണ്ടെത്തലുകള്‍… ലൈംഗികതയെ സൂചിപ്പിക്കുന്ന ഒരു ചിത്രം പോലും സ്ത്രീയും പുരുഷനും രണ്ട് രീതിയിലാണത്രേ കാണുക. പുരുഷന്‍ മിക്കവാറും നഗ്‌നമായ ശരീരത്തിലേക്കും മറ്റ് ഭാവനകളിലേക്കും ചേക്കേറുമ്പോള്‍ സ്ത്രീ, ചിത്രത്തില്‍ കാണുന്നവര്‍ തമ്മിലുള്ള…

Read More

” സെക്‌സില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്ന 6 കാര്യങ്ങള്‍… അറിയാം… ”

” സെക്‌സില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്ന 6 കാര്യങ്ങള്‍… അറിയാം… ”

പ്രത്യുല്പാദന പരം മാത്രമല്ല മനുഷ്യനെ സംബ്ബന്ധിച്ചിടത്തോളം ലൈംഗികത എന്നതാണ് മറ്റു ജീവികളില്‍ നിന്നും അവന്റെ ലൈംഗിക ജീവിതത്തെ വ്യത്യസ്തമാക്കുന്നത്. ശാരീരികവും മാനസികവുമായ ഒന്നുചേരലും പരസ്പരമുള്ള സ്‌നേഹത്തിന്റേയും വിശ്വാസത്തിന്റേയും അടിത്തറ ഊട്ടിയുറപ്പിക്കുന്ന നിമിഷം കൂടിയാണ് മനുഷ്യനെ സംബന്ധിച്ചു ലൈംഗികത. ഇതില്‍ സ്ത്രീയുടെയും പുരുഷന്റെയും ഒരേപോലുള്ള ഇടപെടല്‍ അനിവാര്യമാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ ലൈംഗികത ഉയര്‍ന്നൊരു പരിധിവരെ പുരുഷന്റെ മാത്രം താല്പര്യങ്ങള്‍ക്ക് അനുസരിച്ചാണ്. പുരുഷനെ സന്തോഷിപ്പിക്കുന്നതിനുള്ള ഉപാധിയായി മാത്രം ഒരു സ്ത്രീ പരിണമിക്കപ്പെടുമ്പോള്‍ അവിടെ അവള്‍ക്ക് ലൈംഗിക സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകകൂടിയാണ് ചെയ്യുന്നത്. സ്ത്രീയും പുരുഷനും പരസ്പരം അറിഞ്ഞുള്ള കൂടിച്ചേരലിലൂടെ മാത്രമേ യഥാര്‍ത്ഥ ലൈംഗികത സാധ്യമാകുകയുള്ളൂ. READ MORE:  വനിത മതിൽ ഗിന്നസ് ബുക്കിൽ കയറുമെന്ന് മന്ത്രി എം.എം മണി സെക്‌സില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്ന 6 കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം….   1- നല്ല സംസാരം ലൈംഗിക ബന്ധത്തിലേക്ക് കടക്കും മുന്‍പ്, പങ്കാളിയില്‍…

Read More

‘ ബന്ധപ്പെടുമ്പോള്‍ പങ്കാളിയെ ഇങ്ങനെ വിളിക്കാറുണ്ടോ… ? ‘

‘ ബന്ധപ്പെടുമ്പോള്‍ പങ്കാളിയെ ഇങ്ങനെ വിളിക്കാറുണ്ടോ… ? ‘

കിടപ്പറ എന്നാല്‍ സ്ത്രീയുടെയും പുരുഷന്റെയും സ്വകാര്യയിടമാണ്. അവര്‍ക്കിടയില്‍ അവിടെ മതിലുകളില്ല. മനസ്സും ശരീരവും പരസ്പരം പങ്കുവയ്ക്കാനുള്ള ഒരിടമാണ് കിടപ്പറ. ശാരീരികബന്ധത്തിന്റെ വേളയില്‍ പങ്കാളികള്‍ പരസ്പരം ഇഷടമുള്ള പേരുകള്‍ വിളിക്കുക സാധാരണമാണ്. ആ നിമിഷം തമ്മില്‍ തോന്നുന്നതെന്തോ അതാണ് ആ നിമിഷത്തെ മനോഹരമാക്കുക. READ MORE:  ‘ നിങ്ങള്‍ നിത്യവും കഴിക്കുന്ന പാലില്‍ മായം കലര്‍ന്നിട്ടുണ്ടോ…? അറിയാം… ‘ കിടപ്പറയില്‍ പങ്കാളിയെ ‘ഡാഡി’ എന്ന് സംബോധന ചെയ്യുന്ന ശീലമുണ്ട് ചില സ്ത്രീകള്‍ക്ക്. കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് നെറ്റിചുളിയുമെങ്കില്‍ ഇതില്‍ വലിയ അസ്വഭാവികഥകള്‍ ഇല്ലെന്നാണ് സെക്‌സോളജിസ്റ്റുകള്‍ പറയുന്നത്. പുരുഷനില്‍ നിന്നും സ്ത്രീ ആഗ്രഹിക്കുന്നത് സ്‌നേഹവും പരിഗണനയുമാണ്. റോള്‍ പ്ലേയുടെ ഭാഗമായി പങ്കാളിയെ ഡാഡി എന്ന് സ്ത്രീകള്‍ വിളിക്കുന്നതിനു പിന്നിലും ഇതാകാം എന്നാണ് വിദഗ്ദര്‍ പറയുന്നത്. മാത്രമല്ല ഇത് ദാമ്പതികള്‍ക്കിടയിലെ വൈകാരികഅടുപ്പത്തെയും സൂചിപ്പിക്കുണ്ട്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

‘അമ്മ!… നിലക്കാത്ത കടലിന്റെ സ്‌നേഹമാണ്’; മരിച്ച കുഞ്ഞിനെ പാലൂട്ടാന്‍ ശ്രമിക്കുന്ന അമ്മക്കുരങ്ങ്

‘അമ്മ!… നിലക്കാത്ത കടലിന്റെ സ്‌നേഹമാണ്’; മരിച്ച കുഞ്ഞിനെ പാലൂട്ടാന്‍ ശ്രമിക്കുന്ന അമ്മക്കുരങ്ങ്

എത്ര വളര്‍ന്നാലും എത്ര വലിയ ജീവിതാന്തസിലേക്ക് പ്രവേശിച്ചാലും അമ്മമാര്‍ക്ക് തങ്ങളുടെ മക്കള്‍ കുഞ്ഞുങ്ങളാണ്. അത്രമേല്‍ ഗാഢമായ സ്നേഹമാണ് അമ്മയും മക്കളും തമ്മില്‍. മക്കളെ വേര്‍പ്പിരിയുന്ന നേരത്ത് നീറി പുകയുന്ന അമ്മ മനസുകളാണ് നമുക്ക് ചുറ്റും ഉള്ളത്. അതിന്റെ തെളിവാണ് ഉള്ളുനീറ്റുന്ന ഈ ദൃശ്യങ്ങള്‍. ജീവനില്ലാത്ത കുഞ്ഞിന്റെ ശരീരവുമായി നൊമ്പരപ്പെടുന്ന അമ്മ കുരങ്ങിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ എല്ലാവരെയും കണ്ണീരണയിക്കുന്നത്. രാജസ്ഥാനിലെ രത്തംഭോര്‍ ദേശീയ പാര്‍ക്കില്‍ നിന്നുള്ള ഈ കാഴ്ച പകര്‍ത്തിയത് ഡല്‍ഹി സ്വദേശിയായ അര്‍ച്ചന സിംഗാണ്. പാര്‍ക്ക് സന്ദര്‍ശന വേളയില്‍ അര്‍ച്ചന പകര്‍ത്തിയ ദൃശ്യങ്ങളാണിത്. ജീവനറ്റ കുഞ്ഞിന്റെ മൃതശരീരവുമായി അമ്മക്കുരങ്ങ് വേദനിച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കുഞ്ഞിനെ അമ്മക്കുരങ്ങ് നെഞ്ചോട് ചേര്‍ക്കുന്നുണ്ട്. കുഞ്ഞിന്റെ ജീവനറ്റു എന്ന് മനസിലായിട്ടും അമ്മക്കുരങ്ങ് കുഞ്ഞിനെ ഉപേക്ഷിക്കുന്നില്ല. കൂടുതല്‍ പരിലാളനയോടെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തി കിടത്തുകയാണ് അമ്മക്കുരങ്ങ് ചെയ്യുന്നത്. മാത്രമല്ല, പലപ്പോഴും കുഞ്ഞിനെ മുലയൂട്ടാനും കളിപ്പിക്കാനും…

Read More